🌷കുറുമ്പി🌷: ഭാഗം 6

kurumbi new

എഴുത്തുകാരി: വാസുകി വസു

"നിളേച്ചി അച്ഛന്റെ മകളാത്രേ...അപ്പോൾ... അപ്പോൾ.. ന്റെ കൂടപ്പിറപ്പല്ലേ..ന്റെ സ്വന്തം ഏച്ചി" അമ്മയുടെ മാറിലേക്ക് വീണവൾ പൊട്ടിയൊഴുകി പിന്നെയും പിന്നെയും.. ഓർക്കുന്തോറും സങ്കടം പിന്നെയും ഇരട്ടിച്ചു.. "പറയാരുന്നില്ലമ്മേ ഒരുവാക്ക് നേരത്തെയെങ്കിലും...ന്റെ കൂടപ്പിറപ്പാടീ നന്ദൂട്ടി നിളയെന്ന്..ഒരിക്കലെങ്കിലും.. ന്റെ നിളേച്ചിയെ കൂടുതൽ ഞാൻ സ്നേഹിക്കില്ലായിരുന്നോ" ഓരോ അക്ഷരങ്ങൾ പെറുക്കി എടുത്തു വാക്കുകളായി ചേർക്കാൻ നന്ദ ഒത്തിരി പ്രയാസപ്പെട്ടു.അത്രയേറയുണ്ട് നെഞ്ചിലെ നീറ്റൽ. "കരായാതെ മോളേ..നീ കരയണ കണ്ട് അമ്മേടെ നെഞ്ച് പൊട്ടാ..നിന്നെ ആശ്രയിച്ചാ കുറുമ്പിമോളുടെ ജീവിതം കൂടി.."

ഗൗരിക്കുട്ടിയിലും ഒരു നീറ്റലിൽ നീറിപ്പിടഞ്ഞു.. കഴിഞ്ഞില്ല പറയാൻ..സ്വന്തം ഭർത്താവിനു പോലും അറിയില്ല.നിള മകളായിരുന്നെന്ന്..അപ്പോൾ പിന്നെ എനിക്ക് എങ്ങനെ പറയാൻ കഴിയാ..സത്യങ്ങൾ നെഞ്ചിരുന്ന് വിങ്ങുന്നതവർ അറിഞ്ഞു.. നന്ദ ഉറങ്ങി കിടക്കണ പാറൂട്ടിയെ കൊതിയോടെ നോക്കി നിറഞ്ഞൊഴുകിയ മിഴികളുമായി.. വാരിയെടുത്തവൾ നെഞ്ചോട് പൊതിഞ്ഞ് പിടിച്ചു തന്റെ കടിഞ്ഞൂൽ കണ്മണിയെ..ചുംബനങ്ങളാൽ മൂടി തന്റെ കുറുമ്പിയെ.. അന്യയല്ല തന്റെ മകൾ...തന്റെ തന്നെ രക്തമാണ്.. "അച്ഛാ കഴിഞ്ഞാൽ അമ്മാക്ക് തന്നെയാ മുത്തേ നിന്നിൽ അവകാശം കൂടുതൽ" മിഴിനീരുവയിലും പാറൂട്ടിയെ മുത്തി...

നനവ് മുഖത്ത് പതിഞ്ഞതും അസ്വസ്ഥതയോടെ കുറുമ്പി കുഞ്ഞിക്കണ്ണുകൾ തുറന്നു..നിശ്ചലമായി അമ്മയെ നോക്കി കുറച്ചു നേരം അനങ്ങാതെ കിടന്നു..അമ്മയിലെ ഓരോ ഭാവവും തിരിച്ചറിഞ്ഞതും പാറൂട്ടി വിങ്ങിപ്പൊട്ടാൻ ഭാവിച്ചു.. "അച്ചോടാ അമ്മേടെ പെണ്ണ് കരയാ...അമ്മാ കരയണില്ലല്ലോ ചുന്ദരിപ്പെണ്ണേ" മിഴിനീര് കയ്യാൽ തുടച്ചിട്ട് കുറുമ്പിയെ മുകളിലേയ്ക്ക് ഉയർത്തി... പാറൂട്ടി ചെറുതായി പിശുക്കി ചിരിച്ചു..അവൾക്ക് അറിയാം അമ്മക്ക് സങ്കടാണെന്ന്.. "ഡീ കളളക്കുറുമ്പി നീ അമ്മേടെ സ്വന്തം പെണ്ണാ...ആ സന്തോഷത്തിലാ അമ്മ കരഞ്ഞത്..നിക്ക് ഒന്ന് കരയാൻ പറ്റൂല്ലേടീ കുറിമ്പിപ്പാറൂ" മുഖം ഒരുവശത്തേക്ക് കോട്ടിപ്പിടിച്ച് നെറ്റി ചുളിച്ചിട്ട് നന്ദ ചോദിച്ചതും പാറൂട്ടി ഇളകി ചിരിച്ചു..

