കൃഷ്ണ: ഭാഗം 3

കൃഷ്ണ: ഭാഗം 3

എഴുത്തുകാരി: Crazy Girl

പിറ്റേന്ന് രാവിലെ തന്നെ എഴുനേറ്റു.. ഇന്നലെ ഒറങ്ങാൻ ഒരുപാട് വൈകി മറിയചേച്ചി രാത്രി ഫുഡ്‌ ആക്കി ഒരു 6 മണി ആകുംബോളേക്കും പോകും..ഇപ്പൊ അത് എടുത്തു വെക്കേണ്ടതും അവർ കഴിച്ച പത്രമൊക്കെ കഴുകേണ്ടതും എന്റെ പണിയാ… പക്ഷെ ഇന്നലെ അച്ഛന് കഴിക്കാൻ വന്നില്ലല്ലോ… ഓരോന്ന് ഓർത്തു ബാത്‌റൂമിൽ കയറി കുളിച്ചിറങ്ങി… കണ്ണാടിയിന്റെ മുന്നിൽ നിന്ന് എന്നെ തന്നെ ഒന്ന് നോക്കി “ഒരു കണക്കിന് ഇവിടെ ആണ് നല്ലത്… സമാധാനയത്തോടെ ഭയമില്ലാണ്ടും നിനക്ക് ഇവിടെ ജീവിക്കാൻ പറ്റുന്നുണ്ടല്ലോ… പഴേ വീട്ടിൽ ആണേൽ നിനക്ക് ഒന്ന് ഉറങ്ങാൻ പറ്റുമായിരുന്നു കഴുകന്റെ കണ്ണിൽ നിന്ന് രക്ഷപെടാൻ പറ്റുമായിരുന്നു…

എല്ലാം ഈശ്വരന്റെ പരീക്ഷണം ആണ്” എന്നെ തന്നെ മനസ്സിൽ പറഞ്ഞു പഠിപ്പിച്ചു സിന്ദൂരം തലയിൽ തൊട്ടു ഡോർ തുറന്ന് താഴേക്ക് നടന്നു.. ആരും എണീച്ചില്ലായിരുന്നു അതുകൊണ്ട് തന്നെ വീട് കാണാൻ ഞാൻ എല്ലായിടത്തും ഒന്ന് നടന്നു അപ്പോഴാണ് ഇത്രേം സമയം ഞാൻ നോക്കി കൊണ്ട് നടന്ന മുറി കണ്ടത്.. പൂജ മുറി..ഇവിടെ ആരും വിളക്ക് വെക്കാറില്ലേ… എന്റെ കൃഷ്ണ നിന്നെ ഇങ്ങനെ അടച്ചു പൂട്ടി വെച്ചാൽ എങ്ങനാ ശെരിയാവുന്നെ… ഒരു വീടിന്റെ ഐശ്വര്യം ആണ് പൂജാമുറി…ഞാൻ പതിയെ അതിനുള്ളിൽ കയറി എല്ലാം ഒന്ന് തുടച് വൃത്തിയാക്കി പ്രാർത്ഥന ഗീതം പാടി…. …………… മനസ്സും ശരീരവും ഒരുപോലെ സമാധാനമായിരുന്നു… എന്തോ മനസ്സിൽ നിന്ന് ഭാരമൊഴിഞ്ഞു പോയത് പോലെ… മെല്ലെ വിളക്കിൽ തീ കൊളുത്തി ഒന്നുടെ തൊഴുതു തിരിഞ്ഞതും ഞാൻ ഒന്ന് ഞെട്ടി….

