🌷കുറുമ്പി🌷: ഭാഗം 12

kurumbi new

എഴുത്തുകാരി: വാസുകി വസു

കിടന്നിട്ട് അഭിക്ക് ഉറക്കം വരുന്നുണ്ടായിരുന്നില്ല..തിരിഞ്ഞും മറിഞ്ഞും കിടന്നു.. ഓരോന്നും ആലോചിക്കുന്തോറും നെഞ്ഞ് പൊള്ളിപ്പിടയണുണ്ട്..അഭിയെ അടുത്ത് കിട്ടിയപ്പോൾ നന്ദൻ പറഞ്ഞ ഓരോ കാര്യങ്ങളും മനസ്സ് പൊള്ളിച്ചു... ഇതേ സമയം ഇതൊന്നും അറിയാതെ നന്ദ കുറുമ്പിയുമായി നിളയുടെ ചിത്രത്തിനു മുമ്പിലെത്തി..നനുത്ത ചിരിയോടെ നിളേച്ചി..ഉള്ളിലൊരു നോവ് പിടഞ്ഞുണർന്നു. "സ്നേഹിച്ചു ഒരുപാട്,, കൂടപ്പിറപ്പ് ആണെന്ന് അറിയാതെ... ചേച്ചിയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം സങ്കടവും വന്നു...കൂടുതൽ ചേർത്തു പിടിക്കാൻ സാധിച്ചില്ലല്ലോന്ന് ഓർത്ത്... ചേച്ചി...നിളയുടെ ചിത്രത്തിലേക്ക് നോക്കി സങ്കടത്തോടെ വിളിച്ചു..

" ഇന്ന് വീട്ടിൽ പോയിരുന്നു..അച്ഛൻ തെറ്റുകൾ തിരിച്ചറിഞ്ഞതോടെ അഭിയേട്ടന്റെ കരങ്ങളിൽ എന്നെ പിടിച്ചു ഏൽപ്പിച്ചു.. വിവാഹം ഉടനെ നടത്താമെന്ന് ഉറപ്പ് നൽകി.. "ചേച്ചിക്ക് സന്തോഷമായല്ലോ എനിക്ക് അതിൽ കൂടുതലൊന്നും വേണ്ടാ...ചേച്ചിയുടെ ആഗ്രഹം പോലെ അഭിയേട്ടന്റെ നിഴലായി ഞാനുണ്ടാകും..നല്ലൊരു ഭാര്യയായി, സുഹൃത്തായി,.. നമ്മുടെ കുറുമ്പി മോൾക്ക് നല്ലൊരു അമ്മയായി എന്നും ഉണ്ടാകും..മരണം പിരിക്കും വരെ... " ഒരു സങ്കടമേയുള്ളൂ...ചേച്ചി കൂടെയില്ലല്ലോന്ന് ഓർത്ത്.... നന്ദ കരഞ്ഞു നിലവിളിച്ചു.... അവളറിയാതെ തന്നെ...തേങ്ങലിന്റെ ഓളങ്ങൾ അഭിയുടെ കാതിൽ വന്നലച്ചതും പൊള്ളിപ്പിടഞ്ഞു എഴുന്നേറ്റു...

വാതിൽ പാതി തുറന്ന അയാൾ കണ്ടു നിളക്ക് മുമ്പിലായി നിന്നു കരയുന്ന മറ്റൊരു നിളയെ..ഓടിച്ചെന്ന് ആശ്വസിപ്പിക്കാൻ ഹൃദയം തുടിച്ചെങ്കിലും അടക്കിപ്പിടിച്ചു നിന്നു... "ഞാൻ ചേച്ചിക്ക് നൽകിയ വാക്ക് മരണം വരെ പാലിക്കും..എന്നിൽ നിന്ന് ഒരിക്കലും അഭിയേട്ടൻ അറിയില്ല എന്നിൽ നിന്ന് ചേച്ചി ഏട്ടന്റെ പ്രണയം ചോദിച്ചു വാങ്ങിയതാണെന്ന്.... നന്ദയുടെ തേങ്ങലുകൾ ഹൃദയത്തിൽ പതിച്ചതും ഒരു വെള്ളിടി നെഞ്ചിൽ വെട്ടി...നന്ദനത്തെ നന്ദൻ എല്ലാം പറയുമ്പോൾ അറിഞ്ഞു കുഞ്ഞ് നന്ദ കുഞ്ഞിലെ മുതൽ അവളുടെ അഭിയെ സ്വപ്നം കണ്ടിരുന്ന കഥകൾ... വളരുന്തോറും അവളുടെ മനസ്സിൽ പ്രണയം നിറച്ചു സ്നേഹിച്ച അഭിയെ..

