കൃഷ്ണകിരീടം: ഭാഗം 62

krishnakireedam

രചന: രാജേഷ് വള്ളിക്കുന്ന്‌

"നിന്റെ അമ്മയെ കൊന്നത് കൃഷ്ണയുടെ അച്ഛനല്ല... മറിച്ച് നിന്റെ അച്ഛൻ തന്നെയാണ്... ആദി പറഞ്ഞതു കേട്ട് നകുലൻ ഞെട്ടിത്തരിച്ചു... "നീ... നീയെന്താണ് പറഞ്ഞത്... " "എന്താ നിനക്ക് വിശ്വാസമായില്ല അല്ലേ... വലിയ വലിയ ഏമാന്മാരുടെ പ്രീതി കിട്ടാൻ വേണ്ടി സ്വന്തം ഭാര്യയെ അവർക്ക് കാഴ്ചവച്ചവനാണ് നിന്റെ അച്ഛൻ... അവസാനം ഒരു ഹോട്ടൽ മുറിയിൽ വച്ച് സഹികെട്ട് അയാൾ പറഞ്ഞതിന് എതിരു പറഞ്ഞ അവരെ അയാൾ ഒരുപാട് ദ്രോഹിച്ചു... എല്ലാ സത്യവും വിളിച്ചുപറയും എന്നു പറഞ്ഞപ്പോൾ അവരെ ആ ദുഷ്ടനും അസീസും സ്വാസംമുട്ടിച്ച് കൊലപ്പെടുത്തി... അതിനുശേഷം ആത്മത്യയാണെന്ന് കരുതുന്നതിനുവേണ്ടി അവരെ കെട്ടിത്തൂക്കി... എന്തോ ബിസിനസ്സിന്റെ കാര്യത്തിന് ആരേയോ കാണാൻ വന്ന കൃഷ്ണയുടെ അച്ഛൻ തൊട്ടടുത്ത മുറിയിൽ നടക്കുന്ന കാര്യങ്ങളറിഞ്ഞ് അടച്ചിട്ട ആ വാതിൽ ചവിട്ടി തുറന്നു... അന്നേരം നിന്റെ അമ്മയെ അസീസ് കെട്ടിത്തൂക്കുന്നതായിരുന്നു അയാൾ കണ്ടത്...

സ്വയം രക്ഷക്കുവേണ്ടി ആ കൊലപാതകം നിന്റെ അച്ഛൻ ആ മുകുന്ദന്റെ തലയിൽ വച്ചുകെട്ടി.. അന്നു തുടങ്ങിയ നിന്റെ അച്ഛന്റെ മറ്റുള്ളവരെ പ്രീതിപ്പെടുത്തൽ ഇതുവരെ തുടർന്നുകൊണ്ടിരുന്നു... ഒരുപാട് പാവം പെൺകുട്ടികളെ അയാൾ മറ്റുള്ളവർക്ക് കാഴ്ചവച്ച് അവരെ മൃഗീയമായി കൊലപ്പെടുത്തി... അയാൾ അങ്ങനെ രക്ഷപ്പെടില്ല... ഇത്രയും കാലം ചെയ്തതിന് അനുഭവിച്ചിട്ടേ അയാൾ ചാകൂ... പിന്നെ ഇപ്പോൾ ഞങ്ങൾ വന്നത് നിനക്ക് വിഷമമുണ്ടാക്കുന്ന ഒരു കാര്യം പറയാനാണ്... കുറച്ചു മുന്നേ നിന്റെ മുത്തശ്ശൻ മരണപ്പെട്ടു... അറ്റാക്കായിരുന്നു... പണ്ട് അയാൾ ഒരുപാട് തെറ്റുകൾ ചെയ്തതാണ്... അത് മരിക്കുന്നതുവരേയും നേരിട്ടല്ലല്ലെങ്കിലും നിങ്ങളെക്കൊണ്ട് ചെയ്യിപ്പിച്ചു... രണ്ടുദിവസംമുന്നേ നീ കൃഷ്ണയെ ബിസിനസ്സിന്റെ കാര്യം പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുന്ന സമയത്ത് നിന്റെ വീട്ടിലായിരുന്നു ഞങ്ങൾ... നിന്റെ അച്ഛന്റെ എല്ലാ കഥകളും അദ്ദേഹത്തോട് പറഞ്ഞു... മാത്രമല്ല... അന്ന് ഗോവിന്ദമേനോനെ ബീഷണിപ്പെടുത്തി സ്വത്ത് കൈക്കലാക്കിയ കാര്യവും..

