കൃഷ്ണകിരീടം: ഭാഗം 54

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"പക്ഷേ നിന്നെ നിയമത്തിന് ഞങ്ങൾ വിട്ടുകൊടുക്കില്ല... നിന്നെ മാത്രമല്ല നിന്റെ കൂടെയുള്ള സുധാകരനേയും... അത്രയേറെ ഇവരെയെല്ലാം ദ്രോഹിച്ചവനാണ് നീ അതിനുള്ള ശിക്ഷ നീ അനുഭവിക്കണം... " പെട്ടന്ന് ഭാസ്കരൻ താഴെകിടന്ന ഇരുമ്പുകമ്പിയെടുത്ത് ദത്തന്റെ തലക്കുനേരെ വീശി... എന്നാൽ അങ്ങനെയൊരാക്രമണം പ്രതീക്ഷിച്ചപോലെ ദത്തൻ ഒഴിഞ്ഞുമാറി... ഈ സമയം സൂരജ് അയാളെ ചവിട്ടി... ഭാസ്കരമേനോൻ തെറിച്ചു വീണു... സൂരജ് അയാളെ പൊക്കിയെടുത്ത് ഭിത്തിയിൽ ചേർത്തുനിർത്തി... എന്റെ അമ്മാവന്റെ സ്ഥാനമാണ് നിങ്ങൾക്ക്... പക്ഷേ ആ സ്ഥാനം ഞാൻ വേണ്ടെന്നു വച്ചു... ഇവിടുന്ന് ഓവർസ്മാർട്ടായാൽ പുറത്തുപോകുന്നത് നിങ്ങളുടെ ശവമായിരിക്കും... അതുകൊണ്ട് നല്ല കുട്ടിയായി ഞങ്ങളോട് സഹകരിച്ചാൽ നല്ല സുഭിക്ഷ ഭക്ഷണം കഴിച്ച് ബാക്കിയുള്ള ജീവിതം അങ്ങ് അഴിക്കുള്ളിൽ തീർക്കാം... " "എന്റെ നാവിൽനിന്ന് സത്യമെല്ലാം നിനക്ക് കിട്ടുമെന്ന് തോന്നുന്നുണ്ടോ...

എന്നെ കൊന്നാലും നീയൊന്നും എന്റെ നാവിൽനിന്ന് ഒരു രഹസ്യവും അറിയില്ല... " "അറിയാം... പക്ഷേ നിങ്ങളുടെ നാവിൽ നിന്ന് എനിക്കതറിഞ്ഞല്ലേ പറ്റൂ... അന്നേരം അതിനുള്ള മാർഗ്ഗം ഞാൻ കാണിക്കേണ്ടേ... " സുരജ് ദത്തനെ നോക്കി... അവൻ ഭാസ്കര മേനോന്റെ കയ്യിൽനിന്ന് തെറിച്ചു പോയ ആ ഇരുമ്പുകമ്പിയെടുത്തു... അത് അയാളുടെ കാലിലെ തള്ളവിരലിന്റെ നഖത്തിൽ വച്ചമർത്തി... ഭാസ്കരമേനോൻ വേദനകൊണ്ടലറിക്കരഞ്ഞു... " നിങ്ങളാദ്യം സത്യമല്ല പറയേണ്ടത്... മറിച്ച് നിന്റെ കൂട്ടുകാരനെ അതായത് ആ സുധാകരനെ ഇവിടെ വിളിച്ചുവരുത്തണം... അതും നിങ്ങളുടെ ഫോണിൽനിന്ന്... എന്താ പറ്റില്ലേ.. " "ഇല്ല.... എന്നെ കൊന്നാലും നിയൊക്കെ പറയുന്നത് അനുസരിക്കില്ല ഞാൻ... " "അനുസരിക്കും... ഇല്ലെങ്കിൽ നിങ്ങളുടെ കാലിലെയും കയ്യിലേയും നഖങ്ങൾ ഞങ്ങളങ്ങ് പിഴുതെടുക്കും... എന്താ കാണണോ... " എന്നാൽ ഭാസ്കരമേനോൻ അത് കേട്ടതായി ഭാവിച്ചില്ല... സൂരജ് ദത്തനെ നോക്കി... ദത്തൻ വീണ്ടും ആ കമ്പി അയാളുടെ നഖത്തിലമർത്തി... അയാൾ വേദനകൊണ്ട് വീണ്ടുമലറി... എന്നാൽ ദത്തൻ വീണ്ടും വീണ്ടും ശക്തിയോടെയമർത്തി... "

