കൃഷ്ണ: ഭാഗം 73

krishna

എഴുത്തുകാരി: Crazy Girl

വീണ്ടും പ്രവിയെ അടിക്കാൻ ഒരുങ്ങിയപ്പോളേക്കും അജുവും ഋഷിയും അവളെ പൊതിഞ്ഞു പിടിച്ചിരുന്നു... "എന്താ ആന്റി ചെയ്യണേ... "ഋഷി മുന്നിൽ കേറി പറഞ്ഞു "പിന്നെ നിങ്ങള് കണ്ടതല്ലേ ഇവള് എന്ത് കൂത്ത കാണിച്ചത് എന്ന്... "അവളെ കണ്ണുരുട്ടി അമ്മ പറയുന്നത് കേട്ട് അവള് അജുവിനെ ഒന്നുടെ മുറുക്കെ പിടിച്ചു... "അപ്പോഴേ ഞാൻ പറഞ്ഞതാ.. വീട്ടിലിരുത്തി പഠിപ്പിച്ചാൽ മതിയെന്ന് അപ്പൊ അവള്ടെ വാശിക്ക് കൂട്ട് നിന്നിട്ട് കണ്ട ഹോസ്റ്റലിൽ നിർതിയിട്ട് കണ്ടില്ലേ മോൾടെ പഠിത്തം... കണ്ട ചെക്കന്മാരുടെ കൂടെ കള്ളും കുടിച്ചു കൂത്താടുന്നത്.... പ്രവിയുടെ അമ്മ അവളുടെ അച്ഛന്റെ നേരെ തിരിഞ്ഞു എന്നാൽ അയാൾ ഒന്നും മിണ്ടിയില്ല...

ഹ്മ്മ് എല്ലാം ഒപ്പിച്ചിട്ട് കിടന്ന് മോങ്ങുന്നോ.. ഇങ് വാടി... നിന്നെ ഇന്ന്" അജുവിന്റെ നെഞ്ചിൽ മുഖം ചേർത്ത് കരയുന്ന പ്രവിയെ അമ്മ പിടിച്ചു വലിക്കാൻ തുടങ്ങിയതുക ഋഷി മുന്നിൽ കേറി നിന്നു... "എന്തിനാ ആന്റി അവളെ എനി അടിച്ചിട്ട് എന്താ കാര്യം കഴിയേണ്ടത് കഴിഞ്ഞു... പിന്ന ഇതത്ര വെല്ല്യ തെറ്റൊന്നുമല്ല... കോളേജിൽ പഠിക്കുമ്പോൾ ഇതൊക്കെ സാദാരണ ആണ്... അതിനു ഒരു തെറ്റും ഇല്ലാ.. "ഋഷി "ശെരിയാ.ആന്റി.. .. പ്രവി എന്താ പമ്പിൽ പോയി ഡാൻസ് കളിച്ചു.. അവള് മാത്രമല്ലല്ലോ അവള്ടെ ചുറ്റും പെമ്പിള്ളേർ ഉണ്ടായിരുന്നല്ലോ... പിന്നെ ഇപ്പൊ ഇതൊക്കെ വെല്ല്യ കാര്യമൊന്നുമല്ല...

കല്യാണം കഴിഞ്ഞു പോയാ പിന്ന അവൾക് ഇതൊക്കെ ആസ്വദിക്കാൻ കഴിയുമോ... ആകെ ഒരു ലൈഫ് അല്ലെ ഉള്ളൂ അവള് പൊളിച്ചോട്ടെ.... "അജു ആയിരുന്നു "ഹ്മ്മ് നിങ്ങളൊക്കെ കൂടിയാ ഇവളെ വഷളാക്കുന്നത്... ഞാൻ എനി ഒന്നും പറയുന്നില്ല... എന്താ വെച്ച ചെയ്യ് "അതും പറഞ്ഞു അമ്മ പോയതും.. പ്രവി കണ്ണൊക്കെ തുടച്ചു അജുവിന്റെ ദേഹത്തു നിന്നു മാറി എല്ലാർക്കും ഇളിച്ചു കാണിച്ചു കൊടുത്തു... ശേഷം അച്ഛന്റെ അടുത്ത് നടന്നു... "സോറി അച്ഛാ... വെറുതെ ഒരു രസത്തിനു പോയതാ... പക്ഷെ 2 വട്ടമേ ഞാൻ പോയിട്ടുള്ളൂ പിന്നെ പോയിട്ടേ ഇല്ലാ...

