കൃഷ്ണ: ഭാഗം 90

krishna

എഴുത്തുകാരി: Crazy Girl

"ഇങ്ങേർക്കിത് എന്തുപറ്റി " അമ്മു ഋഷിയെ നോക്കി കൊണ്ട് ഓർത്തു..എന്റെ വീടിനടുത്താണ് ആ പ്രോജക്ടിന്റെ ഓണർ അത് കൊണ്ടാ ഇങ്ങോട്ട് വന്നത്.. സാറിനാണ് സ്ഥലം വേണ്ടത് പക്ഷെ ഞാൻ ആണ് ഇപ്പോ സംസാരിക്കുന്നത് എനിക്ക് സ്ഥലം വാങ്ങേണ്ടത് പോലെ... സർ ആണേൽ എന്തോ ആലോചന പിടിച്ച പോലെ ആണ്... ഒന്നിനും മിണ്ടുന്നില്ല... എനി ഞാൻ ലേറ്റ് ആയത് കൊണ്ടാകുമോ... ഏയ് അങ്ങനെ ആണേൽ എന്നേ വഴക്ക് പറയല്ലേ വേണ്ടത്...എന്തായാലും ഇങ്ങേർക്കെന്തോ കൊഴപ്പം ഉണ്ട്... ഇനിയിപ്പോ ആരേലും തേച് കാണുമോ... പക്ഷെ ഈ മനുഷ്യനെ എവിടെയോ കണ്ട പോലെ ഉണ്ട്.... എവിടെയാണ് ഒരു പിടിത്തവും ഇല്ലാ കോപ്പ്... അമ്മു കാറിൽ ഋഷിയെ നോക്കി കൊണ്ട് ഓർത്തിരുന്നു...

അമ്മുവിനെ ഇറക്കി ഋഷി നേരെ അവിടെയുള്ള പമ്പിലേക്ക് വിട്ടു... അവിടുന്ന് രണ്ട് പെഗ് വായിലേക്ക് കമിഴ്ത്തി ഒരു കിതപ്പോടെ ടേബിളിൽ കയ്യ് കുത്തി... "കിച്ചു... ഐ can't ലിവ് anymore വിതൗട് you..നീയില്ലാതെ എനിക്കില്ല... പറ്റില്ല... നിന്റെ ഓർമകൾ മതി എനിക്ക് ജീവിക്കാൻ പക്ഷെ നിന്റെ ഓർമകൾ എന്നേ വല്ലാതെ അലട്ടുന്നു... നിന്റെ സാന്നിധ്യം ഞാൻ ആഗ്രഹിക്കുന്നുണ്ട്... ഞാൻ വരും നിന്റെ അടുത്ത്... എത്രയും പെട്ടെന്ന് തന്നെ... " കണ്ണുകൾ ചുവപ്പ് പടർന്നു.. ഋഷി മനസ്സിൽ ഉറച്ച തീരുമാനം എടുത്തുകൊണ്ടു അവസാന പെഗും വായിലേക്ക് ഒഴിച്ച്... *************

ദിവസങ്ങൾ കടന്നു പോയി... അയാളുടെ സ്ഥലം ഋഷിയുടെ പേരിലേക്കായി മാറ്റപ്പെട്ടു അവിടെ ബിസിനസ്‌ നടത്താനുള്ള ചില ഫോര്മാലിറ്റീസ്നു അവർ ബാങ്കിൽ പോയതായിരുന്നു... എല്ലാം കഴിഞ്ഞു ഇറങ്ങുമ്പോൾ ആണ് ഋഷി എന്തിലോ തട്ടി വീഴാൻ പോയത്... "ചെ "അവന് കാലുകൾ കുടഞ്ഞു... നേരെ നോക്കി... പക്ഷെ എതിർവശത് നിന്നു നടന്നു പോകുന്നവരെ കണ്ടു അവന് തറഞ്ഞു നിന്നു.... അമ്മു മുന്നിലെത്തിയതും ഋഷിയെ കാണാഞ്ഞിട്ട് അവള് തിരിഞ്ഞു നോക്കി.... അയാൾ എങ്ങോട്ടോ നോക്കി ഓടുന്നത് കണ്ടതും അവള് ഞെട്ടി.. "കിച്ചൂ.... കിച്ചൂ.... "അവൻ അലറി വിളിച്ചോണ്ട് ഒരു ഭ്രാന്തനെ പോലെ ആയിരുന്നു ഓടിയത്.. അമ്മുവിന് വല്ലാതെ ആയി...

