🌷കുറുമ്പി🌷: ഭാഗം 9

kurumbi new

എഴുത്തുകാരി: വാസുകി വസു

നന്ദൂട്ടി...." മയങ്ങി കിടന്നിരുന്ന നന്ദയുടെ അന്തരാത്മാവിലേക്ക് അഭിയുടെ പ്രണയാർദ്രമായ സ്വരം ഒഴുകിയെത്തി...മെല്ലെയവൾ ഇമകളനക്കി..കണ്ണുകൾ തുറന്ന് അവനെ നോക്കി.. "അലിവോടെ തന്റെ മിഴികളിലേക്ക് ഉറ്റുനോക്കിയിരുന്ന അഭിയുടെ മുഖത്തേക്ക്... നന്ദൂട്ടിയുടെ അഭിയേട്ടനിലേക്ക്... നിലത്തേക്ക് വിഴാനായി പതിച്ച നന്ദയേയും മോളേയും നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു അഭിജിത്ത്.. മോളെ കിടക്കയിലേക്കിരുത്തിയിട്ട് നന്ദയെ മെല്ലെ കിടക്കയിലേക്ക് കിടത്തിയവൻ കാവലിരുന്നു ..പ്രിയപ്പെട്ടവൾ മിഴികൾ തുറക്കുന്നതും നോക്കി... അമ്മയെ ഉണർത്താൻ ശ്രമിച്ച പാറൂട്ടിയെ അഭിജിത്ത് വാരിയെടുത്ത് ആശ്വസിപ്പിക്കാൻ ശ്രമിച്ചു...

കുറുമ്പിയുണ്ടോ അടങ്ങുന്നു...അവൾ കരയാനായി പലവട്ടയ്ചുണ്ടുകൾ പിളർത്തി... നന്ദയുടെ കിടപ്പ് കണ്ടപ്പോൾ അഭിക്കും സഹിക്കാൻ കഴിഞ്ഞില്ല.. " എന്തോരം നോവ് ഇത്രയും പ്രായത്തിലേ നന്ദയേറ്റു വാങ്ങി കഴിഞ്ഞു... തന്റെ പ്രണയത്തിനായി..തന്റെ മോൾക്കായി.. ഓരോന്നും ഓർമ്മകളായി നോവുണർത്തിയതും അഭി അവളുടെ കാതിനരുകിൽ ചുണ്ടുകൾ ചേർത്തു വിളിച്ചു... "നന്ദൂട്ടി...." അവനിലെ നോവ് അതുപോലെ ഒഴുകിയിറങ്ങി അവളുടെ അന്തരാത്മാവിലേക്ക്...പതിയെ ഒന്ന് ഞരുങ്ങിയ ശേഷം മിഴികൾ പ്രയാസപ്പെട്ടു തുറന്നു... "അഭിയേട്ടാ..." നോവോടെ അവനെ വിളിച്ചതും അഭിയുടെ കണ്ണുകളും നനഞ്ഞു... "ഒന്നൂല്ലെടാ... എല്ലാം ഓക്കെയാകും" ആശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..

"അഭിയേട്ടാ ന്റെ മോള് എവിടെ " അവളിലെ അമ്മ മനസ്സിന്റെ നോവ് തിരിച്ചറിഞ്ഞതും പാറൂട്ടിയെ എടുത്ത് നന്ദക്ക് കൊടുത്തു... അമ്മ ഉണർന്നൂന്ന് മനസ്സിലായ നന്ദ ആഹ്ലാദ ശബ്ദങ്ങൾ പുറപ്പെടീച്ചു.. "അമ്മേ ചക്കര മുത്ത് പേടിച്ചു പോയോടാ..അമ്മാക്ക് ഒന്നൂല്ലാ ട്ടൊ.. താഴെ വീഴും മുമ്പേ അച്ഛാ ചേർത്ത് പിടിച്ചൂലൊ" കവിളിൽ ചുണ്ടുകൾ അമർത്തി കുറുമ്പിയെ മുത്തി... "അഭിയേട്ടാ.. എന്നെയൊന്ന് എഴുന്നേൽപ്പിക്കോ" അഭിയെ നോക്കിയതും അവളെ എഴുന്നേറ്റു ഇരിക്കാൻ അയാൾ സഹായിച്ചു.. "നിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണായിരുന്നു" മടിയോടെ പറഞ്ഞവൾ...അഭി കുടിക്കാനായി വെള്ളം കൊണ്ട് ചെന്നു കൊടുത്തു.. പരവശയായി അവളതു കുടിച്ചു തീർത്തു...

