കൃഷ്ണ: ഭാഗം 75

krishna

എഴുത്തുകാരി: Crazy Girl

അലങ്കരിക്കാൻ വന്ന പയ്യന്മാരുമൊത് ജോറായി സംസാരിച്ചു ചിരിക്കുന്ന പൊണ്ടാട്ടിയെ കണ്ടു ഋഷിക്ക് ദേഷ്യം വന്നു... "ഇവൾക്ക് പുറത്തിറങ്ങി ശീലം ഇല്ലാത്തതാ... ഇവന്മാരൊക്കെ എന്ത് കണ്ടിട്ടാ ഇവളോട് സംസാരിക്കുന്നെ എന്ന് എങ്ങനാ അറിയാനാ.. കാണുന്നവർ ഒക്കെ ഇവൾക്ക് പാവങ്ങളാ... അല്ലേലും എന്ത് പറഞ്ഞാലാ ഇതിനു മനസ്സിലാവുക "ഋഷി പല്ലു കടിച്ചു "നീ വന്നേ... മൂന്നിനേം ഇങ്ങനെ ഇരുത്തിയാൽ ശെരിയാവില്ലാ "അജുവും പല്ലു കടിച്ചു കൊണ്ട് പറഞ്ഞു... അജുവും ഋഷിയും ചെയറിൽ നിന്നു എണീറ്റു ദ്രുവ് അവിടെ തന്നെ ഇരുന്നു ബാക്കിയുള്ളവരോടപ്പം pubg കളിക്കാൻ തുടങ്ങി...

ഋഷിയും അജുവും ദൂരെന്ന് നടന്നു വരുന്നത് കണ്ടു കിച്ചു അച്ചുവിന് കാണിച്ചു കൊടുത്തു... അവള് മൈൻഡ് ചെയ്യല്ലേ എന്ന് കണ്ണു കൊണ്ട് പറഞ്ഞു ശെരിയെന്നു തലയാട്ടി കിച്ചുവും അവരുടെ കൂടെ സംസാരിക്കാൻ തുടങ്ങി... അവരുടെ അടുത്ത് എത്തിയതും കിച്ചുവും അച്ചുവും പ്രവിയും മൈൻഡ് ചെയ്യാത്തത് കണ്ടു ഋഷിക്കും അജുവിന്‌ ചൊറിഞ്ഞു വന്നു... ഋഷി കിച്ചുവിനെ നോക്കി കണ്ണുരുട്ടിയെങ്കിലും അവള് അത് കാണാത്ത പോലെ നിന്നു... "സംസാരിക്കാതെ പണിയെടുക്കാൻ അറിയില്ലെടാ നിനക്കൊന്നും "പെട്ടെന്ന് അജു പറയുന്നത് കേട്ട് മൂവരും അങ്ങോട്ടേക്ക് നോക്കി... "ഇല്ലാ സർ.. ഞങ്ങൾ ചെയ്യുവാണ് "

സൈമൺ ഇച്ചായൻ ആയിരുന്നു "എന്ത് ഇവരോടൊക്കെ സംസാരിച്ചാൽ എപ്പോ പണിയെടുക്കാൻ ആണ് "ഋഷി "ഋഷിയെട്ടാ അവരോടെന്തിനാ ചൂടാവുന്നെ.. അവർ പണിയെടുക്കുന്നൊക്കെയുണ്ട്... സൈമൺ ചേട്ടാ നിങ്ങള് ഡെക്കറേറ്റ് ചെയ്തോ.. ഇവർ വെറുതെ പറയുന്നതാ "കിച്ചു സൈമണെ നോക്കി പറഞ്ഞു "ശെരി കിച്ചു "അവന് വിളിക്കുന്നത് കേട്ട് ഋഷി അവളെ കണ്ണ് മിഴിച്ചു നോക്കി... ശേഷം അവർ സ്റ്റേജിലേക്ക് ഡെക്കറേറ്റ് ചെയ്യാൻ നടന്നു... "എന്താ നിങ്ങള്ടെ പ്രശ്നം "അച്ചു "നീയെന്തിനാ കണ്ടവന്മാരോടൊക്കെ സംസാരിക്കാൻ പോയെ "അജു "ഞങ്ങള്ക്ക് സംസാരിക്കേണ്ടവർ ഞങ്ങളോട് മിണ്ടിയില്ല..

