കൃഷ്ണ: ഭാഗം 85

krishna

എഴുത്തുകാരി: Crazy Girl

ഋഷിയുടെയും അജുവിന്റെയും ദ്രുവിന്റെയും പരിശ്രമം വെറുതെ ആയില്ല.. കോൺട്രാക്ട് പാസ്സ് ആയി.. അവരുടെ കമ്പനി ഇപ്പൊ ഫസ്റ്റ് പ്ലേസ് ആണ്... അതിന്റെ പാർട്ടി ആണ് ഇന്ന് കമ്പനിയിൽ... ഒരുവിധം എല്ലാ ബിസിനസ്‌ മാരും ആൺപടകൾ എല്ലാം നേരത്തെ വിട്ടു... എംപ്ലോയീസും അവരുടെ പരന്റ്സിനു പങ്കെടുക്കാം.. അതുകൊണ്ട് അച്ചുവും കിച്ചുവും പ്രവിയെയും കൂടെ കൂട്ടി... മൂന്നു പേരും അവിടുത്തെ ഫുടൊക്കെ കഴിച്ചു സംസാരിച്ചു അവരവരുടെ കണവനെ നോക്കുമ്പോൾ ആണ്.. മൂന്നിന്റേയും കണ്ണു തള്ളിയത്... "ഇതവളല്ലേ പുട്ടി മോള് "പ്രവി അങ്ങോട്ട് നോക്കി പറഞ്ഞു... "നിനക്കറിയുമോ അവളെ... പിശാശ് ആണ് മാരണം "അച്ചു ആയിരുന്നു...

കിച്ചുവിന് ആളെ പിടികിട്ടിയില്ല എങ്കിലും അവളുടെ കണ്ണുകൾ കുറുകി... ഋഷിയുടെ തോളത്തു കയ്യിട്ട് ദ്രുവിനോടും അജുവിനോടും കൊഞ്ചി കുഴയുകയാണ്.... "എന്ത് ദൈര്യമാ ഇവൾക്ക് ഋഷിയെട്ടന്റെ തോളിൽ കയ്യ് വെക്കാൻ എന്നിട്ടോ മുരടൻ ഒന്നും പറയാതെ നിക്കുന്നത് കാണുന്നില്ലേ "കിച്ചു പല്ലുരുമ്മി... "കിച്ചു ഋഷിയെ പറഞ്ഞിട്ട് കാര്യമില്ല... നീ അവരുടെ മുഖം നോക്കിയേ അവളെ സഹിക്കുവാ "അച്ചു കിച്ചുവിന്റെ തോളിൽ കൈ വെച്ച് "പിന്നെ എന്തിനു സഹിക്കണം....ഇഷ്ടമില്ലാതെ ഞങ്ങളാണ് നിന്നിരുന്നെങ്കിൽ അവർ ആട്ടി ഓടിച്ചേനെ " പ്രവി പറയുന്നത് കേട്ട് കിച്ചു ശെരി വെച്ച്... "അങ്ങനെ വിട്ടാൽ പറ്റില്ല ഇവൾക്ക് ഇത്രയും ആളുണ്ടായിട്ടും ഇവരയെ കണ്ണു പിടിച്ചുള്ളു...

അച്ചു അജുവിനെ നീ അടുത്തേക്ക് വിളിക്കണം ഋഷിയെ ഞാനും... "കിച്ചു അതും പറഞ്ഞു മുന്നിലേക്ക് നടന്നു പുറകിൽ അച്ചുവും... പ്രവി പോസ്റ്റായി... അയ്യെടാ ഋഷിയെട്ടനേം അജുവെട്ടനേം വിളിച്ചാൽ കടുവ ഒറ്റക്ക് സൊള്ളുമല്ലോ സമ്മതിക്കില്ല ഞാൻ... അങ്ങേരെ എന്റെയാ... അതും പറഞ്ഞു പ്രവിയും മുന്നോട്ട് നടന്നു... "ഋഷിയേട്ടാ ഇങ് വന്നേ ഒരു കാര്യം പറയണം"കിച്ചു ഋഷിയുടെ അടുത്ത് ചെന്ന് വിളിച്ചു... അത് കേൾക്കേണ്ട താമസം അവന് അവളേം കൊണ്ട് അവന്റെ ക്യാബിനിൽ കേറി...എല്ലാരും പാർട്ടിയിൽ ആയത് കൊണ്ട് ആരും അങ്ങോട്ട് വരില്ല... "എന്താ കിച്ചു "ഋഷി അവളോടായി ചോദിച്ചു.. "ഏഹ്.." "അല്ല നീയെന്തോ പറയണം എന്ന് പറഞ്ഞു " അപ്പോഴാണ് അവൾക് കത്തിയത്..

