കൃഷ്ണ: ഭാഗം 72

krishna

എഴുത്തുകാരി: Crazy Girl

ആക്ച്വലി ഇന്നെന്റെ ബര്ത്ഡേ തന്നെയാണോ... ഇവരെന്താ ഇങ്ങനെ... ഫുഡും കഴിച്ചു ഓരോ ആളും ഓരോ ഭാഗത്തു പോയി... ബര്ത്ഡേ കാരിയായ എന്നേ ഇവിടെ പോസ്റ്റാക്കിയിട്ട്... എന്താ ഇവരുടെ ഉദ്ദേശം... ശ്ശെ.. ഞാൻ എന്തൊക്കെ വിചാരിച്ചതാ എന്റെ കടുവേ.. അന്റെ പ്രൊപോസൽ.. അടുത്ത ആഴ്ച കല്യാണം അടുത്ത ബര്ത്ഡേ ആവുമ്പോഴേക്കും എന്റെ വയറ്റിൽ അന്റെ കുട്ടി... ഇതിപ്പോ എന്റെ മാവ് ഈ അടുത്തൊന്നും പൂക്കും എന്ന് തോന്നുന്നില്ല... അല്ലേലും ഞാൻ ഒറ്റക്ക് ഇതിനു പുറപ്പെട്ടാൽ എന്റെ ട്രെയിൻ പുറകോട്ടെ പോകൂ... ഒരാളെക്കൂടി എന്റെ ട്രെയിനിൽ കേറ്റണം... ആരെ ചാക്കിട്ട് പിടിക്കും... പ്രവി സോഫയിൽ ഇരുന്നു താടിക്ക് കയ്യ് വെച്ചു ആലോചിക്കുമ്പോൾ ആണ്... കുട്ടുവിന്റെ പീപ്ലി ഊതിക്കൊണ്ട് വരുന്ന അജുവിനെ കണ്ടത്...

"ഐഡിയ "അവള് വിരൽ ഞൊടിച്ചു കൊണ്ട് സോഫയിൽ നിന്നു എണീറ്റു... പ്രവിയുടെ തന്റെ നേരെയുള്ളത് ഇളിച്ചുകൊണ്ടുള്ള വരവ് കണ്ടു അജു ചുറ്റും നോക്കി... ശേഷം അവളെ പുരികം പൊക്കി നോക്കി... "അജുവേട്ടാ വാ... നമ്മക്ക് ഇവിടെ ഇരുന്ന് കൊച്ചുവർത്തനം പറയാം"അജുവിനെ സോഫയിൽ ഇരുത്തി പ്രവിയും ഇരുന്നു അവന്റെ കയ്യ് നന്നായി ഒന്ന് തടവാൻ തൊടങ്ങി... "ശോ എന്നാ മസിലാ ... ശെരിക്കും എന്നാ മൊഞ്ജാലെ അജുവേട്ടനെ കാണാൻ... വെറുതെ അല്ലെ അച്ചുവേച്ചി മൂക്കും കുത്തി വീണത്"പ്രവി അവന്റെ കയ്യെ തടവി പറയുന്നത് കേട്ട് അജു നല്ലോണം ഒന്ന് പൊങ്ങി... "ശോ ആ മുഖത്തോട്ട് ഒന്ന് നോക്കിയേ എന്നാ ഗ്ലാമറാ... കണ്ണു തട്ടാണ്ടു ഇരിക്കട്ടെ "എന്നും പറഞ്ഞു കണ്ണിലെ കണ്മഷി ചെറുതായി എടുത്തു അജുവിന്റെ കഴുത്തിനു താഴെ തൊട്ടു കൊടുത്തു...

