കൃഷ്ണ: ഭാഗം 69

krishna

എഴുത്തുകാരി: Crazy Girl

"അച്ഛാ ഇപ്പൊ എങ്ങനിണ്ട്... " "എനിക്ക് കൊഴപ്പോമൊന്നുമില്ലെടി.. " "അത് എനിക്ക് അറിയാന്നെ അച്ഛന് ഒരു കുഴപ്പവും ഇല്ലാന്ന്... അതോണ്ട് നാളെ തന്നെ വീട്ടിലേക്ക് പോകാം " "ഹ്മ്മ്മ് " "എന്നാ അച്ഛന് കിടന്നോ... ഞാൻ പുറത്തുണ്ടാകും... അജു ഡോക്ടറെ കാണാൻ പോയതാ ഇപ്പൊ വരും എന്നിട്ട് കഞ്ഞി വാങ്ങി വരാം " രാമകൃഷ്ണൻ ഒന്ന് തലയാട്ടികൊണ്ട് കണ്ണുകൾ തുറന്നിട്ട ജനലിലൂടെ പായിച്ചു... പതിയെ കണ്ണുകൾ അടച്ചു അച്ചു അച്ഛനെ ഒന്നുടെ പുതപ്പിച്ചു കൊണ്ട് മുറിയിൽ നിന്നു പുറത്തിറങ്ങി.... icu യുവിൽ നിന്നു ഇന്ന് രാവിലെ ആണ് മുറിയിലേക്ക് മാറ്റിയത്...ഋഷിയെട്ടനും കിച്ചുവും ഇപ്പോഴാണ് വീട്ടിലേക്ക് തിരിച്ചത് വരുമ്പോൾ തനിക്ക് വേണ്ട ഡ്രസ്സ് ഒകെ കൊണ്ട് അവർ വരും.. ഇപ്പോഴാണ് എല്ലാർക്കും ലേശം സമാധാനം ആയത്.. പക്ഷെ അച്ഛന്റെ മുഖത്തെ നീർതെളിച്ചം അച്ചുവിന് മനസ്സിലായാണെകിലും അവള് ഒന്നും ചോദിക്കാൻ നിന്നില്ല....

ഡോർ പതിയെ ചാരി കൊണ്ടു അവള് മുറിക് പുറത്തെ ചെയറിൽ ഇരുന്നു.... അപ്പോഴാണ് ദൂരെ നിന്നു വരുന്ന അർജുനെ കണ്ടു അവള് എഴുനേറ്റു നിന്നു.. അവന് എന്തോ ആലോചനയിൽ ആയിരുന്നു... "എന്താ അജു മുഖം വല്ലാതെ ഇരിക്കുന്നെ "അജു വന്നു മുന്നിൽ നിന്നതും അച്ചു അവനോടായി ചോദിച്ചു... "അച്ഛന് ഇതിനു മുൻപ് ഇങ്ങനെ വല്ലതും ഉണ്ടായിട്ടുണ്ടോ " അജുവിന്റെ ചോദ്യം കേട്ടതും അവള് ഇല്ലെന്ന് തലയാട്ടി... "ഹ്മ്മ് നിന്റെ അച്ഛന് ഹെല്ത്തിനു കുഴപ്പമൊന്നും ഇല്ലാ... പക്ഷെ പെട്ടെന്നുള്ള ഈ സൈലന്റ് അറ്റാക്ക് അത് അച്ഛന് എന്തോ താങ്ങാൻ പറ്റാത്തത് കണ്ടിട്ടോ അല്ലേൽ കേട്ടിട്ടോ വന്നതായിരിക്കണം "കയ്യിലുള്ള അച്ഛന്റെ മെഡിക്കൽ ഫയൽ മരിച്ചു കൊണ്ട് അജു പറയുന്നത് കേട്ടു അച്ചുവിന്റെ മുഖം ചുളിഞ്ഞു "അജു നീയെന്താണ് പറയുന്നത് " "ഹ്മ്മ് നിന്റെ അച്ഛന് ഒരു അറ്റാക്ക് വരേണ്ട യാതൊരു ഹെൽത്ത്‌ പ്രോബ്ലെവും ഇല്ലാ...

