കൃഷ്ണ: ഭാഗം 88

krishna

എഴുത്തുകാരി: Crazy Girl

"അവന് പോകുമോ ദേവേട്ടാ "ശ്രീദേവി "അറിയില്ലാ "ദേവൻ "എനിക്കിനിയും അവനെ ഇങ്ങനെ കാണാൻ വയ്യ... എന്റെ മോന്... എത്രയാന്ന് വെച്ചാ ഇങ്ങനെ... അവനെ ഓർത്തു എന്റെ നെഞ്ച് വിങ്ങുന്നത് അവന് കാണുന്നില്ലേ "ശ്രീദേവിയുടെ കണ്ണു നിറഞ്ഞു.. "എനിയും നീ കരഞ്ഞു വയ്യാതാക്കല്ലേ ദേവി... നിന്റെ ഈ ടെൻഷൻ കാരണം ആണ് രോഖമൊന്നു പോവ്വാത്തത്... "ദേവൻ ദേവിയെ നോക്കി ശാസനയോടെ പറഞ്ഞു... "എങ്ങനാ കരയാതിരിക്കും ദേവേട്ടാ എന്റെ കുഞ്ഞല്ലേ അവന്... അവന് ഇങ്ങനെ നീറി കഴിയുമ്പോൾ എങ്ങനാ ഞാൻ "ശ്രീദേവി വിതുമ്പി... "അമ്മേ "ഡോറിനടുത് നിന്നു ഋഷിയിടെ വിളി കേട്ട് അവർ അത്ഭുദത്തോടെ നോക്കി...

ഋഷി അമ്മയുടെ അടുത്ത് വന്നു ഇരുന്നു കണ്ണുകൾ തുടച്ചു കൊടുത്തു.. നെറ്റിയിൽ ചുംബിച്ചു... "അമ്മേ "അത്ഭുദത്തോടെ നോക്കുന്ന ശ്രീദേവിയെ അവന് സ്നേഹപ്പൂർവം വിളിച്ചു... "ഒന്നുടെ വിളിയെടാ " "അമ്മേ " ഋഷി വിളിച്ചതും അവർ കണ്ണു നിറച്ചു കൊണ്ട് മകനെ പുണർന്നു... "എത്രയായി നീ എന്നേ അമ്മേയെന്ന് വിളിച്ചിട്ട്... എന്റെ അടുത്ത് ഇത് പോലെ ഒന്ന് ഇരുന്നിട്ട്... എന്റെ കുട്ടി ആകെ മാറിപ്പോയി... എന്തിനാ ഇങ്ങനെ നീറി ജീവിക്കണെ "അവർ അവന്റെ മുടിയിൽ തലോടി... "എന്നോട് ക്ഷമിക്കമ്മേ... "അവന് അവരിൽ നിന്നു അടർന്നു മാറി കൊണ്ട് പറഞ്ഞു... "ഇല്ലടാ... അമ്മക്ക് ഇപ്പൊ സന്തോഷമായി നീ അടുത്ത് വന്നല്ലോ "

അവർ കണ്ണുകൾ തുടച് നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു അവന് അമ്മയെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഇതെല്ലാം നിരക്കണ്ണോടെ നോക്കി നിൽക്കുന്ന ദേവന്റെ അടുത്ത് ചെന്നു.... "ഞാൻ കാരണം എനി അമ്മക്ക് ഒന്നും വരില്ല അച്ഛാ... അച്ഛന് പറഞ്ഞ പോലെ കോയമ്പത്തൂർ ഞാൻ പോകാം... " "സത്യമാണോടാ നീ പറയുന്നത് "അവർ വിശ്വാസം വരാതെ ചോദിച്ചു.. "ഹ്മ്മ്... നാളെ തന്നെ ഞാൻ പോകുവാ... അവിടെ ചെന്ന് എല്ലാം കഴിഞ്ഞിട്ടേ എനി വരുള്ളൂ " "നന്നായി... "ദേവൻ മകന്റെ മുടിയിൽ തലോടി കൊണ്ടു പറഞ്ഞ്‌ അവന് രണ്ടുപേരെയും ഒന്ന് നോക്കി മുറിയിൽ നിന്നു ഇറങ്ങി... "രണ്ട് വർഷമായി അവനെ ഇത് പോലെ ഒന്ന് കണ്ടിട്ട്... അവള് പോയതിൽ പിന്നെ അവന് മുറിവിട്ട് ഇറങ്ങാറ് പോലും ഇല്ലാ..