********** എല്ലായിപ്പോഴും ഉറക്കം ഞെട്ടുമ്പോൾ ആണ് എണീക്കാൻ ഇന്നെന്തോ സൗണ്ട് കേട്ടാണ് എണീച്ചത്… സ്വരത്തിന്റെ അടുത്തേയ്ക്ക്ക് യാദ്രിചികമായി ആണ് എന്റെ കാലുകൾ ചലിച്ചത്… അവസാനം ചെന്നെത്തിയത് പൂജാമുറിയുടെ പുറത്തായിരുന്നു… ഏഹ്ഹ് ഇത് അവള്ടെ ഗീതമാണോ… ദൈവ വിശ്വാസം എനിക്ക് കുറവാണ് പക്ഷെ അവള്ടെ സ്വരം അതിൽ ലയിച്ചു പോയി…പെട്ടെന്നാണ് ഞാൻ ചുറ്റുമൊന്ന് ശ്രേദ്ധിച്ചത് ഞാൻ മാത്രല്ല ഈ വീട്ടിലുള്ള എല്ലാവരും എന്തിനു കട്ടു തിന്നാൻ വരുന്ന പൂച്ച വരെ ഇവിടെയുണ്ട്…. എല്ലാം കഴിഞ്ഞ് അവളൊന്നും തിരിച്ചു നിന്നത് ഞങ്ങളെ കണ്ടിട്ടാണെന്ന് തോന്നുന്നു ഒന്ന് ഞെട്ടി.. പതിയെ അവള്ടെ ശരീരം വിറകുന്നുണ്ട് എന്ന് മനസ്സിലായത് വിറയാർന്ന കയ്യ് കൊണ്ട് അവള്ടെ നെറ്റിയിലെ വിയർപ്പുകണങ്ങൾ തുടച് മാറ്റുന്നത് കണ്ടാണ്…

നിശബ്ദദ കീറി മുറിച്ചു കൊണ്ട് അച്ഛനാണ് അവള്ടെ അടുത്ത് ചെന്ന് തലയിൽ തടവിയത്.. “നിനക്കറിയോ മോളേ ഇവിടെ ഉള്ളവർക്ക് ആർക്കും ഓർമയില്ല ഇങ്ങനെ ഒരു മുറിയുള്ളത്… പണ്ടൊക്കെ ദേവി വന്ന് വിളക്ക് വെക്കുമായിരുന്നു അന്ന് എല്ലാവരും ഇത് പോലെ ഒത്തു ചേരും… അത് ഒരു ഐശ്വര്യമായിരുന്നു… ഒരിക്കെ അവള് ഇവിടെ എണ്ണ മറിഞ്ഞു കാല് വഴുതി വീണപ്പോൾ.. ഋഷിയാണ് പിന്നീട് അവന്റെ അമ്മയോട് കയറണ്ടാ പറഞ്ഞത്… അതിൽ പിന്നെ ആരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കുന്നത് കണ്ടിട്ടില്ല… ഇപ്പോൾ മോള് വന്നപ്പോ ഞങ്ങൾക്ക് നല്ലൊരു പ്രഭാതമാണ് തന്നത് മനസ്സും ശരീരവും ഒരുപോലെ സുഖമുണ്ട്….. അല്ലെ ശ്രീ? “എന്നും പറഞ്ഞു അമ്മയുടെ നേരെ തിരിഞ്ഞു… അമ്മ പക്ഷെ എന്നെയാണ് നോക്കിയത് ആാാ സമയം ഞാൻ മുറിയിലേക്ക് നടന്നു..

********** അച്ഛന്റെ ഒരോ വാക്കുകളും മനസ്സിന് എന്തെന്നില്ലാത്ത സന്തോഷം നൽകി… അവസാനം അമ്മയുടെ നേരെ തിരിഞ്ഞപ്പോ ഋഷിയെട്ടൻ തിരിഞ്ഞ് നടന്നു അത് കണ്ടു മകന്റെ ദേഷ്യം കണ്ടപ്പോ അമ്മ എന്നെ ദേഷ്യത്തോടെ നോക്കി നടന്നു നീങ്ങി അവിടെയുള്ളവർ എല്ലാരും ഒരു നോട്ടം തന്നു പോയി… അച്ഛന്റെ മുഖത്തേക്ക് സങ്കടമുണ്ടെൽ ഒരു ചിരിയലെ ഞാൻ നോക്കി “സാരില്യ കുട്ടി നിന്നെ എല്ലാരും ഒരുനാൾ ഇഷ്ടപെടും… നിന്റെ അച്ഛനാ പറയണേ “ഒരു നിമിഷം അച്ഛന് അങ്ങനെ പറഞ്ഞതും ആ നെഞ്ചിൽ വീണു പൊട്ടി കരഞ്ഞു… ആദ്യമായിട്ടാണ് തലയിൽ തലോടാനും ഒരു നല്ല വാക്ക് പറയാനും ഒരാളുണ്ടായത്…എനിക്കിപ്പോ എന്റെ അച്ഛനുണ്ട് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു… കണ്ണ് തുടച് അച്ഛനെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് പറഞ്ഞു

