🌷കുറുമ്പി🌷: ഭാഗം 10

kurumbi new

എഴുത്തുകാരി: വാസുകി വസു

അഭിയേട്ടാ..." ഹോസ്പിറ്റലിൽ നിന്ന് മടങ്ങിയെത്തി വീട്ടിലേക്ക് കയറിയതും നന്ദ കരഞ്ഞു നിലവിളിച്ചു അഭിജിത്തിന്റെ കാലിലേക്ക് വീണു.. "എന്നെ വെറുക്കരുതേ അഭിയേട്ടാ നിക്ക് സഹിക്കാൻ കഴിയില്ല.. എന്റെ അച്ഛന്റെ മകളായി പിറന്നു പോയീന്നൊരു തെറ്റ് മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ..അതിനു എന്ത് ശിക്ഷ വേണമെങ്കിലും വിധിച്ചോളൂ...സന്തോഷത്തോടെ സ്വീകരിച്ചോളാം..എന്നാലും വെറുക്കരുതേ" നന്ദയുടെയും പൊടുന്നനേയുളള മാറ്റത്തിൽ അഭി തെല്ലൊന്ന് പകച്ചു പോയി..നന്ദയിൽ നിന്നും അങ്ങനെയൊരു നീക്കം പ്രതീക്ഷിച്ചില്ല. "എന്താ നന്ദൂട്ടി നീ പറയണേ .. നിന്നെ വെറുക്കാനോ..അതിനു എനിക്കീ ജന്മം കഴിയോ..എന്റെ നിള തന്നാ നീ എനിക്ക്" നന്ദയുടെ കയ്യിലിരുന്ന പറൂട്ടിയേയും അവളെയും ചേർത്ത് അഭിജിത്ത് പിടിച്ചു എഴുന്നേൽപ്പിച്ചു പൊതിഞ്ഞ് പിടിച്ചു.. അവളുടെ കവിളിൽ മാറി മാറി ചുണ്ടുകൾ അമർത്തി..

"കഴിയില്ലെടോ തന്നെയിനി എന്നിൽ നിന്ന് അകറ്റി നിർത്താൻ.. കുറഞ്ഞ സമയത്തിൽ ഞാനും തന്നെ ഒരുപാട് സ്നേഹിച്ചു പോയി.. മിഴിനിരീലും നിർവൃതിയോടെ കുറുമ്പിയുമായി അഭിയോടവൾ ചേർന്നു..സന്തോഷത്താൽ ഹൃദയം തുടിച്ചു. നന്ദനെ ഹോസ്പിറ്റലിൽ ആക്കിയ ശേഷം അഭിജിത്ത് മൗനത്തിലായി...ഉടയവരെ നഷ്ടപ്പെട്ട കനത്ത ദുഖം മിഴികളിൽ ഘനീഭവിച്ചിരുന്നു...ഓരോന്നും ഓർക്കുമ്പോഴും അസഹ്യമായ വേദനയിൽ പിടഞ്ഞ് മരിച്ചു.. അഭിജിത്തിന്റെ മൗനം ഏറ്റവും കൂടുതൽ തളർത്തിയത് നന്ദയേ ആയിരുന്നു.. നോക്കുമ്പോഴെല്ലാം വിദൂരതയിൽ ആൾ മിഴികൾ ഉറപ്പിച്ചു ഒരു നോട്ടമായിരിക്കും..

ശ്വാസം എടുക്കുമ്പോളുളള ചലനം മാത്രമായിരുന്നു ഉയിര് ബാക്കിയുണ്ടെന്നുളള അടയാളം... അച്ഛനോടുളള ദേഷ്യത്താൽ അവളെ അകറ്റി നിർത്തുമോന്നാണ് ഭയപ്പെട്ടത്...അഞ്ച് ദിവസം ആൾ അച്ഛന്റെ കൂടെ നിന്നു.. ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായ ശേഷം നന്ദനെ വീട്ടിലാക്കിയട്ടാണു നന്ദയും അഭിയും അവരുടെ വീട്ടിലേക്ക് വന്ന് കയറിയത്..അതുവരെ ശ്വാസം മുട്ടി പിടഞ്ഞിരുന്ന നന്ദ അവനിലേക്ക് വീഴുകയായിരുന്നു.. " വയ്യെടോ ഞാനില്ല ആരോടും പ്രതികാരം ചെയ്യാനൊന്നും...എനിക്ക് ജീവിക്കണം എന്റെ പാറൂട്ടിയും നന്ദൂട്ടിക്കുമൊപ്പം" ഹൃദയം നിറഞ്ഞ വാക്കുകൾ പുറത്തേക്ക് ഒഴുകിയതും നന്ദയുടെ മനസ്സും നിറഞ്ഞു..