ബിസിനസ്‌ എല്ലാം അജുവിന്റെയും ദ്രുവിനെയും ഏല്പിയ്ച്ചു എല്ലാം നിന്നും ഒഴിഞ്ഞു മാറി ആ മുറിയിൽ തന്നെ ഇരിക്കും... ആ മുറിയാണ് അവന്റെ ലോകം... ആരെയും ഇപ്പൊ അങ്ങോട്ട് കയറ്റത്തില്ല എന്തിനു ഈ എന്നേ പോലും... ഒന്നും കൊഴപ്പില്ല എങ്ങനാ വേണേലും ജീവിച്ചോട്ടെ... പക്ഷെ ഇങ്ങനെ നീറി കഴിയാണത് കാണാൻ വയ്യാ... "ശ്രീ ദേവി ദേവന്റെ നെഞ്ചിലേക്ക് വീണു... "എല്ലാം ശെരിയാകും നമ്മക്ക് നമ്മുടെ പഴേ ഋഷിയെ തിരികെ കിട്ടും നീ നോക്കിക്കോ "ദേവൻ മനസ്സിൽ പ്രദീക്ഷയോടെ പറഞ്ഞു.. ************** പിറ്റേന്ന് രാവിലെ തന്നെ ഋഷി പോകാൻ ആയി ഒരുങ്ങി മുറി ലോക്ക് ചെയ്ത് താക്കോൽ ബാഗിലിട്ട് അവന് ബാഗും ആയി ഇറങ്ങി...

താഴെ തന്നെ അത്ഭുദത്തോടെ നോക്കുന്ന അജുവിനെയും അച്ചുവിനെയും നോക്കി അവന് പുഞ്ചിരിച്ചു... അത് മതിയായിരുന്നു അജുവിനു അവനെ കെട്ടിപിടിച്ചു ഇത്രയും ദിവസം മിണ്ടാതിരുന്നതിനുള്ള പരാതി തീരാൻ... "സുഖല്ലേ "അജുവിൽ നിന്നു അടർന്നു മാറി നിരവയറുമായി നിൽക്കുന്ന അച്ചുവിനെ നോക്കി ഋഷി ചോദിച്ചു... അവള് നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു ആണെന്ന് തലയാട്ടി... അജു അവന്റെ ബാഗ് കയ്യിലെടുത്തു പുറത്തേക്കിറങ്ങി കാറിന്റെ ഡിക്കിയിൽ ബാഗ് വെച്ചു... അച്ഛനും അമ്മയോടും യാത്ര പറഞ്ഞു... കാറിലേക്ക് നടക്കുമ്പോൾ ആണ് ഗേറ്റ് കടന്നു ബുള്ളറ്റ് വന്നത്... അതിൽ നിന്നു ഇറങ്ങുന്ന ദ്രുവിനെ കണ്ടു അവന് ഒന്ന് നിന്നു...

"പോകാൻ ആയോ "ദ്രുവ് ഋഷിയുടെ അടുത്ത് വന്നു ചോദിച്ചു... "ഹ്മ്മ് ഇപ്പോളെ വിട്ടാൽ ബ്ലോക്ക്‌ ഇല്ലാതെ പെട്ടെന്ന് എത്തും "ഋഷി അവനെ നോക്കി പറഞ്ഞു... "പോയി വാ... "ദ്രുവ് അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു... ഋഷി വീണ്ടും എല്ലാവരേം നോക്കി കാറിലേക്ക് കയറി... കാറു ഗേറ്റ് കടന്നു പോകുന്നത് വരെ എല്ലാവരും അത് നോക്കി നിന്നു...ശ്രീദേവി നിറഞ്ഞു വന്ന കണ്ണീരോടെ വീട്ടിലേക്ക് കയറി... പുറകെ ദേവനും... "കമ്പനിയിൽ പോണ്ടേ "ദ്രുവിന്റെ അടുത്ത് വന്നു അജു ചോദിച്ചു.. "ഹ്മ്മ് പോണം നിങ്ങള് എങ്ങോട്ടാ "രണ്ട് പേരെയും നോക്കി ദ്രുവ് "ഒന്ന് ഹോസ്പിറ്റലിൽ പോണം ചെക്കപ്പ് ഉണ്ട് "അജു "ഹ്മ്മ് അത് കഴിഞ്ഞു വരുമോ "ദ്രുവ് ആയിരുന്നു "വരാം.. "അതും പറഞ്ഞു

