കൃഷ്ണകിരീടം: ഭാഗം 23

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എനിക്ക് അങ്ങനെയുള്ളതിനെ മതിയെങ്കിലോ... ഇനി ഇതുപോലെ വല്ലതും പറഞ്ഞ് എന്റെ മുന്നിൽ വന്നാൽ ആ നാവ് ഞാൻ പിഴുതെടുക്കും... " ആദി കാർ മുന്നോട്ടെടുത്തു... എന്നാൽ ഇതെല്ലാം കണ്ട് തരിച്ചിരിക്കുകയായിരുന്നു നന്ദുമോൾ... കൃഷ്ണ സീറ്റിൽ ചാരി കിടന്നു... അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒലിക്കുന്നുണ്ടായിരുന്നു... ഈ സമയം നന്ദുമോൾ വിഷമത്തോടെ കൃഷ്ണയെ നോക്കി... "ചേച്ചീ ഞാൻ കാരണം ചേച്ചി ഒത്തിരി വിഷമിക്കുന്നുണ്ടല്ലേ... അല്ലെങ്കിലും എനിക്ക് എന്തിന്റെ കേടായിരുന്നു... സൂര്യേട്ടൻ ബീച്ചിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കെന്തോ അവിടെയൊന്ന് പോകണമെന്ന് തോന്നി... ഇന്നലെ ക്ലാസിൽ കൂടെ പഠിക്കുന്ന കുട്ടി ഒഴുവുദിവസങ്ങളിൽ ബീച്ചിൽ പോകാറുണ്ടെന്ന് പറഞ്ഞപ്പോൾ ആ കാര്യം സൂര്യേട്ടനോട് പറഞ്ഞു പോയി... അന്നേരം സൂര്യേട്ടൻ പറഞ്ഞതാണ് എന്നെയും ബീച്ചിൽ കൊണ്ടു പോകാമെന്ന്... പക്ഷേ അതുകേട്ടപ്പോൾ എനിക്കെന്തോ ഇന്നുതന്നെ പോകണമെന്ന് തോന്നി... അപ്പോൾ തന്നെ, ആന്റിയോടും അങ്കിളിനോടും സമ്മതവും വാങ്ങിച്ചു... ഒന്നും വേണ്ടിയിരുന്നു... ഞാൻ കാരണം എല്ലാവരുടേയും മനസ്സ് ഒത്തിരി നൊന്തു.. ഇനി ഞാൻ ഇതുപോലെ ആവിശ്യവുമായിവരില്ല..

. ഒന്നാമത് മറ്റുള്ളവരുടെ ക്ഷീണവും സാഹചര്യവും മനസ്സിലാക്കാൻ എനിക്കറിയാതെ പോയി... ഇതെല്ലാം എനിക്കൊരു പാഠമാണ്... എത്രയായാലും സ്വന്തം അച്ഛനുമമ്മയുമാകില്ലല്ലോ ആരും... എനിക്കാണെങ്കിൽ അവരെ കണ്ട ഓർമ്മ പോലുമില്ല... ഇനി ഞാൻ ഇത്തരം കാര്യങ്ങളുമായി ആരേയും ബുദ്ധിമുട്ടിക്കില്ല.. മരിച്ചുപോയ എന്റെ അച്ഛനുമമ്മയുമാണേ സത്യം... " അതും പറഞ്ഞ് സീറ്റിൽ ചാരി കിടന്ന് പുറത്തേക്കും നോക്കി നിന്നു... എന്നാൽ ഇതെല്ലാം കേട്ട് മനസ്സ് പോള്ളുകയായിരുന്നു ആദി ക്കും കൃഷ്ണക്കും.. അവർ നന്ദുമോളോട് തിരിച്ചൊന്നും പറഞ്ഞില്ല... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം ഭാസ്കരമേനോനോടുള്ള പക മനസ്സിൽ എരിയുകയായിരുന്നു ദത്തന്... ഇത്രയും സമയം പല സ്ഥലങ്ങളിലും അവൻ നടന്ന് സമയം നീക്കി... ബാറിൽ കയറി ബോധം കെടുന്നതുവരെ കുടിക്കണമെന്ന് അവനുണ്ടായിരുന്നു... എന്നാൽ ഭാസ്കരനോടുള്ള പക അങ്ങനെ മദ്യത്തിന്റെ പുറത്ത് തീർക്കാൻ അവനു തോന്നിയില്ല... എന്നാലും ഒരാത്മബലത്തിന് ബാറിൽകയറി രണ്ട് ലാർജ് അകത്താക്കി അവിടെനിന്നും അവൻ ബീച്ചിലേക്കായിരുന്നു പോയത്... സമയം കളയാൻ ഏറ്റവും നല്ല സ്ഥലം ബീച്ചാണെന്ന് അവന് തോന്നി... അവൻ അവിടെ തണലുനോക്കി ഒരു സ്ഥലത്തിരുന്നു...