അതുകൊണ്ട് ഞങ്ങൾക്കും മിണ്ടാൻ ആരെങ്കിലും വേണ്ടേ "കിച്ചു "എന്നാ പോയി മിണ്ടേടി.. പിന്നെ ഋഷിയെട്ടാ എന്ന് വിളിച്ചു എന്റെ പുറകെ വന്നേക്കരുത് "ഋഷി "നീയും "അജു അച്ചുവിനെ നോക്കി പറഞ്ഞു "ഇല്ലാ വരില്ലാ "അച്ചുവും കിച്ചുവും ഒരുപോലെ പറഞ്ഞുകൊണ്ട് മുന്നോട്ട് നടക്കാൻ ഒരുങ്ങിയതും... ഋഷി കിച്ചുവിനെ കയ്യിലേക്ക് പിടിച്ചു... "നീ പോകുവോ "നടന്നു പോകാൻ തുനിഞ്ഞ കിച്ചുവിന്റെ കൈകളിൽ പിടിച്ചു ഋഷി ചോദിച്ചു.. അവന്റെ മുഖം കണ്ടതും അവളിൽ നേരിയ ഭയം തോന്നി... ഈശ്വര ഇത് പഴേ ഋഷിയെട്ടൻ ആണല്ലോ... പോകും എന്ന് പറഞ്ഞ അടി ഉറപ്പാണ്... പോകില്ല എന്ന് പറഞ്ഞു തോറ്റു പോകും...

അവള് എല്ലാവരെയും നോക്കി പ്രവി ഞങ്ങളെ തന്നെ നോക്കി അന്തം വിട്ടു നില്കുവാന്... അച്ചുവും അജുവും പരസ്പരം കണ്ണുരുട്ടുന്നുണ്ട്... "ഡീ പോകുവോന്നു "അവന് ഒച്ചയെടുത്തു പറഞ്ഞതും കിച്ചു ഒന്ന് ഞെട്ടി അവനെ നോക്കി "ആ... പോകും... "അവള് വിക്കി വിക്കി പറഞ്ഞതും.. ഋഷി അവളുടെ അടുത്തേക്ക് വന്നു.. കിച്ചു കണ്ണടച്ച് മുഖം ചെരിച് വെച്ച്... ഇപ്പൊ ഒരടി ഉറപ്പാണ്... ഈശ്വരാ നാറ്റിക്കല്ലേ... അടിക്കല്ലേ... അച്ഛന് അമ്മയേ പെട്ടെന്ന് ഇങ്ങോട്ട് എത്തിക്കണെ... കിച്ചു മനസ്സിൽ ഉരുവിട്ടുണ്ട് നിൽകുമ്പോൾ ആണ്... അവൽ വായുവിൽ പൊങ്ങുന്നത് പോലെ തോന്നി.. പേടിച്ചു കൊണ്ട് കണ്ണു തുറന്ന് നോക്കിയതും ഋഷിയുടെ കയ്യിന്മേൽ ആണ് താൻ...

അവള് കുതറി മാറാൻ നിന്നെങ്കിലും ഋഷി ഒന്നുടെ അവളെ ഇറുക്കി പിടിച്ചു... "അടങ്ങി കിടക്കെടി "അതൊരു അലർച്ച ആയിരുന്നു... അവള് പൂച്ച കുഞ്ഞിനെ പോലെ ചുരുണ്ടുകൂടി അവന്റെ നെഞ്ചിൽ മുഖം പറ്റി കിടന്നു... ശേഷം വെറുതെ തല പൊക്കി നോക്കിയതും അവളുടെ കണ്ണു തള്ളി... അച്ചുവിനെ പൊക്കിഎടുത്തു അജു.. അച്ചു അവന്റെ പുറത്ത് ബാൻഡ് മേളം നടത്തുന്നുണ്ടെലും അവന് അവളെ ഒന്നുടെ പൊക്കി കൊണ്ട് നടന്നു പോയി... ഈശ്വര.. അച്ചുവിനെ കാക്കണേ.. കൂടെ എന്നെയും.. കിച്ചു ഓർത്തു കൊണ്ട് ഋഷിയേ നോക്കി അവന്റെ ചുവന്ന മുഖം കണ്ടതും അവള് കണ്ണടച്ച് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി...