അച്ചുവിനെ ചേർത്ത് പിടിച്ചു അവളെ കാറിൽ കയറ്റി ദ്രുവിനോട് യാത്ര പറഞ്ഞു അജു കാറിൽ കയറി വിട്ടു... ദ്രുവ് തല ചെരിച് അപ്പുറത്തെ വീട്ടിന്റെ ബാൽക്കണി ഒന്ന് നോക്കി... പ്രധീക്ഷിച്ച പോലെ ബുള്ളറ്റിന്റെ ശബ്ദം കേട്ട് തന്നെ കാത്ത് അവള് ഉണ്ടായിരുന്നു... പതിവ് നോട്ടം നൽകി അവനും ബുള്ളറ്റിൽ കയറി....അവന് മായുന്നത് വരെ അവള് നോക്കി നിന്നു.... ************** പോകുംവഴി മനസ്സ് ശൂന്യമായിരുന്നു.....പരിചയമുള്ള വഴികളെല്ലാം ഇപ്പൊ അപരിചിതമായിരിക്കുന്നു... "എത്രയാന്ന് വെച്ചാ നീ ഇങ്ങനെ... നീ ഓർക്കണം നിന്നേ ഓർത്തു മനസ്സ് ഉരുകി ജീവിക്കുന്ന ഒരു ജീവൻ ഇവിടെ ഉണ്ടെന്ന്... നിന്നെ സ്നേഹിക്കുന്നതിന്റെ പേരിലാ നിന്റെ അമ്മ കണ്ണീരൊഴുകുന്നേ...

കഴിഞ്ഞ ആഴ്ച ബിപി കുറഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയപ്പോൾ ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ... ആകെ ക്ഷീണിത ആയിരിക്കുന്നു നിന്റെ അമ്മ... എനിക്കറിയാം നിന്റെ വിഷമം... പക്ഷെ എന്ത് കൊണ്ടാ നീ എല്ലാരേയും അടർത്തി മാറ്റുന്നത്... ഒന്നോർത്തോ ആ പാവത്തിനെയും നിനക്ക് നഷ്ടപ്പെട്ടാൽ നീറി ജീവിക്കേണ്ടി വരും നീ... നീ കാരണം ആണ് നിന്റെ അമ്മക്ക് ഇല്ലാത്ത രോഖങ്ങൾ ഒക്കെ വരുന്നത് എന്ന് ഓർക്കണം " ഇന്നലെ അച്ഛന് പറഞ്ഞത് ഓർത്തപ്പോൾ ശെരിയാണെന്ന് തോന്നി.. എന്ത് കൊണ്ടാ ഞാൻ അവരെ അകറ്റിയത്.. എന്റെ അമ്മ എന്റെ അമ്മയെ നോക്കി ഞാൻ ചിരിച്ചിട്ട് എത്രയായി... പാവം ഞാൻ കാരണം ഒരുപാട് ഒരുപാട് വേദനിച്ചു.. ഇല്ലാ പഴേ ഋഷി ആകാൻ കഴിഞ്ഞില്ലേലും എനി എന്റെ അമ്മയെയും അച്ഛനെയും വേദനിപ്പിക്കാൻ എനിക്ക് കഴിയില്ലാ... അവന് മനസ്സിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് നോക്കി... **************