പക്ഷെ ഈ സൈലന്റ് അറ്റാക്ക് വന്നത് എന്തോ അച്ഛന് ഭയപ്പെടുത്തുന്ന എന്തോ ഒന്നാണ്... എനിക്ക് അറിയില്ലാ ഡോക്ടർ പറഞ്ഞതാണ്... "അജു അവളെ നോക്കി പറഞ്ഞതും അച്ചു ചിന്തയിൽ മുഴുകി അച്ഛന്റെ മുഖത്ത് വിഷാദവും icu വിൽ വെച്ചു അജുവിനോട് പറഞ്ഞതും... തന്റെ മുന്നിൽ പുഞ്ചിയിരിക്കുന്നെന്ടെലും സമർത്ഥമായി സങ്കടം മറക്കുന്നതും അവളിൽ ഓർമ തെളിഞ്ഞു... "അജു അപ്പൊ അച്ഛന് ഇങ്ങനെ വരാൻ കാരണം.. ആരെങ്കിലും "അവളുടെ വാക്കുകൾ പതറി.. "നീ വിഷമിക്കല്ലേ അച്ചു... നമ്മക്ക് അന്നോഷിക്കാം... അച്ഛന് പറയുന്നത് വരെ നമ്മക് കാത്ത് നിൽക്കാം... അഥവാ ഒന്നും പറഞ്ഞില്ലേൽ അച്ഛന് സുഖമാവുന്നത് വരെ കാത്ത് നിൽക്കാം.. നീ കണ്ണ് തുടക്ക് " "എന്നാലും " "നീ മിണ്ടാതെ ഇരുന്നേ... അച്ഛന് ഒന്നും തോന്നരുത് എനി മോളേ കരയിച്ചു എന്ന് പറഞ്ഞു ആദ്യം ആ പാവത്തിന് സങ്കടം കൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല...

അജുവേട്ടന്റെ മണവാട്ടി വന്നേ.. കഞ്ഞി വാങ്ങിച്ചു തരാം " അജു അവളെയും പിടിച്ചു ക്യാന്റീനിലേക് നടന്നു... അവന്റെ മനസ്സിലും എന്തോ ഒരു ഭയം വന്നു മൂടിയിരുന്നു..... ************ "എന്താ കല്യാണം നടക്കില്ലേ " പ്രവിയും ദ്രുവും പറയുന്നത് കേട്ട് കിച്ചുവും ഋഷിയും ഒരുപോലെ ഞെട്ടി ... "ആര പറഞ്ഞത്... ആരോട് ചോതിച്ചിട്ടാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത് "ഋഷി ഒച്ചയെടുത്തു "ഒന്നും അറിയില്ല അളിയാ.. പക്ഷെ എന്തോ നടക്കുന്നുണ്ട്... എനിക്ക് തോന്നുന്നു ഇതറിഞ്ഞിട്ടായിരിക്കണം അച്ചുവിന്റെ അച്ഛന് ഇങ്ങനെയൊരു അറ്റാക്ക്... "ദ്രുവ് തലകുടഞ്ഞു കൊണ്ട് പറഞ്ഞു "എന്നാലും എല്ലാം അറിഞ്ഞാട്ടല്ലേ.. പിന്നെ ആര ഇങ്ങനെ ഒരു തീരുമാനം അതും അവരോട് ചോദിക്കാതെ "കിച്ചു "എനിക്കറിയാം ഇത് ആാാ തള്ളേടേം മോൾടേം കളിയാ "പ്രവി കൈ ചുരുട്ടിക്കൊണ്ടു പറയുന്നത് കേട്ട് ഋഷിയും കിച്ചുവും അവളെ സംശയപൂര്വം നോക്കി..