അച്ഛനാണെ സത്യം "അവള് അച്ഛന്റെ തലയിൽ കയ്യ് വെച്ചു സത്യം ചെയ്യാൻ നിന്നതും അയാൾ തല പുറകോട്ടേക്ക് വലിച്ചു.. "അയ്യോ എന്റെ മോളേ... നീ എന്റെ മോള് ആയോണ്ട് പറയല്ല.. എന്റെ തല പൊട്ടിത്തെറിച്ചലും നീ അത് വീഡിയോ എടുത്ത് വൈറൽ ആക്കത്തെ ഉള്ളൂ... അച്ഛന് പറയുന്നത് കേട്ട് അവള് കണ്ണുതള്ളി നോക്കി... ബാക്കിയുള്ളവരൊക്കെ ചിരി കടിച്ചു പിടിച്ചിരുന്നു... പിന്നെ... നീ ഈ ചെയ്തതൊക്കെ വിട്ടേക്ക് ഇനിയാമറ്റം ബാറിന്റെയോ പമ്പിന്റെയോ ഭാഗത്തു പോയി എന്ന് അറിഞ്ഞാൽ... ഹാ.. പറഞ്ഞില്ലാന്നു വേണ്ടാ... പിന്നെ നിനക്ക് അങ്ങനെ വല്ലതും വേണമെങ്കിൽ നീ ഈ അച്ഛനോട് ചോദിച്ചോടി...ഞാൻ പോയി അമ്മയെ മയക്കട്ടെ...

നീ ഇവിടെ ഇരിക്ക് ട്ടാ " അച്ഛന് പറയുന്നത് കേട്ട് അവള്ടെ കണ്ണു തള്ളിപ്പോയി... "നല്ല തന്തയും മോളും "അജു അവളുടെ അടുത്ത് വന്നപ്പോൾ ആണ് അവൾക് ബോധം വന്നത് "അയ്യെടാ എന്റെ അച്ഛന് മുത്താണ് "അവന്റെ വയറ്റിനിട്ടു കുത്തി കൊണ്ട് അവള് പറഞ്ഞു... അവള് കണ്ണൊക്കെ ഒന്നൂടെ തുടച്ചുകൊണ്ട് അച്ചുവിനേം കിച്ചുവിനേം കൂട്ടി മുറിയിലേക്ക് നടന്നു ... എല്ലാവരും ഓരോ ഭാഗത്തു പോയതും ഋഷിയും അജുവും ദ്രുവിന്റെ അടുത്തേക്ക് നടന്നു... "എടാ എന്നാലും ഇത്രക്ക് വേണ്ടായിരുന്നു... ഒന്നുല്ലേലും ഇങ്ങനൊരു ദിവസം അവള്ടെ മൂടെ നീ കളഞ്ഞില്ലേ "അജു "

അളിയാ ഞാൻ അല്ലാ... എനിക്കറിയില്ല ... ഞാൻ ആകെ ലാസ്റ്റ് ആ വിശേസ്‌ മാത്രമേ എഡിറ്റ്‌ ചെയ്തുള്ളു ഈ വീഡിയോ എങ്ങനെ വന്നെന്ന് എനിക്കറിയില്ല" "നീ അറിയാതെ പിന്നെ അത് പൊട്ടി മുളച്ചു വന്നതോ "അജു "ഹ്മ്മ്മ് പോട്ടെ എനി പറഞ്ഞിട്ട് കാര്യമില്ല...അല്ലാ എന്നാലും നിനക്ക് എവിടുന്നാ ആ വീഡിയോ കിട്ടിയേ"ഋഷി "അത് " "ഏത് "അജു "അത് അന്ന് ആ പോലീസ് കേസ് ഉണ്ടായില്ലേ... അന്ന് ഒരു പെണ്ണ് കാരണം ആകെ നാണംകെട്ട അവസ്ഥ വന്നപ്പോ വെറുതെ ഒന്ന് മൈൻഡ് ശെരിയാക്കാൻ പമ്പിൽ പോയതാ... അപ്പൊ എനിക്കിട്ട് പണിഞ്ഞതിന്റെ സന്തോഷത്തിൽ അവൾ ഫ്രണ്ട്സിനു പാർട്ടി കൊടുക്കാൻ അതെ പമ്പിൽ വന്നു...