പ്രണയത്തോടെ അഭിയുടെ ചുണ്ടിൽ മുത്തങ്ങൾ തീർത്തു... പ്രിയപ്പെട്ടവൻ തന്റെ അധരങ്ങൾ കവർന്നെടുത്തതും ഒരു പിടച്ചിലോടെ അവളത് ആസ്വദിച്ചു വിധേയപൂർവ്വം നിന്നു കൊടുത്തു.. അവൻ നൽകിയ സ്നേഹ ചുംബനങ്ങളാൽ അവളിലെ മാനസിക സമ്മർദ്ദം തെല്ലകന്നു പോയി... "അതേ വൈകുന്നേരം അച്ഛന്റെ അടുത്തോട്ടൊന്ന് പോണം" "അത് വേണോ അഭിയേട്ടാ..." നന്ദ സംശയത്തോടെ അഭിയെ നോക്കി.. "വേണമെടോ...നമ്മളോട് എന്തെങ്കിലും കാണിക്കട്ടെ...നമ്മളും അതുപലെ ആയാൽ നമ്മളും അവരും തമ്മിലുള്ള വ്യത്യാസം എന്താ നന്ദൂട്ടി" നന്ദ അറിയിക ആയിരുന്നില്ല ആ മനസ്സിന്റെ നന്മ....അവൾക്ക് അറിയാം അവളുടെ അഭിയേട്ടനു ഇങ്ങനെ ആകാൻ കഴിയൂന്ന്....

മിഴികളുയർത്തി അവൾ അയാളെ നോക്കി...നന്ദയുടെ കണ്ണുകളിൽ അലയടിക്കുന്ന അടങ്ങാത്ത സ്നേഹ തിരമാലകൾ കണ്ടു...ജ്വലിച്ചിറങ്ങുന്ന പ്രാന്തമായ പ്രണയം... "ഇങ്ങനെ നോക്കല്ലേ നന്ദൂട്ടി..എനിക്ക് ഏതാണ്ടൊക്കെ തോന്നുന്നു" ചുണ്ടിലൂറിയ മന്ദഹാസത്തോടെ നന്ദയുടെ ചെവിയിൽ ചുണ്ടുകൾ ചേർത്തതും ലജ്ജയാൽ മുഖം കുനിച്ചു.. ഒരിക്കൽ കൂടി അയളെ നോക്കാനുള്ള ധൈര്യമുണ്ടയില്ല... കുറുമ്പി പതിയെ ഒന്നനങ്ങി ഞെളിപിരി എടുത്തു... "ന്താടീ കുറുമ്പി അച്ഛക്കും അമ്മക്കും കൂടിയൊന്ന് പ്രണയിക്കാൻ സമ്മതിക്കില്ലേ" അഭിയിൽ നിന്ന് അടർന്ന് മാറി കുറുമ്പിയെ വാരിയെടുത്ത് മുകളിലേയ്ക്ക് ഉയർത്തിയതും പാറൂട്ടി കുടുകുടെ ചിരി തുടങ്ങി...

ഞാൻ കൂടെയുളളപ്പോൾ രണ്ടും കൂടി അങ്ങനെ സൊള്ളണ്ടാന്ന ഭാവത്തിൽ.... നന്ദക്കത് മനസ്സിലാവുകയും ചെയ്തു.. "ഡീ കുശുമ്പി കുറുമ്പി കുറച്ചു കൂടി വലുതാകുമ്പോൾ അമ്മ നിന്നെക്കൊണ്ട് തോൽക്കൂലൊ' പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചതും നന്ദ കുറുമ്പിയെ മുത്തി....അഭിജിത്ത് ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു...കാഴ്ചക്കാരനായി..ഇപ്പോൾ നന്ദക്ക് കുറുമ്പിയിലാണ് ശ്രദ്ധ...അഭി അടുത്തുണ്ടെന്ന ഭാവമില്ല‌..പക്ഷേ അവനോട് ഒട്ടുമ്പോൾ കുറുമ്പിയിലും കണ്ണുണ്ടാകും..അതാണ് അമ്മ മനസ്സ്...അയാൾ പുഞ്ചിരിയോടെ ഓർത്തു... " പിന്നേ അമ്മയും മോളുമല്ലാതെ മറ്റൊരാൾ കൂടി ഇവിടുണ്ടേ..വയർ കത്തണുണ്ട്"

