കൃഷ്ണകിരീടം: ഭാഗം 57

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇത് നിങ്ങളുടെ കയ്യിൽ ഇരിക്കുന്നത് ആപത്താണ്... പോകുന്ന വഴി ആരേയെങ്കിലും വിളി ക്കണമെന്ന് തോന്നിയാലോ... അതുകൊണ്ട് ഇതെല്ലാം ഞങ്ങളുടെ കയ്യിൽത്തന്നെ നിൽക്കട്ടെ... " സൂരജ് എല്ലാഫോണിലേയും സിമ്മുകൾ ഊരിയെടുത്തു... അതിനുശേഷം അവയെല്ലാം പൊട്ടിച്ചുകളഞ്ഞു... "എന്നാൽ ഇവരെയങ്ങ് പിടിച്ച് വണ്ടിയിൽ കയറ്റി ക്കോ... പിന്നെ പോകുമ്പോൾ ഇവർ പുറംലോകം കാണരുത്... അതായത് കണ്ണുകൾ രണ്ടും കെട്ടിയേക്കണം... " സൂരജ് പറഞ്ഞു... "ശരിസാർ... അതിലൊരുവൻ മറുപടി നല്കി... അതിനുശേഷം സുധാകരനേയും ഭാസ്കരമേനോയും പിടിച്ചുകൊണ്ട് പുറത്തേക്ക് നടന്നു... പോകുമ്പോൾ അവർ തിരിഞ്ഞ് ദയനീയതയോടെ നോക്കുന്നുണ്ടായിരുന്നു.... അവരെ രണ്ടുപേരേയും ഒരു സ്കോർപിയോയിൽ കയറ്റി.. അത് അവിടെനിന്നും കുതിച്ചു... ആദി തന്റെ ഫോണെടുത്തുനോക്കി... അതിൽ വന്ന കോളുകൾ നോക്കി... "സൂരജേ സൂര്യാ ചതിച്ചു... ഇന്ന് വീട്ടിലെത്തിയാൽ പൊടിപൂരമാണ് ഉണ്ടാകുന്നത്... വീട്ടിൽ നിന്ന് കൃഷ്ണയും അച്ഛനും അപ്പച്ചിയും ഒരുപാട് തവണ വിളിച്ചിട്ടുണ്ട് ഫോൺ സൈലന്റാക്കിയതുകാരണം അറിഞ്ഞതുമില്ല...

ചിലപ്പോൾ നിങ്ങൾക്കും വന്നിട്ടുണ്ടാകും... " ആദി പറഞ്ഞു... സൂര്യനും സൂരജും തങ്ങളുടെ ഫോണുകളും എടുത്തുനോക്കി... അവരുടെ ഫോണിലും വിളിച്ചിട്ടുണ്ടായിരുന്നു.. "ശരിയാണ്... ഞങ്ങൾക്കും വന്നിട്ടുണ്ട്... " സൂരജും സൂര്യനും പറഞ്ഞു... "എന്റെ നമ്പർ അവരുടെ കയ്യിലില്ലാത്തതിനാൽ എനിക്ക് വന്നിട്ടില്ല... ദത്തൻ പറഞ്ഞു... " പെട്ടന്നാണ് ആദിയുടെ ഫോൺ റിംഗ് ചെയ്തത്... നോക്കിയപ്പോൾ കിഷോറാണ്... "എന്താടോ കിഷോറേ... " ആദി ചോദിച്ചു... "നിങ്ങൾ എവിടെ പോയി കിടക്കുകയാണ്... എത്ര നേരമായി വീട്ടിൽ നിന്നും വിളിക്കുന്നത്... എന്താ ആരും എടുക്കാതിരുന്നത്... അവസാനം അങ്കിൾ എന്നെ വിളിച്ചതാണ്... കാര്യങ്ങളറിയാൻ... അവരാകെ പേടിച്ചിരിക്കുകയാണ്... ഇന്നേതായാലും മൂന്നിനും കോളാണ്... നീ ഇപ്പോൾത്തന്നെ വീട്ടിലേക്ക് വിളിച്ച് അവരെ സമാധാനിപ്പിക്ക്... " കിഷോർ പറഞ്ഞു... ഞാൻ വിളിക്കാം... നിന്നോട് ഞങ്ങൾ എവിടെ പോയതാണെന്ന് ചോദിച്ചോ... " "പിന്നെ ചോദിക്കാതെ... അങ്കിൾ ചോദിച്ചു...