അവിടെ കൂടിയിരുന്ന നാട്ടുകാർ എല്ലാം ഋഷിയെ നോക്കുവാണ്.. പക്ഷെ ഇതൊന്നും അറിയാതെ ഇപ്പോഴും അലറി വിളിക്കുകായാണ്... പെട്ടെന്നവൻ ഓട്ടം നിർത്തി റോഡിലേക്ക് മുട്ടുകുത്തിയിരുന്നു മുഖം പൊത്തി തേങ്ങി... ഋഷിയുടെ ഈ അവസ്ഥ കണ്ടു അവള് അമ്പരന്നു... എന്താ ഇവിടെ സംഭവിച്ചത്... ആരെ നോക്കിയാ സാർ ഓടിയത്.. മനസ്സിൽ പല ചോദ്യവും കടന്നു വന്നു... അമ്മു ഓടി വന്നു നടുറോട്ടിൽ മുട്ടുകുത്തി ഇരിക്കുന്ന ഋഷിയുടെ തോളിൽ തൊട്ടു... അയാൾ തല ഉയർത്തി അമ്മുവിനെ നോക്കി...

അവന്റെ കണ്ണീരിൽ കുതിർന്ന കണ്ണു കണ്ടു അവൾക് പാവം തോന്നി... അപ്പോഴാണ് ഋഷി ബോധത്തിൽ വന്നത്... അവന് ചുറ്റും കണ്ണോടിച്ചു... ആ സിറ്റി തന്നെ നിശബ്ദം ആണ് എല്ലാവരുടെയും നോട്ടം തന്നിലേക്കാണെന്ന് കണ്ടതും അവന് ചാടി എണീറ്റു കാറിലേക്ക് നടന്നു... ഋഷിയുടെ ദൃതി പിടിച്ച പോക്ക് കണ്ടു അമ്മു അവന്റെ പിന്നാലെ ഓടി...വേഗം അവന്റെ ഒപ്പരം കാറിൽ കയറി... ഋഷി കാർ സ്പീഡിൽ എങ്ങോട്ടെന്നില്ലാതെ വിട്ടു... പെട്ടെന്നുള്ള അവന്റെ ഭാവമാറ്റം അമ്മുവിനെ എനിയും ബോധത്തിൽ കൊണ്ട് വന്നില്ലാ...

കാർ നിന്നത് കണ്ടപ്പോൾ ആണ് അവള് അവനിൽ നിന്നു കണ്ണെടുത്തു ചുറ്റും കണ്ണോടിച്ചത്... ബീച്ചിലാണ് ഉള്ളത്... ഋഷി അവളോട് പറയാതെ കാറിൽ നിന്ന് ഇറങ്ങി നടന്നു... പിന്നാലെ പോകാണോ വേണ്ടയോ എന്നാ കൺഫ്യൂഷൻ മാറ്റി അവള് ഋഷിയുടെ പുറകെ ചെന്നു..... ഋഷി അവിടെയുള്ള ബെഞ്ചിൽ സ്ഥാനം പിടിച്ചിരുന്നു അവന്റെ കൈകൾ മുറുകി വന്നു...ഇപ്പൊ നേരത്തെ കണ്ടത് പോലെ വേദനയല്ല പകരം ആരെയോ കത്തിച്ചു കൊല്ലാനുള്ള ദേഷ്യമാണ് ആ മുഖത്ത്... അമ്മു വന്നത് അവന് അറിഞ്ഞില്ല...

അവന് ബെഞ്ചിൽ നിന്നു എണീറ്റു...പകൽ ആയത് കൊണ്ടു തന്നെ ബീച്ചിൽ ആൾകാർ കുറവായിരുന്നു... അമ്മു അവന്റെ ഓരോ മുഖഭാവവും നോക്കുകയായിരുന്നു... ഋഷി കടലിലേക്ക് നോക്കി... കടലിൽ ഒരു വലിയ ചിത്രം പോലെ അവളുടെ മുഖം തെളിഞ്ഞു വന്നു... "എന്തിനാ.. എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്....ജീവന് തുല്യം സ്നേഹിച്ചിട്ടല്ലേ ഉള്ളൂ... എന്നിട്ടും എന്നോട്.. ഞാൻ... ഞാൻ ഉരുകി ജീവിക്കുന്നത് നീ അറിയുന്നുണ്ടോ...... ഇല്ലാ.. വിടില്ല... എന്റെ കണ്ണുകൾ എന്നേ ചതിക്കില്ല... നിന്നേം കൊണ്ടേ ഞാൻ പോകൂ വരില്ലേ നീ...

