കൃഷ്ണകിരീടം: ഭാഗം 60

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"ഇറങ്ങാം... " കൃഷ്ണ പറഞ്ഞു... നകുലേട്ടൻ മാത്രമല്ല തന്റെ ഓഫീസിലുള്ള ഒരാളായ രാമചന്ദ്രനും കൂടെയുണ്ട് എന്ന ധൈര്യത്തിൽ അവൾ പോകുവാനിറങ്ങി... എന്നാൽ പോകുന്നതിനുമുമ്പ് കിഷോറിനും ഒരു മെസേജയച്ചു... ഓഫീസ് വാഹനത്തിൽ തന്നെയായിരുന്നു അവർ പുറപ്പെട്ടത്... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ആദി നിർത്താതെയുള്ള തന്റെ ഫോണിലേക്ക് വരുന്ന കോളുകൾ കേട്ട് ദേഷ്യത്തോടെ ഫോണെടുത്തുനോക്കി... കിഷോറാണ് വിളിക്കുന്നതെന്നറിഞ്ഞപ്പോൾ അവൻ പെട്ടന്ന് ഫോണെടുത്തു... "എന്താണ് കിഷോറേ... " എന്നാൽ കിഷോർ പറഞ്ഞ കാര്യം കേട്ട് ആദി ഞെട്ടി... അവൻ കോൾ കട്ടുചെയ്ത് വാട്സാപ്പ് തുറന്നു നോക്കി... അതിൽ കൃഷ്ണ അയച്ച വോയ്സ്മെസ്സേജവൻ കേട്ടു... പെട്ടന്നുതന്നെ അവൻ റിപ്ലേ അയച്ചു... അതിനു മറുപടി പെട്ടന്നുതന്നെ വന്നു... ആദി തിരിച്ചുവന്ന് സൂരജിനേയും സൂര്യനേയും വിളിച്ച് മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു... "അവൻ അപ്പോൾ എവിടേക്കായിരുക്കും കൃഷ്ണയെ കൊണ്ടുപോയിട്ടുണ്ടാവുക... " സൂരജ് ചോദിച്ചു...

"അത് അവർ പോകുന്ന വഴിയേയുള്ള ഓരോസ്ഥലവും അപ്പപ്പോൾ അയച്ചു തരും കൃഷ്ണ... ഏതായാലും നിങ്ങൾ ഇവിടെ നിൽക്ക് ഞാൻ പോയിട്ടുവരാം... പോകുന്ന നേരം ദത്തനെവിളിക്കാം പിന്നെ കിഷോറിനോടും വരാൻ പറയാം... റജിസ്റ്റർ വന്ന് എല്ലാം ശരിയാക്കിയതിനുശേഷം നിങ്ങൾ തിരിച്ചാൽ മതി... " ആദി റോഡിലേക്കിറങ്ങി അതിലേ വന്ന ഒരു ഓട്ടോയിൽ കയറി അടുത്തുള്ള ടൌണിലേക്ക് പോയി... പോകുന്ന നേരം ദത്തനേയും കിഷോറിനേയും വിളിക്കാൻ മറന്നില്ല... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ നകുലൻ പഴയൊരു ഗോഡൌണിന്റെ മുന്നിൽ കാർ നിർത്തി.... കൃഷ്ണ കാറിലുന്നുതന്നെ ആ സ്ഥലമൊന്ന് വീക്ഷിച്ചു... "എന്താ നകുലേട്ടാ ഇവിടെ... " കൃഷ്ണ ചോദിച്ചു... "നമുക്ക് അവരെ മീറ്റുചെയ്യാൻ പറ്റിയ സ്ഥലം ഇതാണ്... നമ്മൾ ഓഫീസിൽ നിന്നും പുറപ്പെടുമ്പോൾ തന്നെ ആ അഭിലാഷിനും വേണുഗോപാലൻസാറിനും എന്തോ പന്തികേട് തോന്നിയിട്ടുണ്ട്... ചിലപ്പോഴവർ നമ്മളെ ഫോളോ ചെയ്യും... എങ്ങനെയെങ്കിലും ആർ കെ ഗ്രൂപ്പ് തകർക്കുക എന്ന ഒറ്റ ലക്ഷ്യമേ അവർക്കുള്ളൂ... ഇന്ന് നമുക്കു കിട്ടാൻ പോകുന്ന സാഗർ ഗ്രൂപ്പുമായിട്ടുള്ള കരാറ് ഒപ്പിട്ടുകഴിഞ്ഞാൽപ്പിന്നെ നമുക്ക് വച്ചടി വച്ചടി കയറ്റമായിരിക്കും...

