🌷കുറുമ്പി🌷: ഭാഗം 11

kurumbi new

എഴുത്തുകാരി: വാസുകി വസു

"നന്ദൂട്ടി" കിച്ചണിൽ ചായയിട്ടു കൊണ്ടിരുന്ന നന്ദ അലച്ചു തല്ലി ഓടി വന്നു..വല്ലാതെ അണക്കുന്നുണ്ടായിരുന്നു അവൾ.. "അഭിയേട്ടൻ വിളിച്ചുവോ" കിതപ്പടക്കുന്നതിനിടയിൽ ചോദിച്ചു. "വിളിച്ചു.. അതിനെന്തിനാ നന്ദൂട്ടി അലച്ചു തല്ലി വരണത്...അണക്കണുണ്ടല്ലോ " "അത് പിന്നെ എന്തേലും അത്യാവശ്യം ആയിരിക്കൂന്ന് കരുതി" "അങ്ങനെ എന്തേലും ഉണ്ടെങ്കിൽ വിളിയുടെ ടോൺ മാറില്ലേ " അഭിജിത്ത് ചിരിയോടെ പറഞ്ഞതും നന്ദ നാക്ക് കടിച്ചു.. "ഹൊ..അത് ശരിയാണല്ലോ..ഞാനോർത്തില്ല...അതുപോട്ടെ..ഏട്ടനെന്താ വിളിച്ചത്" "അത് ശരി വീട്ടിലേക്ക് പോണത് പറഞ്ഞത് മറന്നുവോ" "മറന്നതല്ല ഏട്ടാ...എനിക്കെന്തോ വല്ലായ്മ തോന്നണൂ.."

തെല്ലൊരു ആശങ്ക ഉണ്ടായിരുന്നു നന്ദയുടെ മറുപടിയിൽ..അച്ഛൻ ഒരിക്കൽ കൂടി ആക്ഷേപിക്കുന്നത് കേൾക്കാനുളള കരുത്തില്ല...തന്നെയല്ല..അഭിയേട്ടനെ..തന്നെ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ..കേൾക്കാൻ ബാദ്ധ്യസ്ഥയാണ്.. "അങ്ങനെയൊന്നും ഉണ്ടാകൂല്ലടോ താൻ ഒരുങ്ങിവാ...അന്നേരത്തെ ദേഷ്യത്തിനു പറഞ്ഞതാകും..ചിലപ്പോൾ നന്ദൂട്ടിയുടെ സാമീപ്യം ഇപ്പോൾ അച്ഛൻ കൂടുതൽ ആഗ്രഹിക്കുന്നുണ്ടായിരിക്കും..പ്രത്യേകിച്ച് നിള മകളാണെന്ന് കൂടി അറിഞ്ഞപ്പോൾ" അവസാന വാചകം ഉരുവിടുമ്പോൾ സ്വരമൊന്നിടറി..നന്ദക്കത് മനസ്സിലാവുകയും ചെയ്തു.. "സങ്കടപ്പെടാതെ അഭിയേട്ടാ..കൂടെയെന്നും നിഴലുപോലെയുണ്ടാകും"

നന്ദ അയാളുടെ തോളിലേക്ക് ചാഞ്ഞു..ആശ്വസിപ്പിക്കും പോലെ. "അതൊക്കെ പോട്ടെ ചായ എവിടെ?" അടുപ്പത്ത് വെച്ചിരുന്ന പാലിനെ കുറിച്ച് അപ്പോഴാണ് ഓർത്തത്..ഒറ്റയോട്ടമായിരുന്നു കിച്ചണിലേക്ക്...പാലൊക്കെ തിളച്ച് മറിഞ്ഞ് പോയിരുന്നു.. "എല്ലാം പോയല്ലേ..." പിന്നാലെ എത്തിയ അഭിജിത്ത് ചോദിച്ചതും നന്ദ തിരിഞ്ഞൊന്ന് നോക്കി.. "ഹും..ആ സമയത്തല്ലെ അഭിയേട്ടൻ വിളിച്ചത്..." "എടോ എന്തെങ്കിലും ചെയ്തോണ്ടിരുന്നാൽ ഒന്നുകിൽ അതുകഴിഞ്ഞു വരുകാ...അല്ലെങ്കിൽ മാറ്റി വെച്ചിട്ട് വരാലൊ" "അത് ശരി..ഇപ്പോൾ കുറ്റം എനിക്കായല്ലേ" നന്ദ മുഖം കോഷ്ടി കാട്ടി കെറുവോടെ ഒരുവശത്തേക്ക് ചരിച്ചു.. "ഹൊ പെണ്ണിനു കോപം മൂക്കിൻ തുമ്പിലും സങ്കടം ചുണ്ടിലുമാണല്ലോ...