ആളുകൾ ഫാമിലിയുമായി അവിടെ വന്നുകൊണ്ടിരുന്നു... കുട്ടികൾ തിരമാലകൾ ക്കനുസരിച്ച് പിന്നോട്ടും മുന്നോട്ടും ഓടുന്നത് അവൻ നോക്കിനിന്നു... അതെല്ലാം കണ്ട് അവൻ തന്റെ കുട്ടിക്കാലം ഓർത്തു... "എത്ര സന്തോഷമാണ് ഇവരുടെ ജീവിതം... അച്ഛനമ്മമാരുടെ സ്നേഹം ആവോളം ഇവർ അനുഭവിക്കുന്നു... സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു മിഠായിവാങ്ങിക്കാൻ പൈസക്കു വേണ്ടി അച്ഛനോട് ഒരുപാടുതവണ ചോദിച്ചു... എന്നാൽ ഇ യ അഞ്ചിന്റെ പൈസ അയാളുടെ കയ്യിൽനിന്നും കിട്ടിയിരുന്നില്ല... എന്റെ സങ്കടം കണ്ട് പലപ്പോഴായി സുഭദ്രാമ്മ തന്നിരുന്നു... എന്റെ പഠനച്ചിലവിന്റെ കാര്യം പോലും നോക്കിയിരുന്നത് അവരാണ്... എന്നിട്ടും ഞാനവരെ കുറ്റപ്പെടുത്തുകയേ ചെയ്തിട്ടുള്ളൂ... അങ്ങനെയാണ് അയാളെ ന്നെ വളർത്തിയതും... ഞാനൊരു ക്രിമിനലാകണമെന്ന് അന്നേ അയാൾ കണക്കുകൂട്ടിയിട്ടുണ്ടാകാം... എന്നാൽ അതൊന്നും മനസ്സിലാക്കാതെ ഞാൻ വളർന്നു... കോളേജിൽ പഠിക്കുമ്പോൾ കൂട്ടുകാരുടെ കൂടെ പല പെൺകുട്ടികളേയും ആളില്ലാത്ത സ്ഥലങ്ങലങ്ങളിൽവച്ച് അപമാനിച്ചിട്ടുണ്ട്.. പല പെൺകുട്ടികളും പേടി കാരണം ഇത് പുറത്തുപറയാറില്ല... ഒരിക്കൽ ഞങ്ങൾ പിടിക്കപെട്ടപ്പോൾ അന്ന് അതിനെ ന്യായീകരിക്കുകയായിരുന്നു അയാൾ...