നഷ്ടമാകുമെന്ന് അറിഞ്ഞിട്ടും തന്റെ പ്രണയം നോവോടെ വിട്ടു നൽകിയവളെ കുറിച്ച്... എന്നിട്ടും അവൾ സ്നേഹിച്ചു അവളുടെ മാത്രം അഭിയേട്ടനെ...ഒരിക്കലും സ്വന്തമാകില്ലെന്ന് അറിഞ്ഞിട്ടും നെഞ്ചോട് ചേർത്തു പിടിച്ചു.. പ്രാണൻ പകുത്ത് നൽകി സ്നേഹിച്ചു... പ്രാണൻ പറിച്ചു നൽകിയ വേദനയോടെ പ്രണയത്തെ വിട്ടു നൽകിയവൾ,,തന്റെ പ്രണയം ചോദിച്ചു വാങ്ങിയവളെ വെറുക്കാതെ കൂടുതൽ സ്നേഹിച്ചു... മരണക്കിടക്കിയൽ നിള വീണ്ടും അവളുടെ പ്രണയം അവളിലേക്ക് തിരികെ നൽകിയട്ടും ചേച്ചി ജീവിതത്തിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിച്ചു...ഒപ്പം നിളയുടെ മകളെ സ്വന്തം മകളായി സ്നേഹിച്ചു...

കൂടപ്പിറപ്പ് ആണ് നിളയെന്ന് അറിഞ്ഞപ്പോൾ മുതൽ കൂടുതൽ ചേർത്ത് പിടിക്കാൻ കഴിഞ്ഞില്ലല്ലോന്ന സങ്കടമായിരുന്നു... കൊടുത്ത വാക്ക് അണുവിട വ്യതിചലിക്കാതെ പാലിക്കുന്നവൾ...എപ്പോൾ വേണമെങ്കിലും വാക്ക് തെറ്റിക്കാമായിരുന്നിട്ടും കൊടുത്ത വാക്കിനു വില കൽപ്പിക്കുന്നവൾ... ഓരോന്നും ഓർത്തപ്പോൾ അഭിയുടെ നെഞ്ഞ് പിന്നെയും പിഞ്ഞിക്കീറി.തനിക്ക് അവളുടെ പ്രണയം തിരിച്ചറിയാൻ കഴിഞ്ഞില്ലല്ലോ എന്നോർത്ത്.... "നന്ദൂട്ടി..." ഞെട്ടിത്തിരിഞ്ഞ് നോക്കുമ്പോൾ നന്ദ കണ്ടു നനഞ്ഞൊഴുകിയ നോവുമായി അവളുടെ അഭി നിൽക്കുന്നു... ഏട്ടൻ എല്ലാം കേട്ടിരിക്കുന്നു...കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ലല്ലോന്ന് ഓർത്തവൾ നീറിപ്പിടഞ്ഞു...

