ലക്ഷ്മീനന്ദനം: ഭാഗം 1

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ലച്ചൂ...... എന്തൊരു ഉറക്കമാ ഇത്‌! സ്ഥലം എത്താറായി.ഭാനുചേച്ചി ചുമലിൽ തട്ടി വിളിച്ചപ്പോഴാണ് ഉറക്കത്തിൽ നിന്നും ഉണർന്നത്.മെല്ലെ തലയുയർത്തിയപ്പോൾ തണുത്ത ഇളം കാറ്റ് മുഖത്ത് തഴുകി കടന്നു പോയി. ട്രെയിനിൽ വിൻഡോ സീറ്റ് ആണ്. അതു കൊണ്ടു തന്നെ വെളുപ്പാൻ കാലത്തെ ആ തണുത്ത കാറ്റ് എന്നെയൊന്നു കുളിർപ്പിച്ചു. ഇനി എന്നെ പരിചയപ്പെടുത്താം ഞാൻ ലക്ഷ്മി.ലച്ചു എന്നാണ് വിളിക്കുന്നത് .പ്ലസ് ടു കഴിഞ്ഞു. ഇപ്പോൾ ഡിഗ്രിക്ക് അഡ്മിഷൻ കിട്ടി. എന്റെ സ്ഥലം പാലക്കാട് ആണ്. അവിടത്തെ ഒരു ചെറിയ ഗ്രാമത്തിൽ തനി നാട്ടിൽ പുറത്തുകാരി പെൺകുട്ടി.ഇപ്പോൾ കേരളത്തിന്റെ സ്വന്തം തലസ്ഥാന നഗരിയായ തിരുവനന്തപുരത്തേക്ക്.

വീട്ടിൽ അമ്മമ്മയും അപ്പൂപ്പനും .എന്റെ ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടമായി .അച്ഛൻ മറ്റൊരു വിവാഹം കഴിച്ചു. എന്റെ എല്ലാം അമ്മമ്മയും അപ്പൂപ്പനുമാണ്. ബാക്കി വിവരങ്ങൾ വഴിയേ മനസ്സിലാക്കാം. ആദ്യമായാണ് ഞാൻ വീട്ടിൽ നിന്ന് ദൂരേക്ക് പോകുന്നത്. അപ്പൂപ്പന്റെ ആഗ്രഹമാണ് എനിക്ക് നല്ലൊരു ജോലിയും ജീവിതവും .ഒടുവിൽ മനസ്സില്ലാ മനസ്സോടെ ഞാൻ TVM ക്ക് പോന്നു. കൂടുള്ളത് ഭാനുചേച്ചിയാണ് '. അമ്മാവന്റെ മകൾ .ചേച്ചി TVMത്ത് ഒരു IT കമ്പനിയിൽ ജോലി ചെയ്യുന്നു. അമ്മാവന്റെ വീട്ടിൽ നിന്നാണ് പഠിക്കാൻ പോകുന്നത്. ട്രെയിൻ ഇറങ്ങിയപ്പോൾ സമയം 6.30am ആയി. പിന്നെ പെട്ടന്ന് ഒരു ടാക്സിയിൽ ഞങ്ങൾ വീട്ടിലേയ്ക്ക് പോയി. ഇന്ന് തന്നെ CIgൽ പോകണം. അവിടെത്തിയപ്പോഴേക്കും 8 മണിയായി.

അമ്മായി വളരെ സ്നേഹത്തോടെ എന്നെ സ്വീകരിച്ചു. എന്റെ മുടിയിൽ തഴുകി പറഞ്ഞു. നിന്നെ യിപ്പോ കണ്ടാൽ ദേവുവിനെ പോലെ തന്നുണ്ട്. ദേവു എന്റെ അമ്മയാണ്. അമ്മാ... ലച്ചു ഇനി 3 വർഷം ഇവിടെ തന്നുണ്ട്. വിശേഷമൊക്കെ പിന്നെ പറയാം. ഇപ്പോ തന്നെ സമയം വൈകി.clgൽ പോകണ്ടേ? ഭാനുചേച്ചി തിരക്കുകൂട്ടി. പെട്ടെന്ന് റെഡിയായാൽ ഇന്ന് ഞാൻ കൊണ്ടാക്കാം. നാളെ മുതൽ തനിയേ പോകണം .എനിക്ക് N8 Shift ആണ്. രാവിലേ എത്തുള്ളൂ. ശരി ചേച്ചി ഞാൻ ഒന്നു കുളിച്ചിട്ട് ഇപ്പോ വരാം. എന്റെ മുറി ഏതാ? നീ എന്റെ കൂടെ കൂടിക്കോ .ഭാനുചേച്ചി അങ്ങനെ എനിക്ക് മുറിയിൽ ഇടം തന്നു. ഞാൻ വേഗം കുളിച്ച് വന്നു. ചുവപ്പു പാവാടയും പച്ച ഉടുപ്പും കസവിന്റെ ദാവണിയുമുടുത്ത് റെഡിയായി വന്ന എന്നെ കണ്ടപ്പോ ഭാനു ചേച്ചിക്ക് ചിരി വന്നു. ഇതെന്ത് കോലമാ l പെണ്ണേ ?ഇതു മിട്ടേച്ച് ചെല്ല് പിള്ളേര് കളിയാക്കി കൊല്ലും.

