🌷കുറുമ്പി🌷: ഭാഗം 8

kurumbi new

എഴുത്തുകാരി: വാസുകി വസു

നന്ദൂട്ടി.." കാതരമായ ശബ്ദത്തിൽ അഭി വിളിച്ചതും നന്ദയുടെ മിഴികൾ നിറഞ്ഞു തുളുമ്പി..എന്തിനെന്ന് അറിയത്തൊരു സങ്കടത്താൽ വിതുമ്പിയവളിലൊരു നോവുണർത്തി. എത്രയോ പ്രവശ്യം കൊതിച്ചിട്ടുണ്ട് ഈയൊരു വിളിക്കായി..തമ്മിൽ കാണുമ്പോൾ എത്രയോ വട്ടം ചെവിയോർത്തിട്ടുണ്ട് നന്ദൂട്ടിയെന്നൊരു പിൻ വിളിക്കായി...ഒരുപാട് മോഹിച്ചിട്ടുണ്ട്..അപ്പോഴൊക്കെ ചെറിയൊരു ചിരി സമ്മാനിച്ചു അഭിയേട്ടൻ നടന്നു മറഞ്ഞിരിക്കുന്നു വേദനയോടെ അവളോർത്തു.. കുഞ്ഞ് നന്ദക്ക് എല്ലാത്തിനും അഭിയെ മതിയായിരുന്നു..കാലം അവരിൽ മാറ്റങ്ങൾ വരുത്തിയപ്പോൾ അഭി അവളിൽ നിന്ന് അകന്നു പോയി..ഒരുനോടെ അവനെ ഓർക്കാത്ത ദിവസങ്ങൾ ഇല്ലായിരുന്നു..

അഭിയേട്ടന്റെ പ്രണയം തന്നോടല്ലെന്ന് അറിഞ്ഞിട്ടും നിളേച്ചി അവളുടെ പ്രണയത്തിനായി യാചിച്ചപ്പോഴും പരാതിയേതുമില്ലാതെ വിട്ടുകൊടുത്തവൾ തന്റെ പ്രണയത്തെ..നെഞ്ചുരുക്കും വേദനയോടെ..കിട്ടില്ലെന്ന് അറിഞ്ഞിട്ടും മൂകമായി പിന്നെയും പ്രണയിച്ചു കൊണ്ടിരുന്നു അവളുടെ പ്രണയത്തെ..അവളുടെ അഭിയേട്ടനെ.. "നന്ദൂട്ടി..." നന്ദ കേട്ടില്ലെന്ന് കരുതിയാകാം ഒരിക്കൽ കൂടി അഭിജിത്ത് വിളിച്ചു... നിറമിഴികളോടെ തലയുയർത്തി അയാളെ നോക്കി...തന്റെ ഒരുജന്മത്തെ പ്രണയത്തെ... കുറുമ്പിയെ മുറുക്കി പിടിച്ചു അഭിയുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി നന്ദ വിതുമ്പിക്കരഞ്ഞു..അവളുടെ കണ്ണുനീരിന്റെ ചൂട് തന്നെ പൊളിക്കുന്നത് അഭിയറിഞ്ഞു..

"നന്ദാ ഹോസ്പിറ്റലും പരിസരവുമാ..എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്" "ഞാൻ.. ഞാനൊന്ന് മനസ്സ് തുറന്നു കരഞ്ഞോട്ടെ അഭിയേട്ടാ...അത്രയുമുണ്ട് നെഞ്ചിൽ കുന്നോളമുളള സങ്കടങ്ങൾ" തടഞ്ഞില്ല നന്ദയെ അവൾ കരയട്ടെ..കരഞ്ഞു തീർക്കട്ടെ...വിടാതെ ചേർത്ത് പിടിച്ചു... അമ്മയുടെ കരച്ചിൽ കണ്ട് വിതുമ്പാനായി കുറുമ്പി അസ്വസ്ഥതയോടെ ചുണ്ടുകൾ പിളർത്തിയതും അഭിയിൽ നിന്നും മാറി കണ്ണുകളൊപ്പി...പാറൂട്ടിയുടെ മാറ്റങ്ങൾ ആരെക്കാളും ശ്രീഘ്രം നന്ദക്ക് മനസ്സിലാകും.. "അച്ചോടാ അമ്മേടെ പെണ്ണ് കരയാ...അമ്മാടെ കണ്ണിലൊരു കരട് വീണതാ കുറുമ്പി" കുഞ്ഞ് പതിയെ നന്ദയുടെ തോളിലേക്ക് ചാഞ്ഞങ്ങനെ കിടന്നു..അവൾക്കറിയം അമ്മ കളവാ പറയണതെന്ന്..