കരച്ചിലും പുന്നാരവും കുറച്ചു റൊമാൻസും കൂടുതലാണോന്ന് സംശയം ഇല്ലാതില്ല" "ഞാൻ കുഞ്ഞു കുട്ടിയല്ലേ ഏട്ടാ🙈🙈🙈 കുറച്ചു റൊമാൻസും കരച്ചിലും ആകാലൊ" "ഉവ്വ്...രണ്ടു കുട്ടിയോളുടെ തളളയാകാനുളള പ്രായമായപ്പോഴൊ അവളുടെ നാണം" അഭിജിത്ത് ഒന്നൂടെ നന്ദൂട്ടിയെ കലിപ്പാൻ ശ്രമിച്ചെങ്കിലും അതിനേക്കാൾ ഗോളടിച്ചവൾ നിന്നു.. "അയ്യോ..പോ..ഏട്ടാ നിച്ച് നാണം വരണൂ🙈🙈🙈🙈 .... "അയ്യെടാ " അഭിജിത്ത് വലിച്ചവളെ നെഞ്ചിലേക്കിട്ടതും ഇറുക്കെ പുണർന്നവനെ...

"ഞാൻ പറഞ്ഞതല്ലടോ ഇതൊന്നും തന്റെയാ ചേച്ചിമാരാ" "ഷീജേച്ചിയും അമ്പിളിയേച്ചിയും അല്ലേ.." "ഹാം" "അതൊക്കെ ശരിയാക്കാം ഏട്ടാ ഷീജേച്ചിക്ക് കുറച്ചു പോത്തുവരട്ടിയതും മീൻ തല മാത്രമിട്ട് കറിവെച്ച് നല്ല എരിവുളളത് കൊടുത്താൽ മതി.. അമ്പിളിയേച്ചിക്ക് വായിക്കാൻ കുറച്ചു പുസ്തകങ്ങളും..ന്റെ കൂടെ നിന്നോളും കുറച്ചു കുശുമ്പുണ്ടെന്നേയുള്ളൂ പാവമാ രണ്ടും" "ഓ..കുശുമ്പില്ലാത്തൊരു മൊതൽ" "നിക്ക് കുശുമ്പൊന്നും ഇല്ലാ ട്ടൊ... ന്റെ പ്രായം ഇതല്ലേ ഏട്ടാ..എന്റെ ഏട്ടനോടല്ലേ പുന്നാരം..നിക്ക് ഇഷ്ടാ ഇതൊക്കെ.. അനുഭവിച്ചറിയാൻ പറ്റിയട്ടില്ലല്ലോ അതാ ട്ടൊ..ഒന്ന് അഡ്ജസ്റ്റ് ചെയ്യ്"

എന്ന് പറഞ്ഞവളെ കഴുത്തിലൂടെ കയ്യിട്ട് മുഖം അടിപ്പിച്ച് ചുംബിക്കാൻ ഒരുങ്ങിയെങ്കിലും പാറൂട്ടിയുടെ കരച്ചിൽ മുഴങ്ങി.. "അയ്യോ ..ന്റെ മോൾ" അഭിയെ തള്ളിമാറ്റി ഒറ്റയോട്ടമായിരുന്നു അകത്തേക്ക്...കുറുമ്പിയെ വാരിയെടുത്ത് മുത്തിയതും കരച്ചിൽ താനേ നിന്നു.. "അമ്മ വന്നൂലൊ..ഇനി കരയണ്ടാ ട്ടൊ" പാറൂട്ടി ചിരിച്ചതും നന്ദയുടെ ചുണ്ടുകൾ കുഞ്ഞിക്കവിളിൽ ഒന്നൂടെ അമർന്നു... "അമ്മേം മോളൂടെ പുന്നരിച്ചു നിന്നാൽ പോക്ക് നടക്കൂലാ" "ദാ ഒരു പത്ത് മിനിറ്റ് ഞാനും കുറുമ്പിയും റെഡി" വാതിക്കൽ നിന്ന് വിളിച്ചു പറഞ്ഞ അഭിജിത്തിനെ നോക്കി പറഞ്ഞിട്ട് പാറൂട്ടിയെ ഒരുക്കാൻ തുടങ്ങി.. "അമ്മേടെ സ്വത്തല്ലേ..ഒന്നടങ്ങി കിടക്കൂട്ടൊ‌.

