ലക്ഷ്മീനന്ദനം: ഭാഗം 10

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

എടി ആ വർഷച്ചേച്ചിയുടെ നോട്ടം അത്ര ശരിയല്ലല്ലോ? വർഷ പോകുന്നതുനോക്കി നീതു ചോദിച്ചു.. മ്മ്.. എനിക്കും തോന്നി നീതു.. ഇന്ന് രാവിലെ അർജുൻ ചേട്ടന്റെ കൂടെ ഈ ചേച്ചിയും ഉണ്ടായിരുന്നു ദാവണിയുടെ തുമ്പ് ചൂണ്ടുവിരലിൽ കറക്കിക്കൊണ്ടു ലക്ഷ്മി പറഞ്ഞു. മലയാളം ഡിപ്പാർട്മെന്റ് കെമിസ്ട്രി ഡിപ്പാർട്മെന്റിന്റെ ഓപ്പോസിറ്റ് ആയുള്ള ബിൽഡിങ്ങിലാണ്. ഡിപ്പാർട്മെന്റ് സ്റ്റാഫ്‌റൂം ലെച്ചുവിന്റെയൊക്കെ ഫസ്റ്റ് ഇയർ കെമിസ്ട്രി ക്ലാസ്റൂമിന്റെ നേരെ ഓപ്പോസിറ്റ് ആയാണ് ഉള്ളത്. താഴേയ്ക്കിറങ്ങാനുള്ള സ്‌റ്റെപ്സ് സ്റ്റാഫ്‌റൂം കഴിഞ്ഞു HOD യുടെ റൂമിന്റെ സൈഡിലായാണ്. ലെച്ചുവും നീതുവും മലയാളം ഡിപ്പാർട്മെന്റിലേയ്ക് പോകാനായി ഇറങ്ങി. ബുക്കും പൗച്ചും കൈയിലെടുത്തു ഒന്നല്ലാതെ ജനാലയിൽകൂടി പുറത്തേയ്ക്കു നോക്കിയപ്പോൾ സ്റ്റാഫ്‌റൂമിന്‌ വെളിയിൽ നിന്നു ഫോൺ ചെയ്യുന്ന നന്ദനെക്കണ്ടു. ഫോൺ ചെയ്യുവാണേലും പുള്ളിയുടെ നോട്ടം തന്റെ മേൽ ആയിരുന്നുവെന്നു നിൽപ്പുകണ്ടപ്പോഴേയ്കും മനസ്സിലായി. ഒരുനിമിഷം രണ്ടുപേരുടെയും കണ്ണുകൾ തമ്മിലിടഞ്ഞു.

നന്ദൻ പെട്ടെന്നുതന്നെ നെറ്റിയിൽ വിരൽ ചേർത്തുതടവിക്കൊണ്ടു ഫോണിൽ ശ്രദ്ധകൊടുത്തു തിരിഞ്ഞു. ലെച്ചു കണ്ടതിന്റെ ഒരു ജാള്യത മുഖത്തുണ്ടായിരുന്നു. ലെച്ചുവിന്റെയും അവസ്ഥ മറിച്ചല്ല. എത്രയൊക്കെ അവഗണിച്ചാലും ആ കണ്ണുകളുടെ ആഴങ്ങളിൽ തന്റെ മനസ്സുവീണടിയുന്നതു അത്ഭുതമായി തോന്നി. ക്ലാസ്സിൽ നിന്നിറങ്ങി നടക്കുമ്പോഴും ആ ചിന്തയിൽ തന്നെയായിരുന്നു മനസ്സ്. ഓരോ ക്ലാസ്സ്മുറികളും കടന്നു സ്റ്റാഫ്‌റൂമിന്‌ മുന്നിലെത്തിയപ്പോഴേയ്കും ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങിയിരുന്നു. പുസ്തകത്തിൽ മുറുകുന്ന കൈകളുടെയും മുഖത്ത് ഇറ്റുതുടങ്ങിയ വിയർപ്പുതുള്ളികളും ഉള്ളിൽ ഊറിവരുന്ന വിചാരങ്ങളുടെ ആകെത്തുകയായിരുന്നു. എത്ര നോക്കേണ്ടെന്നു മനസ്സിനെ പറഞ്ഞു പഠിപ്പിച്ചിട്ടും അറിയാതെ ഒരുനിമിഷം നോട്ടം സ്റ്റാഫ്‌റൂമിലേയ്ക് പാളിവീണു. എന്നാൽ നന്ദൻ എന്തോ എഴുതുകയായിരുന്നു. പെട്ടെന്ന് ഒരുതരം നിരാശ ഉള്ളിൽ നിറഞ്ഞു. മുഖം താഴ്ത്തി നടന്നു. ജനാലയിൽ കൂടി സ്റ്റാഫ്‌റൂമിനടുത്തേയ്ക് വരുന്ന ലെച്ചുവിനെ നന്ദൻ കണ്ടായിരുന്നു.