ആദ്യം ആ ദേഷ്യത്തിൽ അതിനെ എടുത്തിട്ടടിച്ചാലോ എന്നാ തോന്നിയത്... പിന്നേ വിചാരിച്ചു വീഡിയോ ആകുമ്പോ ഭാവിയിലും യൂസ് ആകുമെന്നോർത് " എന്ന് ഇളിച്ചു കൊണ്ട് ദ്രുവ് പറഞ്ഞു നിർത്തിയതും ഋഷിയും അജുവും അവനെ ഒന്ന് നോക്കിയതിനു ശേഷം പരസ്പരം നോക്കി പെട്ടെന്ന് അത് പൊട്ടിചിരിയിൽ വഴിമാറി... ************** ബര്ത്ഡേ ആയിട്ട് അടി കൊണ്ടതിന്റെ യാതൊരു കൂസലും അവൾക്കില്ലായിരുന്നു... അവള് കിടന്ന് വള വള സംസാരിച്ചു ഡ്രസ്സ്‌ മാറുന്നത് അത്ഭുദത്തോടെ അച്ചുവും കിച്ചുവും നോക്കിയിരുന്നു... "എന്നാലും ഇവൾക്ക് അടി കൊണ്ട വല്ല കൂസലും ഉണ്ടോ എന്ന് നോക്കിയേ..

"അച്ചു താടിക്ക് കയ്യ് കൊടുത്തു പറയുന്നത് കേട്ട് കിച്ചുവും അതെയെന്ന് തലയാട്ടി... "പിന്നെ എനിക്ക് ഇന്ന് രാവിലെ വരെ അമ്മയുടെ കയ്യിന്ന് കിട്ടിയതാ.. സാദാരണ ഞാൻ കരയലോന്നുമില്ലായിരുന്നു... പിന്നെ ഇന്ന് കൊറേ ആളുടെ മുന്നിൽ വെച്ച് കിട്ടിയപ്പോൾ ഒരു ചളിപ്പ് മാറ്റാൻ വേണ്ടി കണ്ണു നിറച്ചതല്ലേ... പിന്നെ എനിക്ക് ഉറപ്പായിരുന്നു കിചേച്ചിയുടെ ആ പുന്നാര ആങ്ങള എന്നെങ്കിലും അത് വീട്ടിൽ കാണിക്കും എന്ന്... അതിനു തയ്യാറായിട്ട് തന്നെ ഇരുന്നോണ്ട് പ്രതേകിച്ചു സങ്കടോന്നുമില്ലാ "പ്രവി മുടി വിടർത്തിയിട്ട് ബെഡിൽ മലർന്ന് കിടന്നോണ്ട് പറഞ്ഞു "എന്റെ പൊന്നെ നിന്നെ സമ്മതിച്ചു....ഹോ.. "കിച്ചു തലയിൽ കയ്യ് വെച്ചു കൊണ്ട് പറഞ്ഞു **************