നിളേച്ചിയെ കാണണമെന്ന അതിയായ ആഗ്രഹം വന്നപ്പോൾ ഓടിപ്പിടഞ്ഞ് വന്നത് തെറ്റായെന്ന് തോന്നി...അല്ല താൻ സ്വയം മറന്നതാണു വിനയായത്..തെറ്റുകാരി താൻ തന്നെയാണ്.. ഓടിപ്പിടഞ്ഞ് വന്നവൻ നോവുന്ന അവളുടെ മുഖം വാരിയെടുത്ത് കൈക്കുമ്പിളിലാക്കി മുത്തങ്ങളാൽ മൂടി... "എനിക്ക് സത്യം പാലിക്കാൻ കഴിഞ്ഞില്ല...കൊടുത്ത വാക്ക് തെറ്റിച്ചു.. നന്ദ പുലമ്പി കൊണ്ടിരുന്നു...ചാലിട്ടൊഴുകിയ അവളുടെ കണ്ണുനീര് ചുണ്ടിനാൽ അവൻ ഒപ്പിയെടുത്തു.. " ആരു പറഞ്ഞു നന്ദൂട്ടി നീ തെറ്റിച്ചെന്ന് ഒരിക്കലും ഇല്ല.. ഞാൻ എല്ലാം ഇന്നലെ അറിഞ്ഞു...അമ്മ അച്ഛനോട് എല്ലാം പറഞ്ഞിരുന്നു " നന്ദക്ക് മനസ്സിലായി അഭി എല്ലാം അറിഞ്ഞത് എങ്ങനെയെന്ന്...അച്ഛൻ പറഞ്ഞിരിക്കണൂ...

"ഏട്ടാ എന്റെ നിളേച്ചിയെ വെറുക്കരുതെ പാവാ...അതോണ്ടാ നീറിയട്ടും എല്ലാം ഒളിപ്പിച്ചത്" അഭിയുടെ മാറിലേക്ക് ചാഞ്ഞ് മുഖമിട്ടുരുട്ടി.. "എന്താ നന്ദൂട്ടി നിളയെ വെറുക്കാനൊ..കഴിയില്ലെടൊ അവളെ വെറുക്കാൻ....തന്നെയും...താനെന്റെ പ്രാണനാ...എനിക്കായി ജീവിച്ചവൾ... " അഭിയേട്ടാ... നന്ദ നിറഞ്ഞ മനസ്സോടെ വിളിച്ചു.. "പറയാരുന്നില്ലെ തനിക്ക് ഒരിക്കലെങ്കിലും.. ഇത്രയേറെ അകറ്റി നിർത്തില്ലായിരുന്നു...അറിഞ്ഞിരുന്നെങ്കിൽ എന്നേ ചേർത്തു പിടിച്ചേനെ എനിക്കായി മാത്രം പിറന്നവളെ" അഭിയുടെ ചുണ്ടുകൾ ഭ്രാന്തമായി നന്ദയുടെ മുഖമാകെ ഇഴഞ്ഞു...ചുണ്ടുകളിൽ അമർത്തി ചുംബിച്ചു അവളുടെ അധരങ്ങൾ നുകർന്നു..

എല്ലാ സങ്കടങ്ങളും അലിച്ചു കളയും പോലെ...ഒരു കയ്യാൽ അഭിയെ പുണർന്നും മറുകയ്യാൽ കുറുമ്പിക്കും സുരക്ഷയൊരുക്കി നന്ദയുടെ കരങ്ങൾ... "ഇഷ്ടായിരുന്നു അഭിയേട്ടാ വയസ്സയറിച്ച് പ്രണയവർണ്ണങ്ങൾ മനസ്സിൽ ചാലിച്ചെഴുതിയ നാൾ മുതൽ... പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല..സ്നേഹം പ്രകടിപ്പിച്ചത് തിരിച്ചറിയാൻ ഏട്ടനു കഴിഞ്ഞില്ല..മനസ്സിലാക്കിയ ആൾ എന്നിലെ പ്രണയം ചോദിച്ചു വാങ്ങിയപ്പോൾ ചങ്ക് തകർന്നിട്ടും വിട്ടു കൊടുത്തു.. ഇനിയും കിട്ടില്ലെന്ന് അറിഞ്ഞിട്ടും സ്നേഹിച്ചു പ്രാന്തമായി തന്നെ പ്രണയിച്ചു... അത്രമേൽ ഇഷ്ടമായിരുന്നു" നോവോടെ മനസ്സ് തുറന്നു പ്രിയപ്പെട്ടവനു മുമ്പിൽ...എല്ലാം സങ്കടങ്ങളായി ഒഴുക്കി കളഞ്ഞു ഉള്ളിലെ നീറ്റൽ മുഴുവനും...