വീണ്ടും അവന്റെ കയ്യില് തടവാൻ നിൽക്കുന്ന പ്രവിയുടെ കയ്യില് അജു പിടിച്ചു വെച്ചു... "പറ മോളേ മോൾക്കെന്താ വേണ്ടേ.. ആര പതപ്പിക്കാനുള്ള സോപ്പാ നീ എന്റെ മേലേക്ക് ഇടുന്നത്... ഹ്മ്മ്മ് "അജുവിന്റെ ചോദ്യം കേട്ടു അവള് മുഖം തിരിച്ചിരുന്നു .. "അല്ലേലും അജുവേട്ടന് എന്നോട് ഒരു സ്നേഹവും ഇല്ലാ... പണ്ട് നമ്മൾ എത്ര കളിച്ചിട്ടുള്ളതാ . അപ്പോഴൊക്കെ എന്റെ ഋഷിയെട്ടന്റെ കൂടെ അജുവേട്ടനും എന്റെ ഏട്ടനാ എന്നും പറഞ്ഞു എത്ര ഞാൻ നടന്നിട്ടുണ്ട്... ഞാൻ എവിടേലും കളിക്കാൻ പോയാ.. അജുവേട്ടനെ കണ്ടാ ഞാൻ പടികുന്നെ എന്റെ റോൾ മോഡൽ അജുവേട്ടനാ എന്ന് ഞാൻ എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് " "ആഹ് അങ്ങനെ പറഞ്ഞിട്ട് നീ തെക്കേലെ സുശീലേച്ചിയുടെ പശുവിന്റെ താഴെ പടക്കം വെച്ചു പൊട്ടിചിട്ട് ആ പശു കയറും പൊട്ടിച്ചു ഓടിയതും... ആ വയസ്സൻ രാമനെ ഇടിച്ചു വെള്ളത്തിലിട്ടതും..

എന്നിട്ട് നിന്നെ നാട്ടുകാർ പിടിച്ചപ്പോൾ അജുവേട്ടനാണ് എന്റെ റോൾ മോഡൽ എന്നേ ഇങ്ങനെ ആക്കിയത് അജുവേട്ടനാ എന്ന് വീമ്പു പറഞ്ഞതും അവസാനം നാട്ടാർ എന്റെ വീട്ടിൽ ചുറ്റും കൂടി എന്നേ ഉള്ള ചീത്ത മുഴുവൻ വിളിച്ചിട്ട് പോയതും.. അവസാനം അച്ഛന്റെ വക മരത്തിൽ കെട്ടി ചൂരൽ പ്രയോകം നടത്തിയിട്ട്.. മരത്തിലെ ഉറുമ്പ് മൊത്തം കടിച്ചു ചൊറിഞ്ഞിട്ട് രണ്ടീസം അമ്മേടെ പിണ്ണകതൈലം പുരട്ടി കിടന്നതൊന്നും ഞാൻ അത്ര പെട്ടെന്ന് മറക്കില്ല മോളൂസേ " പുകഴ്ത്തി പറയുന്ന പ്രവി പറഞ്ഞു തീർക്കുമുന്നെ അജു പറഞ്ഞു ദീർഘശ്വാസം വിട്ട് പ്രവിക്ക് നേരെ തിരിഞ്ഞപ്പോൾ അവള് മുപ്പത്തിരണ്ട് പല്ലും കാണിച്ചു ചിരിക്കുന്ന കണ്ടു അവനു ചൊറിഞ്ഞു വന്നു... പക്ഷെ അതൊക്കെ കടിച്ചു പിടിച്ചു അവള് എന്തിനാ പിടിച്ചിരുത്തിയെ എന്ന് അറിയാൻ അവന് അവളെ നോക്കി..

. "അതൊക്കെ ശെരിയാ... പക്ഷെ ബുദ്ധിയില്ലാത്ത പ്രായത്തിൽ ഞാൻ അങ്ങനെ പലതും കാട്ടും... അതൊക്കെ ഇങ്ങനെ ഓർത്തു വെക്കാവോ " "അതിനു നിനക്ക് എപ്പോഴാ ബുദ്ധി വന്നേ "അവൻ അവളെ നോക്കി ചോദിച്ചതും അവള് വീണ്ടും മുഖക് കറുപ്പിച്ചു തിരിഞ്ഞിരുന്നു... "ഹോ ശെരി... ഇപ്പൊ എന്താ നിനക്ക് വേണ്ടേ... എന്തോ കാര്യം നിനക് പറയാൻ ഉണ്ട്... അതിനുള്ള സോപ്പിങ് ആണ് എന്നൊക്കെ അറിയാം... മോള് കാര്യം പറ... " അജു പറയുന്നത് കേട്ട് പ്രവി വീണ്ടും അവനു നേരെ ഇരുന്നു... അവന്റെ ദേഹത്തെ പൊടിയൊക്കെ തട്ടുന്നത് പോലെ ആക്ഷൻ ഇട്ടു... "അത് പിന്നെ... അതില്ലേ... പിന്നില്ലേ... എനിക്കില്ലേ... "അവള് കുഴഞ്ഞുകൊണ്ടു പറയുന്ന കേട്ട് പ്രവിയുടെ കയ്യില് പിടിച്ചു... "നിന്റെ ഇല്ലേ നിർതിയിട്ട് നേരെ പറയെടി കോപ്പേ " "അത് പിന്നെ നിങ്ങള്ടെ കല്യാണം ഈ അടുത്തുണ്ടാവുമല്ലോ....