കൃഷ്ണയുടെ മുത്തശ്ശനെ ചികിത്സിച്ച ഡോക്ടർ വിനയൻ എന്നയാളെവച്ച് ആ മുത്തശ്ശന്റെ ജീവൻ അപകടത്തിലാക്കുന്ന മരുന്നുകൾ നല്കിച്ചതിനും... പണ്ട് ആ മുത്തശ്ശനെ കൊല്ലാൻ ശ്രമിച്ചതിനും.. നിന്റെ അമ്മയുടെ മരണത്തിനുമെല്ലാം കുടുംബം മൊത്തം അകത്താകുമെന്ന് പറഞ്ഞപ്പോൾ പണ്ട് കൈക്കലാക്കിയ സ്വത്ത് അദ്ദേഹം തിരികെ തന്നു... തന്റെ മകന്റെ കഥകൾ കേട്ടപ്പോൾ തന്നെ അദ്ദേഹത്തിന് സഹിക്കാൻ കഴിയുന്നതിനുമപ്പുറമാണ്... പിന്നെ നിന്റെ ഈ അവസ്ഥ... എല്ലാറ്റിനും കാരണംതാനാണെന്ന കുറ്റബോധം... അദ്ദേഹത്തിന് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്താണ്... അതാണ് മരണത്തിലേക്ക് വഴിയൊരുക്കിയത്... ഈ വിവരം നിന്നെ അറിയിക്കാനായിരുന്നു ഞങ്ങൾ വന്നത്... പക്ഷേ ഇപ്പോൾ ഇതെല്ലാം പറഞ്ഞത് ഈ അവസ്ഥയിലും കൃഷ്ണയുടെ കുടുംബത്തോടുള്ള നിന്റെ പക അത് നെറ്റദ്ധാരമൂലമാണെന്നറിയാവുന്നതുകൊണ്ടാണ്... പിന്നെ നിന്റെ മനസ്സിലുണ്ടായിരുന്ന നന്മകൾ ഒന്നുകൊണ്ടുമാത്രമാണ് കൃഷ്ണ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്നറിയാം....