കുറുമ്പിയേയും കൊണ്ട് തിരിഞ്ഞ് നോക്കിയ നന്ദ കണ്ടു വയറിന്മേൽ കൈവെച്ചു നിൽക്കുന്ന അഭിജിത്തിനെ... "സോറി അഭിയേട്ടാ ഞാൻ പെട്ടന്ന് എന്തെങ്കിലും ഉണ്ടാക്കാം..ഏട്ടൻ ഡ്രസ് ചേഞ്ച് ചെയ്യ്" "മോളെ തന്നേക്ക്.. ഞാൻ നോക്കാം" "ഏട്ടന്റെ കയ്യിൽ ഇരിക്കുമെങ്കിൽ നിക്ക് സമ്മതം" കുറുമ്പോടെ മൊഴിഞ്ഞിട്ട് കുറുമ്പിയെ കൈമാറാൻ ശ്രമിച്ചതും കുഞ്ഞ് അച്ഛന്റെ കയ്യിൽ പോയില്ല.. "ഇപ്പോൾ എങ്ങനെയുണ്ട്..ന്റെ മോൾക്ക് അവളുടെ അമ്മയെ മതീലൊ" അഭിമാനമായിരുന്നു നന്ദയുടെ മുഖത്ത്...അവളിലത് തെളിഞ്ഞ് നിൽക്കണത് അയാൾ കണ്ടു.. "ഓ..ഒരു അമ്മയും മോളും..അച്ഛനു അവകാശമില്ലല്ലോ" ചിരിച്ചാണു പറഞ്ഞതെങ്കിലും നന്ദയുടെ ഉള്ള് നൊന്തു...

കണ്ണുകളിൽ നനവ് പടർന്നു.. "അഭിയേട്ടാ ഇപ്പോൾ പറഞ്ഞത് പറഞ്ഞു.. ഇനിയിങ്ങനെ ആവർത്തിക്കരുത്..എനിക്ക് സഹിക്കണില്ലാ" നന്ദയിലെ നോവ് അവൻ കണ്ടു...കൈ നീട്ടി വലിച്ചവളെ നെഞ്ചിലേക്കിട്ടു... "ഒരു തമാശ പറയാനും പറ്റില്ലേ..പെണ്ണിനു കോപം മൂക്കിൻ തുമ്പിലും സങ്കടം ചുണ്ടിലും ആണല്ലോ" "അഭിയേട്ടനു എല്ലാം തമാശയാ..പൊട്ടണത് എന്റെ നെഞ്ചാ അറിയോ...നിക്ക് അറിയാം കുറുമ്പിയിൽ ഏട്ടനുളള അവകാശം കഴിഞ്ഞേയുള്ളൂന്നു...പക്ഷേങ്കി എനിക്കെന്റെ മോളില്ലാണ്ട് പറ്റില്ല്യാ..അവളുടെ അച്ഛയും" "വെറുതെ പറഞ്ഞതാ നന്ദൂട്ടി...അത് വിട്ടേക്കൂ" "ഉം.. ഈ പ്രാവശ്യം വെറുതെ വിട്ടിരിക്കണൂ..ഇനിയും ആവർത്തിക്കരുത്" "ഉത്തരവേ" അഭിക്കൊപ്പം നന്ദയും കുലിങ്ങി ചിരിച്ചു...കൂടെ കുറുമ്പിയും... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

"കഴിക്കാൻ എന്തെങ്കിലും എടുക്കട്ടെ" കണ്ണുകൾ അടച്ചു കിടക്കുകയായിരുന്ന നന്ദന് അരികിലേക്കായി ഗൗരിക്കുട്ടി ചെന്നു...ഭാര്യയുടെ ശബ്ദം കേട്ടെങ്കിലും ഒന്നും സംസാരിക്കാതെ കണ്ണുകളടച്ചു കിടന്നു... മനസ്സ് കൈവിട്ട് പോയിരിക്കുന്നു... നിളയുടെ മുഖമാണ് മനസ്സ് നിറയെ...അവളുടെ ചിരിയും കുറുമ്പുമെല്ലാം... ഒന്നും അറിയാതെ ആണെങ്കിലും പലവട്ടം ചേർത്ത് പിടിച്ചു പറഞ്ഞിട്ടുണ്ട് ഇതെന്റെ മൂത്തമോളാണെന്ന്...അതുപോലെ ആയിരുന്നു നിളക്കും....ജീവനായിരുന്നു.. "അറിഞ്ഞില്ല കുട്ടി എന്റെ സ്വന്തമാണെന്ന്..അറിഞ്ഞിരുന്നെങ്കിൽ കൂടുതൽ ചേർത്ത് പിടിച്ചേനെ" കടുത്ത കുറ്റബോധത്താൽ നന്ദന്റെ മിഴികൾ പശ്ചാത്താപമായി ഒലിച്ചിറങ്ങി....

