കൃഷ്ണകിരീടം: ഭാഗം 59

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"എന്തു സാധനത്തിന്റെ കാര്യമാണ് നീയൊക്കെ പറയുന്നത്... " "അതു പറയാം... അതിനുമുമ്പ് നിങ്ങൾക്ക് സന്തോഷിക്കാനുള്ള കാര്യം പറയാം... അതായത് നിങ്ങൾ എന്നും പത്രം വായിക്കുന്ന ആളായിരിക്കുമല്ലോ... അതിൽ എന്നും വരുന്ന ഒരു വാർത്തയുണ്ട്... പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയിലുള്ള പെൺകുട്ടികൾ കുറച്ചുകാലമായി അതിക്രൂരമായി കൊലചെയ്യപ്പെട്ട കാര്യം... അത് ചെയ്തവരെ അറസ്റ്റ് ചെയ്ത വിവരവും അറിയാമല്ലോ... എന്നാൽ അകത്തായവർ വെറും കൂലിക്കു വേണ്ടി ജോലിചെയ്യുന്നവർ... എന്നാൽ അതിന്റെയെല്ലാം തലതൊട്ടപ്പന്മാർ ഇന്നും യാതൊരു കൂസലുമില്ലാതെ മാന്യന്മാരായി വിലസ്സുകയാണ് അത് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി സുരജ് മേനോനെപ്പറ്റി കേട്ടിരിക്കുമല്ലോ... എന്നാൽ ആളെ നേരിട്ട് കണ്ടിട്ടില്ലല്ലോ.. ഇതാണ് ആ അന്വേഷണ ഉദ്ധോഗസ്ഥൻ... " കരുണാകരൻ സൂരജിനെ നോക്കി... "അതിന് ഇവിടെയാണോ നിങ്ങൾ അന്വേഷിക്കുന്ന പ്രതികൾ ഉള്ളത്... "

"അതെ ഇവിടെയാണ്... നിങ്ങളുടെ മകൻ സുധാകരൻ... " അതുകേട്ട് കരുണാകരൻ ഞെട്ടിത്തരിച്ചു... "വീട്ടിൽ വന്ന് പോക്കിരിത്തരം പറഞ്ഞാലുണ്ടല്ലോ വന്നരീതിൽ ഇവിടെനിന്നും പോകില്ല... " കരുണാകരൻ ശബ്ദമുയർത്തി ദേഷ്യത്തോടെ പറഞ്ഞു... "ഞങ്ങൾ തിരിച്ചുപോകുവാൻ വന്നതാണെങ്കിൽ വന്നരീതിയിൽത്തന്നെ പോകും... ഇപ്പോൾ പറഞ്ഞത് നിങ്ങൾക്ക് വിശ്വാസമാകില്ലെന്നറിയാം... അത്രക്ക് സ്വന്തം മകനെ വിശ്വാസവുമാണല്ലോ... അതാണല്ലോ പണ്ട് സ്വന്തം ഭാര്യയെ കൊന്ന് കെട്ടിത്തൂക്കിയതിനുശേഷം ആ കുറ്റം ആ ഗോവിന്ദമേനോന്റെ മകന്റെ തലയിൽ വച്ചുകെട്ടി അയാളാണ് കൊന്നതെന്ന് പറഞ്ഞപ്പോൾ വിശ്വസിച്ചത്... നിങ്ങളുടെ മകൻ ബിസിനസ്സിന്റെ കാര്യത്തിന് പോയതാണെന്നല്ലേ നിങ്ങൾ പറഞ്ഞത്... എന്നാൽ സത്യം അതല്ല... താൻ ചെയ്ത എല്ലാ കുറ്റകൃത്യങ്ങൾ അറിയേണ്ടവർ അറിഞ്ഞെന്ന് മനസ്സിലായപ്പോൾ നാടുവിട്ടതാണ്... എവിടെപ്പോയാലും അയാൾ എന്റെ കയ്യിൽ വന്നു ചേരും...