മറ്റേ പെണ്ണിന്റെ ഇടക്ക് നിന്ന് പൊക്കി കൊണ്ട് വരാൻ എന്നേ ഉദ്ദേശിച്ചുള്ളൂ.... അത് പറഞ്ഞ ഇങ്ങേർ എനിക്ക് കുശുമ്പ് ആണെന്ന് പറഞ്ഞു കളിയാക്കും ഞാൻ എന്തോ ചെയ്യും ഈശ്വര കിച്ചു ഋഷിയെ നോക്കി വളിച്ച ചിരി പാസ്സ് ആക്കി.. "അത് പിന്നെ വേറൊന്നു അല്ലാ ദേ എന്റെ സാരി കൊഴപ്പമൊന്നും ഇല്ലല്ലോ "അവള് എന്തോ പറഞ്ഞൊപ്പിച്ചു... "ഇല്ലാ നല്ല താണല്ലോ "അവന് അവളെ അടിമുടി നോക്കി കൊണ്ട് പറഞ്ഞു... "എന്നാ ഞാൻ പോകാം ഇത് പറയാൻ കൊണ്ട് വന്നതാ "അതും പറഞ്ഞു രക്ഷപെടാൻ നിന്ന കിച്ചുവിന്റെ കയ്യില് പിടിച്ചു അവളെ വലിച്ചു മുന്നിൽ നിർത്തി... "ഇതിനാണോ നീ എന്നേ വിളിച്ചത് "അവളുടെ കണ്ണുകളിൽ കോർത്തു അവന് പറഞ്ഞത് കേട്ട് അവള്ടെ തൊണ്ട വരണ്ടു...

"പറ ഇതിനാണോ വിളിച്ചത് എന്ന് "ഋഷി ചോദിക്കുന്നത് കേട്ട് അവള് തല താഴ്ത്തി അല്ലെന്ന് പറഞ്ഞു... "പിന്നെന്തിനാ "അവളുടെ കൈകൾ പിന്നിൽ ആക്കി പതിയെ അവൻ ചോദിച്ചു... "എനിക്കിഷ്ടല്ല അവള് തോളിൽ കയ്യ് വെച്ച് നിന്നത് "കിച്ചു പറഞ്ഞു കഴിഞ്ഞപ്പോൾ ആണ് ബോധം വന്നത് അവള് നാക്ക് കടിച്ചു അവനെ നോക്കി... ഋഷിയുടെ മുഖത്തെ ഭാവം അവൾക് മനസിലായില്ല... പെട്ടെന്ന് അവന് മുഖമടുപ്പിച്ചതും അവൾ ഞെട്ടി കണ്ണുകൾ ഇറുക്കി... "ടി കുശുമ്പി "ചെവിയിൽ അവന്റെ ചൂട് ശ്വാസം തട്ടി... "ഞാൻ കുശുമ്പി ഒന്നുമല്ല "അവള് ചുണ്ട് കോട്ടി പറഞ്ഞു .. "അല്ലെ.... അല്ലെ... അല്ലെ "അവന് അവളെ ഇറുക്കി കൊണ്ട് ചോദിച്ചുകൊണ്ടിരുന്നു... കിച്ചുവിന് ആകെ വല്ലാതായി...

എന്തോ അവളെ മൂടുന്നത് പോലെ തോന്നി ചുണ്ടുകൾ വിറച്ചു... ഒരാശ്രയത്തിനു അവള് അവന്റെ നെഞ്ചിലേക്ക് വീണു... ഋഷി അവളെ ഇറുക്കെ പുണർന്നു..... അവളുടെ കഴുത്തിലേക്ക് ചുണ്ട് ചേർത്തു.... ************* ആ പെണ്ണ് എന്തോ പറഞ്ഞു തിരഞ്ഞപ്പോൾ അച്ചു അവന്റെ ടൈയിൽ പിടിച്ചു വലിച്ചു നടന്നു.. അജു ആണേൽ അന്തം വിട്ടു അവള്ടെ പിടിയിൽ... അവസാനം അവനേം കൊണ്ട് അവള് ക്യാബിനിൽ കേറി... എന്നിട്ട് അവന്റെ ടൈ നിന്നു വലിച്ചു കയ്യ് വിട്ടു... അജുവും തെറിച്ചു വീഴാൻ പോയി പക്ഷെ ബാലൻസ് വെച്ച് വീണില്ല... "എന്താ "അജു അവളോട് ചോദിക്കാൻ നിന്നതും നാഗവല്ലിയെ പോലെ ഉള്ള അവള്ടെ നിർത്തം കണ്ടു ചോദിക്കാനുള്ളത് വിഴുങ്ങി...

"ദേ കെട്ടിയോന് ആണെന്ന് നോക്കില്ല.. നിങ്ങളുടെ കോഴി സ്വഭാവം നിർത്തിയില്ലെങ്കി ഞാൻ പീസ് പീസ് ആക്കി കോഴിക്കറി വെച്ചു ആ പിശാശിനെ കൊണ്ട് തീറ്റിക്കും " "എടി ഞാൻ അല്ലാ അവള് എന്നോട് മിണ്ടാൻ "അജു അച്ചുവിന്റെ മുഖം കണ്ടു സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.... "മിണ്ടാനല്ല... അവൾക് ഒട്ടിയുരുമ്മി നിങ്ങള്ടെ ചെവിയിൽ മാത്ര പറയാൻ കഴിയൂ.. കുറച്ചു ഡിസ്റ്റൻസ് വെച്ചാൽ എന്താ " "ശെരി എനി ഞാൻ ആരോട് സംസാരിക്കുണ്ടെലും one ഹാൻഡ് ഡിസ്റ്റൻസ് വെക്കാം പോരെ " "ദേ നിങ്ങളെ ഞാൻ "അജുവിനെ അടയ്ക്കാനായി കൈ നീട്ടിയതും അജു കയ്യില് പിടിച്ചു തിരിച്ചു പുറകിലേക്ക് കെട്ടി ഇറുക്കി വെച്ച്... "വിടെടാ.. "അവള് അവനെ കണ്ണുരുട്ടി

