🌷കുറുമ്പി🌷: ഭാഗം 4

kurumbi new

എഴുത്തുകാരി: വാസുകി വസു

രാവിലെ നന്ദയാണാദ്യം എഴുന്നേറ്റത്...അഴിഞ്ഞു കിടന്ന വാർമുടിച്ചുരുൾ കെട്ടിവെച്ചു കൊണ്ട് കുറുമ്പിയെ നോക്കി.. ഏതോ സ്വപ്നം കണ്ടായിരിക്കാം കുറുമ്പി ചിരിക്കണുണ്ട്...നന്ദയിലൊരു വാത്സല്യത്തിരയിളക്കം..കുനിഞ്ഞ് കുഞ്ഞിന്റെ കവിളിൽ മുത്തി.. "അമ്മേടെ സുന്ദരി മോൾ സ്വപ്നം കാണാ" അവളുടെ സ്വരമൊഴുകി വീണതും കുറുമ്പി മിഴികൾ തുറന്നു...പല്ലില്ലാത്ത മോണ കാട്ടി പാൽപ്പുഞ്ചിരി പൊഴിച്ചു. "അമ്മേടെ സ്വത്ത് ഉണർന്നൂലൊ" കുഞ്ഞിനെ വാരിയെടുത്ത് മുകളിലേക്ക് ഉയർത്തിയതും കുറുമ്പി കയ്യും കാലും അനക്കി സന്തോഷം പ്രകടിപ്പിച്ചു. "ഇച്ചൂടി ഉറങ്ങാരുന്നില്ലേടീ കുറുമ്പിക്കുട്ടി..ഇനീപ്പോ അമ്മേടെ പണി നടക്കോ.അച്ഛാക്ക് ഓഫീസിൽ പോണ്ടേ"

നന്ദയുടെ സംസാരം കേട്ട് പാറൂട്ടി ഇളകി ചിരിച്ചു... അഭി എഴുന്നേറ്റു വരുമ്പോൾ നന്ദയും മോളും അവരുടെ ലോകത്തായിരുന്നു.. അയാൾ കണ്ടു അമ്മയും മോളും മാത്രമുള്ള ലോകം..അവരുടെ സംസാരം,കൊഞ്ചിക്കുഴയൽ എല്ലാം..ഇപ്പോൾ അവിടെ അച്ഛന് സ്ഥാനമില്ല.. അഭി അവിടെ നിന്ന് പതിയെ പിന്തിരിയാൻ ശ്രമിച്ചതും നന്ദയുടെ വിളിയെത്തി.. "അഭിയേട്ടൻ പോവാ..മോളെയൊന്ന് എടുക്കോ..എനിക്ക് ഇശ്ശി പണിയുണ്ട്" ഇന്നലത്തെ യാതൊരു ഭാവപ്പതർച്ചയും അവളില്ല..രാത്രിയിൽ തങ്ങൾ കണ്ടുമുട്ടിയതിന്റെ അടയാളങ്ങളൊന്നും നന്ദയുടെ മിഴികളില്ല..ഉണർന്നപ്പോൾ പുതിയൊരു പെണ്ണ്..അല്ല കുറുമ്പീടെ അമ്മ മാത്രം...അഭിജിത്ത് ഓർത്തു..

അയാളിലൊരു വലിയ കടലിരമ്പം ഉണ്ടായിരുന്നു... നന്ദക്കും നിളക്കും ഇടയിലുള്ള രഹസ്യം അറിയാനായിരുന്നത്..തന്നിൽ നിന്ന് ഇരുവരും ഒളിച്ചത്... അഭിജിത്തിന്റെ മിഴികൾ നന്ദയിൽ തറഞ്ഞു നിന്നു.. "അഭിയേട്ടാ ഇങ്ങനെ നോക്കരുതെ നിക്ക് നാണം വരണൂ" നന്ദ കാലിന്റെ പെരുവിരലാൽ തറയിൽ ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിച്ചു.. ചെറിയൊരു മന്ദഹാസം ചുണ്ടിൽ വിരിഞ്ഞിരുന്നു... അഭിയേട്ടന്റെ നോട്ടം അതങ്ങനെ അസ്ഥികളെ തുളച്ചു കയറാ...ആ വിരിമാറിൽ ചാഞ്ഞ് ഞെരിഞ്ഞമരാൻ ഒരുപാട് മോഹമുണ്ട്..പക്ഷേ തനിക്ക് അതിനു അനുവാദം നൽകിയട്ടില്ലല്ലോയെന്ന് അവൾ വ്യസനപ്പെട്ടു.. നന്ദയുടെ ചോദ്യവും ഭാവം കണ്ടതോടെ അഭി പെട്ടന്ന് കണ്ണുകളെടുത്തു...