നിങ്ങൾ എന്നോട് പറഞ്ഞത് ഞാൻ പറഞ്ഞു... " "അയ്യോ അതുവേണ്ടായിരുന്നു... സാരമില്ല ഞങ്ങൾ ഇവിടെ നിന്നും പുറപ്പെടാൻ പോവുകയാണ്... " 'സത്യമായിട്ടും നിങ്ങൾ എവിടേക്കാണ് പോയത്... എന്താണ് ഇത്രവലിയ കാര്യം... " "എല്ലാം നേരിട്ടു പറയാം... ഇപ്പോൾ വീട്ടുകാരെ സോപ്പിടട്ടെ... " ആദി കോൾ കട്ടു ചെയ്തു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ആദിയുടെ വിവരമൊന്നുമില്ലാതെ ഭയവുമായി ചായ തിളക്കുന്നതൊന്നുമറിയാതെ എന്തോ ആലോചന യിൽ നിൽക്കുകയായിരുന്നു കൃഷ്ണ.. ആ സമയത്തായിരുന്നു അവളുടെ ഫോൺ റിംഗ് ചെയ്തത്... ആലോചന യിൽ നിന്ന് ഞെട്ടിയുണർന്ന അവൾ ഫോണെടുത്തുനോക്കി... ആദിയാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോൾ അവൾക്ക് സന്തോഷമടക്കാനായില്ല... എന്നാൽ പെട്ടന്നവൾ ദേഷ്യത്തോടെ ഫോൺ കട്ടുചെയ്തു... വീണ്ടും രണ്ടുമൂന്ന് തവണ വിളിച്ചപ്പോഴും ഇതുതന്നെയായിരുന്നു അവസ്ഥ... ഈ സമയം അടുക്കളയിലേക്ക് വന്ന നിർമ്മലയും രാജേശ്വരിയും കൃഷ്ണയുടെ ഫോൺ റിംഗുചെയ്യുന്നതും ദേഷ്യത്താൽ അവൾ കട്ടുചെയ്യുന്നതും കാണുന്നുണ്ടായിരുന്നു... "എന്താണ് മോളെ ഫോണെടുക്കാത്തത്... ആദിയാണോ വിളിച്ചത്... " നിർമ്മല ചോദിച്ചു... " "അതെ ആന്റിയുടെ പുന്നാര മോൻ തന്നെ...

കുറച്ചു നേരമായി മനുഷ്യനെ തീയിൽ നിർത്തിയിട്ട് ഇപ്പോഴാണ് വിളിക്കുന്നത്... അങ്ങനെയിപ്പോൾ സംസാരിക്കേണ്ട... ഇങ്ങുവരട്ടെ... കാണിച്ചുകൊടുക്കാം ഞാൻ... " ആദിയാണെന്നറിഞ്ഞപ്പോൾ നിർമ്മലയും രാജേശ്വരിയും ആശ്വാസത്തോടെ നെടുവീർപ്പിട്ടു... പിന്നെ കൃഷ്ണയുടെ മുഖം കണ്ട് അവർ ചിരിച്ചു.. "ചിരിക്കേണ്ട... നിങ്ങളൊക്കെയാണ് ആദിയേട്ടനേയും സൂര്യേട്ടനേയും സൂരജേട്ടനേയും വഷളാക്കുന്നത്... എന്തുചെയ്താലും പറഞ്ഞാലും ആരും ഒന്നും മിണ്ടില്ല... നഷ്ടങ്ങൾമാത്രം ജീവിതത്തിൽ സമ്പാദ്യമായിട്ടുള്ള എനിക്ക് എന്തു കണ്ടാലും പേടിയാണിപ്പോൾ... എന്നെ സ്നേഹിക്കുവർക്ക് പല കാരണങ്ങളായി ദുഃഖങ്ങളാണ് എനിക്ക് കൊടുക്കാൻ കഴിഞ്ഞത്... " "മോളെന്തിനാണ് വേണ്ടാത്തതൊക്കെ ചിന്തിക്കുന്നത്... ഞാൻ പറഞ്ഞതല്ലേ അവരെന്തെങ്കിലും അത്യാവിശ്യത്തിന് പോയതായിരിക്കുമെന്ന്... അത് കഴിഞ്ഞപ്പോൾ നീ വിളിച്ചതറിഞ്ഞ് തിരിച്ച് വിളിച്ചതാണ്... പിന്നെ ഇത്രയുംനേരം നമ്മളെയെല്ലാവരേയും തീ തീറ്റിച്ചതിന് അവർക്ക് വച്ചിട്ടുണ്ട്... മുന്നും ഇവിടേക്ക് വരട്ടെ... "

