കൃഷ്ണ: ഭാഗം 80

krishna

എഴുത്തുകാരി: Crazy Girl

(ഇതിനു മുൻപത്തെ കൃഷ്ണയുടെ പാർട്ട്‌ വായിച്ചതിനു ശേഷം വായിക്കുക... ഒരുപാട് കഥകൾ വായിക്കുന്നത് കൊണ്ട് നിങ്ങള് മറന്നു പോയോ എന്നറിയില്ല... ഓര്മയുണ്ടെങ്കിൽ ബാ വന്നു വായിച്ചോളി 😘)

അന്ന് രാവിലെ പ്രവി ആയിരുന്നു ആദ്യം ഉണർന്നത്... സത്യം പറഞ്ഞാൽ അവള് ഉറങ്ങിയില്ല എന്ന് പറയുന്നത് ആയിരിക്കും ശെരി... ഇന്നലെ ദ്രുവിനെ വളക്കാൻ വേണ്ടിയുള്ള ഐഡിയ കൂട്ടിയും ഗണിച്ചും നോക്കിയിട്ടും tally ആയില്ല എന്ന് പറയുന്നതായിരിക്കും ശെരി... ഈ ഗണിക്കൽ ഞാൻ വല്ല പരീക്ഷയിലും ചെയ്തിരുന്നേൽ ബല്ല അംബാനിയേക്കാൾ വലിയ കോടീശ്വരി ആവാമായിരുന്നു... ഹോ എന്റെയൊക്കെ വിധിയെ... അല്ലേലും ബെഡ് കണ്ട ശവമാകുന്ന ഈ എനിക്ക് മാസം രണ്ട് ആയി നിദ്ര ദേവി വന്നു പോയിട്ട്... എന്നാലും എന്റെ കടുവേ നീ അറിയണില്ലല്ലോ ഈ എന്റെ കഷ്ടപ്പാട്...

പ്രവി പല്ലും തേച്ചു കുളിച്ചൊരുങ്ങി നല്ല ചുരിദാറും ഇട്ടു ഷാൾ ഒരു ഭാഗത്തു കുത്തി വെച്ച് കണ്ണാടിയിൽ നോക്കി... ഹോ പുതിയ ശീലം തുടങ്ങിയപ്പോൾ ഇത്രയും സുന്ദരി ആയോ... ആ എനി ആഴ്ചക്കുള്ള കുളി മാറ്റി ദിവസവും കുളിക്കണം... ഹോ തണുത്തിട്ട് വയ്യ.. പല്ലു കൂട്ടിയിടിച്ചോണ്ട് അവള് താഴേക്കിറങ്ങി... അവളെ കണ്ടതും കൂട്ടും അച്ഛനും അമ്മയും അന്തം വിട്ടു നില്കുന്നത് കണ്ടു അവള് ഒന്ന് പുച്ഛിച്ചു... "എടിയേ നീ ഒന്ന് എന്നേ നുള്ളിയെ.. ഞാൻ എനിയും ഉറക്കത്തിൽ ആണോ " "അല്ല ഏട്ടാ ഉറക്കമൊന്നും അല്ല...

ഇതെന്തൊരു തകരാറാ നിങ്ങളൊന്നും പുറത്തേക്ക് പോയി നോക്കിയെ കാക്ക വല്ലതും മലർന്നു പാര്കുന്നുണ്ടോ എന്ന് "അമ്മയാണ് "ദേ അച്ഛനാണോ അമ്മയാണോ നോക്കില്ല ഞാൻ.. ഹ മനുഷ്യൻ നന്നാവാനും സമ്മതിക്കില്ലെ ഒന്ന് കുളിച് സുന്ദരി ആവ എന്ന് വിചാരിച്ചപ്പോൾ ഹും "അവൾ ദേഷ്യത്തിൽ കസേരയിൽ കേറി ഇരുന്നു... "അയ്യോ എന്റെ മോളേ ഞാൻ ജനിച്ചിട്ട് അല്ല നീ ജനിച്ചിട്ട് ഇന്നേവരെ നിന്നെ ഇത് പോലെ വൃത്തിയും ഭംഗിയിലും കണ്ടിട്ടില്ല... ഹോ നോക്കിയേ കുളിചൊരുങ്ങിയപ്പോൾ എന്റെ മോള് ചുന്ദരി ആയിട്ടുണ്ട് " "ഞഞ്ഞഞ്ഞ... പൊ അവിടുന്ന് അല്ലേലും ഞാൻ സുന്ദരിയാ "അതും പറഞ്ഞു അവള് ഒരു ഹാൻഡ്ബാഗും എടുത്ത് ഇറങ്ങി...