"സർ എത്തി "ഡ്രൈവർ പറയുന്നത് കേട്ടിട്ടാണ് ഋഷി ഉറക്കിൽ നിന്നു ഉണർന്നത്... അവന് ചുറ്റും ഒന്ന് നോക്കി... ശേഷം കാറിൽ നിന്നു ഇറങ്ങി ഡ്രൈവറോട് പറഞ്ഞു കൊണ്ട് ഫ്ലാറ്റിനു ഉള്ളിൽ കയറി... അവിടെ ഒരു റൂം ഇന്നലെ അച്ഛന് ബുക്ക്‌ ചെയ്തത് കൊണ്ട് ഋഷി ഡ്രൈവറോഡ് അയാൾക് വേണ്ട പൈസയും കൊടുത്ത് അവന് എടുത്ത മുറിയിൽ നടന്നു.... ************** "ഡീ നീ അറിഞ്ഞോ നിന്റെ പ്രൊജക്റ്റ്‌ ഏറ്റു കൊണ്ട് പുതിയ ഒരു സർ ജോയിൻ ചെയ്യുവാ... മോളേ ഇത്രയും കാലം പണിയില്ലാതെ നടന്നു എനി അതിനു പറ്റില്ല.. "ആരാധി "ഏത് കൊരങ്ങൻ ആണേലും കൊഴപ്പമില്ല... മനുഷ്യനോട് നന്നായി പെരുമാറിയ മതി..

അല്ലാതെ ദേ ആ കസേരയിൽ ഇരിക്കുന്ന കോട വയറിന്റെ സ്വഭാവം കാട്ടിയാൽ എന്റെ തനി സ്വഭാവം അങ്ങേര് കാണും "അമൃത വീറോടെ പറഞ്ഞു... "ആ ആരായാലും സുന്ദരൻ ആയ മതിയായിരുന്നു... ഈ വയസ്സന്മാരെ വായി നോക്കി മനുഷ്യൻ മടുത്തു "ആരതി തലയിൽ കയ്യ് വെച്ച് കൊണ്ട് പറയുന്നത് കേട്ട് അമ്മു ചിരിച്ചു... ഇതാണ് അമ്മുവും ആരാധിയിലും ശ്രീലക്ഷ്മി കമ്പനിയുടെ എംപ്ലോയീസ്... ഇത് അത്ര അറിയപ്പെടുന്ന കമ്പനി ഒന്നുമല്ല.. അത്കൊണ്ട് തന്നെ പ്രതേകിച്ചു പണിയൊന്നുമില്ല ഇവർക്ക്.. എന്നാൽ ഇവരാണ് ഈ കമ്പനിയിൽ വയസ്സ് വെച്ച് ഏറ്റവും ഇളയത് ഇവരാണ് ബാക്കിയുള്ളവർ എല്ലാം ഒന്നും രണ്ടും കെട്ടിയതാണെന്ന് സാരം...

ഋഷി കോയമ്പത്തൂർ വന്നത് അവന് രണ്ട് വർഷം മുന്നേ നിർത്തി വെച്ച ആ ബിസിനെസ്സിലേക്ക് വീണ്ടും കാലെടുത്തു വെച്ചത്തിന്റെ ആദ്യ പ്രൊജക്റ്റ്‌ ബന്ധപെട്ടാണ്... "come come... സർ എത്തിയിട്ടുണ്ട്.. "എല്ലാവരും നിലവിളിച്ചു ഓടുന്നത് കണ്ടാണ് ആരുവും അമ്മുവും അവരുടെ കൂടെ പുറത്തേക്കിറങ്ങിയത്... കാറിൽ നിന്നു ഇറങ്ങുന്ന ഋഷിയെ കണ്ടു രണ്ടിന്റെയും കണ്ണു തള്ളി... "എടി അമ്മു ഇതാണോടി നിന്റെ പ്രൊജക്റ്റ്‌ ഏറ്റ ആള്... നീ ഇന്നലെ പറഞ്ഞ പോലെ പ്രൊജക്റ്റ്‌ എക്സ്ചേഞ്ച് ചെയ്താലോ... നിന്റെ ജോലി ഞാൻ ഏറ്റെടുക്കാമെടി.. " "അമ്പടി പുളുസു... ഇന്നലെ ഞാൻ നിന്റെ കാലു പിടിച്ചു ഇത് ഏൽക്കാൻ പറഞ്ഞപ്പോ അവൾക് വയ്യ എന്നിട്ട് സുന്ദരൻ ബോസിനെ കണ്ടപ്പോൾ അവള്ടെ ചാട്ടം കണ്ടില്ലേ....തരില്ലെടി മോളേ... "അമ്മു കൊഞ്ഞനം കുത്തി ആരുവിനോട് പറഞ്ഞു പക്ഷെ അവളുടെ ആ ഭാവം ഋഷി കണ്ടിരുന്നു...

