കൃഷ്ണ: ഭാഗം 70

krishna

എഴുത്തുകാരി: Crazy Girl

"അല്ലാ നിങ്ങളെന്താ എല്ലാരും വന്നേ.. ഞാൻ പറഞ്ഞതല്ലേ ഇന്ന് ഡിസ്ചാർജ് ആകുമെന്ന്.. നിങ്ങള് നേരെ വീട്ടിലേക്ക് വന്നാ മതിയായിരുന്നു " ഹോസ്പിറ്റലിൽ നിന്നു ഇറങ്ങുമ്പോൾ പുറത്ത് നിൽക്കുന്ന ഋഷിയെയും കിച്ചുവിനേം കണ്ടു അച്ചു പറഞ്ഞു... "അതെ മക്കള് വന്നു ബുദ്ധിമുട്ടുണ്ടായിരുന്നു "രാമനും പറഞ്ഞു "അതൊന്നും കുഴപ്പമില്ലാ അച്ഛാ.. വാ ഞാൻ സഹായിക്കാം "കിച്ചുവും രാമനെ പടികൾ ഇറങ്ങാൻ സഹായിച്ചു.. ശേഷം കാറിൽ ഇരുത്തി... "അജു നീയും ഈ കാറിൽ ഇരുന്നോ... നിന്റെ കാർ ഞാൻ ശേഖറിനോട് എടുക്കാൻ പറഞ്ഞിട്ടുണ്ട് " ഋഷി പറഞ്ഞത് കേട്ട് എല്ലാരും കാറിൽ ഇരുന്നു ഋഷി ആയിരുന്നു ഡ്രൈവ് ചെയ്തത്...കിച്ചു ഇടയ്ക്കിടെ ഋഷിയെ നോക്കി...

ശേഷം അച്ചുവിനേം അജുവിനെയിം അവരുടെ മുഖത്ത് പ്രതേകിച്ചു ഭാവവ്യത്യാസം ഒന്നുമില്ലാ... അവള് രാമനെയും നോക്കി അയാളുടെ മുഖത്ത് ഭയമുണ്ടായിരുന്നു ... അയാളും കിച്ചുവിനെ നോക്കി അവള് ഒന്ന് കണ്ണടച്ച് കാണിച്ചു... "ഡാ നീയിത് എങ്ങോട്ടാ പോകുന്നെ "കാർ തിരിച്ചെത്തും അജു ഋഷിയോടു ചോദിച്ചു.. "നീ എനി ഒന്നും പറയരുത്.. ഞങ്ങൾ ചിലത് ചെയ്യും നീ ഒന്ന് സഹകരിച്ചു തന്ന മതി "ഋഷിയുടെ മറുപടി കെട്ടു അജുവും അച്ചുവും മനസ്സിലാവാതെ നിന്നു "എന്താ കിച്ചു എന്താ കാര്യം "അജു തിരിഞ്ഞു നോക്കി കിച്ചുവിനോടായി ചോദിച്ചു... "അജുവേട്ടാ നിങ്ങള്ടെ നല്ലത് മാത്രമേ ഞങ്ങൾ ആഗ്രഹിക്കുന്നുള്ളു... അതുകൊണ്ട് ഞങ്ങളോട് ഒന്നും ചോദിക്കരുത്..

