കൃഷ്ണ: ഭാഗം 79

krishna

എഴുത്തുകാരി: Crazy Girl

ഇടക്കണ്ണിട്ടു ഇടയ്ക്കിടെ ദ്രുവിനെ പാളി നോക്കി... എന്നാൽ അവന് താമരയിൽ നോക്കി നില്കുന്നത് കണ്ടു അങ്ങോട്ടേക്ക് കണ്ണുകൾ പായിച്ചു... "ഇതിനുമാത്രം നോക്കാൻ അതിലെന്താ ഉള്ളത് "അവള് സ്വയം പിറുപിറുത്തു ഇരുന്നു... അവനോട് എന്തേലും സംസാരിക്കണം എന്നുണ്ടേലും തൊണ്ടക്കുഴിയിൽ നിന്നു ഒന്നും പുറത്ത് വരുന്നില്ല... "എങ്ങനാ കലപില ആക്കിയ ഞാനാ ഈശ്വര ഈ പ്രണയം തലക്ക് പിടിച്ചപ്പോൾ സംസാരിക്കാൻ വരെ വാക്കുകൾ വരാതെ ആയി "അവള് ഓർത്തു... "നീ എന്താ ഇവിടെ ഇരിക്കുന്നെ "ദ്രുവിന്റെ ചോദ്യം കേട്ടാണ് അവള് ബോധത്തിൽ വന്നത്.. "ഏഹ് " "നീഎന്താ ഒറ്റക്ക് ഇവിടെ വന്നിരിക്കുന്നേ എന്ന് " അവന്റെ ചോദ്യം വളരെ ശാന്തമായിരുന്നു അവള് ഓർത്തു...

"മ്മ്ഹ്ഹ് ചുമ്മാ... നല്ല രസല്ലേ ഇവിടെ ഇരിക്കാൻ "അവള് മുട്ടിൽ കയ്യ് വെച്ചുകൊണ്ട് പറഞ്ഞു... "അല്ലാ താനെന്താ ഇവിടെ "ചെവിയിൽ മുടികൾ ഒതുക്കിക്കൊണ്ടു അവള് ചോദിച്ചു.. "ഇതിന്റെ നിന്റെ തന്തയുടെ വകയൊന്നുമല്ലല്ലോ ഇവിടെ വന്നു ഇരിക്കുന്നത് എന്തിനാണെന്ന് പറയാൻ "അവന് ദേഷ്യത്തിൽ പറഞ്ഞത് കേട്ട് അവള് മുഖം തിരിച്ചു... "ഹും എന്നോട് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞപ്പോ നല്ലെര്ക്ക് പിന്നെ ഇയാൾക്ക് പറഞ്ഞാൽ എന്താ... കള്ള ബടുവ.. അല്ലേലും അന്യന്റെ സ്വഭാവം ആണ് എപ്പോഴാ മാറുവാ എന്ന് പറയാൻ പറ്റില്ലാ "പ്രവി സ്വയം പിറുപിറുക്കുന്നത് കണ്ടു ദ്രുവിന് ചിരി പൊട്ടി...

അവന്റെ ചിരി കണ്ടു അവള് തലചെരിച്ചു ദ്രുവിനെ നോക്കിയപ്പോൾ അവന് വീണ്ടും ചിരിക്കാൻ തുടങ്ങി... "ചിരിക്കാൻ മാത്രം എന്താ ഉണ്ടായേ " "മ്മ്ഹ്ഹ് ഒന്നുല്ലാ "അവൻ ചിരി കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു... "ഹ്മ്മ്മ്മ് "അവള് ഒന്ന് അമർത്തി മൂളികൊണ്ടു വെള്ളത്തിലേക്ക് കണ്ണുകൾ പായിച്ചു... "താൻ ആരേലും പ്രണയിക്കുന്നുണ്ടോ "ദ്രുവിന്റെ ചോദ്യം അവളിൽ ഞെട്ടൽ ഉണർത്തി... അത് ദ്രുവിന് മനസ്സിലായി... "എ... ന്താ.. ചോദിക്കാൻ കാരണം "അവള് വല്ലാതെ വിയർത്തു... "ഒന്നുല്ലാ ചോതിച്ചതാ " "ഹ്മ്മ്മ് ഉണ്ട് "അവള് അവന്റെ മുഖത്തേക്ക് ഉറ്റുനോക്കികൊണ്ടു പറഞ്ഞു എന്നാൽ അവന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും കണ്ടില്ലാ "ഇയാൾക്കുണ്ടോ "പ്രവി..

"ഹ്മ്മ് പ്രണയം കല്യാണം ഇതൊക്കെ വെറും നാടകമാണ്... സ്വന്ത സുഖത്തിനു വേണ്ടിയുള്ള നാടകം.. അല്ലാതെ ഒരുത്തനും ഒരുത്തിക്കും ജീവിതക്കാലം മുഴുവൻ പ്രണയിക്കാൻ കഴിയില്ലാ "അവന് പുച്ഛത്തോടെ പറഞ്ഞു നിർത്തി... "ഹ്മ്മ് അങ്ങനെ ആണേൽ ഇയാളുടെ അച്ഛനും അമ്മയും തമ്മിൽ ഇപ്പോൾ പ്രണയിക്കുന്നില്ലാ എന്നാണോ "പെട്ടെന്നുള്ള പ്രവിയുടെ ചോദ്യം കേട്ട് അവനു ദേഷ്യത്തോടെ നോക്കി "ചൂടാവാൻ പറഞ്ഞതല്ല... താൻ പറഞ്ഞ വാക്കുകൾക്ക് ഒരു ഉദാഹരണം കാണിച്ചു തന്നതാ... അവരുടെ പ്രണയം തന്നെ നോക്കിയാ മതി നാളുകളും വർഷങ്ങളും കഴിഞ്ഞിട്ടും ഇന്നേവരെ അവരുടെ പ്രണയത്തിന്റെ ഒരു പൂക്കൾ പോലും കൊഴിഞ്ഞു വീണിട്ടില്ല " പ്രവിയുടെ വാക്കുകൾ ദ്രുവിനെ ചിന്തയിൽ ആക്കി...