"അമ്മേടെ സ്വത്തിനു കുറച്ചു കളളത്തരം കൂടണുണ്ട് ട്ടൊ.. അച്ഛയെ പോലെ" പാറൂട്ടി പല്ലില്ലാത്ത മോണ വിടർത്തി കയ്യും കാലും അന്തരീക്ഷത്തിൽ തുഴഞ്ഞു ഇളകി ചിരിച്ചു... ഗൗരി നോക്കി നിൽക്കുവായിരുന്നു നന്ദയേയും കുറുമ്പിയേയും...അമ്മയും മകളും തമ്മിലുള്ള കുറുമ്പുകളെ.. ആരും പറയില്ല രണ്ടു പേരും അമ്മയും മകക്കും അല്ലെന്ന്...അത്രയേറെ അടുപ്പമാണ് നന്ദയും പാറുവും... "മോള് നോക്കിയേ മുത്തശ്ശി വന്നൂലൊ" അമ്മക്ക് നേരെ കുറുമ്പിയെ തിരിച്ച് പിടിച്ചു.. "ഡീ കുറുമ്പി മുത്തശ്ശിയെ മറന്നോടീ..." കൈകൾ നീട്ടിയെങ്കിലും മടിച്ചു കുറച്ചു സമയം നോക്കി..പതിയെ പുഞ്ചിരി പൊഴിച്ചു കൊണ്ട് ഗൗരിക്കുട്ടി നീട്ടിയ കരതലത്തിലേക്ക് വലിഞ്ഞ് കയറി..

"മുത്തശ്ശീക്ക് അനുവാദമില്ല മുത്തേ വന്നു കാണാൻ..മുത്തശ്ശനെ ഒളിച്ചിട്ടാ മുത്തശ്ശി വന്നത്" മുത്തശ്ശി പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും കുറുമ്പി ചിരി നിർത്തി.. "അങ്ങനെ ഒന്നും പറയണ്ടാ അമ്മേ മോൾക്കെല്ലാം പെട്ടെന്ന് മനസിലാകണുണ്ട്" നന്ദ അമ്മയെ വഴക്ക് പറഞ്ഞു.. "സാരല്യാടീ കുഞ്ഞറിയട്ടെ മനുഷ്യരുടെ മാറ്റങ്ങൾ.. വാശിയാണല്ലോ പലർക്കും വലുത്" ഭർത്താവിനെ ഓർത്താണു അങ്ങനെ പറഞ്ഞത്... "മോളേ ഒന്നും അഭിയും അച്ഛനും അറിയരുത്.. ഒരിക്കലും" ഇറങ്ങാൻ നേരം ഒരിക്കൽ കൂടി മകളെ ഓർമ്മിപ്പിച്ചു.. "ഇല്ലമ്മേ അമ്മക്ക് നന്ദ തരണ വാക്കാ...എന്നിൽ നിന്നും ആരും ഒന്നും അറിയില്ല" ഗൗരിക്കറിയാം മകളെ...തല പോയാലും നൽകിയ വാക്കവൾ പാലിക്കും...

"ഇറങ്ങാ മോളേ ഇടയിക്കിടെ വരാ ട്ടൊ...അച്ഛൻ അറിയാണ്ട്..ന്റെ മോൾ വിഷമിക്കണ്ടാ..അഭി ഒരിക്കൽ നിന്റെ സ്നേഹം തിരിച്ചറിയും" ഗൗരിക്കുട്ടി മകളോട് യാത്ര പറഞ്ഞിറങ്ങി...പോകാനൊട്ടും മനസ്സില്ല...മോളുടെയും കൊച്ചുമോളുടെയും സമീപമിരുന്നവർക്ക് മതിയായിരുന്നില്ല.. അമ്മ പോയി മറഞ്ഞതും പാറൂട്ടിയുമായി നന്ദ അകത്തേക്ക് കയറി അവരുടെ ലോകം തീർത്തു..പാറൂട്ടിയുടെ ചിരിയും കുറുമ്പുമായി... ഓഫീസിൽ കമ്പ്യൂട്ടറിന്റെ മുന്നിൽ ഇരിക്കുമ്പോഴും അഭിജിത്ത് ആകെ അസ്വസ്ഥനായിരുന്നു....നന്ദക്കും നിളയിലും ഇടയിലുള്ള രഹസ്യം അയാളുടെ മനസ്സിനെ കാർന്ന് തിന്നുകയാണ്... എങ്ങനെ എങ്കിലും അതറിഞ്ഞേ മതിയാകൂ...