രാത്രിയിലെ ഫുഡും കഴിച്ചു എല്ലാരും വിശ്രമിക്കാൻ ഇരിക്കുമ്പോൾ ആണ് ദ്രുവ് സോഫയിൽ ഇരിക്കാൻ വന്നതാ... അവന് വരുന്നത് കണ്ടതും പ്രവി എണീറ്റു മുറിയിലേക്ക് നടന്നു... ദ്രുവിന് എന്തോ അതു കണ്ടപ്പോൾ ഞാൻ ചെയ്തതല്ലെങ്കിലും അത് കുറച്ചു കൂടി പോയി എന്ന് അവനു തോന്നി... അത് മനസ്സിലാക്കിയവണ്ണം അജു പ്രവിയുടെ പുറകെ നടന്നു... "എടി കുരുപ്പേ "മുറിയിലേക്ക് കയറാൻ നിന്ന പ്രവിയെ അജു കോണി കയറികൊണ്ട് വിളിച്ചു.. "ഹ്മ്മ് എന്തെ " "ടി നീ അവനെ തേച്ചാ.... "അജുവിന്റെ സംസാരം കേട്ട് അവള്ടെ കണ്ണ് തള്ളി "പിന്നെ... ഇവിടെ വാർത്തില്ല തേക്കാൻ വേണ്ടി... ഈ അടുത്തൊന്നും മൂപര് എനിക്ക് സെറ്റ് ആവും എന്ന് തോന്നുനില്ല "അവള് എങ്ങോട്ടോ നോക്കി പറഞ്ഞു

"ഏഹ് അപ്പൊ നിനക്ക് അവനോട് ദേശ്യമില്ലേ " "എന്തിനു " "നിന്റെ വീഡിയോ ഇട്ടു അമ്മയുടെ കയ്യില് നിന്നു അടി വാങ്ങിച്ചു തന്നതിന് " "അതിനു അത് കടുവ അല്ല ചെയ്തത് എന്നത് എന്നേക്കാൾ കൂടുതൽ നിങ്ങൾക്കറിയൂലെ " പ്രവി പറയുന്നത് കേട്ട് അജുവൊന്നു ഞെട്ടി... "നിനക്കെങ്ങനെ അറിയാം അത് "അജു പറയുന്നത് കേട്ടത് പ്രവി ഒന്ന് മന്തഹസിച്ചു... പെട്ടന്നാണ് അവള് പാഞ്ഞു ചെന്നു തൂണിനു മറവിൽ നിൽക്കുന്ന മിഥുനെ വലിച്ചു കൊണ്ടു അവന്റെ കരണത് നോക്കിയൊന്നു കൊടുത്തത്... "നീയെന്താടാ വിചാരിച്ചത്.. ഞാൻ വെറും പൊട്ടിയാണെന്നോ...എന്റെ വീട്ടിൽ വന്നിട്ട് എന്റെ തൂണിന്റെ അടുത്ത് മറഞ്ഞു നിന്നാ ഞാൻ കാണില്ലെന്നോ....

പിന്നെ...ഈ അടി തന്നത് നീ ഒളിഞ്ഞു കേട്ടത് കൊണ്ടൊന്നുമല്ല... ദ്രുവിന്റെ പേഴ്സ് എടുത്ത് അവന്റെ പെൻഡ്രൈവിൽ അവന് അറിയാതെ നീ ആ വീഡിയോ കോപ്പി ചെയ്തിട്ട്... ഒന്നുമറിയാത്ത ആളെ പോലെ ഇങ്ങനെ ഞെളിഞ്ഞു നിന്നു ആട്ടം കാണുന്നത് കണ്ടു എനിക്ക് നേരത്തെ ചൊറിഞ്ഞു വന്നതാ... പക്ഷെ ഒരവസരം കിട്ടീല.... ഹ്മ്മ് എനിയും നീ ഇവിടെ ഇങ്ങനെ നിന്നാൽ നിന്റെ മറ്റേ കവിളും എന്റെ കയ്യിന്റെ ചൂടറിയും... ഇറങ്ങി പോടാ " അവള് അലറിയതും അവന്റെ മുഖം രോഷം കൊണ്ട് കുനിഞ്ഞു... അവന് അജുവിനെയും പ്രവിയെയും നോക്കാതെ പടികൾ ഇറങ്ങി...