ഒരുമാത്ര അവന് അവളിൽ തന്നെ നോക്കി പോയി... പെട്ടെന്ന് കണ്ണുകൾ വലിച്ചു കമ്പനി ഓണർ നകുലന്റെ കൂടെ അവരുടെ ക്യാബിനിലേക്ക് നടന്നു... "ഹ്മ്മ് ജാടയാ... ഞാൻ ഒന്ന് ചിരിച്ചപ്പോൾ നോക്കി പേടിപ്പിച്ചത് കണ്ടില്ലേ "അമ്മു ദേഷ്യത്തോടെ പറഞ്ഞു.. "അയ്യെടി നീ കൊഞ്ഞനം കുത്തുന്നത് കണ്ടിട്ട് ഇതേതാ ജീവി എന്നാ മട്ടിൽ നോക്കിയതാ "ആരു അത് പറഞ്ഞു ചിരിച്ചു... "ദേ അമൃത ഇവിടെ നിക്കുവാനോ.. തന്നെ സർ വിളിക്കുന്നുണ്ട്... ചെല്ല് "രാജേഷേട്ടൻ പറഞ്ഞപ്പോൾ അവള് തലയാട്ടികൊണ്ടു ആരുവിനോട് പറഞ്ഞു പ്രോജക്ടിന്റെ പേപ്പേഴ്സ് എടുത്ത് ക്യാബിനിലേക്ക് നടന്നു... "സർ may ഐ കമിങ് "അമ്മു ഡോർ കുറച്ചു തുറന്ന് കുറച്ചു തലയിട്ട് പറഞ്ഞു "yes കമിങ് "കുടവയറൻ ആണ് "ലുക്ക്‌ mr ഋഷികേശ്...

she ഈസ്‌ അമൃത... അമൃത ആണ് ഈ പ്രോജെക്ടിൽ തന്നേ സഹായിക്കാൻ പോകുന്നത്... ആൻഡ് യു ക്യാൻ ആസ്ക്‌ ഹേർ എവെരിതിങ് എബൌട്ട്‌ ദിസ്‌ പ്ലേസ് "കുടവയറൻ അമൃതയെ പരിചയപ്പെടുത്തി അവള് പരമാവധി വിനയം വരുത്തി ഋഷിയെ നോക്കി പുഞ്ചിരിച്ചു... ഋഷി അവളെ ഒന്ന് നോക്കി കൊണ്ട് വീണ്ടും അയാളിലേക്ക് തിരിഞ്ഞു... "ഹോ മനുഷ്യൻ ആയാൽ ഇത്ര ജാടാ പാടില്ല... ഇങ്ങേരുടെ ഇരുത്തം കണ്ടാൽ വിചാരിക്കും ഇങ്ങേർക്ക് മാത്രമേ കൂളിംഗ് ഗ്ലാസ്‌ ഉള്ളൂ എന്ന് "അവർ ഓർത്തു അവള് പറയുന്നത് മനസ്സിൽ കണ്ട പോലെ ഋഷി ഗ്ലാസ്‌ കണ്ണിൽ നിന്നെടുത്തു... എന്നിട്ട് അവളുടെ കയ്യില് നിന്നു ഫയൽ വാങ്ങാൻ അവൾക് നേരെ കൈ നീട്ടിയപ്പോൾ ആണ് അവള് ഋഷിയുടെ മുഖം കണ്ടത്....