അതു കഴിഞ്ഞാ പിന്നാ ഈ കുടുംബത്തിലെ അടുത്ത കല്യാണം ആർതാ " "ആരുടേയാ "അജു അവള് പറഞ്ഞ അതെ താളത്തിൽ പറഞ്ഞു "ഈ എന്റെ... "അവള് സ്വന്തം നെഞ്ചിൽ കയ്യ് വെച്ചു പറയുന്നത് കേട്ട് അവനു ചിരി വന്നെങ്കിലും കടിച്ചു പിടിച്ചു "അപ്പൊ എനിക്കുള്ള ചെക്കനെ നിങ്ങള് കണ്ടുപിടിച്ചു കഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാൻ പറ്റുന്ന കാര്യമാണോ... അതോണ്ട് നിങ്ങളെ കഷ്ടപ്പെടുന്നത് സഹിക്കാത്തത് കൊണ്ട് എനിക്കുള്ള ചെക്കനെ ഞാൻ തന്നെ കണ്ടു പിടിച്ചു " "ആ ചെക്കന്റെ പേര് ദ്രുവ് പണിക്കർ ആണെന്ന് ഈ അജു ധര്മേന്ദ്രൻ പറഞ്ഞാൽ പ്രവീണ നിഷേധിക്കുമോ " "കറക്റ്റ്... ഒരിക്കലും നിഷേദിക്കല്ലാ" പ്രതേക താളത്തിൽ പ്രവിയുടെ അതെ ട്യൂണിൽ അജു പറഞ്ഞതിന് മറുപടി കൊടുത്തപ്പോൾ അവള് ബോധം വന്നത് "ഏഹ് എന്താ പറഞ്ഞെ "അവൾ കണ്ണു തള്ളി അവനോട് ചോദിച്ചു

"പ്രവീണ എന്നാ കാന്താരിയുടെ മനസ്സിൽ ചേക്കേറിയ പയ്യൻ ദ്രുവ് എന്നാ കലിപ്പന് പയ്യൻ അതായത് എന്റെ ഇടം കൈയായ ഉറ്റ സുഹൃത്ത്‌ ആണെന്ന് ഈ എനിക്ക് അറിയാം മോളേ " "അതെപ്പോ അറിഞ്ഞു " "അതൊക്കെ ഞാൻ അറിഞ്ഞു ഖൽബെ.. ഈ അർജുൻ ധര്മേന്ദ്രൻ അറിയാത്ത ഒരു കാര്യവും ഇവിടെ നടക്കില്ലാ എന്ന് മകൾക്ക് മനസ്സിലായോ "ഷർട്ടിന്റെ കോളർ പൊക്കി പറയുന്ന കേട്ട് പ്രവി തലക്ക് കയ്യ് കൊടുത്തു "എന്നാലും എനിക്കും എന്റെ കണ്ണാടിക്കും ഈശ്വരനും മാത്രം അറിയുന്ന കാര്യം താൻ എങ്ങനാ അറിഞ്ഞു കാലമാടാ "പ്രവി അവനെനോക്കി കണ്ണുരുട്ടി "ഓഹോ ഇപ്പൊ അറിഞ്ഞതാണ് കുറ്റം...