അമ്മ ഒരുക്കട്ടെ" നന്ദ പറയണതും നോക്കി കുറുമ്പി കിടന്നൂങ്കിലും ഇടക്കിടെ കുറുമ്പുകൾ കാണിച്ചു... മോളെ ഒരുക്കി കഴിഞ്ഞു നന്ദ ഒരുങ്ങാൻ തുടങ്ങി.. സാരിയാണ് ഇപ്പോൾ നന്ദ കൂടുതൽ ധരിക്കാറുളളത്..കുറച്ചു കൂടി പക്വത തോന്നാനായി.. "ഞാനും എന്റെ മോളും ഒരുങ്ങിയല്ലോ..എന്നിട്ടും അച്ഛാടെ ഒരുക്കം തീർന്നില്ലല്ലോ കുറുമ്പിപ്പെണ്ണേ" കയ്യിലിരുന്ന കുറുമ്പി ഉയർന്ന് പൊങ്ങി... നന്ദ ഒരുകൈ എടുത്ത് പിറക് വശത്ത് കുഞ്ഞിനെ താങ്ങിപ്പിടിച്ചു... അവൾക്ക് അറിയാം കുറുമ്പിയുടെ കുറുമ്പുകൾ നല്ലോണം... "ഒന്ന് ഫ്രഷായി നന്ദൂട്ടി..അതാ ലേറ്റായത്" എന്ന് പറഞ്ഞിട്ട് അഭിജിത്ത് വേഗമൊരുങ്ങി...മുണ്ടും ഷർട്ടുമാണു ധരിച്ചത്‌.പാറൂട്ടിക് ഫ്രോക്കും ..

നന്ദയും അഭിജിത്തും വരണത് അകലെ നിന്നേ ഗൗരിക്കുട്ടി കണ്ടിരുന്നു...അവരുടെ കണ്ണുകളിൽ നീർമണിതുള്ളി പൊടിഞ്ഞു.. എന്തോ അത്യാവശ്യത്തിനായി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് അവര് നടന്ന് വരണത് കണ്ടത്...നിളയും അഭിയും പോലെ അങ്ങനെയാണ് ഗൗരിക്ക് തോന്നിയത്..വേഗമവർ അകത്തേക്ക് കയറി... "അതേ മോനും മോളും വരണുണ്ട്..ഒന്നും പറഞ്ഞവരെ സങ്കടത്തിലാക്കരുത്..ഒന്നൂല്ലേലും അഭിമോനല്ലേ ഹോസ്പിറ്റലിൽ കൊണ്ട് പോയതും പണം ചിലവഴിച്ചതും അത്രയും ദിവസം ഹോസ്പിറ്റലിൽ നിന്നത്" ഭർത്താവിനോടായി ഗൗരി പറഞ്ഞെങ്കിലും നന്ദന്റെ ദൃഷ്ടികൾ മുകളിൽ കറങ്ങുന്ന സീലിംഗ് ഫാനിൽ ആയിരുന്നു...