അയാൾ മാത്രമല്ല.. കൂടെയുള്ള ഭാസ്കരമേനോനും പിടിക്കപ്പെടും... അതിന് അധികദിവസമൊന്നുമില്ല... അവർക്കെതിരേയുള്ള എല്ലാ തെളിവുകളും ഞങ്ങളുടെ കയ്യിലുണ്ട്... " സൂരജ് പറഞ്ഞു... "നിങ്ങൾ... നിങ്ങൾ എന്താണ് പറഞ്ഞത്... എന്റെ മകൻ അവന്റെ ഭാര്യയെ... " "എന്താ ഇപ്പോഴും വിശ്വാസമായില്ല അല്ലേ... അന്ന് എല്ലാം കണ്ടെന്ന് പറഞ്ഞ നിങ്ങളുടെ മകന്റെ കൂട്ടുകാരൻ അസീസ് ഇപ്പോൾ എന്റെ കസ്റ്റഡിയിലാണ്... അയാൾ എല്ലാ സത്യവും പറഞ്ഞു... നിങ്ങളുടെ മകനും അസീസുംകൂടിയാണ് ശ്വാസം മുട്ടിച്ച് നിങ്ങളുടെ മരുമകളെ കൊന്നത്... തന്റെ കാര്യസ്വാധീനത്തിനുവേണ്ടി സ്വന്തം ഭാര്യയെ മറ്റുള്ളവർക്ക് കാഴ്ചവച്ചവനാണ് അയാൾ... അവസാനം നിവൃത്തിയില്ലാതെ അതിന് എതിരുനിന്ന അവരെ കൊന്ന് കെട്ടിതൂക്കിയതാണ് അയാൾ... അതുമാത്രമോ... ആ ഗോവിന്ദമേനോന്റെ മകനേയും ഭാര്യയേയും അയാളുടെ അമ്മയേയും വരെ കൊല്ലിച്ചത് നിങ്ങളുടെ മകനാണ്..." സൂരജ് പറഞ്ഞത് കേട്ട് കരുണാകരൻ തളർന്ന് കസേരയിലേക്കിരുന്നു...

"എന്നാൽ അതെല്ലാം പുറംലോകമറിയാതെ ഞാൻ ഒതുക്കി തീർക്കാം... ഇപ്പോൾ നടക്കുന്ന കേസിൽ ഭാസ്കര മേനോൻ മാത്രം കുറ്റക്കാരനായി തീർക്കാം... അതിന് ഇവൻ രണ്ടാമത് പറഞ്ഞ ആ സാധനം തിരിച്ചു തരണം... " "വേണ്ട... അവൻ അത്രക്ക് ദുഷ്ടതകൾ ചെയ്തവനാണെങ്കിൽ അവനെ രക്ഷിക്കരുത്... എന്റെ നകുലൻ അമ്മയില്ലാതെ വളരാൻ കാരണം അവനാണെങ്കിൽ എനിക്കിനി അങ്ങനെയൊരു മകനില്ല... " "അത് നിങ്ങളുടെ ഇഷ്ടം... ഈ കാര്യത്തിൽ നിങ്ങളും അത്ര വലിയ പുണ്യാളനൊന്നുമല്ലല്ലോ... സ്വന്തം ഭാര്യയുടെ തറവാട്ടുസ്വത്ത് അവരുടെ ജേഷ്ഠൻ ഗോവിന്ദമേനോനെ ഭീഷണിപ്പെടുത്തി സ്വന്തമാക്കിയവനല്ലേ നിങ്ങൾ... അന്നേരം ആ ഗുണം കാണിക്കാതിരിക്കില്ലല്ലോ സ്വന്തം മകനും... ഇപ്പോഴും ആ പാവങ്ങൾക്ക് ഇഷ്ടദാനമായികിട്ടിയ സ്വത്തും തട്ടിയെടുക്കാൻ ശ്രമിക്കുകയല്ലേ നിങ്ങൾ... അതും ആ പെൺകുട്ടിയെ ഇല്ലാതാക്കിയിട്ട്... ഇനിയുള്ള കാലം മുഴുവൻ നിങ്ങളെ അഴിക്കുള്ളിലാക്കാനുള്ള ഒരുപാട് കേസുകൾ തെളിവു സഹിതം എന്റെ കയ്യിലുണ്ട്... ഗോവിന്ദമേനോനെ കൊലപ്പെടുത്താൻ ശ്രമിച്ചതും...