നിളയുടെ ഓർമ്മകൾ അയാളിൽ നോവ് നിറച്ചു..ഇനിയും ഒരിക്കൽ കൂടി കാണാൻ കഴിയില്ലെന്നോർത്ത് നെഞ്ഞ് പിഞ്ഞിക്കീറി.. അതിന്റെ വേദനയാൽ ശ്വാസം മുട്ടി പിടഞ്ഞു... ഗൗരിക്കുട്ടിക്കത് കണ്ടപ്പോൾ സങ്കടം വന്നു...ഒന്നും വേണ്ടിയിരുന്നില്ലെന്ന് ഇപ്പോൾ തോന്നു... "സങ്കടപ്പെടേണ്ടാ..പോട്ടേ..." തന്നെക്കൊണ്ട് കഴിയാവുന്ന രീതിയിൽ ആശ്വസിപ്പിക്കാൻ ശ്രമിച്ചു... കഴിഞ്ഞില്ല...അയാൾ കണ്ണുകൾ തുറന്നില്ല...ഗൗരിക്കുട്ടി കണ്ണുനീർ വാർക്കാൻ തുടങ്ങി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 ഉച്ചകഴിഞ്ഞ് ഊണും കഴിഞ്ഞു അഭിയൊന്ന് മയങ്ങി..കൂടെ മോളും നന്ദയും ഉണ്ടായിരുന്നു... അഭിജിത്ത് ഉണരുമ്പോൾ മോളും നന്ദയും നല്ല ഉറക്കമായിരുന്നു..

ഹോസ്പിറ്റലിൽ മോളെയും കൂട്ടി നിൽക്കാമെന്ന് പറഞ്ഞപ്പോൾ അഭി നിർബന്ധിപ്പിച്ച് മടക്കി അയച്ചിരുന്നു.. പകൽ സമയം പോലെ വന്നു കാണാൻ പറഞ്ഞു.. പാവം ഉറക്കമില്ലാതെ ടെൻഷനടിച്ച് ആയിരിക്കും കഴിഞ്ഞത്...ഉറങ്ങട്ടെ...അഭി പതിയെ കിടക്ക വിട്ടെഴുന്നേറ്റ് ഹാളിലെത്തി... ഭിത്തിയിലെ പുഞ്ചിരിക്കുന്ന നിളയുടെ ചിത്രത്തിൽ എത്തിയതും മനസ്സിലൊരു വേദന നിറഞ്ഞു.. പാറൂട്ടിയെ പ്രസവിക്കാൻ കുറച്ചു മാസങ്ങൾ കൂടിയുളളപ്പോഴാണ് ക്യാൻസർ കാർന്ന് തിന്നുകയാണെന്ന് അറിയണത്...താനാകെ തകർന്നപ്പോഴും മനോധൈര്യം നൽകി പിടിച്ചു നിൽക്കാൻ പ്രേരിപ്പിച്ചത് നിളയാണ്..സഹിക്കാൻ കഴിയാത്ത വേദന കടിച്ചു പിടിക്കുമ്പോഴും പുഞ്ചിരിയാൽ നേരിട്ടു...