ഇന്നേവരെ പ്രണയമെന്താണെന്ന് അറിയാത്ത ദ്രുവിന് അതൊരു പുതിയ അറിവായിരുന്നു... അവന് അവളെ ഒന്ന് നോക്കി പടിക്കൽ നിന്നു എണീറ്റു.. നടക്കാൻ ഒരുങ്ങവെ അവന്റെ കൈകളിൽ പിടിത്തമിട്ടു... തിരിഞ്ഞു നോക്കിയതും പ്രവി അവിടെ നിന്നു പരുങ്ങുന്നത് കണ്ടു അവന് പുരികമുയർത്തി നോക്കി.. "അത് പിന്നെ.. ഏതായാലും വന്നതല്ലേ... ഒരു ഫോട്ടോ "അവള് പറയുന്നത് കേട്ട് അവന് കൂർപ്പിച്ചു നോക്കി... "പ്ലീസ് "അവൾ നന്നായി കെഞ്ചി... "ഹ്മ്മ് ഫോൺ താ "അവന് പറയുന്നത് കേട്ട് അവള് കയ്യൊന്നു നോക്കി ശേഷം അവനെ.. "എന്റെ മൊബൈൽ എറിഞ്ഞു പൊട്ടിച്ചത് മറന്നോ "അവള് പറയുന്നത് കേട്ട് അവന് നിശ്വസിച്ചു ശേഷം അവന്റെ മൊബൈൽ എടുത്ത് ക്യാമറ ഓൺ ആക്കി അതിലൂടെ അവളെ കണ്ടതും അവന് മൊബൈൽ നിന്നു കണ്ണെടുത്തു പ്രവിയെ നോക്കി...

അവളുടെ പോസ് കണ്ടു ചിരി വരുന്നുണ്ടെലും അവന് അവള് നിന്നതിനൊക്കെ പോസ് എടുത്തു കൊടുത്തു... അവസാനം അവളുടെ വാശിക്ക് അവള്ടെ കൂടെ നിന്നു ഒരു സെൽഫിയും കഴിഞ്ഞാണ് അവനെ പ്രവി വെറുതെ വിട്ടത്.... ************** അന്ന് എല്ലാവരും വളരെ സന്തോഷത്തിൽ ആയിരുന്നു.. വനജയുടെ മുഖം ഇരുണ്ടിട്ടാണേലും അവസാനം അജുവിനെ എനി മകൾക് കിട്ടില്ലെന്ന്‌ അവർക്ക് മനസ്സിലായി അതുകൊണ്ട് തന്നെ പിന്നീട് ആ പെണ്ണുങ്ങൾ ആരെയും ചൊറിയാൻ നിന്നില്ല... ചൊരിയുമ്പോളേക്കും മറുപടിയുമായി മുന്നിൽ പ്രവി ഉണ്ടാകും... അതുകൊണ്ട് തന്നെ പ്രവിയെ ലവലേശം പേടിയും ഉണ്ട്.......

അന്ന് ഭക്ഷണം കഴിപ്പും ഫോട്ടോ എടുപ്പും കഴിഞ്ഞപ്പോൾ തന്നെ എല്ലാരും ഹോട്ടലിലേക്ക് മടങ്ങുമ്പോൾ സമയം വൈകീട്ട് 7 ആയിരുന്നു.... വീണ്ടും കല്യാണ വേഷം മാറ്റി അച്ചു വെള്ളയിൽ മുത്തുകൾ പിടിപ്പിച്ച ഗൗൺ ഇട്ടു സ്റ്റേജിൽ വരുമ്പോൾ അതെ കളറുള്ള വെള്ള കോട്ടും പാന്റും ഇട്ടു അജുവും സുന്ദരൻ ആയിരുന്നു.... പ്രവി എല്ലായിടത്തും ഓടി പാഞ്ഞു ഫോട്ടോ ഗ്രാഫറെ കയ്യിലെടുത്തു പല പോസിലും ഫോട്ടോ എടുക്കാൻ തുടങ്ങി.... അത് കണ്ടു ദ്രുവ് രണ്ടാളോടും കലിപ്പായി ക്യാമറ ക്കരനേം കൊണ്ട് ചെക്കന്റേം പെണ്ണിന്റേം ഫോട്ടോ എടുക്കാൻ കൊണ്ട് പോയി... അതിനു കുറുമ്പ് പിടിച്ചു അവളും ഒരു മൂലയിൽ പോയി ഇരുന്നു...

അവസാനം കിച്ചു പോയി രണ്ട് പ്ലേറ്റ് ചില്ലിചിക്കനും ഫ്രൈഡ്‌റൈസും തരാം എന്ന് പറഞ്ഞപ്പോ വീണ്ടും ഉഷാറോടെ ചാടി തുള്ളി നടക്കാൻ തുടങ്ങി... "അല്ലേടാ എല്ലാം റെഡി ആയോ " ഭക്ഷണം കഴിച്ചു ഒരു മൂലയിൽ അജുവും ഋഷിയും ദ്രുവും ഇരിക്കുമ്പോൾ അജുവിന്റെ ചോദ്യം കേട്ട് ഋഷിയും ദ്രുവും മൊബൈലിൽ നിന്നു തല ഉയർത്തി അവനെ നോക്കി... "എന്ത്‌ " ഋഷിക്ക് കാര്യം മനസ്സിലായെങ്കിലും അവന് കാര്യമായ ഗൗരവത്തിൽ തന്നെ ചോദിച്ചു... "അല്ലാ എനിയും ഒരു ചടങ്ങില്ലെ "അജു പരമാവധി നാണം വരുത്തി പറഞ്ഞു "ഏയ് ചടങ്ങൊക്കെ കഴിഞ്ഞു.. എല്ലാവരും പോകാൻ നിക്കുവാ "ദ്രുവ് പറയുന്നത് കണ്ടു അജു അവനെ കണ്ണുരുട്ടി...