പക്ഷേ എന്റെ ശീലങ്ങളിൽ നിന്ന് എളുപ്പം മാറാൻ എനിക്ക് പറ്റില്ലല്ലോ. പ്രത്യേകിച്ച് ഡ്രെസ്സിന്റെ കാര്യത്തിൽ. അതുകൊണ്ട് ഞാൻ ഒരു ചിരിയിൽ മറുപടി ഒതുക്കി. എന്നോട് പറഞ്ഞിട്ടു കാര്യമില്ലെന്നു ചേച്ചിക്ക് മനസിലായി. ആദ്യത്തെ ദിവസമയത് കൊണ്ടുതന്നെ എനിക്ക് നല്ല പേടിയുണ്ടാരുന്നു. ചേച്ചിയ് clg ഗേറ്റിനു മുന്നിൽ എന്നെ ആക്കി. ലെച്ചു ഇനി ഞാൻ വരണോ? നീ പോകില്ലേ? ചേച്ചീ നിക്ക് നല്ല പേടിയുണ്ട്.. ആരെയും അറിയില്ല. എന്റെ വിഷമം കണ്ടപ്പോ ചിരിച്ചുകൊണ്ട് ചേച്ചി പറഞ്ഞു. പേടിക്കൊന്നും വേണ്ട. മോള് ചെല്ല്. നമ്മുടെ നന്ദേട്ടൻ ഇവിടെയാണ് വർക്ക്‌ ചെയ്യുന്നത്. ഞാൻ വിളിച്ചു പറഞ്ഞേക്കാം. ഇന്ന് സ്പെഷ്യൽ ക്ലാസ്സ്‌ ണ്ടാര്നു അതാ പുള്ളിയെ വീട്ടിൽ കാണാരുന്നേ. " നന്ദേട്ടൻ "...അമ്മാവന്റെമകനാണ് .പുള്ളിക്കാരൻ ഈ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആണ്. ചെറുപ്പത്തിൽ കണ്ട പരിചയം മാത്രമേ ഉള്ളു.

പിന്നീട് ഇതുവരെ കണ്ടിട്ടില്ല. തിരികെ വരാൻ ന്തേലും ബുദ്ധിമുട്ട് ഉണ്ടേലും വിളിക്കണേ. ചേച്ചി എന്റെ കൈയിൽ ഫോൺ ഇല്ല... ഇതുവരെ ഞാൻ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ല.... എന്റെ വിഷമം കേട്ടപ്പോൾ ഇന്ന് വൈകുന്നേരം വിളിക്കാൻ varamenu ചേച്ചി സമ്മതിച്ചു... അങ്ങനെ ആദ്യമായി ഞാൻ പുതിയൊരു അദ്ധ്യായം തുടങ്ങാൻ പോകാ...എന്റെ ദേവി കാത്തോണേ.... കോളേജിൽ കാലെടുത്തു കുത്തിയപ്പോഴേക്കും എന്റെ ദേഹം തളരാൻ ' തുടങ്ങി... ഭാനു ചേച്ചി പറഞ്ഞതു ശരിയാണ്. എല്ലാവരും മോഡേൺ ഡ്രെസ്സൊക്കെ ഇട്ടു കൈയിൽ ഫോണും പിടിച്ചു നടക്കാ.. എന്നെ കണ്ടതും ഓരോരുത്തരും മിഴിച്ചു നോക്കാ....പരസ്പരം എന്തൊക്കെയോ പറഞ്ഞു അടക്കിയ ചിരിയും പാസാക്കന്നുണ്ട്.. എല്ലാം കൂടായപ്പോഎനിക്ക് ആകെ പേടിയായി..എങ്ങനേലും ക്ലാസ്സിൽ എത്തിയാൽ മതിയെന്നായി... എന്നാലോ ക്ലാസ്സ്‌ എനിക്ക് അറിയണ്ടേ? ആരോടാ ഒന്ന് ചോദിക്കുവാ.. എന്നെ നോക്കി കളിയാക്കി നിക്കാനൊരടുത്തു തിരക്കാൻ പറ്റോ? എന്റെ ദേവി ആകെ പെട്ടൂല്ലോ....