"എങ്ങനെ കഴിയണൂ നിളാ നിനക്കിതൊക്കെ സഹിക്കാൻ പറ്റണത്" "ഞാനാ മടിയിൽ തലവെച്ചൊന്ന് കിടക്കട്ടെ.." അധികാരത്തോടെ പിടിച്ചു അടുത്തിരുത്തി മടിയിൽ തല ചായിച്ചു കിടന്നു...താൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി.. "നമ്മുടെ മോൾക്ക് വേണ്ടി...അവളുടെ മുഖമൊന്ന് കണ്ടിട്ട് മരിച്ചാൽ മതി" മരണതത്തെ കുറിച്ച് പറയുമ്പോൾ താൻ നിളയുടെ മുഖം പൊത്തിപ്പിടിച്ചിരുന്നു... "അങ്ങനെ ഒന്നും പറയണ്ടാ നിളാ...എനിക്ക് സഹിക്കില്ല" അവളുടെ മിഴികൾ നിറയണത് അഭിജിത്ത് കണ്ടു... "നിക്ക് അറിയാം അഭിയേട്ടാ മരണം നമ്മളെ പിരിക്കുമെന്ന്..എനിക്ക് ഒരു സങ്കടമേയുള്ളൂ ഏട്ടൻ തനിച്ചാകുമല്ലോന്ന്..." സങ്കടം സഹിക്കാൻ വയ്യാതെ നെഞ്ചും പൊട്ടി നിള കരഞ്ഞു..

കൂടെ അഭിയും ...നിളയെ പിരിയണത് ഓർക്കാൻ കൂടി കഴിയില്ല..അത്രയേറെ ഇഷ്ടമാണ്... കുനിഞ്ഞ് നിളയുടെ കവിളിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു... "അതിനെ കുറിച്ച് ഒന്നും ചിന്തിക്കണ്ടാ..നമ്മുടെ മോളുടെ മുഖം മതി മനസ്സിൽ" അഭിക്ക് കഴിയുന്ന രീതിയിൽ ആശ്വസിപ്പിച്ചും ആശ്വാസം കണ്ടെത്താനും ശ്രമിച്ചു കഴിഞ്ഞില്ല.. "ഞാൻ മരിച്ചാലും ഏട്ടനെയും കുഞ്ഞിനെയും തനിച്ചാക്കില്ല..ഒരാളെ ഞാൻ കണ്ടുവെച്ചിട്ടുണ്ട് ഏട്ടനായി...പിന്നീട് പറയാം.. ഇപ്പോൾ അറിയണ്ടാ" "നിളാ...നീയെന്താ പറയണത്....നിളയല്ലാതെ അഭിയുടെ ജീവിതത്തിൽ മറ്റൊരാൾ ഇല്ല" അസഹ്യമായ വേദനയിൽ പുളഞ്ഞു കൊണ്ട് പറഞ്ഞു... "അല്ല ഏട്ടാ...നമ്മുടെ പാറൂട്ടി അമ്മയില്ലാതെ വളരരുത്..അതോണ്ടാ...

ഞാൻ ഇപ്പോഴും അനുഭവിക്കയല്ലേ അഭിയേട്ടാ അച്ഛൻ തൊട്ടരികിൽ ഉണ്ടായിട്ടും അധികാരത്തോടെ അവകാശത്തോടെ ഒന്ന് വിളിക്കാൻ പറ്റാണ്ട് ഉള്ള് പൊടിഞ്ഞ് നീറാ..അതിനെക്കാൾ വലിയ വേദനയൊന്നും എന്റെ രോഗത്തിനില്ല" അഭിജിത്ത് നടുങ്ങിപ്പിടഞ്ഞു എഴുന്നേറ്റു.... അയാൾക്ക് അറിയാം നിള നന്ദന്റെ മകളാണെന്ന്.,.അവൾക്ക് ആ സത്യം അറിയില്ലെന്നാണു കരുതിയത്... "എന്താ അഭിയേട്ടാ" അവന്റെ മടിയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് നിള ചോദിച്ചു... "ഞാൻ കരുതി തനിക്കൊന്നും അറിയില്ലെന്ന്" നിളയൊന്ന് പുഞ്ചിരി പൊഴിച്ചു.. "അറിയില്ലായിരുന്നു ഏട്ടാ...കുറച്ചു നാൾ മുമ്പ് വരെ...ഗൗരിയമ്മ പറയണ വരേക്കും...