എല്ലാം ഞങ്ങൾ സമയമാകുമ്പോൾ പറഞ്ഞു തരും"കിച്ചുവിന്റെ മറുപടി കേട്ട് അവർ ഒന്നും മിണ്ടിയില്ലെങ്കിലും രണ്ടു പേരുടെ മനസ്സും ആകെ ആശയകുഴപ്പത്തിലായിരുന്നു... ഒരു ബില്ഡിങ്ങിന്റെ പുറത്തെത്തിയതും ഋഷി കാറിൽ നിന്നിറങ്ങി അജുവും സംശയത്തോടെ ഇറങ്ങി ചുറ്റും നോക്കി "അജുവേ അളിയാ ഇങ്ങോട്ട് വാ "അപ്പോഴാണ് ബില്ഡിങ്ങിന്റെ ഉള്ളിൽ നിന്നു വിളിക്കുന്ന ദ്രുവിനെ രണ്ടു പേരും കണ്ടത് കൂടെ പ്രവിയും ഉണ്ടായിരുന്നു... ************* ഋഷിയും കിച്ചുവും പ്രവിയും ദ്രുവും തിരികെ വീട്ടിലേക്ക് തിരിച്ചു.. പോരുംവഴി എല്ലാരും സന്തോഷത്തിൽ ആയിരുന്നു... അത്കൊണ്ട് തന്നേ പ്രവിയുടെ വാ ചിലച്ചു കൊണ്ടേ ഇരുന്നു... "എന്നാ ഞാൻ ഇറങ്ങുവാ... കൊറേ ആയി വീട്ടിൽ നിന്നിട്ട്..

എനി അജുവിന്റെ കല്യാണം ആകുമ്പോ പെട്ടിയും കിടക്കയും എടുത്ത് വരാം "ദ്രുവ് "നീ പോവ്വാണോ.. എനി ഏതായാലും നാളെ പോയാൽ പോരെ "അമ്മ "അല്ല ആന്റി പോണം... മമ്മയെ കണ്ടിട്ട് കൊറേ ആയി... ഞാൻ വരാം... എന്നാ അളിയാ കിച്ചു ഞാൻ ഇറങ്ങുവാട്ടോ " ദ്രുവ് അതും പറഞ്ഞു വീടിനു പുറത്തേക്ക് ഇറങ്ങി അപ്പോഴാണ് കുളിച്ചൊരുങ്ങി ചാടി തുള്ളി പ്രവി വരുന്നത് കണ്ടത്... "ടോ ചൂടാ താൻ എവിടെ പോവ്വാ " "നിന്റെ അമ്മായിയച്ചന്റെ അടുത്തേക്ക് എന്തേയ് വരണോ " "ഓ വീട്ടിലേക്കാണല്ലേ വേണ്ടപ്പ ഞാൻ പിന്ന വന്നോളാം " അവള് പറഞ്ഞതിന്റെ അർത്ഥം അവനു മനസ്സിലായില്ല... പക്ഷെ തന്നെ ആകിയതാണെന്ന് അവനു തോന്നി...

"ഡീ "ഋഷിയുടെ വീട്ടിലേക്ക് പോകാൻ തുനിഞ്ഞ അവളെ ദ്രുവ് വിളിച്ചു "ഹോ ഇങ്ങനെ അലറുന്നത് എന്തിനാ എന്റെ ചെവിക്ക് കൊഴപ്പമൊന്നുമില്ലാ " "അഹ്‌ണോ " "ദേ ചെർക്കാ... എന്നേ കൊണ്ട് പറയിപ്പിക്കരുത് എന്തിനാ വിളിച്ചത് എന്ന് പറയുന്നുണ്ടോ "അവള് തിരിഞ്ഞു നിന്നു അവനോട് ചോദിച്ചു... "അത് ഒന്നുമില്ലാ... നാളെ പറയാം...നാളെ നിനക്ക് ഒരുക്കലും മറക്കാൻ പറ്റാത്ത ഒരു ദിവസമായിരിക്കും "അതും പറഞ്ഞു അവൾക്കു പാകം ഒന്ന് ചിരിച്ചു കൊണ്ട് കാറിൽ കയറി പോകുന്നത് പ്രവി നോക്കി... അപ്പൊ അങ്ങേർക്ക് എന്നോട് ഇഷ്ടമായിരുന്നോ... എനി എന്നേ പ്രൊപ്പോസ് ചെയ്യാൻ ആയിരിക്കുമോ... ദേവിയെ... അത് തന്നെ ആയിരിക്കണെ...