“ഒരഞ്ചുമിനുട്ടെ ചായ ഇപ്പൊ കൊണ്ട് വരാം “എന്നും പറഞ്ഞു കിച്ചണിലേക്ക് നീങ്ങി എല്ലാർക്കുള്ള ഫുഡും ആക്കി ടേബിളിൽ കൊണ്ട് വെച്ചു… എല്ലാരും അവിടെ വന്നിരുന്നു ഞാൻ ഇന്നലെ പോലെ തന്നെ അടുക്കളയിൽ ഇരുന്നു… “കൃഷ്ണ… കൃഷ്ണ.. ” ദേവിയെ അച്ഛനല്ലേ ആ വിളിക്കണേ… ഭക്ഷണത്തിനു എന്തേലും കൊറവ് വന്നോ… ഒരുപാട് ചോദ്യവും മനസ്സിൽ തികട്ടി വന്ന പേടിയും മറച്ചു വെച്ച് ഞാൻ ടേബിളിന്റെ അടുത്തേക്ക് നീങ്ങി.. ” എന്താ.. അച്ചാ.. ” വിക്കിവിക്കി ചോദിച്ചു എല്ലാരുടെയും ദൃഷ്ടി എന്നിലേക്കും പിന്നെ അച്ഛനിലേക്കുമായിരുന്നു… “നീ എവിടെയായിരുന്നു “ഒന്ന് കനപ്പിച്ചാണ് ചോദിച്ചത് “അടുക്കളയിൽ ഉണ്ടായിരുന്നു ” “നീ വല്ലതും കഴിച്ചോ ” “ഇല്ലാ ” ” എന്ന ഇവിടെ ഇരിക്ക് “അത് പറഞ്ഞതും എല്ലാരും ഞെട്ടി

“എന്താ അച്ഛാ അത് അവള് ഇന്നലെ അടുക്കളയിൽ നിന്നല്ലേ കഴിച്ചത് എനിയും അങ്ങനെ കഴിച്ച മതി “ആ പറഞ്ഞത് രാധികേച്ചി ആയിരുന്നു.. ചേച്ചിയുടെ മുഖത്തുണ്ട് എന്നോടുള്ള ദേഷ്യം “രാധികേ നീ നിന്റെ കെട്ട്യോന്റെ വീട്ടിൽ അടുക്കളയിൽ നിന്നാണ് ഫുഡ്‌ കഴിക്കൽ അതെയോ ശരണേ നീ ഇവളെ കിച്ചണിൽ നിന്നാണോ ഫുഡ്‌ കൊടുക്കൽ “അച്ഛന് ഒരു ചോദ്യം പോലെ അവരുടെ നേരെ നീണ്ടു “എന്നെ പോലെയാണോ ഇവള്… വല്ലവന്റെയും അടുക്കള വേലക്കാരിയുന്നു ഇവള് എന്ന ഞാൻ നല്ല കുടുംന്പത്തിൽപിന്നെ പിറന്നതാ ” രാധികേച്ചി അച്ഛനോട് പുച്ഛം പോലെ പറഞ്ഞു “ഇവള് മുൻപ് എങ്ങനാ ആയിരുന്നു എന്നല്ല ഇപ്പോൾ എങ്ങനാ ആണ് എന്നാണ് നോക്കേണ്ടത്… ഇപ്പോൾ ഇവന് ഋഷിയുടെ ഭാര്യ ആണ്…അപ്പൊ നിന്റെ അനിയന്റെ ഭാര്യയുടെ സ്ഥാനം അത് നീ ഇവൾക്ക് കൊടുക്കണം “എന്നും പറഞ്ഞു അച്ഛന് എന്നിലേക്ക് തിരിഞ്ഞു..