അവള് പല്ലുഞെരിക്കുന്നത് കണ്ടു രണ്ടുപേരും ദ്രുവിനെ എന്തെന്ന് പുരികം പൊക്കി ചോദിച്ചു "ആ ധര്മേന്ദ്രൻ ആഗ്ളിന്റെ പെങ്ങളേയും മോളെയും ആണ് ഇവള് പറയുന്നേ.. നേരത്തെ തൊടങ്ങിയതാ അവരുടെ പേരു പറഞ്ഞു ചീത്ത പറയാൻ... പക്ഷെ അവർക്ക് അച്ചുവിനെ ഒഴുവാക്കിയിട്ട് എന്ത്‌ കാര്യം "ദ്രുവ് ആലസ്യമായി പറഞ്ഞു "എന്നിട്ട് അജുവേട്ടനെ ആ പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ ആണ് "പ്രവി ചാടി കേറി പറഞ്ഞു "ആയ്കോട്ടെ... അതിനു രാമാനങ്കിളിന് ഈ അവസ്ഥ വരാൻ അവർ എന്ത് പറയാൻ ആണ് "ഋഷി വീണ്ടും 4 പേരും സംശയത്തിൽ ആയി... പക്ഷെ അജുവിനേം അച്ചുവിനേം എങ്ങനാ ഇത് അറിയിക്കും എന്നാ ടെൻഷൻ വേറെയും അവസാനം ധര്മേന്ദ്രനെയും ലക്ഷ്മിയെയും കാണാൻ അവർ അജുവിന്റെ വീട്ടിലേക്ക് തിരിച്ചു... *********** ആകെ മൗനം തളംകെട്ടിയിരുന്നു...എന്ത് പറയണം എന്ന് ആർക്കും പിടികിട്ടിയില്ല...

ധര്മേന്ദ്രൻ എന്ത് പറഞ്ഞു തുടങ്ങുമെന്ന് ആശയക്കുഴപ്പത്തിലായി... അവിടെ തന്നെ ഉണ്ടായിരുന്നു വനജയും മകൾ അപർണ്ണയും.. പ്രവി ഇടക്കിടക്ക് അവരെ നോക്കി കണ്ണുരുട്ടാൻ മറന്നില്ലാ... അജുവിന്റെ അമ്മ ലക്ഷ്മി കോഫിയുമായി വന്നു സോഫയിൽ ഇരുന്നു... "കുടിക്ക് മക്കളെ "അവർ സ്നേഹത്തോടെ പറഞ്ഞു "ആന്റി... "ഋഷി ആയിരുന്നു തുടക്കം കുറിച്ചത്... ധര്മേന്ദ്രനും ലക്ഷ്മിയും തലപൊക്കി ഋഷിയെ നോക്കി "നിങ്ങൾക്കറിയാവുന്നത് അല്ലെ അജുവും അച്ചുവും തമ്മിലുള്ള അടുപ്പം... അവർ ഒന്നിക്കേണ്ടവരാണ് എന്ന് നിങ്ങള് തന്നെ എത്ര വട്ടം പറഞ്ഞിട്ടുണ്ട്... പിന്നെന്തിനാ ഇപ്പൊ ഒരു മുടക്കം... അജു അറിഞ്ഞാൽ അവന് സമ്മധിക്കുമെന്ന് തോന്നുന്നുണ്ടോ "ഋഷി അവരെ നോക്കി ചോദിച്ചപ്പോൾ രണ്ടു പേരുടെയും തല താണു "അതൊക്കെ ഒരു കല്യാണം കഴിച്ചാൽ ശെരിയായിക്കോളും...

അല്ലേലും ഒരു പെണ്ണ് പോയെന്ന് വെച്ചു അവനു അതിനേക്കാൾ നല്ല പെണ്ണിനെ കിട്ടാണ്ടിരിക്കുമോ "വനജ പുച്ഛിച്ചു കൊണ്ടു പറഞ്ഞു "അജുവേട്ടൻ കെട്ടുന്നുന്ടെൽ അത് അച്ചുവെച്ചിയെ ആയിരിക്കും.. കെട്ടുന്നില്ലേൽ ഒറ്റ തടിയായി ജീവിച്ചോളും ആരും മോഹിച്ചു കാത്ത് നിക്കുവൊന്നും വേണ്ടാ "പ്രവി മുന്നിലുള്ള ആൾക്കാരെ നോക്കാതെ പറഞ്ഞത് കേട്ടു കിച്ചു അവള്ടെ കൈകളിൽ പിടിച്ചു അടങ്ങാൻ പറഞ്ഞു അത് കേട്ടു അവള് അവരെ നോക്കി കണ്ണുരുട്ടി കൊണ്ടു അടങ്ങി.. "ഞങ്ങളെന്താ മോനെ വേണ്ടേ ഞങ്ങൾക്കൊന്നും ചെയ്യാൻ കഴിയില്ലാ... നിങ്ങളൊക്കെ കരുതുന്നത് പോലെ ഞങ്ങൾ അല്ല അവരെ പിരിക്കാൻ നോക്കുന്നത്... അതിനു ഞങ്ങള്ക്ക് പറ്റുകയും ഇല്ലാ... പക്ഷെ ആ കുട്ടീടെ അച്ഛന്റെ അനുവാദം മാത്രം പോരല്ലോ ആ കുട്ടിടെ അമ്മക്കും തുല്യ അവകാശമില്ലേ "ലക്ഷ്മി സങ്കടത്തോടെ പറയുന്നത് കേട്ടു നാലുപേരും അവരെ എന്തെന്ന രീതിയിൽ നോക്കി