രാജേശ്വരി പറഞ്ഞു... ഈ സമയം കൃഷ്ണ ഫോണെടുക്കാത്തതിനാൽ ആദി കേശവമേനോനെ വിളിച്ചു... ഉമ്മറത്തെ ചാരുകസേരയിൽ കിഷോറിന്റെ വിളിയും പ്രതീക്ഷിച്ച് നിൽക്കുകയായിരുന്ന കേശവമേനോൻ ആദിയുടെ കോൾ കണ്ട് എടുത്തു... "എവിടെ പോയി കിടക്കുകയായിരുന്നെടാ നിങ്ങൾ... മനുഷ്യനെ ഭയപ്പെടുത്തുന്നതിൽ ഒരതിരുവേണം... നീയൊക്കെ ചെയ്യുന്ന തോന്നിവാസത്തിന് കൂട്ടു നിന്നപ്പോൾ അതിൽ കയറി കളിക്കുകയാണോ നിങ്ങൾ... ഞങ്ങളുടെ കാര്യം പോകട്ടെ... നീ വിളിച്ചിട്ട് ഫോണെടുക്കാതിരുന്നതിനാൽ ആകെ ഭയന്നു നിൽക്കുന്ന ഒരുത്തിയുണ്ട് ഇവിടെ അവളെക്കുറിച്ചെങ്കിലും കുറച്ച് ഉത്തരവാദിത്വം വേണം... " "അച്ഛാ അതിന് ഞങ്ങൾ അവിടെനിന്ന് പോന്നിട്ട് മൂന്നുനാല് മണിക്കൂറല്ലേ ആയിട്ടുള്ളൂ... ഇതിലും വൈകി പലതവണ വന്നതല്ലേ ഞങ്ങൾ അതും അവളുള്ളപ്പോൾത്തന്നെ... " ശരിയായിരിക്കാം... നാലല്ല ഒരു മണിക്കൂർ മുന്നേ പോയതാണെങ്കിലും ഫോൺ ചെയ്താൽ എടുക്കാതിരുന്നാൽ ആരുമൊന്ന് പേടിക്കും... ആവശ്യത്തിന് വിളിച്ചാൽ എടുക്കാനുള്ളതാണ് ഫോൺ... അല്ലാതെ മറ്റുള്ളവരെ പേടിപ്പിച്ചതിനുശേഷം തോന്നുമ്പോൾ തിരിച്ചുവിളിക്കാനല്ല...

