🌷കുറുമ്പി🌷: ഭാഗം 1

kurumbi new

എഴുത്തുകാരി: വാസുകി വസു

"അച്ചോടാ അമ്മേടെ കുറുമ്പി കരയാ" ഓടിപ്പിടഞ്ഞ് പാഞ്ഞു വന്ന് കയ്യിലെ ബാഗ് വലിച്ചെറിഞ്ഞിട്ട് നന്ദ പാറുമോളേ വാരിയെടുത്ത് മാറോട് ചേർത്തു പിടിച്ചു " "അമ്മേടെ കുറുമ്പി കരയണ്ടാ ട്ടോ ..അമ്മ വന്നൂല്ലോ" കുഞ്ഞിനെ കയ്യിലെടുത്തു മുകളിലേക്ക് ഉയർത്തി മുഖത്തിനു അഭിമുഖമായി പിടിച്ചതും കരച്ചിൽ നിർത്തി പാറുമോൾ പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു. "പോട്ടേ ട്ടൊ അമ്മ കൂടെയുണ്ട് പാറൂട്ടി കരയണ്ടാ ട്ടോ " അറിയാവുന്ന രീതിയിൽ കുഞ്ഞിനോട് സംസാരിച്ചും ചിരിച്ചും മോളുടെ കുസൃതികളുമായി അവരുടെ ലോകത്ത് കൂടി.. "അച്ഛ എവിടെ പാറൂട്ടി" ഒന്നും മനസ്സിലായില്ലെങ്കിലും നന്ദയെ നോക്കി ചിരിച്ചു.. കണ്ണുകളാൽ അഭിയെ അവിടെയെല്ലാം തിരഞ്ഞുവെങ്കിലും കണ്ടില്ല.. "സാരല്യാ ട്ടൊ അച്ഛാ വരണവരെ അമ്മ കൂട്ടിരിക്കാലോ " കുഞ്ഞിനെ കളിപ്പിച്ചും ചിരിച്ചും നന്ദ പാറൂട്ടിക്കൊപ്പം കൂടി.. അവളെ എടുത്ത് നെഞ്ചിലേക്ക് ചേർത്ത് പിടിച്ചതും കുഞ്ഞിക്കൈകൾ മാറിൽ പരതി. കുഞ്ഞിച്ചുണ്ടുകൾ പാൽമണം തേടിയതും പെട്ടന്ന് തോന്നിയൊരു ഉൾപ്രേരണയിൽ ചുരിദാറിന്റെ ടോപ്പ് വകഞ്ഞ് മാറ്റി കുഞ്ഞിനെ ചേർത്ത് പിടിച്ചു..ചുണ്ടുകൾ തേടിയത് തടഞ്ഞതും പാറൂട്ടി പാലില്ലാത്ത മാറിടം നുണഞ്ഞു തുടങ്ങി..