"ഹോസ്പിറ്റലിൽ പോണോ" വേണ്ടെന്ന് കൈ ഉയർത്തി കാണിച്ചു... "നിക്ക് അഭിയേട്ടന്റെ മടിയിൽ തല ചായിച്ചു ഒന്ന് കിടന്നാൽ കൊളളാമെന്നുണ്ട്" മടിയോടെ മൊഴിഞ്ഞു...പ്രതീക്ഷയില്ലാതെ...അഭി നന്ദയെ തന്റെ മടിയിലേക്ക് ചായിച്ചു കിടത്തി... അവളുടെ നെഞ്ചിൽ കുറുമ്പിയും ഉണ്ടായിരുന്നു... നന്ദ മിഴികൾ ഉയർത്തി അഭിജിത്തിനെ നോക്കി...അവന്റെ കണ്ണുകളും അവളിലായിരുന്നു...പരസ്പരം മിഴികൾ കോർത്തിയപ്പോൾ ഉള്ളൊന്ന് പിടച്ചു.. എത്രയോ ആഗ്രഹിച്ചിരുന്നു.. കൊതിച്ചിരുന്നു ആർദ്രമായൊരു നോട്ടത്തിനായി...ആ മടിയിലൊന്ന് തല ചായ്ച്ചു അഭിയേട്ടന്റെ പ്രണയച്ചൂടറിയാനായി...ഇന്നത് സഫലമായി...

തന്റെ പൊന്നുമോളോടൊപ്പം അവളുടെ അച്ഛയുമായി നന്ദ അവളുടെ പ്രണയം ആസ്വദിച്ചു.. എന്തിനോ വേണ്ടിയെന്ന് അറിയാതെ കണ്ണുകൾ നിറഞ്ഞു... മനം തുടിച്ചു.. "അഭിയേട്ടാ..." പ്രണയത്തോടെ നന്ദ നീട്ടി വിളിച്ചു... "എന്താ നന്ദൂട്ടി..." അവൾ വിളിക്കാൻ കാത്തിരുന്നത് പോലെ അയാൾ വിളി കേട്ടു... "എന്നെ ഒരിക്കൽ കൂടി ഒന്ന് വിളിക്കോ നന്ദൂട്ടിയെന്ന്..പ്രണയത്തോടെ..ഇഷ്ടമാണെന്ന് ഒന്ന് പറയോ .നിക്ക് കേൾക്കാനുളള കൊതി കൊണ്ടാ ട്ടൊ.. അത്രയേറെ കാത്തിരുന്നിട്ടുണ്ട്...ഒരുവിളിക്കായി...ഒരു നോട്ടത്തിനായി..." പറഞ്ഞു തീർന്നതും ശക്തമായൊന്ന് തേങ്ങിപ്പോയി...അടക്കിപ്പിടിച്ചിട്ടും അതിനു കഴിയാതെ.... സ്വന്തം പ്രണയം നോവോടെ വിട്ട് നൽകുമ്പോൾ,,,

