കൃഷ്ണ: ഭാഗം 68

krishna

എഴുത്തുകാരി: Crazy Girl

"അതെന്താ കല്യാണം നടക്കാതെ... പറ അമ്മേ എന്താ ഇവിടെ നടക്കുന്നെ.... വല്യമ്മേ... വല്യമ്മ അറിയോ പാവം ആ അച്ചുവേച്ചി അവിടെ തളർന്നിരിക്കുവാ... ഈ അവസ്ഥയിൽ ഇതും കൂടി അതിനു താങ്ങാൻ പറ്റുമോ... അല്ലാ ധർമേന്ദ്രങ്കിളിനും ആന്റിക്കും ഈ കല്യാണം നടത്താൻ സമ്മതമില്ലേ... അവർ എല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ സമ്മതം എന്ന് പറഞ്ഞത് പിന്നെന്താ അവർ നേരത്തെ ആ തള്ള പറയുന്നത് കേട്ടപ്പോൾ മിണ്ടാണ്ട് നിന്നത് പറയ്യ്"പ്രവിക് ആകെ സങ്കടവും ദേഷ്യവും വന്നു... അവർ എല്ലാവരും വീട്ടിൽ നിന്നിറങ്ങിയതും ദേവൻ ഒന്നും പറയാതെ മുറിയിലേക്ക് പോയി കൂടെ പ്രവിയുടെ അച്ഛനും അത് കണ്ടാണ് പ്രവി ഹാളിൽ കിടന്നു ഒച്ചയെടുക്കുന്നത്... "ഞങ്ങൾ എന്ത്‌ ചെയ്യാനാ മോളേ... ഞങ്ങൾക്കൊന്നും അറിയില്ലാ... ഒരുപാട് ചോദിച്ചു എന്താ കല്യാണം നടത്താതിരിക്കാൻ കാരണം എന്ന്... അവർ പറയുന്നില്ല" ശ്രീദേവി ആയിരുന്നു..

"ഹ്മ്മ്മ് ഏതായാലും ഇത് അച്ചുവിനെ അറിയിക്കണം എനിക്ക് തോന്നുന്നു ഇത് ഋഷിയും ആരും ഒന്നും അറിഞ്ഞില്ലാ എന്നാണ് ഏതായാലും അവരെ വിളിച്ചു പറയട്ടെ "മുന്നോട്ട് വന്നു ദ്രുവ് ആയിരുന്നു പറഞ്ഞത്.. അവന് മൊബൈൽ എടുത്ത് ഋഷിക്ക് വിളിക്കാൻ ഒരുങ്ങിയതും പ്രവി അവന്റെ കൈകളിൽ പിടിത്തമിട്ടു... അവന് എന്തെന്ന രീതിയിൽ അവളെ നോക്കിയപ്പോൾ അവള് വേണ്ടന്ന് തലയാട്ടി കൊണ്ടു കൈകൾ പിൻവലിച്ചു... "വേണ്ടാ ഇപ്പൊ കിച്ചുവെച്ചി ഒന്നും അറിയണ്ടാ... പാവം ആകെ തകർന്നിരിക്കുവാ നമ്മള് കണ്ടതല്ലേ ചേച്ചിയുടെ അവസ്ഥ... പിന്നെ ഈ കല്യാണം മുടങ്ങി എന്ന് കേട്ടാൽ അതിനു സഹിക്കാൻ പറ്റില്ലാ... ചിലപ്പോ അജുവേട്ടനും ഈ സമയത്ത് പ്രശ്നമാക്കി എന്ന് വരാം...