എന്തായാലും നീ പറയാൻ വന്നതും ഇത് തന്നെയല്ലേ.. അത് ഞാൻ കുറച്ചു നേരത്തെ അറിഞ്ഞെന്നു വെച്ചു ആകാശം ഇടിഞ്ഞു വീഴതൊന്നുമില്ലല്ലോ " "ഹ്മ്മ്മ്മ് "അവള് ഒന്ന് അമർത്തി മൂളി... "എടി... നീ വിചാരിക്കുമ്പോൾ ഞാൻ ആരോടും പറഞ്ഞിട്ടൊന്നുമില്ലാ... എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു... ഇപ്പൊ അത് ഉറപ്പായി "അവള്ടെ മൂളൽ മനസ്സ്സിലാക്കിയ അജു തന്നേ പറഞ്ഞു... "ഹ്മ്മ്മ് വിശ്വസിച്ചു..... "അവള് ഒന്ന് അവനെ നോക്കി പറഞ്ഞു. "ആഹ് അപ്പൊ അജുവേട്ടന് അറിയാം... എനിക്ക് ആ ദ്രുവ് പണിക്കരോട് ജിൻകലാല ഉള്ളത്.. അത് ഒന്ന് success ആവാൻ എന്നേ ഒന്ന് സഹായിക്കൂ ഗുരുവേ " "ബുഹഹ... എനിക്കറിയാമായിരുന്നു നീ എന്റെ അടുത്ത് തന്നെ വരുമെന്ന്... പക്ഷെ ഇത്ര നേരത്തെ എന്ന് കരുതിയില്ല... ഏതായാലും വന്നതല്ലേ ഞാൻ അവനെ കുറിച് പറയാം...

അവന്റെ പുറകെ നീ നടന്നിട്ട് ഒരു കാര്യവും ഇല്ലാ നിന്റെ വയസ്സും ചെരിപ്പും തഴഞ്ഞു പോകും എന്നല്ലാതെ... പിന്നെ അവനു പെമ്പിള്ളേർ ആയിട്ട് ആകെ കുറച്ചു ആൾക്കാരെ മാത്രമേ അവന് കാര്യമാക്കാറുള്ളു... അത് നിനക്ക് അറിയാലോ നമ്മടെ കുടുംബത്തിലെ സ്ത്രീകളെ... പക്ഷെ ആ കൂട്ടത്തിൽ അവന് നിന്നെ കണ്ടിട്ടില്ല എന്നത് മറ്റൊരു സത്യം... കാരണം ഞാൻ പറയാം അവന് നിന്നെ കുറിച്ച് പറയുമ്പോളൊക്കെ നിനക്ക് രണ്ട് അടി കിട്ടണം എന്നാണ് അവന് പറയാറ്... " അജു പറയുന്നത് കേട്ട്.. ദ്രുവിന്റെ കയ്യില് നിന്ന് ഇരന്നു വാങ്ങിയാ അടിയൊക്കെ അവള്ടെ മനസ്സിൽ തെളിഞ്ഞു അവള് വേഗം കയ്യെടുത്തു കവിളിൽ വെച്ചു...

ശേഷം അജുവിലേക്ക് തിരിഞ്ഞു... "എടൊ അജുവേട്ടാ... താൻ എന്നേ പിന്തിരിപ്പിക്കാൻ നോക്കുവാണോ അതോ എനിക്ക് സപ്പോർട്ട് തരുവാണോ " "നിനക്ക് സപ്പോർട്ട് തന്നതാടി... പക്ഷേ ഞാൻ പറഞ്ഞത് ഓർത്തു വെക്കണം എന്നേ ഉദ്ദേശിച്ചുള്ളൂ... എന്തായാലും അവനെ വളക്കാൻ നമ്മക് പുതിയ പുതിയ ഐഡിയ ഇറക്കേണ്ടി വരൂ.. ഏതായാലും ഞാൻ ഒന്ന് ആലോചിക്കട്ടെ എന്നിട്ട് പറഞ്ഞു തരാം " "അജുവേട്ടാ.. അജുവേട്ടൻ ആണ് എനി എന്റെ ഗുരു... ഞാൻ എന്നും തങ്ങളുടെ ശിഷ്യ ആയിരിക്കും... "അവള് എഴുനേറ്റു നിന്നു കൈകൾ കൂപ്പി പറയുന്നത് കേട്ടു അവന് ഒന്ന് ഉയർന്നിരുന്നു... "എടി... ഐഡിയ ഒക്കെ ഇറക്കുന്നത് വരെ അവനോട് നല്ല സൗമ്യമായി നിൽക്കുക...