അടുത്തുണ്ടായിട്ടും ഒന്നും മിണ്ടാൻ കഴിയാതെ വീർപ്പ് മുട്ടുമ്പോൾ..സ്വന്തമാക്കാൻ കഴിയില്ലെന്ന് അറിഞ്ഞിട്ടും പിന്നെയും ഭ്രാന്തമായി പ്രണയിക്കുമ്പോൾ...നഷ്ടപ്പെടലിന്റെ വേദന... നീറിനീറി പിടഞ്ഞു വീണ ദിനങ്ങൾ... ഒളിച്ചിരുന്ന് ഒരുനോക്ക് കണ്ടു സായൂജ്യമടഞ്ഞ ദിനങ്ങൾ...ആരും കാണാതെ ആരോടും പറയാൻ കഴിയാതെ അടക്കിപ്പിടിച്ച നീറ്റലുകൾ... ഓർക്കാൻ കൂടി കഴിഞ്ഞില്ല നന്ദക്ക്...അത്രയേറെ തീ തിന്നു തന്റെ പ്രണയത്തിനായി... ഏറ്റവും ഒടുവിലായി സ്വന്തം അച്ഛൻ പോലും തന്റെ നോവറിയാതെ ശാപം ചൊരിഞ്ഞത് പുഞ്ചിരിയോടെ നേരിട്ടെങ്കിലും ആ നിമിഷം പിടഞ്ഞ് മരിച്ചു പോയിരുന്നു...എന്നിട്ടും ചിരിക്കാൻ ശ്രമിച്ചു... തന്റെ മോൾക്കായി...

അവളുടെ അച്ഛയുടെ ഓർമ്മക്കായി...ഓരോന്നും ഓർക്കുമ്പോൾ ശ്വാസം മുട്ടി പിടഞ്ഞു... .. എല്ലാത്തിനും ഒടുവിൽ തന്റെ പ്രണയം തന്നിലേക്ക് തിരിച്ചെത്തിയിരിക്കുന്നു..കരയണോ സന്തോഷിക്കണമോന്ന് ഇപ്പോഴും അറിയില്ല... കാരണം നിളേച്ചി കൂടപ്പിറപ്പ് ആകുമെന്ന് ഒരിക്കലും കരുതിയില്ല...സ്വന്തം ചേച്ചിയാണെന്ന്..ഒന്നും ഓർകാൻ കഴിയാതെ നന്ദ മിഴികളടച്ചും രണ്ടു തുള്ളി മിഴിനീര് ഉറവ പൊട്ടിയൊഴുകി പുറത്തേക്കായി... അഭിക്ക് ഇപ്പോൾ മനസ്സിലാകണുണ്ട് നന്ദയുടെ പ്രണയം..തിരിച്ചറിയാൻ കഴിയണുണ്ട് അയാളുടെ നന്ദൂട്ടിയെ... നന്ദയേയും മോളേയും പൊതിഞ്ഞ് പിടിച്ചു അവന്റെ നന്ദൂട്ടിയുടെ കാതിലേക്ക് ചുണ്ടുകൾ ചേർത്തു... "നന്ദൂട്ടി....."

വികാര തീവ്രമേറിയ പ്രണയത്തിന്റെ നോവ് നിറച്ച വിളി നന്ദ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ ഏറ്റുവാങ്ങി... "അഭിയേട്ടാ...." അത്രമേൽ പ്രണയച്ചൂടിൽ അവളും വിളിച്ചു.... "ലവ് യൂ നന്ദൂട്ടി..റിയലി ലവ് യൂ" നന്ദയിടെ ഹൃദയം പ്രണയത്തോടെ അവന്റെ വാക്കുകളെ വരവേറ്റു...ഇരുവരും പ്രണയ നിമിഷങ്ങളിലായിരുന്നു...കുറുമ്പിപ്പാറൂ ഒന്നും മനസ്സിലാകാതെ അച്ഛയേയും അമ്മയേയും ഇടക്കിടെ മാറി മാറി നോക്കി... "എന്തോന്നാടീ കുറുമ്പിപ്പാറൂ നോക്കണത്" അമ്മയുടെ ശബ്ദം കേട്ടതും പല്ലില്ലാത്ത മോണ കാട്ടി പാറൂട്ടി ചിരിച്ചു കാണിച്ചു... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺

പുലർച്ചേ എഴുന്നേറ്റു നന്ദ കുറിമ്പി ഉണരും മുമ്പേ... കുളി കഴിഞ്ഞു ഇറങ്ങി വന്നപ്പോഴേക്കും കളളക്കുറുമ്പി കണ്ണു തുറന്ന് കിടപ്പുണ്ടായിരുന്നു.. "ആഹാ അമ്മേടെ പൊന്ന് ഉണർന്നോടാ" കുഞ്ഞി ചുണ്ടുകൾ കൂർപ്പിച്ചവൾ അമ്മയെ നോക്കി കിടന്നനങ്ങാതെ‌..കണ്ണു തുറന്നപ്പോൾ അമ്മയെ കാണാതെ പരിഭവം പറച്ചിലായിരുന്നത്.. "അമ്മേടെ മുത്ത് ഒന്ന് ചിരിക്കൂ ട്ടൊ..അമ്മയെ സങ്കടത്തിലാക്കാണ്ട്" നോവോടെ പറഞ്ഞവൾ...കുറുമ്പി പിശുക്കിയൊന്ന് ചിരിച്ചതും നന്ദയുടെ മനസ്സിലൊരു തണുപ്പ് നിറഞ്ഞു.. "അമ്മേടെ സ്വത്ത്...അമ്മയെയൊന്ന് സങ്കടപ്പെടുത്തി കളഞ്ഞൂല്ലൊ" മോളെ വാരിയെടുത്ത് ചുംബനങ്ങളാൽ മൂടി...

"അമ്മ പോവൂല്ലെടാ അമ്മേടെ ജീവനാ കുറുമ്പിപ്പെണ്ണ്..പോകാനായിരുന്നെങ്കിൽ അച്ഛാ ഇറക്കി വിട്ടപ്പോഴെ പോയേനേ" അമ്മയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കുറുമ്പി പതിയെ കളി ചിരികൾ തുടങ്ങിയതും നന്ദയുടെ മനസ്സും ശരീരവും ഒരുപോലെ തെളിഞ്ഞു... മോളുടെ മുഖമൊന്ന് വാടിയാൽ സങ്കടാ..അത്രയേറെ നോവാണത്... തലേന്ന് രാത്രിയിൽ താമസിച്ചാണ് കിടന്നത്....അഭിക്കും മോൾക്കും ഒപ്പമായിരുന്നു..പോരാൻ മനസ്സ് ഇല്ലായിരുന്നെങ്കിലും താലി ചാർത്തി സ്വന്തമാക്കാതെ ഒരുമുറിയിൽ ഒന്നിച്ചു ഉറങ്ങില്ലെന്ന് നന്ദ തീരുമാനം എടുത്തിരുന്നു...അഭിക്കും എതിർപ്പില്ല..നന്ദയുടെ തീരുമാനം ശരിവെച്ചു..

കുറുമ്പിയേയും ഇടുപ്പിൽ വെച്ചു ചായയിട്ട് അഭിയിടെ മുറിയിലെത്തി...അപ്പോഴും സുഖനിദ്രയിലായിരുന്നു അഭിജിത്ത്.. "അഭിയേട്ടാ..." നന്ദ വിളിച്ചതും കണ്ണുകൾ തുറന്നതും ഒരിക്കൽ കൂടി മിഴികളടച്ചു കിടന്നു.. "കണ്ടോ കുറുമ്പി അച്ഛാ ഉറങ്ങണത്...ഓഫീസിൽ പോണം അച്ഛാക്ക്' കുറുമ്പി ഇളകി ഉയർന്ന് പൊങ്ങിയതും നന്ദ ഭയന്ന് മോളേ മുറുക്കിപ്പിടിച്ചു.. " കുറുമ്പി വേണ്ടാ ട്ടൊ...അമ്മക്ക് പേടിയാ മുത്തേ" നന്ദയുടെ കണ്ണുകൾ നിറഞ്ഞതും കുറുമ്പി ചുണ്ടുകൾ കൂർപ്പിച്ചു... "എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയണം കളളക്കുറുമ്പി" മോളേ മുകളിലേക്കായി ഉയർത്തിയതും കുറുമ്പി ഇളകി ചിരിക്കാൻ തുടങ്ങി...

