കൃഷ്ണ: ഭാഗം 89

krishna

എഴുത്തുകാരി: Crazy Girl

"ഋഷിയെട്ടൻ അവിടെ എത്തിയോ അജു " അജുവിന്റെ നെഞ്ചിൽ തലചായ്ച്ചു കൊണ്ട് അച്ചു ചോദിച്ചു... "ഹ്മ്മ് എത്തിയെന്നു പറഞ്ഞു... " "ഹ്മ്മ്മ്... ഇന്നെന്നോട് സുഗാണോ എന്ന് ചോദിച്ചപ്പോൾ ശെരിക്കും കരച്ചിൽ വന്നു... കിച്ചു ശെരിക്കും എന്റെ കൂടപ്പിറപ്പിനെ പോലെ ആണ്.. അവള് ഞങ്ങളെ വിട്ടു പോയപ്പോൾ എത്രമാത്രം തകർന്നു ഞാനെന്ന് അറിയുവോ... അപ്പൊ ഋഷിയെട്ടന്റെ അവസ്ഥ എന്തായിരിക്കും... ആ പാവം ഇത്രയും കാലം ആരോടും അടുക്കാതെ നിന്നത് ഋഷിയെട്ടന്റെ മാനസികവസ്ഥ അങ്ങനെ ആയത് കൊണ്ടല്ലേ... എന്തിനാ ഈശ്വരൻ നല്ലവരെ ഇങ്ങനെ സങ്കടപെടുത്തുന്നെ...

ഇപ്പൊ എന്റെ കിച്ചു ഉണ്ടേൽ ഞങ്ങൾടെ മോന്ക് കൂട്ടിനു ഒരു ചേച്ചിയോ ചേട്ടനോ ഉണ്ടാവില്ലായിരുന്നോ അജു "അവന് നെഞ്ചിൽ മുഖം ചേർത്ത് അവള് ഓരോന്ന് പറഞ്ഞു... നെഞ്ചിൽ ചൂട് തട്ടിയപ്പോൾ അവന് അവളെ നേരെ കിടത്തി... "എന്തിനാ നീ കരയുന്നെ...നിന്നോട് ഞാൻ പലതവണ പറഞ്ഞിട്ടുണ്ട് ഓരോന്നു ഓർത്തു ഈ സമയം സങ്കടപെടല്ലേ എന്ന്... ഇന്ന് ഡോക്ടറും പറഞ്ഞു മനസ്സിന്റെ വേദന കുട്ടിയേയും ബാധിക്കും എന്ന്... നീ വേണേൽ എന്റെ മോനെ ഒന്ന് പുറത്ത് എത്തിയിട്ട് കരഞ്ഞോ...

അല്ലാതെ എന്റെ കുഞ്ഞിനേം കൂടി സങ്കടപെടുത്തല്ലേ "അജു അവളുടെ വയറിൽ തലോടി കൊണ്ട് ശകാരിച്ചു... "അപ്പൊ എന്നോട് സ്നേഹമില്ലല്ലേ നിനക്ക്... മാറങ്ങോട്ട് എനി അച്ചു ഇച്ചു എന്ന് പറഞ്ഞു അടുത്തേക്ക് വന്നു പോകരുത് "അവള് അവനേം കൂർപ്പിച്ചു നോക്കി ചെരിഞ്ഞു കിടന്നു... "അച്ചു മോളേ "അവന് അവളുടെ കഴുത്തിൽ മുഖം ചേർത്തു അവള് ഒന്ന് പിടഞ്ഞു... "സോറി ഡീ... നിന്നോട് പറഞ്ഞതല്ലേ നീ ഇപ്പൊ ഇതൊന്നും ഓർക്കണ്ടാ.. നിന്റെ മാത്രമല്ല നമ്മടെ മോനേം നമ്മള് സൂക്ഷിക്കണ്ടേ "അവന് അവളുടെ വയറിലൂടെ കൈകൾ ഇഴച്ചു കൊണ്ട് പറഞ്ഞു...