"നമ്മുടെ നിളേടാ ഭർത്താവാ അഭിജിത്ത്... അവരുടെ മോളാ കുറുമ്പിയും..നിങ്ങളെ കൊത്തി വെച്ചിരിക്കണ പോലാ പാറൂട്ടി" പലവിധ വികാരങ്ങൾ നന്ദന്റെ മുഖത്ത് മിന്നി മറഞ്ഞെങ്കിലും ശബ്ദിച്ചില്ല... "അമ്മേ" മുറ്റത്ത് നിന്ന് നന്ദ ഉറക്കെ വിളിച്ചതും മിഴികൾ തുടച്ചവർ ഇറങ്ങി വന്നു... പാറൂട്ടിയെ വാരിയെടുക്കാൻ ശ്രമിച്ചെങ്കിലും കുറുമ്പി കുറച്ചു സമയം ഗൗരിയെ മിഴിച്ചു നോക്കി... "മുത്തശ്ശിയാ കുറുമ്പിപ്പാറൂ നീ മറന്നുവോ.. ചെല്ല്" നന്ദ പറഞ്ഞു തീർന്നതും മുത്തശ്ശി നീട്ടിയ കൈകളിലേക്ക് വലിഞ്ഞു കയറി കളി ചിരി തുടങ്ങി.. "അമ്മേ അച്ഛൻ" "മുറിയിലുണ്ട് മോനേ" അഭിജിത്ത് ചോദിച്ചതും അവർ മറുപടി കൊടുത്തു.... "നിങ്ങൾ ചെല്ല്...ഇപ്പോൾ അധികം മിണ്ടാട്ടൊന്നും ഇല്ല..

കണ്ണുകളടച്ചു ഒരേ കിടപ്പാ..ഞാൻ ചായ എടുക്കാം" കുറുമ്പിയുമായി ഗൗരിക്കുട്ടി അടുക്കളയിലേക്ക് കയറിയപ്പോൾ നന്ദയും അഭിയും നന്ദനു സമീപമെത്തി...തളർന്നു അവശനായി അച്ഛനെ കണ്ടതും നന്ദയുടെ മിഴികൾ നിറഞ്ഞ് തുളുമ്പി.. "അച്ഛാ...." നന്ദ നീട്ടി വിളിച്ചപ്പോൾ നൊമ്പരത്തോടെ അയാൾ മിഴികൾ ഒന്നൂടെ ഇറുക്കിയടച്ചു... അവൾ സങ്കടത്തോടെ അഭിയെ നോക്കിയതും ഒന്നൂല്ലെടാന്ന് കണ്ണടച്ചു കാണിച്ചു... "അച്ഛാ...." അഭി വിളിച്ചതും നന്ദനിലൊരു ഉലച്ചിലുണ്ടായി...ആ വിളിക്ക് അർഹനല്ലെന്ന് ആരെക്കാളും നന്നായി അയാൾക്ക് അറിയാം... "നിള അച്ഛന്റെ മകൾ ആണെന്ന് അറിഞ്ഞാ പ്രണയിച്ചതും വിവാഹം ചെയ്തതും..

എന്റെ കുടുംബം ഇല്ലായ്മ ചെയ്ത ആളുടെ ജീവിതവും തകർക്കണമെന്ന് കരുതി തന്നെ ആയിരുന്നു" അഭിജിത്ത് പറഞ്ഞു തീർന്നില്ല അതിനു മുമ്പേ നന്ദയൊന്ന് നടുങ്ങിപ്പിടഞ്ഞു... അവളിലൊരു നോവ് ഉണർന്നു.. "നിളേച്ചിയെ അഭിയേട്ടൻ പ്രണയിച്ചത് പ്രതികാരം ചെയ്യാനാണെന്നൊ...പാവം നിളേച്ചി" നന്ദയുടെ മിഴികളിൽ നനവ് പടർന്നതും അഭി തുടർന്നു... "പക്ഷേ നിളക്ക് അറിയില്ലായിരുന്നു നന്ദനത്തെ നന്ദനല്ല അവളുടെ അച്ഛനെന്ന്...ഗൗരിയമ്മ പറയണവരെ...പക്ഷേ എനിക്ക് അറിയായിരുന്നു നിള നന്ദന്റെ മകളാണെന്ന്... പക്ഷേ എന്റെ നിള എന്റെ മനസ്സ് മാറ്റി...പ്രതികാരം നിറഞ്ഞ മനസ്സിലേക്ക് സ്നേഹം പകർന്ന് അതിന്റെ ആളൽ ഇല്ലാതാക്കി...