എന്നാൽ ഇതെല്ലാം കണ്ടു കിളി പോയ അവസ്ഥയിൽ നിൽക്കുന്ന അജുവിന്റെ അടുത്തേക്ക് പ്രവി വന്നു കയ്യ് കെട്ടി നിന്നു... "എന്നാലും നിനക്കെങ്ങനെ മനസ്സിലായി അത് അവന് ആണെന്ന് "അവള് ആകാംഷ വിടാതെ ചോദിച്ചു പ്രവി ഒന്ന് മന്ദഹസിച്ചു... നമ്മക് ഒന്ന് പുറകിലേക്ക് പോയാലോ... commondraa...നേരത്തെ എല്ലാരും ഹാളിൽ ഇരിക്കുമ്പോൾ... ശ്ശെ ഈ അമ്മയോട് എത്ര നേരായി ഒരു മുട്ടായി തരാൻ പറഞ്ഞിട്ട്... എന്റെ ബര്ത്ഡേ ആയിട്ട് എനിക്ക് മുട്ടായി ആരും തന്നില്ല ബ്ലഡി ഗ്രാമവാസിസ്... ഓരോന്ന് പിറുപിറുത്തു അവള് അടുക്കളയിൽ ചെന്നു ഫ്രിഡ്ജിനു മേലേ വെച്ചിരുന്ന ഒരു മിട്ടായി എടുത്ത് വായിലിട്ടോണ്ട് വരുമ്പോൾ ആണ് മിഥുൻ ടേബിളിന്റെ അടുത്ത് ചെന്നു കറങ്ങുന്നത് കണ്ടത്...

അവള് അവനെ വാച്ച് ചെയ്ത് നിന്നതും അവന് കുനിഞ്ഞു കൊണ്ട് എന്തോ എറിഞ്ഞിട്ടു നടന്നു... അതെന്താ എന്ന് അറിയാൻ ആണ് അവള് അങ്ങോട്ടേക്ക് നടന്നത്... അപ്പോഴാണ് ദ്രുവ് എന്തോ നോക്കുന്നതും അവര് തമ്മിൽ സംസാരിച്ചതോക്കെ... "ആദ്യം എനിക്ക് മനസ്സിലായിരുന്നില്ല എന്തിനാ അവന് അങ്ങനെ ചെയ്തെ എന്ന്.. ഞാൻ വിചാരിച്ചു ദ്രുവിനെ കളിപ്പിക്കുന്നത് വല്ലതും ആവും എന്ന്... പക്ഷെ ആ വീഡിയോ വന്നതും ദ്രുവിന്റെ മുഖത്തെ പരിഭ്രമവും... എന്നാൽ മിഥുന്റെ മുഖത്തെ തെളിച്ചവും കണ്ടപ്പോൾ തന്നെ എനിക്ക് ഉറപ്പായിരുന്നു ഇതവൻ തന്നെ ആവുമെന്ന് " പ്രവി പറയുന്നത് മുഴുവൻ കേട്ട് അവള് എങ്ങനെയുണ്ടെന്നു പുരികം പൊക്കി ചോദിച്ചതും അജു തല നന്നായി ഒന്ന് കുടഞ്ഞു അവളെ നോക്കി

"ഹോ നിനക്ക് ഇത്രയും ബുദ്ധിയോ... cid യെ തൊപ്പിക്കുമല്ലോടി ഇങ്ങനെ ആണെങ്കിൽ " അജു പറയുന്നത് കേട്ട് അവള് ഇതൊക്കെ എന്ത് എന്നാ മട്ടിൽ നിന്നു "അല്ല എന്നാലും അവനെന്തിനാ നിന്നോട് ഇങ്ങനെ ചെയ്യുന്നേ.. ഒന്നുല്ലേലും നിന്റെ കളിക്കൂട്ടുകാരൻ അല്ലെ " "ആഹ്ഹ് അതൊക്കെ സമയം പോലെ ഞാൻ പറയാം... ഇപ്പൊ അതൊക്കെ വിട് " "ഹ്മ്മ് ശെരി... പക്ഷെ ഒന്നൂടെ... ദ്രുവ് അല്ലാ അത് ചെയ്തത് എന്നറിയാം പിന്നേ എന്തിനാ അവന് അവിടെ ഇരുന്നപ്പോൾ നീ എണീറ്റു വന്നത് " "ബുഹഹ... അവനല്ല അത് ചെയ്തത് എന്നത് എനിക്കറിയാം എന്നത് അവനറിയില്ലല്ലോ... അപ്പൊ ഞാൻ എണീറ്റു വന്നപ്പോൾ മൂപ്പർക്ക് സങ്കടം ഉണ്ടാവൂലെ ഞാൻ കാരണം അവൾക് സങ്കടായി എന്നവൻ ചിന്തിക്കും...