"എന്നാ പറ എന്നോടാണോ അതോ മോനോടാണോ കൂടുതൽ ഇഷ്ടം " "എന്താ സംശയം നിന്നോട്...നീ ഇല്ലെങ്കിൽ എനിക്ക് എന്റെ മോനെ കിട്ടുവോ..."അവന് കൊഞ്ചലോടെ പറഞ്ഞു.. "എന്നാലേ എനിക്ക് ഐസ്ക്രീം വേണം " "എന്ത് " "എനിക്ക് ഐസ് ക്രീം വേണം... " "എടി മണ്ടി ഈ നട്ടപാതിരാക്ക് എവിടുന്ന് കിട്ടാനാ "അവന് അവളെ കൂർപ്പിച്ചു നോക്കി കൊണ്ട് ബെഡിൽ ഇരുന്നു "അതൊക്കെ കിട്ടും "അവളും വിട്ടു കൊടുത്തില്ല "നീ അനങ്ങാതെ കിടന്നേ നാളെ വാങ്ങാം പോരെ "അവന് കിടക്കാൻ തിരിഞ്ഞു കൊണ്ട് പറഞ്ഞു എന്നാൽ അച്ചു അവനെ നേരെ ഇരുത്തി..

"എനിക്ക് ഐസ്ക്രീം വേണം.. അതും ചോക്ലേറ്റ്.. എനിക്ക് മാത്രല്ല എന്റെ മോനും വേണം അല്ലേടാ "അവള് വയറിൽ തലോടി പെട്ടെന്ന് ആ കുഞ്ഞികാലുകൾ വയറിൽ പതിഞ്ഞു.. "അജു അജു കണ്ടോ എന്റെ മോന് വേണമെന്ന്.. നോക്ക് നോക്ക് "അവള് വയറിൽ കയ്യ് വെച്ച് അജുവിനെ തട്ടി അവന് അത്ഭുദത്തോടെ അവളുടെ ചുരിദാർ വയർ ഭാഗം പൊക്കി അവിടെ കൈ വെച്ച്... ദേ അജു ഇവിടെ അവൾ അവന്റെ കൈ കുറച്ചു കയറ്റി... അവൾ പറഞ്ഞത് പോലെ വയറ്റിൽ കിടന്നു കുഞ്ഞു ചവിട്ടുന്നുണ്ട്.. രണ്ടുപേർക്കും ആദ്യത്തെ അനുഭവം ആയിരുന്നു... "അച്ചേടെ മോനെ "അജു വയറിൽ ചുണ്ട് ചേർത്ത് വിളിച്ചു അതിനു മറുപാടിയായി വീണ്ടു വയറിൽ ചവിട്ടി..

"എന്റെ ചക്കര... അച്ഛാ ഇപ്പൊ ഐസ്ക്രീം കൊണ്ട് വരാട്ടോ അമ്മയെ ചവിട്ടി വേദനിപ്പിക്കല്ലേ "അവന് അവളുടെ വയർ നോക്കി പറഞ്ഞു അച്ചു അത് കൺകുളിർക്കെ കണ്ടു... "ഞാൻ പോയി വരാടി "അച്ചുവിന്റെ ചുണ്ടിൽ ഒന്ന് മുത്തി ആവേശത്തോടെയും സന്തോഷത്തോടെയും അവന് ബെഡിൽ നിന്നു എണീറ്റു ഒരു ടീഷർട് എടുത്തിട്ട് ബൈക്കിന്റെ ചെവിയും എടുത്ത് മുറിയിൽ നിന്നിറങ്ങി... "അജു ഐ ലവ് യു സൊ much ഡാ "അച്ചു നിറഞ്ഞ പുഞ്ചിരിയോടെ മനസ്സിൽ പറഞ്ഞു... ************** രാവിലെ എഴുന്നേറ്റ് ഓഫീസിലേക്ക് ചെന്നു കുടവയറൻ ഉണ്ടായിരുന്നു അങ്ങേരാണ് കണി... ഒരു ഗുഡ് മോർണിംഗ് പറഞ്ഞു പോകാൻ നിന്ന എന്നേ അങ്ങേര് ക്യാബിനിലേക്ക് വിളിച്ചു...