ഒരുമാതൃവാത്സല്യം നന്ദയെ വന്നു മൂടിയതും ഒരാനന്ദ നിർവൃതിയോടെ കണ്ണുകളടച്ചു..അവൾ മറ്റൊരു ലോകത്തായിരുന്നു..പാറൂട്ടിയും നന്ദയും മാത്രമുള്ള ലോകത്തി... "എടീ..." പെട്ടന്നാണ് ഒരു അലർച്ച കേട്ടതും ഞെട്ടിത്തിരിഞ്ഞ് നോക്കി പിടഞ്ഞ് എഴുന്നേറ്റതും... ചുവന്ന കണ്ണുകളുമായി ദേഷ്യത്തോടെ അഭിയേട്ടൻ നിൽക്കുന്നു.. പെട്ടന്ന് നന്ദയുടെ മുഖം തരളിതമായി..ആരെയാണോ പ്രതീക്ഷിച്ചിരുന്നത് അതേയാൾ മുന്നിൽ.. "അഭിയേട്ടാ" ഉള്ള് നിറച്ച പ്രണയത്തോടെ നന്ദ വിളിച്ചതും അഭിജിത്ത് ശ്വാസം മുട്ടി പിടഞ്ഞു.. "എടീ... നിന്നോടാരാ ഇങ്ങോട്ട് വരാനും കുഞ്ഞിനെ എടുക്കാനും പറഞ്ഞത്.." "എന്റെ മോളെ കാണാനും വരാനും എനിക്ക് ആരുടെയും സമ്മതം ആവശ്യമില്ല" അഭിയോട് അതേ നാണയത്തിൽ തിരിച്ചടിച്ചിട്ട് നന്ദ പാറൂട്ടിയെ വാരിപ്പുണർന്നു.. "അച്ഛാ പറയണ കേട്ടോ കുറുമ്പി...അമ്മ ഇങ്ങട് വരണ്ടാന്ന്..പാറൂട്ടിയെ എടുക്കണ്ടാന്ന്..അമ്മക്കതിന് കഴിയില്ലാന്ന് മോൾക്ക് അറിയില്ലേ" കുഞ്ഞിക്കവിളിൽ മുത്തങ്ങൾ തീർത്തു നന്ദ..മിഴികൾ നിറഞ്ഞുവെങ്കിലും സ്വരമിടറിയെങ്കിലും അഭിക്ക് മുമ്പിൽ കരയാൻ താല്പര്യപ്പെട്ടില്ല..ആരുടെ മുന്നിൽ കരഞ്ഞാലും അഭിയേട്ടനു മുമ്പിൽ ചിരിച്ച മുഖവുമായി നിൽക്കൂ.. പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചും കാലുകൾ അന്തരീക്ഷത്തിൽ തുഴഞ്ഞും മുഖത്ത് കൈകളാലും കുഞ്ഞ് നന്ദയോടുളള സ്നേഹം പ്രകടിപ്പിച്ചു..

"നന്ദാ... തമാശിക്കാതെ പോകാൻ നോക്കൂ...ആരെങ്കിലും കണ്ടാൽ അപവാദങ്ങൾ പറഞ്ഞു പരുത്തും..നമുക്കിടയിൽ കളളത്തരമില്ലെങ്കിലും മറ്റുളളവർക്ക് അങ്ങനെ ആകണമെന്നില്ല" മുറിക്കകത്തേക്ക് കയറിക്കൊണ്ട് അഭിജിത്ത് പറഞ്ഞു.. "ആരെങ്കിലും എന്തെങ്കിലും പറയൂന്ന പേടിയാണോ അഭിയേട്ടന് അതോ..?" പകുതിയിൽ ചോദിച്ചു നിർത്തിയ ചോദ്യത്തിന്റെ ബാക്കി എന്താണെന്ന് അഭിക്ക് മനസിലായി.. "നന്ദാ...നീ കൊച്ചു കുട്ടിയാണ്..പതിനെട്ട് വയസ് ആയതല്ലേയുള്ളൂ..ജീവിതവും ലോകവും എന്താണെന്ന് നിനക്ക് അറിയില്ല..നിനക്കൊരു നല്ല ഭാവിയുളളതാ..വെറുതെ ചീത്തപ്പേര് ഉണ്ടാക്കരുത്" "ഓഹോ..അങ്ങനെ ആണല്ലോ.. എന്നോട് സ്നേഹമുണ്ടല്ലോ എനിക്കത് മതി..അഭിയേട്ടനൊരു താലി വാങ്ങി എന്റെ കഴുത്തിൽ അണിയിച്ചോളൂ...പിന്നാരെന്ത് പറഞ്ഞാലും പ്രശ്നം ഇല്ല" നന്ദയുടെ കൂസലിലാത്ത സംസാരം അഭിയെ അമ്പരപ്പിക്കാതിരുന്നില്ല.. അവനവളെ തുറിച്ചു നോക്കി.. "എന്റെ മോളാ പാറൂട്ടി‌.ഞാൻ കാണാൻ വരും എടുക്കും..എന്റെ മോളേ പിരിയാൻ എനിക്ക് പറ്റില്ല.." നന്ദ തീർത്ത് പറഞ്ഞതും അഭിജിത്ത് തളർച്ചയോടെ നോക്കി...കുഷ്യനിലേക്ക് അമർന്നിരുന്നു...അയാളുടെ നോട്ടം ഭിത്തിയിൽ ചില്ലിട്ട് വെച്ചിരുന്ന ഫോട്ടോയിലെത്തി... പുഞ്ചിരി തൂകിയിരിക്കുന്ന നിളയുടെ ചിത്രത്തിൽ.. ഇപ്പോഴും തനിക്കും പാറൂട്ടിക്കുമൊപ്പം നിളയില്ലെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...