അവള് അറിയുന്നുണ്ടായിരുന്നു അവന് നടക്കുന്നത്... "എന്താപ്പാ ഇവിടെ നടന്നത് കെട്ടിയോന് മാർക്ക് കുശുമ്പ് കേറിയ മതമിളകുമോ ഈശ്വര... എന്നാലും പരട്ടകൾ എന്നേ ഒറ്റക്കാക്കി പോയി എനി ഞാൻ ആരോട് കത്തിയടിക്കും...ഈ സിംഗിൾ പസങ്കേ എന്ന് പറഞു നടക്കാൻ നല്ല സുഗാ .. എന്നാ ഇത് പോലെ ഒറ്റക്കാകുമ്പോ ആണ് ആരോടേലും ഒന്ന് പ്രണയിക്കാൻ തോന്നുന്നേ... അയ്യോ പറഞ്ഞ പോലെ എന്റെ ചെക്കൻ എവിടെ... "പ്രവി ദ്രുവിനെ ചുറ്റും പരതി അപ്പോഴാണ് കസേരയിൽ അജുവിന്റെ കസിൻ ചെക്കന്മാരോടൊപ്പം മൊബൈൽ നോക്കുന്നത് കണ്ടത്... "പ്രവി.. മുത്തേ ഇതാ നിനക്ക് പറ്റിയ ചാൻസ് ആണ്. ദ്രുവിനെ കയ്യില് നിന്നു ഒരടി എങ്കിലും വാങ്ങാതെ പോകരുത് ... all തെ ബെസ്റ്റ് .. "സ്വയം പറഞ്ഞു കൊണ്ട് അവള് ദ്രുവിന്റെ അടുത്തേക്ക് നടന്നു.... **************

"എവിടെയോ ചെന്നെത്തിയപ്പോൾ ആണ് കിച്ചു കണ്ണു തുറന്നത് ... ഏഹ് ഞാൻ ആകാശത്താണോ ഉള്ളത് .... ഇങ്ങേരെന്നെ കൊന്നോ ശിവനെ ഈശ്വര... "കിച്ചു ഓർത്തു കൊണ്ട് ചുറ്റും നോക്കിയതും അവള്കമനസ്സിലായി ഹോട്ടലിലെ ഏറ്റവും മേലേ ആണ് ഉള്ളത്... "ഇനിയെന്നെ താഴേക്ക് തള്ളിയിടാൻ ഉള്ള പ്ലാൻ ആണൊ.. ദേവിയെ "അവസാനം ദേവിയെ വിളി ശബ്ദം കുറച്ചു കൂടി പോയി..ഋഷി അവളെ കണ്ണുരുട്ടിക്കൊണ്ടു താഴേക്ക് നിർത്തി... കിച്ചു ഓടാൻ തുടങ്ങിയതും അവള്ടെ ഷാളിൽ പിടി വീണു... ഷാളിൽ പിടിച്ചു വലിച്ചതും അവള് അവന്റെ നെഞ്ചത് തന്നെ ചെന്നിടിച്ചു നിന്നു...