ആരു ആണേൽ വന്നില്ലാ അല്ലേലും ഓഫീസ് ടൈം കഴിഞ്ഞു വന്നിട്ടേ അവൾക് ശീലം ഉള്ളൂ... കുടവയറിന്റെ കൂടെ ഓഫീസിലേക്ക് ചെന്നു... "ലുക്ക്‌ അമൃത... ഇന്നലെ വന്ന ഋഷികേശ്.. ഹി ഈസ്‌ a ഗ്രേറ്റ്‌ ബിസിനസ്‌ മാൻ.. അതുകൊണ്ട് തന്റെ കയ്യിലുള്ള സ്ഥലത്തിന്റെ എല്ലാ ഡീറ്റൈൽസും സർ നോട്‌ പറയണം.. ആൻഡ് യു ഹാവ് ടു ടേക്ക് ഹിം there... ഋഷികേശിന് ആ പ്ലേസ് ബിസിനസ്‌ ആയി എടുക്കണം എന്ന് തോന്നിയാൽ നമ്മക്ക് പിന്നെ ഉദ്ദേശിക്കുന്നതിനേക്കാൾ നമ്മുടെ കമ്പനി ഉയരും profit കൂടും...

സൊ യു ഹാവ് ടു ടേക്ക് ദിസ്‌ പ്രോജെക്റ് very സീരിയസ്‌ലി... " "ഒകായ്‌ സർ "അമ്മു അയാൾ പറയുന്നത് ശെരി വെച്ച് "പിന്നെ അദ്ദേഹത്തിന് ഇഷ്ടപെടാത്ത ഒന്നും താൻ ചെയ്യരുത്... അയാൾ വിചാരിച്ചാൽ ഈ കമ്പനി വരെ പൂട്ടിക്കാൻ കഴിയും... സൊ പരമാവധി ഡിസ്‌സിപ്ലിൻ റെസ്‌പെക്ട് എല്ലാം കാണിക്കണം "അയാൾ വാണിംഗ് എന്നാ മട്ടിൽ അമ്മുവിനോട് പറഞ്ഞു അവൾ തലയാട്ടി കൊണ്ട് ക്യാബിനിൽ നിന്നു ഇറങ്ങി.. "ഇങ്ങേർ പറയുന്നത് കണ്ടാൽ അയാൾ വന്നാൽ ഞാൻ അങ്ങേരുടെ തോളിൽ കേറി ഇരിക്കുന്ന പോലെ ആണല്ലോ...

ഇത് നല്ലാ കൂത്ത്.. ഹും " അമ്മു പിറുപിറുത്തു സീറ്റിൽ ഇരുന്നു... ആരുവും വന്നതോടെ അവരുടെ സംസാരം തുടങ്ങി അതിനിടക്ക് ആ സ്ഥലത്തിന്റെ എല്ലാ ഡീറ്റൈൽസും അവള് എടുത്തു വെച്ച്... പ്രധീക്ഷിച്ച പോലെ കുടവയറിന്റെ വിളി വന്നു.. കൂടെ ഋഷികേശ് എന്നാ ബോസും ഉണ്ടായിരുന്നു... പ്രോജക്ടിന്റെ ആദ്യ പടി... ആ പ്ലേസ് ബോസിന് കാണിച്ചു കൊടുക്കൽ ആണ്.. അത്കൊണ്ട് തന്നേ ആ പ്രോപെര്ടിയുടെ ഫൈലും തന്റെ ഹാൻഡ് ബാഗും എടുത്തു ബോസ്സിന്റെ ഒപ്പരം ഇറങ്ങി.. ആരുവിനോട് പറഞ്ഞപ്പോ അവൾക് നല്ല സങ്കടം ഉണ്ട് അത്കൊണ്ട് ബോസ്സിനോട് അവളേം കൂട്ടിക്കോട്ടെ എന്ന് ചോദിക്കാൻ അമ്മു ഋഷിയുടെ അടുത്ത് ചെന്ന് വിളിച്ചു...

അയാളുടെ നോട്ടം കണ്ടപ്പോൾ പറയാൻ ഉള്ളത് വിഴുങ്ങാൻ തോന്നിയെങ്കിലും പറഞ്ഞു... "സർ അത് പിന്നെ ആരാധിയെയും കൂടെ കൂട്ടിക്കോട്ടെ " "എന്തിനാ അവളെ മാത്രം ആകുന്നെ ഓഫീസിലെയും വീട്ടിലെയും എല്ലാരേയും കൂട്ടിക്കോ.. പാർട്ടിക്കാണല്ലോ നമ്മള് പോകുന്നത് "ഋഷി അവളോടു ദേഷ്യപ്പെട്ടു നടന്നു... "എന്ത് ജാടയാ ഈശ്വരാ ഇങ്ങേർക്ക്.. ഞാൻ ഒന്ന് കൂട്ടിക്കോട്ടെ എന്നല്ലേ ചോദിച്ചുള്ളൂ... ശ്ശെ വെറുതെ വായിലുള്ളത് കേട്ട്... "അമ്മു പിറുപിറുത്തു കൊണ്ട് അങ്ങേരുടെ പുറകിലായി നടന്നു... ************** "അച്ഛാ സ്ഥലം ഞാൻ കണ്ടു..