"വാ നന്ദാ നമുക്ക് പോകാം" അവൻ നീട്ടിയ കരങ്ങളിലവൾ മുറുക്കി പിടിച്ചു.. പാതിജീവനെ കരുതലിൽ പൊതിഞ്ഞ് മറുജീവനോട് ചേർന്ന് നടന്നു... "നമുക്ക് ബസിൽ പോകാം ഏട്ടാ" നന്ദ ആഗ്രഹം പ്രകടിപ്പിച്ചതും എതിരു നിന്നില്ല...അവളുടെ ആഗ്രഹം പോലെ തിരക്ക് കുറഞ്ഞൊരു ബസിൽ കയറി.. അമ്മയേയും കുഞ്ഞിനേയും കണ്ടാകാം ഒരാൾ സീറ്റൊഴിഞ്ഞ് കൊടുത്തതും അടുത്തിരുന്ന ആളോട് റിക്വസ്റ്റ് ചെയ്തു.. "ഏട്ടനു പനിയാ ഒന്ന് അഡ്ജസ്റ്റ് ചെയ്യാവോ" പുഞ്ചിരിയോടെ അവർ സീറ്റൊഴിഞ്ഞു കൊടുത്തതും അഭി തനിക്കരികിലേക്ക് മിഴികൾ നാട്ടി വിളിച്ചു... ഒപ്പം വന്നിരിക്കാൻ.. അഭി വന്നിരുന്നതും മോളേ മാറോട് ചേർത്ത് പിടിച്ചു അയാളുടെ തോളിലേക്ക് തല താഴ്ത്തിവെച്ചു പ്രണയപൂർവ്വം...

മനസ്സിലെയൊരു ആഗ്രഹമായിരുന്നു അഭിയോടൊപ്പം മുട്ടിയിരുന്നു തോളിൽ തല ചായിച്ചു വെച്ചൊരു ബസ് യാത്ര..ഇന്നവളുടെ ആഗ്രഹം സഫലമായിരിക്കുന്നു... അഭിയൊരു കയ്യാൽ ചുറ്റിയതും ഒന്നൂടെ ചേർന്നിരുന്നു തന്റെ പ്രണയത്തിനോട്..ഇടയ്ക്കവൾ മുഖമുയർത്തി അഭിയെ നോക്കി...പകരം മനോഹരമായൊരു പുഞ്ചിരി സമ്മാനിച്ചത് പ്രണയപൂർവ്വം ഹൃദയത്തിൽ സൂക്ഷിച്ചു... ബസിറങ്ങി നടക്കുമ്പോഴും അകന്നു മാറിയില്ല..പറ്റിച്ചേർന്നങ്ങനെ നടന്നു...കാഴ്ചക്കാരിൽ ചിലർ ശ്രദ്ധിച്ചതും മുറുമുറുത്തതും ശ്രദ്ധിച്ചില്ല..നന്ദ അവളുടെ ലോകത്തായിരുന്നു...അവിടെ നന്ദയും കുറുമ്പിയും അഭിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ... നടന്ന് വീടെത്തിയത് അറിഞ്ഞില്ല...അഭിയുടെ ശബ്ദമാണവളെ ഉണർത്തിയത്...

തെല്ലൊരു നാണത്തോടെ അകന്നുമാറി... അകത്തേക്ക് കയറിയ നന്ദ കുറുമ്പിയെ കിടക്കയിലേക്ക് കിടത്തി... കുറുമ്പി മോൾ ഉറങ്ങി കഴിഞ്ഞിരുന്നു.... ഉടുത്തിരുന്ന വേഷം പോലും മാറ്റാതെ അഭിയുടെ അരികിലെത്തി.. അയാൾ എന്തോ ആലോചിച്ചു ജാലക വാതിലിനു അരികിൽ നിൽക്കുകയായിരുന്നു.. "അഭിയേട്ടാ..." നന്ദ നീട്ടി വിളിച്ചതും ഞെട്ടിത്തിരിഞ്ഞ് നോക്കി...അവൾ അയാൾക്ക് അരികിലെത്തി നിന്നു... "അഭിയേട്ടാ ഇന്ന് പറഞ്ഞത് കാര്യായിട്ടാണോ തമാശക്കാണോ.ശരിക്കും ഹൃദയത്തിൽ എന്നോടിഷ്ടം ഉണ്ടോ..ഇല്ലെങ്കിലും നന്ദ വെറുക്കൂല്ലാ...ഒരിക്കലെങ്കിലും ചേർത്ത് പിടിച്ചൂല്ലോ എനിക്കീ ജന്മം ജീവിക്കാനത് മതി...പിന്നെയെന്റെ പൊന്നുമോളും" നന്ദക്ക് അഭിമുഖമായി തിരിഞ്ഞ് നിന്നു അഭിജിത്ത്..