ഇല്ലെങ്കിൽ മനസമാധാനം ലഭിക്കില്ല...അയാളുടെ ഉടലും മനസ്സും ഒരുപോലെ നീറിപ്പുകഞ്ഞു.. ഉച്ചക്ക് മുമ്പായി എണ്ണ പുരട്ടി തിരുമ്മി കുറുമ്പിയെ കുളിപ്പിച്ചെടുത്തു....മോളിന്ന് പതിവില്ലാതെ വല്യ കുസൃതിയിൽ ആയിരുന്നു.. "ഡീ കുറുമ്പിപ്പെണ്ണേ അടങ്ങി കിടക്കണുണ്ടോ...അമ്മേ പറ്റിക്ക്യാ" നന്ദയുടെ മുഖത്തേക്കൊന്ന് നോക്കും കുറുമ്പി..അമ്മയുടെ ഭാവം മാറുമ്പോൾ പാറൂട്ടിയുടെ ഭാവവും മാറും...അമ്മ ചിരിച്ചാൽ അവളും ചിരിക്കും...അമ്മ കരഞ്ഞാൽ അവളും കൂടെ കരയും.. "ന്റെ കുറുമ്പി അമ്മ തോറ്റൂലൊ" എന്ന് പറഞ്ഞു കുഞ്ഞിന്റെ താളത്തിനു തുള്ളി അവളെ കുളിപ്പിച്ച് എടുത്തു തലയും ശരീരവുമൊക്കെ നന്നായി തോർത്തി..

കുഞ്ഞിന്റെ നിറുകയിൽ രാസ്നാദി പൊടിയിട്ട് ചെറുതായി തിരുമ്മി "അമ്മേടെ കുറുമ്പിക്ക് പനിയും തുമ്മലും ഒന്നും വരാണ്ടിരിക്കാനാ" കുറുമ്പി ആഹ്ലാദ ശബ്ദമുണ്ടാക്കി... ഫീഡിംഗ് ബോട്ടിൽ തിളപ്പിച്ചാറ്റിയ പാൽ കൊടുത്തതും കുറുമ്പിയൊന്ന് ചുമച്ചു...നന്ദ ശരിക്കും ഭയന്നു പോയി.. കുഞ്ഞിന്റെ നിറുകയിൽ ചെറുതായി തട്ടി..കുറുമ്പി പല്ലില്ലാത്ത മോണ കാട്ടി ചിരിച്ചു.. "അത് ശരി അമ്മേ പറ്റിക്ക്യാ കളളക്കുറുമ്പി പെണ്ണ്" പാറൂട്ടി പിന്നെയും ചിരിയോട് ചിരി അമ്മയെ പറ്റിച്ച സന്തോഷത്തോടെ... കുറച്ചു സമയം കഴിഞ്ഞതും ഉറങ്ങാനായി കുറുമ്പി കോട്ടുവായിട്ട് തുടങ്ങി.. "അമ്മേടെ ചുന്ദരിപ്പെണ്ണിനു ഉറക്കം വരണോടീ...അമ്മ ഉറക്കാലോ" കുഞ്ഞിനൊപ്പം നന്ദ കിടന്നു..താരാട്ടു പാടി നോക്കിയട്ടും പാറൂട്ടി പാലിലാത്ത അമ്മയുടെ മാറിടത്തിൽ പരതുകയാണ്.. "അമ്മേടെ മാറിടത്തിനു പാലില്ലാത്രേ....അമ്മ കുറുമ്പീനെ പറ്റിക്കാണെന്ന്"