കുറുമ്പിയെ വാങ്ങാനായി കൈകൾ നീട്ടിയെങ്കിലും അച്ഛയെ പറ്റിച്ച് അമ്മയോട് ചേർന്നു. "അച്ഛായെ പറ്റിക്കാ..ഇത് ശരിയല്ലാ ട്ടൊ കുറുമ്പി" നന്ദ മുഖം വീർപ്പിച്ചതും പാറൂട്ടി ചുണ്ടുകൾ പിളർത്തി... അമ്മയുടെ മാറ്റമെല്ലാം പെട്ടന്ന് പാറൂട്ടി തിരിച്ചറിയണുണ്ട്. "അച്ചോടാ ഉടനെ അമ്മേടെ പെണ്ണ് കരയാ...അമ്മാ ചുമ്മാ പറഞ്ഞല്ലേ കുറുമ്പിപ്പെണ്ണേ" ഉടനെ കുറുമ്പി ചിരിച്ചു കൈകാലിട്ടടിച്ച് കളിക്കാൻ തുടങ്ങിയത് അഭി അത്ഭുതത്തോടെ നോക്കി കണ്ടു..അച്ഛനെ കൊണ്ട് സാധിക്കാത്തത് നൊടിയിടൽ അമ്മയെക്കൊണ്ട് കഴിയുന്നു.. "ഞാൻ ചായ എടുക്കാം അഭിയേട്ടാ" അഭിയിൽ നിന്ന് മറുപടി ലഭിക്കും മുമ്പേ നന്ദ നടന്നു കഴിഞ്ഞു കിച്ചണിലേക്ക്...പാറൂനെ ഇടുപ്പിൽ വെച്ചു കൊണ്ട് ചായ തയ്യാറാക്കി അഭിക്ക് കൊടുത്തു..

"കടുപ്പവും മധുരവും തന്റെ മനസ്സ് അറിഞ്ഞ് നന്ദ ചായ തയ്യാറാക്കിയിരിക്കുന്നു..ഒരിറക്ക് കുടിച്ചപ്പോൾ അഭിയോർത്തു.. " താങ്ക്സ് നന്ദാ" "താങ്ക്സ് ഏട്ടൻ വെച്ചോളൂ..നിക്ക് ഇന്നൊരു ഫോൺ വാങ്ങി തരാന്ന് സമ്മതിച്ചതാ" "അത് മറന്നട്ടില്ല..നമുക്ക് ഒരുമിച്ച് പോയി വാങ്ങാം" "സത്യം.." നന്ദക്ക് വിശ്വാസം വരാതെ കണ്ണുകൾ തുറിപ്പിച്ചു.. "സത്യം" നന്ദക്ക് പറഞ്ഞറിയിക്കാൻ കഴിയാത്തൊരു വികാരം അനുഭവപ്പെട്ടു...സന്തോഷത്താൽ തുള്ളിച്ചാടാൻ തോന്നി...കുറുമ്പിയുമായി അഭിയുമായൊരു യാത്ര.. ചെറുതെങ്കിലും..ഒരുപാട് ആഗ്രഹിച്ചിരുന്നു.. "അഭിയേട്ടാ ഉമ്മാ" അവന്റെ കവിളിൽ സന്തോഷത്താൽ ചുണ്ടുകൾ അമർത്തിയതും അഭിയിൽ കോപമിരമ്പി...