അല്ലാതെ അവന്റെ മെക്കിട്ട് കേറരുത്.. കേട്ടല്ലോ "കിച്ചണിലേക്ക് പോകുന്ന പ്രവിയെ നോക്കി അജു പറഞ്ഞു അവള് കൈപൊക്കി തംപ്സ്അപ്പ്‌ കാണിച്ചു... അവള് പോയതും അജു സോഫയിലൂടെ ചിരിച്ചു മറിഞ്ഞു... "അയ്യോ എനിക്കെനി ചിരിക്കാൻ വയ്യേ... ഓര്ത്തികിട്ട് പണികൊടുത്തപ്പോ എന്ത് സമാധാനം... എടി പ്രവിയെ കാന്താരിയെ.... കുരുട്ടെ... നീ പണ്ട് എനിക്ക് തന്ന പണിയൊന്നും ഞാൻ മറക്കില്ലെടി... നിന്നെ എന്റെ കൈയിൽ ഇട്ടു വട്ടം കറക്കിഎടുക്കും ഞാൻ... പിന്ന ആ ദ്രുവ്... അവന് ഞാൻ വായിനോക്കിയ എത്രയോ പെമ്പിള്ളേരെ കയ്യിന്ന് അടിവാങ്ങിച്ചു തന്നിട്ടുണ്ട് എന്നറിയോ..

അവനിട്ടു ഒരു പണി കൊടുക്കണം എന്ന് വിചാരിച്ചിട്ട് കൊറേ കാലം ആയി... അതിനു പറ്റിയ പണി നീയാണ്... നിന്നെ പോലെ ഒരുത്തി അവന്റെ ജീവിതത്തിൽ പിന്ന അവന് ക്ക ച്ച ട്ട വരക്കുന്നത് എനിക്കൊന്നു കണ്ടു അര്മാദിക്കണം... ഹോ.. രണ്ടിനേം എനി ഒന്നിപ്പിച്ചിട്ട് വേണം... എനിക്കൊന്നും സുഗമായി കണ്ണടച്ച് ഉറങ്ങാൻ.. " അജു സോഫയിൽ ഇരുന്ന് കണക്കുകൾ കൂടുമ്പോൾ ആണ് ഋഷി വന്നതാ.... "എന്താടാ ഭയങ്കരം സന്തോഷത്തിൽ ആണല്ലോ... നേരത്തെ നീയും പ്രവിയും തമ്മിൽ എന്തോ കാര്യമായ ഡിസ്കഷൻ കണ്ടായിരുന്നല്ലോ എന്താ കാര്യം "ഋഷി അജുവിനോട് "ഓ അത് അവൾക് കുറച്ചു ഡൌട്ട്... അത് മാറ്റി കൊടുത്താ " "ഡൌട്ട് അതും മാറ്റിയത് കൊടുക്കാൻ നീയോ... അപ്പൊ എന്തോ കുരുട്ട് ഡൌട്ട് ആയിരിക്കും " "ഓ ആയിക്കോട്ടെ... അതെങ്കിലും എനിക്കറിയാലോ "അജു പുച്ഛിച്ചു..

ഋഷി ഒന്ന് ചിരിച്ചു കൊണ്ടു ചുറ്റും നോക്കാൻ തുടങ്ങി... "നീ ആരെയാടാ നോക്കുന്നെ " "കിച്ചുവിനെ കണ്ടോ നീ "ഋഷി ചുറ്റും പരതി കൊണ്ട് തന്നെ ചോദിച്ചു "ഹോ... അവൾക് കുറച്ചു സമാധാനം കൊടുക്കടാ... ഈച്ച പറ്റണപോലെ അവള്ടെ പുറകെ പുറകെ... നാണമില്ലല്ലോ.. എന്നാലും നീ എത്ര പെട്ടെന്നാ മാറിപ്പോയെ... ഞാൻ ഒരിക്കലും കരുതിയില്ല.. കിച്ചുവിന്റെ ഷാളും തൂങ്ങി നടക്കണ വരെ നീ എത്തും എന്ന് "അജു അത് പറഞ്ഞു കളിയാക്കി "പിന്നെ ഞാൻ എന്റെ ഭാര്യേടെ കൂടെ അല്ലെ നടക്കുന്നെ അതിനു അവൾക് കൊഴപ്പം ഇല്ലാലോ പിന്നെ നിനക്കെന്താടാ.. " "ഹ്മ്മ് ഞാൻ കണ്ടു നേരത്തെ ഫുഡ്‌ കഴിക്കാൻ ഇരുന്നപ്പോ കിച്ചുവിനെ തോണ്ടുന്നതും..