ഇതെങ്ങാനും അവരറിഞ്ഞാൽ അത് മുടക്കാനാണവർ നോക്കുക... "ഉം... അതേതായാലും നന്നായി നകുലേട്ടാ... എന്നിട്ട് സാഗർ ഗ്രൂപ്പിന്റെ എംഡിയുംമറ്റുമെവിടെ... " കൃഷ്ണ ചോദിച്ചു... " "അവർ ഇപ്പോഴെത്തും... നമുക്ക് ഈ ഗോഡൌനുള്ളിലേക്ക് കയറി നിൽക്കാം... " നകുലൻ ഗോഡൌണിലേക്ക് നടന്നു... പുറകെ രാമചന്ദ്രനും... ഒന്നുകൂടി ചുറ്റുമൊന്ന് നോക്കിയശേഷം കൃഷ്ണയും അവരുടെ പുറകെ നടന്നു... അവൾ ഭയത്തോടെ വിറക്കുന്നുണ്ടായിരുന്നു... ഏകദേശം ഒരു മണിക്കൂറിനടുത്ത് അവർ അവിടെ നിന്നു... കൃഷ്ണ നകുലനെ നോക്കി അവൻ മാറിനിന്ന് ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു... കുറച്ചപ്പുറത്തായി രാമചന്ദ്രനും നിൽപ്പുണ്ട്... കോൾ കട്ടുചെയ്ത് നകുലൻ അവളുടെയടുത്തേക്ക് വന്നു... "നേരം ഒരുപാടായല്ലോ നകുലേട്ടാ... അവരെ കാണുന്നില്ലല്ലോ... നമുക്ക് തിരിച്ചുപോയാലോ... മറ്റൊരു ദിവസം അവരുമായി മീറ്റുചെയ്യാം.. " "അങ്ങനെ പോകാനോ മറ്റൊരു ദിവസത്തിന് കാത്തുനിൽക്കാനോ അല്ലല്ലോ നമ്മൾ ഇവിടെ വന്നത്..

. ഇനി ഇതുപോലൊരു അവസരം എനിക്ക് കിട്ടുകയുമില്ലല്ലോ... " "നകുലേട്ടൻ എന്താണ് ഉദ്ദേശിക്കുന്നത്... " കൃഷ്ണ ഭയത്തോടെ ചോദിച്ചു... " 'അറിയാഞ്ഞിട്ടല്ലല്ലോ കൃഷ്ണാ... എന്നാലും പറയാം... കഴിഞ്ഞ നാലഞ്ചു മാസമായി നീ എന്നെയും എന്റെ വീട്ടുകാരേയും വിഡ്ഢികളാക്കുന്നു... നീ നിന്റെ അമ്മാവന്റെ വീട്ടിൽ നിന്നും രക്ഷപ്പെട്ട് പോയപ്പോൾ എല്ലാം ശരിയായെന്ന് കരുതിയോ... നീയെവിടെ പോയാലും കണ്ടുപിടിച്ചല്ലേ പറ്റൂ... കാരണം അവിശ്യം എന്റേതുകൂടിയായിപ്പോയില്ലേ... എല്ലാ തെറ്റുകളും മനസ്സിലാക്കി നല്ലവനായി നിന്റെ മുന്നിൽ അഭയം തേടി വന്നവനാണെന്ന് കരുതിയോ നീ... എന്നാൽ നിനക്കുതെറ്റി... അവിടെ നിന്റെ ഓഫീസിൽ കയറിക്കൂടിയത് ഇങ്ങനെ ഒരവസരം കിട്ടുമെന്ന് അറിയുന്നതു കൊണ്ടാണ്... അവിടെയെത്തി ഓഫീസിലെ ചിലരെ തന്റെ വരുതിയിലാക്കുക... പിന്നെ നീ വിശ്വസിക്കുന്ന നിന്റെ വേണുഗോപാലിനേയും അഭിലാഷിനേയും നീയുമായി തെറ്റിക്കുക... അത് ഏകദേശം ശരിയായി...