നന്ദയിലെ കണ്ണുകളിലെ വേലിയേറ്റ ഇറക്കങ്ങൾ കണ്ടു.. മെല്ലെയാ മുഖം കൈക്കുമ്പിളിലെടുത്ത് നന്ദയുടെ മിഴികളിലേക്ക് ഉറ്റുനോക്കി... "വയ്യ..നന്ദാ നിന്റെ പ്രണയം ഞാനിനി കാണാതെ പോകണത് ശരിയല്ല...പക്ഷേങ്കിൽ എനിക്ക് കുറച്ചു സാവകാശം തരണം.. മനസ്സാൽ കുറുച്ചു കൂടി തയ്യാറെടുക്കണം" "അഭിയേട്ടാ... അലിവോടെയവൾ വിളിച്ചു.. " നിക്ക് അറിയാ അഭിയേട്ടാ ഈ നെഞ്ച് നിറയെ നിളേച്ചിയാണെന്ന്...നിളേച്ചിയെ മറന്നിട്ടൊരു ജീവിതം നിക്കും വേണ്ടാ...പക്ഷേങ്കി അഭിയേട്ടന്റെ നെഞ്ചിലൊരിടം നിക്ക് വേണം..നിളേച്ചിക്ക് താഴെ മതി..എത്രനാൾ വേണേലും ഞാൻ കാത്തിരുന്നോളാം" "അറിയാടോ തന്റെ മനസ്സ്..ഞാനറിയാൻ കുറച്ചു വൈകിയന്നേയുള്ളൂ.."

"അഭിയേട്ടന്റെ കയ്യാലൊരു താലി അതുടനെ വേണം...ഭാര്യയെന്ന അവകാശം സ്ഥാപിക്കാനൊ ഒന്നുമല്ല..കുറുമ്പിയുടെ അമ്മയായി അഭിയേട്ടന്റെ ഭാര്യയായി നിയമപരമായ അവകാശം.. അപമാനിച്ചവർക്ക് മുമ്പിൽ തലയുയർത്തി പിടിച്ചു നടക്കാൻ നിക്ക് അത്രയെങ്കിലും വേണം നിക്ക്" "ഞാനും അതാലോചിക്കുകയായിരുന്നു നന്ദാ....നാളെ തന്റെ വീട്ടിൽ ചെന്ന് സംസാരിക്കാം...സമ്മതിച്ചാലും ഇല്ലെങ്കിലും രണ്ടു നാളു കഴിഞ്ഞു ഏതെങ്കിലും ക്ഷേത്ര നടയിൽ ദൈവത്തേയും പാറൂട്ടിയേയും സാക്ഷിയാക്കി ഈ കഴുത്തിലൊരു താലി ഞാൻ ചാർത്തിയിരിക്കും..ഇത് അഭി അവന്റെ പെണ്ണിനു നൽകുന്ന വാക്കാ" "അഭിയുടെ പെണ്ണ് ..നന്ദ..." നന്ദയുടെ മനസ്സ് നിറഞ്ഞു....

