കൃഷ്ണകിരീടം: ഭാഗം 61

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

രാമചന്ദ്രൻ പറഞ്ഞുനിർത്തുന്നതിനുമുന്നെ പ്രതീക്ഷിക്കാതെയായിരുന്നു നകുലന്റെ നീക്കം... രാമചന്ദ്രന്റെ കൈ തട്ടിമാറ്റി ആ കൈ പിടിച്ചുതിരിച്ച് അവളുടെ കയ്യിലെ കത്തി നകുലൻ കയ്ക്കലാക്കി... രാമചന്ദ്രന്റെ നെഞ്ചിനു നേരെ ആ കത്തി ആഞ്ഞുവീശി... രാമചന്ദ്രൻ ഒഴിഞ്ഞുമാറിയതിനാൽ ആ വെട്ട് രാമചന്ദ്രന്റെ ഷർട്ടിന്റെ കയ്യിലാണ് കൊണ്ടത്... രാമചന്ദ്രൻ ഷർട്ട് കീറി... അതേ സമയം നകുലൻ ആ കത്തി വീണ്ടും രാമചന്ദ്രനുനേരെ വീശി... എന്നാൽ പുറകിൽ നിന്ന് തലക്ക് അടിയേറ്റ നകുലൻ അലറി ക്കൊണ്ട് നിലത്തു വീണു... അവന്റെ തലയിൽ നിന്നും രക്തം വാർന്നൊഴുകുന്നുന്നുണ്ടായിരുന്നു... അതുകണ്ട രാമചന്ദ്രൻ തരിച്ചു നിന്നു... അയാൾ തലയുയർത്തി നോക്കി... കൃഷ്ണ കയ്യിൽ ഒരു ഇരുമ്പുപൈപ്പും പിടിച്ചു നിൽക്കുന്നു... അവൾ വീണ്ടും ആ ഇരുമ്പുപൈപ്പുകൊണ്ട് അഞ്ഞടിച്ചു... എന്നാലത് നകുലന്റെ പുറത്തായിരുന്നു... "മോളേ..." രാമചന്ദ്രൻ ഓടിവന്ന് അവളുടെ കയ്യിൽനിന്നും ആ പൈപ്പ് വാങ്ങിച്ച് വലിച്ചെറിഞ്ഞു...

"മോളെ നീ എന്തു പണിയാണ് ചെയ്തത്... " അവളുടെ കയ്യിൽനിന്നും ആ ഇരുമ്പുപൈപ്പ് പിടിവാങ്ങിച്ചതിനുശേഷം രാമചന്ദ്രൻ ചോദിച്ചു... " "ഇവൻ.. ഇവൻ ചാവേണ്ടവനാണ്... ഇന്നിത് ചെയ്തില്ലെങ്കിൽ എന്നെ മനഃസമാധാനത്തോടെ ജീവിക്കാൻ ഇവൻ സമ്മതിക്കില്ല... " കൃഷ്ണ പൊട്ടിക്കരഞ്ഞുകൊണ്ട് രാമചന്രന്റെ നെഞ്ചിലേക്ക് വീണു... ആ സമയത്താണ് ആദിയും ദത്തനും കിഷോറും അവിടെയെത്തിയത്... "എന്താ.. എന്താ കൃഷ്ണാ ഇവിടെ നടന്നത്... " ആദി ചോദിച്ചു... "എന്തിനാണ് വന്നത്... എന്റെ ശവം കാണാനാണോ വന്നത്... അതിന് ദൈവം അനുവദിച്ചില്ല... ഇവന്റെ ശവമാണ് നിങ്ങൾക്ക് കാണാൻ കഴിഞ്ഞത്... " ആദി താഴെ കിടന്ന് പിടയുന്ന നകുലനെ നോക്കി... "കിഷോറേ... ഇവനെ പെട്ടന്ന് ഹോസ്പറ്റിലെത്തിക്ക്..." ആദി പറഞ്ഞതും കിഷോറും ദത്തനും കൂടി നകുലനെ വാരിയെടുത്ത് കാറിനടുത്തേക്കോടി... നകുലനേയും കൊണ്ട് കാർ ഹോസ്പിറ്റലിലേക്ക് കുതിച്ചു... "എന്താ കൃഷ്ണാ നീ കാണിച്ചത്... അവന് എന്തെങ്കിലും സംഭവിച്ചാൽ... "