പിന്നീട് എപ്പോഴൊ അവളുടെ സ്നേഹത്തിനു മുന്നിൽ എന്റെ പ്രതികാരം ഞാൻ മറന്നുപോയി" നിളയുടെ ചിത്രം നന്ദന്റെ മനസ്സിൽ തെളിഞ്ഞു.. "തന്റെ പൊന്നുമോൾ..മൂത്തമകൾ...അറിഞ്ഞില്ല..കൂടുതൽ ചേർത്ത് പിടിച്ചു സ്നേഹിക്കാൻ കഴിഞ്ഞില്ല" നെഞ്ചിലൊരു കനത്തഭാരം...നന്ദനൊന്ന് അസഹ്യതയാൽ ഞെരുങ്ങി..കവിളിലൂടെ മിഴിനീര് പശ്ചാത്താപമായി ഒഴുകിയിറങ്ങി... "മാപ്പ് എല്ലാത്തിനു..." അയാളുടെ ചുണ്ടുകൾ അസ്പ്ഷ്ടമായി ഉരുവിട്ടു...നന്ദനു അരികിലേക്കായി അഭി ഇരുന്നു..ആ കൈകൾ എടുത്ത് തന്റെ കരങ്ങളിൽ അമർത്തി പിടിച്ചു.. "നന്ദയും ഞാനും തമ്മിൽ തെറ്റായൊരു ബന്ധം ഉണ്ടായിട്ടില്ല...എന്നെ സ്നേഹിക്കുന്നൂന്ന് അറിഞ്ഞിട്ടും എല്ലാം മനസ്സിലാക്കി പറഞ്ഞു നിർത്താനേ ശ്രമിച്ചിട്ടുള്ളൂ...

പക്ഷേ പാറൂട്ടിക്കായി അവൾ ഒരുപാട് കഷ്ടപ്പെട്ടതെല്ലാം കണ്മുന്നിലുണ്ട്..എന്നിട്ടും ആ മനസ്സിലെ നന്മ കൂടുതൽ അറിയാനായി മറ്റൊരാളുടെ സഹായം വേണ്ടി വന്നു..ഉപേക്ഷിക്കാൻ കഴിഞ്ഞില്ല..മരണശേഷം നിള എനിക്കായി കരുതിയ പെണ്ണ് നന്ദയാണെന്ന് കൂടി അറിഞ്ഞപ്പോൾ വിട്ടു കളയാൻ മനസ്സ് സമ്മതിച്ചില്ല..എന്നാലും അച്ഛന്റെയും അമ്മയുടെയും സമ്മതത്തോടെ ഒന്നാകണമെന്നാ ഞങ്ങളുടെ ആഗ്രഹം..." അഭിജിത്തിന്റെ ഓരോ വാക്കുകളും നന്ദനെ കൂടുതൽ നോവിച്ചു...ചേട്ടാന്ന് എപ്പോഴും നിറഞ്ഞ സ്നേഹത്തോടെ വിളിക്കൂ..എന്നിട്ടും നന്ദയേയും അഭിയേയും അങ്ങനെയൊരു സാഹചര്യത്തിൽ കണ്ടപ്പോൾ വെറുത്ത് പോയി.. കടുത്ത കുറ്റബോധം വീണ്ടും മിഴിനീരായി ചാലിട്ടൊഴുകി....

സഹിക്കാൻ കഴിയുന്നില്ല ഒന്നും..ഈ നിമിഷം മരിച്ചു പോയിരുന്നെങ്കിൽ അത്രയേറെ മോഹിച്ചു പോയി... "ദാ മക്കളേ ചായ കുടിക്ക്" ഗൗരിക്കുട്ടി നീട്ടിയ ചായക്കപ്പ് നന്ദയും അഭിയും വാങ്ങി...പാറൂട്ടിയുമായി ഗൗരി നന്ദനു അരികിലെത്തി... "നന്ദേട്ടാ നമ്മുടെ കുറുമ്പി...നിളേടെ മോൾ..കണ്ണ് തുറന്ന് മോളേയൊന്ന് നോക്ക്" ഇടനെഞ്ചിലൂടെയൊരു ഈർച്ചവാൾ കയറി ഇറങ്ങിയതും നന്ദനറിഞ്ഞു... നിളയുടെ മോൾ പാറൂട്ടി..കണ്ടില്ലെങ്കിൽ അങ്ങോട്ട് പോയി കാണുമായിരുന്നു .. "അച്ഛാ എനിക്ക് കുറച്ചു ക്യാഷ് തര്യോ...എന്റെ പൊന്നുമോൾക്ക് വയ്യാ" "അച്ഛാ കുറച്ചു പൈസ തര്യോ മോൾക്ക് പനിയാ..ഹോസ്പിറ്റലിൽ കൊണ്ടോണം" '"ആരാടീ നിന്റെ അച്ഛൻ..ഞങ്ങളുടെ മകൾ മരിച്ചു പോയി...