ആദ്യം അങ്കിൾ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവട്ടെ എന്നിട്ട് അവരെ അറിയിക്കാം " പ്രവിയുടെ സംസാരം കേട്ടു ദ്രുവിന് അതിശയം ആയിരുന്നു... അവനു മാത്രമല്ല അവള്ടെ അമ്മക്കും വല്യമ്മകും എല്ലാം... അവള് പക്വതയോടെ സംസാരിക്കുന്നത് കേട്ടു അവർ ഞെട്ടി നോക്കി.... എന്നാൽ പ്രവി ഗാഢമായ ചിന്തയിൽ ആയിരുന്നു.. അവള് ഓരോന്നു ഓർത്തു മുകളിലേക്ക് ചെന്നു... ************* നേരം ഇരുട്ടി... കിച്ചുവിന്റെ മടിയിൽ കിടക്കുകയായിരുന്നു അച്ചു...കിച്ചു ഋഷിയുടെ തോളിൽ ചാരി കണ്ണടച്ചു..... മരുന്ന് വാങ്ങി അജു icu വിന്റെ ഡോറിൽ ഒന്ന് മുട്ടി.. നേഴ്സ് വന്നു പാക്കറ്റ് വാങ്ങി അജു അച്ചുവിന്റെ അടുത്തായി ഇരുന്നു....

അവന്റെ സാനിദ്യം അരിഞ്ഞതും കിച്ചുവിന്റെ മടിയിൽ നിന്നു അവള് എണീറ്റുകൊണ്ട് അജുവിനെ നോക്കി... കരഞ്ഞു കരഞ്ഞു നീരുവെച്ചു വീർത്ത കൺപോളകൾ കണ്ടു അജുവിന്‌ വല്ലാതായി... അവള് അവനെ കണ്ടു ഒന്ന് ചിരിക്കാൻ ശ്രേമിച്ചു അത് കണ്ടതും അജു അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു... "നീ ഈ എന്നോട് ആണൊ നിനക്ക് ഒന്നുമില്ലെന്ന് കാണിക്കാൻ ശ്രേമിക്കുന്നത്... നിന്റെ മനസ്സിലും നിന്റെ ഓരോ നീക്കവും എനിക്കറിയാം... എന്റെ മുന്നിൽ നിനക്ക് അഭിനയം വേണ്ട.. കരയണോ എന്റെ നെഞ്ചിൽ പറ്റി കരഞ്ഞോ ചിരിക്കണോ എന്റെ കണ്ണുകളിൽ നോക്കി ചിരിചോ ദേഷ്യപ്പെടാണോ എന്റെ കവിളത്തു അടിച്ചു ദേഷ്യം തീർത്തോ പക്ഷെ നിനക്ക് ഒന്നും കുഴപ്പമില്ലെന്ന് ന്റെ മുന്നിൽ അഭിനയിക്കരുത് കേട്ടോടി " അജു അവളുടെ മുടികളിൽ തഴുകി പറഞ്ഞതും അച്ചു അവനെ ഒന്നുടെ ചേർത്ത് പിടിച്ചു...

അത് കണ്ടു ഋഷിയുടെ കിച്ചുവിന്റെയും കണ്ണുകൾ നിറഞ്ഞു... അവർ പരസ്പരം കൈകോർത്തു നിന്നു.. "പേഷ്യന്റിന്റെ ആര ഉള്ളത് " "ഞാനാ "സിസ്റ്റർ വന്നു ചോദിച്ചതും അച്ചു അവനിൽ നിന്നു ഞെട്ടി എണീറ്റു കൊണ്ട് പറഞ്ഞു.. "കുട്ടി? "സംശയഭാവത്തിൽ അവർ നോക്കി "മകളാണ് "അച്ചു മറുപടി കൊടുത്തു... "ഹ്മ്മ് അച്ഛന് ബോധം വന്നിട്ടുണ്ട്...കുട്ടിക്ക് കയറി കാണാം "അവർ അതും പറഞ്ഞു ഉള്ളിലേക്ക് കയറി അച്ചു എല്ലാവരെയും നോക്കി സമ്മതം വാങ്ങി icu വിന്റെ ഉള്ളിലേക്ക് കയറി... കണ്ണുകൾ അടച്ച് മുഖത്ത് വെച്ചിരിക്കുന്ന മാസ്കും കയ്യിലായി കുത്തി വെച്ച ഇൻജെക്ഷന്റെ പാടും... അടുത്തായി കമ്പ്യൂട്ടറിൽ കണക്ററ് ചെയ്തിരിക്കുന്ന വയർ നെഞ്ചിൽ ഒട്ടിച്ചു വെച്ചു കിടക്കുന്ന അച്ഛനെ കണ്ടപ്പോൾ അച്ചുവിനെ കണ്ണുകൾ നിറഞ്ഞു...