അവള് ഇലയും എടുത്തു.. അവള്ടെ അച്ഛന്റേയ്യും അമ്മയുടെയും നടുക്ക് കേറി ഇരുന്നതും.. എല്ലാം " "ഇതൊക്കെ നീ എങ്ങനാ കണ്ടെടാ"ഋഷി ചമ്മൽ മറക്കാനായി ചോദിച്ചു "അതൊക്കെ ഞാൻ കണ്ടു " "ഹോ എന്നാ ഞാനും കണ്ടു അച്ചുവിന്റെ ഇലയിൽ നിന്നു അവള് കാണാതെ പൊരിച്ചതെടുത്തതിന് അവള്ടെ കയ്യിന്നു നടുപ്പുറം നോക്കി ഒന്ന് കിട്ടിയത് ഞാനും കണ്ടു "ഋഷി അതേപടി അവനെ തിരിച്ചു മറുപടി കൊടുത്തതും അജുവും ചമ്മി... "എന്നാലും ഇവളുമാർക്കൊക്കെ ഭയങ്കരം ജട ആണല്ലെടാ "അജു "ഹ്മ്മ്... ഇപ്പൊ അവൾക്കും കുറച്ചു കൂടിയിട്ടുണ്ട്.. മാറ്റികൊടുക്കണം "ഋഷി രണ്ടും ഇരുന്ന് ആലോചിക്കുമ്പോൾ ആണ് ദ്രുവ് അത് വഴി വന്നതാ... "

ഹ്മ്മ് ഇവനെ കാണുമ്പോഴാ എനിക്ക് സങ്കടം കൂടുന്നത്... ഇങ്ങനെയൊക്കെ വെറുതെ നടന്ന മതിയോ നമ്മക്കും ട്രെയിനിന് തലയൊക്കെ വെക്കണ്ടേ "അജുവായിരുന്നു.. "എന്ത് "ദ്രുവ് ഒന്ന് തിരിയാതെ രണ്ടിനേം മാറി മാറി നോക്കി.. "ഒന്നുമില്ല പൊന്നെ.. മോനെ കെട്ടിക്കുന്ന കാര്യം പറഞ്ഞതാ "ഋഷി "അതോർത്തു എന്റെ അളിയന്മാർ പേടിക്കണ്ടാ... ഈ ദ്രുവ് പണിക്കർ അത്ര പെട്ടെന്നൊന്നും കെട്ടത്തില്ല... പിന്നെ എനികീ കല്യാണത്തിലൊന്നും ഒരു വിശ്വാസവും ഇല്ലാ... അതോണ്ട് എന്റെ കാര്യം നിങ്ങള് അങ്ങ് മറന്നേക്ക് "ദ്രുവ് അവരെ നോക്കി പറഞ്ഞു കൊണ്ട് മൊബൈലിലേക്ക് തിരിഞ്ഞു "അയ്യെടാ അങ്ങനെ അങ്ങ് മറക്കാൻ കഴിയോ.. നിന്റെ കുഴി തൊണ്ടിയിട്ടേ ഞാൻ അടങ്ങൂ മകനെ... "(അജുവിന്റെ ആത്മ ) *************