എത്രയോ നാളായി കേൾക്കാൻ കാതുകൾ കൊതിക്കുന്നു...നറുനിലാവിന്റെ ശോഭയായിരുന്നു അവളുടെ മുഖത്തിന്... അഭി പറഞ്ഞത് ഓരോന്നും കേട്ടപ്പോൾ പൂവിട്ടു തരിളിടില്ലെന്ന് കരുതിയ തന്റെ പ്രണയം പൂത്തുലകയാണെന്ന് അറിഞ്ഞു... അഭിയോട് പറഞ്ഞ ശേഷം കുറുമ്പിയുടെ അരികിലേക്ക് പോകാൻ തുടങ്ങുകയായിരുന്നു നന്ദ... "നന്ദൂട്ടി..." പ്രണയ സിന്ദൂരത്താൽ ചാലിച്ചെഴുതിയ സ്വരം കാതിൽ വന്നലച്ചതും ഓടിവന്നു പ്രതീക്ഷയോടെ അഭിക്ക് മുന്നിൽ നിന്നു...കൈ നീട്ടിയതും കാത്ത് നിന്നത് പോലെയതിൽ ഓടിക്കയറി... "ഒന്നൂടെ വിളിക്ക്യോ ഏട്ടാ..." ഒരിക്കൽ കൂടി കേൾക്കാനുളള കൊതിയോടെ ചോദിച്ചു പ്രതീക്ഷയിൽ മിഴികളുയർത്തി...

.ഒരായിരം പ്രണയ സാഗരങ്ങൾ ഒരുമിച്ച് തിരതല്ലിയതു പോലെ കാതരമായി വിളിച്ചു.. "നന്ദൂട്ടി....അഭിയുടെ മാത്രം നന്ദൂട്ടി..." കേട്ടതും മിഴികളിൽ സാഗരമിരമ്പി...അതിൽ നിന്നുള്ള നനവ് പുറത്തേക്കൊഴുകി.. "ഇനി നന്ദൂട്ടി കരയരുത്... ആവശ്യത്തിന് മാത്രം മതി" "ഇത് ആനന്ദക്കണ്ണീരാ ഏട്ടാ...കാത്തിരുന്നവൾക്ക് വരപ്രസാദം ലഭിച്ചില്ലേ അതുപോലെ.." കടലോളം സ്നേഹം തനിക്കായി ഒഴുക്കിയവൾ...എന്നിട്ടും താനറിഞ്ഞില്ല നന്ദൂട്ടിയുടെ മനസ്സ് നിറയെ താനാണെന്ന്...പ്രായത്തിന്റെ കുറുമ്പുമായി നടക്കണവൾ..അങ്ങനെ കരുതിയിരുന്നുള്ളൂ.... "ഒത്തിരി വേദനിപ്പിച്ചിട്ടുണ്ട്...വാക്കുകളാലും പ്രവൃത്തികളാലും....എന്നിട്ടും എന്നിട്ടും ഇത്രയേറെ എന്നെ എങ്ങനെ സ്നേഹിക്കാൻ കഴിയുന്നൂ"

പ്രണയവർണ്ണങ്ങൾ മഴവിൽ ചാരുത പകർന്ന്ശ് നിമിഷം മുതൽ മനസ്സിൽ ആരാധിച്ചു പ്രണയിച്ചതാ അഭിയേട്ടനെ.... അങ്ങനെ പറയയാൻ കൊതിച്ചെങ്കിലും അതിനു കഴിയാതെ അവൾ ശ്വാസം മുട്ടി പിടഞ്ഞു.... "നന്ദാ അഭിയേട്ടൻ ഒരിക്കൽ അറിയരുത്... എന്നെ അത്ര സ്നേഹമാ...അറിഞ്ഞാൽ വെറുത്ത് പോകും" അപേക്ഷിക്കുന്ന നിളേച്ചി മനസ്സിൽ വിങ്ങാലി ഉയർന്നതും നാവനക്കാൻ കഴിയാതെ പൊള്ളിപ്പിടഞ്ഞവൾ അതിന്റെ നോവുമായി... "നിക്ക് അറിയില്ല അഭിയേട്ടാ...എന്നാലും ഒത്തിരി ഒത്തിരി ഇഷ്ടാ" പിടിച്ചു അടുപ്പിച്ചു മൂർദ്ധാവിലൊരു ചുംബനം...നിറുകയിലവൻ മുത്തിയതും ചന്ദനക്കുളിർ സ്പർശം ശരീരമാകെ വ്യാപിക്കുന്നതറിഞ്ഞു....