ഈ പ്രായത്തിൽ ഇതുപോലെയുള്ള കാര്യം സർവ്വസാധാരണയാണെന്നായിരുന്നു അയാൾ പറഞ്ഞത്.. ആ സപ്പോർട്ടായിരുന്നു എന്റെ ജീവിതം ഇങ്ങനെയാക്കിയത്... എന്തിനു വേണ്ടിയാണ് അയാൾ ഇതൊക്കെ ചെയ്തത്... എന്റെ പേരിലുള്ള സ്വത്ത് സ്വന്തമാക്കാനോ... അതോ മറ്റെന്തിനെങ്കിലും വേണ്ടിയോ... അയാളെ ഇനി നല്ലതുപോലെ ജീവിക്കാൻ ഞാനനുവദിക്കില്ല... എന്നെ ഇങ്ങനെയാക്കിയ അയാളെ എന്റെ അമ്മയെ ഇല്ലാക്കിയ അയാളെ ഈ ഭൂമിയിൽ നിന്നും പറഞ്ഞയക്കും ഞാൻ... പക്ഷേ ഒറ്റപ്പെടുന്ന വേദന... ഒന്നുമില്ലാത്തവന്റെ വേദന അയാൾ അറിയണം... എന്നിട്ടേ അയാളെ കൊല്ലൂ... " അപ്പോഴേക്കും ബീച്ചിൽ ആളുകൾ കൂടിയിരുന്നു... പെട്ടന്നാണ് കുറച്ചുമാറി രണ്ടുമുന്നുപേർ ഏതോ പെൺകുട്ടികളുമായി എന്തോ പ്രശ്നം നടക്കുന്നത് കണ്ടത്... അവൻ ആ പെൺകുട്ടികളെ നോക്കി... രാവിലെ വഴിയിൽ വച്ച് താനുമായി പ്രശ്നമുണ്ടാക്കിയവൾ... ദത്തൻ എഴുന്നേറ്റ് അവിടേക്ക് നടന്നു... ഈ സമയത്താണ് ആദിയും കൃഷ്ണയും നന്ദുമോളും അവിടെ എത്തിയത്... കാറിൽനിന്നിറങ്ങിയ പാടെ ആദി ദത്തനെ കണ്ടു... അവൻ പോകുന്ന ഭാഗത്തേക്ക് ആദി നോക്കി... എന്താണ് അവന്റെ ഉദ്ദശമെന്നറിയാൻ കൃഷ്ണയോട് ഇപ്പോൾ വരാമെന്ന് പറഞ്ഞ് അവിടേക്ക് നടന്നു....

കൃഷ്ണ ആദി പോകുന്നതും നോക്കി നിന്നു... ഈ സമയം ദത്തൻ ആ പെൺകുട്ടി നിൽക്കുന്നതിന്റെ അടുത്തെത്തിയിരുന്നു... അതേസമയം അവളുടേ അടുത്തുനിന്ന പെൺകുട്ടിയുടെ കയ്യിൽ ആ മൂന്നുപേരിൽ ഒരുവൻ കയറിപ്പിടിച്ചു... അവിടെയുള്ള പലരും അത് കണ്ടെങ്കിലും ആരും അത് കണ്ടതായി ഭാവിച്ചില്ല... "എന്താ മാഷെ ഇത്... ഇങ്ങനെ പൊതുസ്ഥലത്തുവച്ച് ഒരു പെൺകുട്ടിയുടെ കയ്യിൽ കയറിപ്പിടിക്കാൻമാത്രം എന്താണ് ഇത്രവലിയ പ്രശ്നം..." ദത്തൻ ചോദിച്ചു... "അത് ചോദിക്കാൻ നീയാരാണ്... ഇത് ഞാനും ഇവളും തമ്മിലുള്ള പ്രശ്നമാണ്... " "ആയിക്കോട്ടെ നിങ്ങൾ തമ്മിലുള്ള പ്രശ്നം നിങ്ങൾ തീർക്കേണ്ടെന്ന് ഞാൻ പറഞ്ഞില്ലല്ലോ... പക്ഷേ ഇത് മാന്യന്മാർ പലരും വരുന്ന സ്ഥലമാണ്... ഇവിടെ നിന്ന് ഇതുപോലുള്ള പോക്കിരിത്തരം വേണ്ടെന്ന് പറഞ്ഞിട്ടുള്ളൂ... " "ഓഹോ... ആരാണ് ഇത്രവലിയ മാന്യന്മാർ.. നീയോ... " "ഞാൻ മാന്യനല്ലാത്തതുകൊണ്ടാണല്ലോ നിന്നെപ്പോലെ ഒരു ചെറ്റയോട് സംസാരിക്കാൻ വന്നത്... " "എന്താടാ നായെ നീ പറഞ്ഞത്... " അയാൾ ആ പെൺകുട്ടിയുടെ കൈവിട്ട് ദത്തന്റെ അടുത്തേക്കവന്ന് അവനെ പിടിച്ച് തള്ളി.... ദത്തൻ പിറകോട്ട് വേച്ചുപോയി... ദത്തൻ അയാളെയൊന്ന് തറപ്പിച്ച് നോക്കി... പെട്ടന്നു മുന്നോട്ട് വന്ന് അയാളുടെ കരണത്തൊന്ന് കൊടുത്തു...