"എന്നാൽ എനിക്ക് മനഃസമാധാനത്തോടെ ജീവിക്കാം... നിങ്ങളൊക്കെ വലിയ തിരക്കുള്ളവർ... ആ സമയത്ത് എന്ത് അത്യാവിശ്യമുണ്ടായാലും വിളിക്കാൻ പാടില്ലല്ലോ... എന്നെ സഹിയാക്കാൻ ആരുമില്ലെങ്കിലും ദൈവം എന്നൊരാളുണ്ടാകും അതുമതിയെനിക്ക്... ഇത്രയും കാലം ഞാൻ ജീവിച്ചില്ലേ... രണ്ടുമൂന്ന് മാസമല്ലേ ആയിട്ടുള്ളൂ നിങ്ങളൊക്കെയുണ്ടായിട്ട്... ഇനിയും അങ്ങനെ മതി... ഇത്രയും നാൾചെയ്തുതന്ന സഹായത്തിനെല്ലാം ഒരുപാട് നന്ദിയുണ്ട്... " "എന്തൊക്കെയാ കൃഷ്ണേ പറയുന്നത്... നിന്നോട് വിളിക്കരുതെന്ന് പറഞ്ഞത് നിന്നോട് ഇഷ്ടമില്ലാഞ്ഞിട്ടോ വെറുപ്പു കാരണമോ അല്ല... ഇന്നത്തെപ്പോലെ വിളിച്ച സമയത്ത് എനിക്ക് ഫോണെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് നിനക്ക് വിഷമമാവുമെന്ന് കരുതിയിട്ടാണ്... അല്ലാതെ നിന്നോട് അർജന്റ് കാര്യത്തിന് വിളേക്കേണ്ടെന്നല്ല... " "എന്നിട്ട് എന്തുണ്ടായി ഞാനൊരു കൊലപാതകിയായി... ഇനിയുള്ള എന്റെ ജീവിതം അഴിക്കുള്ളിൽ... " "ഒന്നുമുണ്ടാകില്ല മോളേ... അവന് ഒന്നും സംഭവിക്കില്ല... അങ്ങനെയൊന്നും ദൈവം നമ്മളെ ചതിക്കില്ല... " ആദി അവളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

രണ്ട് നിവസത്തിനുശേഷം... നകുലന് ബോധം വന്നെങ്കിലും നട്ടെല്ലിന് ക്ഷതമേറ്റതിനെ തുടർന്ന് ചലനശേഷി ഏതാണ്ട് നിലച്ചതുപോലെയാണ്... എന്നാൽ സംസാരിക്കുന്നതിനോ കാര്യങ്ങൾ ഓർത്തെടുക്കുന്നതിനോ പ്രശ്നമൊന്നുമില്ലാത്തത് വലിയ കാര്യമാണെന്നായിരുന്നു ഡോക്ടറുടെ അഭിപ്രായം... ഏതാണ്ട് ആറുമാസമെങ്കിലുമെടുക്കും പൂർവ്വസ്ഥിതിയിലെത്താൻ...മരുന്നുകൊണ്ട് മാത്രം പൂർണ്ണമായും പഴയ സ്ഥിതിയിലേക്ക് വരില്ല... ആദിയും ദത്തനും നകുലന്റെ കൂടെ ഹോസ്പിറ്റലിൽ വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തുകൊടുത്തു... ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പറ്റിയ അപകടമാണെന്നാണ് പറഞ്ഞിരുന്നത്... എന്നാൽ സൂരജിൽനിന്നും സത്യമറിഞ്ഞ കരുണാകരൻ ആകെ തളർന്ന അവസ്ഥയിലായിരുന്നു... അന്ന് എല്ലാ കാര്യവും ഓർത്തെടുത്തു അയാൾ... "തന്റെ അതിമോഹമാണ് എല്ലാറ്റിനും കാരണം... അവൻ ആർ കെ ഗ്രൂപ്പിൽ കയറിക്കൂടിയതും ആ സ്വത്ത് കൈക്കലാക്കാൻ നോക്കിയതും... അവിടെ കയറിക്കൂടിയില്ലായിരുന്നെങ്കിൽ അവന് ഈ അനുഭവമുണ്ടാകുമാഷിരുന്നില്ല... എല്ലാം തന്റെ ആർ ത്തിയുടെ ഫലമായി ദൈവം തന്ന ശിക്ഷയാണ്...