അയാളുടെ സ്വത്തുക്കൾ ബീഷണിപ്പെടുത്തി കൈവശപ്പെടുത്തിയതും... അയാളുടെ മകന്റെ മകളെ കൊല ചെയ്ത് ആർ കെ ഗ്രൂപ്പ് സ്വന്തമാക്കാൻ ശ്രമിക്കുന്നതിനും... ഇതിനെല്ലാം പുറമെ ഡോക്ടർ വിനയനെ കൂട്ടുപിടിച്ച് മാരകമായ മരുന്നുകൾ നല്കി ഗോവിന്ദമേനോനെ വീണ്ടും കൊല ചെയ്യാൻ നോക്കിയതും... അങ്ങനെ ഒരുപാട് കേസുകൾ നിങ്ങളുടെ പേരിലുണ്ട്... ഒരിക്കലും രക്ഷപ്പെടില്ല നിങ്ങൾ... കാരണം ഈ കേസ് അന്വേഷിക്കാൻ ഞാൻ മുകളിൽ നിന്നും പെർമിഷൻ വാങ്ങിച്ചിട്ടുമുണ്ട്... എന്താ അപ്പോൾ നമ്മൾ ഇനിയുള്ള കാലം ജയിലിൽ നിന്നും കിട്ടുന്ന ഭക്ഷണവും കഴിച്ച് അവിടെ സുഖമായി വാഴുകയല്ലേ... " ഇതെല്ലാം കേട്ട് കരുണാകരൻ ദയനീയതയോടെ സൂരജിനെ നോക്കി... "എന്തേ പേടിതോന്നുന്നുണ്ടോ... ഇത്രയും കാലം ഒരു മനുഷ്യന് നിരക്കാത്ത പലതും ചെയ്തുകൂട്ടിയപ്പോൾ ഓർത്തുകാണില്ല... എന്നെങ്കിലുമൊരിക്കൽ എല്ലാറ്റിനും പലിശ സഹിതം കിട്ടുമെന്ന കാര്യം... ഈ നിൽക്കുന്ന രണ്ടുപേരെ നിങ്ങൾ പെട്ടന്ന് മനസ്സിലാക്കി...

ഇടശ്ശേരി കേശവമേനോന്റെ മക്കളാണെന്നത്... എന്നാൽ അതേ ചോരയിൽ ജനിച്ചവനാണ് ഞാനും കേശവമേനോന്റെ അനിയത്തിയുടെ മകൻ... നിങ്ങളുടെ മകൻ കൊന്നുതള്ളിയ മുകുന്ദന്റെ ഭാര്യ രാധാമണിയുടെ സഹോദരിയുടെ മകൻ... എന്റെ അനിയത്തിയാണ് കൃഷ്ണ... ഞാൻ ജീവിച്ചിരിക്കുമ്പോൾ നിങ്ങൾക്കെന്നല്ല ആർക്കും അവളുടെ ശരീരത്തിൽ നുള്ളിനോവിക്കുവാൻപോലും കഴിയില്ല... പിന്നെ നേരത്തെ പറഞ്ഞ സാധനം... അതായത് മാമ്പള്ളി തറവാടും അതിനോട് ചേർന്നുനിൽക്കുന്ന ഏക്കർ കണക്കിന് സ്വത്തും അത് തിരികേതരേണ്ടിവരും നിങ്ങൾ... ഇവിടെ ഇപ്പോൾ ഇവിടെവച്ച് അതെല്ലാം ആ ഗോവിന്ദമേനോന്റെ പേരിൽത്തന്നെ തിരിച്ചെഴുതിത്തരണം... എന്താ അതിന് വല്ല ബുദ്ധിമുട്ടുമുണ്ടോ നിങ്ങൾക്ക്... ഇല്ലെങ്കിൽ നിങ്ങൾ മാത്രമല്ല... എല്ലാത്തിനും ഒത്താശനിന്നിരുന്ന അകത്ത് എഴുന്നേൽക്കാൻ പോലും കഴിയാതെ തളർന്നുകിടക്കുന്ന നിങ്ങളുടെ ഭാര്യയെ വരെ അകത്താക്കും... പിന്നെ പുതിയ തന്ത്രപരമായി നിങ്ങളും മകനുംകൂടി ഒരുത്തനെ ആർ കെ ഗ്രൂപ്പിൽ കയറ്റിയിരുത്തിയിട്ടുണ്ടല്ലോ നകുലൻ... അവന്റെ കാര്യം വരെ പോക്കാണ്...

എന്താ അതിനെല്ലാം സമ്മതമാണെങ്കിൽ നമുക്ക് അങ്ങനെ നീങ്ങാം... എന്നിട്ട് കേസ് കോടതിയിലെത്തിയാൽ ഏത് കൊടികുത്തിയ വക്കീലന്മാരെവച്ച് കേസ് നടത്തിയാലും അവസാന വിജയം ഞങ്ങൾക്കു തന്നെയാകും... അതിലൂടെ നിങ്ങൾ ചതിച്ച് കയ്യേറിയ എല്ലാ സ്വത്തുക്കളും അതിന്റെ അവകാശികൾക്ക് തിരിച്ചുകിട്ടുകയും ചെയ്യും... നിങ്ങളെല്ലാവരും ഇനിയുള്ള കാലം സർക്കാർ ചിലവിൽ ജയിലിൽ കിടക്കുകയും ചെയ്യാം... എന്താ അതു വേണോ... " കരുണാകരൻ ഒന്നും പറയാതെ താഴേക്കു നോക്കി നിന്നു... "ഇയാളോള് സംസാരിച്ച് എന്തിനാണ് വെറുതെ നമ്മൾ നാറുന്നത്... നമുക്ക് കേസുമായട്ട് മുന്നോട്ടുപോകാം..." സൂര്യൻ പറഞ്ഞു.. "അതുതന്നെയാണ് നല്ലത്... വാ നമുക്ക് പോകാം... കുറച്ച് വനീതാപോലീസിനേയും ഒരു ആംബുലൻസുമായിവരാം... ഇയാളുടെപെണ്ണുമ്പിള്ളയെ കൊണ്ടുപോകുവാൻ... " അതും പറഞ്ഞ് സൂരജ് കാറിനടുത്തേക്ക് നടന്നു.. പുറകെ അയാളെയൊന്ന് നോക്കിയശേഷം ആദിയും സൂര്യനും നടന്നു...