"എടാ തെണ്ടികളെ... ഇന്നെന്റെ ഫസ്റ്റ് നൈറ്റ്‌ ആണെന്ന് മറന്നോ... എടാ റിഷിതെണ്ടി.. നിന്റെ കല്യാണത്തിന് അന്ന് റൂം അലങ്കരിക്കാൻ ഈ ഞാനേ ഉണ്ടായുള്ളൂ... അത് മറക്കരുത് "അജുവിന്റെ പറച്ചിൽ കേട്ട് ഋഷിയും ദ്രുവും ഒരുപോലെ ചിരിച്ചു... "അയ്യെടാ... ഓന്റെ ഫസ്റ്റ്നൈറ്റ്‌... അന്ന് എന്റെ മുറിയിൽ കാട്ടിവെച്ചതൊന്നും ഞാൻ മറന്നിട്ടില്ല "ഋഷിയും വിട്ടു കൊടുത്തില്ല... "എടാ അത് ഞാൻ അല്ലാന്ന് നിനക്കറിലെ... നിന്റെ കാന്താരി പെങ്ങൾടെ ഐഡിയ ആണ് അത്.... എന്തുവാടെ... ചങ്ക് ആണ് ചങ്കിലെ ചോര ആണ് എന്നൊക്കെ പറഞ്ഞിട്ട്... എന്റെ ഫസ്റ്റ്നൈറ്റ്‌ കളർ ആക്കാൻ ഒന്ന് സഹായിക്കഡേയ് "അജുവിന്റെ സംസാരം കേട്ട് ഋഷിയും ദ്രുവും പരസ്പരം നോക്കി... അജുവിന്റെ പാവം പിടിച്ച മുഖം കണ്ടു രണ്ടും എണീറ്റു...

"എടേ പിന്നെ പോകുമ്പോ ആ കുരുപ്പിനെ കൂട്ടരുത് ട്ടോ "അജു ഋഷിയെയും ദ്രുവിനേം നോക്കി പറഞ്ഞു.. "ആരെ "ദ്രുവ് സംശയത്തോടെ ചോദിച്ചു "അല്ലാ ആ പ്രവിയെ... അതിനെ കൂട്ടിയാൽ വല്ല കുരുട്ടും ബുദ്ധിയും കൊണ്ട് നിന്റെ ഫസ്റ്റ് നൈറ്റ്‌ കൊളമാക്കിയ പോലെ എന്റേതും അവള് തരിപ്പടമാക്കും "അജു പറയുന്നത് കേട്ട് രണ്ടും പരസ്പരം ചിരിച്ചോണ്ട് ഹോട്ടൽ മുറിയിലേക്ക് നടന്നു... ഋഷി ഹോട്ടൽ മാനേജരോട് മുറി സെറ്റ് ആക്കാൻ പറഞ്ഞുകൊണ്ട് കിച്ചുവിനേം നോക്കി അടുത്ത മുറിയിലേക്ക് ചെന്നു... ഡോർ ലോക്ക് അല്ലാത്തത് കൊണ്ട് അവന് അകത്തേക്ക് കയറി... അതിനുള്ളിൽ ആരെയും കണ്ടില്ല... മുറിക്കാൻ പുറത്ത് ഇറങ്ങാൻ നിൽകുമ്പോൾ ആണ് ബാത്‌റൂമിൽ വെള്ളത്തിന്റെ ശബ്ദം കേട്ടത്.. "ഓ ഇതിനകത്താണോ "അവന് ഓർത്തു കൊണ്ട് ബെഡിൽ ഇരുന്നു...

"പ്രവീ....ബെഡിൽ നിന്നു ആ ചുരിദാർ ഒന്ന് എടുത്തു തരുമോ "ബാത്‌റൂമിൽ നിന്നു കിച്ചു വിളിച്ചു പറഞ്ഞത് കേട്ട് അവന് ബെഡിനു സൈഡിൽ വെച്ച വയലറ്റ് ചുരിദാർ കയ്യിലെടുത്തു..... ബാത്റൂമിലെ ഡോറിൽ ഒന്ന് മുട്ടിയപ്പോൾ അവള് ചെറുതായി ഒന്ന് തുറന്നു കൊണ്ട് കയ്യ് നീട്ടി... വെള്ളം ഉറ്റിവീഴുന്ന കൈകൾ കണ്ടപ്പോൾ ഋഷിക്ക് കുറുമ്പ് തോന്നിയത്... വീണ്ടും കിച്ചു കയ്യ് നീട്ടി ഡ്രസ്സ്‌ വാങ്ങാൻ നിന്നപ്പോൾ അവന് ഒന്ന് ഡോർ തള്ളിക്കൊണ്ട് ബാത്റൂമിലേക്ക് കേറി ഡോർ ലോക്ക് ചെയ്തു... പെട്ടെന്നുള്ള ഇടിച്ചു കയറ്റം കണ്ട് കിച്ചു ഒന്ന് ഞെട്ടി... ആദ്യം ഒന്ന് പിടിച്ചെങ്കിലും ഋഷിയെ കണ്ടതും കിച്ചുവിന്റെ ശ്വാസം നേരെ വീണു