"അല്ലേടി രാവിലെ തന്നെ എങ്ങോട്ടാ... ഇന്ന് ക്ലാസ്സില്ലല്ലോ "അമ്മ അവള് പോകുന്നത് കൊണ്ട് നീട്ടി ചോദിച്ചു.. "ഒരുത്തനെ വളക്കാനാ എന്തേയ്" "ഹ്മ്മ് പിന്നെ നാട് തെണ്ടി നടക്കുന്ന നിനക്കൊക്കെ ആരെ വളക്കാനാ "അതും പറഞ്ഞു അമ്മ പോയി കൂടെ അച്ഛനും ഇളിച്ചോണ്ട് "ശ്ശെടാ ഒരു സത്യം പറഞ്ഞപ്പോ ആർക്കും വിശ്വാസം ഇല്ലല്ലോ ശിവനെ... ഹാ ഏതായാലും ഇന്ന് ഞാൻ പറയുക തന്നെ ചെയ്യും കടുവയോട്... അതിപ്പോ എന്നേ നിലത്തെവാരി അടിച്ചാൽ പോലും തന്നേം കൊണ്ടേ പോകൂ ഈ പ്രവി " ************* അജുവും അച്ചുവും ഒരുവിധം എല്ലാ കുടുംബക്കാരുടെ വീട്ടിലും ചെന്നു...അവസാനം വനജ ചെറിയമ്മയുടെ വീട്ടിലേക്ക് അവർ ചെന്നു...

അവിടെ വനജയും അപർണ്ണയും ഒഴികെ അവരുടെ ഭർത്താവിന്റെ അമ്മയും മോനും മരുമക്കളും ഉണ്ടായിരുന്നു.... അച്ചു എല്ലാവരോടും മാന്യമായി തന്നെ സംസാരിച്ചു... "അല്ലാ മോളുടെ വീട്ടിൽ ആരൊക്കെ ഉണ്ട് "അവിടുത്തെ അമ്മ ആണ് "അച്ഛന് മാത്രമേ ഉള്ളൂ "അവള് മടിച്ചാണെലും പറഞ്ഞു... "ഓ സാരില്യ കുട്ടി... ദൈവം വിളിച്ചാൽ ആർക്കായാലും പോകേണ്ടി വരും "ആ സ്ത്രീ അവളുടെ തലയിൽ തലോടി കൊണ്ട് പറഞ്ഞു.. "അയ്യോ അമ്മേ അവർ മരിച്ചതല്ല ഇവളുടെ അമ്മയെ ഒരു വേശ്യ ആണ്... ആ അങ്ങനെ ആ പെണ്ണുംപിള്ള പോയതാ "വനജ എടുത്തടിച്ച പോലെ പറഞ്ഞതും അവിടുത്തെ അമ്മ അവളുടെ തലയിൽ വെച്ച കയ് പതിയെ എടുത്തു...

അത്രയും നേരം സ്നേഹത്തോടെ നോക്കിയ ആ കണ്ണുകൾ അറപ്പ് അവള് കണ്ടു... അച്ചുവിന് വല്ലാതായി... അവരുടെ എല്ലാരുടെയും നോട്ടം അവളെ വേദനിപ്പിച്ചു... അവസാനം ആരോടെക്കൊയോ സംസാരിക്കുന്ന അജുവിലേക്ക് നോക്കി... അച്ചുവിന്റെ മുഖഭാവം കണ്ടപ്പോൾ അവന് എല്ലാവരോടും യാത്ര പറഞ്ഞു രണ്ടുപേരും ഇറങ്ങി... ഓരോ വീട്ടിൽ പോകുമ്പോളും അത്രയും നേരം കലപില കൂടിയ അച്ചുവിന്റെ പെട്ടെന്നുള്ള മൗനം കണ്ടു അജു സംശയിച്ചു.. എന്നാൽ അവള് പുറത്തേക്ക് കണ്ണുനട്ടിരുന്നു... തുളുമ്പി വരുന്ന കണ്ണുനീർ അവന് കാണാതെ അവള് തുടച്ചു... അജു അവളുടെ ഓരോ നീക്കവും നോക്കി...

അവന് കാണാതെ കണ്ണുകൾ തുടക്കുന്നത് കണ്ടു അവനു ഉറപ്പായി... ആ പെണ്ണുമ്പിള്ള അവളെ എന്തോ പറഞ്ഞു എന്ന്.... അവന് അവളുടെ മടിയിലെ കൈകളിൽ കയ്യ് കോർത്തു... വലത് കയ്യ് കൊണ്ട് സ്റ്റീയറിങ് പിടിച്ചു കാർ ഓടിച്ചു... "എന്തിനാ എന്റെ ജെറി കുട്ടി കരയണേ... വനജമ്മായി വല്ലതും പറഞ്ഞോ " "അജു ഞാൻ കാരണം നിന്റെ സ്റ്റാറ്റസും കൂടെ... അവർ പറഞ്ഞത് ശെരിയല്ലേ എന്റെ അമ്മ "അത് വരെ മിണ്ടാതെ നിന്ന അച്ചു അജുവിന്റെ ചോദ്യത്തിൽ വിതുമ്പി കൊണ്ട് പറഞ്ഞു... "ഞൻ കല്യാണം കഴിച്ചത് നിന്നെയാ... എനിക്ക് നിന്നെയാണ് ഇഷ്ടം... ഒരുപക്ഷെ നിനക്ക് ആരുമില്ലാത്തവൾ ആണേൽ പോലും നിന്നേ മാത്രമേ ഞാൻ വിവാഹം..