"ഇന്നലെ രാവിലെ ഷോപ്പിംഗ് പോയതായിരുന്നു ഞാനും ലക്ഷ്മിയും പിന്നെ ഇവർ രണ്ടുപേരും കൂടെ " അവിടെ നിൽക്കുന്ന വനജയെയും അപർണെയും ചൂണ്ടി ധര്മേന്ദ്രൻ പറഞ്ഞു തൊടങ്ങി "ഏട്ടാ... അത് രാമനേട്ടന് അല്ലെ..."ലക്ഷ്മി പോകും വഴി ചൂണ്ടി പറഞ്ഞു "ആഹ് അതെ... എന്തേലും വാങ്ങാൻ വന്നതായിരിക്കും... "ധര്മേന്ദ്രൻ കാർ സൈഡിലോട്ടു നിർത്തി കാറിൽ നിന്ന് ഇറങ്ങി.. "എവിടെക്കാ... രാമാ " "ഹേ നീയോ എന്താ ഇവിടെ " "ഞാൻ കുറച്ചു സാദനം വാങ്ങാൻ ഇറങ്ങിയതാ ദേ അവരും ഉണ്ട് "കാറിലേക്ക് ചൂണ്ടി ധര്മേന്ദ്രൻ പറഞ്ഞു "അഹ്‌ണോ ഞാൻ ഇവിടെ കട വരെ പോയതാ... എന്തായാലും കണ്ടതല്ലേ വീട്ടിലേക്ക് വാ.. കയറിയിട്ട് പോകാം " "വേണ്ടടോ പിന്നെ ഒരിക്കൽ ആകാം " "എനി അതിനൊന്നും സമയം കിട്ടില്ലെന്നേ... വാ ഒരു ചായ കുടിച്ചിട്ട് പോകാം... ഇത് വരെ വീട് കണ്ടില്ലല്ലോ നിങ്ങള് "

രാമൻ വിളിച്ചതും പിന്നെ അവർക്കൊന്നും പറയാൻ കഴിഞ്ഞില്ലാ എല്ലാരും രാമന്റെ വീട്ടിലേക്ക് ചെന്നു... "ഇവിടെ ചായ ആകാൻ പെണ്ണുങ്ങൾ ആരും ഇല്ലാ അച്ചു ഋഷിയിടെ വീട്ടിൽ അല്ലെ "ചായ കൊടുക്കുമ്പോൾ ധര്മേന്ദ്രൻ പറഞ്ഞു "ഹാ അജു പറഞ്ഞിരുന്നു... "ലക്ഷ്മി ചായ കുടിച്ചോണ്ടിരിക്കെ പറഞ്ഞു "ഹ്മ്മ് ഇവിടെ വീടിരിക്കുമ്പോൾ ആണ് കെട്ടുപ്രായം കഴിഞ്ഞ പെണ്ണ് ഏതോ വീട്ടിൽ പോയി നിൽക്കണേ "വനജ പുച്ഛത്തോടെ പറഞ്ഞു "വനജേ... ഋഷി അവൾക് ഏട്ടനെ പോലെയാണ്... ഞങ്ങൾ മക്കളെ വേർതിരിച്ചു കാണുന്ന സ്വഭാവം ഒന്നുമില്ലാ... അതുകൊണ്ട് തന്നെ അച്ചു ഋഷിയുടെയോ കിച്ചുവിന്റെയോ വീട്ടിൽ പോയാലും ആരും ചോദിക്കില്ല " രാമന്റെ മുഖം വടിയത് കണ്ടു ധര്മേന്ദ്രൻ പറഞ്ഞു...