"ഋഷി...യേട്ട "ഋഷിയെ കണ്ടതും അവള് വിളിച്ചു... മുടിയിൽ നിന്നു ഉറ്റിവീഴുന്ന വെള്ള തുള്ളികൾ കഴുത്തിലൂടെ ഒലിച്ചു മാറിൽ കെട്ടി വെച്ച ടർക്കിയിലൂടെ അദൃശ്യമാകുന്നത് അവന് കൗതുകത്തോടെ നോക്കി നിന്നു... അവന്റെ നോട്ടം ശെരിയല്ലെന്ന് കണ്ടതും അവൾ കൈകൾ കൊണ്ട് ദേഹം മറച്ചു വെച്ചു... "ഓ ഞാൻ കാണാത്തതല്ലേ... പൊത്തി പിടിക്കാൻ "ഋഷിയുടെ സംസാരം കേട്ടു അവളുടെ കണ്ണുകൾ തള്ളി മുഖം ചുവന്നു തുടുത്തു.... "ഋഷിയെട്ടാ പോയാട്ടെ... പ്രവി എവിടെ "അവള് ചമ്മൽ മറക്കാൻ വേണ്ടി വിഷയം മാറ്റി.. "ആ എനിക്കറിയില്ല... റൂമിന്റെ ഡോർ ലോക്ക് ചെയ്യാതെ അവള് എവിടെ പോയതാ "ഋഷി.. "ഞാൻ ബാത്‌റൂമിൽ കേറുമ്പോൾ അവള് ഉണ്ടായിരുന്നല്ലോ അവിടെ "കിച്ചു ഓർത്തുകൊണ്ട് പറഞ്ഞു... "ഹ്മ്മ് എന്തായാലും ചുരിദാർ ഇന്നാ "ഋഷി അവൾക്കു നേരെ ചുരിദാർ നീട്ടി...

കിച്ചു വേഗം അത് വാങ്ങിച്ചു കൊണ്ട് ദേഹം മറച്ചു... "എന്നാ പിന്ന ഇറങ്ങിക്കോ "കിച്ചു ഡോർ കാണിച്ചു കൊണ്ട് പറഞ്ഞു.. "ആഹാ ഇത് വരെ വന്നിട്ട്.. ഡ്രെസ്സും എടുത്ത് തന്നിട്ട് ഇറങ്ങിക്കോ എന്നോ... അങ്ങനെ ഇപ്പൊ ഞാൻ പോകുന്നില്ലെങ്കിലോ "കയ്യും കെട്ടി ഋഷി പറയുന്നത് കേട്ടു കിച്ചു അപകടം മണത്തു... "അയ്യേ ഋഷിയെട്ടാ പോകുന്നുണ്ടോ അല്ലേൽ ഞാൻ ഒച്ചവെക്കും " "അമ്പടി ഒച്ചവെച്ചു ആളെ കൂട്ടിയാൽ നാണക്കേട് എനിക്ക് മാത്രം അല്ല നിനക്കും കൂടിയ കാരണം നീ എന്റെ ഭാര്യ ആണെന്ന് മറക്കണ്ട മോളേ " ഇങ്ങേരിത് രണ്ടു കല്പിച്ചാണല്ലോ ഈശ്വര... ആ പ്രവിയാമറ്റം കേറി വന്നു ഋഷിയെട്ടനെ ഇതിനുള്ളിൽ കണ്ടാ പിന്നെ നാണക്കേടാ...

ഔ എന്റെ ദേവിയെ ഇങ്ങേരെന്തിനാ ഇങ്ങനെ നോക്കണേ... ആ കണ്ണു കുത്തിപ്പൊട്ടിച്ചാലോ... അല്ലേൽ വേണ്ട അതിനു എന്നേ നിലത്തു നിന്നു വടിച്ചെടുക്കേണ്ടി വരും... "എന്നാ വേഗം ഡ്രസ്സ്‌ മാറ്റ് എന്നിട് എനിക്ക് ഇവിടെ ഒരുമ്മ തന്നിട്ട് ഞാൻ പോകാം "ഋഷി അവളുടെ അടുത്തേക്ക് നടന്നു കൊണ്ട് പറഞ്ഞു... അതിനനുസരിച്ചു ഡ്രെസ്സ്സും മാറിൽ മുറുക്കെ പിടിച്ചു കിച്ചു പുറകിലേക്ക് നടന്നു... ചുമരിൽ തട്ടി നിന്നതും അവള് ഒന്ന് ഞെട്ടി...ഋഷിയുടെ ചുണ്ടിലെ വശ്യമായ ചിരി അവളുടെ ദേഹം തളർത്തുന്നത് പോലെ തോന്നി... ബോധം കേട്ട് വീണാലോ... അയ്യേ ഈ കോലത്തിൽ വീണ.. ശെരിയാവൂല... "വേഗം "അവന് പറയുന്നത് കേട്ട് അവള് അവനെ നോക്കി..

വളരെ നിഷ്‌ക്‌വായി ഇല്ലെന്ന് തലയാട്ടി... "നീ തന്നില്ലെങ്കിൽ ഞാൻ അങ്ങ് എടുക്കും വേണോ അത് " ഇതെന്നേം കൊണ്ടേ പോകൂ കിച്ചു ഓർത്തു... "ഋഷിയെട്ടാ ഇപ്പൊ പ്രവി വെറും വേഗം ഒന്ന് ഇറങ് അല്ലേൽ " "പെട്ടെന്ന് ഉമ്മ തന്ന പെട്ടെന്ന് പോകാം അല്ലേൽ നീ തരുന്നത് വരെ ഞാൻ ഇവിടെ ഇരിക്കും " "ഋഷിയെട്ടാ അത് പിന്നെ " "പത്തു വരെ എണ്ണും... അല്ലേൽ ഞാൻ തെ ഇവിടെ തന്നെ ഇരിക്കും " ഭീഷണി രൂപത്തിൽ ഋഷി പറയുന്നത് കേട്ട് അവൾക് ഒലക്ക എടുത്ത് അടിക്കാൻ തോന്നി... കെട്ടിയോന് ആയി പോയി അല്ലേൽ ആ ക്ലോസെറ്റിൽ മുക്കി കൊന്നേനെ... കിച്ചു പിറുപിറുത്തു... "1... 2.....3.....4..." ഋഷി എണ്ണാൻ തുടങ്ങിയതും കിച്ചു അവനെ ദയനീയമായി നോക്കി എന്നാൽ യാതൊരു ഭാവമാറ്റവും ഇല്ലാതെ നിക്കുന്ന അവനെ കണ്ടു അവൾക് ചൊറിഞ്ഞു വന്നു...