"ഡാ ന്നോ... നിന്റെ ബോസ് ആടി ഞാൻ... ആൻഡ് കെട്ടിയോന് ടൂ "അവന് പറയുന്നത് കേട്ട് അച്ചു ചുണ്ട് കോട്ടി... "ഇങ്ങനെ മൂക്ക് ചുവന്ന ജെറികുട്ടിയെ കാണാൻ എന്ത് ചേലാ "അജു അവളെ നോക്കി കുസൃതിയോടെ പറഞ്ഞു അച്ചു അവനെ നോക്കി കണ്ണുരുട്ടി.. "ഉഫ് ഇങ്ങനെ നോക്കല്ലേ പെണ്ണെ ന്റെ കണ്ട്രോൾ പോകും ... " "ദേ അജു എനി മിണ്ടിയ നിന്റെ തല അടിച്ചു "അച്ചു പറഞ്ഞു തീരാൻ പോയതും അവളുടെ ചുണ്ട് അവന്റെ ചുണ്ട് കൊണ്ട് ലോക്ക് ആയി... അവള് കിടന്നു പിടയുന്നുന്ടെലും അവന്റെ പിടിക്ക് മുന്നിൽ അവള് കുതറാൻ പറ്റിയില്ലാ... പതിയെ അവളുടെ എതിർപ്പ് നിന്നു.... അജു അവളുടെ പുറകിൽ കെട്ടിയ കൈകൾ മെല്ലെ അയച്ചു...

അച്ചു ആർദ്രമായ ചുംബനത്തിൽ അവളുടെ കൈകൾ അവന്റെ കഴുത്തിനെ ചുറ്റി പിടിച്ചു അവന് അവളുടെ അരയിലും... "അച്ചുവിന്റെ വഴക്ക് നിർത്താൻ പുതിയ ഐഡിയ success ആയി... എനി അവള് വാ തുറക്കുമ്പോ ഇത് അങ്ങ് പ്രയോകിക്കം "അജു മനസ്സിൽ ഓർത്തു ഊറിച്ചിരിച്ചു... ഹ എന്നോടാ കളി... ************** അജുവേട്ടനേം ഋഷിയെട്ടനേം വലിച്ചോണ്ട് അവരുടെ കെട്ടിയോൾ മാർ പോയി... ഞാൻ ഇവിടെ പ്രതിമ കണക്കെ നിക്കാൻ തുടങ്ങീട്ട് നേരം കൊറേ ആയി എന്നാൽ ഈ കാലമാടൻ കണ്ട പരിജയം വരെ ഇല്ലാ... പോ അങ്ങോട്ട്... ചുണ്ട് കോട്ടി പ്രവി എല്ലാവരിൽ നിന്നു മാറി കമ്പനിയിലെ ഗാർഡൻ ഏരിയയിൽ ചെന്നു... "അല്ലേലും ഇങ്ങേർക്ക് ഒരു കുന്തവും അറിയില്ല...

ഒന്നുല്ലെല്ലും കാമുകി അല്ലെ ഞാൻ... ഓരോ സെക്കന്റ്‌ കഴിയുമ്പോളും കാമുകിയെ നോക്കണം... ഇടക്ക് ഇടക്ക് മെസ്സേജ് ആകണം ഇങ്ങനെ ചില റൂൾസ്‌ ആൻഡ് റെഗുലേഷൻസ് ഇങ്ങേർക്കറിയോ... അതെങ്ങനാ വിളിച്ചാൽ പറയാനുള്ളത് എന്റെ പൊട്ടത്തരവും എന്നേ ഇട്ടു വരാനും... ആകെ കിട്ടിയത് അന്നൊരുമ്മയാ... പിന്നീട് ഉമ്മ ചോയ്ച്ചപ്പോ പറയാ നമ്മക് അമ്മയല്ലെ... മുസ്ലിംസിനല്ലേ ഉമ്മ എന്ന്...പിന്നെ ഒരു കഥ ആയിരുന്നു എവിടെയോ കറങ്ങാൻ പോയപ്പോ അവിടെ ഒരു ഉമ്മാനേം ബാപ്പാനേം ഫ്രീ കിട്ടിയ കഥ... ഹോ ആ പൊട്ടനോട് ഇതിൽ കൂടുതൽ എന്ത് ചോദികാനാ എന്റെയൊക്കെ വിധിയെ " "എന്താടി നിന്ന് പിറുപിറുക്കുന്നെ " "എനിക്കെന്തിന്റെ കേടായിരുന്നു എന്ന് ആലോചിക്കുവായിരുന്നു...