അതുകൊണ്ട് ബാക്കിയുള്ളവർ എന്ത് പറഞ്ഞാലും എന്റെ ജെറികുട്ടി എന്റെ വാ അടപ്പിക്കുംപോലെ അവരുടെ വായും അടപ്പിക്കണം... നീ എന്റെ കുടുംബാക്കർ ആണെന്ന് കരുതി മിണ്ടാതെ നിക്കണ്ടാ... പണ്ടേ ശല്യങ്ങളെ... ഞൻ ഒന്ന് ചുമച്ചാൽ കഞ്ചാവ് ആണ് ചെക്കൻ എന്ന് വരെ വീട്ടരോട് പറഞ്ഞു കൊടുത്തിട്ടുണ്ട്... aവർക്കൊക്കെ പണിയാൻ വേണ്ടിയല്ലേ കാന്താരി നിന്നെ ഞാൻ കെട്ടിയത് "അവന്റെ കൊഞ്ചിയുള്ള സംസാരം കേട്ട് അവള് അവന്റെ കയ്യില് ഒരു നുള്ള് കൊടുത്ത്... "അയ്യേഡാ ട്ടോമേട്ടന്റെ ഒരു ആഗ്രഹമേ " അച്ചു ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ തലചായ്ച്ചു ഇരുന്നു... അവനും അവളെ ചേർത്ത് പിടിച്ചു...

അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറത്തി വിട്ടു ************* ഒരുപാട് ദിവസത്തെ ലീവിന് ശേഷം ഇന്നാണ് ഋഷി ഓഫീസിൽ ലീവ് കാരണം ഋഷിയും കിച്ചുവും ദ്രിതിയിൽ ഇറങ്ങി... ഇത് കണ്ടു ഋഷിയുടെ അമ്മ ഒന്ന് ദീർഘശ്വാസം വിട്ടു... അജുവിന്റെ കല്യാണത്തിൽ സ്ത്രീകളുടെ ചോദ്യം ഉയർന്നിരുന്നു ഋഷിക്കും കൃഷ്ണക്കും കുട്ടികൾ ഒന്നും ആയില്ലേ... ഡോക്ടറെ കാണിക്കുന്നത് നല്ലതാ എന്നൊക്കെ.. ഇതൊക്കെ കേട്ടപ്പോഴേ അവരുടെ മനസ്സിലെ അമ്മായിഅമ്മയും അമ്മയും ഒക്കെ ഉണർന്നിരുന്നു... ദേവനോട് പറഞ്ഞപ്പോൾ പിള്ളേർക്ക് തോന്നുമ്പോൾ അതൊക്കെ ആയിക്കോളും എന്നാ വാജകം ആയിരുന്നു.... "എനിക്ക് എന്റെ മോന്റെ ചോരയിൽ ഒരു കുഞ്ഞിനെ കാണണം... അതെനി അവരോട് പറഞ്ഞിട്ടാണെലും എത്രയാ എന്ന് വെച്ചാ ബിസിനസ്‌ എന്ന് പറഞ്ഞു രണ്ട് നടക്കുവാ...

ഹുമം ഇന്ന് വരട്ടെ പറയുന്നുണ്ട് "അതും മനസ്സിൽ പറഞ്ഞു ശ്രീദേവി മുറിയിലേക്ക് നടന്നു ************ കിച്ചുവും ഋഷിയും ദൃതിപെട്ട് പോകുമ്പോൾ ആണ് അവരുടെ മുന്നിൽ ഒരു ബൈക്ക് ചാടിയത്... ഋഷി പെട്ടെന്ന് സഡൺ ബ്രേക്ക്‌ ഇട്ടു... കിച്ചു തലഅടിക്കാതിരിക്കാൻ കാറിന്റെ മുന്നിൽ പിടിച്ചു... "ഏത് പന്ന... ചവാൻ ഇറങ്ങിയെക്കുന്നെ "ഗ്ലാസ്‌ താഴ്ത്തി ഋഷി അയാൾക് നേരെ ചീറി... അപ്പോഴാണ് അയാൾ വീണടുത്ത് നിന്നു എണീറ്റു കയ്യൊക്കെ പൊട്ടിയിട്ടുണ്ട്... ഋഷി വീണ്ടും എന്തോ പറയാൻ നിക്കുമ്പോളേക്കും കിച്ചു അവനെ തടഞ്ഞു.. "മതി ഋഷിയെട്ടാ.. എവിടേലും തിരക്കുണ്ടായിട്ട് ആയിരിക്കും "അവള് അതും പറഞ്ഞു കാറിൽ നിന്ന് ഇറങ്ങി...