എന്നേ കടുവ ഇഷ്ടമാണെന്ന് പറഞ്ഞാൽ കടുവയെ കൊണ്ട് ഞാൻ 100 പൊട്ടിക്കാവേ... ************ അജുവും അച്ചുവും കൂടി അച്ഛനെ ബെഡിൽ കിടത്തി... ഹോസ്പിറ്റലിൽ നിന്നിറങ്ങി ഒരുപാട് നേരമായത് കൊണ്ടാണെന്ന് തോന്നുന്നു രാമൻ കണ്ണുകൾ അടച്ച് കിടന്നു... അജുവും അച്ചുവും ശല്യം ചെയ്യണ്ടാ എന്ന് കരുതി ഡോർ ചാരി പുറത്തേക്കിറങ്ങി എന്തോ രണ്ടുപേരുടെ ഇടയിലും മൗനം തളംകെട്ടിയിരുന്നു... എന്തുപറയണം എവിടുന്ന് തുടങ്ങണം എന്ന് പോലും അറിയില്ലാ... എന്നാലും രണ്ടുപേരുടെ മനസ്സിലും ഒരേ ദിശയിൽ ആയിരുന്നു... "ഞാൻ.. ഞാൻ പോയി ഈ വേഷം മാറ്റിയിട്ടു വരാം "അതും പറഞ്ഞു അച്ചു വേഗം മുറിയിലേക്ക് കയറി... അജു ഒന്ന് നിന്നു പതിയെ അവിടുള്ള കസേരയിൽ ഇരുന്നു മൊബൈൽ നോക്കി... എന്തോ ഓർത്തപ്പോൾ അവനു ഒന്ന് മന്ദഹസിച്ചു... അത് വരെ ഉണ്ടായിരുന്ന കൺഫ്യൂഷൻ ഒക്കെ മാറി അവന്റെ മനസ്സ് ശാന്തമായി..

അപ്പോഴാണ് അച്ചു മുറിയിൽ നിന്നിറങ്ങിയത്... മിഡിയും ടോപ്പും ആയിരുന്നു അവളുടെ വേഷം മുടി അഴിച്ചിട്ട് കൊണ്ട് അവള് അവനെ നോക്കി "അജു.. ഒരു 10 മിനിറ്റ് ഞാൻ ഇപ്പൊ ചായ എടുക്കാം " നേരത്തെ പോലെ അവൾക്കും വിക്കൊന്നും ഇല്ലായിരുന്നു... അവനു തോന്നി അവൾക്കും ഒന്ന് ശാന്തമാകാൻ വേണ്ടിയുള്ള ഓട്ടമായിരുന്നു എന്ന്... അച്ചു കിച്ചണിൽ ചെന്നു പാത്രം കഴുകി പാൽ ഒഴിച്ച് ഗ്യാസിൽ വെച്ചു.... പിന്നിലേറ്റ ചൂടുശ്വാസം അറിഞ്ഞിട്ടും അവള് തിരിഞ്ഞു നോക്കിയില്ല...പകരം ചുണ്ടിലെ ചിരി മറച്ചു പിടിച്ചു... അവന്റെ കൈകളിലെ വയറിൽ മുറുകി അവനിൽ ചേർത്തു നിർത്തി പിന്കഴുത്തിലെ മുടികളുടെ ചികഞ്ഞു മാറ്റി അവിടെ ചുണ്ടുകൾ ചേർത്തതും അച്ചു ഒന്ന് ഉയർന്നു പൊങ്ങി...