"ദ്രുവിനെ നോക്കി അവള് പുച്ഛിച്ചു.. "എന്തെ "അവന് പുരികം പൊക്കി ചോദിച്ചതും... "ദ്രുവ് "എന്നും വിളിച്ചോണ്ട് പുട്ടിമോള് അടുത്തെത്തിയിരുന്നു അവളെ കണ്ടതും കടുവനാ നോക്കി ഒന്ന് കണ്ണുരുട്ടി... "ദേ തപ്പി വരുന്നുണ്ട്... പൊക്കോ രണ്ടും "ദ്രുവിനെ കടുപ്പിച്ചു നോക്കി പറഞ്ഞു കൊണ്ട് മുഖം തിരിച്ചു... "താൻ ഇവിടെ നില്കുവാണോ ഞാനെവിടെയൊക്കെ നോക്കി എന്ന് അറിയുമോ... അല്ലാ ഇത് ആ മാളിൽ വെച്ച് കണ്ട അഹങ്കാരി അല്ലെ "പ്രവിക്ക് നേരെ ചൂണ്ടി അവള് പറയുന്നത് കേട്ട് ദ്രുവിന് ഇരിച്ചു കയറി... "ടി കോപ്പേ... നിന്റെ നാവ് അടക്കി വെച്ചോ അല്ലേൽ അറുത്ത് മാറ്റും ഞാൻ "പ്രവി അവളോട് ചൂടായി കൊണ്ട് ദ്രുവിനെ കൂർപ്പിച്ചു നോക്കി അവിടെ നിന്നു നടന്നു... ഹും എന്നേ പറയാൻ അവള് ആര...

കടുവ ഒന്ന് അടുത്ത് വന്നപ്പോളെക്കും മണപ്പിച്ചു വന്നിരിക്കുവാ പുട്ടിപിശാശ്... "ടി പുല്ലേ നീയെന്തിനാ എന്നേ ഒറ്റക്കാക്കി പോകുന്നെ "പ്രവിയുടെ മുന്നിൽ കേറി വന്നു ദ്രുവ് ദേഷ്യത്തിൽ ചോദിച്ചു... "പിന്നെ നിങ്ങളുടെ സംസാരത്തിൽ ഇടക്ക് കേറി നിക്കണോ ഞാൻ... ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് അന്ന് അവള് കാരണം അല്ലെ എന്നേ അടിച്ചത് "പ്രവി അവനോട് തട്ടിക്കേറി.. "അത് പിന്നെ" "എന്ത് പിന്നെ... മാറാങ്ങോട്ട്... " "ok സോറി... പോരെ "നടന്നു പോകാൻ തുനിഞ്ഞ അവളെ പിടിച്ചു മുന്നിൽ നിർത്തി അവന് പറഞ്ഞു... "പിന്നെ സോറി കൊണ്ട് അടിച്ചത് മായുമോ " "പിന്നെന്താ ഞാൻ വേണ്ടത്... പറയെടി "ദ്രുവ് ഗൗരവത്തിൽ ചോദിച്ചതും പ്രവി നിന്നു പരുങ്ങി അപ്പോഴാണ് വീണ്ടും ആ പുട്ടിപിശാശ് നടന്നു വരുന്നത് കണ്ടത് പ്രവിയുടെ തലയിൽ ബൾബ് കത്തി...

അവള് മുപ്പത്തിരണ്ട് പല്ലും കാണിച്ചു ദ്രുവിനെ നോക്കി ഇളിച്ചു... എന്തോ കുരുട്ട് ഒപ്പിക്കാൻ ആണ് ഈ ഇളി എന്ന് മനസ്സിലായി അവനു... പിന്നീട് അവള് പറയുന്നത് കേട്ട് അവന് അന്തം വിട്ടു അവളെ നോക്കി... അപ്പോഴേക്കും അവള് അടുത്തെത്തിയിരുന്നു... "ദ്രുവ് താനെന്താ എന്നേ അവോയ്ഡ് ചെയ്യുന്നേ "പുട്ടി പിശാശ് ആണ്... അപ്പോഴാണ് അടുത്ത് നിക്കുന്ന അവള് എന്നേ കാണുന്നത്... കടുവേന നോക്കിയപ്പോൾ മൂപ്പർ എന്നേ നോക്കി വേണോ എന്ന് കാണിക്കുന്നുണ്ട്... മോനെ നീയത് ചെയ്തില്ലേൽ അതോടെ നിന്റെ കാര്യം ഞാൻ തീർക്കും... എന്നാ ഭാവത്തോടെ ഞാൻ അങ്ങേരെയും നോക്കി... "ദ്രുവ് ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ... താനെന്തിനാ ഈ പെണ്ണിനെ നോക്കുന്നെ...