നോട്ടം തന്നിലേക്കെത്തുമെന്നറിഞ്ഞുകൊണ്ടുതന്നെ എഴുതാനെന്നപോലെ ഇരുന്നു. കൂട്ടിമുട്ടുന്ന കണ്ണുകൾക്കു മനസ്സിനേക്കാൾ വേഗത്തിൽ വികാരങ്ങൾ കൈമാറാനാകുമെന്നതുകൊണ്ട് അതൊഴിവാക്കാമെന്നു കരുതി. ജനാലകഴിഞ്ഞു വാതിലിനടുത്തുകൂടി അവൾ പോയപ്പോൾ ഒന്നുനോക്കിപ്പോയി. പക്ഷേ അവളുടെ മുഖം കുനിച്ചുള്ള പോക്കുകണ്ടപ്പോൾ മനസിൽ ഒരുനോവ് നിറഞ്ഞു. കണ്ണെടുക്കാതെ നോക്കിനിന്നു. ലെച്ചു... നീ നാളെ സാരി ഉടുക്കില്ലെടി? സ്റ്റെപ്പിറങ്ങുന്നതിനിടയിൽ നീതു ചോദിച്ചു. കടിഞ്ഞാൺ വിട്ടു പായുന്ന മനസ്സിനൊപ്പം ഓടിയെത്താൻ പാടുപെടുകയായിരുന്നു ലെച്ചുവിന്റെ മനസ്സ്. നീതു ചോദിച്ചതൊന്നും അവൾ കേട്ടതേയില്ല. ഡീ.. നീയിതേതു ലോകത്താ കൊച്ചേ? ഞാൻ ചോദിച്ചത് വല്ലതും കേട്ടോ? നീതു ലെച്ചുവിന്റെ ചുമലിൽ പിടിച്ചുകുലുക്കി ചോദിച്ചു. ഏഹ്ഹ് ! നീയെന്താ പറഞ്ഞേ? കുന്തം... എന്തൊരു സ്വപ്നം കാണലാ...? എന്റെ പൊന്നോ ഞാൻ ഇത്രേം നേരം വെറുതേയാണല്ലോ വായിട്ടടിച്ചത്... നീതു ഇടുപ്പിൽ കൈകുത്തി ചോദിച്ചു. ഞാൻ വെറുതേ.... നീ വെറുതേ..? നീതു അതേ ട്യൂണിൽ ചോദിച്ചു. ഞാൻ വെറുതേ നാളത്തെ കാര്യം ആലോചിച്ചതാ.. പെട്ടെന്ന് വായിൽ വന്ന കള്ളം പറഞ്ഞു. ആഹ്ഹ !