അല്ല ഇഷ്ടപ്പെടുന്നില്ല..അവൾ കൂടെയുണ്ട്... നന്ദയുടെ പ്രായത്തിന്റെ ചാപല്യമായിട്ടേ അഭിജിത്ത് കരുതിയട്ടുള്ളൂ...പക്ഷേ നന്ദക്ക് അങ്ങനെയല്ല..അഭിജിത്ത് ജീവനാണ്.അതുപോലെ പാറൂട്ടിയും.ഒരുനിമിഷം പിരിഞ്ഞിരിക്കാൻ ബുദ്ധിമുട്ടാണ്.. കോളേജിൽ പോകുന്ന സമയമൊഴികെ കുറുമ്പിക്കൊപ്പമാണ് ചിലവഴിക്കുക.. "നന്ദാ... ഞാൻ പറയണത് നീയൊന്ന് അനുസരിക്ക് മോളേ..നമ്മൾ തമ്മിൽ പ്രായത്തിന്റെ ഒരുപാട് അന്തരമുണ്ട്..തന്നെയുമല്ല നിന്റെ അച്ഛനെ എന്റെ ജേഷ്ഠന്റെ സ്ഥാനത്താ കാണുന്നത്" താണു കൊടുത്തു അഭി...ഭൂമിയോളം ക്ഷമയോടെ..നന്ദയെ പറഞ്ഞു മനസ്സിലാക്കാൻ.. "പ്രണയിക്കാനും ഒന്നിച്ചു ജീവിക്കാനും പ്രായമൊരു തടസ്സമാണോ അഭിയേട്ടാ...പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞാൽ പോരേ " മോളെ കൊഞ്ചിച്ചു കൊണ്ട് അഭിയെ കുസൃതിയോടെ നോക്കി കണ്ണിറുക്കി കാണിച്ചു... അഭിയിലൊരു തളർച്ചയുണ്ടായി.. "എന്റെ അഭിയേട്ടാ സച്ചിനേക്കാൾ അഞ്ച് വയസ്സിനു മൂപ്പുണ്ട് അഞ്ജലിക്ക്...എന്നിട്ട് അവരൊന്നിച്ചു ജീവിക്കണില്ലേ..മനപ്പൊരുത്തം മതീട്ടൊ...എന്നാലും എനിക്കെന്റെ മോളെ പിരിയാൻ പറ്റില്ല..അല്ലേടി കുറുമ്പിപ്പെണ്ണേ" പാതി അഭിയോടായി പറഞ്ഞിട്ട് കുഞ്ഞിനു നേരെ മുഖം തിരിച്ചു...പാറൂട്ടി അവളെ ചിരിച്ചു കാണിച്ചു.. അഭിക്കറിയാം പാറൂനെ നന്ദക്ക് ജീവനാണെന്ന്...കുഞ്ഞിനും അവളെ ഇഷ്ടമാണെന്ന്...പക്ഷേ ജീവിതസഖിയായി അവൾ ഉൾക്കൊളളാൻ സാധിക്കില്ല...പ്രായത്തിന്റെ പക്വതയില്ലായ്മയിൽ കുറുമ്പു കാട്ടി നടക്കണവൾ..അതാണ് അവന്റെ മനസ്സിൽ നന്ദ..