കൂടെ ഋഷിയും... അപ്പോഴാണ് അവന് തലയിലെ ഹെൽമെറ്റ്‌ ഊരിയത്.. അവനെ കണ്ടതും കിച്ചുവും ഋഷിയും ഞെട്ടി... "ഹരി.. യേട്ടൻ "കിച്ചുവിന്റെ ചുണ്ട് മന്ത്രിച്ചു.... കിച്ചു വിളിച്ചത് കേട്ട് ഹരിയും അവളെ നോക്കി അപ്പോഴാണ് അവന് അവരെ കാണുന്നത്... "ആം സോറി. "ഋഷി നേരത്തെ വിളിച്ച തെറി തിരിച്ചെടുക്കാൻ എന്ന പോലെ പറഞ്ഞു കിച്ചു അവനെ കണ്ണുരുട്ടി ആളും സ്ഥലവും നോക്കാതെ ചീത്ത വിളിച്ചതിനു ഋഷി അത് കാണാത്ത ഭാവം നടിച്ചു നിന്നു... "its ഒകെ ഞാൻ ആണേലും ഇതൊക്കെ പറയൂ... എന്റെ ഭാഗത്തു ആണ് തെറ്റ് "ഹരി കയ്യ് കുടഞ്ഞു കൊണ്ട് പറഞ്ഞു...

"ഹരിയേട്ടാ സ്പീഡ് കുറച്ചു വണ്ടി ഓടിചൂടെ വല്ലതും പറ്റിയിരുന്നെങ്കിൽ "കിച്ചു വേവലാതിയോടെ പറഞ്ഞു... "അത് പിന്നെ അമ്മ ഒന്ന് തലകറങ്ങി ഹോസ്പിറ്റലിൽ ആണ് പെട്ടെന്ന് കേട്ടപ്പോൾ ഒന്നും ഓർത്തില്ല പിന്നെ അവിടെ അമ്മ ഒറ്റക്ക് എങ്ങനാ " ഹരി പറയുന്നത് കേട്ട് കിച്ചുവിന് പാവം തോന്നി അവന്റെ ദേഹത്തു വീണ പൊടികൾ തട്ടിമാറ്റി അവന് വീണ്ടും ഹെൽമെറ്റ്‌ ഇടാൻ നിൽകുവായിരുന്നു.... "ഒറ്റക്കല്ലല്ലോ ഹരിയേട്ടന്റെ വൈഫ്‌ ഉണ്ടാകില്ലേ "കിച്ചു സംശയത്തോടെ ചോദിച്ചു... "അതിനു ഞാൻ മാരീഡ് അല്ല... "അവളെ നോക്കി വേദന കലർന്ന ഒരു പുഞ്ചിരി നൽകി അവന് ബൈക്കിൽ കയറി പോയി... കിച്ചു എന്തോ അന്തിച്ചു നിന്നു...

അവന്റെ കണ്ണിൽ അവസാനം കണ്ടത് തന്നോടുള്ള വേദന കലർന്ന പ്രണയമാണോ... അവള് ഓർത്തു... എന്നാൽ ഋഷിക്ക് അത് കേട്ട് അസ്വസ്ഥത തോന്നി... എന്തൊക്കെ ആണേലും അവളെ സ്നേഹിച്ചവൻ ആണ്... ഇപ്പോഴും ആ പ്രണയം അവളോട് ഉണ്ടാകുമോ... ഋഷിക്ക് തലപെരുകും പോലെ തോന്നി... ഇല്ലാ കിച്ചു എന്റേത് മാത്രമാ... അവന് സ്വയം ഉരുവിട്ടു കൊണ്ട് കാറിൽ കയറി... കിച്ചുവും.. എന്നാൽ യാത്രയുടെ ഉടനീളം കിച്ചുവിന്റെ ചിന്തകൾ ഹരിയിൽ ആയിരുന്നു... ഇപ്പോഴും തന്നെ സ്നേഹിക്കുന്നുണ്ടോ? "എന്താടി മിണ്ടാതെ നികുന്നെ "അവളുടെ മൗനം ഋഷിക്ക് ദേഷ്യം തോന്നി... "ഒന്നുല്ല ഋഷിയെട്ടാ ഹരിയെ കുറിച് ഓർക്കുവായിരുന്നു..