"എന്തെ നിനക്ക് പോണ്ടേ "ചെവിയിലേറ്റ ചൂടുശ്വാസം അവള്ടെ ഉടലാകെ വിറപ്പിച്ചു... ഋഷി അവളെ പെടുന്നനെ തിരിച്ചു നിർത്തി.... "നീ പോകുവോടി "അവന് ഗൗരവത്തിൽ ചോദിച്ചതും കിച്ചു തല ഉയർത്തിയില്ല "പോകുവോന്നു "അവന്റെ ശബ്ദം ഉയർന്നതും അവള് ഒന്ന് ഞെട്ടി... എന്തിന്റെ കേടായിരുന്നു എനിക്ക്... വെറുതെ കിടന്ന മൂർക്കൻ പാമ്പിനെ ആണല്ലോ ഞാൻ കൊലിട്ടു കുത്തിയത്... "എന്താടി നോക്കെടി എന്നേ "വീണ്ടും അലറിയതും അവള് ഞെട്ടി കൊണ്ട് അവനെ നോക്കി... പിടയുന്ന കണ്ണോടു തന്നെ നോക്കുന്ന കിച്ചുവിനെ കണ്ടതും അവനു പാവം തോന്നി എന്നാലും ഗൗരവം വിട്ടില്ല... "നീ എന്താ എന്നോട് മിണ്ടാതെ.... ഇന്നലെ ബസ്സിൽ നിന്നു അവന്മാരോടൊപ്പം ഡാൻസ് കളിച്ച പോലെ... ഇന്ന് താഴെ ഉണ്ടായാ ആ പയ്യന്മാരോടപ്പം സമയം ചില വഴിച്ച പോലെ നീ എന്താ എന്നോട് മിണ്ടാതെ "

"ഏഹ് "ഋഷി പറയുന്നത് കേട്ടു അവളുടെ കണ്ണു മിഴിഞ്ഞു... "എന്തെ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ നിനക്ക് "അവന് കടുപ്പിച്ചു പറഞ്ഞത് കേട്ടു വീണ്ടും അവള്ടെ തല താണു... "ഞാൻ... മിണ്ടാ..ൻ.. വന്നപ്പോ... മൈൻഡ്... ആകീല.. ല്ലോ... "കിച്ചു തല താഴ്ത്തി പറഞ്ഞു... ഋഷിയുടെ അനക്കം ഒന്നും കാണാത്തത് കണ്ടു അവള് തല ഉയർത്തി നോക്കി... അവന്റെ നോട്ടം തന്നിലേക്ക് തന്നെയാണ് എന്നറിഞ്ഞതും... അവളിൽ നെഞ്ചിടിപ്പ് ഉയർന്നു... അവന്റെ കാലുകൾ അടുത്തേക്ക് ചലിക്കുന്നത് കണ്ടു.. അവള് പുറകെട്ടൊക്കെ നീങ്ങി ..... ഉയർന്നു നെഞ്ചിടിപ്പ് അവന് കേൾക്കുമോ എന്നവൾ ഭയന്ന് കൊണ്ട് പുറകിലേക്ക് നീങ്ങി...

ചുമരിൽ തട്ടി നിന്നതും കിച്ചു ഒരുതരം ഭയത്തോടെ തല ഉയർത്തി നോക്കി.... ഋഷിയുടെ ചുണ്ടിലെ വശ്യമായ ചിരി കണ്ടതും തല കറങ്ങി വീണാലോ എന്നവൾ ഓർത്തു... ശേഷം ചുറ്റും കണ്ണോടിച്ചു.. ഏറ്റവും മേലേ ആയതു കൊണ്ട് ആരും തന്നെ ഇല്ലാ.... ഉമിനീരിറക്കി കിച്ചു ഋഷിയെ നോക്കുമ്പോൾ അവന്റെ നോട്ടം താങ്ങാൻ ആവാതെ അവള് അവന്റെ നെഞ്ചിലേക്ക് വീണു... "എന്നേ... എന്നേ ഇങ്ങനെ... നോക്കല്ലേ... ഋഷിയെട്ടാ "പതിഞ്ഞ സ്വരത്തിൽ ഉയർന്ന നെഞ്ചിടിപ്പോടെ കിച്ചു പറഞ്ഞു നിർത്തി... "അങ്ങനെ അങ്ങ് നിന്നെ വെറുതെ വിടാൻ പറ്റുമോ... നിനക്ക് എത്ര ദൈര്യം ഉണ്ടായിട്ടല്ല നേരത്തെ ഞാൻ പോകും എന്ന് പറഞ്ഞത് ഏഹ്... അങ്ങോട്ട് മാറാടി "