കാർമേഘങ്ങൾ വിട്ടൊഴിഞ്ഞ് മനസ്സ് തെളിഞ്ഞു...പൂർണ്ണചന്ദ്രനും താരകങ്ങളും പ്രകാശം പരത്തി... അത്രമേൽ അവരുടെ പ്രണയം പൂത്ത് തളിർത്തു..നന്ദയുടെയും അവളുടെ പ്രണയവും.... തന്നെ പൂർണ്ണമായും മനസ്സിലാക്കി ഉൾക്കൊണ്ട അഭിയുടെ ആലിംഗനത്തിൽ നിന്ന് ഒഴിഞ്ഞു മാറാതെ അതിൽ ലയിച്ചു നിന്നു...കുറുമ്പി പതിയെ അനങ്ങിയതും നന്ദ പ്രണയത്തിൽ നിന്നും ഉണർന്നു... "ഏട്ടാ മോൾക്ക് ഉറക്കം വരണൂ" ഞൊടിയിടയിൽ പ്രണയത്തിന്റെ ലോകത്ത് നിന്ന് പൂർണ്ണമായും അമ്മയായി നന്ദ മാറി... "മോളെ ഉറക്ക്...ഞാനൂടി വരണൂ...കുറച്ചു സമയം തന്റെ കൂടെ ചിലവഴിക്കണം" അഭിജിത്ത് ഒരു കൈ എടുത്തു നന്ദയുടെ വയറിലൂടെ ചുറ്റി പിടിച്ചു... അവനു വിധയമായി കൂടെ നടന്നു...

കുറുമ്പിയേയും എടുത്ത്... കുറുമ്പിയെ എടുത്തു കിടക്കയിലേക്ക് കിടത്തിയിട്ട് മറുവശത്ത് നന്ദ കിടന്നു...ഇപ്പുറത്ത് അഭിയും..നടുവിലായി കുറുമ്പിയും... ഉറങ്ങാനായി പാറൂട്ടി അമ്മയുടെ മാറിടം കുഞ്ഞി കൈകളാൽ പരതുന്നതും ചുണ്ടുകൾ അടുത്തേക്കും കൊണ്ട് വരണത് അഭിജിത്ത് കണ്ടു...നന്ദ ഒളികണ്ണിട്ട് നോക്കണതു കണ്ടു.... നന്ദ ടോപ്പ് വകഞ്ഞ് മാറ്റി മാറിടം കുഞ്ഞി ചുണ്ടുകളിലേക്ക് അടുപ്പിച്ചതും പ്രതീക്ഷിച്ചത് കിട്ടിയപ്പോൾ കളളച്ചിരിയോടെ പാറൂട്ടി ചാടി പിടിക്കുന്നതും നന്ദയുടെ മാറിടം കുഞ്ഞ് നുകരുന്നതും കണ്ടപ്പോൾ അഭിക്ക് നന്ദയോട് അടക്കാനാകാത്ത വാത്സല്യം തോന്നി...ഒരു കൈ എടുത്ത് മെല്ലെ അവളെ തഴുകിയത് നിർവൃതിയോടെ നന്ദൂട്ടി ഏറ്റുവാങ്ങി...