നിന്റെ ഈ ഋഷിയെട്ടന്റെ കൂടെ വരില്ലെടി " ഋഷി മണലിലേക്ക് മുട്ടുകുത്തിയിരുന്നു കരഞ്ഞു... മുടിയിൽ കൈകൾ കോർത്തുവലിച്ചു കൊണ്ട് അവന് അലറി... ദേഷ്യവും കരച്ചിലും അവസാനം പൊട്ടിക്കരഞ്ഞു അലറുന്ന ഋഷിയെ കണ്ടു അമ്മുവിന് എന്ത് ചെയ്യണം എന്നറിയാതെ ആയി... ഒരുനിമിഷം ഋഷിക്ക് മാനസികമായി വല്ല രോഖവുമുണ്ടോ എന്നവൾ ഓർത്തു..... ഇല്ലാ സാറിനെ എന്തോ അലട്ടുന്നുണ്ട്... അത് അറിയണം... ചോതിച്ചാൽ പറയുമോ... അറിയില്ലാ.. പറയാൻ പറ്റുന്നതാണേൽ പറയട്ടെ... അവള് ഓർത്തു കൊണ്ട് അവന്റെ അടുത്ത് നിന്നു...

ഋഷിയുടെ തേങ്ങൽ കുറഞ്ഞു വന്നതും അവള് അവിടെ മണലിൽ ഇരുന്നു.... അമ്മുവിനെ കണ്ടപ്പോൾ ആണ് അവനു ബോധം വന്നത്.. ഇവളും തന്റെ കൂടെ ഉണ്ടല്ലോ എന്ന് ഓർത്തു... എന്നാൽ അവളുടെ പകച്ചുള്ള നോട്ടം അവനെ അസ്വസ്ഥമാക്കി... അവനും മണലിൽ നിന്നു മുട്ടിന്മേൽ നിന്നു എണീറ്റു അവൾക്കൊപ്പം മണലിൽ ഇരുന്നു... "സാറിന് എന്തേലും പ്രോബ്ലം ഉണ്ടോ " കുറച്ചു നേരത്തെ മൗനത്തെ ഭേദിച്ചു കൊണ്ട് അമ്മു അവനോടായി ചോദിച്ചു... "ഐ ലോസ്റ്റ്‌ മൈ വൈഫ്‌ "അവന് വിദൂരതയിൽ നോക്കി പറയുന്നത് കേട്ട് അമ്മു ഞെട്ടി...

"സർ മാരീഡ് ആണൊ "അവള് വിട്ടുമാറാത്ത ഞെട്ടലോടെ ചോതിച്ചു... അവന് അവളെ നോക്കാതെ കടലിലേക്ക് നോക്കി തന്നെ മൂളി... "വൈഫ്‌ ഒളിച്ചോടി പോയതാണോ " അവള് ചോദിച്ചു കഴിഞ്ഞതും ഋഷിയുടെ നോട്ടം കണ്ടു അവള് ഉരുകിപ്പോയി... "ഡോണ്ട് dare ടു ആസ്ക്‌ ദിസ്‌ എഗൈൻ "അവന് ദേഷ്യത്തിൽ കൈ ചൂണ്ടി കൊണ്ട് പറഞ്ഞതും അവള് മിണ്ടാതെ തല കുനിച്ചു... "സോറി സർ "അവള് നിറഞ്ഞു വന്ന കണ്ണോടെ അവനെ നോക്കി പറഞ്ഞതും അവന് തല ചെരിച് കടലിലേക്ക് നോക്കി.... പതിയെ മനസ്സിലെ ഭാരം ഇറക്കി വെക്കുമ്പോലെ അവൻ അവന്റെ ജീവിതം തുറന്നു പറഞ്ഞു...

"എന്ത് പാവമായിരുന്നു എന്നറിയോ... അവള് എന്റെ കിച്ചു ഒരുപാട് നോവിച്ചിട്ടുണ്ട് ഞാൻ... എന്നിട്ടും ഞാൻ ഇഷ്ടമാണെന്ന് പറഞ്ഞപോളും എന്നേ വേണ്ടെന്ന് പറയാമായിരുന്നു... അവൾക് ഞാൻ ദ്രോഹിച്ചതിനൊക്കെ എനിക്ക് പലിശയും ചേർന്ന് താരമായിരുന്നു... എന്നിട്ടും എന്നേ സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുകയാണ് എന്റെ പെണ്ണ് ചെയ്തത്... അത് പറയുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരി ആയിരുന്നു...പെട്ടെന്ന് അവന്റെ ഭാവം മാറി... "അന്ന് ബര്ത്ഡേക്ക് എനിക്കുള്ള സമ്മാനം തരാൻ വേണ്ടിയാ അവള് വൈകിയത്... പക്ഷെ... ദൈവം വിളിച്ചോണ്ട് ദൈവത്തിന്റെ അടുത്തേക്കാ പോയത് എന്ന് കരുതി എത്രവട്ടം ദൈവത്തെ വെറുത്തിട്ടുണ്ട് എന്നറിയോ എന്നാൽ..

അവളെ.. അവളെ ഞാൻ കണ്ടു... അവന്റെ കൂടെ... അവന്റെ കൂടെ ഞാൻ കണ്ടു അവളെ... " "സർനു ആള് മാറിയതാണെലോ... വൈഫ്‌ മരിച്ചതല്ലേ... " അവള് അവനെ നോക്കി പറഞ്ഞു... "ഇല്ലാ എനിക്കങ്ങനെ മാറില്ല... ഏത് ദൂരത്തു നിന്നു കണ്ടാലും എനിക്ക് അവളെ തിരിച്ചറിയും... എന്റെ കിച്ചു തന്നെയാ അത്...ഇത് വരെ എനിക്കിവിടെ നിന്ന് പോകാൻ ആയിരുന്നു ആഗ്രഹം.. എന്നാൽ എന്നാൽ.. ഞാൻ എനി എന്റെ കിച്ചുവിനേം കൊണ്ടേ പോകൂ...അവള് വന്നില്ലേൽ...അവളുടെ മുന്നിൽ വെച്ച് കൊന്നു കളയും..ഈ എന്നേ തന്നെ " ഋഷി ദേഷ്യം കൊണ്ട് വിറച്ചു... എല്ലാം കേട്ടപ്പോൾ അമ്മുവിന് എന്ത് പറയണം എന്നറിയാതെ അവനെ സഹതാപത്തോടെ നോക്കി...

പെട്ടെന്നാണ് ഋഷിയുടെ മൊബൈൽ അടിഞ്ഞത്... അവന് പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു.. അമ്മു വെറുതെ ഒന്ന് മൊബൈലിലേക് എത്തി നോക്കി.. "അച്ഛന് " എന്ന് കണ്ടതും ഋഷി കാൾ എടുത്തു... "ആഹ്. അച്ഛാ " ...... "എല്ലാം കഴിഞ്ഞു... " ........ "ഇല്ലാ നാളെ വരില്ല... എനിക്ക് ഇവിടെ ചിലത് ചെയ്യാനുണ്ട് " ഋഷി മനസ്സിൽ ചിലതോർത് അത്രമാത്രം പറഞ്ഞു കാൾ വെച്ച്... മൊബൈലിലെ വാൾപേപ്പർ കണ്ടതും അവന് ഒന്ന് നോക്കി.... "എന്തിനാ പെണ്ണെ... എന്നിൽ നിന്ന് പോയെ... വിട്ടു കൊടുക്കില്ല നിന്നെ... നിന്നെ ഞാൻ കണ്ടു പിടിക്കും... ഏത് കോണിലാണേലും നിന്നെ ഞാൻ കണ്ടു പിടിക്കും "ഋഷി aa ഫോട്ടോയിൽ നോക്കി മനസ്സിൽ മൊഴിഞ്ഞു "ഇത്.. ഇതാരാ "