" തന്റെ ജീവിതത്തിൽ താൻ ചെയ്തുകൂട്ടിയ പല കാര്യങ്ങളും അയാൾ ഓർത്തെടുത്തു... പെട്ടന്നാണ് അയാൾക്ക് എന്തോ അസ്വസ്ഥത തോന്നിയത്... തന്റെ ഇടതു നെഞ്ചിൽ എന്തോ ഭാരം തോന്നുന്നതു പോലെ... പതുക്കെയത് അയാൾക്ക് സഹിക്കാൻ കഴിയാത്ത വേദനയായി മാറി... അയാൾ നെഞ്ചു പൊത്തി ഉറക്കെ ആരേയോ വിളിച്ചു... എന്നാൽ ശബ്ദം പുറത്തു വന്നില്ല... കുറച്ചുനേരം വേദന സഹിക്കാൻ കഴിയാതെ അയാൾ പിടഞ്ഞു... പതുക്കെ പതുക്കെ അയാളുടെ ഞരക്കം നിലച്ചു തുടങ്ങി... കരുണാകരന്റെ മരണവാർത്ത ഇടശ്ശേരി തറവാട്ടിലുമറിഞ്ഞു... "ഗോവിന്ദമാമാ... എത്രയൊക്കെയായാലും നിങ്ങളുടെ അനിയത്തിയുടെ ഭർത്താവല്ലേ അവസാനമായി ആ ശരീരമൊന്ന് കാണേണ്ടേ... " കേശവമേനോൻ ചോദിച്ചു... "വേണ്ട കേശവാ... പത്തു പന്ത്രണ്ട് വർഷം മുന്നേ അവരുമായിട്ടുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച താണ് ഞങ്ങൾ... എന്റെ ഭാര്യയുടേയും മകന്റെയും മരുമകളുടേയും ജീവിതം ഇല്ലാതാക്കിയവരാണ് അയാളും മകനും... എനിക്ക് കാണേണ്ട അയാളുടെ ശരീരം... " "ഞാൻ നിങ്ങളെ നിർബന്ധിച്ചതല്ല... പോകേണ്ട എന്നുതന്നെയാണ് എന്റേയും മനസ്സിൽ...

എന്നാലും നിങ്ങളുടെ മനസ്സിൽ അവസാനമായി കാണണമെന്നമോഹമുണ്ടെങ്കിലോ എന്നു തോന്നി... അതാണ് ചോദിച്ചത്... " "വേണ്ട മോനേ നമ്മൾക്ക് അങ്ങനെയൊരു ബന്ധം വേണ്ട... ഇത്രയും കാലം അവൻ ചെയ്തുകൂട്ടിയതിന് ദൈവംകണ്ടറിഞ്ഞുതന്നെ കൊടുത്തു... അനുമതി എനിക്ക്... പക്ഷേ കൂടുതൽ കാണാൻ ആ കരുണാകരന് കഴിഞ്ഞില്ലല്ലോ എന്നുമാത്രമേ ഒരു നിരാശയുള്ളൂ... " കേശവമേനോൻ അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചശേഷം പുറത്തേക്ക് നടന്നു... ഹോസ്പിറ്റലിൽ നകുലന്റെ അടുത്തുത്തേക്ക് ചെന്ന ആദിയേയും ദത്തനേയും കണ്ട നലുകൻ പുച്ഛത്തോടെ ചിരിച്ചു... "എന്താ ഞാൻ ചത്തോ എന്നറിയാനാണോ വന്നത്... അങ്ങനെയൊന്നും ഞാൻ ചാവില്ല... അവൾ അവളുടെ അന്ത്യം കാണാതെ എനിക്കങ്ങനെ പോവാൻ പറ്റുമോ... ഡോക്ടർ പറഞ്ഞു ചുരുങ്ങിയത് ആറുമാസമെങ്കിലും ഇതേ കിടപ്പ് കിടക്കുമെന്ന്... ആറുമാസമല്ലേ.. അത് പെട്ടന്നങ്ങ് കഴിഞ്ഞുപോകും... പക്ഷേ അതു കഴിഞ്ഞ് ഞാനൊന്ന് പൂർവ്വസ്ഥിതിയിലെത്തട്ടെ... എനിക്ക് നടക്കാനുള്ള കെൽപ്പുണ്ടാവട്ടെ... അന്ന് അവളുടെ അന്ത്യമാണ്... അതുവരെ അവൾ സുഖിച്ചു ജീവിക്കട്ടെ... അതുവരെ മാത്രം... "