“ഇവിടെ ഇരിക്ക് നീ ” “വേണ്ട അച്ഛാ ഞാൻ അടുക്കളേൽ മറിയെച്ചിയുടെ കൂടെ കഴിച്ചോളാം ” മറുപടി കാക്കാതെ തിരിഞ്ഞ് നടക്കാൻ തുനിഞ്ഞതും.. “നിന്നോട് ഇവിടെ ഇരിക്കാനല്ലേ പറഞ്ഞെ കിച്ചു “ഞെട്ടിച്ചുകൊണ്ട് അച്ഛന്റെ ആജ്ഞ ആയിരുന്നു അത്… ഒരു പേടിയോടെ ഞാൻ വേഗം അവിടെയുള്ള ചെയറിൽ ഇരുന്നു…… എനിക്ക് വേണ്ട ഫുഡ്‌ അച്ഛന് തന്നെ പ്ലേറ്റിൽ വിളമ്പി എനിക്ക് നേരെ നീട്ടി രാധികേച്ചിയുടെ മുഖത്ത് അടുക്കളകാരിയെ ടേബിളിൽ ഇരുത്തിയതിന്റെ വെറുപ്പ് ഉണ്ടെന്ന് മുഖത്ത് നോക്കിയപ്പോ മനസ്സിലായി അതുകൊണ്ട് തന്നെ തല നിവർത്താതെ ഒരു മുറി ദോശ എടുത്ത് വായേല് ഇട്ടു… തൊണ്ടയിൽ നിന്ന് അത് ഇറങ്ങുന്നിലായിരുന്നു… അതുകൊണ്ട് തന്നെ ഞാൻ ഭക്ഷണം നോക്കി അതിൽ പിടിച്ചു ഇരുന്ന്…. പെട്ടെന്നാണ് എന്റെ അടുത്ത് ഇരുന്ന ആള് എണീറ്റ് പോയത് അപ്പോഴാണ് ഞാൻ ശ്രേദ്ധിച്ചത് ഞാൻ ഇരുന്നത് ഋഷിയെട്ടന്റെ അടുത്തായിരുന്നു…

അതുകണ്ട് അമ്മയും എന്നെ നോക്കിപേടിപ്പിച്ചു അവിടുന്ന് എഴുനേറ്റു…. അങ്ങനെ എല്ലാരും കഴിച്ചു എണീറ്റു ഞാൻ പാത്രമെല്ലാം കിച്ചണിൽ കൊണ്ട് പോയി കഴുകി പെട്ടെന്നാണ് എന്റെ കയ്യില് ഒരു പിടിച്ചാണ് വീണത് “അമ്മേ…. ” ” നീ മിണ്ടരുത്… നീ വന്നത് മുതൽ എന്റെ മകന് വല്ലായ്മ ആണ്… എന്തിനാടി നീ ടേബിളിൽ കേറി ഇരുന്നേ എന്റെ ഋഷി കഴിക്കുന്നതും ഇല്ലാണ്ടാക്കാനോ “കണ്ണിൽ തീയുടെ ആണ് ആ അമ്മ പറഞ്ഞത്… “ഞാൻ അവിടെ ഇരിക്കണം എന്ന് ആഗ്രഹിച്ചിട്ട് പോലും ഇല്ല” കണ്ണീരോടെ ഞാൻ പറഞ്ഞു “ഹോ എന്തായാലും നിന്റെ വയർ നിറഞ്ഞല്ലോ..പാവം എന്റെ മോന് ഒരു പിടിയേ കഴിച്ചുള്ളൂ… ഓരോ നശൂലങ്ങൾ കാരണം അവന് ഒന്നും പറ്റരുതേ ഈശ്വര “എന്നെ ഒന്ന് അമർത്തി നോക്കിയിട്ട് അമ്മ പോയി… അപ്പൊ ഋഷിയെട്ടൻ ഒന്നും കഴിച്ചില്ലേ..ഞാൻ അടുത്ത് ഇരുന്നത് കൊണ്ടായിരിക്കും അല്ലെങ്കിലും വേലക്കാരിയെ പിടിച്ചു ആരേലും അടുത്തിരുത്തുമോ അവർക്ക് അറപ്പ് തോന്നില്ലേ….