ഒരുമാത്ര അവള് ഞെട്ടി... "ഈ മുഖം... ഈ മുഖം ഞാൻ എവിടെയോ... "അവള് അവനെ ഉറ്റുനോക്കി കൊണ്ട് ഓർത്തു.. "എക്സ്സ്ക്യൂസ്‌മി "ഋഷിയുടെ ശബ്ദം ആണ് അവളെ ഉണർത്തിയത്... അവള് വിട്ടുമാറാത്ത ഞെട്ടലോടെ അവന്റെ കയ്യില് ഫയൽ കൊടുത്തു അവരോട് പറഞ്ഞിറങ്ങി... "ഇയാളെ ഞാൻ എവിടെയോ "വീണ്ടും മനസ്സിൽ ഉരുവിട്ട് കൊണ്ട് അവള് അവളുടെ സീറ്റിൽ പോയി ഇരുന്നു... ************* "ഐ വാണ്ട്‌ ടു സീ യു " "അയ്യോ പറ്റില്ലാ ഞാൻ ഇപ്പൊ ക്ലാസ്സിലാ " "എന്നിട്ട് നീ എങ്ങനാ മൊബൈൽ യൂസ് ആകുന്നെ " "അത് ഞാൻ ബാക്ക് ബെഞ്ചാ..." "ഒന്നും പറയണ്ടാ എനിക്ക് കാണണം..." "അത്രക്ക് മുട്ടി നിൽകുവാണേൽ ഇങ്ങോട്ട് വന്നു എന്നേ കൊണ്ട് പോ അല്ല പിന്നെ " "ഈശ്വര ബ്ലൂ ടിക്ക് വീണാലോ പിന്നെ എന്താ മറുപടി തരാത്തെ.. ഈ കടുവന്റെ ഒരു ദേഷ്യം... ഞാൻ പിന്നെ എന്ത്‌ ചെയ്യാനാ ഇത് ലാസ്റ്റ് month ആണ്..

ഈ ക്ലാസിനു പഠിച്ചു പാസ്സ് ആയാലേ അങ്ങേരുടെ കമ്പനിയിൽ ജോയിൻ ചെയ്യാൻ കയ്യൂ.. അതിനുള്ള നെട്ടോട്ടത്തിലാണെന്ന് ഇങ്ങേർക്ക് അറിയണോ.. അപ്പോഴാ കാണണം എന്ന്... ആ രാത്രി വിളിച്ചു ദേഷ്യം മാറ്റാം "പ്രവി ഓർത്തു കൊണ്ട് മൊബൈൽ ബാഗിലിട്ട് ക്ലാസ്സിൽ ശ്രേദ്ധിച്ചു.... നിംഡ ജിൻഡാ രംഭ ജൂണ്ടോ.. "ബാഹുബലിയിലെ ആ കാട്ടുഭാഷ പറയുന്നത് പോലെ ഉണ്ട് ഒന്നും തിരിയുന്നില്ലല്ലോ ശിവനെ ... ഏത് പേജ് ആണാവോ മൊട്ടത്തലയൻ വായിക്കുന്നത്... "പ്രവി പേജ് മൊത്തം മറിച്ചു നോക്കുമ്പോൾ ആണ് ക്ലാസ്സ്‌ മൊത്തം നിശബ്ധത്തിൽ ആയത്... "ഏഹ് അങ്ങേര് ചത്തോ "അവള് ഏന്തി വലിച്ചു മുന്നോട്ട് നോക്കി... സർ പുറത്തേക്ക് നോക്കുന്നത് കണ്ടു അവള് അങ്ങോട്ടേക്ക് നോക്കി... "ഈശ്വര കടുവ "അവള് മനസ്സിൽ പറഞ്ഞത് ആണേലും ക്ലാസ്സ്‌ മൊത്തം കേട്ടു.. അവള് തലയിൽ കൈവെച്ചു കുനിഞ്ഞു നിന്നു..