"അമ്മേടെ അങ്കാരിപ്പെണ്ണ്" കവിളിലൊന്ന് മുത്തീട്ട് അഭിയെ തട്ടി വിളിച്ചു.. കുറുമ്പിയെ കിടക്കയിലേക്ക് കിടത്തി... അഭി ഉണരില്ലെന്ന് കണ്ടപ്പോൾ വീണ്ടും കുലുക്കി വിളിച്ചു.. "അഭിയേട്ടാ സമയം കുറെയായി...എഴുന്നേൽക്ക്" അഭി കണ്ണു തുറക്കാതെ നന്ദയെ വലിച്ചു നെഞ്ചിലേക്കിട്ടു കവിളിൽ ചുണ്ടുകൾ അമർത്തിയതും നന്ദയൊന്ന് പുളഞ്ഞു.. "കളളയുറക്കം ആയിരുന്നല്ലേ ..ഞാൻ ശരിയാക്കി തരാം" നന്ദ പിടഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചു എങ്കിലും അഭി അവളെ വിടാതെ പൊതിഞ്ഞ് പിടിച്ചു നന്ദയുടെ മിഴികളിലേക്ക് പ്രണയപൂർവ്വം നോക്കി.. ജ്വലിച്ചിറങ്ങുന്ന പ്രണയത്തിന്റെ ചൂട് നന്ദയുടെ കണ്ണുകളിൽ നിന്ന് അഭിയിലേക്ക് ഒഴുകിയിറങ്ങി... "നന്ദൂട്ടി...." അഭിയുടെ വിളി കേട്ടതും നന്ദയുടെ മുഖത്ത് അസ്തമയ സൂര്യന്റെ ചുവപ്പ് പടർന്നു... കുങ്കുമരാശി വിതറിയ നാണത്തിന്റെ അലയൊലികൾ അവളിൽ തെളിഞ്ഞു..

"ഒന്നൂടെ വിളിക്കോ നന്ദേട്ടാ കൊതിയോടെ പറഞ്ഞതും അഭി ഒരിക്കൽ കൂടി പ്രണയാർദ്രമായി വിളിച്ചു... " നന്ദൂട്ടി"" കണ്ണുകൾ നിറഞ്ഞു സന്തോഷത്താൽ...അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തി... "ലവ്വ് യൂ അഭിയേട്ടാ..ഇന്നലെ എനിക്ക് മറുപടി തരാൻ കഴിഞ്ഞില്ല" മോളേയും അഭിയേയും പൊതിഞ്ഞ് പിടിച്ചവൾ തന്റെ പ്രണയത്തിന്റെ സന്തോഷം അറിഞ്ഞു...ഇന്നലെവരെ വിരഹ തീവ്രതയിൽ ഉരുകി തീർന്നവൾക്ക് വർഷങ്ങൾക്ക് ശേഷം ശാപമോക്ഷം... തന്റെ അഗാധമായ പ്രണയത്തിന്റെ കാത്തിരിപ്പിലൂടെ... "ഇന്ന് പോണില്ലേ അഭിയേട്ടാ" പ്രണയപൂർവ്വം നോക്കിയവൾ...അവൾ ആഗ്രഹിച്ചതിന്റെ ഇരട്ടിയിലധികം പ്രണയം അഭി അവളിലേക്കൊഴുക്കി..

"രണ്ടു ദിവസം ലീവെടുക്കാ...എന്റെ നന്ദൂട്ടിക്കും പാറൂട്ടിക്കും ഒപ്പം രണ്ടു ദിവസം കൂടുവാ" മനസ്സ് നിറഞ്ഞു.., കണ്ണുകളിൽ ചെറിയൊരു നനവും പടർന്നു...സന്തോഷത്താൽ... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 രണ്ടിനു പകരം നാലുദിനങ്ങൾ അഭി മകൾക്കും അവന്റെ നന്ദൂട്ടിക്കും ഒപ്പം കൂടി.. ഒരുജന്മം തനിക്കായി നീക്കി വെച്ചവൾക്കായി ശേഷിച്ച ജീവിതം നൽകി.. "അഭിയേട്ടാ ഞാനൊന്ന് ചോദിച്ചാൽ സത്യം പറയോ" "കഴിയുന്നതാണെങ്കിൽ പറയാലൊ" തന്റെ താളത്തിൽ അഭി പറഞ്ഞതും പൊട്ടിച്ചിരിച്ചവൾ... ചിരിക്കട്ടെ എന്റെ നന്ദൂട്ടി...മനസ്സ് തുറന്ന്....തണുക്കട്ടെ അവളുടെ പൊള്ളിയടർന്ന ഉടലും മനസ്സും‌.,. "നിളേച്ചി എന്റെ ചേച്ചിയാണെന്ന് അഭിയേട്ടൻ എങ്ങനാ അറിഞ്ഞത്?"