"എന്തിനാണ് അഭിയേട്ടാ ഇത്രയും മസില് പിടുത്തം.. വീട്ടിൽ വന്ന് ആലോചിച്ചാൽ അച്ഛനും അമ്മക്കും ഇതിൽ കൂടുതൽ സന്തോഷം വേറെ കാണില്ല.അത്രക്ക് ഇഷ്ടാ അഭിയേട്ടനെ" അഭിക്ക് അതറിയാം..അതുതന്നെയാണ് ഏറ്റവും വലിയ ഭയവും.. "എന്റെ അഭിയേട്ടാ എഴുന്നേറ്റു വാ..ഇപ്പോഴെ വീട്ടിൽ പറയാം" കുറുമ്പോടെ അതിലുപരി പ്രണയത്തോടെ അഭിയിടെ കയ്യിൽ പിടിച്ചു വലിച്ചു.. ഷോക്കേറ്റത് പോലെ അവളുടെ കൈ കുടഞ്ഞെറിഞ്ഞു.. "ശ്ശെടാ...ഇത് പെൺകുട്ടികളെക്കാൾ കഷ്ടാണല്ലോ" കുറുമ്പിയെ നിലത്തേക്ക് ഇരുത്തിയിട്ട് നന്ദ അഭിയുടെ മടിയിൽ കയറി ഇരുന്നു..കൈകൾ കഴുത്തിലൂടെ ചുറ്റിപ്പിടിച്ചു അവന്റെ ചുണ്ടിലൊരു ഉമ്മ കൊടുത്തു.. അഭിയത് തീരെ പ്രതീക്ഷിച്ചില്ല... നന്ദയെ കുടഞ്ഞെറിയാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല..പറ്റിച്ചേർന്നത് പോലെയായിരുന്നു... രണ്ടു പേരും വാശിയോടെ മൽസരിച്ചു..ഇടയിൽ നിലത്തേക്ക് വീണു... അഭിക്ക് മുകളിലായി നന്ദ... അവൾ പ്രണയപൂർവ്വം അവനെ നോക്കി....സ്നേഹം ജ്വലിക്കുന്ന മിഴികളെ എതിരിടാൻ കഴിയാതെ നന്ദയെ കുടഞ്ഞെറിഞ്ഞു., "അയ്യോ അമ്മേ" തെറിച്ചു നടു തല്ലി വീണു...അതിന്റെ വേദനയിൽ നന്ദ നിലവിളിച്ചു. "എടീ പിശാചേ...നിലവിളിക്കാതെ...ആരെങ്കിലും കയറി വന്നാലത് മതി" "വരട്ടെ...എന്നെ റേപ്പ് ചെയ്യാൻ ശ്രമിച്ചൂന്ന് ഞാൻ വിളിച്ചു കൂവും" കൂസലില്ലാതെ അവൾ പറഞ്ഞു അവൻ ഭയപ്പെട്ടു...

അവളിലൊരു കുസൃതി പുഞ്ചിരി ഉണ്ടായിരുന്നു.. "എന്റെ നടുവ് വേദനിച്ചു വയ്യ...ഒന്ന് പൊക്കിയെടുത്ത് കട്ടിലിൽ കിടത്ത് മനുഷ്യ" അഭി ഭയന്ന് നന്ദയെ പിടിച്ചു എഴുന്നേൽപ്പിക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും അവൾ നിലവിളിച്ചു കൊണ്ടിരുന്നു.. മറ്റ് വഴികളില്ലാതെ കോരിയെടുത്തു..പൂച്ച കുഞ്ഞിനെയെന്ന പോലെ അവന്റെ മാറിൽ പറ്റിച്ചേർന്ന് മുഖം അമർത്തി ചുറ്റിപ്പിടിച്ചു... നന്ദയെ പതിയെ കിടക്കയിലേക്ക് കിടത്തി.. "ഡോ മനുഷ്യാ...നടുവിനു കുറച്ചു ബാം പുരട്ടി താ..നടുവ് ഒടിച്ചതും പോരാ" അഭി പല്ലുകൾ കൂട്ടി ഞെരിച്ചു...നല്ല ദേഷ്യമുണ്ട് നന്ദയോട്... "മോളേ ഇങ്ങെടുത്ത് താ.. എന്നിട്ട് ബാം പുരട്ടിയാൽ മതി" അവൻ അനങ്ങിയില്ല..നന്ദ ഉറക്കെ നിലവിളിച്ചു.. "ഡീ പിശാചേ അടങ്ങി കിടക്കെടീ...ചെയ്തു തരാം" പാറൂട്ടിയെ എടുത്ത് നന്ദക്ക് അരികിലെത്തി... കുഞ്ഞിനെ കണ്ണിറുക്കി കാണിച്ചു കൊണ്ട് പറഞ്ഞു.. "നിന്റെ അച്ഛയെ ഇങ്ങനെ വീഴ്ത്താൻ പറ്റൂ കുറുമ്പി" ഒന്നും മനസ്സിലായില്ലെങ്കിലും കുഞ്ഞു ചിരിച്ചു കാണിച്ചു... അഭിജിത്ത് ബാം എടുത്ത് നടുവ് തിരുമ്മാൻ തുടങ്ങി... "ഡോ മനുഷ്യാ...പുറത്തല്ല..നടുവിനാ വേദന" പറഞ്ഞിട്ട് അവൾ പാന്റ് കുറച്ചു താഴ്ത്തി...അഭി പെട്ടെന്ന് കണ്ണുകൾ അടച്ചു തിരുമ്മി തുടങ്ങി... ചരിഞ്ഞ് കിടന്ന് അഭിയെ നോക്കി അവന്റെ ഭാവം കണ്ട് ഊറിച്ചിരിച്ചു... കുറച്ചു കഴിഞ്ഞപ്പോൾ അഭി എഴുന്നേൽക്കാൻ ശ്രമിച്ചു... അവന്റെ കയ്യിൽ പിടിച്ചു കിടക്കയിലേക്ക് മറിച്ചിട്ട് അവനെ പുണർന്നു... "എടീ...." വാതിക്കലൊരു അലർച്ച കേട്ട് ഇരുവരും പിടഞ്ഞ് എഴുന്നേറ്റു... അഗ്നിയാളുന്ന മിഴികളുമായി നന്ദൻ നിൽക്കുന്നു...