"മുന്നിലേക്ക് നോക്കി അവള് പറഞ്ഞു... "നീയെന്തിനാ അവനെ കുറിച് ആലോചിക്കുന്നെ ഇപ്പോഴും കല്യാണം കഴിയാഞ്ഞിട്ടാണോ... എന്നാൽ സമയം ആകുമ്പോൾ അവന് കെട്ടിക്കോളും നീ അതോർക്കണ്ടാ "അവന് അവളെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു.... "അതിനു ഞാൻ... " "മിണ്ടരുത് നിനക്ക് എന്തേലും ഓർക്കാൻ ഉണ്ടേൽ നിന്റെ കെട്ടിയോനെ കുറിച് ഓർത്താൽ മതി എനി വേറെ ന്യായീകരണം ഒന്നും വേണ്ട "അവന് അവളെ നോക്കി താകീത് പോലെ പറഞ്ഞു... "ഹും ഇങ്ങനെ ഒരു കുശുമ്പ്...ഇങ്ങേരുടെ ദേഷ്യം കണ്ട വിചാരിക്കും ഞാൻ ഹരിയേട്ടൻ ഒരു ജീവിതം കൊടുക്കാം എന്ന് പറഞ്ഞ പോലെ ആണ് "കിച്ചുവും പിറുപിറുത്തു പുറത്തേക്ക് നോക്കിയിരുന്നു... **************

പ്രവി നേരെ പാർക്കിൽ ആയിരുന്നു ചെന്നത് അവൾക് ഒറ്റക്കിരുന്നു ആലോചിക്കണമായിരുന്നു... താൻ ആദ്യമായിട്ടാണ് ഇത്രയും ശുഷ്‌കാന്തിയോടെ ഒരു കാര്യത്തിന് മുന്നിട്ടിറങ്ങുന്നത്.. ഹാ ജീവിത പ്രശ്നം ആയിപ്പോയി... വെറുതെ മൊബൈൽ എടുത്ത് insta തുറക്കുമ്പോൾ ആണ് കടുവയുടെ സ്റ്റോറി കാണുന്നത്.. റോജ മാൾ....അതിന്റെ pic ആണ് ഉള്ളത്... "ഏഹ് അങ്ങേര് ഇവിടെയാണോ ഉള്ളത്... അമ്പട പുളുസു... "അവള് പാർക്കിന് മുന്നിലെ മാളിൽ നോക്കി വളിച്ച ചിരി ചിരിച്ചു... "എന്റെ ശിവനെ അപ്പൊ എന്നേ വഴിതെറ്റിക്കാൻ തന്നെ ആണല്ലേ ഉദ്ദേശം അല്ലെങ്കിൽ പിന്നെ ഞാൻ ഉള്ളടുത്ത് കടുവയെ കൊണ്ട് വന്നത് എനിക്ക് ഇഷ്ടം പറയാൻ വേണ്ടിയല്ലേ...

നീയായിട്ട് എനിക്ക് കരുക്കൾ നീക്കി തരുവാണല്ലോ... ശ്യോ ഞാൻ തകർക്കും അല്ലേൽ കടുവ എന്നേ തകർക്കും... എന്തായാലും ഞാൻ രണ്ടും കല്പ്പിച്ചാണ് " പ്രവി മാളിലെക്ക് ചെന്നു ചുറ്റും കണ്ണോടിച്ചു.. അവിടേം ഇവിടേം പൊറുക്കി കൂട്ടിയ കുറച്ചു കോഴി വായിനോക്കികൾ അല്ലാതെ കടുവയുടെ പോടി പോലും കണ്ടില്ല... അവസാനം അവള് ഏറ്റവും മേലേ ബോയ്സ് സെന്ററിൽ ചെന്നപ്പോൾ കണ്ടു അവിടെയുള്ള ഒരു ഹാളിൽ നിന്നു ഇറങ്ങി വരുന്നത് കൂടെ അഞ്ചാറു പടകളും ഉണ്ട്... ദ്രുവ് അവിടെ നിന്നു ബോയ്സ് സെക്ഷനിൽ കയറി... അപ്പോഴേക്കും ഒരു പെൺകുട്ടി ഷർട്ടും പാന്റും ഇട്ടു പെയിന്റിൽ മുക്കിയ ഒരു കോലം...