.കണ്ടവന്റെ കുഞ്ഞുമായി വന്നിരിക്കുന്നു ശവം..ഇറങ്ങിപ്പോടീ ഇവിടെ നിന്ന്.. ഇല്ലെങ്കിൽ തല്ലിയിറക്കും" അച്ഛനു പിന്നിൽ വന്നു നിന്ന അമ്മയിലേക്ക് കണ്ണുകളെത്തി...അവൾ കൈകൂപ്പി തൊഴുതു.. "ഒന്ന് പറയ് അമ്മേ..ന്റെ കുറുമ്പീനെ രക്ഷിക്കണമെന്ന്" "നന്ദനത്തിലെ നന്ദനു ഇല്ലാത്ത ബന്ധമൊന്നും ഗൗരിക്കുമില്ല...ഇരുപത് വർഷമായി ഞാൻ ഈ ആളുടെ നിഴലായാ കഴിയണത്.ഇറങ്ങിപ്പോടീ ഇവിടെ നിന്ന്" അമ്മയും കൂടി തള്ളിപ്പറഞ്ഞതും ആ പെണ്ണ് പിടഞ്ഞു മരിച്ചു... തന്റെ പൊന്നുമോളുടെ യാചിക്കുന്ന സ്വരം ഒരിക്കൽ കൂടി കാതിൽ വന്നലച്ചത് പോലെ...

പനിച്ചൂടിൽ പാറൂട്ടിയെ നെഞ്ചിലേക്ക് ചേർത്ത് പൊള്ളുന്നൊരു അമ്മയേയും അവൾ പ്രാണനായി കരുതുന്ന മോളെയും ദയാദാക്ഷണ്യമില്ലാതെ ആട്ടിയിറക്കി വിട്ടു... "ഈശ്വരാ ഈ പാപങ്ങളെല്ലാം കൂടി ഏത് ഗംഗയിലാണു ചെന്നൊഴുക്കി കളയാ" നെഞ്ചങ്ങനെ നീറ്റിയതും അസഹ്യമായ നൊമ്പരത്തോടെ നന്ദൻ പിടഞ്ഞു വീണു.. സഹിക്കാൻ കഴിയണില്ല...അപ്പോൾ തന്റെ നന്ദയുടെ അമ്മ മനസ്സ് എത്രയേറെ നീറിക്കാണും...അവളുടെ കുറുമ്പിയ ഓർത്ത്.. "അച്ഛാ..." പൊന്നുമോളുടെ സ്വരം കാതിനരികെ കേട്ടതും നടുങ്ങിപ്പിടഞ്ഞു... "ഒന്ന് നോക്കച്ചാ എന്റെ പൊന്നുമോളെ...എന്റെ കുറുമ്പിയെ..അച്ഛന്റെ പറൂട്ടിയെ" നിറമിഴികളോടെ നന്ദ അച്ഛന്റെ നെഞ്ചിലേക്കയി കുറുമ്പിയെ കിടത്തി...

പാറൂട്ടി മുത്തശ്ശന്റെ നെഞ്ചിൽ കിടന്ന് കുറുമ്പ് കാണിക്കാൻ തുടങ്ങി... കുഞ്ഞിന്റെ കൊഞ്ചൽ കതിലെത്തിയതും നന്ദനു നിയന്തിക്കാൻ കഴിഞ്ഞില്ല..പാറൂട്ടിയെ ചേർത്തണച്ചു കുഞ്ഞിക്കവളിൽ മാറി മാറി ചുംബിച്ചു.. അയാളുടെ കണ്ണിൽ നിന്ന് ചുടുനീർകണങ്ങൾ പശ്ചാത്താപമായി ഒഴുകിയിറങ്ങി.... "പാപിയായ മുത്തശ്ശനോട് ക്ഷമിക്ക് മുത്തേ" പരാക്രമിയായ നന്ദന്റെ കരച്ചിൽ കണ്ടപ്പോൾ അഭിജിത്തിന്റെ മിഴികളും നിറഞ്ഞു...ഒപ്പം ഗൗരിയുടെയും... "അച്ഛാ...." നിറഞ്ഞ മിഴികളോടെ മറ്റൊരു നിള നിൽക്കുന്നു... തന്റെ പൊന്നുമോൾ...നിളയെ ചേർത്തണക്കാൻ കഴിഞ്ഞില്ല്...നന്ദയിലൂടെയും പാറൂട്ടിയിലൂടെയെങ്കിലും നിളയെ സ്നേഹിക്കാൻ കഴിയണം..നന്ദൻ തീരുമാനിച്ചു...