"എന്റെ പേഴ്സ് എവിടെ... ഇവിടെയാണല്ലോ ഞാൻ വെച്ചത്... ശ്ശെ ടൈം ആകാൻ ആയി.. ഈ കുന്തം എവിടെ പോയതാ " ദ്രുവ് ടാബിൽ മുഴുവൻ അവന്റെ പേഴ്സ് നോക്കുവായിരുന്നു അതിലാണ് പ്രവിക്ക് കൊടുക്കാൻ വെച്ച ഗിഫ്റ്റ് ഉള്ളത്... അവന് അവിടെ മുഴുവൻ നോക്കിയെങ്കിലും കണ്ടില്ലാ... എല്ലാരും ഹാളിൽ എത്തി വെയ്റ്റിംഗ് ആണ്... എനി അത് കിട്ടിയില്ലെങ്കിൽ ആകെ കൊളമാവും ദ്രുവ് ഓർത്തു വീണ്ടും അവിടെമാകെ പരതാൻ തുടങ്ങി... "ടോ... " "എന്തെടി " "ഹേ താനെന്തിനാ എന്റെ മെക്കിട്ട് കേറുന്നേ " "നീ ഒന്ന് പോയെ... " "ഞാൻ പോവൂലാ " "ഡീ പുല്ലേ പോകാന പറഞ്ഞത്... " "അല്ല എനിക്കുള്ള ഗിഫ്റ്റ് എവിടെ" "നിനക്ക് ഗിഫ്റ്റ് അല്ലാ നല്ല പെടയാ തരേണ്ടത്... ഒന്ന് പോകുന്നുണ്ടോ " "ടോ തന്നെയിന്ന് "പ്രവി ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് പാഞ്ഞതും.. അജു പറഞ്ഞത് അവൾക് ഓർമ വന്നു...

"ദയവു ചെയ്തു അവന്റെ മെക്കിട്ട് കേറരുത്... സൗമ്യമായി സംസാരിക്കണം "അജുവിന്റെ വാക്കുകൾ ഓർമ വന്നതും... "ഞാൻ അച്ഛനോട് ചോദിച്ചോളാം "അവള് സൗമ്യമായി പറഞ്ഞു "എന്ത് "ദ്രുവ് "നല്ല പെട... അത് ഞാൻ അച്ഛനോട് ചോതിചോളാം... താൻ എന്തോ നോക്കുന്നുണ്ടായിരുന്നല്ലോ ..യു carry ഓൺ " അതും പറഞ്ഞു അവള് ഹാളിലേക്ക് നടന്നു... ദ്രുവ് ചുണ്ട് കോട്ടിക്കൊണ്ട് വീണ്ടും നോക്കാൻ തുടങ്ങി അപ്പോഴാണ് സോഫയുടെ അടിയിൽ നിന്നു കണ്ടത്... "ഏഹ് ഇവിടെ ഞാൻ നോക്കിയതാണല്ലോ "അവന് ഓർത്തു... പിന്നെ ഒന്നും ആലോചിക്കാതെ അതും എടുത്ത് ഹാളിലേക്ക് നടന്നു... ************ ഹാളിലെ ലൈറ്റിസ് എല്ലാം ഓഫ്‌ ആണ്...

ആകെ മൊത്തം ഇരുട്ട്... എന്നാൽ കളർ ലൈറ്റിൽ എല്ലാരുടെയും മുഖം കാണാം... പ്രവിയെ പിടിച്ചു സോഫയുടെ നടുക്ക് ഇരുത്തി... ബാക്കി എല്ലാരും ഓരോ മൂലയിൽ ഇരുന്നു... "എന്റെ അച്ചുവേ കണ്ടോ... എന്റെ അച്ചുവേ കണ്ടോ "ഋഷിയുടെ അടുത്തൂടെ പോകുന്ന അജുവിനെ പിടിച്ചു വലിച്ചു അവന് അവിടെ ഇരുത്തി.. "എന്താടാ കോപ്പേ "അജു ഋഷിയോട് "ഞാൻ ഇവിടെ സിംഗിൾ ആയിട്ട് ഇരിക്കുമ്പോൾ നീ അങ്ങനെ mingle ആയി ഇരിക്കണ്ടാ.. നമ്മക്കെ ഒരുമിച്ചിരിക്കാം "അജുവിന്റെ തോളിലൂടെ കയ്യിട്ട് ഋഷി പറഞ്ഞു "തെണ്ടി "അജു പിറുപിറുത്തു.. "ദാമു എന്തേലും മൊഴിഞ്ഞായിരുന്നോ " "ഏയ് എൻ നൻമ്പനെ പോലെ യാരുമില്ലേ എന്ന് പാടുവായിരുന്നു " അജു അതും പല്ലു കടിച്ചു ചുറ്റും നോക്കി... അപ്പോ കണ്ടു പ്രവിയുടെ രണ്ട് സൈഡിലും ഇരിക്കുന്ന അച്ചുവിനേം കിച്ചുവിനേം...