ഓ ഇവള് നിന്റെ പുറകെ ആയിരിക്കും അല്ലെ... എടി നിന്റെ ചാട്ടം ഒന്നും ദ്രുവിന്റെ അടുത്ത് നടക്കില്ല കേട്ടോടി അഴിഞ്ഞാട്ടക്കാരി... " "ഠോ " പ്രവിയുടെ കയ്യ് തരിച്ചു വന്നതാ.. പക്ഷെ അടികൊണ്ടത് ദ്രുവിന്റെ കയ്യില് നിന്നായിരുന്നു. പുട്ടിമോൾ കവിളിൽ കയ്യ് വെച്ച് ഞെട്ടി എന്നേ നോക്കി ശേഷം ദ്രുവിനെ... "ദ്രുവ് ഞാൻ " "ച്ചി നിർത്തേടി... പോട്ടെ പോട്ടെ വെക്കുമ്പോ നീ തലേൽ കേറി നിരങ്ങുന്നോ... ദേ എനി മേലാൽ എന്റെ മുന്നിൽ വന്നു നിന്നാൽ എന്റെ പ്രതികരണം ഇത് പോലെ ആയിരിക്കില്ല " അതും പറഞ്ഞു ദ്രുവ് കലിപ്പിൽ നടന്നു പോയി... പുട്ടിമോൾ ആകെ ചമ്മി നാറി... നിനക്കെങ്ങനെ തന്നെ വേണമെടി.... "പക അത് വീട്ടാനുള്ളതാ "അവളുടെ ചെവിട്ടിൽ പറഞ്ഞു കൊണ്ട് പ്രവി സ്ലോ മോഷനിൽ ദ്രുവ് പോയ വഴിയേ നടന്നു... "ശ്യോ.. ഞാൻ പറഞ്ഞത് സേട്ടൻ ഇത്ര പെട്ടെന്ന് ചെയ്യും എന്ന് ഓർത്തില്ല "കൈകെട്ടി ദ്രുവിനെ നോക്കി ഇളിച്ചു..

അവന് അവളെ നോക്കി കണ്ണുരുട്ടി... "ഇത്രയും പ്രതികരണം ദാഹിയാണെന്ന് അറിഞ്ഞില്ല ഞാൻ "അവന് അവളെ നോക്കി പല്ലുരുമ്മി... "അതേലോ... അല്ലാന്ന് ഞാൻ പറഞ്ഞില്ലല്ലോ... അവള് കാരണം എനിക്ക് കിട്ടിയ അടി പലിശ സഹിതം തിരിച്ചു കൊടുത്തു അത്രേ ഉള്ളൂ.. "അവള് പറഞ്ഞത് കേട്ട് അവനൊന്നു പുച്ഛിച്ചു... "പിന്നെ തനിക്കുമുണ്ട് ഒരു കടം... അത് എനിക്ക് തിരിച്ചു തന്നില്ലേൽ സമാധാനം ഉണ്ടാകില്ല "പ്രവി മുന്നോട്ട് നടന്നു കൊണ്ട് പറഞ്ഞു... "എ...എ എന്ത് കടം "ദ്രുവ് പുറകിലേക്ക് നടന്നു... "മറന്നു പോയോ ഇയാൾ "പ്രവിയുടെ ചുണ്ടിൽ ഗൂഢമായി ചിരി തെളിഞ്ഞു... നേരത്തെ അവൾക് കൊടുത്ത പോലെ തന്നെയും അടിക്കാനായിരിക്കും... ഈ കുരുപ്പ്.. എന്റെ കയ്യില് നിന്നു വാങ്ങും...

ഇപ്പോഴാനെൽ ഇവളോട് ചൂടായിട്ട് ഏശുന്നില്ല... അതിനേക്കാൾ മേലേ തലയിൽ കേറി നിരങ്ങുവാ... എന്ത് കണ്ടിട്ടാണോ ഈ കുരുപ്പ് മനസ്സിൽ കേറിയേ എന്ന് ഇപ്പളും മനസ്സിലാവുന്നില്ല... ഓരോന്ന് ഓർത്തു ദ്രുവ് ചുമരിൽ തട്ടി നിന്നു... അപ്പോഴാണ് അവന് ബോധത്തിൽ വന്നത്... തന്റെ മുന്നിൽ പ്രതിഘാര ദാഹിയെ പോലെ നിക്കുന്ന പ്രവിയെ കണ്ടു അവന് ഒന്ന് നോക്കി... "തരട്ടെ ഞാൻ " "നീ എന്നേ തൊട്ടാൽ പിന്നെ നിന്നെ ചുമരിൽ നിന്നു വടിച്ചെടുക്കേണ്ടി വരും കേട്ടോ "ദ്രുവ് ദേഷ്യത്തിൽ പറഞ്ഞു.. "ആഹ എന്നാ അത് കാണാണമല്ലോ... "അതും പറഞ്ഞു ചുരിദാറിന്റെ കയ്യ് പൊക്കി കൈകൾ അടിക്കാൻ എന്നപോലെ വീശി... ദ്രുവ് പെട്ടെന്ന് കണ്ണുകൾ പൂട്ടി...

പക്ഷെ അവളുടെ ചുണ്ടുകൾ കവിൾ മുട്ടിയതും അവന് ഒന്ന് വിറച്ചു.. ഞെട്ടി അവളെ നോക്കി... "ഞാനേ കിട്ടിയതെല്ലാം പലിശ സഹിതം തിരിച്ചു കൊടുക്കുന്ന ടൈപ്പാ..."അതും പറഞ്ഞു ചിരിച്ചു കൊണ്ട് അവള് ഓടി.. "ഡീ "എന്ന് എന്ന് വിളിച്ചു പുറകെ ഓടാൻ നിന്നെങ്കിലും അവള് എത്തേണ്ടടുത്ത് എത്തിയിട്ടുണ്ടാകും എന്നോർത്തു ദ്രുവ് അവിടെ തന്നെ നിന്നു... പതിയെ അവന്റെ ചുണ്ടിൽ ചിരി തെളിഞ്ഞു... "കുറുമ്പി "അവന് മൊഴിഞ്ഞു... ************** ദിവസങ്ങൾ കൊഴിഞ്ഞു... ഒരുദിവസം പ്രവി ഉറങ്ങും നേരമായിരുന്നു അവളുടെ ഫോൺ അടിഞ്ഞത്... കണ്ണുകൾ കഷ്ടപ്പെട്ട് തുറന്നു കാൾ അറ്റൻഡ് ആക്കി ചെവിയിൽ വെച്ച്... "അ ഹലോ "ഉറക്ക ചവടോടെ അവള് പറഞ്ഞു...