അജു അവളെ തിരിച്ചു നിർത്തി... അവളുടെ അരയിൽ പിടിച്ചു കിച്ചൻ സ്ലാബിനു മേലേ ഇരുത്തി... അവളുടെ കൈകൾ അവന്റെ കഴുത്തിനെ ചുറ്റി പിടിക്കുമ്പോൾ അജുവിന്റെ കൈകൾ അവളുടെ പുറത്തൂടെ തലോടിക്കൊണ്ടിരുന്നു... "ആര് തടഞ്ഞാലും നിന്നിൽ നിന്നു ഉഴിഞ്ഞു പോകില്ല ഈ അർജുൻ.. നീ തടഞ്ഞാൽ പോലും... അഥവാ നിന്നിൽ നിന്നു ഞാൻ അടർന്നു പോയാൽ അന്ന് എന്റെ ശ്വാസം നിലച്ചുപോകുന്നതായിരിക്കും " കണ്ണിലേക്കു നോക്കി പറയുന്ന അജുവിന്റെ വാക്കുകൾ കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു... "നിന്നിലലിയാൻ ജനിച്ചവൾ ആണ് ഞാൻ... നിന്നിലലിഞ്ഞു മരിക്കാനാണ് എനിക്കിഷ്ടം... നിന്നിൽ നിന്നു അടർത്താൻ നോക്കിയാൽ സ്വയം ബലികൊടുക്കും എന്നിലെ ആത്മാവിനെ "

അവളുടെ മറുപടി കേട്ടതും അവനിലെ പിടി മുറുകി പരസ്പരം കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി പരസ്പരം അടരാതെ... രണ്ടുപേർ തമ്മിലുള്ള അകലം കുറഞ്ഞു വന്നു... അവളുടെ കണ്ണുകൾ പതിയെ കൂമ്പിയടഞ്ഞു... "അയ്യോ ചായ "അച്ചു അവനെ തള്ളി മാറ്റിയത് സ്ലാബിൽ നിന്നു ചാടിയിറങ്ങി... തിളച്ചു മറിയാൻ പോയാ പാല് എടുത്തില്ല ഗ്യാസ് ഓഫ്‌ ആക്കി... അച്ചു അവനെ നോക്കികൊണ്ട്‌ ചായപ്പൊടി ഇട്ടു... എന്തോ കളഞ്ഞു പോയ അണ്ണാനെ പോലെയുള്ള അജുവിന്റെ നിർത്തം കണ്ടു അച്ചുവിന് ചിരി വന്നു... "എവിടെ പോയാലും എന്തേലും ഉണ്ടാവും പാരയായിട്ട് "അജു പിറുപിറുത്തു "എന്തേലും പറഞ്ഞോ മഹാൻ " "ഒന്നുല്ല തംബ്രാട്ടിയെ "അജു കയ്കൾ കൂപ്പി...

അച്ചു ചിരിച്ചു കൊണ്ട് അവനു നേരെ ചായ നീട്ടി രണ്ടു പേരും ഹാളിലേക്ക് നടന്നു.. "എന്നാൽ ഞാൻ പോട്ടെ " "ഹ്മ്മ്മ് " "പോണോ " "ഹ്മ്മ്മ് " "പോണ്ടേ " "ഹ്മ്മ്മ് " "എന്തേലും വാ തുറന്നു പറയെടി " "എന്റെ അജു ഒന്ന് പൊ... ലേറ്റ് ആകല്ലേ രണ്ടീസം ആയില്ലേ വീട്ടിൽ പോയിട്ട് " "ഓഹോ അപ്പൊ എന്നേ ഓടിക്കാൻ നോക്കുവാണല്ലേ " "അയ്യെടാ... അധികം പ്രഹസനം കാണിക്കാതെ പൊ മോനെ.. എനിക്ക് ഒന്ന് ഉറങ്ങണം "അച്ചു ആവിയിട്ടു കൊണ്ട് പറഞ്ഞും "എന്നാൽ ഞാനും വരാം " "അയ്യെടാ.. പോയാട്ടെ പോയാട്ടെ... സമയം കൊറേ ആയി " അച്ചു അവനെ തള്ളി പുറത്താക്കി.. അവന് അവളെ നിരാശയോടെ നോക്കിയെങ്കിലും ഏറ്റില്ല.... "സൂക്ഷിക്കണം.. എന്തുണ്ടെലും വിളിക്കണം...