നന്ദയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു... പ്രസവിക്കണോ അമ്മയാകണമെങ്കിൽ...വിവാഹം കഴിഞ്ഞു ഇത്രയും വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാൽ കാണാൻ കഴിയാണ്ട് നോമ്പു നോറ്റി കഴിയണ എത്ര അമ്മമാരുണ്ടെന്ന് അറിയോ..ശാപവാക്കുകൾ കേൾക്കുമ്പോൾ അവരെത്രമാത്രം ഉരുകണുണ്ടെന്ന് അറിയോ..പാൽചുരത്താത്ത മാറിടം നോക്കി വിങ്ങിപ്പിട്ടണവരുണ്ടെന്ന് അറിയോ..എന്നിട്ടും മോഹങ്ങളെല്ലാം ഉള്ളിലടിക്കി നീറണുണ്ട് ചില ജന്മങ്ങൾ എന്നെങ്കിലും അമ്മയാകാൻ കഴിയുമെന്ന് ഉറച്ചു വിശ്വസിച്ചു ജീവിതം തള്ളി നീക്കണവർ... നിരവധി ചോദ്യങ്ങളും ചിന്തകളും ഒരേസമയം നന്ദയിലൂടെ കടന്നു പോയതും പിടഞ്ഞുണർന്നു...

അമ്മയാകാൻ പ്രസവിക്കണോന്നില്ലല്ലോ കർമ്മം കൊണ്ടായാലും മതീലോ... കുറുമ്പി വാശിയിലായിരുന്നു...അവൾ പിന്നെയും മാറിൽ പരതി ചുണ്ടുകൾ അതിനടുത്തേക്ക് കൊണ്ട് വരണതും കണ്ട് നന്ദക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. പിറകിലൂടെ കയ്യിട്ട് ബ്രേയിസറിന്റെ ഹുക്ക് അകറ്റി വലത് മാറിടം പുറത്തേക്കിട്ടതും കുറുമ്പി ചാടി വായിലാക്കി കൊതിയോടെ നുണഞ്ഞ് തുടങ്ങി.. അവൾ ആഗ്രഹിച്ചത് കിട്ടിയത് കയ്യും കാലുമിട്ടടിച്ചും ചിരിച്ചും സന്തോഷം പ്രകടിപ്പിച്ചു... "അമ്മേടെ പൊന്ന് കുച്ചോ ട്ടോ...ആരൊക്കെ എന്തൊക്കെ പറഞ്ഞു ആക്ഷേപിച്ചാലും ന്റെ കുറുമ്പിക്ക് മതിയാകണവരെ അമ്മ ഇങ്ങനെ ഊട്ടിയുറക്കാലൊ" നന്ദക്ക് ഇടനെഞ്ച് പൊട്ടി പോണുണ്ട്...

പാലില്ലാത്ത മാറിടം മോൾ കൊതിയോടെ നുകരുമ്പോൾ..എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകൾ നനഞ്ഞു.. "ആരൊക്കെയൊ എന്തൊക്കയോ പറഞ്ഞോട്ടെ അമ്മയുടെ കുറുമ്പീടെ സന്തോഷാ അമ്മക്ക് വലുത്" മയങ്ങിയ കുറുമ്പിയെ എടുത്ത് കിടത്തിയതും അവൾ കണ്ണു തുറന്ന് നോക്കി വീണ്ടും പാപ്പ് നുകരാനെത്തി...നന്ദ കുറുമ്പോടെ പാറൂട്ടിയെ നോക്കി.. "മതീട്ടൊ കുറുമ്പി കുറുമ്പ് കൂടണുണ്ട്" കുഞ്ഞിച്ചുണ്ടുകൾ അങ്ങനെ പിളർത്തും മുമ്പേ ഇടത്തേ മാറിടം കുനിഞ്ഞ് നീട്ടിയതും കളളച്ചിരിയോടെ കുറുമ്പിപ്പെണ്ണ് മുലഞെട്ട് അകത്താക്കി...മാതൃവാത്സല്യത്തോടെ മകളെ തഴുകിയുറക്കി...നന്ദക്കും ഉറക്കം വന്നു കൂടെ അവളും മയങ്ങി..കുറുമ്പിക്കൊപ്പം.... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