നിങ്ങളെ മൂന്നിനേയും വിളിച്ചിട്ട് കിട്ടാതിരുന്നപ്പോഴാണ് കിഷോറിനെ വിളിച്ചത്... അവൻ പറഞ്ഞത് ഇത്രയും കാലത്തെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കാനാണ് നിങ്ങൾ പോയതെന്ന്... എന്താണ് ആ പരിഹാരം... ഞാനും കൂടി അറിയട്ടെ... " അത്... അത് ഞങ്ങൾ വന്നിട്ട് പറയാം... ഫോണിൽ പറഞ്ഞാൽ ശരിയാവില്ല... ഞങ്ങൾഅവിടേക്ക്പുറപ്പെടുകയാണ്... അര മണിക്കൂറിനുള്ളിൽ അവിടെയെത്തും... " "എന്നാൽ പെട്ടന്ന് വാ... ആ പെണ്ണിന് ആശ്വാസമാവട്ടെ... " "അതിന് അവളെ വിളിച്ചിട്ട് എടുക്കുന്നില്ലല്ലോ... ഏതായാലും പെട്ടന്നു വരാം... " ആദി കോൾ കട്ടുചെയ്തു... കേശവമേനോൻ കസേരയിൽനിന്നെഴുന്നേറ്റ് അടുക്കളയിലേക്ക് നടന്നു... അവിടെ നിർമ്മലയും കൃഷ്ണയും രാജേശ്വരിയും അതേ പറ്റി സംസാരിക്കുകയായിരുന്നു... "എന്താ മോളെ ആദി വിളിച്ചിട്ട് ഫോണെടുക്കാത്തത്... " കേശവമേനോൻ കൃഷ്ണയോട് ചോദിച്ചു... "അത്..അങ്കിൾ... അപ്പോഴത്തെ ദേഷ്യത്തിൽ... "സാരമില്ല... അവൻ വിളിച്ചിരുന്നു... അര മണിക്കൂറിനുള്ളിൽ അവരെത്തും... എന്തോ അത്യാവിശ്യകാര്യത്തിന് പോയതായിരുന്നു... അന്നേരം മുന്നു പേരുടെ ഫോണും സൈലന്റായിരുന്നു...

അതാണ് നമ്മൾ വിളിച്ചപ്പോൾ അവരറിയാതിരുന്നത്... " "അതേപറ്റി ഞാനിവളോട് പറയുകയായിരുന്നു... ഇനി ടെൻഷനൊന്നും വേണ്ട... സംഭവമെന്താണെന്നറിഞ്ഞല്ലോ... " "എന്നാലും അവർക്ക് എവിടേക്കാണ് പോകുന്നതെന്ന് പറഞ്ഞിട്ട് പോകുമായിരുന്നു... " നിർമ്മല പറഞ്ഞു... "അതും ശരിയാണ്... പക്ഷേ ഇതുപോലെയുണ്ടാകുമെന്ന് അവരും കരുതിയിട്ടുണ്ടാവില്ല... എന്തായാലും പ്രശ്നമൊന്നും ഉണ്ടായില്ലല്ലോ... അതുതന്നെ ഭാഗ്യം... " കേശവമേനോൻ തിരിച്ചു നടന്നു..... അര മണിക്കൂറിനുള്ളിൽ ആദിയും സൂര്യനും സൂരജും വീട്ടിലെത്തി... കേശവമേനോൻ ഉമ്മറത്തുതന്നെ ഇരിക്കുന്നുണ്ടായിരുന്നു... "എവിടെ പോയതായിരുന്നെടാ നിങ്ങൾ... " അയാൾ ചോദിച്ചു... "പറയാം... അതിനുമുമ്പ് ഇവിടുത്തെ പെണ്ണുങ്ങളെ പോയി സോപ്പിടട്ടെ... " "പെട്ടന്ന് ചെല്ല്... വാങ്ങി ക്കാനുള്ള മൂന്നുംകൂടി ഷെയർ ചെയ്ത് വാങ്ങിച്ചോ... " "ഈശ്വരാ... അത്രക്ക് ഉറഞ്ഞുതുള്ളിയാണോ നിൽക്കുന്നത്... " സൂരജ് ചോദിച്ചു.. "എനിക്കറിയില്ല... അറിയാമെങ്കിലും പറയില്ല... എന്താളുള്ളതുവച്ചാൽ വാങ്ങിച്ചോ... " "പണി പാളിയെന്നാണ് തോന്നുന്നത്... എന്തായാലും വേണ്ടില്ല... വാ കിട്ടാനുള്ളത് ആരും ഒറ്റക്ക് വാങ്ങിക്കേണ്ട... മൂന്നാളുംകൂടി വാങ്ങിക്കാം..." അവർ അകത്തേക്ക് നടന്നു.... ➖➖➖➖➖➖➖➖➖➖➖