അവന് അലറിയതും അവള് അവന്റെ മേലെന്ന് പേടിച്ചു മാറി ചുമരിൽ തന്നെ തട്ടി നിന്നു....അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അവള് കവിൾ നീട്ടി കാണിച്ചു... "ഹ്മ്മ് എന്താ "അവന് ഗൗരവത്തിൽ ചോദിച്ചു "വേദനയില്ലാതെ അടിക്കണേ "അവള് നിഷ്കളങ്കമായി പറയുന്നത് കേട്ട് അവനു ചിരി കടിച്ചു പിടിച്ചു... "അടിച്ചാൽ നീ നന്നാവും എന്ന് തോന്നുന്നില്ല "അവന് കൃതിമ ദേഷ്യം വരുത്തി പറഞ്ഞു... "പിന്നെ ഞാൻ എന്നാ വേണ്ടേ "അവള് കണ്ണുകൾ ഉയർത്തി ചോദിച്ചത് കേട്ട് അവന് ഒന്നുടെ അവളിൽ ചേർന്ന് നിന്നു... ചുമരിൽ കയ്യ് തട്ടി നിന്നു... വലത്തേ കയ്യ് കൊണ്ട് അവളുടെ ചുണ്ടുകളിൽ തൊട്ടു...

കിച്ചുവിന്റെ കാലിലൂടെ ഒരു തരിപ്പ് കേറി മുഖമൊക്കെ തരിക്കുന്നത് പോലെ അവള് വിറച്ചു.. അത് ഋഷിയിൽ മനസ്സിലായതും... അവന്റെ മനസ്സ് കൈവിട്ടത് പോലെ തോന്നി... ഋഷിയുടെ തല താണു.. ശ്വാസം മുഖത്ത് തട്ടുന്നത് കിച്ചു അറിഞ്ഞു അവള് പിടഞ്ഞു കൊണ്ട് കണ്ണുകൾ ഇറുക്കെ അടച്ച്.... ഋഷിയുടെ ചുണ്ട് അധരങ്ങളിൽ മുട്ടിയതും.. അവളുടെ കൈകൾ അവന്റെ തോളിൽ മുറുകി... ഋഷി ആവേശമെന്നോളം അവളുടെ അരയിൽ പിടിച്ചു ചേർത്തു നിർത്തി അവളിലേക്ക് ചുണ്ടുകൾ ചേർത്തു... കിച്ചു ഒരു പിടച്ചിലോടെ കണ്ണുകൾ ഇറുക്കെ അടച്ചു അവന്റെ തോളിൽ നഗം അമർത്തി... ************** പ്രവി അമലിന്റെ അടുത്തിരുന്നു അവന്റെ കളിയിൽ നോക്കിയിരുന്നു..... എന്നാൽ അവനു നേരെ ഇരിക്കുന്ന ദ്രുവിലേക്കായിരുന്നു അവളുടെ ശ്രെദ്ധ...

അമലിന്റെ അടുത്ത് ഒന്നൂടെ മുട്ടിയിരുന്നതും ദ്രുവ് ചെയറിൽ നിന്നു ചാടി എണീറ്റു... "ഏറ്റു മോളേ ഏറ്റു "പ്രവി മനസ്സിൽ ഓർത്തു... ദ്രുവ് അവളെ കണ്ണുരുട്ടി ഒന്ന് നോക്കി നടന്നു പോയി... "ഓഹോ അങ്ങനെ വിട്ടാൽ പറ്റില്ലാലോ ഇത്രയും നേരം ഇവിടെ കറങ്ങി നടന്നത് അങ്ങനെ വെറുതെ വിടാൻ അല്ലാലോ "പ്രവിയും എണീറ്റു കൊണ്ട് അവന്റെ പുറകെ ചെന്നു... ദ്രുവ് ലിഫ്റ്റിൽ കയറിയതും പ്രവിയും ചാടി കയറി... പെട്ടെന്ന് അവളെ കണ്ടതും അവന് ഒന്ന് ഞെട്ടി.. ശേഷം മുഖം തിരിച്ചു... പ്രവി മൊബൈൽ എടുത്തു ചെവിയിൽ വെച്ച്... "ആഹ്... ആളൊരു കടുവ ആണ്... പക്ഷെ എന്ത്‌ ചെയ്യാനാ ഇഷ്ടപ്പെട്ടു പോയില്ലേ... ഇനിയിപ്പോ മൂപ്പരോട് പറഞ്ഞു ഒന്ന് സെറ്റ് ആകണം... അഹ്ടി പിന്നെ... ചിലവരൊക്കെ ഉണ്ട് മനസ്സാക്ഷി ഇല്ലാത്തവർ ബര്ത്ഡേ അന്ന് വന്നു വീട്ടിൽ വന്നിട്ടു അടി വാങ്ങിച്ചു തരുന്നവർ...