അങ്ങനെ കുറച്ചു നേരം സംസാരിച്ചു അവർ ഇറങ്ങാൻ നേരം ആണ് മുന്നിൽ ഒരു കാർ ഗേറ്റ് കടന്നു വന്നത്..... "ആരാണെപ്പ "രാമൻ കാറിൽ നോക്കി പറഞ്ഞു "സുജാത "അയാൾ ഒരു ഞെട്ടലോടെ കാറിൽ നിന്നു ഇറങ്ങുന്ന സ്ത്രീയെ നോക്കി.. അവരുടെ മുഖത്ത് പുച്ഛമായിരുന്നു... ഒരു നടുക്കത്തോടെ ആ സ്ത്രീയെ നോക്കി പതിയെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി... "ആര രാമ അത് "ധര്മേന്ദ്രന്റെ ചോദ്യം ആണ് അയാളെ ബോധത്തിൽ കൊണ്ട് വന്നത് "സുജാതാ..അച്ചുവിന്റെ അമ്മ "അറപ്പോടെ പറഞ്ഞു എല്ലാവരും അവരെ നോക്കുവായിരുന്നു... ഒരു വേശ്യ എന്നറിയപ്പെട്ട സ്ത്രീ ആണേലും... അവരുടെ വേഷവും വരവും ഒരു പണക്കാരിയെ പോലെ വിളിച്ചു പറയുന്നുണ്ടായിരുന്നു...

യാതൊരു മടിയും കൂടാതെ ആ സ്ത്രീ വീട്ടിലേക്ക് കയറി എല്ലാരേയും നോക്കി... "രാമേട്ടന് സുഖല്ലേ " സുജാതാ പുച്ഛത്തോടെ ചോദിച്ചു "നീയെന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നത് "മകളെ കെട്ടിച്ചു വിടാൻ പോകുന്ന വീട്ടു കാരുടെ മുന്നിൽ താൻ വല്ലാതെ ചെറുതാവുന്നത് പോലെ അയാൾക് തോന്നി... അയാൾ നീരസത്തോടെ സുജാതയോടു ചോദിച്ചു "ഞാനോ ഞാൻ എന്റെ മോളേ കാണാൻ "അലസത്തോടെ അവർ പറയുന്നത് കേട്ട് രാമൻ ഞെട്ടി നോക്കി ശേഷം പുച്ഛം വിരിഞ്ഞു "മകളോ...ഏത് മകൾ.. ഇവിടെ നിനക്ക് വേണ്ടവർ ആരും ഇല്ലാ... " "അതെങ്ങനാ ശെരിയാവും രാമേട്ടാ.. നമ്മുടെ മോള് അശ്വതി രാമകൃഷ്ണൻ അവളെ കാണാൻ ആണ് ഞാൻ വന്നത്... കാണാൻ മാത്രമല്ല.. അവൾക് കെട്ടു പ്രായം ആയില്ലേ..

നല്ലൊരുത്തനെ കണ്ടു പിടിച്ചു കെട്ടിക്കാനും "കൈകൾ കെട്ടി സുജാതാ പറയുന്നത് എല്ലാവരും കെട്ടു "ഹ്മ്മ്... എന്റെ മോളേ നോക്കാൻ എനിക്ക് ആകുമെങ്കിൽ നല്ലൊരുത്തനെ കൊണ്ട് കെട്ടിക്കാനും എനിക്കറിയാം... നിന്റെ ആവിശ്യം എനിക്കും എന്റെ മകൾക്കും ഇല്ലാ.. എനി മേലാൽ എന്റെ മോളേ അവകാശവും പറഞ്ഞു വരരുത് " "അതെങ്ങനാ ശെരിയാവും രാമേട്ടാ "സുജാത പ്രതേക താളത്തിൽ പറഞ്ഞു "നിങ്ങള് എന്താണ് പറയുന്നത്... ഇത്രയും കാലം ആ മകളെ നോക്കനോ കാണണോ വരാതെ നിന്ന നിങ്ങളാണോ ഇപ്പോ അച്ചുവിന്റെ അവകാശം പറഞ്ഞു വരുന്നത് "ലക്ഷ്മി ആയിരുന്നു "നിങ്ങള് ആര"സുജാത അവർക്കു നേരെ ചോദിച്ചു "ഞങ്ങൾ ആരാണേലും അതു നിന്നെ ബാധിക്കുന്നില്ല സുജാത..