"അറിഞ്ഞിരുന്നില്ല നിളേച്ചി ആരും പറഞ്ഞു തന്നില്ല ന്റെ കൂടപ്പിറപ്പ് ആയിരുന്നെന്ന്" നന്ദ ഉറക്കം ഉണരുമ്പോഴും കുറുമ്പി മാക് കത്തി ലായിരുന്നു...അങ്ങനെ പാറൂട്ടിക്ക് അരികിൽ ഇരിക്കുമ്പോൾ നിളയുടെ മുഖം മനസ്സിൽ ഇരച്ചെത്തി... ഒന്ന് കാണണമെന്ന് അതിയായ ആഗ്രഹം ഉടലെടുത്തതും ഹാളിലെത്തി നിളയുടെ ചിത്രത്തിലേക്ക് നോക്കി സങ്കടം ഉണർത്തിച്ചു... "ന്റെ ചേച്ചിയാണെന്ന് അറിഞ്ഞപ്പോൾ നിക്ക് ഒന്നൂടെ സ്നേഹിക്കാൻ കൊതി തോന്നാ...വര്യോ നിക്കും കുറുമ്പിക്കും ഒപ്പം" നിളക്ക് മുമ്പിൽ നിന്ന് അലറിക്കരഞ്ഞു നിലവിളിച്ചു... ഹൃദയം പൊടിയണുണ്ട്.. അത്രയേറെ നീറ്റലുണ്ട്.. "നിക്ക് കാണണം ന്റെ ചേച്ചീനെ ഒരിക്കൽ കൂടി സ്നേഹിക്കണം" നോവ് മുഴുവനും ചാലിട്ടൊഴുകി...

ഫോട്ടോയിലെ നിളക്കും സങ്കടം ഏറിയത് പോലെ നന്ദക്ക് തോന്നിച്ചു.. " ന്റെ ഏച്ചി കരയണ്ടാ..കുറുമ്പീനെ ഞാൻ പൊന്നുപോലെ നോക്കും..അഭിയേട്ടനെയും ..ഞാനായിട്ടിനി പ്രണയം പറഞ്ഞു ഏട്ടനെ ശല്യപ്പെടുത്തില്ലേച്ചി...എന്നെങ്കിലും എന്റെ സ്നേഹം തിരിച്ചറിഞ്ഞ് വന്നാൽ തിരസ്ക്കരിക്കില്ല..നന്ദക്കതിനു കഴിയില്ലാ" കുറച്ചു സമയം കൂടി നിളേച്ചിയേയും നോക്കി നിന്നു... മനസ്സിലൊരു തണുപ്പ് പടരുന്നതിറിഞ്ഞു... കുറുമ്പി ഉറക്കം ഉണരുമ്പോൾ മുറിയിൽ അമ്മയെ കണ്ടില്ല..കുറച്ചു സമയം കാണാഞ്ഞപ്പോൾ വിങ്ങിപ്പൊട്ടി തുടങ്ങി... "നിളേച്ചി മോളുണർന്നു..." മോളുടെ കരച്ചിൽ കാതിൽ വന്നലച്ചതും നന്ദ ഓടിപ്പിടഞ്ഞ് കുറുമ്പിക്ക് അരികിലെത്തി.. "അച്ചോടാ കുറുമ്പി ഉണർന്നു കരയാ...വാ അമ്മ എടുക്കാലൊ"

കരയുന്ന കുഞ്ഞിനെ കൈ നീട്ടിയെടുത്തതും പാറൂട്ടി കരച്ചിൽ നിർത്തി.... മോളോടൊപ്പം കളിയും ചിരിയുമായി കൂടി... സമയം കടന്നു പോയി... സാധാരണ ആറുനണി കഴിഞ്ഞു ഓഫീസ് വിട്ടു വീട്ടിലെത്താടുളള അഭി ഇതുവരെ എത്തിയില്ല... നന്ദ പല പ്രാവശ്യം ഫോണിൽ വിളിച്ചു നോക്കിയെങ്കിലും കിട്ടിയില്ല...ഫോൺ ഓഫാണെന്ന് മറുപടി കിട്ടി... സന്ധ്യക്ക് വിളക്ക് കൊളുത്തി കുറുമ്പിയേയും കൂട്ടി നാമം ജപിച്ച ശേഷം വഴിയേക്ക് നോക്കി അഭിയെ കാത്തു നിന്നു...ഇരുൾ വളരുന്തോറും നന്ദയിൽ ഭീതി ഇരട്ടിയായി... "അച്ഛേ കാണണില്ലല്ലോ കുറുമ്പി" നന്ദ അറിയാവുന്ന ദൈവത്തെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു.. "ന്റെ കുറുമ്പീടെ അച്ഛനു ആപത്തൊന്നും ഉണ്ടാകരുതേ"