നോട്ടത്തിലൂടെയത് പ്രകടിപ്പിച്ചെങ്കിലും നന്ദ മൈൻഡ് ചെയ്തില്ല. "ഒന്ന് പോ അഭിയേട്ടാ...ഇയാളെന്റെ സ്വത്താ.ഞാൻ തൊടും..ചിലപ്പോൾ കെട്ടിപ്പിടിക്കും ഉമ്മവെയ്ക്കും..ഒരുപക്ഷേ നിളേച്ചിയേക്കാൾ ഏറ്റവും കൂടുതൽ അതിനു അധികാരം നന്ദക്കാണു.. പുറമേ പറഞ്ഞില്ല...മനസ്സിൽ വ്യസനത്തോടെ ഓരോന്നും ചിന്തിച്ചു... തന്നിലെ പ്രണയം എന്നേ സഫലമാകേണ്ടതാണ്..അന്ന് അതിനൊരു തടസ്സമായി വന്നത് നിളേച്ചിയുടെ രൂപത്തിലായിരുന്നൂന്ന് മാത്രം.. വയസ്സറീച്ച് തുടങ്ങിയതോടെ നന്ദയുടെ മനസ്സിൽ പ്രണയത്തിന്റെ വർണ്ണങ്ങൾ നിറച്ചത് ന്റെ അഭിയേട്ടന്റെ മുഖാ..അറിയോ ഏട്ടനു... മനസ്സിൽ കരഞ്ഞവൾ നീറിപ്പുകഞ്ഞു....

ചില പ്രണയങ്ങൾ അങ്ങനെയാണ് അഭിയേട്ടാ തിരിച്ചറിയാൻ കഴിഞ്ഞൂന്ന് വരില്ല...വിട്ടുകൊടുക്കൽ മാത്രമല്ല പ്രണയം നഷ്ടപ്പെടലിന്റെ കൂടിയാണ്.. മോഹിച്ച പുരുഷൻ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന വാക്കുകളാൽ വിവരിക്കാൻ കഴിയില്ല..അനുഭവിച്ചറിയണം അതിന്റെ വിരഹം..നോവ്.. അപ്പോഴറിയാം അഭിയേട്ടനെ നഷ്ടപ്പെട്ടപ്പോൾ ഞാൻ അനുഭവിച്ച നോവ്..ശരീരവും മനസ്സും ഒന്നുപോലെ നീറ്റാ..ദാ ഇപ്പോഴും...നന്ദ നെടുവീർപ്പെട്ടു... അഭിയുടെ കോപം കാണാൻ നിൽക്കാതെ കുഞ്ഞിനെ കുളിപ്പിച്ച് ഒരുക്കാനായി ചെറു ചൂടുവെളളം തയ്യാറാക്കി. മോളേ ഷീറ്റിൽ കിടത്തി കുളിപ്പിച്ചു .. " ഡീ കുറുമ്പിപ്പാറൂ അച്ഛാ പറയണത് നീ അറിഞ്ഞോ..ന്റെ കുറുമ്പീനെയും അമ്മയേയും കൂട്ടി പുറത്തേക്ക് ഒരുമിച്ച് പോകാന്ന്" കുറുമ്പി വലിഞ്ഞ് ഉരുണ്ട് കൈകാലിട്ടടിച്ച് സന്തോഷം പ്രകടിപ്പിച്ചു..

"മതീടീ കുറുമ്പി ഇളകിയത്" തല നനയ്ക്കാതെ കുഞ്ഞിന്റെ ദേഹം തോർത്തിയെടുത്തു...തല നനയ്ക്കാൻ പേടിയായിരുന്നു..ഇന്നലത്തെ പനിച്ചൂടിന്റെ ഓർമ്മ നല്ലോണമുണ്ട്.. കുഞ്ഞിനു മഞ്ഞ നിറമുള്ള ഫ്രോക്ക് എടുത്തിട്ടു..പാറുമോളതിൽ സുന്ദരി യായിരുന്നു.. നന്ദയും മഞ്ഞ നിറമുള്ള ബോർഡർ സാരിയാണു ഉടുത്തത്...കുറച്ചു കൂടി പക്വത തോന്നിക്കാനായിരുന്നു.. സാരിയുടുത്ത് മോളെയും എടുത്ത് വരുമ്പോഴേക്കും അഭി റെഡിയായി നിൽക്കണുണ്ടായിരുന്നു... മുണ്ടും ചന്ദനക്കളർ ഷർട്ടുമിട്ട് നിൽക്കണ അഭിയെ സ്വയം മറന്ന് നോക്കി നിന്നു.. പഴയതിനെക്കാൾ ആൾ ചെറുപ്പമായത് പോലെ സുന്ദരനായിട്ടുണ്ട്..പ്രണയപൂർവ്വം അയാളെ നോക്കി പുഞ്ചിരിച്ചത് അഭി കണ്ടില്ലെന്ന് നടിച്ചു.. "വരണുണ്ടോ" അഭി ദേഷ്യപ്പെട്ടതും മുറുമുറുത്ത് നന്ദ പാറൂട്ടിയുമായി ഇറങ്ങി.. "നിന്റെ അച്ഛാ വെറും മൊരടനാടി കുറുമ്പി..