സാഹചര്യം കാരണം അടക്കി വെച്ചു... "7.....8...9...ടെ... " പറഞ്ഞു പൂർത്തിയാക്കുമുന്നെ അവളുടെ ചുണ്ടുകൾ ഒരുകുതിപ്പോടെ അവന്റെ ചുണ്ടിൽ തട്ടി... അവളുടെ കണ്ണുകൾ ഇറുക്കെ അടച്ച്... ആധാരങ്ങൾ തമ്മിൽ വേർപെടുത്താൻ പോകുമ്പോൾ ആണ് ഋഷിയുടെ കാരങ്ങൾ അവളുടെ പുറകിലൂടെ ചുറ്റിപിടിച്ചത്... അവള് ഒന്ന് പൊങ്ങി കണ്ണുകൾ തള്ളി വന്നു.. അവന്റെ ഷിർട്ടിൽ പിടി മുറുക്കി... അവന്റെ ചുണ്ടുകൾ ആഴ്ന്നിറങ്ങാൻ പോകുമ്പോൾ കിച്ചുവിന്റെ കണ്ണുകൾ കൂമ്പിയടഞ്ഞു... രണ്ടുപേർക്കും ശ്വാസം കിട്ടാതെ വന്നപ്പോൾ ഒരു കിതപ്പോടെ അകന്നു മാറി.... പരസ്പരം മിണ്ടാതെ കിതച്ചുകൊണ്ട് നിന്നു...

പതിയെ അവന്റെ ചൂണ്ടുവിരൽ അവളുടെ ചുണ്ടിനെ തൊട്ടു... ചോരപൊടിഞ്ഞു വന്ന ചോരച്ചുണ്ടുകളിൽ അവന് ഒന്ന് തലോടി.. കിച്ചു വേദന കൊണ്ട് എരിവ് വലിച്ചു... "അപ്പോഴേ... പറഞ്ഞതാ... വേണ്ടെന്ന് "അവള് അവനെ കൂർപ്പിച്ചു നോക്കി.. "സോറി "അവന് വളരെ നിഷുവായി പറഞ്ഞു.. കിച്ചു അവനെ മുഖം കോട്ടി തലചെരിച്ചു... അതിനു അവളെ നോക്കി കണ്ണിറുക്കിക്കൊണ്ടു അവന്.. ബാത്‌റൂമിൽ നിന്നു ഇറങ്ങി.... ************* അജുവിനെയിം നോക്കി ഇറങ്ങിയതായിരുന്നു പ്രവി... "ഹും കാടുവെനെ വളക്കാൻ വശീകരണം പോയിട്ട് തലകുത്തി നിന്നാൽ പോലും നടക്കില്ല... ഓരോ കോപ്പിലെ ഐഡിയ...

ഇന്നലെ സാരിയും ഇട്ടു അങ്ങേരുടെ മുന്നിൽ ചെന്നു ഏഴുമല പൂഞ്ചോല കളിക്കാൻ നിന്നപ്പോ അങ്ങേരെന്നെ കൊണ്ട് മൈക്കൽ ജാക്‌സന്റെ കൊട്ടും സൂട്ടും ഇടീപ്പിച്ചു സ്റ്റാൻഡേറ്റീസ് അറ്റെൻഷൻ എന്നല്ലാതെ ഒരു കുന്തവും നടന്നില്ല.. പോരാത്തതിന് അമ്മയുടെ സാരി പൊക്കിയതിനു അമ്മയുടെ വക വഴക്കും പിച്ചും... എന്റെ ദേവിയെ... ഞൻ വേറൊന്നും ചോതിച്ചില്ലല്ലോ അങ്ങേരെ കൂടെ കെട്ടി എന്റെ പിള്ളേരുടെ അച്ഛന് ആകാനല്ലെ... അല്ലേലും ഇത്രയും ആണ്പിള്ളേര് നമ്മളുടെ ഭൂമിയിൽ ഇണ്ടായിട്ടും അങ്ങേരെ നോട്ടമിടാൻ കാരണം ദേവി എന്റെ തലയിൽ വരച്ച വരയല്ലേ... അല്ലാതെ ഞാൻ വരച്ചത് അല്ലല്ലോ എന്നിട്ടും എന്നോട് ഈ ചതി വേണോ പറ... പറയാൻ "

അവള് സ്വയം പറഞ്ഞു കൊണ്ട് നടക്കുമ്പോൾ ആണ് ദൂരെ നിന്നു നടന്നു വരുന്ന അജുവിനെ കണ്ടത്.. പ്രവി അവന്റെ അടുത്തേക്ക് ഓടി നിന്നു... "ഹ്മ്മ് എന്താ "അവള്ടെ നിർത്തം കണ്ടു അജു അവളെ നോക്കി ചോദിച്ചു... "ടാ അജുവേട്ടൻ തെണ്ടി... ആ കടുവയെ സെറ്റ് ആക്കി തരാ എന്ന് പറഞ്ഞിട്ട് ഒരു കോപ്പിലെ ഐഡിയയും തന്നിട്ട് മുങ്ങിയതല്ലെടോ താൻ... ഇതിപ്പലോ വളക്കാൻ പോയിട്ട് ഒരു തൊടാൻ വരെ പറ്റണില്ലല്ലോ " "എടി കുരുപ്പേ നിന്റെ ഓനെ വളക്കാൻ അല്ലാ... എന്റെ കല്യാണം നടത്താൻ വന്നതാ... അമ്പടി പുളുസു നല്ല ഐഡിയ പറഞ്ഞു കൊടുത്തപ്പോ അവള്ടെ ഒരു ഡയലോഗ്....ഇനിയിപ്പോ ഒരൊറ്റ ഐഡിയ ഉള്ളൂ അവനെ തട്ടി ചാക്കിലാക്ക് അതെ കഴിയൂ