മൂന്നാലു ദിവസമായി വീർപ്പ് മുട്ടിക്കുന്ന ചോദ്യം പലപ്രാവശ്യമായി ചോദിക്കണമെന്ന് കരുതിയെങ്കിലും അടക്കിപ്പിടിക്കാൻ ശ്രമിച്ചു.. കഴിയണില്ലാ...മനസ്സ് സമ്മതിക്കണില്ലാ... "തനിക്കും നിളക്കും ഇടയിലുള്ളത് പറയില്ലല്ലോ..എന്നാൽ പിന്നെ ഇതും അറിയേണ്ടാ" ചിരിയോടെ അഭി പറഞ്ഞതെങ്കിലും നന്ദ പൊള്ളിപ്പിടഞ്ഞു... "നിക്ക് കഴീല്ലാ അഭിയേട്ടാ.. പറയാൻ അനുവാദമില്ല അതാ ട്ടൊ" "സാരമില്ലെടൊ...ഇത് ഞാൻ പറയാം.. ഇപ്പോഴല്ല..വിവാഹം കഴിഞ്ഞിട്ട് ഉറപ്പായും പറയാം" "ഹ്മ്മ്ം" നന്ദയൊന്ന് മൂളി....കുറച്ചു സമാധാനമായി...എപ്പോഴെങ്കിലും ഏട്ടൻ പറയൂല്ലോ അത് മതി.... "വൈകുന്നേരം നമുക്ക് വീട്ടിലേക്ക് പോണം.,തന്റെ" എതിർത്തു പറഞ്ഞില്ല നന്ദ....

തല കുലുക്കി സമ്മതം അറിയിച്ചു... ജന്മം തന്ന ആളാണ്... ശപിച്ചെങ്കിലും ഒരുവാക്ക് പറയണം..കടമയല്ല കർത്തവ്യമാണ്..വിവാഹത്തിനു അച്ഛനു ഇഷ്ടം ഉണ്ടെങ്കിൽ വരട്ടെ... 🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺🌺 നന്ദക്ക് ചെറിയൊരു ഭയമുണ്ടായിരുന്നു കുറുമ്പിക്കും അഭിക്കും ഒപ്പം വീട്ടിലേക്ക് ചെല്ലുമ്പോൾ... അച്ഛനിൽ നിന്നുള്ള സ്വീകരണം ഊഹിക്കാവുന്നതേയുള്ളൂ.... അകലെ നിന്ന് നന്ദൻ കണ്ടിരുന്നു നടന്നു വരുന്ന അഭിയേയും മുട്ടിയുരുമ്മി വരുന്ന നന്ദയേയും... പതിനെട്ട് വർഷം ഒപ്പം കഴിഞ്ഞ മകളാണ് ഒരുദിവസം കൊണ്ട് തകർച്ചയിലേക്ക് തള്ളി വിട്ടത്...അയാളിലൊരു വിറയുലുണ്ടായി... "എന്താടീ ...ഇവന്റെ ആവശ്യം കഴിഞ്ഞോടീ" "അച്ഛാ‌..."

തകർന്നു പോയവൾ....നിമിഷ നേരം കൊണ്ട് തകർന്നടിഞ്ഞവൾ.... "എന്താടീ ഞാൻ പറഞ്ഞതിലെന്താ തെറ്റ്...ഇറങ്ങിപ്പോടീ ഇവിടെ നിന്ന് ആരുമില്ലാത്ത ഈ അനാഥൻ തെണ്ടിയെ വിളിച്ചോണ്ട്.." അടുത്ത ഷോക്ക് കൂടി ഏറ്റതോടെ നന്ദ വാടി തളർന്നു പോയി..അഭി തങ്ങിപ്പിടിച്ചില്ലായിരുന്നെങ്കിൽ വാടിക്കൊഴിഞ്ഞാ പൂവിതൾ നിലം പതിച്ചേനെ... അപ്പോഴും അഭിയുടെ ചുണ്ടിലൊരു മന്ദഹാസം തെളിഞ്ഞു... "അനാഥൻ....എത്രയോ വർഷം സഹിച്ചു അപമാനവും സങ്കടവും...നിള കൂട്ടായി ജീവിതത്തിലേക്ക് വന്നപ്പോൾ താൻ അനാഥൻ അല്ലാതായി...മോളു കൂടി ജന്മം എടുത്തപ്പോൾ രക്തത്തിലൊരു കുഞ്ഞുമായി... " ഇറങ്ങിപ്പോടാ ഇവളെയും വിളിച്ചോണ്ട് എന്റെ വീട്ടിൽ നിന്ന് "