കാണാൻ കൊല്ലമെങ്കിലും അസൂയ കാരണം അവൾക് ചൊറിഞ്ഞു വന്നു... കാരണം ദ്രുവിനെ ചുറ്റിപറ്റി ആണ് ലവളുടെ നടത്തം... ഇവളെ ഇന്ന്... ദ്രുവ് ആണേൽ അവളുടെ തട്ടലും മുട്ടലും ഒക്കെ കൊണ്ട് നിക്കുവാ ഞാൻ ഒന്ന് മുട്ടിയെങ്കിൽ എന്നേ ദേ താഴോട്ട് എറിഞ്ഞേനെ... ഹും... രണ്ടിനേം വാച്ച് ചെയ്ത് പിറുപിറുക്കുമ്പോൾ ആണ് അവള് വീഴാൻ ആയത്... ഒരു തങ്ങേന്ന പോലെ ദ്രുവ് അവളെ പിടിച്ചു... ഇതൊക്കെ കണ്ടു നെഞ്ചിൽ ആരോ ബോംബ് ഇട്ട പ്രതീതി ആയിരുന്നു പ്രവിക്ക്... പക്ഷെ പെട്ടന്നാണ് അവളുടെ ചുണ്ടുകൾ അവന്റെ കഴുത്തിൽ പതിഞ്ഞത്... പ്രവിയുടെ കയ്കൾ അപ്പോഴേക്കും അവളുടെ കവിളിൽ പതിഞ്ഞിരുന്നു...

എല്ലാവരുടെ നോട്ടവും അവരിലേക്ക് തങ്ങി... പുട്ടിമോൾ ആണേൽ കവിളിൽ കയ്യ് വെച്ച് പ്രവിയെ നോക്കി "ഡീ നീ എന്തിനാ എന്നേ അടിച്ചത് "അടിച്ചതിന്റെ ഷോക്ക് മാറിയപ്പോൾ പുട്ടിമോൾ കളത്തിൽ ഇറങ്ങി... "അല്ലേടി നിന്നെ പിടിച്ചു ഉമ്മ വെക്കാം ഞാൻ " "വാട്ട്‌ തെ... ആര ഇവള്.. who ഈസ്‌ ശി.. ഇവൾക്കെന്താ വേണ്ടത് "ദേഷ്യത്തിൽ പുട്ടിമോൾ ചുറ്റും നോക്കി അലറി "നിന്റെ കുഞ്ഞമ്മ... അവളുടെ ഒരു ഇംഗ്ലീഷ് നിന്നോട് ആരാടി ഇയാളെ കേറി ഉമ്മവെക്കാൻ പറഞ്ഞെ " "ഹ്ഹ് ഞൻ ഉമ്മ വെച്ചാൽ നിനക്കെന്താ...ദ്രുവ് who ഈസ്‌ ശി? പുട്ടിമോൾ രണ്ടും കലിപ്പിച്ചാണ്.. അവള് ദ്രുവിന്റെ കയ്യില് പിടിക്കാൻ നിന്നതും പ്രവി അവന്റെ മുന്നിലായി നിന്നു "ടി ടി ഇങ്ങോട്ട് നോക്കെടി... നിനക്ക് ഉമ്മവെക്കാൻ നിർത്തിയവൻ അല്ല ദ്രുവ്...ദ്രുവ് എന്റെ ആളാ... തൊട്ടാൽ ആ കയ്യ് വെട്ടും... കേട്ടോടി "

പറഞ്ഞു തീർന്നതും എന്തോ ഒന്ന് കട്ടത് വന്നു കവിളിൽ പതിഞ്ഞ പോലെ തോന്നി... രണ്ട് നിമിഷം പ്രവി പകച്ചു നിന്നു... കവിളിലെ വേദന തോന്നിയപ്പോൾ ആണ് അവളുടെ കൈകൾ കവിളിൽ വെച്ചത്... കണ്ണിൽ കൂടെ വെള്ളം ഒഴുകി... എന്നാൽ പുട്ടിമോളുടെ ചുണ്ടിൽ പുച്ഛം വിടർന്നു... "ജസ്റ്റ്‌ സ്റ്റോപ്പ്‌ ഇറ്റ്... "ദ്രുവ് തന്റെ നേരെ വിരൽ ചൂണ്ടി... "ദ്രുവ് ഞാൻ.. എനിക്ക് "വാക്കുകൾ കിട്ടാതെ അവള് പരതി... "മിണ്ടരുത്... നിന്നോട് ആര ഇങ്ങോട്ട് വരാൻ പറഞ്ഞത്... ഹ... നിന്റെ ആളോ.. നീ ഏതാടി.. എന്നേ വെച്ച് ഇത്രയും ഷോ കാട്ടാൻ "ദ്രുവിന്റെ ദേഷ്യത്തോടെയുള്ള സംസാരം പ്രവിയുടെ നെഞ്ചിൽ തന്നെ കൊണ്ടു... "എനിക്ക് ഇഷ്ടമാ "കണ്ണുകൾ താഴ്ത്തി വിതുമ്പി കൊണ്ട് അവള് പറഞ്ഞു...