പതിയെ അവനിൽ ഞാൻ ഒരു സെന്റിമെന്റൽ അട്ടച്ച്മെന്റ്റ് വരുത്തും... അങ്ങനെ അങ്ങനെ "അവള്ടെ പറച്ചിൽ കേട്ടതും അജു പൊട്ടി ചിരിച്ചു.... "പിന്നെ... ഇതൊക്കെ അവനൊന്നുമല്ല മോളേ... അവനിപ്പോഴും നിന്നോട് അങ്ങനെ സെന്റിമെന്റ്സ് ഉണ്ടെന്നോ എനി വരുമെന്നോ മോള് കരുതണ്ടാ... കാരണം അവനെ നിന്റെ ആ പരട്ട ആങ്ങള ഋഷിയുടെ തനി പകർപ്പാണ്... അവന്റെ ഐസ് മല അറിയണമെങ്കിൽ കുറച്ചു പണി പെടും " "ഋഷിയെട്ടന്റെ മല കിച്ചു ഉരുക്കിയില്ലേ അത് പോലെ ദ്രുവ് പണിക്കരുടെ മല ഞാനും ഉരുക്കും "പ്രവി ഉറച്ച വാക്ക് പോലെ പറഞ്ഞു കൊണ്ട് അജുവിനെ ഒന്ന് നോക്കി മുറിയിലേക്ക് കയറി... മോനെ ദ്രുവേ അന്റെ കട്ട പൊക... അജു മനസ്സിൽ ഓർത്തു ചിരിച്ചു കൊണ്ട് നടന്നു... **************

"എല്ലാരും എത്തിയോ "ഋഷി "ഇല്ലഡാ...അമ്മായി വരാനുണ്ട് ഇപ്പൊ വരും നിങ്ങള് ഇറങ് അപ്പോഴേക്കും അവർ എത്തും "അജു അജുവിന്റെ കല്യാണം ശിവക്ഷേത്രത്തിൽ വെച്ച് നടത്തണം എന്നത് അവന്റെ മുത്തശ്ശിയുടെ നിർബന്ധം ആയത് കൊണ്ട് ഒരാഴ്ച മുന്നേ എല്ലാരും കൂടി ശിവക്ഷേത്രത്തിന് അടുത്തുള്ള ഹോട്ടൽ റൂം ബുക്ക്‌ ചെയ്തു അങ്ങോട്ട് പോകുവാണ്...വൈകുന്നേരം 5 മണിക്കാണ് എല്ലാരും ഇറങ്ങിയത്... 4 മണിക്കൂർ യാത്ര ആണ് അങ്ങോട്ടേക്ക്.. അതുകൊണ്ട് തന്നെ ഒരുവിധം അടുത്ത കുടുംബക്കാർ മുഴുവൻ ഉണ്ട്...എല്ലാവരും ട്രാവലറിൽ ആണ് പോകുന്നത്...