." നന്ദയുടെ അമ്മ പറഞ്ഞത് അഭിജിത്തിനോട് വിശദീകരിച്ചു... "അമ്മ കരുതിക്കാണും അവസാന നിമിഷങ്ങളിലെങ്കിലും ഞാൻ സത്യം അറിഞ്ഞോട്ടെയെന്ന്" നിള പൊട്ടിയൊഴുകി... അഭിയാകെ ഉലഞ്ഞ് പോയി... പാവം തന്റെ നിള...എത്ര വേദന സഹിച്ചിരുനുന്നു...സ്വന്തം അച്ഛൻ കണ്മുന്നിൽ ഉണ്ടായിട്ടും അഭിമാനത്തോടെ വിളിക്കാൻ കഴിയാണ്ട് ഒത്തിരി തീ തിന്നു... ഓർമ്മകളിൽ അഭിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... സങ്കടം സഹിക്കാൻ കഴിയണില്ല... "അഭിയേട്ടാ..." പിന്നിൽ നിന്നൊരു വിളി....തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടു നിറഞ്ഞൊഴുകുന്ന അരുവികളുമായി മറ്റൊരു നിള നിൽക്കുന്നു.. തന്റെ നന്ദൂട്ടി.. "നിക്ക് അറിയാം നിളേച്ചിയോട് ഒത്തിരി സ്നേഹാണെന്ന്...പാവായിരുന്നു ന്റെ ചേച്ചി..അല്ലേ ഏട്ടാ..."

"നന്ദൂട്ടി...എനിക്ക് അറിയാവണ നിള പാവാ...കുറച്ചു കുശുമ്പ് ഉണ്ടെന്നെയുള്ളൂ...എന്നാലും പാവാ" "ഹ്മ്മ്ം...ഹ്മ്മ്ം" ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് അഭിയുടെ മാറിലേക്ക് മുഖം പൂഴ്ത്തി വെച്ചു... "ഞാനൊരു കാര്യം ചോദിച്ചാൽ എന്റെ നന്ദൂട്ടി സത്യം പറയോ...എന്റെ മനസ്സിലെ ചെറിയ ഒരു സംശയം ആണ്" "ചോദിച്ചോളൂ ഏട്ടാ..അറിയാവണത് ആണെങ്കിൽ പറയാം..." അഭി അവളുടെ മുഖം തനിക്ക് നേരെ തിരിച്ച് കൈക്കുമ്പിളാലാക്കി... "എന്നെ ഒരുപാട് സ്നേഹിച്ച...പ്രണയിച്ചു കൊണ്ടിരിക്കുന്ന...എനിക്കായി എന്റെ നിള കണ്ടുവെച്ചത് എന്റെ നന്ദൂട്ടിയെ തന്നെ ആയിരുന്നുവോ" നന്ദയുടെ ശരീരത്തിലൂടെയൊരു വിറയൽ പടർന്നു കയറി...അവനത് മനസ്സിലായി പിടക്കണ അവളുടെ മാൻപേട മിഴികൾ കണ്ടപ്പോൾ... "അഭിയേട്ടൻ സത്യത്തിനു തൊട്ടരുകിലെത്തിയിരിക്കുന്നു... നടുക്കത്തോടെ ഓർത്തു.. പക്ഷേ പറയാൻ അനുവാദമില്ല...

കൊടുത്ത വാക്ക് പാലിക്കണം...ചേച്ചി മരിച്ചു തലക്ക് മുകളിൽ നിൽക്കണു.. " എനിക്ക് അറിയില്ല അഭിയേട്ടാ..നിളേച്ചി മനസ്സിൽ കരുതിയ ആൾ ആരാണെന്ന്.. നൊമ്പരത്തിൽ പിടഞ്ഞു വീണവൾ സത്യം പറയാൻ കഴിയാതെ... "പറയണ്ടാ നന്ദാ..ഒന്നും പറയണ്ടാ...പക്ഷേ എനിക്ക് മനസ്സിലാകും നിള എനിക്കായി കരുതിയ പെണ്ണ് നീ ആണെന്ന്... അല്ലെങ്കിൽ നിനക്ക് ഒരിക്കലും എന്നെ ഇത്രയേറെ പ്രണയിക്കാൻ കഴിയില്ല..ലവ്വ് യൂ നന്ദൂട്ടി... നന്ദയുടെ മുഖം കൈകളിലെടുത്ത് അവനാ ചുണ്ടിൽ തന്റെ അധരങ്ങളാൽ മുദ്രണം ചെയ്തു... തന്റെ പെണ്ണാ നന്ദൂട്ടിയെന്ന്... നന്ദയിൽ ഒരേ സമയം സന്തോഷവും സങ്കടവും അനുഭവപ്പെട്ടു... താൻ പറയാതെ തന്നെ അഭിയേട്ടൻ ഓരോന്നും മനസ്സിലാക്കുന്നതിൽ സന്തോഷവും സത്യം പറയാൻ കഴിയാതെ താൻ അനുഭവിക്കുന്ന വേദനയാലുളള സങ്കടത്താലും..................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story