"ഇഷ്ടം... കണ്ടവൻമാരുടെ മുന്നിൽ ചെന്ന് പറഞ്ഞു അവർ വീഴുന്നത് പോലെ നിന്റ ഈൗ സൗന്ദര്യത്തിൽ ഞൻ വീഴുമെന്ന് കരുതിയോ... നിന്റെ ഈ കുട്ടികളിക്ക് എന്നേ കിട്ടില്ലാ.. കേട്ടോടി പുല്ലേ.... " അവന്റെ ഓരോ വാക്കും പ്രവിയിൽ തുളഞ്ഞു കേറി ഹൃദയം പൊട്ടും പോലെ തോന്നി.... "എന്ത് കാണാൻ നിക്കുവാ "അവിടെ കൂടിയവരോട് ദ്രുവ് ഒച്ചയിട്ടു എല്ലാരും ഓരോ ഭാഗത്തേക്ക് പോയി ദ്രുവ് അവളെ നോക്കി കൊണ്ട് മുന്നിലേക്ക് നടന്നു... "ഹ്ഹ് കാശുള്ളവനെ കാണുമ്പോൾ ഇവളെ പോലത്തെ അഴിഞ്ഞാട്ടകാരികൾക്ക് ഉള്ള സൂക്കേടാ "പുട്ടി അവിടെ ഉള്ള ഏതവനോടോ പറഞ്ഞു പോകുന്നത് താഴ്ന്ന തലയോടെ പ്രവി കേട്ടു... *************

കുളി കഴിഞ്ഞു കണ്ണാടിയുടെ മുന്നിൽ നിന്നു മുടി തുവർത്തി തിരയുമ്പോൾ ആണ് കാല് വഴുതി അച്ചു പുറകിലുള്ള അജുവിനെയും കൊണ്ട് ബെഡിലേക്ക് വീണത്.. രണ്ട് പേരുടെയും തല കൂട്ടി മുട്ടി "അആഹ് "രണ്ടും ഒരുപോലെ അലറി... "എന്താ മനുഷ്യ നിങ്ങൾക് എന്റെ പുറകിലെ നിക്കാൻ കണ്ടുള്ളു "തല തടവി കൊണ്ട് അവൾ പറഞ്ഞു "ഓഹോ കാൽവഴുതി വീണത് നീ കുറ്റം എനിക്കോ " "പിന്നല്ലാതെ എന്റെ പുറകിൽ കേറി നിക്കാൻ നിങ്ങളോട് ആര പറഞ്ഞെ " "ദേ ഒറ്റ ചവിട്ട് തന്നാൽ ഉണ്ടല്ലോ എന്റെ ബെഡ് എന്റെ റൂം എനിക്ഷ്ടമുള്ളടുത്തു ഞൻ നിക്കും" "അയ്യെടാ അത് പണ്ട് ഇപ്പോളെ ഇത് എന്റേം കൂടി മുറിയാ " അച്ചു ചുണ്ട് കോട്ടി പറഞ്ഞു കൊണ്ട് അവന്റെ മേലെന്ന് എഴുനേൽക്കാൻ തുനിഞ്ഞതും അജുവിന്റെ കൈകൾ അവളെ വരിഞ്ഞു മുറുകി... അച്ചുവിന്റെ കുസൃതി മാറി മുഖത്ത് പലതരം ഭാവം വിരിഞ്ഞു...

എന്നാൽ മുടിയിൽ നിന്നു ഉറ്റിവീഴുന്ന വെള്ള തുള്ളികളിൽ അജുവിന്റെ കണ്ണുകൾ പതിഞ്ഞു... അവന്റെ നോട്ടം കാരണം അവളുടെ മുഖം ചുവപ്പ് പടർന്നു... അവന് അതെല്ലാം കണ്ണു കൊണ്ട് ഒപ്പിയെടുത്തു... "അച്ചു "അവന് ആർദ്രമായി വിളിച്ചു "ഹ്മ്മ് " "ഐ ലവ് യു " അവന് അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞതും ചുണ്ടിൽ ഒളിപ്പിച്ച നാണചിരിയോടെ അവള് അവനിൽ നിന്നു കുതറി എഴുനേൽക്കാൻ നോക്കി എന്നാൽ അവന് അടിമറിഞ്ഞു കൊണ്ട് അച്ചുവിന്റെ മേലേ ആയി സ്ഥാനം പിടിച്ചു... "പറ്റില്ലെടി എനിയും കാത്ത് നിൽക്കാൻ എന്നേ കൊണ്ട് വയ്യ " അതും പറഞ്ഞു അവളിലേക്ക് മുഖം ചേർത്തു.. ഒരു പിടച്ചിലോടെ അവള് അവന്റെ മുടികളിൽ കോർത്തു പിടിച്ചു.... അമ്പട കള്ളന്മാരെ മതി നോക്കിയത്... മക്കള് ബാ അവർ റോമൻസിച്ചോട്ടെ നമ്മക് ഋഷികുട്ടന്റെ ബീട്ടിലേക്ക് പോകാം ബാ കയ്യ് പുടി.. ************