എന്ത് ചെയ്യാനാ എനിക്ക് മാത്രം ഇങ്ങനെ കൊറച്ചു അലവലാതികളെ കിട്ടും "ദ്രുവ് മിണ്ടുന്നില്ല എന്ന് കണ്ടതും അവന് കേൾക്കെ അവള് മൊബൈലിൽ പറഞ്ഞു.... തന്റെ കയ്യിലെ മൊബൈൽ നാല് പീസ് ആയി ചിന്നിച്ചിതറുന്നത് കണ്ടപ്പോൾ ആണ് അവൾക് ബോധം വന്നതാ.... തന്റെ കൈ ഇപ്പോഴും ചെവിയിൽ തന്നെ.. എന്നാൽ നിലത്തു വീണു കിടക്കുന്ന മൊബൈൽ കണ്ടതും അവള് റീവൈൻഡ് ചെയ്തു ആലോചിച്ചു നോക്കി... അലവലാതി എന്ന് പറഞ്ഞതും അവന് തന്റെ ചെവിയിലെ മൊബൈൽ എടുത്തു വലിച്ചെറിയുന്നു... അവള് തലയൊന്നു കുടഞ്ഞു... അവനു നേരെ തിരിഞ്ഞതും അവന് ലിഫ്റ്റിൽ നിന്നു ഇറങ്ങിയിരുന്നു...

ദ്രുവിന്റെ പുറകെ അവളും അവന്റെ മുറിയിൽ കയറി... "ടോ നിക്കെടോ.. എന്റെ മൊബൈൽ താടോ... തന്നോടാരാടോ എന്റെ മൊബൈൽ എറിയാൻ പറഞ്ഞെ... പറയടോ "അവള് പുറകെ നടന്നു കൊണ്ട് പറഞ്ഞു... എന്നാൽ ദ്രുവ് അവളെ മൈൻഡ് ആകാതെ ഡോർ അടച്ച് കൊണ്ട് തിരിഞ്ഞു... "ടോ പ്രാന്താ.. എന്റെ മൊബൈൽ താടോ "അവന്റെ കോളറിൽ പിടിച്ചതും ദ്രുവ് അവളുടെ കൈകളിൽ പിടിച്ചു ചുമരിൽ തട്ടി നിർത്തി... "എന്താടി നീ വിചാരിച്ചേ നിന്നെ പേടിച് മിണ്ടാതെ നിന്നതാണെന്നോ... എന്നാലേ... നിന്നെ എന്റെ പുറകെ വരുത്താൻ തന്നേ വേണ്ടി എറിഞ്ഞു പൊട്ടിച്ചതാ ഞാൻ...... "