ഞാനും അതാ ചോദിച്ചേ നീ നാളെ സാരി ഉടുക്കുമോ? സാരിയോ? ഞാൻ ഈ ദാവണി ഉടുക്കുമെന്നല്ലാതെ സാരി ഉടുത്തിട്ടില്ല... ഉടുക്കണോ? ലെച്ചു ചോദിച്ചു എനിക്കും വല്യ താല്പര്യമൊന്നുമില്ല.. പിന്നെ സീനിയർസ് പറഞ്ഞതല്ലേ.. ഡ്രസ്സ്‌ കോഡ്... അപ്പൊ നമ്മള് തെറ്റിച്ചാല് നാളത്തെ പണികളുടെ ലിസ്റ്റ് കൂടിയാലോ? നീതു ഒരു നെടുവീർപ്പോടെ പറഞ്ഞു. അതും ശരിയാണ്.. എടി എന്റെലാണെങ്കിൽ സാരിയൊന്നുമില്ല... ലീലാമ്മയോടു ചോദിക്കണം. പിന്നെ നാളത്തെ കാര്യം ഓർക്കുമ്പോ പേടിയുണ്ട്. എന്തൊക്കെയാണാവോ നമ്മളെക്കൊണ്ട് ചെയ്യിക്കുക.. നാളത്തെ ദിവസത്തിന്റെ കാര്യമോർത്തു ഓരോന്നു പറഞ്ഞു അവർ ക്ലാസ്സിലേയ്ക്കുപോയി. വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ ലെച്ചു നീതുവിനോടൊപ്പം പുറത്തേയ്ക്കിറങ്ങി. സ്റ്റാഫ്‌റൂമിനടുത്തെത്തിയപ്പോൾ ബാഗുമെടുത്തു് എഴുന്നേൽക്കുന്ന നന്ദനെക്കണ്ടു. പറഞ്ഞതുപോലെ ബസ്റ്റാന്റിനടുത്തു മാറി നിൽക്കാമെന്ന് കരുതി. പക്ഷേ നീതു കൂടെയുണ്ട്. അടുത്ത കൂട്ടുകാരി.. പക്ഷേ അവളോട്‌ പറയാതിരിക്കുന്നത് മോശമാണ് എന്നാലും ആരോടും പറയരുതെന്നാണ് നന്ദേട്ടന്റെ ഓർഡർ. ഇനി പുള്ളിയെങ്ങാനും അറിഞ്ഞാല് അതുമതി.

അതുകൊണ്ടുതന്നെ ഭാനു ചേച്ചി വിളിക്കാൻ വരുമെന്നുപറഞ്ഞു ഒഴിവായി. കുറച്ചുകഴിഞ്ഞപ്പോൾ നന്ദേട്ടൻ വന്നു. ഒന്നും മിണ്ടിയില്ല. ഞാൻ പതിയെ ഡോർ തുറന്ന് കയറിയിരുന്നു. യാത്രയിലുടനീളം മൗനമായിരുന്നു. എന്തോ മുഖത്ത് ദേഷ്യഭാവമായി തോന്നി. അല്ലേലും എപ്പോഴും അതാണല്ലോ സ്ഥായി ഭാവം. പക്ഷേ എന്നോടാണെന്ന് മാത്രം. ഇന്ന് ഒരു അരക്കിലോ കൂടിയായെന്നു മാത്രേ സംശയമുള്ളൂ. വീടെത്തിയപ്പോഴും മാറ്റമൊന്നുമില്ല. കാർ ഷെഡിൽ ഒതുക്കി ഡോർ വലിച്ചടച്ചു കയറിപ്പോയി. പോകുന്ന പോക്കിൽ ഹാളിൽ ഇരുന്ന ഭാനുചേച്ചിയോടായി പറഞ്ഞു. നാളെ മുതൽ ഈ വേഷവുംകെട്ടി എന്റെ കൂടെ വരരുതെന്ന് അവളോട്‌ പറഞ്ഞേക്കണം. അവിടെ നാട്ടിന്പുറത്തെപ്പോലല്ല ഇവിടെ ഇങ്ങനൊക്കെ നടന്നാല്..... മുഴുവൻ പറഞ്ഞു മുഴുമിപ്പിക്കാതെ കണ്ണടച്ച് മുഷ്ടിചുരുട്ടിയിട്ടു പറഞ്ഞു. എന്റെ ക്ലാസ്സിൽ ഇതൊന്നും പറ്റില്ല.. പിള്ളേരെ വഴിതെറ്റിക്കാൻ.. അതും പറഞ്ഞു സ്റ്റെപ് കയറിപ്പോയി. നന്ദന്റെ ദേഷ്യം ക്ലാസ്സിൽ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനൊരു ഭാവം ഇതാദ്യമായാണ്. അതുകൊണ്ടുതന്നെ അവളാകെ പേടിച്ചിരുന്നു. കാവിൽനനച്ചിറങ്ങിയ കണ്ണുനീർ ഇടംകൈയാലേ തൂത്തുകൊണ്ടു നോക്കിയപ്പോൾ ഒന്നുമില്ലെന്ന് കണ്ണടച്ചുകാട്ടി ഭാനു.