"ഞാൻ ചെയ്യാം... നിങ്ങൾ പറയുന്നതുപോലെ എല്ലാം ചെയ്യാം... " ഭാസ്കരമേനോൻ വേദന സഹിക്കാൻ കഴിയാതെ അലറി വിളിച്ചു... "അങ്ങനെ വഴിക്കുവാ... എന്നാൽ ഞങ്ങൾ പറയുന്നതുപോലെ സുധാകരനെ വിളിക്ക്... പക്ഷേ അവനൊരുവിധത്തിലുമുള്ള സംശയം തോന്നരുത്... നിങ്ങളുടെ ശബ്ദത്തിലോ പറയുന്ന രീതിയിലോ ഭാവവിത്യാസം ഉണ്ടാകരുത്... അവനെ വിളിച്ചിട്ട് ഞാൻ പറയുന്നതുപോലെ പറയണം എന്താ മനസ്സിലായോ... " ഭാസ്കരമേനോൻ തലയാട്ടി... സൂരജ് പറയേണ്ട കാര്യങ്ങൾ പറഞ്ഞു കൊടുത്തു... അയാൾ തന്റെ ഫോണെടുത്ത് സുധാകരനെവിളിച്ചു... "സുധാകരാ... നീയിപ്പോൾ എവിടെയാണ്... " "ഞാൻ വീട്ടിൽനിന്നും ടൌണിലേക്കൊന്ന് പോകുവാൻ ഇറങ്ങുകയാണ്... എന്താ ഭാസ്കരാ... " "അത് ചെറിയൊരു പ്രശ്നമുണ്ട്... നമ്മളുടെ എല്ലാ രഹസ്യവും ആ അന്വേഷണ ഉദ്ധ്യോഗസ്ഥൻ അറിഞ്ഞിട്ടുണ്ടോ എന്നൊരു സംശയം... ഇന്നലെ നമ്മൾ സംസാരിച്ചതെല്ലാം എന്റെ മുഖ്യ ശത്രു ആ ദത്തൻ അറിഞ്ഞിട്ടുണ്ട് അത് അവൻ ഒളിഞ്ഞു നിന്ന് ഫോണിൽ പകർത്തുകയും ചെയ്തു... അവൻ ആ അന്വേഷണ ഉദ്യോഗസ്ഥനത് കൈമാറിയെന്നാണ് അവൻ വിളിച്ചപ്പോൾ പറഞ്ഞത്... "

"ചതിച്ചോ... ഇനിയെന്തുചെയ്യും നമ്മൾ... ഇത് ശിശുപാലിനേയും പ്രതാപനേയും സുരേന്ദ്രനേയും അറിയിക്കേണ്ടേ... " "വേണ്ട... ഇപ്പോൾ നമ്മൾ നമ്മുടെ രക്ഷയാണ് നോക്കേണ്ടത്... അതുകഴിഞ്ഞ് അവരെ വിളിച്ച് പറയാം... നീയേതായാലും ഇവിടെ ഒരു പഴയൊരു കമ്പിനിയിലുണ്ട്... അതിന്റെ റൂട്ടുമേപ്പ് ഞാനയച്ചുതരാം... നീയിടെയെത്തണം എത്രയും പെട്ടന്ന്... പിന്നെ ഒരാഴ്ച കഴിഞ്ഞേ വരുകയുള്ളൂ എന്നും വീട്ടിൽ പറഞ്ഞേക്കണം... നീ ഇവിടെ വന്നിട്ട് നമുക്ക് മാറി നിൽക്കാൻ പറ്റിയ സ്ഥലത്തെ കുറിച്ച് സംസാരിക്കാം... നീ പെട്ടന്നു വാ... " "ഞാൻ പെട്ടന്ന് പുറപ്പെടാം... " സുധാകരൻ ഫോൺ വച്ചു... അയാൾ തിരിഞ്ഞ് അകത്തേക്ക് നടന്നു... അയാൾ നേരെ കരുണാകരന്റയടുത്തക്കാേണ് പോയത്... "അച്ഛാ എനിക്ക്, അത്യാവിശ്യമായി ഒരിടം വരെ പോകണം... ഞാനും എന്റെ കൂട്ടുകാരനും ചേർന്നു നടത്തുന്ന പുതിയ ബിസിനസ്സിന്റെ കാര്യത്തിലാണ്... ഒരാഴ്ച കഴിഞ്ഞേ വരാൻ പറ്റുകയുള്ളു... " "എവിടേക്കാണ് പോകുന്നത്... " "ചെന്നൈ വരെ പോകണം... ഇപ്പോൾത്തന്നെ പുറപ്പെടുകയാണ് ഞാൻ... " "നീ നകുലനോട് പറഞ്ഞോ... " "ഇല്ല... പോയി വന്നിട്ട് പറയാമെന്ന് വച്ചു... ഏതായാലും ഞാൻ പോകാൻ ഒരുങ്ങട്ടെ.. " സുധാകരൻ തന്റെ മുറിയിലേക്ക് നടന്നു... ഒരാഴ്ചക്കുവേണ്ട ഡ്രസ്സ് ബാഗിൽ വച്ച് അയാൾ പുറത്തേക്ക് നടന്നു...

തന്റെ കാറിൽ കയറി അയാൾ ഭാസ്കരമേനോൻ പറഞ്ഞ സ്ഥലത്തേക്ക് പുറപ്പെട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "ഭാസ്കരചെറിയച്ഛാ നിങ്ങളാണ് ഞങ്ങൾക്കെതിരെ ഇത്രയുംകാലം ആ സുധാകരനെ മുന്നിൽനിർത്തി കളിച്ചതെന്നറിഞ്ഞപ്പോൾ കൊന്ന് കുഴിച്ചുമൂടാനാണ് തോന്നിയത്... എന്നാൽ അങ്ങനെ നിങ്ങളെ അത്രപെട്ടന്ന് പരലോകത്തേക്ക് അയക്കില്ല ഞങ്ങൾ... അനുഭവിക്കണം... ഇത്രയുംകാലം നിങ്ങൾ ചെയ്തുകൂട്ടിയതിന് അനുഭവിക്കണം... അനുഭവിപ്പിക്കും ഞങ്ങൾ... നിങ്ങളുടെ വിശ്വസ്ഥൻ എന്റെ അപ്പച്ചിയുടെ മകളേയും വീട്ടുകാരേയും ദ്രോഹിച്ചവനാണ്... അയാളേയും ഞങ്ങൾ അനുഭവിപ്പിക്കും... നിങ്ങളെയൊക്കെ ഞങ്ങൾ ഇവിടെയെത്തിച്ചത് ഒരുത്തനും അറിയില്ല... അറിയിക്കുകയുമില്ല... കാരണം ഒരുവിധത്തിലുമുള്ള ദയാദാക്ഷിണ്യം നിങ്ങളൊന്നും അർഹിക്കുന്നില്ല... ഇവനെ ഈ ദത്തനെ ഒരു ക്രിമിനലാക്കാൻ നിങ്ങൾ ഒരുപാട് കളിച്ചു... എന്നാൽ മുകളിൽ ഒരാൾ ഇതെല്ലാം കാണുന്നുണ്ടെന്ന് നിങ്ങൾ ഓർത്തില്ല... അതേ ദൈവം സുഭദ്രാമ്മയുടെ രൂപത്തിൽ വരുമെന്നും നിങ്ങൾ പ്രതീക്ഷിച്ചില്ല... നിങ്ങളുടെ നല്ല സമയമെല്ലാം കഴിഞ്ഞു... ഇനി ഞങ്ങളുടെ ദിനമാണ്... നിങ്ങളെ ഒരു നിയമത്തിനും ഞങ്ങൾ വിട്ടുകൊടുക്കയില്ല...