വീട്ടിൽ എത്തിയാ ഉടനെ ഞാൻ വിളിക്കും. കേട്ടോ " "ഹ്മ്മ്മ് " "ഏഹ് അതാരാ "അജു ഗേറ്റ് നു അടുത്തേക്ക് നോക്കി പറഞ്ഞതും അച്ചുവും അങ്ങോട്ടേക്ക് നോക്കി... പെട്ടെന്നാണ് അവള്ടെ കവിളിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞത്... "ഇത്രയെങ്കിലും എനിക്ക് വേണ്ടേ.. അപ്പൊ മോളു ഡോർ അടച്ചോ... ഞാൻ കൃത്യം 10 മണിക്ക് വിളിക്കും..ഉറങ്ങരുത്... . "അവന് ഓടികൊണ്ടു പറഞ്ഞു... അവന് കാറിൽ കേറി അവൾക് ഫ്ലൈ കിസ്സ് കൊടുത്തു കൊണ്ട് കടന്നു പോയി... ************* ദ്രുവ് വീട്ടിലെത്തിയിട്ടും അവന്റെ മനസ്സന്തോ ഒരു സുഖമില്ലായിരുന്നു അവന് സോഫയിൽ കിടന്നു ചാനൽ മാറ്റി മാറ്റി കളിച്ചു എന്നിട്ടും ഒരു തൃപ്തി വരാത്ത പോലെ തോന്നി..

മകന്റെ അസ്വസ്ഥത കണ്ടു രാധിക അവന്റെ അടുത്ത് ചെന്നിരുന്നു തല മടിയിൽ വെച്ചു.. "എന്താ എന്റെ മോനു പറ്റിയെ "തലയിൽ തലോടി കൊണ്ട് പറഞ്ഞു "അറിയില്ല.. ഒരു സുഖമില്ലാ "അവന് മമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു.. "ഹോ ഋഷിയുടെ വീട് നല്ലോണം പിടിച്ചല്ലോ... ഇപ്പൊ ഇവിടെ നിക്കാൻ സുഖമില്ലായിരിക്കും അല്ലെ " "അറിയില്ല "അവള് തോളനക്കി "ഹ്മ്മ്മ് കിച്ചുവിനെ കാണാൻ അത്രക്ക് കൊതിയാണോ ഒരു കാര്യം ചെയ്യാം അവരെ ഇങ്ങോട്ടേക്കു വിളിക്കാം നിൽക്കാൻ " "ഹ്മ്മ് വിളിക്കണം കൂടെ അവളെയും "ദ്രുവ് എങ്ങോട്ടോ നോക്കി പറഞ്ഞു "ആരെ " "ഏഹ് ഒന്നുല്ല മമ്മ പോയി കിടന്നോ ഞാൻ കുറച്ചൂടെ ടീവി കാണട്ടെ... എനി ഉറക്കം കളഞ്ഞിട്ട് അസുഗം വരുത്തണ്ടാ " "ഹ്മ്മ് ശെരി ഗുട്ന്യ്റ്റ് "രാധിക മകന്റെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് സോഫയിൽ നിന്നു എണീറ്റു നടന്നു....

"ടോ ചൂടാ.....😝എന്താടോ നോക്കി പേടിപ്പിക്കുന്നു അന്റെ കണ്ണു കുത്തിപ്പൊട്ടിക്കും..😡. ദേ ഈ പ്രവി ആരാണെന്ന് തനിക്കറിയില്ല... 😠താൻ ആരാടോ..... 😏അയ്യോ ചേട്ടാ പോകല്ലേ അയ്യോ ചേട്ടാ പോകല്ലേ😆" പ്രവിയുടെ കൂടെ ഉണ്ടായിരുന്നപ്പോൾ ഉള്ള ഓരോ സംസാരവും അവന്റെ ഓർമയിൽ തെളിഞ്ഞു... " i മിസ്സ്ഡ് ഹേർ "അവന് സ്വയം പറഞ്ഞു.. അപ്പോഴാണ് പടികൾ ഇറങ്ങി മിഥുൻ വന്നത്..... അവന് വന്നു സോഫയിൽ ഇരുന്നെങ്കിലും ദ്രുവ് മൈൻഡ് ചെയ്തില്ലാ... അന്ന് അവനെ പ്രവിയുടെ പുറകെ എനി നടക്കരുത് എന്ന് പറഞ്ഞു വിലക്കിയതിന് അവനു ദേഷ്യമുണ്ടാകും എന്നാണ് ദ്രുവ് കരുതിയത്.... "ബ്രോ ആണല്ലേ അവള്ടെ പ്രൊജക്റ്റ്‌ ചെയ്തു കൊടുത്തത് "മിഥുന്റെ ചോദ്യം കേട്ട് അവന് മിഥുനെ നോക്കി "ഹ്മ്മ്മ് "അവന് ആലസ്യമായി മൂളി... "ഇപ്പോഴും ബ്രോക്ക് എന്നോട് ദേഷ്യമാണോ " "അല്ലാ... അതൊക്കെ ഞാൻ മറന്നു "ടീവി യിൽ നോക്കി ദ്രുവ് മറുപടി കൊടുത്തു...