അമ്മു അവന്റെ മൊബൈലിലെ ഫോട്ടോ കണ്ടതും അവനെ നോക്കി വെപ്രാളത്തോടെ ചോദിച്ചു... "ഇതാണ്... ന്റെ കിച്ചു "അവന് ഫോട്ടോയിൽ നോക്കി പറഞ്ഞു... അമ്മു ആകെ ഞെട്ടി... അവള് ഫോട്ടോയിലേക്ക് കണ്ണുകൾ പാഞ്ഞു..... "സർ നമ്മക്ക് പോകാം "ഒരു തരം അസ്വസ്ഥയോടെ അവള് പറഞ്ഞു... അവനു അവള് ഒന്ന് നോക്കി മൊബൈൽ പോക്കറ്റിൽ ഇട്ടു കൊണ്ട് മണലിൽ നിന്നു എണീറ്റു കൂടെ അവളും... ************ "നിങ്ങളറിഞ്ഞോ... ഹരിയുടെ വീട്ടിൽ ഒരു പെൺകുട്ടി വന്നിട്ടുണ്ട്" "ആര ഭദ്രേ " "അറിയില്ല... പക്ഷെ അവന്റ സുഹൃത്താണെന്ന അറിഞ്ഞേ... ആ കുട്ടി ആണേൽ കല്യാണം കഴിഞ്ഞതാ... " "അതിനെന്താ അമ്മേ... ഹരിയേട്ടൻ മാത്രല്ലലോ ഹരിയേട്ടന്റെ അമ്മയും ഇല്ലേ അവിടെ...

പിന്നെ നമ്മൾക്ക് അവരെ അറിയുന്നതല്ലേ... പിന്നെന്താ "അമ്മു അമ്മയോടായി പറഞ്ഞു അച്ഛന് അത് ശെരി വെക്കുമ്പോലെ അമ്മുവിനെ നോക്കി "എന്നാലും... നമ്മൾക്ക് അവരെ അറിയാം എന്ന് വെച്ച് നാട്ടുകാർ പറഞ്ഞുണ്ടാക്കുന്നത് എന്താണെന്ന് നിങ്ങള് കേട്ട് നോക്ക് "അതും പറഞ്ഞു അമ്മ കിച്ചണിലേക്ക് പോയി... ഈ നേരം അമ്മു ഹരിയുടെ വീട്ടിലേക്ക് ഓടി.... അവള് പതുങ്ങി പതുങ്ങി വീട്ടിലേക്ക് കയറി ചുറ്റും കണ്ണോടിച്ചു...അമ്മച്ചി മീൻ മുറിക്കുന്നത് കണ്ടപ്പോൾ അവള് പതിയെ തുറന്നിട്ട മുറിയിലേക്ക് പാളി നോക്കി... മൂളികൊണ്ടു മുടി ചീകുന്ന ഹരിയെ കണ്ടതും അവള് പതിയെ മുറിയിലേക്ക് കയറി ഡോർ അടച്ച് കുറ്റി ഇട്ടു... "ഹോ നീയായിരുന്നു... പേടിച്ചു പോയി...

അല്ലാ നീയെന്താ ഇവിടെ "ഡോറിൽ ചാരി നിൽക്കുന്ന അമ്മുവിനെ നോക്കി അവന് പറഞ്ഞു കൊണ്ട് വീണ്ടും കണ്ണാടിയിൽ നോക്കി മുടി ചീകി.. "ആര അവള് " "ആര് " "ഇവിടെ കൂട്ടികൊണ്ടു വന്ന ആ പുതിയ മഹതി ആരാണെന്ന് "അമ്മു കണ്ണു കൂർപ്പിച്ചു കൊണ്ട് ചോദിക്കുന്നത് കേട്ട് ഹരി ചിരി പൊട്ടി... "ദേ ഹരിയേട്ടാ ചിരിച്ചാൽ ആ പല്ലു ഞാൻ പൊടിച്ചു കളയും... അമ്മ വന്നു പറഞ്ഞപ്പോൾ എന്റെ നെഞ്ച് കിടന്ന് തിളച്ചു മറിയുവാ.. എന്നിട്ടും ഹരിയേട്ടനെ നല്ലത് പറഞ്ഞാ ഞാൻ വന്നത് " "എന്താ എന്റെ അമ്മൂസിനു അറിയേണ്ടത് "അവന് അവളുടെ തോളിലൂടെ കയ്യിട്ടു താടിയിൽ പിടിച്ചു ചോദിച്ചു... "ആര ആ പുതിയ അതിഥി എന്ന് " "അവള് എന്റെ ഫ്രണ്ടാ... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ..