തനി കാട്ടാളാൻ" അമ്മയുടെ സംസാരം കേട്ടൊന്നും മനസ്സിലായില്ലെങ്കിലും കുറുമ്പി ഇളകി ചിരിച്ചു.. നന്ദയറിയാതെ അഭി അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...സാരിയിൽ നല്ലോണം പക്വത തോന്നിച്ചിരുന്നു നന്ദക്ക്..സുന്ദരി ആയിട്ടുണ്ട്.. ബൈക്കിന്റെ പിന്നിൽ അഭിക്കൊപ്പം ഒട്ടിയിരുന്നു....യാത്രക്കിടയിൽ ഒന്നും അറിയാത്ത പോലെ ഒരു കയ്യാൽ കുറുമ്പിയെ മാറോട് ചേർത്ത് പിടിച്ചു മറുകയ്യാൽ അഭിയുടെ വയറിലൂടെ ചുറ്റി പിടിച്ചു.. മിറലിലൂടെ അസ്വസ്ഥത പ്രകടിപ്പിക്കുന്ന അഭിയുടെ ഭാവം ചുണ്ടിലൂറിയ ചിരിയാൽ ആസ്വദിച്ചു.. രൂക്ഷമായി നോക്കണത് കണ്ടില്ലെന്ന് നടിച്ചു... നന്ദ വേറൊരു ലോകത്തായിരുന്നു...പ്രണയത്തിന്റെ...

അവിടെ അവളും കുറുമ്പിയും അവളുടെ അഭിയും മാത്രമേയുളളായിരുന്നു... മൊബൈൽ ഷോപ്പിൽ നിന്ന് വില കൂടിയ മൊബൈൽ ഒരെണ്ണം വാങ്ങി നൽകിയപ്പോൾ നന്ദ എതിർത്തു.. കടക്കാർ കേൾക്കേ അവൾ പറഞ്ഞു.. "അഭിയേട്ടാ നമ്മുടെ മോൾ വളർന്ന് വരാ..എന്തിനാപ്പോ വില കൂടിയ മൊബൈൽ.. ചെറുതൊരെണ്ണം മതീട്ടൊ" പല്ലിറുമ്മി ദേഷ്യം കടിച്ചമർത്തി... വില കൂടിയ മൊബൈൽ തന്നെ അഭി തിരഞ്ഞെടുത്തു.. കടയിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പോഴും അഭിയോടെ ഒട്ടിയാണ് നടന്നത്.. "അഭിയേട്ടാ നിക്കൊരു ഐസ്ക്രീം വാങ്ങി തര്യൊ" അഭി മുഖമുയർത്തി നോക്കി...വാശിപിടിക്കണ നന്ദക്ക് പകരും ആഗ്രഹിച്ചത് വാങ്ങി തരാൻ അപേക്ഷിക്കുന്ന ബാലികയുടെ മുഖം‌‌..

എതിരൊന്നും പറയാതെ ഐസ്ക്രീം പാർലറിൽ കയറി.. കൊതിവരുവോളം അവൾക് ഐസ്ക്രീം വാങ്ങി കൊടുത്തു.. നന്ദയത് കഴിച്ചു.. മടക്കയാത്രയിൽ നന്ദ ഹാപ്പി യായിരുന്നു..ഇത്രയുമൊട്ടും പ്രതീക്ഷിച്ചിരുന്നില്ല... നാട്ടുകാർക്ക് മുമ്പിലൂടെ പ്രാണന്റെ കൂടെ യാത്ര ചെയ്യുമ്പോൾ തല ഉയർത്തിപ്പിടിച്ചു.. അഭിമാനമായിരുന്നു മുഖത്ത്... '"താങ്ക്സ് അഭിയേട്ടാ..എനിക്ക് ഇങ്ങനെയൊരു കോംപ്ലിമെന്റ് തന്നതിന്" നിറഞ്ഞ ചിരിയോടെ പറഞ്ഞിട്ട് കുറുമ്പിയുമായി അകത്തേക്ക് കയറി.. "അച്ചോടാ അമ്മയുടെ പെണ്ണിനു ഉറക്കം വരുന്നോടാ" കുറുമ്പി കോട്ടുവായിട്ട് തുടങ്ങി..വലത് മാറിടം പുറത്തെടുത്ത് ഒന്ന് തുടച്ചിട്ട് മുലഞെട്ട് പാറൂന്റെ ചുണ്ടിൽ വെച്ചു...