ഫോട്ടോ അയച്ചിട്ടുണ്ട്... ഇവിടുത്തെ ഡീറ്റെയിൽസ് നോക്കുമ്പോൾ ഐ തിങ്ക് ദിസ്‌ ഗുഡ്... എനി ഇതിന്റെ ഓണറെയും കണ്ടു ഒന്ന് സംസാരിക്കണം അത് കഴിഞ്ഞു ഞാൻ ബാക്കി വിവരം പറയാം... " ഋഷി അച്ചനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു കൊണ്ട് ഫോൺ വെച്ച്.. വീണ്ടും അവിടം മൊത്തം ഒന്ന് നോക്കികൊണ്ട്‌ തിരിഞ്ഞു... കൂടെ വന്നവളുടെ അനക്കം കാണാത്തത് കൊണ്ട് അവന് വീണ്ടും ചുറ്റും കണ്ണോടിച്ചു... ഒരുക്കല്ലിന്മേൽ ഇരിക്കുന്നത് കണ്ടു അവന് ഒന്ന് നോക്കി... നേരത്തെ ഈ സ്ഥലത്തിനെ കുറിച് വാ തോരാതെ വിവരിച്ചതാണ്...

പോരാത്തതിന് നല്ല വെയിലും അവന് ഓർത്തു... "വാ "ഋഷി അവളുടെ അടുത്ത് വന്നു വിളിച്ചു.. അവള് തല ഉയർത്തി ഋഷിയെ നോക്കി.. "എനി എന്തേലും ഡൌട്ട് ഉണ്ടോ സർ "വൈല് കൊണ്ട് ആ മുഖം ഒക്കെ കരുവാളിച്ചിട്ടുണ്ട്...അവന് ഓർത്തു... "ഇല്ലാ "അതും പറഞ്ഞു കൊണ്ട് അവന് കാറിനടുത് നടന്നു.. പുറകെ അവളും... ഋഷി ഡ്രൈവറോട് പറഞ്ഞു കാർ നിർത്തിയത് ഒരു റെസ്റ്റാറ്റാന്റിൽ ആയിരുന്നു... അവളോട് ഇറങ്ങാൻ പറഞ്ഞു കൊണ്ട് അവന് കാറിൽ നിന്നു ഇറങ്ങി റെസ്റ്ററന്റിലേക്ക് നടക്കുമ്പോൾ അമ്മു അന്തം വിട്ടു നിൽക്കുകയായിരുന്നു...

ഋഷി അവനു ഓപ്പോസിറ്റ് ഇരിക്കുന്ന അമ്മുവിനെ കണ്ടു കണ്ണിൽ നിന്ന് കണ്ണട എടുത്തു അവിടെയുള്ള മെനു കാർഡ് അവൾക് നേരെ നീട്ടി.. "ഐ തിങ്ക് യു ആർ tired... എന്തേലും കുടിക്കാൻ ഓർഡർ ചെയ്തോളു.. " ഋഷി പറയുന്നത് കേട്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു... പക്ഷെ അവന് ശ്രെദ്ധ മൊബൈലിലേക്ക് കൊടുത്തിരുന്നു... ഓർഡർ എടുക്കാൻ ആള് വന്നപ്പോൾ അവന് ഒരു ലൈം ജ്യൂസ്‌ പറഞ്ഞു.. ഋഷി കോഫിയും... "സർ നെ കണ്ടപ്പോൾ ഇത്രയും നല്ല മനസ്സുള്ള ആളാണെന്നു വിചാരിച്ചില്ല ശെരിക്കും എനിക്ക് എന്തേലും കുടിക്കണം എന്ന് തോന്നിയിരുന്നു നല്ല ചൂടല്ലേ... .