"അതും പറഞ്ഞു മുന്നോട്ട് നടക്കാൻ ഒരുങ്ങിയ അജുവിനെ വീണ്‌ടും അവള് തടഞ്ഞു നിർത്തി... "അതൊന്നും പറ്റൂലാ വേറെ ഐഡിയ താ " "ഒന്ന് പൊ പെണ്ണെ... ഇന്നേ എന്റെ ഫസ്റ്റ് നൈറ്റാ... ഞാൻ പോയി എന്റെ അച്ചു മോളേ നോക്കട്ടെ... നീ പോയെ പോയെ "അവന് അതും പറഞ്ഞു നടന്നു... "ഹ്മ്മ് വഞ്ചകൻ... പോടാ കൊരങ്ങാ... അന്റെ ഒരു ഫസ്റ്റ് നൈറ്റ്‌... എന്റെ കാര്യം നടക്കാത്തത് കൊണ്ടു അന്റെ ഫസ്റ്റ് നെറ്റും ഞാൻ സമ്മയ്ക്കില്ല... ഹും.. അജുവേട്ടാ.. ഇങ്ങള് നോക്കി നിന്നോ "പ്രവി അവനെ നോക്കി കൊഞ്ഞനം കുത്തികൊണ്ടു നിന്നു... ************* "all തെ ബെസ്റ്റ് അളിയാ "ഋഷി അജുവിനെ മുറിയിൽ കയറ്റി കൊണ്ട് പറഞ്ഞു.. "ഒന്ന് വേഗം പോടേയ്... "

അജു അവരെ തുരത്തി "എന്തൊരു ആക്രാന്തം ആട കുരിപ്പേ "വിശാൽ ആയിരുന്നു... "മോനൊന്നും ഇപ്പൊ മനസ്സിലാകില്ല... മക്കള് പോയെ എന്റെ അച്ചു മോള് വരുമ്പോളേക്കും എനിക്ക് സെറ്റ് ആവേണ്ടതാ .. പൊ പൊ " അജു എല്ലാത്തിനേം പുറത്തേക്ക് അയച്ചു.. ഡോർ അടച്ച്... ദ്രുവും ഋഷിയും അവന്റെ ആക്രാന്തം കണ്ടു ചിരിയടക്കി... ************* പിറ്റേന്ന് രാവിലെ ഫ്രഷ് ആയി ബാഗ് ഒക്കെ പാക്ക് ചെയ്തു ദ്രുവും ഋഷിയും ബെഡിൽ മലർക്കെ കിടന്നു.... ഒരുവിധം എല്ലാവരും പോയി എനി ആകെ അടുത്ത കുടുംബക്കാർ മാത്രമേ ഉള്ളൂ... ഇന്ന് വൈകുന്നേരം എല്ലാ കാശും settle ആക്കി നാട്ടിലേക്ക് മടങ്ങും...

"എനിയും അവന് എണീറ്റില്ലേ "ഋഷി ആയിരുന്നു... "എങ്ങനാ എണീക്കാനാ ഇന്നലെ ഉറങ്ങി കാണില്ല.. കൊച്ചു ഗള്ളൻ...ഒന്ന് പോയി ഡോർ മുട്ടി നോക്കിയാലോ "ദ്രുവ് "അയ്യോ മോനെ ഞാനില്ല എനി ഡോർ മുട്ടി എന്നും പറഞ്ഞെ ന്റെ സൊള്ളല് മുടക്കും അവന് " ഋഷിയും ദ്രുവും പരസ്പരം പറഞ്ഞു ചിരിക്കുമ്പോൾ ആണ് ഡോർ തുറന്നു അജു കയറി വന്നതാ... അവന് നല്ലപോലെ കയ്കൾ പൊക്കി നീളംവലിഞ്ഞു.... "ഔ ഇന്നലത്തെ വർക്ക്‌ കാരണം നന്നായി ശരീരം അനങ്ങി എന്ന് തോന്നുന്നു " അജുവിന്റെ ചെറുതായി പൊട്ടിയ ചുണ്ടും കഴുത്തിലെ പാടും... അവന്റെ ക്ഷീണവും കണ്ടു ദ്രുവ് പറഞ്ഞു... രണ്ട് പേരും ചിരിച്ചു കൊണ്ട് ബെഡിൽ ഇരുന്നു...