പിന്നെ സുജാത വന്നത് മകൾക്ക് ഒരു പയ്യനെ കണ്ടെത്താൻ ആണേൽ... അത് വേണ്ട.. ഞങ്ങളുടെ മകനുമായി അവളുടെ വിവാഹം ഉറപ്പിച്ചതാണ്... "ധര്മേന്ദ്രൻ പറഞ്ഞത് കേട്ട് രാമൻ തല ഉയർത്തി അവളെ നോക്കി "ആരോട് ചോദിച്ചിട്ടു " "ആരോട് ചോദിക്കണം എന്റെ മോൾടെ സമ്മതം മാത്രം എനിക്ക് അറിഞ്ഞാൽ മതി... അവളോട് ചോദിച്ചിട്ട് തന്നെയാ ഞാൻ ഇത് നടത്തുന്നത് "രാമൻ പറഞ്ഞു നിർത്തി "നിങ്ങളുമായി അച്ചുവിന് രാമനും ബന്ധമില്ലാത്തടുത്തോളം നിങ്ങള്കിത് പറയാൻ യാതൊരു അധികാരവും ഇല്ലാ "ധര്മേന്ദ്രൻ പറഞ്ഞു "ആര് പറഞ്ഞു എനിക്ക് ഒരു അവകാശവും ഇല്ലെന്ന് നിയമപരമായി ഇപ്പോഴും ഞാൻ ഇദ്ദേഹത്തിന്റെ ഭാര്യ ആണ്..

നിഷേധിക്കാൻ കഴിയുമോ രാമകൃഷ്ണ "സുജാതാ പുച്ഛത്തോടെ പറയുന്നത് കെട്ടു അവിടെനിന്നവർ ഞെട്ടി രാമനെ നോക്കി... അയാളുടെ മുഖം വിളറി വെളുത്ത്.. "ഞാൻ അപ്പോഴേ പറഞ്ഞതാ ഈ കല്യാണം വേണ്ടെന്ന് "ഇത്രയും നേരം എല്ലാം കെട്ടു കൊണ്ടിരുന്ന വനജ പുച്ഛത്തോടെ പറഞ്ഞു "വനജേ "ധര്മേന്ദ്രൻ അവളെ ശകാരത്തോടെ വിളിച്ചു.. "എന്റെയും എന്റെ കുടുംബത്തിന്റെയും സ്വകാര്യ കാര്യത്തിൽ ആരും ഇടപെടുന്നത് എനിക്ക് ഇഷ്ടമല്ലാന്നു "സുജാത അവരെ നോക്കാതെ തന്നെ പറഞ്ഞു "ഇനിയെന്ത് കാണാൻ നിക്കുവാ ഏട്ടാ വാ പോകാം "വനജ വിളിച്ചതും എല്ലാവരും രാമനെ നോക്കി ഇറങ്ങി... രാമന്റെ തല വല്ലാതെ കുനിഞ്ഞു "പിന്നെ ഈ കല്യാണം നടക്കില്ല..

മോനു വേറെ പെണ്ണിനെ കണ്ടുപിടിച്ചോ "പുറകിൽ നിന്നു വിളിച്ചു പറയുന്ന സുജാതയുടെ ശബ്ദം കേട്ടാണ് ഞങ്ങൾ തല കുനിച്ചു ഇറങ്ങിയത്... "പിന്നീട് വീട്ടിൽ എത്തിയിട്ട് രാമനെ വിളിച്ചെങ്കിലും അയാൾ കാൾ എടുത്തില്ല പകരം ആ സ്ത്രീ പറഞ്ഞു കല്യാണം നടക്കില്ലെന്നു ഉറപ്പ് പറയാൻ... "ലക്ഷ്‌മി പറഞ്ഞു നിർത്തിയതും ഋഷിയും കിച്ചുവും പ്രവിയും ദ്രുവും നടുക്കത്തോടെ കേട്ടിരുന്നു... "അജുവിന്റെ കല്യാണം പെട്ടെന്ന് കഴിഞ്ഞില്ലേൽ പിന്നെ 35 ആം വയസ്സിലെ യോഗമുള്ളു എന്ന് ജ്യോൽസ്യൻ പറഞ്ഞിരുന്നു അത്കൊണ്ടാണ് പെട്ടെന്ന് ഇതിൽ നിന്നു പിന്മാറി വേറെ ഒന്ന് നോക്കാൻ തുനിഞ്ഞത് അല്ലാതെ അച്ചു മോളേ ഞങ്ങള്ക്ക് ഇഷ്ടമല്ലാഞ്ഞിട്ടല്ല "ഒരു തേങ്ങലോടെ ലക്ഷ്മി പറഞ്ഞു നിർത്തിയതും അവർക്ക് എന്ത് പറയണം എന്നറിയാതെ കുഴഞ്ഞു.. ഇത് അച്ചു അറിഞ്ഞാൽ അവളുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഓർത്തു കിച്ചുവിന് വല്ലാതായി...