പ്രാർത്ഥിച്ചു നടന്നപ്പോൾ പെട്ടന്നാണ് കാക്കി യൂണിഫോം ഇട്ട ഒരു മാമൻ എതിരെ വന്നത്. കണ്ടാലറിയാം പുള്ളി ഇവിടത്തെ സെക്യൂരിറ്റി ആണെന്ന്. ശക്തി സംഭരിച്ചു ചോദിച്ചു.. ഈ1st yr B.Sc കെമിസ്ട്രി ക്ലാസ്സ് എവിടാ? എന്നെ ആകെയൊന്ന് നോക്കി. ന്റെ പേടി കണ്ടിട്ടായിരിക്കും ചിരിച്ചിട്ട് ക്ലാസ്സ്‌ പറഞ്ഞു തന്നു. 2nd ഫ്‌ളോർ ചെന്ന് നോക്ക്. ക്ലാസ്സിന് പുറത്തു ബോർഡ്‌ ഉണ്ട്. പകുതി ആശ്വാസം കിട്ടി. clg കൊള്ളാം. എനിക്കു ഇഷ്ടായി. എന്നാലും ഈ പിള്ളേരെല്ലാം ഇങ്ങനെ നോക്കണേ ന്താ? ഞാൻ വീണ്ടും മുന്നോട്ട് പോയി ക്ലാസ്സ്‌ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായില്ല. 2nd ഫ്ലോറിൽ ആദ്യത്തെ ക്ലാസ്സ്‌ ആയിരുന്നു. 2nd ഫ്ലോർ എത്തിയപ്പോ എന്തോ ഒരു ആശ്വാസം തോന്നി കാരണം പിള്ളേരെ ഒന്നും പുറത്തു കാണാനില്ല. എന്തെന്ന് ആലോചിച്ചു നടന്നപ്പോഴാണ് ക്ലാസ്സ്‌ തുടങ്ങീന്നു മനസ്സിലായത് .. കെമിസ്ട്രി ആണെന്ന് തോന്നുന്നു പീരിയോ ഡിക് ടേബിളി നെ കുറിച്ചാണ് പറയണത്. ക്ലാസ്സിന്റെ മുൻപിൽ എത്തിയപ്പോൾ സത്യത്തിൽ ഞാൻ ഐസ് പോലായി. പിള്ളേരെല്ലാം എന്നെമാത്രം നോട്ടമിട്ടു ഇരിക്കണു..

ധൈര്യം സംഭരിച്ചു വിളിച്ചു. സർ ... എന്റെ ശബ്ദം ചെറുതായേപുറത്തു വന്നുള്ളൂ. അതു കൊണ്ടായിരിക്കാം സർ കേട്ടില്ല. കുറച്ചു കൂടി ഉറക്കെ വിളിച്ചു. സർ.... ബോർഡിൽ എന്തോ എഴുതിക്കൊണ്ടിരുന്ന സർ തിരിഞ്ഞു നോക്കി.. യെസ്... പറയു... സർ ക്ലാസ്സിൽ കയറിക്കോട്ടെ..? ഓ ഇവിടേക്ക് ആയിരുന്നോ? ഒന്നും മിണ്ടാതെ വിഷമിച്ചു നിക്കണ എന്നോട് ഇതുകൂടി ആയപ്പോ കരച്ചിൽ അടക്കാന.എന്തോ കരഞ്ഞു പോയി. ഇത് പ്രതീക്ഷിക്കിതിരുന്നസർ പെട്ടെന്ന് പറഞ്ഞു.. ഇനി കരഞ്ഞ് കാണിക്കണ്ട.. കയറിയിരിക്ക് ഏതോ ലോകത്ത് അപ്രതീക്ഷിതമായി എത്തിപ്പെട്ട അവസ്ഥ ആയിരുന്നു എനിക്ക്. ഒന്നും മിണ്ടാതെ ഒഴിഞ്ഞു കിടന്ന ഒരു ബെഞ്ചിൽ പോയിരുന്നു... ഇനി എന്താകും എന്ന പേടി ഉണ്ടായിരുന്നു.... (തുടരും...... )

Share this story