നിന്റെ ഓഫീസിൽ നിന്ന് എനിക്കു എല്ലാറ്റിനുമായി കിട്ടിയതാണ് ഇവനെ... ഈ രാമചന്ദ്രനെ... എന്നെപ്പോലെ ചില ലക്ഷ്യങ്ങൾ ഇയാൾക്കുമുണ്ട്... ആർ കെ ഗ്രൂപ്പിന്റെ ജനറൽ മാനേജർ എന്ന പദവി... പിന്നെ എന്നെ ഇവിടെ എത്തിച്ച... രക്ഷപ്പെട്ടോടിയ നിന്നെ എന്റെ മുന്നിലെ ത്തിച്ച ഒരാൾ അവിടെയുണ്ട്.. അത് ആരായാലും എന്റെ മുന്നിൽ വരും... അയാൾക്ക് വേണ്ടി എന്തും ചെയ്യും ഞാൻ... കാരണം അത്രയേറെ കടപ്പാടുണ്ട് എനിക്ക് അയാളോട്... " "കൊള്ളാം നകുലേട്ടാ... പ്ലാനിങ്ങൊക്കെ കൊള്ളാം... പക്ഷേ എവിടെയോ ചെറിയ പിഴവ് പറ്റിയില്ലേ എന്നൊരു തോന്നൽ... പെട്ടന്ന് നല്ല പിള്ള ചമഞ്ഞ് എന്റെ മുന്നിൽ വന്ന് കുറച്ചേറെ പ്രാരാബ്ദങ്ങളും സങ്കടങ്ങളും പറഞ്ഞാൽ എല്ലാം കണ്ണുമടച്ച് വിശ്വസിക്കുമെന്ന് കരുതിയോ നിങ്ങൾ... അതു പോട്ടെ നിങ്ങൾ എത്ര നല്ലപിള്ള ചമഞ്ഞാലും പഴയ സ്വഭാവം അത് ഒരുതവണയെങ്കിലും അറിയാതെയാണെങ്കിലും പുറത്തു വരുമെന്ന് ഓർത്തില്ല അല്ലേ...

എന്റെ അമ്മാവനായ രാധാകൃഷ്ണന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ഈ ആർ കെ ഗ്രൂപ്പ്... അന്നുമുതൽ അമ്മാവനെ കൈപിടിച്ചുയർത്തിയ വേണുഗോപാലിനങ്കിളിനെക്കുറിച്ച് നിങ്ങളുടെ നാവിൽനിന്നു വീണ പഴിയുണ്ടല്ലോ... അത് കേട്ടപ്പോൾത്തന്നെ നിങ്ങളുടെ ഉദ്ദേശം ഞാൻ മനസ്സിലാക്കിയാണ്... മറിച്ച് മറ്റാരെയെങ്കിലുമാണ് നിങ്ങൾ അതുപോലെ പറഞ്ഞതെങ്കിൽ ചിലപ്പോൾ ഞാൻ വിശ്വസിച്ചുപോയിരുന്നു... അവിടെയാണ് നിങ്ങൾക്ക് പിഴച്ചത്... " "ഓഹോ അപ്പോൾ ഇത്രയും നാൾ ഞാൻ പറഞ്ഞതെല്ലാം മൂളിക്കേട്ട് എനിക്ക് ആത്മവിശ്വാസം നല്കിയത് നിന്റെ കളിയായിരുന്നല്ലേ... ഇതിന്റെയെല്ലാം പുറകിലുള്ള ബുദ്ധി അവന്റയായിരിക്കും... നിന്റെ മറ്റവന്റെ... എന്നാൽ അതൊക്കെ വേസ്റ്റായില്ലേ... ഇപ്പോൾ ഇവിടെവച്ച് നിന്നെ എന്തുചെയ്താലും ഒരീച്ചപോലുമറിയില്ല... അതിനുള്ള തയ്യാറെടുപ്പോടെയാണ് ഞാൻ വന്നതും... " നകുലൻതിഞ്ഞുനിന്ന് വിസിലടിച്ചു... അതു കേട്ടതും എന്തിനുംപോന്ന നാല് മല്ലന്മാർ അവിടേക്ക് വന്നു.... "എന്താ മോളേ ഇത്രയും നേരമുണ്ടായിരുന്ന ചങ്കൂറ്റം ധൈര്യവും ഇപ്പോൾ എവിടെപ്പോയി... എന്താ പേടിതോന്നുന്നുണ്ടോ...