ഇടനെഞ്ചിലെ സങ്കടം സഹിക്കാൻ കഴിയാതെ നന്ദൻ വീണ്ടും അലറിപ്പറഞ്ഞു.... "എന്തോന്നാ നിങ്ങളീ പറയണത്...മോനെയും മോളെയും അകത്തേക്ക് വിളിക്ക്....അവളുടെ സന്തോഷമാ നമുക്ക് വലുത്" അവിടേക്ക് ഇറങ്ങി വന്ന ഗൗരിക്കുട്ടി പറഞ്ഞതും അയാൾ പൊട്ടിത്തെറിച്ചു... "നിന്നെയാരാടീ ഇങ്ങോട്ട് വിളിച്ചത്...അകത്തേക്ക് കയറിപ്പോടീ" "ഇരുപത് വർഷം നിഴലു പോലെ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു... എതിർത്തൊരു വാക്കും പറഞ്ഞട്ടില്ല...പക്ഷേ ഇന്ന് ഞാനത് ധിക്കരിക്കുകയാ" കണ്ണുനീരോടെ ഗൗരിക്കുട്ടി പറഞ്ഞു നിർത്തി...ഭാര്യയുടെ അനുസരണക്കേട് നന്ദനെ കോപത്തിന്റെ നിറുകയിൽ എത്തിച്ചു.... "നീയും ഇറങ്ങിക്കോണം ഇവിടെ നിന്ന്...

എന്നെ അനുസരിക്കാത്ത ഒരുത്തിയും ഇവിടെ വേണ്ടാ" "നിങ്ങൾക്ക് ഇപ്പോഴും അഭിമാനവും അന്തസ്സും ആണല്ലോ വലുത്...അതും കെട്ടിപ്പിടിച്ചു അവിടെ ഇരുന്നോ..ഞാനെന്റെ മക്കൾക്കൊപ്പം പോകുവാ" നന്ദയെ തന്നിലേക്ക് ചേർത്ത് നിർത്തിയതും സഹിക്കാൻ കഴിയാത്ത വേദനയാൽ അമ്മയുടെ തോളിൽ മുഖമമർത്തി... "നീയെന്തിനാ മോളേ കരയണത്....കരയേണ്ടത് നന്ദനത്തിലെ നന്ദനാണ്" ഗൗരിയിൽ നിന്ന് പ്രവഹിച്ച അഗ്നിയുടെ ചൂട് നന്ദയേയും അഭിയേയും നന്ദനെയും ഒരുപോലെ പൊള്ളിച്ചു... "നാണം കെടാൻ പോകുന്നതിനേക്കാൾ തകർന്ന് അടിയാൻ പോകണത് നിങ്ങളാ" നന്ദനു നേരെ രോക്ഷത്താൽ വിരൽ ചൂണ്ടി...