"അവള് ജ്യൂസ്‌ കുടിച് കൊണ്ട് പറഞ്ഞു അവന് അത് കേട്ടു... സത്യം പറഞ്ഞാൽ അപ്പോഴാണ് അവനു ബോധം വന്നത് താൻ എന്താണ് ചെയ്തത്... താൻ ഒരിക്കലും തനിക് താഴ്ന്നവരെ ഇത് പോലെ അടുത്ത് ഇരുത്തിയിട്ടില്ല.. എന്നിട്ടും താൻ ഇവളെ പോലെ ഒരു പെണ്ണിന് വെള്ളം വാങ്ങിച്ചു കൊടുത്തു... തന്റെ ആ പഴയ സ്വഭാവം എന്റെ കിച്ചു ആണ് മാറ്റിയത്... ഒരു മനുഷ്യൻ ആക്കിയത് അവളാണ്.. മറ്റുള്ളവരുടെ വേദന കണ്ടു പെരുമാറാൻ പഠിപ്പിച്ചത് അവളാണ്... അവള് പഠിപ്പിച്ചത് കൊണ്ടല്ലേ ഞൻ ഇന്ന് ഒരാൾക്കു വേണ്ടി നല്ലത് ചെയ്തത്... കിച്ചുവിനെ പറ്റി ഓർത്തപ്പോൾ അവന്റെ ഹൃദയം വിങ്ങുന്നത് പോലെ തോന്നി...

അവൻ പെട്ടെന്ന് തന്നെ അവിടെ നിന്നു എണീറ്റ്... "ശ്യോ ഞാൻ സംസാരിച്ചത് സർ നു ഇഷ്ടപെട്ടില്ലേ... ശ്ശെ ഒരു താങ്ക്സിൽ ഒതുക്കിയ മതിയായിരുന്നു വെറുതെ പാരഗ്രാഫ് പറഞ്ഞു സർ നെ വെറുപ്പിച്ചു.. "അമ്മു ഓർത്തു ജ്യൂസ്‌ കുടിച്ചു തീർത്തു അവളും അവന്റെ പുറകെ വിട്ടു... ഋഷി ബില്ല് കൊടുത്തു കഴിഞ്ഞു തിരിഞ്ഞു ഡോറിനടുത്തേക്ക് നടന്നു... അമ്മുവും... റെസ്റ്ററന്റ് ഇറങ്ങിയപ്പോൾ ആണ് കുഞ്ഞിനേം പിടിച്ചു ഒരു മുഷിഞ്ഞ സാരിയും ഇട്ടു ഒരു സ്ത്രീ കയ്യ് നീട്ടുന്നത് കണ്ടത്... ഋഷി അവർക്ക് 500 ന്റെ നോട്ട് എടുത്തു കയ്യില് വെച്ച് ഒന്നും കേൾക്കാതെ നടന്നു...

"എന്തിനാ സാറേ ഇവൾക്കൊക്കെ പൈസ കൊടുക്കുന്നെ... ഇവളൊക്കെ മറ്റേതാ...ആ ഡ്രസ്സ്‌ കണ്ടില്ലേ.. ഇവൾക്കൊക്കെ പണിയെടുത്ത് ജീവിച്ചൂടെ " അവിടെ നിന്ന ആരോ പറയുന്നത് കേട്ടപ്പോൾ ഋഷിക്ക് ദേഷ്യം വന്നു... അവന് പറയാൻ വേണ്ടി അയാൾക് നേരെ തിരിഞ്ഞു... "അതെ ചേട്ടാ... പണിയെടുത്തു ജീവിക്കാൻ ചേട്ടൻ ഒരു പണി കൊടുക്കുമോ ഈ ചേച്ചിക്... ഇല്ലല്ലോ... അഥവാ കൊടുത്താൽ തന്നെ നിങ്ങള് പകൽമാന്യമാർ എന്ത് ഉദ്ദേശത്തിലാണെന്ന് അറിയാം... പിന്നെ നിങ്ങൾക് പണമുണ്ടെന്ന് കരുതി അതില്ലാത്തവരെ തരം തിരിച്ചു കാണരുത്...

കാലിൽ ചെറിയ ഒരു മുള്ളു കേറിയാൽ മതി തന്റെ ഈൗ പണക്കൊഴുപ്പ് അങ്ങ് പോകാൻ... അത് മറക്കണ്ടാ "അമ്മു അയാളെ നോക്കി അരിശത്തോടെ പറഞ്ഞു കൊണ്ട് തന്നെ ഉറ്റു നോക്കുന്ന ഋഷിയിടെ അടുത്ത് ചെന്നു.. "സർ ഇത്രെയെങ്കിലും പറഞ്ഞില്ലേൽ എനിക്ക് സമാധാനം ഉണ്ടാകില്ല..മുൻപ് ഞാനും ഇത് പോലെ പറയുമായിരുന്നു എന്റെ ചേച്ചിയാണ് എന്നേ ആ തെറ്റിൽ നിന്നു തിരുത്തിയത്... അതുകൊണ്ട് ഇങ്ങനെ പറയുന്നവരോട് ഇത്രയും പറഞ്ഞില്ലേൽ എനിക്ക് ഉറക്കം വരില്ല "അവള് അവനെ നോക്കി പറഞ്ഞു കൊണ്ട് കാറിൽ കയറി..