നഷ്ടപ്പെട്ട സ്വന്തം അനിയത്തിയുടെ സ്ഥാനം ഇപ്പോഴും നിന്റെ മനസ്സിൽ അവളോടുണ്ടെങ്കിൽ ഇനിയെങ്കിലും അവളെ മനഃസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം... ഇതെല്ലാം ഞാനിങ്ങനെ അറിഞ്ഞെന്നായിരിക്കും... ഒരിക്കലും കൈവിടാതെ നീ പൊന്നുപോലെ സൂക്ഷിക്കുന്ന നിന്റെ പേഴ്സണൽ ഡയറി... എനിക്ക് കിട്ടി... ആർ കെ ഗ്രൂപ്രിൽ നിന്റെ സീറ്റിനടുത്തുള്ള അലമാറയിൽ നീയത് ഭദ്രമായി വച്ചത് രാമചന്ദ്രൻ കണ്ടിരുന്നു... അതിനുമുന്നേ നിന്നിൽ എന്തോ ഒരു നന്മ കൃഷ്ണ കണ്ടിരുന്നു... അതെന്നോട് പറഞ്ഞപ്പോൾ നിന്നെയൊന്ന് മനസ്സിലാക്കാൻ വേണ്ടിയായിരുന്നു രാമചന്ദ്രേട്ടനെക്കൊണ്ട് പതിവായി നിന്നെ വിളിപ്പിച്ചിരുന്നത്... ഇത്രയും നാൾ നീ അന്വേഷിച്ച ആൾ അത് രാമചന്ദ്രേട്ടനായിരുന്നു... ഇനി ഞങ്ങൾ ഇറങ്ങുകയാണ്... അവസാനമായി സ്വന്തം മുത്തശ്ശനെ ഒരു നോക്കു കാണാൻ കഴിയാതെ പോയല്ലോ എന്ന ചിന്തയിലാകും നീ... ആ ദുഃഖത്തിലുമാകും നീ... പക്ഷേ ഇത്രയും പറഞ്ഞത് ഇനിയെങ്കിലും നന്മമാത്രം മനസ്സിൽ കൊണ്ടുനടക്കണം... ഒരു നല്ലവനായി ജീവിക്കണം നീ... പിന്നെ നിന്റെ ഡയറി... അത് ഭദ്രമായി കൃഷ്ണയുടെ കയ്യിലുണ്ട്... ഇവിടെനിന്നിറങ്ങുന്ന അന്ന് അത് നിന്റെ കയ്യിലെത്തും... " അതും പറഞ്ഞ് ആദി ദത്തനെനോക്കി...

അവർ അവിടെനിന്നുതിച്ചുനടന്നു... "ആ.. ആദീ... " നകുലന്റെ വിളികേട്ടു ആദി തിരിഞ്ഞു നോക്കി.. " "നീ പറഞ്ഞത് സത്യമാണോ... എന്റെ അമ്മയെ എനിക്ക് നഷ്ടമാക്കിയത് എന്റെ അച്ഛനാണോ.... " "ഞാൻ പറഞ്ഞല്ലോ... നിന്നോട് ഇത്തരമൊരു നുണ പറയേണ്ട കാര്യമെനിക്കില്ല... കാരണം നിങ്ങളുടെ കുടുംബപ്രശ്ത്തിൽ ഇടപെടാൻ ഞാൻ ഒരുക്കമല്ല... പക്ഷേ എനിക്ക് എന്റെ കൃഷ്ണയെ രക്ഷിക്കണം... അതുമാത്രമേ എന്റെ ചിന്തയിലുള്ളൂ... എന്റെ ചെറുപ്പകാലം മുതൽ നിന്റെ അച്ഛൻ എന്റെ കുടുംബത്തെദ്രോഹിച്ചിരുന്നു... അത് അയാൾക്ക് വേണ്ടിയല്ലെന്നുമാത്രം... എന്നാൽ അന്നൊക്കെ ഞങ്ങൾ അയാളെ വെറുതേവിട്ടു... ഇപ്പോൾ എന്റെ അപ്പച്ചിയുടെ മകൻ ക്രൈംബ്രാഞ്ച് എസ്പി സുരജ് മേനോൻ അന്വേഷിക്കുന്ന നേരത്തെ പറഞ്ഞ ആ കേസിലെ പ്രധാന പ്രതികളിൽ ഒരുവനാണ് നിന്റെ അച്ഛൻ... ആ സമയത്ത് വെറുതേ അയാളുടെ ഭൂതകാലമൊന്നന്വേഷിച്ചു... അങ്ങനെ നിന്റെ അച്ഛന്റെ വിശ്വസ്ഥൻ അസീസിൽനിന്ന് അറിഞ്ഞതാണ് ഈ സത്യങ്ങൾ... എന്നാൽ ഇതൊന്നും നിന്നെ അറിയിക്കാൻ എനിക്ക് യാതൊരുവിധ ഉദ്ദേശവുമില്ലായിരുന്നു...