അവന് ഒന്ന് ദീർഘശ്വാസം വിട്ട് സ്ക്രീനിലേക്ക് നോക്കി... ദ്രുവ് ലാപ്പിൽ ഓൺ ആക്കിയതും... ലാപും ടീവിയും കണക്ട് ചെയ്തു... പതിയെ ടീവിയിൽ മ്യൂസിക് ഓടെ വീഡിയോ ഓൺ ആയി വന്നു... അതിൽ പ്രവിയുടെ അവള് ജനിച്ചപ്പോൾ മുതലുള്ള വീഡിയോ ആയിരുന്നു... അവള് ഓരോന്ന് നോക്കവേ... ഫോട്ടോ മാറി മാറി വന്നു... പെട്ടെന്ന് അന്ന് ദ്രുവിന്റെ കൂടെ കാട്ടിൽ ആയിരുന്നപ്പോൾ വെള്ളത്തിൽ നിന്നു എടുത്തുല്ലാ ഒരുപാട് അൺഎക്സ്പെക്ടഡ് pic കണ്ടു അവളുടെ കണ്ണുകൾ വിടർന്നു... വളരെ മനോഹരമായി ആയിരുന്നു അത് മുഴുവൻ എടിട്ട് ചെയ്തത്...

ഒരുനിമിഷം ലാപ്പിൽ നോക്കി നിൽക്കുന്ന ദ്രുവിനെ പുഞ്ചിരിയോടെ നോക്കി വീണ്ടും അവൾ സ്ക്രീനിലേക്ക് നോക്കി... അതിൽ പലതും താൻ അറിയാതെ എടുത്ത pic ആയിരുന്നു.. പലതും കോമഡി പോലെ ആയെങ്കിലും അതൊക്കെ കണ്ടു ചിരിക്കുന്ന അച്ഛനേം അമ്മയെയും കണ്ടപ്പോൾ അവളുടെ മനസ്സ് നിറഞ്ഞു... ഹാപ്പി ബര്ത്ഡേ our dearest, our naughtiest 😍partner ❤praveena ❤ wishing you love ❤and happiness ❤on your birthday.. ❤ അവസാനം അതിലെ എഴുത്തു കഴിഞ്ഞതും കയ്യടിയോടെ ലൈറ്റ്‌സ് എല്ലാം ഓൺ ആയി... അവളുടെ അച്ഛനും അമ്മയും പ്രവിയുടെ അടുത്ത് ഇരുകവിളിലും മുത്തി... പെട്ടെന്നാണ് കാതടിപ്പിക്കും വിധം സോങ് കേട്ടത്... എല്ലാവരും ഞെട്ടലോടെ സ്ക്രീനിലേക്ക് നോക്കി ... പ്രവിയുടെ കണ്ണിൽ ഭയം നിറഞ്ഞു...

അവള് ദ്രുവിലേക്ക് നോക്കിയപ്പോൾ ദ്രുവിന്റെ മുഖവും പരിഭ്രമം നിറഞ്ഞു.. അവന് ലാപ് ഓഫ്‌ ആകാൻ ദ്രിതിപ്പെട്ടതും പ്രവിയുടെ അച്ഛന് അവന്റെ കയ്യില് പിടിച്ചു... ദ്രുവിന് ഒന്നും ചെയ്യാൻ പറ്റിയില്ല.. എല്ലാരും സ്ക്രീനിലേക്ക് ഉറ്റുനോക്കുമ്പോൾ അവന് പ്രവിയിലേക്ക് നോക്കി അവളുടെ തലകുനിഞ്ഞു... പെട്ടെന്നാണ് കാതടിപ്പിക്കും വിധം അവളുടെ കവിളിൽ കയ്യ് പതിഞ്ഞത്... "അമ്മേ "പ്രവി ഞെട്ടലോടെ അതിലുപരി വേദനയോടെ വിളിച്ചു... വീണ്ടും അടിക്കാൻ ഒരുങ്ങിയപ്പോൾ അജുവും ഋഷിയും വന്നു അവളെ പൊതിഞ്ഞു പിടിച്ചു... പ്രവിയുടെ കണ്ണു നിറഞ്ഞു ഋഷിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story