ഉറങ്ങാൻ സമയം ആയതും പാറൂട്ടി കോട്ടു വായിടാൻ തുടങ്ങി.. മോളുമായി നന്ദ അകത്ത് കയറി കതകടച്ചു.. കുറുമ്പിയെ ഉറക്കിയ ശേഷം ഇടക്കിടെ വന്നു നോക്കും...കാണതാകുമ്പോൾ കണ്ണു നിറയും....അവളിലൊരു നീറ്റലുണ്ടായി... പതിനൊന്ന് മണി കഴിഞ്ഞു കാണും..മുറ്റത്തൊരു ബൈക്ക് നിൽക്കുന്ന ശബ്ദം കേട്ടു ചാടിപ്പിടഞ്ഞു എഴുന്നേറ്റു ഒരോട്ടം... ഹാളിലെ കതക് തുറന്നതും കണ്ടു ബൈക്കിൽ നിന്ന് ഇറങ്ങി വരുന്ന അഭിജിത്തിനെ..ഒന്നും മിണ്ടാതെ കതക് തുറന്നു കൊടുത്തു.. അഭി അകത്തേക്ക് കയറിയതും അവൾ കതകടച്ചു... "കാണാണ്ട് നെഞ്ചിൽ തീയാളുകയായിരുന്നു...ഞാനും മോളും തനിച്ചാ അഭിയേട്ടാ..

ഇത്രയും താമസിക്കരുതേയിനി..നിക്ക് പേടിയാ" നന്ദ അപേക്ഷിച്ചതും അഭി തിരിഞ്ഞ് നോക്കി...കോപത്താലവന്റെ മിഴികളിൽ അഗ്നി ആളിപ്പടർന്നു.. "എന്നെ ചോദ്യം ചെയ്യാൻ നീയാരാടീ..എന്റെ ഭാര്യയോ..അതോ കാമുകിയോ" നന്ദയുടെ കണ്ണുകൾ പെട്ടെന്ന് നിറഞ്ഞു... ആർക്കുവേണ്ടി ആധിയോടെ കാത്തിരുന്നുവോ ഇത്രയും സമയം ആ മനുഷ്യൻ പരിഹസിക്കുന്നു...നോവാലവൾ ഉരുകി തീർന്നു... "ഞാൻ.. ഞാൻ..." വാക്കുകൾ കിട്ടാതെ നന്ദ കരഞ്ഞു... ശരിയാണ് അഭിയേട്ടൻ ചോദിച്ചത്...ശരിക്കും താനാരാ ഭാര്യയെന്ന അവകാശം തന്നട്ടില്ല..എന്തിന് കൂടുതൽ വെച്ചു നീട്ടിയ,യാചിച്ചു നോക്കിയട്ടും തന്റെ അടങ്ങാത്ത പ്രണയം അംഗീകരിക്കണില്ല..

അപ്പോൾ പിന്നെ താൻ ശരിക്കും ആരാ... സ്വയം ചോദിച്ചവൾ...ഉത്തരം കിട്ടാത്ത ചോദ്യമായി മാറി.. "സോറി അഭിയേട്ടാ..." കണ്ണുനീരോടെ പിന്തിരിഞ്ഞു.... പൊടുന്നനെ അവളുടെ കയ്യിൽ പിടി വീണു...ഞെട്ടിത്തിരിഞ്ഞ് നോക്കി...അഭിയേട്ടൻ ഇതുവരെ കാണാത്തയൊരു ഭാവത്തിൽ... "നീ ശരിക്കും എന്നെ പ്രണയിക്കുന്നുണ്ടോ" വായ് തുറന്നതും മദ്യത്തിന്റെ രൂക്ഷഗന്ധം നന്ദയുടെ നാസികയിലേക്ക് തുളച്ചു കയറി... വെറുപ്പോടെ മുഖം തിരിച്ചവളെ വലിച്ചടിപ്പിച്ചു നെഞ്ചിലേക്കിട്ടു...അയാളുടെ പ്രവൃത്തിയിലൊരു നിമിഷം നടുങ്ങിപ്പിടഞ്ഞു.. "നിനക്ക് എന്നെ പ്രണയിക്കണമല്ലേ...എന്റെ ഭാര്യയാകണമല്ലേ...