"വാ...മോളേ " നന്ദൻ എഴുന്നേറ്റു ഇരുന്ന് കൈ നീട്ടിയതും ഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഓടിച്ചെന്നവൾ നന്ദ.. "ക്ഷമിക്കണേ അച്ഛാ എന്നോട്" "അച്ഛനാ ക്ഷമ ചോദിക്കേണ്ടത്...ന്റെ കുട്ടി തെറ്റൊന്നും ചെയ്തട്ടില്ല...നന്മയേ വരൂ.." നിറഞ്ഞ മനസ്സോടെ മകളുടെ ശിരസ്സിൽ കൈവെച്ചു അനുഗ്രഹിച്ചു... അഭിയെ കയ്യാട്ടി അരികിലേക്ക് വിളിച്ചു... നന്ദയുടെയും അഭിയുടെയും കരങ്ങൾ തമ്മിൽ കൂട്ടിച്ചേർത്ത് വെച്ചു... "അവകാശപ്പെട്ട കൈകളിൽ തന്നാ ഏൽപ്പിക്കണത്...എന്റെ മകളുടെ സന്തോഷം കാണാൻ വൈകിപ്പോയി.. കരയിക്കരുത്..പാവമാ ന്റെ കുട്ടി" അയാളുടെ സ്വരമൊന്ന് ഇടറിപ്പോയിരുന്നു... "ഇല്ല അച്ഛാ കരയിക്കില്ലാ...സ്നേഹിച്ചതിനു ഞാനും നോവിച്ചിട്ടേയുളളൂ..ഇനിയത് ഉണ്ടാകില്ല...

ഒരാഗ്രഹം ബാക്കിയുണ്ട് അച്ഛൻ ചെയ്തു തരണം" അഭിയൊരു നിമിഷം നിർത്തിയിട്ട് തുടർന്നു... "നാലാളുടെ മുന്നിൽ വെച്ചു ഒന്നുകൂടി കൈ പിടിച്ചു തരണം...അപമാനിച്ചവർക്ക് മുമ്പിൽ നന്ദൂട്ടിക്ക് തലയുയർത്തി നടക്കണം...നിയമപരമായി പാറൂട്ടിയുടെ അമ്മയാകണം..അതിനു അച്ഛനും അമ്മയും കൂടി ഞങ്ങളുടെ വിവാഹം നടത്തി തരണം..ചിലവ് എത്രയായാലും ഞാൻ വഹിച്ചോളാം..." നിറഞ്ഞിരുന്നു അവളുടെ മനസ്സ് നന്ദയുടെ....കണ്ണുനീരിലും തന്റെ പ്രാണനെ പ്രണയത്തോടെ നോക്കി...അഭി കണ്ടു പ്രണയം ജ്വലിക്കുന്ന മിഴികളോടെയുളള നന്ദയുടെ നോട്ടം.... "കുറച്ചു ദിവസം കൂടി കഴിഞ്ഞോട്ടെ മോനേ ഞാനും ഗൗരിയും നടത്തി തരും ഞങ്ങളുടെ മക്കളുടെ വിവാഹം"

നഷ്ടമായ സന്തോഷം തിരികെ മടങ്ങി എത്തുകയായിരുന്നു ആ വീട്ടിൽ.....നന്ദനത്തെ നന്ദന്റെ വീട്ടിൽ... അപ്പോഴും ഒരാളുടെ അസാന്നിദ്ധ്യം നിറഞ്ഞിരുന്നു... നിളയുടെ.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 "ഇപ്പോൾ സന്തോഷായില്ലേ നന്ദൂട്ടി" വീട്ടിലെത്തിയ ശേഷം ആഹാരവും കഴിഞ്ഞു രാത്രിയിൽ മുറ്റത്ത് കുറുമ്പിയുമായി അഭിയുടെ മടിയിൽ തല ചായിച്ചു കിടക്കുകയായിരുന്നു നന്ദ...അവന്റെ വിരലുകൾ അവളുടെ മുടിയിഴകളിൽ തഴുകി തലോടിക്കൊണ്ടിരുന്നു... നീണ്ട നാളത്തെ ആഗ്രഹം അഭിയേട്ടന്റെ താലിച്ചരട് കഴുത്തിലേറ്റു വാങ്ങാനായി കൊതിക്കുന്നു...എത്രയെത്ര സ്വപ്നങ്ങൾ കണ്ടിരുന്നു.. അത് ഉടനെ സഫലമാകാൻ പോണൂ...