ഇവർ നിന്നെ ഒന്നും ചെയ്യില്ല... എനിക്ക് വേണ്ടത് നിന്റെ കുറച്ച് ഒപ്പുമാത്രം... അത് എന്റെ മുന്നിൽ വച്ചാൽ വന്നതു പോലെ നിനക്ക് തിരിച്ചുപോകാം... അതല്ല എതിർക്കാനാണ് ശ്രമമെങ്കിൽ... ഇവരായിരിക്കും നിന്നോട് മറുപടി പറയുന്നത്... അപ്പോൾ നല്ല കുട്ടിയായി ഏട്ടൻ പറഞ്ഞതിനെല്ലാം സമ്മതമല്ലേ എന്റെ കൃഷ്ണകുട്ടിക്ക്..." നകുലൻ വിജയച്ചിരിയോടെ ചോദിച്ചു... " "നകുലാ... ഇത്രയും കാലം ഏതൊക്കെരീതിയിൽ എന്നെയും എന്റെ കുടുംബത്തേയും ദ്രോഹിച്ചിട്ടും എന്നേക്കാൾ മുതിർന്നവർ എന്ന ബഹുമാനം നിങ്ങൾക്ക് നൽകിയവനാണ് ഞാൻ... എന്നാൽ ഇന്ന ഈ നിമിഷം തൊട്ട് ആ ബഹുമാനം ഞാനിങ്ങെടുക്കുകയാണ്... എടോ നകുലാ... നീ ഇത്രയും നേരം ചിലച്ചുകൊണ്ടിരുന്ന കാര്യങ്ങൾ തനിക്ക് നടത്തിയെടുക്കുവാൻ പറ്റുമോ... ഒന്നും കാണാതെ ഈ കൃഷ്ണ നിന്റെകൂടെ നീപറയുന്നിടത്തേക്ക് വരുമെന്ന് കരുതിയോ നീ.. " കൃഷ്ണ ഒരു കൂസലുമില്ലാതെ ചോദിച്ചു... അവളുടെ ചോദ്യവും നിൽപ്പും കണ്ടപ്പോൾ നകുലന് എന്തോ പന്തികേട് തോന്നി...