ഒരുനിമിഷം ഋഷി പകച്ചു നിന്നു.... മുൻപ് ഇത് പോലെ താൻ ഒരു സ്ത്രീയെ മോശം പറഞ്ഞപ്പോൾ ഇത് പോലെ ഒരു മറുപടിയാണ് എനിക്ക് എന്റെ കിച്ചു തന്നത്... അവന് ഓർത്തു..... പിന്നീട് തിരിച്ചു അവനു കമ്പനിയിൽ പോകാൻ തോന്നിയില്ല അവന് നേരെ ഫ്ലാറ്റിലേക്ക് വിട്ടു അമ്മുവിനെ കൊണ്ട് വിടാൻ ഡ്രൈവറോട് പറഞ്ഞു... ************** "ഋഷി... തങ്ങളുടെ ഭാര്യയെയും കൊണ്ട് കടക്കാൻ നടന്ന റാമിന്റെ ജഡം കിട്ടിയിട്ടുണ്ട് കൂടെ നിങ്ങളുടെ ഭാര്യയുടെ ഒരു ഷാളും ഒർണമെന്റ്സും... ധർമാർ പാലത്തിൽ കാർ മറിഞ്ഞു കൊണ്ടാണ് ആക്‌സിഡന്റ്... ഋഷിക്ക് ഇവിടെ വരാൻ പറ്റുമെങ്കിൽ " എതിർവശത് നിന്നു കേട്ടാ ആ വാക്കുകൾ... ഋഷിയുടെ സമനില തെറ്റിച്ചത്...

പോലീസ് പറഞ്ഞ പ്രകാരം പാലത്തിന്റെ അടുത്ത് താനും ദ്രുവും അജുവും ചെന്നപ്പോൾ നിറയെ ആൾകൂട്ടാമായിരുന്നു... അപ്പോഴും ഋഷി പാതിബോധത്തിൽ ആയിരുന്നു.... അവിടെ കിടത്തിയിരിക്കുന്ന ജീവനറ്റ റാമിന്റെ ശരീരം കണ്ടു ഋഷിക്ക് അവനെ ഒന്നുടെ കൊല്ലാൻ തോന്നി... പക്ഷെ അവന്റെ കണ്ണുകൾ പുഴയിലേക്ക് ചെന്നു... ഇപ്പോഴും പോലീസ് കാർ തിരച്ചിലുണ്ട്... എന്നാൽ അവളുടെ കുറച്ചു ഒർണമെന്റ്സ് ഷാൾ അല്ലാതെ വേറൊന്നും അവർക്ക് കണ്ടെത്താൻ ആയില്ല... "നല്ല ഒഴുക്കുള്ള സ്ഥലമാ... ഇവനെ കിട്ടിയത് ആ കല്ലിനിടയിൽ കുടുങ്ങിയത് കൊണ്ടാ... മറ്റവൾ അങ്ങ് ഒഴുകി പോയിട്ടുണ്ടാകും "ആരുടെ സംഭാഷണം കേട്ടതും ഋഷി തകർന്നു....

അവസാനമായി ഒന്ന് കാണാൻ പോലും പറ്റാതെ തന്നെ ഇട്ടിട്ടു പോയില്ലേ കിച്ചു... കിച്ചുവിന്റെ അകൽച്ച തനിക് എത്രമാത്രം മാറ്റമാണ് നൽകിയത്... അന്നത്തെ ദിവസം വീട്ടിൽ മുഴുവൻ മരിച്ച ബഹളം ആയിരുന്നു... പലരും വീട്ടിൽ വന്നു ഇറങ്ങി പോയി.. എന്നാൽ ഋഷി മുറിയിൽ തന്നെ ആയിരുന്നു... ദിവസങ്ങൾ കൊഴിഞ്ഞു മാസങ്ങൾ കൊഴിഞ്ഞു എന്നിട്ടും അവന് മുറിയിൽ നിന്ന് ഇറങ്ങിയില്ല... ആരെയും കാണാനും വിളിക്കാനും കൂട്ടാക്കിയും ഇല്ലാ.. അജു പലപ്പോഴും അവനെ കാണാൻ വരുമെങ്കിലും മൗനമായിരുന്നു... ഭക്ഷണം തന്നെ മുറിയുടെ പുറത്ത് വെച്ചിട്ടാണ് മറിയാമ്മ പോകാറ്... പക്ഷെ അമ്മയുടെ തളർച്ച.. അതാണ്‌ തന്നെ ഇപ്പോ ഇവിടെ കൊണ്ടെത്തിച്ചത്...