"നീയെവിടാ " "ബഹിരാകാശത്ത് പാറി കളിക്കുവാ.. എന്തെ പോരുന്നോ " "ഡീ പുല്ലേ നിന്റെ ചളി നിർത്തുന്നുണ്ടോ " "ദേ മനുഷ്യ നട്ടപാതിരാക്ക് വിളിച്ചു എവിടെയാ എന്ന് ചോദിച്ച പിന്ന ഞാനെന്താ പറയണ്ടേ "പ്രവി ഉറക്കി ദേഷ്യത്തോടെ പറഞ്ഞു.. "അതിനു സമയം 11 അല്ലെ ആയുള്ളൂ " "ഓ അത്രേ ആയുള്ളൂ... എന്നാ മോന് ഒരു കാര്യം ചെയ്യ് രാവിലെ 6 മണിക്ക് ഉറങ്ങിക്കോ... ഗുട്ന്യ്റ്റ് " "ടി കാൾ വെച്ച വീട്ടിൽ വന്നു പോക്കും നിന്നെ... " "ശ്ശെ ഇത് എന്ത് കൂത്ത് എന്താ കടുവേ ഇങ്ങൾക്ക് വേണ്ടത്.. " "ആ അങ്ങനെ വഴിക്ക് വാ.. നീയേ ഒച്ചവെക്കാതെ താഴെ വാ ഒരിടം വരെ പോകാനുണ്ട് " "പ്ഫ... ഞാൻ അത്തരക്കാരി നഹീഹെ... " "ടി കോപ്പേ മിണ്ടാതെ വന്നില്ലേൽ അടിച്ചു മോന്തേടെ ഷേപ്പ് മാറ്റും "

"അയ്യോ എങ്ങോട്ടേക്കാ പോകുന്നെ "പ്രവിയുടെ ഉറക്ക് പമ്പ കടന്നു അവള് ബെഡ്‌ഡിലിരുന്നു കൊണ്ട് പറഞ്ഞു... "ഊളമ്പാറയിലേക്ക് " "ഞാൻ വരണോ നിങ്ങൾക് ഒറ്റക്ക് പോയ പോരെ.. " "നീ വരുന്നോ അതോ ഞാൻ " "വേണ്ടാ ഒരു 5 min ഇപ്പൊ വരാം "അതും പറഞ്ഞു തലയിൽ കയ്യ് വെച്ച് അവള് കഴുത്തിൽ ഒരു ഷാളും ഇട്ടു പതുങ്ങി പുറത്തേക്ക് നടന്നു... ക്ലാ ക്ലാ ക്ലി ക്ലി ക്ലൂ ക്ലൂ പ്രവി ഗേറ്റ് അടച്ച് തിരിഞ്ഞു നോക്കി ദേ ബുള്ളെറ്റിന്മേൽ ഒരു കടുവ... "നിന്ന് പിറുപിറുക്കാതെ കേറെഡി" "ഈശ്വരൻ ആണേൽ ഞാൻ ചുമ്മാ ചളിയടിക്കുന്നതാ എനിക്ക് സത്യമായിട്ടും ഒരു വട്ടും ഇല്ലാ... പിന്നെ തമാശക്ക് എന്തെല്ലോ പറയുന്നതാ... എന്നേ ഊളമ്പറെൽ കൊണ്ട് പോകല്ലേ "

"ഇവളെ കൊണ്ട് ഞാൻ... നീ കേറുന്നുണ്ടോ "ദ്രുവിന് ദേഷ്യം വരാൻ തുടങ്ങിയിരുന്നു... "എന്നേ അവിടെ ഒറ്റക്കാക്കി വരില്ലല്ലോ "അവള് ഉറപ്പിന് വേണ്ടി അവനെ ഒന്ന് നോക്കി.. "എനി നീ മിണ്ടിയാൽ ഞാൻ ശെരിക്കും എടുത്തോണ്ട് കൊക്കയിൽ ഇടും " ദ്രുവ് അലറിയതും അവള് ഓടി ബുള്ളെറ്റിൽ കേറി ഇരുന്നു... ചുണ്ട് കൂട്ടി പിടിച്ചു പിറുപിറുക്കുന്ന പ്രവിയെ മിററിലൂടെ ഒന്ന് നോക്കി മന്ദഹസിച്ചു കൊണ്ട് അവന് ബൈക്ക് എടുത്തു.... നേരത്തെ വിളിച്ചപ്പോ ഞാൻ പണ്ടത്തെ എന്തോ കാര്യം പറഞ്ഞു ചളിയടിച്ചതിനു ചൂടായി കാൾ വെച്ചതാണ്... പക്ഷെ അതിനു ഇങ്ങേർ എന്നേ ഊളംപാറേൽ കൊണ്ടാകുമെന്ന് ആര് അറിഞ്ഞു... "അതെ... " ....... "അതെയ് " "മം " "എന്നേ ഒന്ന് പേടിപ്പിച്ചു വിട്ട മതി ഞാൻ നന്നായിക്കോളാം ബുദ്ധിയില്ലാതെ എന്തോ പറഞ്ഞെന്ന് കരുതി വിവരമില്ലാത്ത താൻ ഇങ്ങനെയൊക്കെ ചെയ്യാവോ " "നിന്നെ ഇന്ന്...