കണ്ണൊന്നു തുടച് മുഖം കഴുകി ബാക്കി വന്ന മാവ് എടുത്ത് ദോശ ചുട്ടു കറി ഒന്നുടെ ചെറുതായി ചൂടാക്കി ഒരു പ്ലേറ്റിൽ ദോശയും ഒരു കുഞ്ഞി കോപ്പയിൽ കറിയും വിളമ്പി മുറിയിലേക്ക് നടന്നു. മുറിയെലെന്തോ ഓർത്തു അവിടെയിരിക്കുകയായിരുന്നു അയാൾ.. എന്റെ കാലനക്കം കേട്ടപ്പോ പുരികം പൊക്കി എന്താ എന്ന് ചോദിച്ചു.. “ഭക്ഷണമൊന്നും കഴിച്ചില്ലല്ലോ ” “അത് ചോദിക്കാൻ നീയാരാ ” “ഞാൻ ആരുമല്ല എന്നാലും ഞാൻ കാരണമല്ലേ ഒന്നും കഴിക്കാതിരുന്നു… ” “ഓഹോ അപ്പൊ നിനക്ക് സംസാരിക്കാനൊക്കെ അറിയാം… പാവം കളിച് എന്റെ അച്ഛനെ വശത്താക്കി എനി അടുത്തത് എന്നെയാണോ “ഒരു ലോഡ് പുച്ഛത്തോടെയാണ് അദ്ദേഹം ചോദിച്ചത്….. “ഞാൻ ഒന്ന് ആഗ്രഹിച്ചിട്ടില്ല… കുറച്ചു കഴിച്ചാൽ മതി അല്ലേൽ എനിക്ക് അത്… ” “നിനക്കെന്താ… ഒന്ന് ഇറങ്ങി പോടീ… ഓള് ഭാര്യ ചമയാൻ വന്നേക്കുന്നു “…

അലറിയപ്പോ ഞാൻ ഒന്ന് ഞെട്ടി മെല്ലെ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അമ്മ മുറിയിൽ കയറി വന്ന് എന്റെ കയ്യില് നിന്ന് പത്രം വാങ്ങി “മോനെ നീ ഇത് കഴിക്കണം ഇവൾക്ക് വേണ്ടിയല്ല ഈ എനിക്ക് വേണ്ടി… എന്റെ മോന് വിശന്നാൽ ഈ അമ്മക്ക് സഹിക്കില്ല “എന്നും പറഞ്ഞു ഒരു ദോശ എടുത്ത് അമ്മ തന്നെ അദ്ദേഹത്തിന്റെ വായിൽ വെച്ച് കൊടുത്തു ഒരു കൊച്ചു കുട്ടിയെ പോലെ ഋഷിയെട്ടൻ അത് കഴിച്ചു…. ഒരുനിമിഷം അസൂയ തോന്നിപോയി എനിക്ക്… ഇത്പോലെ ഒരുപാട് ആഗ്രഹിച്ചുട്ടുണ്ട് ഒരമ്മയുടെ കയ്യില് നിന്ന് വാരി തരാൻ …. ചെറുതായിരുന്നപ്പോ വല്യമ്മ സത്യേച്ചിക്കും ശ്രവണേട്ടനും വാരിക്കൊടുക്കുമ്പോൾ ഒരാവേശത്തോടെ ഞാനും വാ ഓടി അടുത്ത് ചെന്ന് വാ തുറന്ന് കാണിക്കും

അപ്പൊ ഒരു പിടി ഭക്ഷണം നുള്ളി കളഞ്ഞിട്ട് പറയും കൊതിപിടിക്കാൻ ഓരോന്ന് വന്നോളും എന്ന്…. ഓർമകളെ മാറ്റി കൊണ്ട് അമ്മയാണ് പറഞ്ഞു തുടങ്ങിയത്… “കണ്ടോടി എന്റെ മോന് മുഴുവൻ കഴിച്ചത് ഇപ്പൊ മനസ്സിലായോ നിന്നെ പോലുള്ളവൾ ഇവന്റെ അടുത്തിരിന്നിട്ട കഴിക്കാഞ്ഞേ എന്ന്… ” കഴിച്ച പ്ലേറ്റ് അവിടെയുള്ള ടേബിളിൽ വെച്ച് കൊണ്ടാണ് പറഞ്ഞത്.. “ഞാൻ ഞാൻ എനി അവിടെ ഇരിക്കല്ല ഒരിക്കലും എന്നോട് ക്ഷമിക്കണം “തുളുമ്പി വന്ന കണ്ണീരോടെ അതും പറഞ്ഞു പ്ലേറ്റും എടുത്ത് ഞാൻ അടുക്കളയിലേക്ക് വേഗം നടന്നു… എത്രയൊക്കെ ഒതുക്കി വെക്കാൻ തോന്നിയിട്ടും കണ്ണീർ നിക്കുന്നില്ല…. ആകെ എനിക്ക് തരാൻ ഈ കണ്ണീരു മാത്രമേ ഉള്ളൂ…. എന്തിനാ ഈശ്വര എല്ലാരേയും വെറുപ്പിക്കാൻ ഇങ്ങനെ ഒരു ജന്മത്തെ ജനിപ്പിച്ചേ നിനക്ക് മേലേക്ക് കൊണ്ടുപോയിക്കൂടെ എന്നെ….