പ്രസവിക്കാതെ പാറൂട്ടിക്ക് അമ്മയാകാമെങ്കിൽ വിവിഹം കഴിക്കാതെയും നമുക്ക് ഒരുമിച്ച് ജീവിക്കാം" നന്ദക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.... അവൾക്ക് അറിയാവുന്ന അഭി ഇങ്ങനെ ആയിരുന്നില്ല...വല്ലാത്തൊരു ഷോക്ക് ആ വാക്കുകളുടെ... ശരീരമാകെ തളർത്തി... എതിർപ്പില്ലാതെ നിൽക്കുന്ന നന്ദയെ പൊക്കിയെടുത്ത് ബെഡ് റൂമിലേക്ക് കൊണ്ട് പോയി....അവളുടെ ശരീരം അവൻ നൽകിയ ഷോക്കിൽ തളർന്നിരുന്നു... അഭിജിത്ത് പതിയെ നന്ദയിലേക്ക് ചായാൻ ശ്രമിച്ചതും ദുസ്വപ്നം കണ്ടു കുറുമ്പി ഞെട്ടിയുണർന്നു കരഞ്ഞു...ആ കരച്ചിൽ നന്ദയുടെ കാതിലേക്ക് ഒഴുകിയെത്തിയതും തളർന്നു പോയ ശരീരത്തിനു പുനർജ്ജീവൻ ലഭിച്ചപോലെ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു...

"അഭിയേട്ടാ വേണ്ടാ...ന്റെ മോൾ കരയണൂ" നന്ദ സർവ്വശക്തിയും എടുത്ത് കുതറി....അഭിയുടെ കരുത്തിനു മുമ്പിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല... "ന്റെ മോൾ...ന്റെ മോൾ കരയണൂ..." കുറുമ്പി മാത്രമായി മനസ്സിൽ...ശരീരം വലിഞ്ഞൊന്ന് മുറുകിയതും കാൽ ഉയർത്തി അഭിയുടെ അടിനാഭിയിലൊരു ചവിട്ടു കൊടുത്തു... ശ്വാസം വിലങ്ങിയതും അഭി കൈ അയച്ചു... നന്ദ ശ്വാസം വലിച്ചെടുത്ത് കുറുമ്പിയുടെ അരികിലേക്ക് ഓടി...കതക് ലോക്ക് ചെയ്തു മോളെ വാരിയെടുത്ത് മുത്തി...ചുട്ടു പഴുത്ത കണ്ണുനീർ ചാലിട്ടൊഴുകി പാറൂട്ടിയുടെ മുഖത്ത് വീണു.. "അമ്മാക്ക് പ്രണയം വേണ്ടാ ...അമ്മാക്ക് അമ്മാടെ കുറുമ്പി മോളെ മാത്രം മതി...." നെഞ്ചിൽ വിങ്ങിക്കൂടിയ സങ്കടത്താൽ...മനസ്സിൽ പ്രതിഷ്ഠിച്ച വിഗ്രഹം ഉടഞ്ഞതോടെ നീറിയവൾ നിലവിളിച്ചു...

തന്റെ പ്രണയത്തെ എന്നെന്നഎന്നെന്നേക്കുമായി കുഴിച്ചു മൂടിക്കൊണ്ട്... അപ്പോൾ നന്ദയുടെ മുറിക്ക് പുറത്ത് അയാൾ ഉണ്ടായിരുന്നു... ചിരിയോടെ അഭിജിത്ത്... നന്ദയുടെ ഹൃദയം പിളർത്തിയ തേങ്ങലുകൾ അയാളുടെ നെഞ്ഞ് പിഞ്ഞിക്കീറി... "എന്നോട് ക്ഷമിക്ക് നിളാ..ഇതല്ലാതെ എനിക്ക് മുമ്പിൽ മറ്റ് വഴികളില്ല...അവളിലെ പ്രണയം കുഴിച്ചു മൂടി എന്നെ വെറുക്കാൻ...എന്റെ മനസ്സിൽ നീ മാത്രമേയുള്ളൂ... അവിടെ മറ്റൊരാൾക്ക് സ്ഥാനമില്ല" കണ്ണുനീരോടെ നിളക്ക് മുമ്പിൽ ക്ഷമ ചോദിക്കുമ്പോൾ ആകെ തകർന്നു പോയൊരു രൂപം സ്നേഹിച്ചയാളിൽ നിന്നുണ്ടായ തകർച്ച നേരിടാൻ കഴിയാതെ നിശ്ശേഷം തകർന്നു പോയിരുന്നു.. "അവൾ... നന്ദ...............തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story