"ഒന്ന് നിൽക്കൂ... " "നിങ്ങൾ ഇത്രയും നേരം പറഞ്ഞതെല്ലാം ആ മാമ്പള്ളി തറവാടും സ്ഥലവും തിരിച്ചുപിടിക്കാനായിരുന്നല്ലേ... " "നിങ്ങൾക്ക് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അങ്ങനെ കരുതിക്കോളൂ... ബാക്കിയെല്ലാം വഴിയേ വരുമ്പോൾ എല്ലാം മനസ്സിലാക്കിക്കോളും... അതാകുമ്പോൾ ഞങ്ങൾ പറഞ്ഞതെല്ലാം കളവാണെന്ന് പറയില്ലല്ലോ... കുടുംബസമേതത്തോടെ ഇനിയുള്ള കാലം അഴിക്കുള്ളിൽ കിടക്കുന്നതാവും നിങ്ങൾക്ക് താല്പര്യം... അതിന് ഞങ്ങൾ എതിരുനിന്നിട്ട് കാര്യമില്ലല്ലോ... അതായിരിക്കും യോഗം..." "വേണ്ട... ഞാൻ എല്ലാം തിരിച്ചെഴുതിത്തരാം... പക്ഷേ ഇത് കരുണാകരന്റെ തോൽവിയാണെന്ന് കരുതേണ്ട... ആശിച്ചതെല്ലാം സ്വന്തമാക്കിയ ചരിത്രമേ ഈ കരുണാകരനുള്ളൂ.. പക്ഷേ ഇപ്പോൾ എന്റെ രക്തത്തിൽ ജനിച്ച ആ നീചൻ കാരണം എല്ലാം നഷ്ടമായിരിക്കുകയാണ്... അവന്റെ വാക്കു കേട്ടാണ് ഇത്രയും കാലം എല്ലാറ്റിനും ഇറങ്ങിത്തിച്ചത്... അതിന്റെ പിന്നിൽ ഇതുപോലൊരു നാറിയ കളികൾ ഉണ്ടെന്നറിഞ്ഞില്ല...

എപ്പോഴാണ് വേണ്ടതെന്നു വച്ചാൽ ഞാനത് തിരിച്ചെഴുതിത്തരാം... " "എന്നാൽ അധികം താമസിക്കേണ്ട ഇപ്പോൾ ഇവിടെവച്ച് അത് തിരിച്ചുതരാം... അതിനുള്ള ഏർപ്പാട് ഞാൻ ചെയ്തോളാം... " സൂരജ് പറഞ്ഞു... ഈ സമയം കൃഷ്ണ ആദിക്ക് അയച്ച വോയ്സ്മെസേജ്നോക്കി... "ഇല്ല ആദിയേട്ടനത് കണ്ടിട്ടില്ല... നകുലേട്ടൻ പറഞ്ഞ ആളെ മീറ്റുചെയ്യാനായി ഇറങ്ങാൻ സമയമായി ഇനിയെന്തുചെയ്യും... " കൃഷ്ണ ആദിക്ക് മിസ്കോൾ ഇട്ടു നോക്കി... എന്നാൽ അതിന് തിരിച്ച് മറുപടിയൊന്നും കണ്ടില്ല... അപ്പോഴേക്കും നകുലൻ അവിടേക്ക് വന്നു... "കൃഷ്ണാ എന്നാൽ ഇറങ്ങുകയല്ലേ.. സമയമായി... " "ഇറങ്ങാം... " കൃഷ്ണ പറഞ്ഞു... നകുലേട്ടൻ മാത്രമല്ല തന്റെ ഓഫീസിലുള്ള ഒരാളായ രാമചന്ദ്രനും കൂടെയുണ്ട് എന്ന ദൈര്യത്തിൽ അവൾ പോകുവാനിറങ്ങി... എന്നാൽ പോകുന്നതിനുമുമ്പ് കിഷോറിനും ഒരു മെസേജയച്ചു... ഓഫീസ് വാഹനത്തിൽ തന്നെയായിരുന്നു അവർ പുറപ്പെട്ടത്... ".........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story