കുസൃതിയോടെ അമ്മയെ നോക്കി കണ്ണുചിമ്മി പാറൂട്ടി അവളുടെ മാറിടം നുണഞ്ഞു... "അച്ചോടാ കളളക്കുറുമ്പി അമ്മേ പറ്റിക്കയാ" മുലഞെട്ടിൽ നിന്ന് വായ് മാറ്റി കുറുമ്പി ഇളകി ചിരിച്ചു.. വീണ്ടും കുസൃതി കാണിച്ചു പാലില്ലാത്ത മാറിടം നുകർന്നു.. മാതൃവാത്സല്യത്താൽ നന്ദ മിഴികളൊന്നടച്ചു...കുഞ്ഞിനെ തലോടി..പാറൂട്ടി പതിയെ മയക്കത്തിലേക്ക് വഴുതി വീണു... ഉച്ചകഴിഞ്ഞ് അഭി ഓഫീസിലേക്ക് പോയതും കുറുമ്പിക്കൊപ്പം കളിചിരിയുമായി നന്ദ കൂടി... മോളായിരുന്നു അവളുടെ കുറുമ്പി..അവളുടെ മാത്രം കുറുമ്പി.. "അമ്മ ആയിരുന്നു കുറുമ്പീനെ ആദ്യം പ്രസവിക്കേണ്ടിയിരുന്നേ അമ്മാക്ക് ഭാഗ്യമില്ലാണ്ടായി..അമ്മക്ക് പ്രണയവും ബലി കൊടുക്കേണ്ടി വന്നു...

അറിയോ അമ്മേടെ കുറുമ്പിക്ക്" നെഞ്ചിലൂറിക്കൂടിയ സങ്കടങ്ങൾ കുഞ്ഞിനു മുമ്പിലിറക്കിയതും കളിചിരി നിർത്തി കുറുമ്പി അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. അമ്മേടെ മുഖം വാടിയതും പാറൂട്ടി ചുണ്ടുകൾ പിളർത്തി.. "അമ്മേടെ സുന്ദരി കരയാ...വേണ്ടാ ട്ടൊ" നന്ദയുടെ മുഖം തെളിഞ്ഞതും കുറുമ്പിയും കൂടെ ചിരിച്ചു.... നെഞ്ചിനുള്ളിൽ എരിയുന്ന കനലുകളാണ്...നന്ദ തന്നിൽ നിന്ന് ഒളിപ്പിക്കുന്നത് എന്തെന്ന് അറിയാതെ അഭിജിത്ത് ശ്വാസം മുട്ടി പിടഞ്ഞു.. ഇന്ന് എല്ലാം ചോദിച്ചറിയണം..അങ്ങനെ തീരുമാനിച്ചു ഉറപ്പിച്ചാണു വീട്ടിലെത്തിയതും.. "നന്ദാ..." വന്ന് കയറിയതും സ്വരത്തിൽ സ്നേഹം ആവോളം നിറച്ചു വിളിച്ചു...

കരുതലിന്റെ പ്രണയത്തിന്റെ സ്വരം കാതിൽ വന്നലച്ചതും നന്ദ ഓടിപ്പിടഞ്ഞെത്തി.. "വിളിച്ചുവോ അഭിയേട്ടൻ" കിതപ്പോടെ ചോദിച്ചതും അഭിജിത്ത് കണ്ടു അവളുടെ കയ്യിലിരിക്കുന്ന കുറുമ്പിയെ...കുഞ്ഞ് അയാളെ നോക്കി ചിരിച്ചതും കൈകൾ നീട്ടിയെങ്കിലും അച്ഛനെ പറ്റിച്ചു അമ്മയിലേക്ക് ചാഞ്ഞു.. "എന്റെ മോൾക്ക് അമ്മയോടാ സ്നേഹം" അഭിമാനത്തോടെ നന്ദ പറഞ്ഞതും അഭിയൊന്ന് പുളഞ്ഞുപോയി...അയാൾക്ക് അറിയാം നന്ദേനെയാണു പാറൂനു കൂടുതൽ ഇഷ്ടമെന്ന്... "നന്ദാ വളച്ചു കെട്ടില്ലാതെ പറയാം... എന്താണ് നീയെന്നിൽ നിന്ന് പ്രതീക്ഷിക്കുന്നത്" നന്ദയിലൊരു കോരിത്തരിപ്പുണ്ടായി...അഭിയേട്ടൻ തന്നെയാണോ ഈ പറയുന്നതെന്ന വിശ്വാസത്തിൽ ആ മുഖത്തേക്ക് നോക്കി..