അങ്ങനെ എല്ലാരും എത്തിയതും അവർ വണ്ടിയിൽ കയറി ദേവനും ശ്രീദേവിയും മുന്നിലുള്ള സീറ്റിലും അതിനു ഓപ്പോസിറ്റ് സീറ്റിൽ ധര്മേന്ദ്രനും ലക്ഷ്മിയും... അതിനു പുറകിൽ പ്രവിയുടെ അച്ഛനും അമ്മയും... അവരുടെ ഓപ്പോസിറ് സീറ്റിൽ വനജയും ഭർത്താവും... ഡ്രൈവറിന്റെ കൂടെ രാമനും ഇരുന്നു... പ്രവിയും കുട്ടുവും അപർണ്ണയും അച്ചുവും ഏറ്റവും പുറകിലെ സീറ്റിലും അതിനു മുന്നിൽ ഋഷിയും കിച്ചുവും ഓപ്പോസിറ്റ് സീറ്റിൽ ദ്രുവും അജുവും അതിനു മുന്നിൽ അജുവിന്റെ കസിൻ അമലും സൂര്യനും അഭിരാമും വിശാലും... ഒക്കെയായി ഒപ്പിച്ചു ഇരുന്നു... ബാക്കിയുള്ളവർ കല്യാണത്തിന് അന്ന് എത്തും...

അജുവിന്റെ കുറച്ചു കുടുംബക്കാർ ശിവക്ഷേത്രത്തിന് അടുത്തയായത് കൊണ്ട് തന്നെ എല്ലാവരും ഒരാഴ്ച അവിടെയുള്ള ഹോട്ടലിൽ തന്നെ നിൽക്കാനുള്ള തയ്യാറെടുപ്പൊക്കെ എടുത്തിട്ടാണ് പോകുന്നത്.... ട്രാവലർ വിട്ടതും...എല്ലാരും മരിച്ച വീട്ടിൽ പോകുന്ന പ്രതീതി ആയിരുന്നു... അതിനും പ്രവി തന്നെ മുന്നിട്ടിറങ്ങേണ്ടി വന്നു... അവളുടെ അലർച്ച കേട്ട് ഡ്രൈവ് ഡപ്പാങ്കുത്ത് പാട്ട് വെച്ചതും അച്ചുവും പ്രവിയും കൂട്ടുവും പ്രവിയും തുള്ളാൻ തുടങ്ങി... കിച്ചുവിനെ പിടിച്ചു വലിച്ചു പ്രവി അവളേം കൂട്ടി... ആദ്യമൊക്കെ അപർണ ജാടയിട്ട് ഇരുന്നെങ്കിലും പതിയെ അവളും തുള്ളാൻ തുടങ്ങി...

പാട്ടുമാറുന്നോരും എല്ലാവർക്കും രസം പിടിച്ചു ഋഷിയും ദ്രുവും ഒഴികെയുള്ള ആൺപടകളും അവർക്കൊപ്പം കൂടി.....ഒരുമണിക്കൂറത്തെ നിന്നുള്ള ചവിട്ടി തുള്ളു കഴിഞ്ഞു അജു പതിയെ സീറ്റിൽ ഇരുന്നു... എന്നിട്ടും ബാക്കിയുള്ളവർ നിന്ന് താളംചവിട്ടുവായിരുന്നു... കിച്ചു ഇടക്ക് ഋഷിയെ നോക്കി സ്റ്റെപ് ഇട്ടു... ഋഷി അവളുടെ കളി കണ്ടു പ്രണയത്തോടെയും ഇടക്ക് ചിരിയോടെയും നോക്കിയിരുന്നു...ഇടക്ക് വീഡിയോ പിടിക്കാനും മറന്നില്ലാ... പെട്ടെന്നാണ് വണ്ടി ബ്രേക്ക്‌ പിടിച്ചതും കിച്ചു നേരെ ചെന്നു വീണത് വിശാലിന്റെ ദേഹത്തായിരുന്നു... അവള് പെട്ടെന്ന് തന്നെ സോറി പറഞ്ഞു ദേഹത്തു മാറി നിന്നു...