"ഹും.. ഒന്നനങ്ങാൻ പോലും കഴിയാതെ കിടക്കുമ്പോഴും നിന്റെയുള്ളിലെ ദുഷ്ടതക്ക് ഒരു കുറവുമില്ലല്ലോ... അതെങ്ങനെയാണ്... ആ സുധാകരന്റെ വിത്തല്ലേ... അന്നേരം ചത്തുകിടന്നാലും ദുഷ്ടചിന്ത മാറില്ല... തന്ത ചെയ്തുകൂട്ടിയ കൊള്ളരുതായ്മക്കുള്ള ശിക്ഷകൂടിയാണല്ലോ നീ അനുഭവിക്കുന്നത്... ഒന്നു നീ അറിഞ്ഞോ നിന്റെ തന്ത ഇപ്പോൾ ഒരു പിടികിട്ടാപുള്ളിയാണ്... കുറച്ചുദിവസം മുന്നേ പത്രത്തിൽ നീ വായിച്ചു കാണും ഒരുപാട് പെൺകുട്ടികളെ മാനഭംഗപ്പെടുത്തി ക്രൂരമായി കൊലചെയ്ത കുറച്ചു പേര് അറസ്റ്റിലായ വിവരം... അവരുടെ ബോസാണ് നിന്റ തന്ത... ക്രൈംബ്രാഞ്ച് അയാളെ അന്വേഷിക്കുകയാണ്... എവിടെപ്പോയി ഒളിച്ചാലും അയാൾക്ക് രക്ഷയില്ല... പിന്നെ നിന്റെ അമ്മയുടെ മരണം... ഒരു പാവം മനുഷ്യനെ കൊലപാതകിയായി ചിത്രീകരിച്ചില്ലേ നിങ്ങളൊക്കെ... അവസാനം അയാളുടേയും ഭാര്യയുടേയും അമ്മയുടേയും ജീവനുമെടുത്തു... എന്നാൽ ഇങ്ങനെ അനങ്ങാൻ വയ്യാതെ കിടക്കുന്ന സമയത്തും നിന്റെ മനസ്സിൽ ദുഷിച്ച ചിന്ത വരാൻ കാരണം നിന്റെ അമ്മയെ കൊന്നത് കൃഷ്ണയുടെ അച്ഛനാണെന്ന ഒറ്റക്കാരണം കൊണ്ടാണ്... ആ പ്രതികാരമാണ് നീ കൃഷ്ണയോട് കാണിക്കുന്നതുമെന്നറിയാം...

അല്ലാതെ അവളിൽ മോഹംതോന്നിയിട്ടോ അവളുടെ സ്വത്തുകണ്ടിട്ടോ അല്ല... " "അതെ അതുതന്നെയാണ്... എന്റെ അമ്മയെ കൊന്നവന്റെ മകളാണ് അവൾ അവൾ മാത്രമല്ല... അവളുടെ ഇളയത് ഒന്നുകൂടിയുണ്ടല്ലോ... രണ്ടും ഈ ഭൂമിയിൽ സുഖിച്ച് ജീവിക്കില്ല... ഞാനൊന്ന എഴുന്നേൽക്കട്ടെ അന്ന് അവരുടെ നാളുകൾ എണ്ണപ്പെടും... " "നകുലാ നീ ഒന്നും ചെയ്യില്ല... കാരണം അതിന് നിനക്ക് കഴിയില്ല... ഇല്ലെങ്കിൽ എന്നേ നീ അവരെ ഇല്ലാതാക്കുമായിരുന്നു... രണ്ടുദിവസം മുന്നേ നീ അവളെ ബിസിനസ്സിന്റെ കാര്യം പറഞ്ഞ് കൂട്ടികൊണ്ടുപോയപ്പോൾ നീ അവിടെവച്ച് അവളെ തീർക്കുന്നതിന് പകരം അവളുടെ സ്വത്ത് എഴുതിവാങ്ങിക്കാനായിരുന്നു ശ്രമിച്ചത്... അത് തടഞ്ഞ രാമചന്ദ്രനെ നീ അക്രമിക്കാൻ നോക്കി എന്നാലും അവളെ നീ തൊട്ടില്ല... കാരണം കുഞ്ഞുന്നാളിൽ വിട്ടുകാർ മൊത്തം അവളുടെ വീട്ടുകാരെ ദ്രോഹിച്ചപ്പോഴും നിനക്ക് അതിന് കഴിഞ്ഞിരുന്നില്ല... ചെറുപ്പത്തിൽ നിനക്ക് നഷ്ടപ്പെട്ട നിന്റെ കുഞ്ഞനുജത്തിയെ നീ കണ്ടിരുന്നത് അവളിലൂടെയായിരുന്നു...