അവൻ ചുറ്റുമൊന്ന് നോക്കി..." "എന്താടി വലിയ വീരവാദം മുഴക്കുന്നത്... ഈ നകുലൻ ഒന്നിനിറങ്ങിയാൽ അത് പൂർത്തീകരിച്ചേ തിരിച്ചു നടത്തമുള്ളൂ... അത് മോൾക്ക് ഞാൻ കാണിച്ചുതരാം... നല്ലതുപോലെ ഞാൻ പറയുന്നത് അനുസരിച്ചാൽ ഈ തടിയും കൊണ്ട് ഇനിയും ജീവിക്കാം... അതല്ല എതിർക്കാനാണ് ശ്രമമെങ്കിൽ എന്റെ മാത്രമല്ല... ഈ നിൽക്കുന്ന മല്ലന്മാരുടേയും കൈച്ചൂട് നീയറിയും... അതു വേണോ കൊച്ചേ... " "അതിന് നിനക്കോ നീ കൊണ്ടുവന്ന ഈ ചാവാലികൾക്കോ കഴിയില്ല നകുലാ... സംശയമുണ്ടെങ്കിൽ നീയൊന്ന് എന്റെ ശരീരത്തിലൊന്ന് തൊട്ടുനോക്ക്... എങ്കിൽ നീയൊരാണാണെന്ന് ഞാൻ സമ്മതിക്കാം... " "അത്രക്ക് ദൈര്യമോ നിനക്ക്... പിടിച്ച് കെട്ടടാ ഈ പുന്നാരമോളെ... " നകുലൻ പറഞ്ഞതുകേട്ട് അവന്റെ കിങ്കരന്മാർ അവളെ പിടിച്ചു കെട്ടാൻ അടുത്തേക്ക് വന്നു... പെട്ടന്നാണ് നകുലനെ കഴുത്തിൽ എന്തോ സ്പർശിച്ചതുപോലെ തോന്നിയത്... അവൻ ഞെട്ടി തിരിഞ്ഞു നോക്കി... തന്റെ കഴുത്തിൽ കത്തിയമർത്തി നിൽക്കുന്ന ആളെകണ്ട് അവൻ ഞെട്ടി... "രാമചന്ദ്രൻ... " നകുലന് വിശ്വസിക്കാനായില്ല... ഇത്രയും നാൾ തന്റെവിശ്വസ്ഥനായി കൂടെ നിന്നവൻ... "എന്തുപറ്റീ നകുലാ...

നിനക്ക് വിശ്വസിക്കാനാവുന്നില്ലേ... ഇത് ഞാൻ തന്നെയാണ്... " "എടാ നായേ... അപ്പോൾ നീയെന്നെ ഇത്രയും നാൾ ചതിക്കുകയായിരുന്നല്ലേ... " "ഇത് ചതിയല്ലല്ലോ നകുലാ... നീയൊരു വിശ്വാസ വഞ്ചന കാണിച്ചപ്പോൾ അതിനു മറുപടിയായി അതേ രീതിയിൽ തിരിച്ചുമൊരു പണിതന്നു അത്രയേയുള്ളൂ.. ഇല്ലെങ്കിൽപ്പിന്നെ എന്റെ ദൈവമായ രാധാകൃഷ്ണൻ സാറ് എന്റെ കുടുംബത്തിനുവേണ്ടി ചെയ്ത ഉപകാരങ്ങൾക്ക് പ്രശസ്തിയില്ലാതാവില്ലേ... നീ ആർ കെ ഗ്രൂപ്പിൽ വന്നതു മുതൽ നിയെന്റെ നിരീക്ഷണത്തിലായിരുന്നു... നിന്നിൽ വിശ്വാസം നേടിയെടുത്ത് നിന്റെ നീക്കങ്ങൾ അറിയുകയെന്നതായിരുന്നു എന്റെ ലക്ഷ്യം... അതു നിറവേറ്റി... എന്നെ, ഏൽപ്പിച്ച ജോലി ഞാൻ ഭംഗിയായി ചെയ്തു... മര്യാദക്ക് നിന്റെ കിങ്കരന്മാരെ ഇവിടെനിന്നും പറഞ്ഞുവിട് ഇല്ലെങ്കിൽ ഈ കത്തി നിന്റെ കഴുത്തിൽ ആഴ്ന്നിറങ്ങും... " രാമചന്ദ്രൻ പറഞ്ഞുനിർത്തുന്നതിനുമുന്നെ പ്രതീക്ഷിതായായിരുന്നു നകുലന്റെ നീക്കം... രാമചന്ദ്രന്റെ കൈ തട്ടിമാറ്റി ആ കൈ പിടിച്ചുതിരിച്ച് അവളുടെ കയ്യിലെ കത്തി നകുലൻ കയ്ക്കലാക്കി... നകുലൻ രാമചന്ദ്രന്റെ നെഞ്ചിനു നേരെ ആ കത്തി ആഞ്ഞുവീശി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story