അവള് അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ചു അവിടെയുള്ള ചെയറിൽ ഇരുന്നു... പതിയെ കൈകൾ പൊക്കി ചുണ്ടുകൾ ചേർത്തു... ഒരിറ്റു കണ്ണീർ അദ്ദേഹത്തിന്റെ കൈകളിൽ വീണതറിഞ്ഞു പ്രയാസപെട്ട് രാമൻ കണ്ണുകൾ തുറന്നു... "അച്ഛാ..."അവള് വിങ്ങലോടെ വിളിച്ചു... അച്ഛന് കണ്ണുകൊണ്ടു എന്തോ കാണിക്കുന്നത് കണ്ടതും അവള് നഴ്സിനെ നോക്കി... "ഞാൻ ഈ മാസ്ക് ഒന്ന് മാറ്റിക്കോട്ടേ "അവള് അവരോട് ചോദിച്ചതും മാറ്റിക്കോ എന്ന് തലയാട്ടി അവള് അത് പതിയെ എടുത്ത് താടിയിൽ താഴ്ത്തി വെച്ചു.. "പേടിച്ചു പോയോ "പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു "പിന്നെ ഇല്ലാതെ... പക്ഷെ എനിക്കറിയാം അച്ഛന് ഇതെല്ലാം വെറും സിമ്പിൾ ആണെന്ന്.. വേഗം അസുഗം മാറി വന്നേ എന്നിട്ട് വേണം എന്റെ അച്ഛനെ പൊക്കി പറഞ്ഞു എനിക്ക് എന്റെ അജുവിന്റെ തള്ളിസ്റ് ആവാൻ "അവള് ചുണ്ടിൽ പുഞ്ചിരി വരുത്തി പറഞ്ഞത് കേട്ട് അയാൾ അവളെ തന്നെ നോക്കി നിന്നു പോയി...

"മോളേ " "എന്താച്ചാ " "അജു മോനെ ഒന്ന് വിളിക്കുവോ " "എന്തിനാ " "ഒന്ന് കാണാൻ ഒന്ന് വിളിക്കുവോ"അച്ഛന് പറഞ്ഞത് കേട്ട് അവൾക് നിരസിക്കാൻ തോന്നിയില്ല... "സിസ്റ്ററെ...ഒരാളെ കൂടി കയറ്റിക്കോട്ടെ അത്യാവശ്യം ആണ് അച്ഛന് കാണാൻ ആണ് പ്ലീസ് "അവന് അവരോട് കെഞ്ചി... "ഹ്മ്മ് പക്ഷെ രണ്ട് മിനിറ്റ് അത് കഴിഞ്ഞു രണ്ടു പേരും ഇറങ്ങണം "ആ സ്ത്രീ ഒന്ന് ആലോചിച്ചതിനു ശേഷം പറഞ്ഞു അച്ചു ഓടി ചെന്നു icu വിന്റെ ഡോർ തുറന്നു അജുവിനെ വിളിച്ചു... അവന് കാത്ത് നിന്നത് പോലെ കയറി വന്നു... "അച്ഛാ "അജു അവരെ നോക്കി വിളിച്ചതും അയാൾ ഒന്ന് ചിരിച്ചു.. "നിങ്ങള്ക്ക് ബുദ്ധിമുട്ടായി അല്ലെ " "എന്താച്ചാ ഇത്... അച്ചുവിന്റെ അച്ഛന് എന്റെയും അച്ഛനെ പോലെ ആണ്...