കുറച്ചുകഴിഞ്ഞ് നിന്റ അമ്മ കൊല്ലപ്പെട്ടപ്പോൾ അതിനുത്തവാദി അവളുടെ അച്ഛനാണെന്നറിഞ്ഞപ്പോൾ അവളുടെ വീട്ടുകാരെ പലരീതിയിൽ ദ്രോഹിക്കുന്നതിന് ആ ചെറുപ്രായത്തിൽ നിനക്ക് സന്തോഷമായിരുന്നെങ്കിലും അവളെ ദ്രോഹിക്കുന്നതിന് നീ ഇഷ്ടപ്പെട്ടിരുന്നില്ല... എന്നാലത് വീട്ടുകാരോട് പറയാൻ നിനക്ക് അന്നും ഇന്നും പേടിയായിരുന്നു... അവളുടെ അച്ഛനും അമ്മയും മരിച്ച് പുലകുളി കഴിയുന്നതിനുമുന്നേ നിന്റെ അച്ഛനും മുത്തശ്ശനും അവരെ ആ വീട്ടിൽനിന്ന് ഇറക്കിവിട്ടപ്പോൾ ആരും കാണാതെ നീ മറഞ്ഞിരുന്ന് കരഞ്ഞു... ഇപ്പോൾ കൃഷ്ണയെ ഇല്ലാതാക്കി ആ സ്വത്തെല്ലാം നിന്റെ അച്ഛനും മുത്തശ്ശനും കൈക്കലാക്കാൻ നോക്കിയപ്പോൾ നീ നിന്റെ ബുദ്ധിയിൽ വന്ന കാര്യമായിരുന്നു ആ ദൌത്യം ഏറ്റെടുക്കുക എന്നത്... ഇല്ലെങ്കിൽ അവർ കൃഷ്ണയെ അപായപ്പെടുത്തുമോ എന്നൊരു തോന്നലായിരുന്നു നിനക്ക്... പക്ഷേ അത്രയും നന്മയുള്ള നീ അവളുടെ സ്വത്തുമാത്രം കൈക്കലാക്കി നിന്റെ വീട്ടുകാർക്ക് കൊടുക്കാൻ തയ്യാറായത്... നിന്റെ അച്ഛനും എല്ലാം നേരിൽ കണ്ടെന്ന് പറഞ്ഞ് അച്ഛന്റെ കൂടെ നിന്നഅച്ഛന്റെ വിശ്വസ്തൻ അസീസും പറഞ്ഞ കാര്യങ്ങൾ വിശ്വസിച്ചതു കൊണ്ടാണ്... എന്നാൽ ഇപ്പോഴെങ്കിലും ആ സത്യം നീയറിയണം... അതുമാത്രമല്ല... നിനക്ക് ഏറെ വിഷമം തോന്നുന്ന മറ്റൊരു സംഭവം കൂടിയുണ്ട് അതും നീ അറിയേണ്ടതാണ്... നിന്റെ അമ്മയെ കൊന്നത് കൃഷ്ണയുടെ അച്ഛനല്ല... മറിച്ച് നിന്റെ അച്ഛൻ തന്നെയാണ്........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story