അജു അവരെ നന്നായി ഒന്ന് നോക്കി ബെഡിൽ കഴുത്തുഴിഞ്ഞുകൊണ്ട് ഇരുന്നു... "ഹ്മ്മ്മ് കൊച്ചു ഗള്ളാ... ആ പെണ്ണിനെ നീ ഇന്നലെ ഉറങ്ങാൻ വിട്ടില്ല അല്ലെ..." "ആഹ്ടാ ഇന്നലെ ഒരുപോലെ കണ്ണാടിച്ചില്ല.. ശരീരമൊക്കെ വല്ലാത്ത വേദന... "അജു നടു ഉഴിഞ്ഞു... അത് കണ്ടു ഋഷിയും ദ്രുവും പൊട്ടി ചിരിച്ചു... അജു അവരെ പിൽലോ എടുത്തു എറിഞ്ഞു.. "ഇളികല്ല തെണ്ടികളെ... "അവന് കണ്ണുരുട്ടി "എന്നാ പറ എന്തായിരുന്നു ഹ്മ്മ്മ് "ഋഷി നാണം വരുത്തി ചോദിക്കുന്നത് കണ്ടു ദ്രുവും അവനെ തന്നെ സൂക്ഷിച്ചു നോക്കി...അവന് പറയുന്നത് കേൾക്കാൻ "ഇന്നലെ നിങ്ങളെ അയച്ച ഉടനെ.. ബെഡിൽ കിടന്ന റോസാപ്പൂവിന്റെ ഇതളുകളിൽ തലോടുമ്പോൾ ആണ് അവള് കടന്നു വന്നതാ കയ്യില് ഒരു ക്ലാസ്സ്‌ പാലുമായി സെറ്റ് സാരിയുമണിഞ്ഞു മന്ദം മന്ദം എന്റെ അച്ചു നടന്നു വന്നു എനിക്കരികിൽ നിന്നു...

" ഋഷിയും ദ്രുവും പരസ്പരം കൈകൾ കോർത്തു ബാക്കി കേൾക്കാൻ ആയി അക്ഷമനായി ഒന്നുടെ അമർന്നിരുന്നു "പകുതി പാല് ഞാനും ബാക്കി അവളേം കുടിപ്പിച്ചു... അജു ഒന്ന് ദീർഘശ്വാസം വിട്ടു "ഇങ്ങനെയൊക്കെ ആകും എന്റെ ഫസ്റ്റ്നൈറ്റ്‌ എന്ന് കരുതിയ എനിക്ക് തെറ്റിപ്പോയി അളിയാ... അവളേതോ മുയലിന്റെ ചെവിയുള്ള കുപ്പായവും പാന്റും ഇട്ടു മുറിയിൽ കയറി വന്നു... ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നെ റോമൻസിക്കാൻ സാരിയൊക്കെ എന്തിനാ എന്ന് കരുതി ചെന്നപ്പോൾ ഞാൻ ഓർക്കണമായിരുന്നു അവള് കാരാട്ട ബ്ലാക്ക് ബെൽറ്റ്‌ ആണെന്ന്... ഇന്ന് നമ്മടെ ഫസ്റ്റ് നൈറ്റ്‌ അല്ലേടി എന്ന് പറഞ്ഞു ചെന്നപ്പോ അവള് പറയാ അവള്ടെ ജീവിതബ്‌ലഷ്യം ആണ് കെട്ടുന്ന ചെക്കന്റെ ഒപ്പരം കാരാട്ട കളിക്കണം എന്ന്... എനിക്ക് പിന്നെ കാരാട്ട വെല്ല്യ വശം അല്ലാത്തോണ്ട് മൊബൈലിൽ ലുഡോ കളിക്കാ എന്ന് പറഞ്ഞപ്പോ അവൾക് കാരാട്ട തന്നെ വേണം എന്ന് ഒരേ വാശി...

അവസാനം കാരാട്ടായിലൂടെ റോമൻസിക്കാം എന്നൊക്കെ കരുതി ബെഡിൽ കേറി ഇരുന്നു അവളുടെ കയ്യില് പിടിച്ചു ഉമ്മ വെക്കാൻ പോയതും ആ കുരുപ്പ് മറ്റേ കയ്യ് കൊണ്ട് ചുണ്ടിനൊരു കുത്തായിരുന്നു... ദേ നോക്കിയേ അവള് കുത്തിന്റെ പാടാ... പിന്നെ അവിടെ നടന്നത്... ഹോ.. ഓർക്കാൻ കൂടി വയ്യ... പിന്നെ അവളെ പേടിച് അവസാനം ഞാൻ ഉറങ്ങിയത് സോഫയിലാ... എന്തിന്റെ കേടായിരുന്നു ശിവനെ എനിക്ക്... എന്റെ ഫസ്റ്റ്നൈറ്റ്‌ ഒരുനിമിഷത്തേക്ക് ലാസ്റ്റ് നൈറ്റ്‌ ആകുമോ എന്നുവരെ പേടിച്ചു പോയി ഞാൻ " അജു പറഞ്ഞു നിർത്തിയതും അതുവരെ കണ്ണുതള്ളി കേട്ടോണ്ടിരുന്നു ഋഷിയും ദ്രുവും പരസ്പരം നോക്കി പൊട്ടിച്ചിരിക്കാൻ തുടങ്ങി...

രണ്ടും ബെഡിൽ മറഞ്ഞു വീണു ചിരിക്കാൻ തുടങ്ങി... "ചിരിയെടാ ചിരി.. മനുഷ്യന്റെ ആസ്ഥാനത്തു കുതിയെന്നേ നീ ചിരിക്കണം "അതും പറഞ്ഞു കലിപ്പിൽ അജു ബാത്‌റൂമിൽ കേറി കതകടച്ചു... ************** അന്ന് വൈകിട്ട് തന്നെ എല്ലാവരും വീട്ടിലേക്ക് മടങ്ങിയിരുന്നു... 5 ദിവസത്തെ ക്ഷീണം മുഴുവൻ അവർ ഉറങ്ങി തീർത്തു... എന്നാൽ രജിക്ക് കിച്ചുവിന്റെയും ഋഷിയെടെയും അടുപ്പം കണ്ടപ്പോ ദേഷ്യം നുരഞ്ഞു പൊന്തി.. പോരാത്തതിന് അമ്മയെ ജയിലിൽ ആകിയതിന്റെ ദേഷ്യവും അവളുടെ മനസ്സിൽ പക കൂടി... "നീ സന്തോഷിക്കുന്നു കൃഷ്ണ... നിന്റെ സന്തോഷം എനി അധിക നാളില്ല... നീ ഓർത്തോ "രജി മനസ്സിൽ കരുതി...