നല്ല ശക്തിയോടുള്ള അടി കാരണം അയാൾ നിലത്തു വീണു... അപ്പോഴേക്കും കൂടെയുള്ളവർ ദത്തന്റെയടുത്തേക്ക് വന്നു... "അടുത്തേക്ക് വന്നാൽ കൊന്നുകളയും ഞാൻ... എനിക്ക് മേലുംകീഴും നോക്കാനില്ല... " വന്നവർ അവന്റെ ഉറച്ച ശബ്ദത്തിൽ തരിച്ചുനിന്നു... ദത്തൻ വീണുകിടക്കുന്നവനെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.. "കണ്ടിട്ട് ഏതോ പൂത്ത കാശുകാരന്റെ മകനാണെന്ന് തോന്നുന്നല്ലോ... ഏതവനായായും തന്തയുണ്ടാക്കിയ പണത്തിന്റെ പുറത്ത് കണ്ട പെണ്ണുങ്ങളുടെ നേരെ വന്നാലുണ്ടല്ലോ മോനേ തന്തക്ക് അവസാനനിമിഷം ഒരുതുള്ളി വെള്ളം കൊടുക്കാൻ ഈ രണ്ടുകയ്യും ബാക്കി കാണില്ല... അതുകൊണ്ട് ഇപ്പോഴുള്ള ഈ ശരീരം വച്ച് വീടു പിടിക്കാൻ നോക്ക്... ഈ മുഖത്തുള്ള പാട് ആരെങ്കിലും ചോദിച്ചാൽ നല്ലനടപ്പിന് തന്റെ അതേ സ്വഭാവമുണ്ടായിരുന്ന ഒരു ചേട്ടൻ തന്ന സമ്മാനമാണെന്ന് പറഞ്ഞാൽ മതി... എന്നാൽ മോൻ ചെല്ല്... " "എടോ ഞാനാരാണെന്ന് തനിക്കറിയില്ല... താൻ കരുതിയുന്നോ ഇതിന് തനിക്കുള്ള മറുപടി തന്നില്ലെങ്കിൽ ഞാൻ പുളിയംകോട്ട് മാത്യൂസിന്റെ മകനല്ലാതിരിക്കണം... "അതുശരി അപ്പോൾ നീ മാത്യുച്ചായന്റെ മകനാണല്ലേ... എന്നാൽ പറയേണ്ടെ.. എന്നാൽ അപ്പച്ചനോട് പറയുമ്പോൾ ഇതുംകൂടി ദത്തൻ തന്നതാണെന്ന് പറയണം ട്ടോ...