"ഹ്മ്മ്മ് ഞാനും മറന്നു... അവൾക്കിപ്പോ ഞങ്ങളെയൊന്നും പറ്റില്ലാ... കാരണം അവളുടെ മനസ്സിൽ ആരോ ഉണ്ട് " "എന്താ "ദ്രുവ് ഞെട്ടി കൊണ്ടു ചോദിച്ചു... അത് കണ്ടതും മിഥുൻ ആവേശം കൂടി "ഞാൻ പറഞ്ഞത് സത്യമാണ് ബ്രോ ശീ ഈസ്‌ ഇൻ ലവ് ബട്ട്‌ ആരാണെന്ന് പറഞ്ഞില്ലാ " "അവൾക് ലവോ... നിന്നോട് എപ്പോഴാ പറഞ്ഞത് " "അന്ന് അജു ബ്രോന്റെ എൻഗേജ്മെന്റ് ടൈം അവള് എന്നോട് പറഞ്ഞതാ... ആദ്യം ഞാൻ എന്നേ പ്രാങ്ക് ആക്കാൻ എന്നാണ് വിചാരിച്ചത്.. ബട്ട്‌ അല്ല.. ശീ ഹസ് ലോവർ.. " മിഥുൻ പറയുന്നത് കെട്ടു ദ്രുവിന്റെ മനസ്സിൽ ഭാരം നിറഞ്ഞത് പോലെ തോന്നി... അപ്പൊ അവൾക് ശെരിക്കും... പക്ഷെ അവളുടെ പെരുമാറ്റത്തിൽ അങ്ങനെയൊന്നും...

ദ്രുവിനു ആകെ അസ്വസ്ഥമായി.... അവന് സോഫയിൽ നിന്നു എണീറ്റു റൂമിലേക്ക് നടന്നു... പുറകെ മിഥുനും ഉണ്ടായിരുന്നു... അത് വരെ അവളുടെ സൗന്ദര്യത്തെ പറ്റി വാതോരാതെ പൊക്കി പറഞ്ഞ മിഥുൻ അവളെ തരംതാഴ്ത്തി പറഞ്ഞുകൊണ്ടിരുന്നു... അവനെ തടയണം എന്നുണ്ടേലും എന്തോ ദ്രുവിനെ പിടിച്ചു നിർത്തി... ************* ഋഷി വന്നപ്പോളേക്കും കിച്ചു കിടന്നിരുന്നു... അവന് ഡോർ അടച്ച് ബെഡിൽ ഇരുന്നു... എന്നാൽ കിച്ചുവിന്റെ കണ്ണുകൾ അടഞ്ഞത് കണ്ടു അവന് വിചാരിച്ചു അവള് ഉറങ്ങിയെന്നു... ലൈറ്റ് ഓഫ്‌ ചെയ്തു.. കിച്ചുവിന്റെ അടുത്തേക്ക് നീങ്ങി കിടന്നു ഋഷി അവളെ പുണർന്നു... കിച്ചു ഒന്ന് കുറുകി... അവനിൽ നിന്നു അടർന്നു.. വീണ്ടും ഋഷി അവളെ വയറിലൂടെ ചുറ്റി പിടിച്ചതും കിച്ചു അവനിൽ നിന്നു കുതറി കമിഞ്ഞു കിടന്നു.... "ഓഹോ അപ്പൊ കള്ള ഉറക്കായിരുന്നു അല്ലെ കാണിച്ചു തരാം "ഋഷി പതിയെ അവളുടെ പുരത്തെകൂടി വിരലോടിച്ചു...

