കൃഷ്ണ: ഭാഗം 78

krishna

എഴുത്തുകാരി: Crazy Girl

ചുവന്ന പട്ടുസാരിയിൽ അണിഞ്ഞൊരുങ്ങിയ അച്ചുവിനെ കാണാൻ ദേവതയെ പോലെ തോന്നി... കണ്ണു തട്ടാതെയിരിക്കാൻ കിച്ചു കണ്മഷി കഴുത്തിൽ തൊട്ടു കൊടുത്തു.... എല്ലാവരുടെ നോട്ടവും അവളിൽ തങ്ങി നിന്നു... അത്രയും മനോഹരമായി അവള് അണിഞ്ഞൊരുങ്ങിയിരുന്നു.... ആൺപടകളും അച്ചന്മാരും നേരത്തെ ശിവക്ഷേത്രത്തിൽ ചെന്നിരുന്നു... കിച്ചുവും പ്രവിയും അച്ചുവിനേം കൊണ്ട് കാറിൽ കയറി... ശിവക്ഷേത്രത്തിന് പുറത്ത് നിന്നു കാൾ ചെയ്യുന്ന അജു അച്ചുവിനെ കണ്ടതും അവളിൽ തറഞ്ഞു നിന്നു... ഒരുമാത്ര അവന് എല്ലാം മറന്നു പോയി... ചെവിയിൽ വെച്ചിരുന്നു ഫോൺ മാറ്റാതെ അവന് അവളിൽ തന്നെ മതിമറന്നു നോക്കിയിരുന്നു...

ഏതൊരു പയ്യനും ആഗ്രഹിക്കുന്ന പോലെ അവന്റെ പെണ്ണ് കല്യാണവേഷത്തിൽ അതിസുന്ദരി ആയിരുന്നു... ഋഷിയും ദ്രുവും അവനെ തട്ടിയപ്പോൾ ആണ് അവന് ബോധത്തിൽ വന്നതാ... ഒന്നൂടെ അവളെ നോക്കികൊണ്ട്‌ ക്ഷേത്രത്തിൽ കയറി... രാമൻ അണിഞ്ഞൊരുങ്ങി വന്ന മകളെ കണ്ടു കണ്ണുകൾ നിറഞ്ഞു... അവള് ഇന്ന് മറ്റൊരുത്തന്റെ കൈകളിൽ സുരക്ഷിത ആണെന്ന ഉറപ്പോടെ അയാൾ അവളെയും കൊണ്ട് അജുവിന്റെ അടുത്ത് ചെന്നു... എന്തുകൊണ്ടോ അച്ഛന്റെ കണ്ണിലെ നനവ് അവളിലും പടർന്നു...

അജുവിന്റെ കൈകൾ അവളുടെ വളകളിൽ തട്ടിയതും അവള് തലചെരിച്ചു അവനെ നോക്കി... ആ കണ്ണുകളിൽ പ്രണയത്തിനോടപ്പം തന്നോടുള്ള കരുതൽ കണ്ടപ്പോൾ അവൾ ചിരിച്ചു കാണിച്ചു പൂജാരിയുടെ മന്ത്രങ്ങളോടപ്പം അജുവിന്റെ താലി അവളിൽ ചാർന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു... സീമന്ത രേഖയിൽ അവന് സിന്ദൂരം ചാർത്തുമ്പോൾ കണ്ണുകൾ ഇറുക്കെ അടച്ചു... അവന്റെ കൈകൾ അവളിൽ മുറുകിയപ്പോൾ നിറഞ്ഞു വന്ന കണ്ണീരോടെ അജുവിനെ നോക്കി... ദൈവതിന് നേരെ കൈകൾ കൂപ്പുമ്പോൾ അവൾക്കൊന്നും പറയാൻ ഇല്ലായിരുന്നു... കാരണം അവൾക്കറിയാം താൻ ഇപ്പോൾ എല്ലാം കൊണ്ട് ഭാഗ്യം ചെയ്തവൾ ആണെന്ന്... എത്രയൊക്കെ അടികൂടിയാലും...

മനസ്സിൽ നിറഞ്ഞു നില്കുന്നത് ഈ തമാശക്കാരൻ ആണ്... എന്നാൽ തനിക് ഒരു ആപത്തു വന്നപ്പോൾ ഏറ്റവും മുന്നിൽ നിന്നു കുട്ടിത്തം മാറ്റി തന്നെ സംസാരക്ഷിക്കാൻ വന്ന അജു തന്നെയാണ് തനിക് വലിയവൻ അവള് ഓർത്തു കൊണ്ട് അജുവിന്റെ അടുത്ത് ചേർന്ന് നിന്നു... മകളുടെ മുഖത്തെ പ്രകാശം കണ്ടു രാമന്റെ കണ്ണുകൾ ഈറനണിഞ്ഞു.. അയാൾ ദൈവത്തോടെ നന്ദി പറഞ്ഞു... കണ്ണുകൾ അമർത്തി തുടച്ചു... ഫോട്ടോ എടുപ്പും മറ്റുമായി അജുവിനെയിം അച്ചുവിനേം കുടുംബക്കാർ കൊണ്ടു പോയപ്പോൾ കിച്ചു അവിടെ മൊത്തം ഋഷിയെ പരതി... ഇന്നേ വരെ ഒരു മണിക്കൂറിൽ കൂടുതൽ നീളാത്ത മിണ്ടാട്ടം... ഇന്നേക്ക് ഒരു ദിവസം മുഴുവനായി... എന്നിട്ടും തന്നോടൊന്നു മിണ്ടാനോ... നോക്കാനോ വന്നില്ലാ...