ദത്തൻ കൈമലർക്ക് അവന്റെ കവിളിൽ ഒന്നുകൂടി കൊടുത്തു... ഇനി ചെല്ല് മോൻ... " അവൻ ദത്തനെ ഒന്ന് തറപ്പിച്ച് നീക്കിയശേഷം മറ്റുള്ളവരേയും കൂട്ടി നടന്നു... ഇതെല്ലാം കണ്ട് തരിച്ചു നിൽക്കുകയായിരുന്നു ആദി... ഈശ്വരാ... നാട്ടിലെ മുഴുവൻ പെണ്ണുങ്ങൾക്കും ശല്യമായി നടക്കുന്ന ദത്തൻ തന്നെയാണോ ഇത്... ഇവന് ഇങ്ങനെയും മുഖമുണ്ടോ... ആരാണ് ഇവൻ... അതും നാട്ടിലെ ഏറ്റവും പ്രമാണിയായ പുളിയംകോട്ട് മാത്യുച്ചായൻ ഇവനെ അറിയണമെങ്കിൽ ഇവൻ ചില്ലറക്കാരനല്ല... അറിയണം എന്താണ് ഇവനും മാത്യുച്ഛായനും തമ്മിലുള്ള ബന്ധം... ദത്തൻ ആ പെൺകുട്ടികളെ ഒന്നുനോക്കി... പിന്നെ തിരിഞ്ഞുനടന്നു... "ഹലോ ചേട്ടാ ഒന്നുനിന്നേ... ആ പെൺകുട്ടികൾ അവന്റെയടുത്തേക്ക് ഓടിവന്നു... "ചേട്ടാ താങ്ക്സ്... " "എന്തിന് രാവിലെ വണ്ടിയിൽ നിന്ന് തള്ളിയിട്ടതിനോ... " "അയ്യോ അതിപ്പോഴും മനസ്സിൽ വച്ച് നടക്കുകയാണോ... അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാണ്... ക്ഷമിക്കണം ട്ടോ... പിന്നെ താങ്ക്സ് പറഞ്ഞത് അതിനല്ല... എന്നേയും ഇവളേയും ആ ദുഷ്ടന്മാരുടെ കയ്യിൽനിന്നു രക്ഷിച്ചതിന്... " "ഓ നന്ദി... ആയിക്കോട്ടെ... അതുപോട്ടെ ഇവളുമായി അവനെന്താണ് ബന്ധം... " അത് കുറച്ചു ദിവസമായി.. അവൻ ഇവളെ ശല്യം ചെയ്യുന്നു... ഇവളെ ഇഷ്ടമാണെന്നുപറഞ്ഞാണ് ശല്യം ചെയ്യുന്നത്...

എന്നാൽ ഇവർക്ക് മറ്റൊരാളുമായി ഇഷ്ടമുണ്ട്... അത് പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ല... " നിങ്ങൾ അവനെ പേടിച്ച് നിന്നിട്ടാണ്... ദൈര്യത്തോടെ നേരിടണം... അന്നേരം ഒരുത്തനും ശല്യം ചെയ്യാൻ വരില്ല... ഇതൊക്കെ പറയാൻ എനിക്ക് അവകാശമില്ല... ഇതിനേക്കാൾ നീചനായി നടന്നവനാണ് ഞാൻ... എന്നാൽ ഇപ്പോൾ അതിൽ ഞാൻ ഖേദിക്കുന്നുമുണ്ട്... അതിന് കാരണക്കാരിയായ ഒരു പെൺകുട്ടിയുണ്ട് അവൾ ആരാണെന്നൊ എവിടെയുള്ളതാണെന്നോ അറിയില്ല... എന്നാൽ കുറച്ചു ദിവസമായി എന്റെ നാട്ടിലാണ് താമസിക്കുന്നത്... അവളാണ് ശരി... എന്റെ ചില സ്വഭാവ മാറ്റത്തിന് അവളാണ് കാരണക്കാരി... എപ്പോഴെങ്കിലുമോന്ന് കാണണം... ഒരു നന്ദി അറിയിക്കണം... " "എന്താ ആ പെൺകുട്ടിയോട് മനസ്സിലെന്തെങ്കിലും... "....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story