പതിയെ ചുരിദാറിന്റെ കെട്ടു അഴിച്ചു അവിടെ ചുംബിച്ചു... അവള് ഒന്ന് പിടഞ്ഞു... വീണ്ടും അവന്റെ കൈകൾ പരതി ടോപ്പിൽ പിടി മുറുക്കിയതും കിച്ചു അവനിൽ നിന്നു മാറി വേഗം ബെഡിൽ എണീറ്റുകൊണ്ടു ലൈറ്റ് ഇട്ടു... ഋഷി തലയിൽ കയ്യ് വെച്ചു അവളെ നോക്കി... കിച്ചു അവനെ കണ്ണുരുട്ടുന്നത് കണ്ടു അവന് ചിരിച്ചു.. "ഞാൻ ഉറങ്ങുന്നത് കണ്ടില്ലേ.. എന്നേ ഡിസ്റ്റർബ് ചെയ്യല്ലേ "കിച്ചുവിന്റെ സംസാരം കെട്ടു അവന്റെ ചിരി നിന്നു.. "ഓ പിന്നെ ഇത്ര വേഗം കിടന്നിട്ട് നിനക്ക് എന്ത് ചെയ്യാൻ ആണ് " "ദേ ഋഷിയെട്ടാ എനിക്ക് കിടക്കണം... എന്നേ തൊടല്ലേ..." "അയ്യെടി... ഞാൻ തോടും എന്റെ ഭാര്യയെ തൊടണ്ടാ എന്ന് പറയാൻ നീ ആര " "ഏഹ് ഇതെന്താ മണ്കോണഞ്ച പറീന്ന് "

"മനുക്കോണാഞ്ചൻ നിന്റെ അച്ഛന് ഇങ് വാടി " ഋഷി അതും പറഞ്ഞു അവളെ വലിച്ചു കിടക്കയിൽ ഇട്ടു.. അവള് കുതറിയെങ്കിലും അവന് അവളെ താടി വെച്ചു ഇക്കിളിയിട്ടു... കിച്ചുവിന് ചിരി പൊട്ടി.. "ഇക്കിളിയാക്കല്ലേ... ഋഷിയെട്ട്ടാ "അവള് ചിരിച്ചുകൊണ്ട് പറഞ്ഞതൊന്നും കേൾക്കാതെ അവന് അവളുടെ കഴുത്തിൽ മുഖമുരസികൊണ്ടേ യിരുന്നു... അവസാനം ചിരിച്ചു ചിരിച്ചു ശ്വാസം കിറ്റുന്നില്ല എന്ന് കണ്ടപ്പോൾ ഋഷി അവളുടെ മേലേ ദേഹത്തു തൊടാതെ കിടന്നു... കിച്ചു ശ്വാസം നീട്ടി വലിച്ചു വിട്ടതും അവന്റെ ചുണ്ടുകൾ അവളിലേക്ക് ആവേശത്തോടെ ചേർന്നിരുന്നു... അവനിലെ പ്രണയം അവളിൽ ഒരു പേമാരിയായി പെയ്തിറങ്ങി...ഒരു കിതപ്പോടെ അവന്റെ നെഞ്ചിൽ തലചായ്ക്കുമ്പോളും സുഗമുള്ള നോവിൽ അവള് കണ്ണുകൾ അടച്ച്... അവന്റെ നഗ്നമായാ ചുമലിൽ തലോടി കൊണ്ട് അവനും.................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story