പക്ഷെ ഋഷിയുടെയും കിച്ചുവിന്റെയും കുഞ്ഞു കുഞ്ഞു വഴക്കുകൾ പോലും അവസാനിക്കുന്നത് പ്രണയത്തിൽ അലിഞ്ഞു കൊണ്ടായിരുന്നു... ദിവസങ്ങൾ കൂടുന്നോരും അവരുടെ മനസ്സുകൾ തമ്മിൽ അത്രമേൽ അടുത്തുകൊണ്ടിരുന്നു... ************* ഉറങ്ങാൻ കിടന്നപ്പോൾ തൊണ്ട വരളുന്നത് പോലെ തോന്നിയിട്ടാണ് പ്രവി മുറിയിൽ നിന്നു ഇറങ്ങി താഴെ ചെന്നു ഫ്രിഡ്ജിൽ നിന്നു കുപ്പിയും എടുത്തു തിരിച്ചു സ്റ്റെയർ കേറാൻ നേരം ആണ് അച്ഛന്റേം അമ്മയുടെയും മുറിയിൽ വെളിച്ചം കണ്ടത്... "ഏഹ് ഇവരെ എനിയും ഉറങ്ങീലെ "അവള് ഓർത്തു കൊണ്ട് അവരുടെ മുറിയിലെ വാതിക്കൽ എത്തിയപ്പോൾ അമ്മയുടെ വാക്കുകൾ കേട്ടത്... "അജുവിന്റെ കല്യാണത്തിന് കണ്ടു ഇഷ്ടപെട്ടതാണെത്രെ... മോന് അമേരിക്കയിലാണെന്ന കേട്ടത്... " അമ്മ പറയുന്നത് അച്ഛന് മൂളുക മാത്രമേ ഉണ്ടായിരുന്നു...

"നിങ്ങളെന്താ മനുഷ്യ ഇങ്ങനെ മൂളണെ ഞാൻ പറയുന്നത് വല്ലതും കേൾക്കുന്നുണ്ടോ "അമ്മ അച്ഛനോട് ചൂടായി "നീയെന്താ പറയണേ അവള് ഒരു പെണ്ണാ.. ഇങ്ങനെ കല്യാണത്തിനൊക്കെ കണ്ടവർക്ക് ഇഷ്ടപെടാനുള്ള സൗന്ദര്യവും അവൾക്കുണ്ട് അങ്ങനെ വെച്ചു അവളെ കണ്ടവന്മാർക്ക് കെട്ടിക്കാൻ ആവുമോ... "അച്ചൻ ഗൗരവത്തിൽ പറഞ്ഞു "ഓഹോ ഞാനറിയാതെ ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലേ... "പ്രവി ആത്മ "അതിനു കെട്ടിക്കാൻ അല്ലല്ലോ അവർ ഒന്ന് വന്നു കാണാൻ അല്ലെ " "അല്ലേടി ഏതോ ഒരുത്തന്റെ മുന്നിൽ ഒന്നും അറിയാതേ നമ്മടെ മോളേ അണിയിച്ചു നിർത്തിക്കുവാ എന്ന് പറഞ്ഞാൽ... അവള് അത്രക്ക് വലുതായോ " എന്തുകൊണ്ടോ അച്ഛന്റെ വാക്കുകൾ പ്രവിയുടെ മനസ്സ് നിറച്ചു... "ഇത് നല്ലകൂത്തു മോൾക്ക് വയസ്സ് 22 ആയി.. പിന്നെ നിങ്ങള് എന്നേ കാണാൻ വരുമ്പോ അല്ലെ ഞാൻ നിങ്ങള്ടെ പേര് വരെ അറിയുന്നത്...

അപ്പോൾ എന്റെ അച്ഛന് പറഞ്ഞില്ലല്ലോ ഇങ്ങനെ " "അങ്ങനെ അല്ലേടി എന്നാലും ഞങ്ങള്ക്ക് ഒരു സങ്കൽപ്പം ഉണ്ടാവില്ലേ മോൾക് എങ്ങനാ ഉള്ളവനാ വേണ്ടത് എന്ന് " "എന്നാ പറയ്യ് എങ്ങനെ ഉള്ളവനാ നിങ്ങള്ടെ തലതെറിച്ച മോൾക് നോക്കുന്നെ "അമ്മ അച്ഛനോട് ചൂടായി പറഞ്ഞു.. "ഹ്മ്മ്മ്.. ആ ശേഖറിന്റെ മോന് ഇല്ലേ ദ്രുവ് അവനെ പോലെ ഒരുത്തൻ... അത് പോലത്തെ ഒരു മകനെ ആണ് എന്റെ മകൾക് നല്ലത്... അത്രയും പക്വതയോടെയും കരുതലോടെയും നോക്കുന്ന ഒരു പയ്യൻ... നമ്മുടെ ഋഷിയെ പോലെ അല്ലെ അവന്... ദ്രുവിനെ പോലെ ഒരുത്തൻ ആണേൽ ഞാൻ കണ്ണുംപ്പൂട്ടി സമ്മധിച്ചേനെ " "അയ് എന്തിനാണച്ഛാ അത് പോലത്തെ ഒരുത്തൻ അവനെ തന്നെ വളച്ചു കൊണ്ടുവരത്തില്ലേ ഞാൻ... ഏതായാലും ഇതൊരു challenge ആയി ഏറ്റെടുത്തിരിക്കുന്നു... എനി ഐഡിയ ഒക്കെ വേറെ ലെവൽ എടുക്കണം "പ്രവി മനസ്സിൽ പറഞ്ഞു ഊറി ചിരിച്ചു കൊണ്ട് മുറിയിലേക്ക് ചെന്നു.....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story