ഇങ്ങനെയൊന്നും പറയല്ലേ "അജുവിന്‌ വല്ലാതെ സങ്കടം വന്നു പെട്ടെന്ന് അയാൾ അച്ചുവിന്റെ കയ്യില് പിടിച്ചു... ശേഷം അജുവിന്റെ കൈകൾ തരാൻ പറഞ്ഞതും അവന് കൈകൊടുത്തു... രാമൻ രണ്ടുപേരുടെ കയ്കളും ചേർത്ത് പിടിച്ചു നെഞ്ചോട് ചേർത്തു... "എന്റെ മോളേ കൈവിടരുത് "അയാൾ യാചിക്കുമ്പോലെ പറഞ്ഞതും അജു വേണ്ടെന്ന് തലയാട്ടി... "അച്ഛന് തന്നതല്ല ഞാൻ ചോദിച്ചു വാങ്ങിയതാ ഇവളെ... അത് വെറുതെ അല്ലെ പോന്നു പോലെ നോക്കാനും ജീവിതക്കാലം മുഴുവൻ ഈ നെഞ്ചോട് ചേർക്കാനുമാണ് വിട്ട് കൊടുക്കില്ല ഇവളെ "അച്ചുവിനെ ചേർത്ത് അവന് പറഞ്ഞതും അയാളുടെ കണ്ണുകൾ തിളങ്ങി.. അച്ചുവിന്റെ കൈ അജുവിന്റെ കയ്യിനു മേലേ വെച്ചു ഒന്ന് അമർത്തി...

രണ്ടുപേരും പുഞ്ചിരിയോടെ അത് നോക്കി നിന്നു... icu വിൽ നിന്നു ഇറങ്ങുമ്പോളും അവർ കൈകൾ പിൻവലിച്ചില്ലായിരുന്നു .. പക്ഷെ രണ്ടുപേരുടെ മുഖത്തും കുറച്ചു പ്രകാശം വന്നു അതു കണ്ടു ഋഷിയും കിച്ചുവിനും സന്തോഷമായി... ************ ദ്രുവിന് വീട്ടിൽ പോകണം എന്നുണ്ടായിരുന്നു പക്ഷെ ഈ അവസ്ഥയിൽ ഇവിടെ വിട്ടു പോകുന്നത് നല്ലതല്ലെന്ന് തോന്നി അവന് വീട്ടിൽ വിളിച്ചു പാപ്പയോടും മമ്മയോടും കാര്യം പറഞ്ഞപ്പോൾ അവരും അവിടെ നിന്ന മതി എന്ന് പറഞ്ഞു... പ്രവിയും ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു... അച്ചുവിന്റെ അവസ്ഥ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു... "ആ തള്ളേം മോളും കൂടിയുള്ള കളിയാ ഇത്.. നടക്കില്ലാ... അവരുടെ ഒരു ആഗ്രഹവും നടക്കില്ല ..

എന്റെ അച്ചുചേച്ചിയെയും അജുവേട്ടനെയും വേർതിരിക്കാൻ നോക്കിയാ ഈ പ്രവി പിന്നെ ഒന്നിനേം വെറുതെ വിടില്ല " അവള് സ്വയം കണ്ണാടിയിൽ നോക്കി പറയുന്നത് കേട്ടാണ് ദ്രുവ് മുറിയിൽ കേറിയത്... അവന് വന്നതൊന്നും അവള് അറിഞ്ഞില്ല.. കയ്യ് കൊണ്ട് തന്നേ തന്നെ കണ്ണാടിയിൽ നോക്കി പറയുന്നത് കേട്ടു ദ്രുവ് അത്ഭുദത്തോടെ നോക്കി... അവള് എനിയും അറിഞ്ഞില്ലെന്നു മനസ്സിലായതും അവന് ഒന്ന് മുരടനക്കി... "താ താനോ "അവള് ദ്രുവിനെ കണ്ടു ഞെട്ടി തിരിഞ്ഞു... "ഹ്മ്മ്.. നീയെന്താ ഇവിടെ കാണിക്കുന്നേ ആരെയാ നീ ചീത്ത പറയുന്നേ "ദ്രുവ് കൈകൾ കെട്ടി അവളെ നോക്കി ചോദിച്ചു.. "വേറാര് ഇന്ന് വന്നില്ലേ ആ പരട്ട തള്ളയും മോളും അവരെ "അവള് കയ്യ് ചുരുട്ടി പറയുന്നത് കേട്ട് അവന്റെ കണ്ണു തള്ളി... "നീ എന്തിനാ അവരെ വഴക്ക് പറയുന്നേ അവർ എന്തോ ചെയ്തുന്നാ... ഇത് വേറെന്തോ കാരണം ആണ് " "അറിയില്ലാ പക്ഷെ എനിക്ക് അവരെ തീരെ വിശ്വാസം ഇല്ലാ...