എന്തോ കാര്യമായിട്ടുണ്ട്. ക്ലാസ്സിൽ ഇന്ന് പ്രത്യേകിച്ച് രാഹുലിന്റെ സംഭവം മാത്രമേ നടന്നുള്ളു.. അതിൽ താനെന്തു ചെയ്തിട്ടാ.. പിന്നീടുള്ളത് അർജുന്റെതാണ്.. അതിലും ഞാൻ ആണോ കുറ്റക്കാരി.. ഓരോന്നോർത്തു ലെച്ചു പതിയെ അകത്തേയ്ക്കു പോയി. ലെച്ചു.. മോളെ നീ വിഷമിക്കണ്ട ഏട്ടന് എന്തേലും ചെറുതുമതി... ഇപ്പൊ ഈ കാണിച്ച ചാട്ടമെയുള്ളു.. പെട്ടെന്ന് മാറും.. നീ വിഷമിക്കണ്ട.. ഭാനു പറഞ്ഞു. സാരമില്ല ചേച്ചി.. ഇന്ന് കോളേജിൽ സീനിയേഴ്‌സുമായിട് ഒരു ചെറിയ ഉടക്കുണ്ടായി. അതായിരിക്കും. ലെച്ചു കാര്യം പറഞ്ഞു. കണ്ടോ ഈ ചെറിയ കാര്യത്തിനാ ഈ ഏട്ടൻ എന്റെ ലെച്ചുനെ കരയിച്ചേ.. പോട്ടെ കണ്ണൊക്കെതുടച്ചു ഫ്രഷ് ആയി വാ. ഇന്ന് അച്ഛൻ വന്നു. അമ്മയുമായിട്ട് എന്തോ മേടിക്കാൻ പോയേക്കാ.. പിന്നെ ഡ്രെസ്സിന്റെ കാര്യം അത് ഏട്ടൻ പറഞ്ഞതിൽ കുറച്ചു കാര്യമുണ്ട്. നമുക്ക് ഇനി ഇത് വേണ്ടാ. നീ ഫ്രഷ് ആയിട്ട് വാ നമുക്ക് പോയി കുറച്ചു ചുരിദാറും മറ്റുമൊക്കെയെടുക്കാം.. ഭാനു പറഞ്ഞു. അവളൊരുപാട് നിർബന്ധിച്ചപ്പോൾ ലെച്ചുവിന് സമ്മതിക്കേണ്ടിവന്നു. മുകളിൽ റൂമിലേയ്ക്ക് കയറാൻ നേരം കണ്ടു ബാൽക്കണിയിൽ നിൽക്കുന്ന നന്ദനെ... നീ ഫ്രഷ് ആയിട്ട് വാ നമുക്ക് പോയി കുറച്ചു ചുരിദാറും മറ്റുമൊക്കെയെടുക്കാം..

ഭാനു പറഞ്ഞു. അവളൊരുപാട് നിർബന്ധിച്ചപ്പോൾ ലെച്ചുവിന് സമ്മതിക്കേണ്ടിവന്നു. മുകളിൽ റൂമിലേയ്ക്ക് കയറാൻ നേരം കണ്ടു ബാൽക്കണിയിൽ നിൽക്കുന്ന നന്ദനെ. മുൻപ് പറഞ്ഞതൊക്കെ ഓർമ്മവന്നപ്പോൾ കണ്ണുകൾ വീണ്ടും പെയ്യാൻ തുടങ്ങിയിരുന്നു. കണ്ണുകൾ അമർത്തിതുടച്ചു അവൾ റൂമിലേയ്ക്ക് കയറി. കുളികഴിഞ്ഞു ഇറങ്ങിയപ്പോൾ റൂമിൽ ഭാനു പോകാൻ റെഡിയായി ലെച്ചുവിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. താഴേയ്ക്കു പോകുമ്പോൾ ബാൽക്കണിയിലേയ്ക് നോക്കി. പക്ഷേ നന്ദനെ കണ്ടില്ല. താഴെയെത്തിയപ്പോൾ കണ്ടു ലീലാമ്മയും ചന്ദ്രൻ മാമയും. താഴ്ത്തേയ്ക്കിറങ്ങിയപ്പോൾ വന്നതേയുള്ളു രണ്ടാളും.കൈയിൽ ഒത്തിരി സാധനങ്ങളുമുണ്ട്. ആഹ്ഹ് ! ലെച്ചു മോളെ സുഖാണോ? ഇവിടൊക്കെ ഇഷ്ടായോ? ലെച്ചുവിനെ ചേർത്തുപിടിച്ചു ചന്ദ്രൻ ചോദിച്ചു. സുഖമായിരിക്കുന്നു മാമേ.... ഇവിടൊക്കെ എനിക്കൊത്തിരി ഇഷ്ടായി. ലെച്ചു പറഞ്ഞു. നന്ദൻ കുറച്ചുനേരായി കാറും പുറത്തിട്ടു വെയിറ്റ് ചെയ്യുന്നു. അവനെ വെറുതേ ദേഷ്യം പിടിപ്പിക്കാതെ പെട്ടെന്ന് ഇറങ്ങാൻ നോക്ക് മക്കളെ... മുഖത്തേയ്ക്കു പാറിക്കിടന്ന ലെച്ചുവിന്റെ മുടി ചെവിയ്ക്കു പിന്നിലേയ്ക്ക് ഒതുക്കിക്കൊണ്ടു ലീലാമ്മ പറഞ്ഞു. ഓഹ് ആ കലിപ്പനുമുണ്ടോ?