പ്രിയപ്പെട്ടവൻ പ്രിയപ്പെട്ടവൾക്ക് നൽകുന്ന വിലമതിപ്പുളള സമ്മാനം... ചേർത്ത് നിർത്തി നിറുകയിലൊരു മുത്തം.... ഇരുവരും അവരുടെ പ്രണയത്തിന്റെ ലോകത്തായിരുന്നു... ഉറങ്ങിയ പാറൂട്ടി ഉണരുമ്പോൾ അമ്മ അരികിലില്ല..ചുറ്റുമൊന്ന് തല ചരിച്ച് നോക്കിയിട്ട് ചുണ്ടുകൾ വലിച്ചു മുറുക്കിയൊരു വിങ്ങിപ്പൊട്ടൽ നീണ്ട കരച്ചിലായി മാറി.... നന്ദ പൊടുന്നനെ നടുങ്ങിയുണർന്നു പ്രണയത്തിന്റെ ലോകത്ത് നിന്ന്....കുറുമ്പിയുടെ കരച്ചിൽ ഒഴുകി കാതിൽ വന്നലച്ചതും അഭിയിൽ നിന്നടർന്നു മാറി മുറിയിലേയ്ക്കൊരു ഓട്ടമായിരുന്നു.... അഭിയറിയുകയായിരുന്നു....ഒരേ സമയം പലവേഷപ്പകർച്ചകളും നിമിഷ നേരത്താൽ മാറാൻ കഴിയുന്ന പെണ്ണിനെ..

പ്രണയിനിയിൽ നിന്ന് അമ്മയിലേക്കുളള നന്ദയുടെ ഭാവപ്പകർച്ച പൊടുന്നനെ ആയിരുന്നു... സ്ത്രീക്ക് മാത്രമേ കഴിയൂ ഒരേ സമയം പലവേഷപ്പകർച്ച നടത്താൻ.... "അച്ചോടാ അമ്മയെ കാണാണ്ട് സുന്ദരിക്കുട്ടി കരയാ" കുറുമ്പിയെ വാരിയെടുത്ത് മാറോട് ചേർത്തെങ്കിലും എന്തിനോ വേണ്ടിയെന്ന പോലെ കുറുമ്പി ചുണ്ടുകൾ പിളർത്തി വിങ്ങിപ്പൊട്ടി.. "അമ്മയോട് ക്ഷമിക്ക് മുത്തേ ..അച്ഛായുടെ അടുത്തായിരുന്നമ്മ..സോറീട്ടൊ" കുറുമ്പിക്ക് മനസ്സിലാകുന്ന രീതിയിൽ സംസാരിച്ചും ആംഗ്യം കാട്ടിയും പറഞ്ഞു.. പാറൂട്ടി ആദ്യമാദ്യം പിശുക്കി ചിരിച്ചെങ്കിലും പതിയെ അമ്മക്കൊപ്പം കൂടി... ഇതേ സമയം നിളയുടെ ചിത്രത്തിനു മുന്നിലായിരുന്നു അഭിജിത്ത്...

ഇപ്പോഴും പുഞ്ചിരിച്ചിരിക്കുന്ന നിളയുടെ ചിത്രം കാണുമ്പോൾ അവൾ മരിച്ചൂന്ന് വിശ്വസിക്കാൻ കഴിയണില്ല...... "നന്ദയെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല നിളാ...നമ്മുടെ മോൾക്കായി ആരും സഹായിക്കാൻ ചെന്നില്ലെങ്കിലും ഒരു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞു നിലവിളിച്ചു ഹോസ്പിറ്റലിൽ അലച്ചു കയറി ചെന്നൂന്ന്...കേട്ടപ്പോൾ നെഞ്ച് പൊടിഞ്ഞു പോയി നിളാ...അവളുടെ സ്നേഹം കണ്ടില്ലെന്ന് നടിക്കാൻ കഴിയണില്ല...സ്വീകരിച്ചോട്ടെ ഞാൻ പാതിയായി കൂടെ കൂട്ടിക്കോട്ടെ നമ്മുടെ പൊന്നുമോളുടെ അമ്മയായി..." ചിലമ്പിച്ച അഭിയുടെ ശബ്ദം ഒരു നോവായി ഒഴുകിയിറങ്ങി...അപ്പോൾ ഇതെല്ലാം കേട്ട് നന്ദ മോളുമായി പിന്നിൽ വന്ന് നിൽക്കുന്നത് അഭിയറിഞ്ഞില്ല...