"എന്താ അമ്മേ കാണണം എന്ന് പറഞ്ഞത് " ഫുഡ്‌ കഴിച്ചു ഋഷിയും കിച്ചുവും സോഫയിൽ ഇരുന്നു കൊണ്ട് ശ്രീദേവിയോട് ചോദിച്ചു.. "എന്താ നിങ്ങള്ടെ തീരുമാനം "ശ്രീദേവി കനപ്പിച്ചു കൊണ്ട് ചോദിച്ചു "എന്ത്...? " ഋഷി മനസ്സിലാവാതെ ചോദിച്ചു "ഇങ്ങനെ ബിസിനസ്‌ എന്നും പറഞു നടക്കാൻ ആണൊ... കല്യാണം കഴിഞ്ഞിട്ട് മാസം കൊറേ ആയി... എനി ഒരു കുടുംബം ആയി ജീവിക്കണ്ടേ നിങ്ങൾക് " "അമ്മയെന്താ പറയണേ "ഋഷി "എനിക്കൊരു പേരക്കുട്ടിയെ വേണം... ഇവിടെ ഉള്ള എല്ലാവരും ഓരോ ഭാഗത്തേക്ക് മാറി.. എനിക്കും വയസ്സായി വരുവാ നിന്റ കുഞ്ഞിനെ കൊഞ്ചിക്കാന് എനിക്കും ആഗ്രഹം ഉണ്ട് "അമ്മ പറയുന്നത് കേട്ട് കിച്ചു അന്തിച്ചിരുന്നു..

എന്നാൽ ഋഷി അവൾക്കായി കള്ളച്ചിരി നൽകി അവള് അത് കണ്ടു കണ്ണുരുട്ടി.... "നീ വന്നേ ശ്രീ... പിള്ളേർ കിടന്നോട്ടെ "അച്ഛന് വന്നു വിളിച്ചപ്പോൾ അമ്മ രണ്ടിനേം ഒന്ന് നോക്കി കൊണ്ട് നടന്നു കിച്ചു സോഫയിൽ നിന്നു എഴുനെറ്റ് നടക്കാൻ തുനിയുമ്പോൾ ആണ് ഋഷി അവളുടെ കൈകളിൽ പിടിത്തമിട്ടത്.... അവന് അവളെ വലിച്ചു കൈകൾ പിന്നിലാക്കി ചേർത്ത് പിടിച്ചു... "വിട് ഋഷിയെട്ടാ... ദേ കളിക്കല്ലേ "അവള് പിടയുന്നുണ്ടെങ്കിലും ഋഷി അവളിൽ പിടിത്തം മുറുക്കി മറ്റേ കയ്യ് കൊണ്ട് മുന്നിൽ വീണ മുടികളുടെ ഒതുക്കി... "അമ്മ പറഞ്ഞതെ നമ്മള് എനി സീരിയസ് ആയി എടുക്കണം "വെല്ല്യ കാര്യം പോലെ ഋഷി പറയുന്നത് കേട്ട് കിച്ചു കൂർപ്പിച്ചു നോക്കി...

"നീ നോക്കി പേഡിപിക്കൊന്നും വേണ്ടാ അമ്മയ്ക്ക് വേണ്ടി കഷ്ടപെട്ടിട്ടേ എനി എനിക്ക് വിശ്രമം ഉള്ളൂ " കയ്യില് കിടന്നു പിടയുന്ന കിച്ചുവിന്റെ ഋഷി കയ്യിലെടുത്തു... നടക്കാൻ ഒരുങ്ങുമ്പോൾ ആണ് മുന്നിൽ സ്നേഹ വന്നു നിന്നത്.. കിച്ചു അവനോട് കുതറി ഇറക്കാൻ പറയുന്നുന്ടെലും ഋഷി അതൊന്നും കാര്യമാക്കാതെ സ്നേഹയുടെ മുന്നിൽ കൂടെ അവളേം എടുത്ത് മുറിയിലേക്ക് നടന്നു... കിച്ചുവിനെ ബെഡിൽ കിടത്തി തിരിഞ്ഞു ഡോർ അടച്ച് അവളിലേക്ക് ചാഞ്ഞു... എന്നാൽ അവളുടെ കണ്ണുകൾ ഇറുകി... അവളിലെ പക ആളിക്കത്തി ഒരുമാത്ര കിച്ചുവിനെ അവന്റെ കയ്യില് നിന്നു വലിച്ചിടാൻ തോന്നി... "നീ ഋഷിയുടെ കൂടെ അനുഭവിക്കുന്ന ഓരോ സന്തോഷവും അതിനിരട്ടി സങ്കടമായി നിന്നിലേക്കും വരും കൃഷ്ണ... " ചുണ്ടിൽ ഗൂഢമായ പുഞ്ചിരി നിറഞ്ഞു കൊണ്ട് അവള് നടന്നു ...................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story