പക്ഷേ ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും നിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവും കാണാത്തനിനാൽ പറയേണ്ടിവന്നതാണ്... " "എന്നിട്ടിപ്പോൾ അയാൾ എവിടെയാണ്... എവിടെയായാലും എന്റെ മുത്തശ്ശന്റെ മരണവാർത്തയറിഞ്ഞ് അയാൾ എത്തും... എന്നാൽ ഒരിക്കലും അയാൾ അവിടെ വരരുത്... മുത്തശ്ശനെ കാണരുത്... ആവൃത്തികെട്ടവൻ മുത്തശ്ശന്റെ അന്ത്യകർമ്മങ്ങൾ ചെയ്യരുത്... അത് ഒരിക്കലും മുത്തശ്ശന്റെ ആത്മാവിന് ഇഷ്ടമായില്ല... ഇത്രയും കാലം നിന്റെയൊക്കെ മനസ്സിൽ കൃഷ്ണയുടെ ഘാതകനായിട്ടാണ് എന്നെ നിങ്ങൾ കണ്ടത്... കുറച്ചു മുന്നേ നീ പറഞ്ഞല്ലോ എന്റെ മരിച്ചുപോയ അനിയത്തിയെ പറ്റി... ശരിയാണ് എനിക്കൊരു അനിയത്തിയുണ്ടായിരുന്നു... ഇന്നവൾ ജീവിച്ചിരുന്നെങ്കിൽ കൃഷ്ണയുടെ പ്രായമാണ്... ഒരു പനി വന്നതാണ്.. അവളേയും കൊണ്ടാണ് പോയത്... അവളുടെ മരണം എനിക്ക് വിശ്വസിക്കാൻ പറ്റുമായിരുന്നില്ല... കൃഷ്ണയെ കാണുമ്പോൾ അവൾ എന്റെ അനിയത്തിയാണെന്ന തോന്നലുണ്ടായി... അല്ല അങ്ങനെ ഞാൻ കണ്ടു... എന്നാൽ അവളെ ദ്രോഹിക്കാനോ കൊല്ലാനോ എനിക്ക് കഴിയില്ലായിരുന്നു...

അവളുടെ സ്വത്താണ് എന്റെ വീട്ടുകാർക്ക് വേണ്ടത്... അത് അവർക്ക് കൊടുത്താലെങ്കിലും അവളുടെ ജീവന് ആപത്തൊന്നുമുണ്ടാവില്ല എന്നു ഞാൻ വിശ്വസിച്ചു... അതിനുവേണ്ടി ഞാൻ കളിച്ചൊരു നാടകമാണ് ഇതെല്ലാം... എനിക്ക് ഇപ്പോൾ സംഭവിച്ചത് എന്റെ വീട്ടുകാർ ചെയ്തുകൂട്ടിയതിന്റെ ശിക്ഷയായിരിക്കാം... അത്രയേ ഞാൻ കരുതിയുള്ളൂ... അന്നേരം രാമചന്ദ്രൻ എന്നെ ചതിച്ചതറിഞ്ഞ് എനിക്ക് എന്റെ സമനില തെറ്റി എന്നത് സത്യമാണ്... അവിടെ കൃഷ്ണയുടെ സ്ഥാനത്ത് മറ്റാരുമായിരുന്നാലും ഇങ്ങനെയൊക്കെയേ സംഭവിക്കൂ... അതിന് എനിക്ക് അവളോട് ദേഷ്യമോ പകയോ ഇല്ല... ഇപ്പോൾ എനിക്ക് ആദിയെക്കൊണ്ട് ഒരു സഹായം വേണം... അയാൾ എന്റെ അച്ഛൻ എന്റെ വീട്ടിലെത്തരുത്... ഒരു കണക്കിന് മുത്തശ്ശന് അവസ്ഥ ദൈവം നിശ്ചയിച്ചതാണ്... അവസാനസമയത്ത് വായ്ക്കരിയിടാൻപോലും ഒരുത്തനും അടുത്തുണ്ടാവില്ല എന്ന സത്യം... അവസാനമായി എനിക്ക് മുത്തശ്ശനെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു... എന്നാൽ അതിനും ദൈവം സമ്മതിച്ചില്ല... സാരമില്ല... പക്ഷേ അയാൾ ആ വീട്ടിൽ കാലെടുത്തുവക്കരുത്... ആ ഉറപ്പ് നീ തരണം... "