അന്ന് രാത്രി ഫുഡ്‌ ആക്കി വെച്ചിട്ട് മനപ്പൂർവം ബാത്‌റൂമിൽ കേറി നിന്നു… എല്ലാരും കഴിച്ചെന്നു ഉറപ്പ് വരുത്തിയപ്പോ കിച്ചണിൽ പത്രം കൊണ്ട് വെച്ച് കുറച്ചു കഴിച്ചിട്ട് മുറിയിലേക്ക് നടന്നു… ഡോർ തുറക്കാൻ നിന്നതും എതിര്ഭാഗത്തു നിന്നു ഡോർ വലിച്ചതും ഒരുമിച്ചായിരുന്നു… പെട്ടെന്നുള്ള വലിയിൽ ഡോർ തുറക്കുന്നതും മുറിയിലേക്ക് ആഞ്ഞു വീഴാൻ പോയി… പക്ഷെ അയാളുടെ കരങ്ങൾ എന്നേ താങ്ങി പിടിച്ചു… ഒരുനിമിഷം രണ്ട് പേരും ഒരു പോലെ നോക്കി പക്ഷെ എന്റെ അരയിൽ അയാളുടെ നഖം അമരാൻ തുടങ്ങിയപ്പോ ഞാൻ ഒന്ന് എരിവ് വലിച്ചു… സ്ഹ്ഹ്ഹ് പെട്ടെന്ന് ഋഷിയെട്ടൻ ഒന്ന് ഞെട്ടി… നേരെ നിന്നു…

“എവിടെക്കടി കിടന്നോടുന്നെ…”കയ്യ് ഒന്ന് കുടഞ്ഞു കൊണ്ട് ചോദിച്ചു. “ഞാൻ കിടക്കാൻ ” “ഓഹ് കെട്ടിലമ്മക്ക് കിടക്കാൻ ആയോ” “ഹ്മ്മ് ” “എന്ന മോള് എനിക്ക് കുറച്ചു കോഫി ഇട്ടിട്ടു വന്നാട്ടെ… എന്നിട്ട് കിടക്കാം ” “ഇപ്പോഴോ ” “അതെ ഇപ്പം… ഞാൻ എനിക്ക് തോന്നുമ്പോൾ പലതും ചോദിക്കും അത് നീ എനിക്ക് തന്നോളൂവ… ഇങ്ങോട്ട് ചോദ്യമൊന്നും വേണ്ട “ഒന്ന് വിറപ്പിച്ച പറഞ്ഞപ്പോൾ ഞാൻ കിച്ചണിൽ നടന്നു കോഫി ഉണ്ടാക്കി തിരിച്ചു വന്നപ്പോളേക്കും അയാൾ കിടന്ന് ഉറങ്ങിയിരുന്നു.. എന്റെ കണ്ണാ എന്ത് മനുഷ്യനാ ഇയാൾ… ലേശം മനുഷ്യപ്പറ്റ് അയാൾക് ഉണ്ടോ.. ഈ നട്ടപാതിരാക്ക് കോഫി ചോദിക്കുമ്പോഴേ ഞാൻ ഓർത്തതാ എന്തേലും ഇണ്ടാകും എന്ന്… ഇതിപ്പോ വെറുതെ പണിയെടുപ്പിച്ച് കൊല്ലുവാണോ.. ഓരോന്ന് ഓർത്തു നിലത്തു പായ വിരിച് കിടന്നു… എന്തോ പൊട്ടിപൊളിയുന്ന ശബ്ദം കേട്ടാണ് ഉറക്ക് ഞെട്ടിയത്………തുടരും……..

കൃഷ്ണ: ഭാഗം 2

ഇതുവരെയുള്ള ഭാഗങ്ങളും വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Share this story