അവളുടെ കണ്ണുകൾ അവനെ ചുറ്റും പരതി അപ്പോളാണ് ദൂരെയുള്ള മറച്ചുവട്ടിലേക്ക് കണ്ണുകൾ പതിച്ചത് യാദ്രിശ്ചികമായി അവളുടെ കാലുകൾ അങ്ങോട്ടേക്ക് ചലിച്ചു... ദൂരെ നടന്നു വരുന്ന കിച്ചുവിനെ കണ്ടതും അവന് മുഖം കുനിച്ചിരുന്നു... അവന്റെ മുന്നിൽ അവളുടെ കാൽപാദങ്ങൾ കണ്ടതും കണ്ണുകൾ ഉയർത്താതെ ഇരുന്നു... മണ്ണിൽ ഉറ്റിവീഴുന്ന അവളുടെ കണ്ണുനീർ കണ്ടതും അവന് തല ഉയർത്തി നോക്കി... തന്നെ നോക്കി കണ്ണീർ പൊഴിക്കുന്ന കിച്ചുവിനെ കണ്ടതും... അവന്റെ നെഞ്ഞോന്നു വിങ്ങി.. എന്നാൽ അന്ന് അവള് പറഞ്ഞ വാക്കുകൾ ചെവിയിൽ അലയടിച്ചതും അവളോട് സംസാരിക്കാൻ തോന്നിയില്ല... അവിടെ നിന്നു എണീറ്റു നടക്കാൻ ഒരുങ്ങവെ അവന്റെ കൈകളിൽ അവള് പിടിത്തമിട്ടു...

"സോറി പറഞ്ഞാൽ പറഞ്ഞത് പോവില്ല എന്നറിയാം... പക്ഷെ ഒരിക്കലും മനസ്സിൽ തട്ടി പറഞ്ഞതല്ലാ... അറിയാതെ വന്നു പോയതാ... എന്നോട് ക്ഷമിക്കാൻ പറ്റില്ലേ ഋഷിയെട്ടാ " ഒന്നും മിണ്ടാതെ നിൽക്കുന്ന ഋഷിയുടെ മുഖത്തേക്ക് നോക്കി... " എന്നോട് മിണ്ടുന്നേ... എനിക്ക് ശ്വാസം മുട്ടുന്ന പോലെ ഉണ്ട്... ഋഷിയെട്ടന്റെ നോട്ടങ്ങൾ തനിക് നേരെയില്ലെന്ന് അറിയുമ്പോൾ ഞാൻ മരിച്ചു പോകും പോലെ ഉണ്ട്... വേണേൽ കാലു പിടിക്കാം... എനിയും പിണങ്ങി നിൽക്കല്ലെ " അവന്റെ കാലുപിടിക്കാൻ തുടങ്ങിയ കിച്ചുവിന്റെ കൈകളിൽ പിടിച്ചു വലിച്ചു അവന് നെഞ്ചോടു ചേർത്തു... അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ ചുട്ടുപൊള്ളിച്ചു...

"നീ അന്ന് പറഞ്ഞ ഓരോ വാക്കും എന്നേ എത്രത്തോളം വേദനിപ്പിച്ചു എന്നറിയുമോ... ഒരിക്കലും ഞാൻ പ്രദീക്ഷിച്ചില്ല... അറിയാതെ പോലും നിന്നിൽ നിന്നു അങ്ങനെ കേൾക്കുന്നത് എനിക്ക് സഹിക്കില്ല അത്രമാത്രം ഞാൻ നിന്നെ പ്രണയിക്കുന്നുണ്ട് "ഋഷിയുടെ ഓരോ വാക്കുകളും അവളുടെ കാതുകളിൽ തുളച്ചു കയറി നെഞ്ചിൽ സ്ഥാനമേറി... അവള് അവനെ മുറുക്കെ പുണർന്നു... കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവന് അവളെ അടർത്തി മാറ്റി... മുഖം കയ്യിലൊതുക്കി... തള്ളവിരൽ കൊണ്ട് കണ്ണുനീർ തുടച്ചു... "സോറി... "ഋഷി അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു..അപ്പോളേക്കും അവന്റെ വാ ചൂണ്ടുവിരൽ കൊണ്ട് അവള് തടഞ്ഞു.. "ഞാനാ സോറി പറയേണ്ടത്... സോറി "