അവന് പറയുന്നത് കേട്ട് അവള് കണ്ണു മിഴിച്ചു അവനെ നോക്കി "എന്തേ നിന്റെ നാക്ക് അടഞ്ഞു പോയോ... റേഞ്ച് ഇല്ലാത്ത കിട്ടാത്ത ലിഫ്റ്റിൽ കേറി നീ ആരെയാടി വിളിച്ചത്... ഏഹ്... ആര അലവലാതി... നിന്റെ ഓനോ... അവനെ പോയി വിളിച്ച മതി അലവലാതി എന്ന്... " "അത് താൻ തന്നെയാടോ പൊട്ടാ " പ്രവി ആത്മ "എന്തെ നിന്റെ മിഥുൻ വരാത്തത് കൊണ്ടാണോ ഇന്നെന്റെ പുറകെ.. ഏഹ്... എന്നാലേ മോള് കേട്ടോ അവനെ ഞാൻ അങ്ങ് പറഞ്ഞയച്ചു... എനി അവനെ നീ കാണത്തില്ല... അവനും നിന്നെ എനിക്ക് കാണാൻ വരില്ലാ " ദ്രുവ് വിജയഭാവത്തിൽ പറയുന്നത് കേട്ടു പ്രവിയുടെ കണ്ണു തള്ളി... ഏഹ് മിഥുൻ പോയോ... എങ്ങോട്ട്... എന്തിനാ ഇവന് അവനെ പറഞ്ഞയച്ചത്... എനി ചിലപ്പോ അജുവേട്ടൻ അന്ന് നടന്നത് അവനോട് പറഞ്ഞോ... "ഓഹ്.. പറയുന്ന പോലെ മിഥുൻ അല്ലല്ലോ... വേറെ ആരോ അല്ലെ നിന്റെ കാമുകൻ.....

നിനക്ക് ഈ അടി കൊണ്ടതൊന്നും പോരല്ലേ... എനി ഇതും കൂടെ നിന്റെ വീട്ടുക്കാർ അറിഞ്ഞാൽ അന്നത്തെ പോലെ ആയിരിക്കില്ല "അവന് ഭീഷണി രൂപേണ പറയുമ്പോളും പ്രവിയുടെ കണ്ണുകൾ അവന്റെ കണ്ണിലും ചുണ്ടിലും സംസാരിക്കുമ്പോൾ വിരിയുന്ന നുണകുഴിയിലുമായി ഓടി നടന്നു... "ഡീ "അവന്റെ അലർച്ച കേട്ടാണ് അവള് ഞെട്ടിയത്... അവള് ചുണ്ട് കൊണ്ട് അവനു ഉമ്മ കൊടുക്കുന്ന പോലെ ആക്ഷൻ ഇട്ടു.. അവന് കണ്ണു തള്ളി അവളെ നോക്കിയതും വീണ്ടും അത് പോലെ ചെയ്തു... പെട്ടെന്ന് അവന്റെ കൈകൾ അയഞ്ഞു വന്നു... പ്രവി കാലിലെ തള്ളവിരലിൽ പൊങ്ങി നിന്നു അവന്റെ കവിളിൽ പല്ലുകൾ താഴ്ത്തി... "സ് "പെട്ടെന്നുള്ള അവളുടെ പ്രവർത്തി കണ്ടു അവന് അവളെ പിടിച്ചു തള്ളി വേദന കൊണ്ടു കവിൾ തടവി... അപ്പോഴേക്കും അവള് ഓടി ഡോർ തുറന്നിരുന്നു...

"ടോ ചൂടാ... ആദ്യം താനെ ഞാൻ തന്ന ഉമ്മകൾ ഒക്കെ പലിശ സഹിതം താ.. അല്ലെൽ ഞാൻ ആന്റിയോട്‌ പറഞ്ഞു കൊടുക്കും.. ആന്റിയുടെ മോന് യാതൊരു ഉളുപ്പും ഇല്ലാതെ എന്റെ ഉമ്മയൊക്കെ വാങ്ങി നടക്കുവാണെന്ന് കേട്ടോടാ... ദ്രുവ് പണിക്കറേ "അവള് അതും പറഞ്ഞു ചാടി തുള്ളി പോയതും ദ്രുവ് നിന്നടുത്ത് തന്നെ തറഞ്ഞു നിന്നു... ശിവനെ ബുദ്ധിയില്ലാത്ത പെണ്ണാ . എനി ശെരിക്കും അവള് പോയി പറയുവോ... ദ്രുവ് തലയിൽ കൈ വെച്ച് പോയി... ************* അജുവിന്റെ പിടിയിൽ നിന്നു കുതറി മാറുമ്പോൾ അവള് കിതച്ചിരുന്നു... ചുണ്ടുകളിൽ നിന്നു ചോര പൊടിഞ്ഞ ഭാഗത്തു അച്ചു തൊട്ടു... "സ് "അവള് എരിവ് വലിച്ചു അവനെ നോക്കി കൂർപ്പിച്ചു...