നന്ദയുടെ അച്ഛൻ...അപമാന ഭാരത്താൽ അഭി തല കുനിച്ചു... "നിനക്ക് കൂട്ടു കിടത്താൻ എന്റെ മോളയേ കണ്ടുളളോടാ" അടിയേറ്റത് പോലെ പുളഞ്ഞു പോയി അഭിജിത്ത്... "ഇവിടെ വാടീ...പിഴച്ചവളേ" മകളുടെ മുടിക്കുത്തിൽ പിടിച്ചു പൊക്കിയെടുത്തു കവിളിലൊരണ്ണം കൊടുത്തു... നന്നായി വേദനിച്ചുവെങ്കിലും നന്ദ കരഞ്ഞില്ല..ഒരുതുള്ളി മിഴിനീര് ഇറ്റുവീണില്ല.. "ഇല്ല ഞാൻ വരില്ല...എനിക്ക് അഭിയേട്ടനെ ഇഷ്ടാ...അതാ ഞങ്ങൾ..." പാതിയിൽ മകൾ പറഞ്ഞു നിർത്തിയ പൊരുൾ നന്ദനു മനസ്സിലായി...ആ പിതാവിന്റെ ഹൃദയം തകർന്നു പോയി... അയാളിലെ അതേ നടുക്കം അഭിലും പ്രകടമായി... കൈ നിവർത്തി ഒരെണ്ണം നന്ദക്കിട്ട് കൊടുത്തു.. "ഒരുപെണ്ണും അഭിമാനം പണയം വെയ്ക്കില്ല..പക്ഷേ നീയത് വിളിച്ചു പറഞ്ഞു.. ചെയ്യാത്തത്..നീയൊരു പെണ്ണാണോടീ..ഛീ... വെറുപ്പോടെ മുഖം തിരിച്ചു... നന്ദയോട് തീർത്താൽ തീരാത്ത പക തോന്നി.. " അഭിയേട്ടൻ തല്ലിക്കൊളൂ..സന്തോഷത്തോടെ ഏറ്റുവാങ്ങും..എന്നാലും ഞാൻ പോകൂല്ലാ..എനിക്ക് അത്രക്ക് ഇഷ്ടാ അഭിയേട്ടനെ..എന്റെ കുറുമ്പി മോളേ" പാറൂട്ടിയെ വാരിയെടുത്ത് ഉമ്മകളാൽ മൂടി...കണ്ണുകൾ നിറഞ്ഞു എങ്കിലും കരഞ്ഞില്ല... "നിക്ക് ഇഷ്ടാ അഭിയേട്ടനെ...നിക്ക് ഇഷ്ടാ" ഭ്രാന്തമായ പ്രണയത്തോടെ നന്ദ പുലമ്പിക്കൊണ്ടിരുന്നു... തുടരും...

Share this story