"അഭിയേട്ടന്റെ പ്രണയം... അതിനായി ഒരുപാട് യാചിച്ചു... എനിക്ക് അതിനി വേണ്ടാ...ആ കയ്യാലൊരു താലി ന്റെ കഴുത്തിൽ കെട്ടോ...ഭാര്യയെന്ന അവകാശം വേണ്ടാ..ന്റെ കുറുമ്പീന്റെ അമ്മയായി നിയമപരമായ അവകാശം മതി നിക്ക്" തന്റെ പ്രണയത്തെ ജീവനോടെ എരിച്ചു കൊണ്ട് അവൾ പറഞ്ഞു.. അഭിയാകെ നീറിപ്പുകഞ്ഞു.. "ഞാൻ പറഞ്ഞില്ലേ നന്ദാ..ന്റെ നിളയുടെ സ്ഥാനം ചോദിക്കരുതെന്ന്..കഴിയില്ല തരാൻ" സ്വരത്തിൽ വേദന നിഴലിച്ചിരുന്നു....നിളയെ ഓർത്ത്...അതേ നീറ്റൽ നന്ദയിലും നിറഞ്ഞു.... "നിക്കാ അഭിയേട്ടാ നിളേച്ചിയേക്കാൾ കൂടുതൽ അവകാശം...നഷ്ടബോധത്തോടെ ചിതയിൽ എരിഞ്ഞിട്ടും നിളേച്ചിക്ക് ഞാൻ വിട്ടു കൊടുത്തതാ..ഞാനാ ആദ്യം പ്രണയിച്ചത്..

എന്നെക്കാൾ എന്റെ ജീവനെക്കാൾ എന്റെ പ്രാണനെ പ്രണയിച്ചത് അറിയോ" പറയാനുള്ളത് മനസ്സിൽ കിടന്ന് വിങ്ങിപ്പൊട്ടിയതിന്റെ നോവിലവൾ പിടഞ്ഞ് മരിച്ചു.. "നന്ദാ...ഒരിക്കലും അഭിയേട്ടൻ ഒന്നും അറിയരുത്... നിന്നിൽ നിന്ന് ഏട്ടനെ ഞാൻ തട്ടിയെടുത്തതാണെന്ന്" നിളേച്ചിയുടെ ഓർമ്മയിലവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.. "ഞാൻ ഇല്ലാണ്ടായാൽ ന്റെ കുറിമ്പിയും ഏട്ടനെയും അനാഥരാക്കരുത്..നിക്ക് വാക്ക് താ നന്ദ" അവസാന നാളിൽ മരണക്കിടക്കിയൽ വെച്ച് നിള പറഞ്ഞതോർത്ത് അവൾ നീറിപ്പിടഞ്ഞു... "താ..നന്ദാ...എന്നെ സ്വന്തം ചേച്ചിയായല്ലേ നീ കാണണേ...പ്രായത്തിൽ ഒരുപാട് ഇളയതാണെങ്കിലും എന്നെക്കാൾ ഒരുപാട് പക്വതയുള്ളോളാ നീ...