എനീ ഒരക്ഷരം മിണ്ടിയ ദേ നീ പിന്നെ ലോകം കാണില്ല "ദേഷ്യത്തിൽ പറഞ്ഞു കൊണ്ട് സ്പീഡ് കൂട്ടി യ്യോ മിണ്ടാണ്ട് നിന്നേക്കാം ബുദ്ധിയില്ലാത്ത കുട്ടിയ പറഞ്ഞ പോലെ ചെയ്താലോ... ഒരുപാട് ഡ്രൈവ് ചെയ്തു പെട്ടെന്ന് ദ്രുവ് ഒരു റോഡ് സൈഡിൽ വണ്ടി നിർത്തി ഇറങ്ങാൻ പറഞ്ഞു പ്രവി ഇറങ്ങികൊണ്ട് ചുറ്റും നോക്കി രണ്ടു ഭാഗവും കാടാണ്... ഈശ്വര എനി എന്നേ ഇവിടെ കൊണ്ട് കളയാനാണോ... "വാ "ദ്രുവ് വിളിച്ചു "എങ്ങോട്ടാ " "ഇവിടെ വരെ എത്തീലെ... എനി ബാക്കി അവിടെ എത്തീട്ട് കണ്ട മതി "എന്നും പറഞ്ഞു അവന് മുന്നോട്ട് നടന്നു.. പ്രവി ഒന്ന് സ്തംഭിച്ചു നോക്കി ശേഷം ചുറ്റും കാടും ഇരുട്ടും കണ്ടപ്പോൾ അവള് മുന്നോട്ടോടി അവന്റെ കയ്യില് പിടിച്ചു നടന്നു...

ഇരുട്ടായത് കൊണ്ട് അവൾക് വഴി തെളിയുന്നിലായിരുന്നു... എന്തേലും ചോതിച്ചാൽ ഇവിടെ കളഞ്ഞിട്ട് പോകുമോ എന്ന് പേടിയുള്ളത് കൊണ്ട് അവള് ഒന്നും ചോദിച്ചില്ല... പെട്ടെന്നാണ് കുറച്ചു ദൂരത്തായി വെളിച്ചം കത്തുന്നത് കണ്ടത്.. അതിനടുത്ത് എത്തിയതും അവളുടെ കണ്ണുകൾ വിടർന്നു.... അവള് അവനിൽ നിന്നു കയ്യ് വിട്ടു മുന്നോട്ടേക്ക് ഓടി... അന്ന് ദ്രുവുമായി കാട്ടിൽ അകപെട്ടപ്പോൾ വെള്ളച്ചാട്ടത്തിനു അടുത്ത് താമസിച്ചില്ലെ അവിടെയാണ് അവള് ഉള്ളത്... എന്നാൽ ആ വെള്ളത്തിനു അടുത്തുള്ള മരത്തിനെല്ലാം കളർ ലൈറ്റ്‌സ് ഫിറ്റ്‌ ചെയ്തിട്ടുണ്ട്...ആകാശത്തു മിന്നുന്ന നക്ഷത്രങ്ങൾ ആാാ തെളിഞ്ഞ വെള്ളത്തിൽ കാണാമായിരുന്നു.... അതെല്ലാം അവളുടെ കണ്ണിനെ കുളിര് അണിയിച്ചു...

അവളുടെ ഓരോ ഭാവവും ദ്രുവ് കണ്ണു കൊണ്ട് ഒപ്പിയെടുത്തു... എന്നാൽ ഇതൊന്നുമറിയാതെ പ്രവി എല്ലാം നോക്കി കാണുകയായിരുന്നു പെട്ടെന്നാണ് പുറകിലൂടെ ദ്രുവ് അവളെ ചുറ്റിപിടിച്ചത്... അവള് ഒന്ന് പൊങ്ങി... കാലിൽ നിന്ന് എന്തോ തരിപ്പ് കേറി നെഞ്ചിൽ കുത്തിയത് പോലെ തോന്നി... ഒരടി അനങ്ങാൻ ആവാതെ അവള് നിന്നു... അവന് എങ്ങോട്ടോ കയ്യ് ചൂണ്ടി... പ്രവിയും ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കി...ആ വെള്ളത്തിൽ അക്ഷരങ്ങൾ തെളിഞ്ഞു വന്നു... "i love you " വെള്ളത്തിനു മേലേ ഫിറ്റ്‌ ചെയ്ത ലൈറ്റ് കത്തി അതിൽ എഴുതിയത് കണ്ടു അവൾക്ക് ഒരുപാട് സന്തോഷം തോന്നി.... അവള് അവനിൽ നിന്നു അടർന്നു മാറാതെ തിരിഞ്ഞു നിന്നു അവനു നേരെ മുഖമുയർത്തി...