"എടാ എന്താണ് നിങ്ങൾ കാണിച്ചതെന്ന് നിശ്ചയമുണ്ടോ... ഇതെങ്ങാനും ഇവന്റെ റിപ്പാർട്ട്മെന്ററിഞ്ഞാൽ... മാത്രമല്ല അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ എല്ലാവരും തൂങ്ങേണ്ടിവരും... " കളപ്പുരയുടെ വരാന്തയിലിരുന്ന് സംസാരിക്കുന്നതിനിടയിൽ കേശവമേനോൻ ചോദിച്ചു... "ഒന്നുമുണ്ടാവില്ല അമ്മാവാ... അവരെയൊക്കെ നിയത്തിന്റെ സഹായത്തോടെ ശിക്ഷിക്കാൻ പറ്റില്ല... ഇങ്ങനെയേ നടക്കൂ... അവർ കാരണം എത്രമാത്രം നിങ്ങളൊക്കെ കഷ്ടപ്പെട്ടു... എത്രമാത്രം ദ്രോഹം നിങ്ങളോട് ചെയ്തവരാണ് അവർ... " സൂരജ് ചോദിച്ചു... "അത് സത്യമാണ്... എന്നാലും അവരെ എന്തുചെയ്യാനാണ് നിങ്ങളുടെ പ്ലാൻ... " കേശവമേനോൻ ചോദിച്ചു... "അവർ അനുഭവിക്കണം ചെയ്ത തെറ്റുകൾകളോർത്ത് പശ്ചാത്താപിക്കണം... എന്നാലേ നമ്മളനുഭവിച്ചതിന് പകിഹാരമാകൂ... അവസാനം അവർ ചെയ്ത എല്ലാ കുറ്റങ്ങളും ഏറ്റുപറയണം... അത് ഫോണിൽ റിക്കോർഡ് ചെയ്തിട്ടേ അവരെ കോടതിയിൽ ഹാജരാക്കുകയുള്ളൂ...

സൂചി കുത്താനുള്ള ഒരു ഇടംപോലും അവർക്ക് രക്ഷപ്പെടാൻ ഉണ്ടാകരുത് ഉണ്ടായാൽ അവർ പുല്ലുപോലെ പുറത്തിറങ്ങും... അത് നമ്മൾ തന്നെ കാണേണ്ടിവരും... അതോടെ അവരുടെയുള്ളിൽ അടക്കിനിർത്തിയ സിംഹം പുറത്തുവരും അത് നമുക്കു തന്നെയാണ് ആപത്ത്... " "അറിയാം... എന്നാലും ഭാസ്കരൻ ഇങ്ങനെയുള്ളവനാണെന്ന് ഞാനറിഞ്ഞില്ല... പണത്തിനുവേണ്ടി എന്തുവൃത്തികേടും കാണിക്കുമെന്നറിയാം... അതെനിക്ക് അനുഭവവുമാണ്... എന്നാൽ ഇതുപോലെ അവൻ നീചനാവുമെന്ന് കരുതിയില്ല... എന്നാലും കഴിഞ്ഞില്ലല്ലോ... ആ സുധാകരന്റെ അച്ഛൻ കരുണാകരനും മകൻ നകുലനും ഇരിക്കുകയാണല്ലോ... സുധാകരനില്ലെങ്കിലും അവർമതി കൃഷ്ണമോൾക്ക് ആപത്തായിട്ട്... " "അടുത്തത് അവരാണ്... പണ്ട് കൃഷ്ണയുടെ മുത്തശ്ശനെ കത്തിമുനയിൽ നിർത്തി സ്വന്തമാക്കിയ മാമ്പള്ളി തറവാടും സ്ഥലവും ആ കരുണാരനിൽനിന്നുതന്നെ തിരിച്ചു പിടിക്കും... നാളെ ഞങ്ങൾ അതിനിറങ്ങുകയാണ്... കൃഷ്ണ ഇതറിയരുത്... അവളെ, ഓഫീസിൽ വിട്ട് ആദി തിരിച്ചു വരുമ്പോഴേക്കും ഞങ്ങൾ അവന്റെ കൂടെയെത്തും... അവിടുന്ന് ഞങ്ങൾ നേരെ കരുണാകരന്റെ വീട്ടിലേക്ക്... അന്നേരം നകുലൻ ഓഫീസിലെത്തിയിട്ടുണ്ടാകും... ആണായിട്ട് അയാൾ മാത്രമേ വീട്ടിൽ കാണൂ... അതാണ് നമുക്ക് വേണ്ടതും... " സൂരജ് പറഞ്ഞു..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story