ഇയാളെന്തിനാ ഇപ്പൊ കൂടെ വരുന്നേ? ലെച്ചു ഓർത്തു. പുറത്തേക്കിറങ്ങിയപ്പോൾ കണ്ടു കാറിൽ ചാരിനിന്നു ഫോണിൽ സംസാരിക്കുന്ന നന്ദനെ. അവരെ കണ്ടപ്പോൾ ഒന്നു ദേഷിച്ചു നോക്കിയിട്ട് ചോദിച്ചു. എത്ര നേരായിന്നറിയോ ഞാൻ ഇവിടെ നിക്കാൻ തുടങ്ങിട്ട്.. ദേ ഭാനു നീ പറഞ്ഞിട്ടാ ഞാൻ ഈ പണിക്കിറങ്ങിയത്.. ഇപ്പോത്തന്നെ ഇത്രേംനേരം പോയി. ഇനി അവിടെ ഷോപ്പിൽ പോയി കറങ്ങിത്തിരിഞ്ഞ് നിൽക്കാനാണേല് എന്റെ വിധം മാറും പറഞ്ഞേക്കാം... അതും പറഞ്ഞു നന്ദൻ കാറിൽ കയറിയിരുന്നു. q എന്റെ നന്ദേട്ടാ ഒരു പൊടിക്കടങ്ങു ഇങ്ങനെ ലേറ്റ് ആകുന്നുണ്ടല്ലേ ഞങ്ങൾ എന്റെ സ്കൂട്ടിയിൽ പോകാതെ നന്ദേട്ടനെ കൂട്ടുവിളിച്ചത്.. ഇങ്ങനാണേല് ഞങ്ങള് പൊയ്ക്കൊള്ളാം. വാധ്യാര് ബുദ്ധിമുട്ടണ്ട. നീ വാ കൊച്ചേ... നമുക്കെന്റെ വണ്ടിയിൽ പോകാം. ലെച്ചുവിന്റെ കൈയില്പിടിച്ചു തിരിഞ്ഞു നടന്നുകൊണ്ടു ഭാനു പറഞ്ഞു. ആഹ് ! നിങ്ങള് ഒറ്റയ്ക്കു പോകാമെന്നു തീരുമാനിച്ചെങ്കിൽ പൊയ്ക്കോ... ഞാൻ കരുതി സാലറിയൊക്കെ കിട്ടിയതല്ലേ അപ്പൊ ഒരു ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തി.. ഫുഡ്‌ ഒക്കെ കഴിച്ചു തിരികെ പോരാമെന്ന്. ഇത്രയും പറഞ്ഞ് ഒന്നു നിർത്തി ഒളികണ്ണിട്ടു നോക്കിയ ശേഷം പറഞ്ഞു.