icu വിൽ നിന്നു അജുവിന്റെ കൈകൾ പിടിച്ചു ഇറങ്ങിയ അച്ചുവിന്റെ മുഖം അവളുടെ മനസ്സിൽ തെളിഞ്ഞു... "സുജാത അല്ലാ ഉജാല ആണ്... എന്ത്‌ സ്ത്രീയാ അത്... എന്റെ മുന്നിൽ കിട്ടിയാൽ ചമ്മന്തി ആക്കിയേനെ... "സോഫയിൽ ഇരിക്കുന്ന പ്രവിയെ കണ്ടതും ദ്രുവ് കണ്ണുകൊണ്ടു അവളെ കണ്ണുരുട്ടുന്നത് കണ്ടു അവള് വാ അടച്ച് ഇരുന്നു... ************* "അച്ഛന് കഴിച്ചോ " "ആ കഴിച്ചു മരുന്ന് കൊടുത്തതിന്റെ മയക്കം ആണ് ഇപ്പൊ...." "ഹ്മ്മ് നീ കഴിച്ചോ " "ഹ്മ്മ് ല.. അജുവും കഴിച്ചില്ലല്ലോ... വാ വല്ലതും കഴിക്കാം "അച്ചു അജുവിനേം കൊണ്ടു മുറിയിൽ കയറി.. ഡോർ ചാരി... രാമൻ മയക്കത്തിൽ ആയിരുന്നു... അവർ രണ്ടു പേരും ബാക്കി വന്ന കഞ്ഞി കുടിച്ചു..... കൈകഴുകി വരുമ്പോൾ ആണ് നേഴ്സ് മുറിയിലേക്ക് വന്നത്.. എന്തോ മെഡിസിൻ നോക്കികൊണ്ട്‌ അവർ പോയതും ബെഡിൽ നഴ്സിനെ പോകുന്നതും നോക്കി നിൽക്കുന്ന അജുവിന്റെ തലക്കിട്ടു മേട്ടം കൊടുത്തു

അച്ചു അരക്ക് കയ്യ് കുത്തി നിന്നു... "നിന്റെ അത്ര പോരാ "അവന് ഇളിച്ചു കൊണ്ട് പറഞ്ഞു "എന്ത് പോരാന്നു "അവള് കണ്ണുരുട്ടി "ഒന്നും പോരാ "അവന് വീണ്ടും ഇളിച്ചതും അവന്റെ വയറ്റിനിട്ടു കുത്തി കൊണ്ട് അവള് ബെഡിൽ ഇരുന്നു... അജു നാക്ക് കടിച്ചു... അവള്ടെ മടിയിൽ തലവെച്ചു.. അച്ചു അതറിയാത്ത മട്ടിൽ ഇരുന്നു.. "പിണക്കമാണോ എന്നോട് ഇണക്കമാണോ..." "അവളുടെ താടിയിൽ പിടിച്ചു അവന് പാടിയതും അവള് കയ്യ് എടുത്തു മാറ്റി അവനെ കൂർപ്പിച്ചു നോക്കി.. അതിനു അജു ചുണ്ട് കൊണ്ട് ഉമ്മ വെക്കുന്നത് പോലെ ആക്ഷൻ ഇട്ടു.. കൂടെ സോറി പറഞ്ഞതും അച്ചുവിന് ചിരി പൊട്ടി...അവള് അവന്റെ മുടിയിൽ തലോടിക്കൊണ്ട് അവനെ നോക്കി ചാരി ഇരുന്നു... അവളുടെ തലോടലിൽ അജു കണ്ണുകൾ അടച്ച് മയങ്ങി ..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story