കുറുമ്പി ഇടക്കിടെ ചുണ്ടുകൾ മാറ്റി അമ്മയെ നോക്കും..നന്ദ നോക്കിയാൽ അവൾ പെട്ടെന്ന് കണ്ണടച്ച് മാറിടം നുകരും...അമ്മയും മോളും മാത്രമുള്ള സന്തോഷ നിമിഷങ്ങളിൽ ഈ പ്രാവശ്യം അച്ഛനും കൂടെ കൂടി... പതിയെ മയക്കം കണ്ണുകളെ മൂടിയപ്പോൾ കുറുമ്പി ഉറങ്ങി തുടങ്ങി... നന്ദ കുഞ്ഞിനെ നേരെയാക്കി കിടത്തി മേലെ തുണി നീക്കിയിട്ടു...അഭി അപ്പോഴും അവളെ പ്രണയത്തോടെ നോക്കി കിടന്നു... മിഴികളാൽ പ്രണയത്തിന്റെ ഭാഷ സംസാരിച്ചിരുന്നവർ ഇടയ്ക്ക് എപ്പോഴോ മയങ്ങി പോയിരുന്നു...രാവിലെ നന്ദയാണു ആദ്യം ഉണർന്നത്..അവൾ കണ്ടു പാറൂട്ടിയെ ചുറ്റിപ്പിടിച്ചു കിടക്കുന്ന അഭിയെ... അഴിഞ്ഞുലഞ്ഞ വാർമുടിച്ചുരുൾ വാരി കെട്ടിവെച്ചവൾ കുളിക്കാൻ കയറി...

മാറിനു കുറുകെ ടവൽ കെട്ടി ഫ്രഷായി ഇറങ്ങി വരുമ്പോഴേക്കും അഭി ഉണർന്നിരുന്നു... ഇറങ്ങി വന്ന നന്ദ കണ്ടു തന്നെ നോക്കി കിടക്കുന്ന അഭിജിത്തിനെ...പെട്ടെന്ന് അവൾക്ക് നാണം വന്നു.. അഭിയുടെ നോട്ടം കണ്ടപ്പോൾ.. ഇരുകയ്യാലും മാറിടം മറച്ചു... "അങ്ങോട്ട് തിരിഞ്ഞു കിടക്ക് മനുഷ്യാ..ഞാൻ ഡ്രസ് മാറട്ടെ" ചിരിയോടെ അഭി എഴുന്നേറ്റു അരികിലേക്ക് വന്നതും നന്ദ പിന്നോക്കം മാറി പിന്നിലെ ഭിത്തിയിൽ തട്ടി നിന്നു.. "ഇനി എങ്ങോട്ട് പോകും പെണ്ണേ" അവന്റെ കണ്ണിലെ കുസൃതിയവൾ കണ്ടു... "ദേ അഭിയേട്ടാ കുഞ്ഞുകളിക്കരുത്...നിക്ക് ഒത്തിരി പണീണ്ട്..അങ്ങട് മാറി നിന്നേ" കൃതൃമ ദേഷ്യത്തോടെ പറഞ്ഞതും അഭി നന്ദയെ വാരിപ്പുണർന്നു....

"സൗകര്യമില്ല...മാറി നിൽക്കാൻ" നന്ദ വീണ്ടും ദേഷ്യപ്പെടും മുമ്പേ അവളുടെ അധരങ്ങൾ സ്വന്തമാക്കി.. നന്ദ വലിഞ്ഞ് മേൽപ്പോട്ട് ഉയർന്നു..ശ്വാസം മുട്ടിയപ്പോൾ കിതപ്പോടെ അവനെ തള്ളിമാറ്റി. "വഷളൻ" പിറുപിറുത്ത് കൊണ്ട് ദന്തനിരകൾ അവന്റെ മാറിലാഴ്ത്തി നോവിച്ചു...സുഖകരമായ ആ നീറ്റിൽ അഭി ആസ്വദിച്ചു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 രണ്ടു മൂന്ന് ദിവസങ്ങൾ പിന്നിട്ടതും അഭിക്കുളള ഒഴിവ് ദിവസം നോക്കി നന്ദനും ഗൗരിയും അങ്ങോട്ട് വന്നു..നിറഞ്ഞ മനസ്സോടെ നന്ദയും അഭിയും അച്ഛനെയും അമ്മയെയും സ്വീകരിച്ചു ഇരുത്തി... കുറുമ്പി മുത്തശ്ശന്റെ കയ്യിലായിരുന്നു...അയാളെ പാറൂട്ടിക്ക് വല്യ കാര്യമാണ്... "അഭി...." നന്ദൻ വാത്സല്യത്തോടെ വിളിച്ചു...