ഒരുകണക്കിന് താൻ എന്തിനാണ് അച്ഛനോടും അമ്മയോട് അജുവിനോടും ദ്രുവിനോടും ഒക്കെ അകൽച്ച കാട്ടിയത്... എന്റെ കിച്ചു അത് ഇഷ്ടപ്പെടുമോ.....ഇല്ലാ അവൾക് ആരെയും വേദനിപ്പിക്കുന്നത് ഇഷ്ടമല്ലാ.... അതുകൊണ്ട് ഒരിക്കലും എനിക്ക് ഞാൻ ആരെയും അവഗണിക്കില്ല... എന്റെ കിച്ചു എന്റെ കൂടെ ഉണ്ട് അവളുടെ ഓർമകൾ ഉണ്ട് എന്റെ കൂടെ അത് മതി എനിക്ക് ജീവിത കാലം മുഴുവൻ ജീവിക്കാൻ.... ബാൽക്കണിയിൽ നിന്നു മനസ്സിൽ ഉറച്ച തീരുമാനം എടുത്തു...അവന് ആകാശത്തേക്ക് നോക്കി..നക്ഷത്രങ്ങൾ മിന്നി തിളങ്ങുന്നതോടപ്പം കിച്ചുവിന്റെ നുണക്കുഴി വിരിഞ്ഞുള്ള മുഖം കണ്ടു... ഒരുമാത്ര അവന് അതിൽ തറഞ്ഞു നോക്കിയിരുന്നു..

"ഐ ലവ് യു കിച്ചു.... ഐ മിസ്സ്‌ യു ടി... എനിക്ക് എനിക്ക് നീ ഇല്ലാതെ പറ്റുന്നില്ലാടി പെണ്ണെ "അവന്റെ കണ്ണുകളിൽ കണ്ണുനീർ പൊടിഞ്ഞു... ************** ദിവസങ്ങൾ കടന്നു പലപ്പോഴും അമ്മുവിൽ ഋഷിക്ക് കിച്ചുവിന്റെ അതെ സംസാരവും ഭാവവും അവനെ കിച്ചുവിന്റെ ലോകത്തു കൊണ്ട് പോയി... പക്ഷെ അവള് ഒരു വായാടി ആണ്... തന്റെ കിച്ചു തന്റെ മുന്നിൽ മാത്രമേ വായാടിക്കുള്ളു മറ്റുള്ളവരുടെ മുന്നിൽ അവള് ഇങ്ങനെ സംസാരിക്കില്ല എന്നവൻ ഓർക്കും... "സർ ആ സ്ഥലം സുന്ദരെശൻ അയ്യറിന്റെ ആണ്... അയാളുടെ വീട് എന്റെ വീടിനു അടുത്താണ്... അതുകൊണ്ട് സർ ഇങ്ങോട്ട് വരുമ്പോൾ ഒന്ന് വിളിച്ചാൽ മതി... ഞാൻ ഇവിടെ ഉണ്ടാകും... "