ഇവിടെക്കിടന്ന് നരകിച്ച് ചാവും രണ്ടും... അതാണ് നിങ്ങളുടെ വിധി... " ആദി പറഞ്ഞതുകേട്ട് ഭാസ്കരമേനോൻ പുച്ചത്തിലൊന്ന് ചിരിച്ചു... "നീയൊക്കെ എങ്ങനെ കളിച്ചാലും എന്നോയോ സുധാകരനേയോ ഒന്നും ചെയ്യാൻ കഴിയില്ല... ഒരു ദിവസം ഒരു നേരമെങ്കിലും എന്റെ വിളി കാണാതിരുന്നാൽ എനിക്ക് വേണ്ടപ്പെട്ടവർ എന്റെ ഈ ഫോൺ നമ്പർ വച്ച് കണ്ടുപിടിക്കും... അവർ പുല്ലുപോലെ എന്നേയും സുധാകരനേയും ഇവിടെനിന്നും രക്ഷിച്ചിരിക്കും... ഇതുകേട്ട് നിങ്ങൾ എന്റേയും സുധാകരന്റേയും ഫോൺ നശിപ്പിക്കും എന്നാലും കുറച്ചു മുന്നേ സുധാകരനെ വിളിച്ച കോൾലീസ്റ്റ് വച്ച് അവർ ലൊക്കേഷൻ കണ്ടുപിടിക്കും... നീയൊന്നും എന്തുതന്നെ ചെയ്തിട്ടും കാര്യമുണ്ടാവില്ല... അതോടെ നിങ്ങളുടെ അന്ത്യം അടുത്തെന്ന് കരുതിയാൽ മതി... ഒന്നും കാണാതെ നിങ്ങൾ പറഞ്ഞതുപോലെ ഞാൻ സുധാകരനെ വിളി ക്കുമെന്ന് കരുതിയോ..." "അതിമോഹം നല്ലതാണ്... പക്ഷേ ഞങ്ങൾ വെറും ഉണ്ണാക്കന്മാരാണെന്ന് നിങ്ങൾ കരുതിയോ... നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം മുൻകൂട്ടി കണ്ടിട്ടാണ് ഞങ്ങൾ ഇതിനിറങ്ങിയത്... നീങ്ങളെന്തുകരുതി.. നിങ്ങളെയൊക്കെ ഇവിടെ കാലാക്കാലം പൊറുപ്പിക്കുമെന്നോ...