എനിക്ക് പ്രണയം തോന്നിയ ഒരു പെൺകുട്ടി കൃഷ്ണ " അത് പറഞ്ഞതും അവളുടെ മുഖം വീർത്തു വരുന്നത് ഹരി കുസൃതിയോടെ നോക്കി... "എടി പൊട്ടി... നീ മുഖം വീർപ്പിക്കൊന്നും വേണ്ടാ... അവൾടെ കല്യാണം കഴിഞ്ഞതാ... പക്ഷെ ഇപ്പൊ ചെറിയ ഒരു പ്രശ്നം അതാണ്‌ അവള് ഇവിടെ.. നീ എനി അവളോട് വെറുപ്പിക്കരുത്.. നല്ല പോലെ കൂട്ടായിക്കോ "അവന് അത്രമാത്രമേ അന്ന് പറഞ്ഞുള്ളു... പിന്നീട് ഇച്ചിരി കുശുമ്പ് കിചേച്ചിയോട് തോന്നിയെങ്കിലും അവളോട് അടുത്തപ്പോൾ അതൊക്കെ മാറി... ഇടക്ക് ആരോടും പറയാതെ ഹരിയേട്ടന്റെ വീട്ടിൽ പോകുമ്പോൾ കാണാറുണ്ട് വാ പൊത്തി കരയുന്നത്..

പലപ്പോഴും എന്താ ചേച്ചീടെ പ്രശ്നം എന്ന് ചോദിക്കണം എന്നുണ്ട് എന്നാൽ ആ മുഖം കാണുമ്പോൾ വേദനിപ്പിക്കാൻ തോന്നിയില്ല... ഹരിയേട്ടൻ ആണേൽ അവിടേം ഇവിടേം തൊടാതെ പറഞ്ഞു കൊണ്ട് പോകും... അതെ ഒരിക്കൽ ഹരിയേട്ടന്റെ മൊബൈൽ ഹരിയേട്ടൻ കാണാതെ എടുത്തപ്പോൾ ആണ് ഋഷി സാറിന്റെ ഫോട്ടോ താൻ കണ്ടത്... അന്ന് ഒരു മിന്നായം പോലെ കണ്ടുള്ളു... അതാ ഋഷി സാറിനെ കണ്ടപ്പോൾ പെട്ടെന്ന് മനസ്സിലാകാഞ്ഞത്... എന്തായാലും ഇന്ന് കിചേച്ചിയോട് പറയണം... ചേച്ചിക്ക് ശെരിക്കും സന്തോഷം തോന്നും ഇതൊക്കെ അറിയുമ്പോൾ ഇപ്പോളും ചേച്ചിയെ ഓർത്തു ജീവിക്കുന്ന ഋഷിയെട്ടൻ ആണ് തന്റെ ബോസ് എന്ന് അറിയുമ്പോൾ കിച്ചേച്ചി ഞെട്ടും എനിക്കുറപ്പാ... .

"അമൃത.. വീടെത്തി "ഋഷി പറഞ്ഞത് കേട്ടപ്പോൾ ആണ് അവള് ബോധത്തിൽ വന്നത്.. അവനോട് ബൈ പറഞ്ഞു അവള് സ്വന്തം വീട്ടിലേക്ക് പോകുന്നതിനു പകരം ഹരിയുടെ വീട്ടിലേക്കായിരുന്നു ഓടിയത്... ഋഷി അവള് പോയ ഭാഗം നോക്കി കാർ മുന്നോട്ടെടുത്തു... പെട്ടെന്നവൾ തിരിഞ്ഞു നോക്കി... "ഋഷി സാറിന്റെ സങ്കടം എല്ലാം മാറും... ദൈവം ഒരിക്കലും നിങ്ങളെ കൈവിടില്ല... കിചേച്ചിയും റിഷിസാറും ഒരുമിക്കാൻ വേണ്ടിയാ സാറിനെ ഇപ്പൊ ഇവിടെ കൊണ്ട് വന്നത്... "അവള് അവന് പോയ വഴിയെ നോക്കി ഓർത്തു കൊണ്ട് കിച്ചുവിനേം നോക്കി വീട്ടിലേക്ക് ഓടി .....................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story