അമ്മു ഫോണിൽ പറഞ്ഞു കൊണ്ട് കാൾ കട്ട്‌ ചെയ്തു... "ആരെയാ അമ്മുട്ടി കാത്ത് നിക്കണേ "വീടിന്റെ ഗേറ്റ് ഭാഗത്തു കാത്ത് ഋഷി സർ നെ കാത്ത് നില്കുന്നത് കണ്ടു ചോദ്യം വന്നു... "എന്റെ കാമുകനെയാ കുറുമ്പി ചേച്ചിയെ "അമ്മു കണ്ണിറുക്കി പറഞ്ഞു "അയ്യെടി... നിന്റെ അമ്മേനെ വിളിച്ചേ ഞാൻ പറയട്ടെ പെണ്ണ് കാമുകനെയും കാത്ത് നില്കുവാണെന്ന് " "അയ്യോ ഞാൻ ചുമ്മാ പറഞ്ഞതാണേ... അത് പിന്നെ ഞാൻ പറഞ്ഞില്ലേ ഒരു ജാഡ ബോസ് ഉണ്ടെന്ന്... ആ അങ്ങേർക്ക് ആ സ്ഥലം ഇഷ്ടമായി അതുകൊണ്ട് സുന്ദരെഷൻ ചേട്ടനെ കാണാൻ പോകുവാ " "ഓ... അങ്ങേരുടെ കൂടെ ആണൊ ഇപ്പൊ അതും ഒറ്റക്ക്... സൂക്ഷിക്കണം കേട്ടോ " "ഏയ് അത്ര മോശമൊന്നും അല്ലാ ചേച്ചി..

പക്ഷെ ഇത്തിരി ജാഡ ഉണ്ട്... പിന്നെ എപ്പോഴും മുഖവും കനപ്പിച്ചേ ഇരികുള്ളൂ... പക്ഷെ എവിടെയോ കണ്ട പോലെ എവിടെയാണെന്ന് ഒരു ഓർമ കിട്ടണില്ല "അവള് ഓർത്തു ഓർത്തു പറഞ്ഞു.. "ആണോ... " "ആ... അതൊക്കെ പോട്ടെ.. പിന്നെ ചേച്ചി ഇന്ന് ജോലിക്ക് പോകുന്നില്ലേ... " "ആ പോണം....ന്നാ ഞാൻ ചെന്ന് റെഡി ആവട്ടെ "ചേച്ചി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും അമ്മു ഓടി ചെന്നു ചേച്ചിയുടെ മുന്നിൽ ചെന്നു.. "ഐവ നല്ല രസുണ്ട് എനിക്കും ഇത് പോലെ മുടി കെട്ടി തരുമോ... " ചേച്ചിയുടെ മുടിയിൽ തലോടി അമ്മു ചോദിച്ചു... "അതിനെന്താ സമയം ഉള്ളപ്പോ വാ " "ഇപ്പൊ സമയം ഉണ്ട് സർ ഇപ്പൊ വിട്ടേ ഉള്ളൂ എത്താൻ ലേറ്റ് ആകും...

കെട്ടി തന്നേക്ക് "അമ്മു അവളുടെ തോളിലേക്ക് കയ്യിട്ടു കൊണ്ട് പറഞ്ഞു.. "ഓ ശരി തംബുരാട്ടി... "അതും പറഞ്ഞു രണ്ടും കൂടെ അവരുടെ വീട്ടിലേക്ക് നടന്നു.. ************ "സോറി സർ.. ഞാൻ വന്നത് കണ്ടില്ല " കാറിലേക്ക് ചാടി കയറി കൊണ്ട് അമ്മു പറഞ്ഞു... എന്തോ പറയാൻ തിരിഞ്ഞു നോക്കിയതും അമ്മുവിനെ കണ്ടു ഋഷി ഒന്ന് പകച്ചു.... അവന്റെ നോട്ടം കണ്ടു അവള് വല്ലായ്മ തോന്നി... "ശ്യോ എനി ബോർ ആയിരിക്കുമോ...ഏയ്യ് ചേച്ചി നല്ല ഭംഗിയുണ്ടെന്നു പറഞ്ഞിനല്ലോ "അവൾ ഓർത്തു.. "എന്താ സർ "തന്നെ ഉറ്റുനോക്കുന്ന ഋഷിയെ നോക്കി അവള് ചോദിച്ചു.. ഋഷി ഒന്ന് ഞെട്ടി.. "നതിങ് "അവന് അവളിൽ നിന്നു കണ്ണു മാറ്റി പറഞ്ഞു കൊണ്ട് നേരെ ഇരുന്നു.... അവന്റെ മനസ്സിൽ എന്തോ വന്നു മൂടിയത് പോലെ തോന്നി കിച്ചുവിന്റെ ഓർമകൾ അവനെ വല്ലാതെ അലട്ടി... അവന്റെ ഹൃദയമിടിപ്പ് കൂടി... എന്തുകൊണ്ടോ അവന്റെ കണ്ണുകൾ ആരെയോ പരതും പോലെ ചുറ്റും അലഞ്ഞു..........................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story