"അപ്പൊ താൻ ഞാൻ വിചാരിച്ച പോലെ അല്ലല്ലോ "അവള് കുറുമ്പൊടെ പറഞ്ഞു.. "എന്താ നീ വിചാരിച്ചേ.. " "താനൊരു ഒരു അൺറൊമാന്റിക് മൂരാച്ചി ആണെന്ന് "അതും പറഞ്ഞു അവന്റെ വായിലുള്ളത് കേള്കുന്നതിനു മുന്നേ ചിരിച്ചു കൊണ്ട് അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തിയിരുന്നു... ഒന്നും മിണ്ടിയില്ല അവന് അവളെ ചേർത്ത് പിടിച്ചു അവിടെ തന്നെ നിന്നു... മുഖത്ത് ഉറ്റിവീഴുന്ന വെള്ളത്തുള്ളികൾ ആണ് അവനെ കണ്ണു തുറപ്പിച്ചത്... പതിയെ പ്രണയം നിറഞ്ഞ നിമിഷത്തിൽ അവിടെ ശബ്ദത്തോടെ മഴപെയ്തു... എന്നിട്ടും അടർന്നു മാറാതെ നിക്കുന്ന അവളെ കണ്ടു അവനൊന്നു ചിരിച്ചു... പതിയെ ദേഹത്ത് നിന്നു അടർത്തി മാറ്റി ... അവള് തല ഉയർത്തി അവനെ നോക്കി...

അവളുടെ മുഖത്ത് മഴത്തുള്ളികൾ പലദിശയിൽ ഒഴുകുന്നത് കണ്ടു അവനിലെ വികാരം ഉണർന്നു... ഇരുകൈകളിലും അവളെ പൊക്കിയെടുത്തു നടക്കുമ്പോൾ അവൾക് യാതൊരു പേടിയും ഇല്ലായിരുന്നു... അന്ന് ഉറങ്ങിയാ അതെ കുടിലിൽ അവളെ കിടത്തുമ്പോൾ രണ്ടുപേരുടെ കണ്ണിലും പ്രണയം മാത്രമായിരുന്നു... പതിയെ അവന്റെ മുഖം അവളുടെ കഴുത്തിൽ പൂഴ്ത്തി ഒരു പിടച്ചിലോടെ അവള് ഒന്ന് കുറുകി... പുലർച്ചെ വീട്ടിലേക്ക് മടങ്ങുമ്പോൾ രണ്ടുപേരും അവർ മാത്രമുള്ള ലോകത്തായിരുന്നു ************* വീണ്ടും ബാംഗ്ലൂരിലെ കമ്പനിയിൽ എന്തോ കേസ് വന്നു പെട്ടതിനു ഋഷിയെട്ടനും അച്ഛനും പോകുവാണ്...

കിച്ചുവിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അന്ന് പോയപ്പോൾ ആ ഒരാഴ്ച അവളെങ്ങനാ നിന്നത് എന്ന് അവൾക്ക് അറിയൂ... എന്നാൽ അവനു പോയെ പറ്റൂ... അവന്റെ മുന്നിൽ അവനെ വിഷമിപ്പിക്കാതെ ഇരിക്കാൻ വേണ്ടി അവള് ചിരിക്കാൻ ശ്രേമിച്ചു എന്നാൽ അത് പരാജയപെട്ടു...എന്നാൽ ഋഷി ഒന്നും മിണ്ടാൻ നിന്നില്ല അവനറിയാം അവള് അത്രെയേറെ സങ്കടപെടുന്നുണ്ട് എന്ന്... അച്ഛന് ഇറങ്ങി ഋഷിയെ വിളിക്കാൻ വേണ്ടിയാണ് കിച്ചു മുറിയിൽ കേറിയത്... കയ്യില് പിടിച്ചു ഡോർ അടച്ച് ഡോറിൽ തട്ടി നിർത്തി ഋഷി അവളുടെ നെറ്റിയിൽ അമർത്തി ഉമ്മവെച്ചു... "പെട്ടെന്ന് വരാം "അവന് പതിഞ്ഞ ശബ്ദത്തോടെ പറഞ്ഞു... എന്നാൽ അവൾക്കു മറുപടി ഇല്ലായിരുന്നു..

നിലത്തേക്ക് നോക്കിയിരിക്കുന്ന കിച്ചുവിന്റെ താടിയിൽ പിടിച്ചു പൊക്കി അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു... ചുണ്ടുകൾ വെമ്പുന്നത് കണ്ടപ്പോൾ അവനു സഹിച്ചില്ല... അവന് അവളുടെ ചുണ്ടിലേക്ക് ആഴ്ന്നിറങ്ങി... കണ്ണുനീരിന്റെ ഉപ്പുചോയ അവനെ അവളിൽ നിന്നു അടർത്തി... ഒന്നുടെ നെറ്റിയിൽ ഉമ്മവെച്ചു ഒന്ന് പറയാതെ അവന് മുറിയിൽ നിന്ന് ഇറങ്ങി... എന്തോ അവളുടെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു... അരുതാതെന്തോ നടക്കാൻ പോകുന്ന പോലെ... അവള് നെഞ്ചിൽ കയ്യ് വെച്ച് ദേവിയെ വിളിച്ചു......................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story