ചിലപ്പോ അവരാണെലോ ഇതിനു പിന്നിൽ... അന്നേ അച്ചുചേച്ചിയുടെ പുറകെ കച്ചകെട്ടി ഇറങ്ങിയതാ രണ്ടും... "അന്ന് എൻഗേജ്മെന്റ് ഡേ നടന്നത് മുഴുവൻ പ്രവി ദ്രുവിനോട് പറഞ്ഞതും അവന് ആകെ ഞെട്ടി ഒരുനിമിഷം അവനും സംശയം തോന്നി എനി അവർ തന്നെ ആകുമോ എന്ന്... "എന്താ ഇയാള് ആലോചിക്കുന്നേ" "നീ ഇയാള് അയാള് ഒന്നും വിളിക്കണ്ടാ... ദ്രുവ് എന്ന് വിളിച്ചാ മതി "അവന് കുറച്ചു ഗൗരവത്തിൽ പറഞ്ഞിട്ട് പോയി... "ഹോ എനി പേരു വിളിക്കാത്തതിന്റെ കുറവും കൂടെ ഉള്ളൂ... ഞാൻ കടുവ എന്ന് വിളിച്ചോളാം "അവള് സ്വയം പറഞ്ഞുകൊണ്ട് ബെഡിൽ ഇരുന്നു... ************** "ചേട്ടാ നാല് മസാല ദോശ " ഋഷിയും കിച്ചുവും ക്യാന്റീനിൽ ഫുഡിന് ഓർഡർ കൊടുത്തു...

നേരത്തെ ഇറങ്ങിയതാണ് ഉച്ചക്ക് ചോറും കഴിച്ചില്ല ഇപ്പൊ സമയം ഇരുട്ടി അതുകൊണ്ട് രാത്രി ഭക്ഷണം വാങ്ങാൻ വന്നതാ... ഭക്ഷണം വാങ്ങി ഋഷി കിച്ചുവിന്റെ കയ്യില് പിടിച്ചു നടന്നു....നടക്കുന്നേരം കിച്ചു എന്തോ ഗാഢമായ ചിന്തയിൽ ആയിരുന്നു അവള് ഈ ലോകത്തൊന്നും അല്ലെന്ന് കണ്ടതും ഋഷി ഒന്ന് ചുമച്ചു... "ഹ്മ്മ് എന്താ നീ ഇതിനു മാത്രം ചിന്തിക്കുന്നേ നിന്റെ കപ്പൽ മുങ്ങിയോ " "കളിയാക്കല്ലേ ഋഷിയെട്ടാ... എന്തോ മനസ്സിന് തീരെ സുഖമില്ല..എന്താന്ന് അറിയില്ലാ " "എന്താപ്പാ ഇങ്ങനെ ചിലപ്പോ അച്ചുവിന്റെ അവസ്ഥ കണ്ടിട്ടായിരിക്കും " "ഹ്മ്മ് ആയിരിക്കും "അവളും എങ്ങോട്ടോ നോക്കി മറുപടി പറഞ്ഞു.. ************ അച്ചുവും അജുവും icu വിനു പുറത്ത് തന്നെ ആയിരുന്നു... അജുവിന്‌ അച്ഛന്റെ കാൾ വരുന്നുണ്ടെങ്കിലും എന്തോ അവനു കാൾ എടുക്കാൻ തോന്നിയില്ലാ... അവന് അച്ചുവിനെ നേരെ തിരിഞ്ഞു ഇരുന്നു...