എന്നാൽ അജു ചുണ്ട് തടവി അവളെ നോക്കി.. "എന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും എനി മേലാൽ ഒരുത്തനോട് മിണ്ടാൻ പോകരുത് കേട്ടല്ലോ "അവന് ഭീഷണി രൂപേണ പറയുന്നത് കേട്ട്.. അവള് കണ്ണുരുട്ടി കൊണ്ട് അവന്റെ കാലിൽ ചവിട്ടി ഡോർ തുറന്നു നടന്നു... അജു ഒരു ചിരിയോടെ ബെഡിൽ ഇരുന്നതും ചാടി തുള്ളി വരുന്ന പ്രവിയെ കണ്ടു... "എന്തോ ഒപ്പിച്ചിട്ടുള്ള വരവാ..."അവള്ടെ പരാതി കേൾക്കാൻ അവന് നന്നായി ചെവി കുടഞ്ഞു കൊണ്ട് പിറുപിറുത്തു വരുന്ന പ്രവിയെ നോക്കി ഇളിച്ചു "ടോ കിളവാ... തന്റെ പണിക്കറില്ലേ മൂപ്പരെ എനിക്ക് വളക്കണം... പറഞ്ഞു താടോ ഒരു ഐഡിയ... അല്ലേൽ മൂപരുടെ കയ്യില് നിന്നു ആയിരിക്കും എന്റെ മരണം "

അവള് പറയുന്നത് കേട്ട് അവന് അവളെ സൂക്ഷിച്ചു നോക്കി... "സത്യം പറയെടി നീ എന്താ അവനെ ചെയ്തെ.. എന്തോ ഒപ്പിച്ചിട്ടുള്ള വരവല്ല ഇത് "അവന് പറയുന്നത് കേട്ട് അവളൊന്നു നന്നായി ഇളിച്ചു ശേഷം നേരത്തെ നടന്നത് മുഴുവൻ പറഞ്ഞു കൊടുത്തു... "എടി മഹാപാപി നീ അവന്റെ കവിൾ കടിച്ചു തിന്നോ... "അവന് തലയിൽ കയ്യ് വെച്ച് എണീറ്റു കൊണ്ടു ചോദിച്ചു... "തിന്നില്ല... അപ്പോളേക്കും എന്നേ പിടിച്ചു തള്ളി.. കടുവ "അവള് പറയുന്നത് കേട്ട് അവന്റെ കണ്ണു മിഴിഞ്ഞു... "നീ ഇത്രയും ചെയ്തിട്ടും അവന് നിന്നെ ഒന്നും ചെയ്തില്ലേ... ഒരടി പോലും കിട്ടിയില്ലേ " അജു ചോദിക്കുന്നത് കേട്ട് അവള് ഇല്ലെന്ന് തലയാട്ടി..

. "ശ്ശെ...എന്തായാലും ഇത്രയൊക്കെ ആയ സ്ഥിതിക്ക് എനി നമ്മള് കുറച്ചൂടെ കാര്യം സ്പീഡ് ആകണം"അജു ആലോചനയിൽ മുഴുകി പറഞ്ഞു "എന്ത് ഐഡിയ... "അവള് അവന്റെ അടുത്ത് നിന്നു ചോദിച്ചു... "വശീകരണം "അവന് വിരൽ ഞൊടിച്ചു കൊണ്ട് പറഞ്ഞു... "അതെ വശീകരണം " പ്രവിക്കും ചുണ്ടിൽ ഗൂഢമായ ചിരി വിരിഞ്ഞു.... ബുഹഹ... വശീകരിച്ചു ഞാൻ തന്നെ കുപ്പിയിൽ ആകും കടുവേ... ഹഹഹ.... ................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story