ഉള്ള് നൊന്ത് പിഞ്ഞിക്കീറിയത് അവളറിഞ്ഞു...അഭിയെ നോവ് തന്നിലാണെന്ന് അറിഞ്ഞു.... ഒരുപുരുഷന് ഇത്രയേറെ സ്നേഹിക്കാൻ കഴിയുമോ ഒരുപെണ്ണിനെ....അതും അവന്റെ മരിച്ചു പോയ ഭാര്യയെ ഇപ്പോഴും പ്രണയിക്കാൻ കഴിയുമോ?.. നന്ദ അറിയുകയായിരുന്നു അഭിജിത്ത് എന്ന മനുഷ്യനെ അല്ല നേരിട്ട് കാണുകയായിരുന്നു... മരിച്ചു പോയ നല്ല പാതിയെ ഇപ്പോഴും നെഞ്ചിലേറ്റിയവനെ....തന്റെ നീറ്റൽ അഭിക്ക് മുമ്പിൽ ഒന്നും അല്ലായിരുന്നെന്ന് നന്ദക്ക് തോന്നിപ്പോയി... കുറച്ചു നാളെ ഒന്നിച്ചു ജീവിച്ചുവെങ്കിലും അത്രയും നാളുകളിൽ നിളേച്ചി സന്തോഷവതിയായിരുന്നു...ഭാഗ്യം ചെയ്തവളാണ് നിളേച്ചി... "അഭിയേട്ടാ ..." തോളിൽ കൈവെച്ചു കണ്ണുനീരോടെ നന്ദ വിളിച്ചു....

അഭി ഞെട്ടിത്തിരിഞ്ഞ് നോക്കി... "എനിക്ക് മനസ്സിലാകണുണ്ട് അഭിയേട്ടനെ..നിളേച്ചിയെ ഇപ്പോഴും നെഞ്ചിലേറ്റാൻ കഴിയുന്നതിനു കാരണം നിളേച്ചി നൽകിയ സ്നേഹത്താലാണും..നിക്ക് ഒന്നും വേണ്ടാ..കുറുമ്പിയെ മതി..അഭിയേട്ടന്റെ മനസ്സിൽ എന്റെ നിളേച്ചി മതി..എനിക്കും അതാ ഇഷ്ടം..." നന്ദയിൽ നിന്ന് മിഴിനീരിറ്റ് താഴേക്ക് വീണു ചിതറിത്തെറിച്ചു....അഭിയെയത് പൊള്ളിക്കാൻ തുടങ്ങി... "എങ്കിൽ എന്റെ തലയിൽ വെച്ച് സത്യം ചെയ്തു പറയ് നന്ദൂട്ടി നീയെന്നെ പ്രണയിച്ചില്ലെന്ന് പറയാൻ.." തീപ്പൊളളലേറ്റത് പോലെ നന്ദ കൈകൾ പിൻ വലിച്ചു... "ഇല്ല.. എനിക്കതിനു കഴിയില്ല....നിക്ക് കഴിയില്ല" "എന്റെ നിള തന്നാ നീ...

എന്റെ പാറൂട്ടിയുടെ അമ്മ...നിന്റെ കുറുമ്പിയുടെ...." അഭി പറഞ്ഞതിന്റെ പൊരുൾ നന്ദക്ക് മനസ്സിലായില്ല... "എന്തിനാ നന്ദൂട്ടി നീ ഇനിയും അഭിനയിച്ച് സ്വയം നീറണത്....എന്റെ നിളയുടെ സമ്മതത്തോടെ തന്നെയാ നിന്നെ ഞാൻ സ്വീകരിക്കണത്..നിറഞ്ഞ മനസ്സോടെ..." "നന്ദയും നിളയും ഒന്നാണെന്ന്...ഒരച്ഛന്റെ മക്കൾ...." നന്ദ തകർന്നു പോയി... അഭിയേട്ടൻ ഒരിക്കലും അറിയരുതെന്ന് അമ്മ പറഞ്ഞു... പക്ഷേ ഏട്ടൻ എങ്ങനെ അറിഞ്ഞു ഇതെല്ലാം... നന്ദക്ക് ബോധം മറയുന്നത് പോലെ...തോന്നി....കുറുമ്പിയുമായി താഴേക്ക് വീഴാനാനെയെങ്കിലും അതിനു മുമ്പേ അഭി മോളേയും നന്ദൂട്ടിയേയും നെഞ്ചോട് ചേർത്ത് പിടിച്ചു കഴിഞ്ഞിരുന്നു...................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story