"അതോർത്ത് നീ വിഷമിക്കേണ്ട... അയാൾ വരില്ല... അഥവാ വന്നാൽ ആ നിമിഷം അയാളെ പോലീസ് പൊക്കും... അയാൾക്കത് നന്നായി അറിയാം... അതുകൊണ്ട് അയാൾ വരില്ല... " "എനിക്ക് കൃഷ്ണയെ ഒന്നു കാണണമെന്നുണ്ട്... വിരോധമില്ലെങ്കിൽ അവളെ ഒരുതവണ എന്റെയടുത്തേക്ക് കൊണ്ടുവരുമോ... ആറുമാസം എന്ന് ഡോക്ടർ പറഞ്ഞെങ്കിലും എനിക്ക് വിശ്വാസമില്ല ഇനി ഞാൻ മുമ്പത്തെപ്പോലെ എഴുന്നേറ്റ് നടക്കുമെന്ന്... ഇത് ഞാൻ അർഹിക്കുന്നു... അതിലെനിക്ക് ആരോടും വിരോധമില്ല... " "ഞാൻ പറയാം... പക്ഷേ അവളെ, ഞാൻ നിർബന്ധിക്കില്ല... അവൾക്ക് സമ്മതമാണെങ്കിൽ അവൾ തീർച്ചയായും വരും... " അതു പറഞ്ഞ് ആദി ദത്തനേയും കൂട്ടി പുറത്തേക്ക് നടന്നു... രണ്ടുമൂന്ന് ദിവസങ്ങൾക്കുശേഷം കോയമ്പത്തൂരിലെ ഒരു രഹസ്യ സങ്കേതത്തിൽ...

"എന്താ സുധാകരാ നിനക്കും ഈ ഇരിക്കുന്ന നിന്റെ പാട്ണർക്കും ബോധോദയം വല്ലതും വന്നുവോ... എങ്ങനെ വരാനാണ് ചത്താലും നീയൊന്നും തുറന്നുപറയില്ലല്ലോ... പറയേണ്ട... അപ്പോഴാണല്ലോ നിങ്ങൾ ചെയ്തുകൂട്ടിയ കാര്യങ്ങൾക്ക് അനുഭവിക്കാനുള്ള യോഗമുണ്ടാകൂ... ഇന്നുമുതൽ ദിവസവും ഒരു ഗ്ലാസ് പച്ചവെള്ളമല്ലാതെ രണ്ടിനും വേറൊന്നും കൊടുക്കരുത്... കുറച്ചു ദിവസം പട്ടിണി കിടക്കട്ടെ... " സൂരജ് പറഞ്ഞു... "മോനേ സൂരജേ... നീയെത്ര കഷ്ടപ്പെട്ടാലും ഞങ്ങളുടെ നാവിൽനിന്നും ഒന്നും കിട്ടില്ല.... പിന്നെ നീയൊക്കെ എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങൾക്കെതിരെ വാദിക്കുക... ആ വീഡിയോയുടെ അടിസ്ഥാനത്തിലോ... അതിൽ എന്താണ് ഇത്ര വലിയ തെളിവ്... തെളിവ് ഉണ്ടെന്നിരിക്കട്ടെ അത് വ്യാജമാണെന്ന് സ്ഥാപിക്കാൻ അധികം പ്രയാസമുള്ള കാര്യമല്ല... "......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story