എന്നാലും നിളയുടെ ഓർമ്മകൾ ഇടയിക്കിടെ കൊത്തി നോവിക്കണുണ്ട്... "നിളേച്ചി കൂടി ഉണ്ടായിരുന്നെങ്കിൽ .." വെറുതെ കൊതിച്ചു പോയി... "അവളായിരിക്കും നന്ദൂട്ടി ഏറ്റവും കൂടുതൽ സന്തോഷിക്കുക...നമ്മുടെ നിള" "ഹ്മ്മ്ം..." ഇടറിയ സ്വരത്തിലൊന്ന് മൂളി...അതിൽ സങ്കടമായിരുന്നു...കൂടപ്പിറപ്പിനെ ഓർത്ത്... "അഭിയേട്ടാ പോകാം.. തണുത്ത കാറ്റ് വീശണുണ്ട്..കുറുമ്പീനു പനിയാകും കുറച്ചു സമയം കഴിഞ്ഞപ്പോൾ തണുത്ത കാറ്റ് വീശാൻ തുടങ്ങി... നന്ദയിലെ അമ്മ മനസ് പിടഞ്ഞുണർന്നു.. " വാ പോകാം..." അഭിയുടെ തോളിൽ ചാരി പാറൂട്ടിയുമായി നന്ദ നടന്നു... ഗുഡ് നൈറ്റ് ആശംസിച്ച് അഭി തന്റെ മുറിയിലേക്ക് പോയി...കുറുമ്പി അപ്പോഴും ഉറങ്ങാതെ കണ്ണുമിഴിച്ച് കിടപ്പുണ്ട്...

"ഇന്ന് എന്നാ പറ്റി അമ്മേടെ സ്വത്തിനു ഉറക്കല്യേ" കുറുമ്പി കാൽ ഉയർത്തി തുഴഞ്ഞിട്ട് ചിരിച്ചു കാണിച്ചു..കുറുമ്പിയെ വാരിയെടുത്ത് മാറോട് ചേർത്ത് പിടിച്ചു... കുഞ്ഞിക്കണ്ണുകൾ വിടർത്തി പാറൂട്ടി അമ്മയെ നോക്കി കിടന്നു.. "അമ്മേടെ കുറുമ്പിപ്പാറൂ അറിഞ്ഞോ അച്ഛക്കും അമ്മാക്കും കല്യാണാ..ന്റെ കുറുമ്പിയുടെ സാന്നിദ്ധ്യത്തിൽ..." അങ്ങനെ പറയുമ്പോൾ നന്ദയുടെ മിഴികൾ സന്തോഷത്താൽ ഈറനണിഞ്ഞിരുന്നു... "അമ്മക്ക് ഏറ്റവും കൂടുതൽ സന്തോഷം എന്താണെന്ന് അറിയോ അമ്മേടെ കല്യാണത്തിനും അമ്മേടെ സ്വത്ത് കൂടെയുണ്ടല്ലോന്നാ" കുറുമ്പിയെ ആഞ്ഞ് പുൽകി കുഞ്ഞിക്കവിളിൽ തുടരെ തുടരെ മുത്തി.....അങ്ങനെ സമയം പിന്നിട്ടപ്പോൾ നിളേച്ചിയെ കാണണമെന്ന ആഗ്രഹം ഉടലെടുത്തതും കുറുമ്പിയെ വാരിയെടുത്ത് ഹാളിലേക്ക് നടന്നു.... നിളയുടെ ചിത്രത്തിനു അരികിലേക്കായി.... പതുങ്ങിയിരിക്കണ അപകടമറിയാതെ.....................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story