ആ സുധാകരൻ വന്നോട്ടെ രണ്ടിനേയും ഇവിടെനിന്നും നല്ലൊരു സ്ഥലത്തേക്ക് മാറ്റിയിരിക്കും... അന്നേരമവിടെ നിങ്ങളുടെ ഏത് മറ്റവൻ വന്ന് രക്ഷിക്കുമെന്നു കാണാമല്ലോ... " സൂരജ് അയാളുടെ കയ്യിൽനിന്നും ഫോൺ പിടിച്ചുവാങ്ങിച്ചശേഷം പറഞ്ഞു... അതുകേട്ട് ഭാസ്കരമേനോൻ ഭയത്തോടെ സൂരജിനെ നോക്കി... പെട്ടന്നാണ് പുറത്തു കാർ വന്നുനിന്ന ശബ്ദം കേട്ടത്... ആദിയും സൂര്യനും സൂരജുംകൂടി ഭാസ്കരമേനോന്റെ കൂട്ടാളികളെ പിടിച്ചു വലിച്ച് ആ കമ്പനിയിലെ പിന്നാമ്പുറത്തേക്ക് നടന്നു... ദത്തൻ കുറച്ച് സൈഡിലേക്ക് മാറിനിന്നു... ഇതൊന്നുമറിയാതെ സുധാകരൻ ആ കമ്പനിക്കുള്ളിലേക്ക് നടന്നു... ചുമർചാരി നിൽക്കുന്ന ഭാസ്കരമേനോനെ അയാൾ കണ്ടു... "എന്താ ഭാസ്കരാ ഉണ്ടായത്... എവിടെയാണ് നമ്മൾക്ക് ചുവട് പിഴച്ചത്... " "നമ്മൾ പെട്ടു സുധാകരാ... ഇനി രക്ഷയില്ല... നമ്മുടെ രണ്ടിന്റേയും മരണം നിശ്ചയിച്ചു കഴിഞ്ഞു... " "എന്താടോ താൻ പറയുന്നത്... എനിക്കൊന്നും മനസ്സിലാകുന്നില്ല... നീ പറഞ്ഞപോലെ നമ്മൾ ഇവിടെനിന്നും മാറിനിന്നാൽ പിന്നെ എങ്ങനെയാണ് നമ്മൾ പെടുക... നീ പെട്ടന്ന് പുറപ്പെട് ഇപ്പോൾത്തന്നെ നമ്മൾക്ക് ഈ നാട്ടിൽനിന്നും പോകണം... "

"ഇല്ല സുധാകരാ... അതിനുള്ള സമയം കഴിഞ്ഞു... നമ്മൾ ഇപ്പോൾ പെട്ടിരിക്കുകയാണ്... ഇനി രക്ഷയില്ല... " ഭാസ്കരമേനോൻ സുധാകരന്റെ പിന്നിലായി തങ്ങൾക്കടുത്തേക്ക് വരുന്ന ദത്തനെ നോക്കി പറഞ്ഞു... അതുകണ്ട് സുധാകരൻ തിരിഞ്ഞുനോക്കി... തന്റെ തൊട്ടു പിന്നിലായി ചിരിച്ചുകൊണ്ട് നിൽക്കുന്ന ദത്തനെ കണ്ട് അയാൾ ഞെട്ടി പിന്നോക്കം നിന്നു... സുധാകരൻ അവനെ സൂക്ഷിച്ചുനോക്കി... മുമ്പെവിടേയും കണ്ടതായിട്ട് ഓർമ്മകിട്ടിയില്ല അയാൾക്ക്... "ആരാടാ നീ... " "അപ്പോൾ എന്നെ അറിയില്ലേ... ദാ ആ നിൽക്കുന്ന നിന്റെ കൂട്ടുകാരൻ ഓമനിച്ചുവളർത്തിയ ഒരുത്തനെ അറിയില്ലേ... ആ ആൾതന്നെയാണ്... പേര് ദേവദത്തൻ... " "ഓ ആ മഹാത്ഭുതം നീയായിരുന്നല്ലേ... എന്നിട്ട് എന്റെ മോന് ഇപ്പോഴെന്താണ് വേണ്ടത്... നീയെന്താ ഇവനോട് പ്രതികാരത്തിനിറങ്ങിയതാണോ... " "ആണെങ്കിൽ... " "അതിനുമാത്രം എന്റെ മോൻ വളർന്നോ... ഇവനെ പേടിച്ചിട്ടാണോ നീ വിറച്ചു നിൽക്കുന്നത്... " സുധാകരൻ തിരിഞ്ഞ് ഭാസ്കരമേനോനോട് ചോദിച്ചു... "അല്ലല്ലോ സുധാകരാ ഞങ്ങളേയുംകൂടി കണ്ടിട്ടാണ്... " അവിടേക്ക് വന്ന സൂരജത് പറഞ്ഞപ്പോൾ സുധാകരൻ തിരിഞ്ഞുനോക്കി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story