"എനിക്ക് വയ്യ എന്റെ മോളുടെ സങ്കടം കാണാൻ.... ജിവനോടെ വേണം എനിക്കവളെ" ഒരുനിമിഷം ഒന്ന് നിർത്തിയട്ട് അവർ കത്തിപ്പടർന്നു...ആ തീച്ചൂടിൽ നന്ദനത്തിലെ നന്ദൻ ജീവനോടെ എരിഞ്ഞമർന്നു... "സ്വന്തം മകൾ കണ്മുമ്പിൽ ഉണ്ടായിട്ടും മകളാണെന്ന് അറിയാൻ കഴിയാതെ ഒന്ന് കൊഞ്ചിക്കാൻ കഴിയാതെ ഇരുന്ന നിങ്ങളാണു ശരിക്കും പാപം ചെയ്തവൻ...ഒരു പെണ്ണിന്റെ മാനം കവർന്നിട്ട് അവൾക്ക് വയറ്റിൽ സമ്മാനിച്ചു നടന്ന നിങ്ങളാണു സാമദ്രോഹി" "ഗൗരിക്കുട്ടി... തളർച്ചയോടെ നന്ദൻ വിളിച്ചു... " അതേ...നിങ്ങളുടെ കണ്മുന്നിൽ ഉണ്ടായിരുന്ന മകൾ മറ്റാരും അല്ലായിരുന്നു...നിള അവളായിരുന്നു നിങ്ങളുടെ മകൾ... നൂറു കഷ്ണങ്ങളായി ചിന്നിച്ചിതറി നന്ദൻ...

"നിള...നിള മകളായിരുന്നോ....ഈശ്വരാ കണ്മുമ്പിൽ ഉണ്ടായിട്ടും അറിഞ്ഞിരുന്നില്ലല്ലോ..." അസഹ്യമായ വേദനയിൽ അയാൾ പുളഞ്ഞ് പോയി.... "മകൾ ഗർഭിണിയായത് അറിഞ്ഞ് നെഞ്ച് പൊട്ടി മരിച്ചു പോയൊരു അച്ഛനുണ്ട്...ആ ആൾക്കൊരു മകൻ കൂടി ഉണ്ടായിരുന്നു.... അതിലൊരു പുത്രൻ ഉണ്ടായിരുന്നു... സ്വന്തം മകൾ അപമാനത്തിലൂടെ പ്രസവിച്ചപ്പോൾ കൂട്ട ആത്മഹത്യ ചെയ്തൊരു കുടുംബം ഉണ്ട്... അറിയോ നിങ്ങൾക്ക്.... നന്ദന്റെ മിഴികളിലൂടെ ഇന്നലെയെന്നത് പോലെയത് കടന്നു പോയി... ഒപ്പം ഗൗരിയുടെയും അഭിയിലൂടെയും... ബന്ധവരെയും നഷ്ടപ്പെട്ടു കരയുന്നൊരു അഞ്ചു വയസ്സുകാരൻ.... അഭിയെ മുന്നിലേക്ക് നീക്കി നിർത്തിയവർ പറഞ്ഞു....

" ആ കൂട്ട ആത്മഹത്യയിൽ നിന്ന് രക്ഷപ്പെട്ട അന്നത്തെ അഞ്ച് വയസ്സുകാരൻ...പേര് അഭിജിത്ത്..ഇനി നിങ്ങൾ പറയ് ഇവൻ അനാഥനാണോ?സ്വന്തം മകൾ കണ്മുന്നിൽ ഉണ്ടായിരുന്നിട്ടും കൊഞ്ചിക്കാൻ കഴിയാതിരുന്ന നിങ്ങളല്ലേ ശരിക്കും പാപി..." ഗൗരിക്കുട്ടി തുറന്ന് വിട്ട അഗ്നി നന്ദനെ ചചിതയിൽ വെച്ചു തന്നെ എരിച്ചു... "നന്ദ അഭിയെ സ്വീകരിച്ചത് തെറ്റായിട്ട് എനിക്ക് തോന്നിയട്ടില്ല.....നിങ്ങൾ ചെയ്ത പാപം..അതിനൊരു ശാപമോക്ഷം എന്റെ മകളായി ഏറ്റെടുത്തു... അല്ല ദൈവം വിധിച്ചൂന്ന് കരുതിയാൽ മതി... നന്ദക്ക് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.... തളർച്ചയിൽ അവളമ്മയെ മുറുക്കി പിടിച്ചു... എല്ലാം കണ്ടും കേട്ടും അനുഭവിച്ചു നെഞ്ചിൽ കൈവെച്ചു നന്ദൻ തളർന്നു വീണു... " അയ്യോ അച്ഛൻ" നന്ദ നിലവിളിച്ചതും അഭിജിത്ത് ഓടിച്ചെന്ന് പൊക്കിയെടുത്തു..................തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story