അവള് നിലത്തേക്ക് നോക്കിയിരിക്കുന്നത് കണ്ടതും അജു അവളുടെ കൈകളിൽ കൈ കോർത്തു പിടിച്ചു... അച്ചു ഒന്ന് ഞെട്ടിക്കൊണ്ട് അവനെ നോക്കി... അജുവിന്റെ ചുണ്ടിലെ പുഞ്ചിരി അച്ചുവിന്റെ മനസ്സ് ശാന്തമാകാനുള്ള ശക്തി ഉണ്ടായിരുന്നു... അവളിലും പതിയെ അത് പകർന്നു... അജു അവളിലേക്ക് മുഖമടുപ്പിച്ചതും... അച്ചുവിന് ഒന്ന് എതിർക്കാൻ പോലും പറ്റാതെ തടഞ്ഞിരുന്നു... അവന്റെ ചൂടുശ്വാസം ചുണ്ടിൽ മുഖത്തടിച്ചതും അവള് കണ്ണുകൾ അടച്ച് അവന്റെ കൈകളിൽ പിടി മുറുക്കി... അവന് പതിയെ അവളുടെ കണ്ണിനു മേലേ ചുംബിച്ചു... അവൾ ഒന്ന് കുറുകി... മറ്റേ കണ്ണിലും ചുംബിച്ചു... പതിയെ അവളിൽ നിന്നു അകന്നു കണ്ണടച്ച് ഇരിക്കുന്ന അച്ചുവിനെ നോക്കി...

അവള് പതിയെ കണ്ണു തുറന്നു തന്നെ നോക്കി നിൽക്കുന്ന അജുവിനെ നോക്കി പുരികം പൊക്കി... "അല്ലാ എനിയും ഉമ്മ തന്നാൽ ചിലപ്പോ ഇവിടെ cctv ക്കാർ അത് റെക്കോർഡ് ചെയ്തു ഹോസ്പിറ്റലിലെ ലീലാവിലാസം എന്ന് കാണിച്ചു മീഡിയയിൽ ഇടും"അവന് കുസൃതിയോടെ പറയുന്നത് കേട്ട് അച്ചു അവന്റെ നെഞ്ചിൽ ഒന്ന് കുത്തി... "ഹമ്മേ "അവന് നെഞ്ചിൽ കയ്യ് വെച്ചതും അവള് അയ്യോ എന്നാ ഭാവത്തിൽ തടവാൻ നിന്നു... അവന് ഒന്ന് പുഞ്ചിരിച്ചു അത് നോക്കിയിരുന്നു... അവള് അവന്റെ നെഞ്ചിൽ ചേർന്ന് തലവെച്ചു... "എപ്പോഴും നിനക്ക് താങ്ങായി ഞാൻ ഉണ്ടാകും അച്ചു..."അവന് അവളോടായി പറഞ്ഞു... ************

"ഇത്രപെട്ടെന്നൊരു തീരുമാനം വേണ്ടായിരുന്നു അതും ഈ അവസ്ഥയിൽ "അജുവിന്റെ അമ്മ ആയിരുന്നു "എന്തിനാ ഏട്ടത്തി അവളെയൊക്കെ എന്ത് കണ്ടിട്ടാ..അല്ലേലും അവനു ഇതിനേക്കാൾ നല്ല പെണ്ണിനെ കിട്ടും... എന്തിനു പുറത്തു നിന്നു നോക്കുന്നെ എന്റെ മോള് അവനെ ഇഷ്ടമാണെന്ന് നൂറുവട്ടം പറഞ്ഞതല്ലേ " "അതിനു അജുവിന്‌ അവന് പെങ്ങളെ പോലെ ആണെന്ന് പറഞ്ഞപ്പോൾ " "അതിനെന്താ ഏട്ടത്തി കെട്ടിക്കഴിഞ്ഞാൽ അതൊക്കെ ശെരിയാവും... അല്ലാതെ വല്ല വേശ്യയുടേയും മോളേ കൊണ്ട് ചെ" "വനജേ... നീ മിണ്ടാതിരിക്ക്... "ധർമേന്ദ്രൻ അവരോട് പറഞ്ഞതും അവരും മോളും കലി തുള്ളി പോയി... "ഏട്ടാ അജുവിനെ ഒന്ന് അറിയിക്കാമായിരുന്നു അവൻ സമ്മതിക്കുമോ " "നീയെന്താ പറയുന്നേ ഞങ്ങൾ ആയിട്ട് വേണ്ടെന്ന് വെച്ചതല്ലല്ലോ... ആ കുട്ടീടെ അമ്മ വന്നിട്ടല്ലേ "അയാൾ ആശയക്കുഴപ്പത്തിൽ എന്നത് പോലെ തലയിൽ കയ്യ് വെച്ചു...............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story