എന്നാൽ താൻ കാറ്റത്തു പൊങ്ങിയിരുന്നു... കുതറാൻ വരെ അവള് നിന്നില്ല... കാരണം കടിയേറ്റ സിംഹത്തിന്റെ കയ്യിലാ താൻ ഉള്ളത് എന്നവൾ ഓർത്തു... ദ്രുവ് മറ്റേ കയ്യില് അവളേം ഇടത് കയ്യില് ബാഗും പിടിച്ചു പുറത്തേക്ക് നടന്നു... ബെറുതെ എല്ലായിടത്തും നോക്കിയപ്പോൾ കണ്ടു വായുംപുളന്നു നോക്കുന്ന ക്ലാസ്സ്‌മേറ്റ്... തടിക്ക് കയ്യ് കൊടുത്ത് നിൽക്കുന്ന സർ.. അങ്ങേർക്ക് ഒരു ടാറ്റയും പറഞ്ഞു അന്തസ്സായി ക്ലാസ്സിൽ നിന്നു ഇറങ്ങി... സ്റ്റാൻഡിൽ വെച്ച ബുള്ളറ്റിന്റെ മേലേ ഇരുത്തിയപ്പോൾ ആണ് ഞൻ ഭൂമിയിൽ ഇറങ്ങിയത്... എന്നാൽ തന്നെ നോക്കാതെ വേറൊങ്ങോട്ടോ നോക്കി നില്കുന്നത് കണ്ടു അവള് വാത്സല്യം തോന്നി...

"കിചേച്ചിയെ ഓർമ വന്നോ "അവന് നെറ്റിയിൽ വീണ മുടികളുടെ അവള് ഒതുക്കി കൊണ്ട് ചോദിച്ചു... പക്ഷെ അവന് അവളെ ഇറുക്കെ പുണർന്നു.... "ആം സോറി "അവന് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി പറഞ്ഞു.. "ഇന്നലെ അച്ഛന് കാണാൻ വന്നു അല്ലെ "അവള് അവന്റെ മുടിയിൽ തലോടി.. ദ്രുവ് അവളിൽ നിന്നു അടര്ന്നു മാറി അവളെ നോക്കി തലയാട്ടി... "പോട്ടെ അച്ഛനോട് ഞാൻ പറഞ്ഞോളാം... "അവള് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു "എന്നാലും " "ഒരു എന്നാലും ഇല്ലാ.. വന്നേ എനിക്ക് വിശക്കുന്നു ഐസ് ക്രീം വേണം "അവള് ചിണുങ്ങുന്നത് കണ്ടു അവന് കണ്ണുരുട്ടി... "ക്ലാസ്സിൽ പോടീ " "അയ്യെടാ എനി ഞാൻ പോകില്ലാ എനിക്ക് ഐസ് ക്രീം വേണം പ്ലീസ് "

അവൾ അവനോട് കൊഞ്ചിയത് കണ്ടു അവന് അവളെ നോക്കി ബുള്ളറ്റിൽ കയറി അവളും ഇറങ്ങി രണ്ടു സൈഡിലും കാലിട്ടു ഇരുന്നു അവനെ ഇറുക്കെ പുണർന്നു... "കിച്ചേച്ചി പോയതിനു ശേഷം ഞങ്ങളുടെ വിവാഹ കാര്യം മറന്നതാണ്... വീണ്ടും അച്ഛന് ആണ് അത് വലിച്ചിട്ടത്... പക്ഷെ ആ സമയം ദ്രുവിന്റെ അവസ്ഥ ദയനീയമായിരുന്നു... അച്ഛനോടും അമ്മയോടും അജുവേട്ടനോടും എന്നോടും മാത്രമേ സംസാരം ഉള്ളൂ...വേറെ ആരോടും കൂടുതൽ സംസാരിക്കില്ല... പക്ഷെ അച്ഛന് കുറച്ചു ദിവസമായി ദ്രുവിനെ കണ്ടു വീണ്ടും വിവാഹം കാര്യം സംസാരിക്കുന്നു എന്നാൽ ദ്രുവ് അച്ഛനോട് ദേഷ്യപ്പെട്ടു മറുപടി നൽകും...

എന്നിട്ട് എന്റെ അടുത്ത് വന്നു സോറി പറയും.... എനിക്കറിയാം ദ്രുവിന് കിചേച്ചിയുടെ മരണം ഒരുപാട് വേദന നൽകുന്നുണ്ട്... പെട്ടെന്നൊരു കല്യാണം അവനും അവന്റെ അച്ഛനും അമ്മയ്ക്കും ഉൾകൊള്ളാൻ പറ്റില്ല... അത് കൊണ്ട് ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഞാൻ തയ്യാറാണ്... പ്രവി ഒന്നുടെ അവനിൽ ഒട്ടിച്ചേർന്നു ഇരുന്നു............................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story