പിന്നെയും ബ്രേക്ക്‌ പിടിക്കുമ്പോൾ ഓരോരുത്തരും മുന്നിലേക്ക് വീഴും... ആരാണോ വീണത് അവരെ നോക്കി ചിരിക്കും വീണ്ടും തുള്ളും... ഇത് തന്നെയായിരുന്നു പണി... "അയലത്തെ വീട്ടിലെ കല്യാണ ചെക്കനെ കൊതിയോടെ ഇന്നും ഞാൻ നോക്കിയില്ലേ (2) അങ്ങാടി തെരുവിൽ പാതിരാ മെത്തയിൽ തഞ്ചത്തിൽ എന്നേ നീ മയക്കിയില്ലേ ഇന്നെന്റെ ഹൃദയത്തിൽ പാലാഴി കടവിൽ പൊട്ടിയ വളകിലുക്കം ഓ.. പാട്ടിനൊത്തു തുള്ളുന്ന എല്ലാവരെയും കണ്ടു ഋഷിയും ദ്രുവും ഞെട്ടി നോക്കി... അവന് ഒരിക്കലും കിച്ചുവിൽ നിന്നു ഇങ്ങനെയൊരു ഡാൻസ് പ്രതീക്ഷിച്ചില്ലായിരുന്നു... എന്നാൽ ദ്രുവ് ഇവളത്തിനപ്പുറവും ചാടി കടക്കും എന്നാ മട്ടിൽ ഇരുന്നു....

ഇടയ്ക്കിടെ ബ്രേക്ക്‌ പിടിച്ചു വീഴുന്ന കിച്ചുവിനെ താങ്ങുന്നത് കണ്ടു ഋഷിക്ക് പതിയെ അവളെ പിടിച്ചു ഇരുത്താൻ തോന്നി എന്നാൽ ഇതൊന്നും അറിയാതെ അവള് അതിൽ മുഴുകിയിരിക്കുകയായിരുന്നു... പെട്ടെന്നാണ് കിച്ചുവിന്റെ കൈകളിൽ പിടി മുറുക്കിയത്... അവള് തുള്ളൽ നിർത്തി.. കയ്യില്പിടിച്ചയാളെ നോക്കിയപ്പോൾ ഋഷിയാണ്... "എന്താ ഋഷിയെട്ടാ കുറച്ചൂടെ "പ്രവി അവള് പറയുന്നതോടപ്പം ഋഷിയുടെ പിടി മുറുകിയതും കിച്ചുവിന് വേദന തോന്നി... "നിങ്ങള് കളിക്ക്.. എനി ഞാൻ കുറച്ചു ഇരിക്കട്ടെ... ഒരുപാട് സമയം ആയില്ലേ "കിച്ചു അവനെ നോക്കി പറഞ്ഞു "ആ മതി പിള്ളേരെ... എനി കുറച്ചു അടങ്ങി ഇരിക്ക്... എല്ലാവരും ഒന്ന് ഉറങ്ങി എഴുനെല്കുമ്പോഴേക്കും സ്ഥലമെത്തും "ലക്ഷ്മി ആന്റിയായിരുന്നു...

കിച്ചു ഋഷിയുടെ കൂടെ സീറ്റിൽ വന്നിരുന്നെങ്കിലും അവന്റെ മുറുകിയ കയ്യ് വീട്ടിലായിരുന്നു... അവൾക് കയ്യ് വിടാൻ പറയണമെന്നുന്ടെലും അവന്റെ മുഖം കണ്ടപ്പോൾ പറയാനുള്ളത് മുഴുവൻ വിഴുങ്ങി... കിച്ചു പോയതോടെ എല്ലാരും സീറ്റിൽ ഇരുന്നു തുള്ളിയ ക്ഷീണമൊക്കെ തീർത്തു... "ഋഷിയെട്ടാ.. ക.. യ്യ്... വേദനിക്കുന്ന്" കിച്ചു വിക്കി വിക്കി പറഞ്ഞതും അവന്റെ നോട്ടം കണ്ടു അവള് ഉരുകുന്നത് പോലെ തോന്നി... ആ കണ്ണു ഞാൻ തോണ്ടിയെടുക്കും... ചീറ്റപ്പുലി ആണെന്നാ വിചാരം.. അവള് മനസ്സിൽ പലതും പറയുന്നുന്ടെലും ആ മുഖത്ത് വളരെ നിഷ്‌ക്കുവായിരുന്നു..................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story