അവരെ വിശ്വസിപ്പിച്ചു ഏൽപ്പിക്കാൻ എനിക്ക് നീയേയുള്ളൂ നിളാ" നിളേച്ചി തേങ്ങിക്കരയുമ്പോഴവളുടെ ഉള്ളു നീറുകയായിരുന്നു നന്ദയുടെ.. തന്റെ പ്രണയത്തെ തട്ടിയെടുത്തെങ്കിലും ഒരിക്കൽ പോലും വൈരാഗ്യം പുലർത്തിയില്ല..ഉള്ള് നീറുമ്പോഴും സ്നേഹിച്ചിട്ടെയുള്ളൂ കൂടപ്പിറപ്പായി..നിളേച്ചിയെ... "നിക്ക് വാക്ക് താ നന്ദാ...നിന്റെ പ്രണയത്തെ ഞാൻ തിരിച്ച് തരാ...ഒപ്പം പാറുമോളെയും..നിന്റെ കുറുമ്പിയെ..അഭിയേട്ടൻ ഒന്നും അറിയരുത്.. ന്നെ അത്ര ഇഷ്ടാ..ഇതറിഞ്ഞാൽ ആൾ വെറുത്ത് പോകും" നന്ദക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.. നിളയെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു.. "ഇല്ലേച്ചി എന്റെ നിളേച്ചിക്ക് നന്ദ നൽകണ വാക്കാ...അഭിയേട്ടൻ ഒന്നും അറിയില്ല" നന്ദ വാക്ക് കൊടുത്തു...

അപ്പോഴാണു നിളക്ക് സമാധാനം ആയത്... ഓർമ്മയുടെ തീച്ചൂളയിൽ അകപ്പെട്ട് പിന്നെയും നീറിയവൾ നന്ദ... "എന്താ..നന്ദാ നീയെന്നിൽ നിന്ന് ഒളിപ്പിക്കണത്...പറയ്..എനിക്കത് അറിയണം" അഭിജിത്ത് എഴുന്നേറ്റു അടുത്തെത്തിയതും നിളയൊന്ന് ഞെട്ടിപ്പിടഞ്ഞു.. "ഇല്ല അഭിയേട്ടാ ഒന്നൂല്ലാ...അഥവാ ഉണ്ടായാലും ഞാൻ പറയില്ല" നന്ദ നിലപാട് കടുപ്പിച്ചതും ദേഷ്യത്താൽ അഭി കഴുത്തിൽ കുത്തിപ്പിടിച്ചു..സമനില തെറ്റി അവന്റെ.ശ്വാസം മുട്ടി പിടഞ്ഞു നന്ദ .എന്നിട്ടും തടഞ്ഞില്ല.. കുറുമ്പി ഉറക്ക കരയാൻ തുടങ്ങിയതും അഭിജിത്ത് ഓർമ്മയിൽ നിന്ന് ഞെട്ടിയുണർന്നു...അഭിയുടെ പിടി അയഞ്ഞതും ശ്വാസം വലിച്ചു വിട്ടു.. "അമ്മേടെ പൊന്ന് കരയാതെ..

അമ്മാക്കും സങ്കടമാകും" കുറുമ്പിയെ നോക്കി പറഞ്ഞിട്ട് ചിരിച്ചതും പാറൂട്ടി ചുണ്ടുകൾ പിളർത്തി അവളുടെ തോളിലേക്ക് ചാഞ്ഞു.. "എന്നോടൊന്നും ചോദിക്കണ്ടാ അഭിയേട്ടാ പറയൂല്ലാ...പക്ഷേങ്കി ഒരുപാട് ഇഷ്ടാ അഭിയേട്ടനെ...നെഞ്ച് നിറയെ എന്റെ ഓരോ ശ്വാസത്തിലും ഏട്ടൻ നിറഞ്ഞ് നിൽക്കാ..പറ്റില്ലാ നിക്ക് മോളെയും ഏട്ടനെയും ഇല്ലാണ്ട് ജീവിക്കാൻ കഴീല്ലാ..എത്ര നാൾ വേണേലും കാത്തിരിക്കാം..ആ മനസ്സിലൊരു സ്ഥാനം നിക്ക് വേണം..നിളേച്ചിക്ക് മുകളിലും ഒപ്പവും വേണ്ടാ..അതിനു താഴെ മതി..നിക്ക് അവകാശപ്പെട്ടതാ ചോദിക്കണത്...അത്രയും അറിഞ്ഞാൽ മതി" നിറഞ്ഞൊഴുകിയ മിഴികൾ തുടച്ചിട്ട് കുറുമ്പിയുമായി നന്ദ മുറിയിലേക്ക് കയറുമ്പോൾ അഭി ആടിയുലഞ്ഞ് പോയിരുന്നു.... നന്ദ തൊടുത്തുവിട്ട അസ്ത്രങ്ങളുടെ പൊരുളറിയാതെ....തളർന്നവൻ കുഷ്യനിലേക്ക് വീണു... പൊരുളെന്തെന്ന് അറിയാതെ..............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story