"പറയൂ അച്ഛാ" അഭിജിത്ത് സ്നേഹത്തോടെ വിളി കേട്ടു.. "വരണ വിഷു ദിവസം നല്ലതാണെന്നാ ജ്യോത്സ്യർ പറഞ്ഞത്..അന്നു തന്നെ നമുക്ക് വിവാഹം നടത്താം..എന്താ മക്കളുടെ അഭിപ്രായം..." നന്ദയിലൊരു കോരിത്തരിപ്പ് അനുഭവപ്പെട്ടു...വരണ വിഷുവിനു വിവാഹമാണെന്ന്...അഭിയേട്ടന്റെ താലി കഴുത്തിൽ കയറണ ദിവസം... ഇത്രയും പെട്ടെന്ന് സഫലമാകുമെന്ന് കരുതിയില്ല...ഓർത്തപ്പോൾ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു... എല്ലാത്തിനും ഒടുവിൽ നീണ്ട കാത്തിരിപ്പിനു വിരാമമാകുന്നു... "എല്ലാം അച്ഛൻ തീരുമാനിച്ചോളൂ" അഭിജിത്തിന്റെ മറുപടി നന്ദനെയും ഗൗരിയേയും ഒരുപോലെ സന്തോഷിപ്പിച്ചു.... കുറച്ചു സമയം കൂടി ചിലവഴിച്ചിട്ട് അവർ മടങ്ങി... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

വിഷുദിവസം അടുക്കുന്തോറും നന്ദയുടെ മുഖം കൂടുതൽ തിളങ്ങി...അന്നാണു പൂർണ്ണമായും താൻ അഭിയേട്ടനു സ്വന്തമാകണത്.... "കുറുമ്പിപ്പാറുവേ എന്റെ മോൾ ഭാഗ്യവതിയാ ട്ടൊ അമ്മാടെ കല്യാണത്തിനു പൊന്നുമോൾ അമ്മേടെ കയ്യിലുണ്ടാകും" കുറുമ്പി കുറുമ്പോടെ ചിരിച്ചു...മോളുടെ പുഞ്ചിരി നന്ദ ആസ്വദിച്ചു.... കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞു... നാളെയാണ് വിഷു....അഭിയുടേയും നന്ദയുടെയും വിവാഹ ദിവസം.... ഒരുരാത്രി കൂടി വിടവാങ്ങി പുലരിയെത്തി...ഇന്നാണു വിവാഹ ദിവസം... നന്ദക്ക വേണ്ടി ആവശ്യത്തിന് സ്വർണ്ണാഭരണങ്ങൾ അഭി വാങ്ങി... "എന്തിനാ ഏട്ടാ ഇതൊക്കെ..."

"ഒരുജന്മത്തെ പ്രണയം സഫലമാകണ ദിവസാ..എന്റെ നന്ദൂട്ടന്റെ...എന്നും ഓർമ്മയിൽ സൂക്ഷിക്കേണ്ട ദിവസം.. അതിനു ഒരിക്കലും മാറ്റ് കുറയരുത്" നന്ദ സ്നേഹത്തോടെ അഭിയുടെ കവിളിൽ മുത്തി.... രാവിലത്തെ ക്ഷേത്ര ദർശനം കൂടി കഴിഞ്ഞതും ഇരുവരും വിവാഹത്തിരക്കിലേക്ക് അലിഞ്ഞു ചേർന്നു..അപ്പോഴും നന്ദയുടെ കയ്യിൽ അവളുടെ പൊന്നുമോൾ ഉണ്ടായിരുന്നു... അഭിയുടെ പാറൂട്ടി....നന്ദയുടെ കുറുമ്പി........................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story