അവളും പറഞ്ഞു കൊണ്ട് അവന്റെ ചുണ്ടിൽ നിന്നു കൈകൾ മാറ്റി... ഋഷിയുടെ നോട്ടം അവളുടെ മുഖത്താകെ തങ്ങി നിന്നു പതിയെ അവന്റെ മുഖം കുനിഞ്ഞു തന്നോട് അടുക്കാൻ തുടങ്ങി... അവന്റെ ശ്വാസം തന്നിൽ തട്ടാൻ തുടങ്ങിയതും അവള് കണ്ണുകൾ ഇറുക്കെ അടച്ച്... കണ്ണുകൾ അടച്ച് നിൽക്കുന്ന കിച്ചുവിന്റെ മുഖത്തോടു അടുപ്പിച്ചതും അവന്റെ കാതിൽ അവള് പറഞ്ഞത് അലയടിച്ചു വന്നു... "ഋഷിയെട്ടനും തന്റെ ശരീരത്തിൽ മാത്രമല്ലെ സ്നേഹമുള്ളു "അവന് ഒരുനിമിഷം തറഞ്ഞു നിന്നു... ഋഷിയുടെ അനക്കം കാണാതെ വന്നപ്പോൾ കിച്ചു പതിയെ കണ്ണു തുറന്നു.... "കിച്ചു.. ഞാൻ.. നിന്നെ മാത്രമേ സ്നേഹികുന്നുള്ളു "അവന്റെ ചുണ്ടുകൾ വിതുമ്പി...

അവന് പറഞ്ഞു നിർത്തിയതും അവള് അവന്റെ ചുണ്ടിൽ ഏന്തി വലിഞ്ഞു അധരങ്ങൾ ചേർത്തു... ഋഷിയുടെ കണ്ണുകൾ വിടർന്നു... അവന്റെ കൈകൾ അവളുടെ അരയിൽ ചുറ്റി പിടിച്ചു... അവളുടെ ഇടാതെ കയ്യ് കഴുത്തിലൂടെ ഇട്ടു വലതു അവന്റെ മുടികളിൽ കോർത്തു പിടിച്ചു... പരസ്പരം അടർന്നു മാറാൻ ആകാതെ ചുംബനം കൊണ്ട് അധരങ്ങൾ വിറച്ചു... പരസ്പരം വിട്ടു മാറാൻ ഇഷ്ടമല്ലാതെ അധരങ്ങൾ തമ്മിൽ അകന്നു... കിതച്ചു കൊണ്ട് അവനിൽ നിന്നു മാറുമ്പോൾ അവളുടെ കണ്ണുകൾ താണു...

ഋഷി അവളെ പ്രണയപൂർവം നോക്കി... "ഈ ഞാൻ മുഴുവനായും റിഷിയേട്ടന്റേതാ... എനിക്ക് അതാണ്‌ ഇഷ്ടം "അവള് പറയുന്നത് കേട്ട് ഋഷി അവളെ തന്നെ നോക്കി നിന്നു... പതിയെ കയ്കൾ കോർത്തു മരച്ചുവട്ടിൽ രണ്ടു പേരും ചേർന്നിരുന്നു... ************ ശിവക്ഷേത്രത്തിന്റെ കുളക്കടവിൽ നിറയെ താമരയാണെന്ന് കുടുംബക്കാർ പറയുന്നത് കേട്ടു കുടക്കവും നോക്കി ചെന്നതാണ് പ്രവി... കുളക്കടവിൽ പടികൾ ഇറങ്ങുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു നിറയെ താമരകൾ കൊണ്ട് നിറഞ്ഞു നില്കുന്നു...

അവള് ആ പടികളിൽ ഇരുന്നു എന്തോ മനസ്സ് വല്ലാതെ തുടിക്കും പോലെ തോന്നി....ആരുടെയോ സാനിധ്യം അരിഞ്ഞതും അവള് തല തിരിച്ചു നോക്കി... പടികൾ ഇറങ്ങി വരുന്ന ദ്രുവിനെ കണ്ടു അവളുടെ മിഴികൾ വിടർന്നു... അവനും അവളിൽ നോക്കി പടികൾ ഇറങ്ങി... അവളുടെ അടുത്ത് ചെന്നിരിക്കുന്ന ദ്രുവിനെ അവള് അമ്പരപ്പോടെ നോക്കി... "എന്താടി" തന്നെ നോക്കാതെ കുളത്തിൽ നോക്കി അലറിയതും അവളും തല തിരിച്ചു... കുളത്തിലേക്ക് നോക്കി.. "കള്ള കടുവ "അവള് പിറുപിറുത്തു കൊണ്ട് ഇരുന്നു....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story