ആഹ്ഹ് സാരമില്ല ഇനി അടുത്ത മാസം ആകട്ടെ. അതുകേട്ടതും പോയ സ്പീഡിൽ ലെച്ചുവിനെയും പിടിച്ചുകൊണ്ടു ഭാനു ഓടി കാറിനടുത്തെത്തി. ഏട്ടൻ ഇത്രയുമൊക്കെ പ്ലാൻ ചെയ്തെന്നു നേരത്തെ പറയണ്ടേ.. അതൊക്കെ ഇനി ഞങ്ങളായിട്ട് പൊളിച്ചു ഏട്ടനെ വിഷമിപ്പിക്കുന്നില്ല. പോയേക്കാം... അല്ലേ ലെച്ചു? ലെച്ചു എന്തുപറയണമെന്നറിയാതെ നോക്കിനിന്നു. ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിന്നാല് വാധ്യാര് ട്രിപ്പ് ഇവിടെ ക്ലോസ് ചെയ്യും. നോക്കി നിക്കാതെ പോയി കയറ് എന്റെ ലെച്ചു... കാറിന്റെ ഡോർ തുറന്നുകൊണ്ട് അവൾ പറഞ്ഞു. നന്ദൻ ചെറുചിരിയോടെ ഇതെല്ലാം നോക്കിയിരുന്നു. ട്രാവൻകൂർ മാളിലേക്കാണ് അവർ പോയത്. ആദ്യം ഡ്രസ്സ്‌ എടുക്കാനായാണ് കയറിയത്. ലെച്ചുവിന് ആകെ എന്തോപോലെ തോന്നിയിരുന്നു. കാരണം അവർക്കു ഇപ്പോൾ തന്നെ താൻ ഒരു ബാധ്യതയാണ്. ഇനി ഇങ്ങനെ ഒത്തിരി ചെലവ് കൂടി വരുത്തുന്നല്ലോയെന്നു ഓർക്കുമ്പോൾ സങ്കടമുണ്ട്. എന്നാൽ ഒന്നും എടുക്കാതിരുന്നാൽ ഭാനുവിന് വിഷമമായാലോയെന്നു കരുതി രണ്ടുജോഡി ടോപ്പും അതിനു ചേരുന്ന ലെഗ്ഗിൻസും ഷാളും എടുത്തു. മാക്സിമം വില കുറഞ്ഞതാണ് അവൾ എടുത്തത്. നീ അങ്ങനെ എനിക്കിപ്പോൾ ലാഭിച്ചു തരുകയൊന്നും വേണ്ടാ...

നല്ല ഡ്രസ്സ്‌ നോക്കി എടുക്കൂ. ഇല്ലേല് മാറിനിൽക് ഞാൻ എടുത്തുതരാം.. അതും പറഞ്ഞു ലെച്ചുവിനെ മാറ്റിനിർത്തി ഭാനു സെലക്ട്‌ ചെയ്തു. ഇതേസമയം നന്ദൻ ഇതെല്ലാം നോക്കി നിൽക്കുകയായിരുന്നു. ഇന്ന് ക്ലാസ്സിൽ രാഹുലിന്റെ പ്രശ്നത്തോടെ ഇനി ഈ ദാവണി ശരിയാവില്ലെന്ന് ഉറപ്പിച്ചതാണ്. സത്യത്തിൽ എന്റെ പെണ്ണിനെ തെറ്റായരീതിയിൽ നോക്കിയവനെ കൊല്ലാനുള്ള ദേഷ്യമാണ് വന്നത് എന്നാൽ ഒരു അധ്യാപകനെന്ന ബോധം ദേഷ്യത്തെ കെടുത്തി. അതേ പോലെ ശ്രദ്ധയില്ലാതെ ഇരിക്കുന്ന ലെച്ചുവിനോടും തോന്നി. പാവം അവൾക്ക് ഇതുവരെ ശരിയായ കാര്യം മനസ്സിലായിട്ടില്ല... ആ ദേഷ്യമാണ് ഇന്ന് വീട്ടിലെത്തിയപ്പോൾ തീർത്തത്. ഭാനുവാണ് ഡ്രസ്സ്‌ സെലക്ട്‌ ചെയ്യുന്നതെങ്കിലും ഓരോന്നും എടുത്തിട്ട് അവളെന്നെ അഭിപ്രായത്തിനായി നോക്കും എനിക്ക് ഇഷ്ടപ്പെട്ടതാണ് ലെച്ചുവിനുവേണ്ടി സെലക്ട്‌ ചെയ്തത്. ഡിസ്‌പ്ലേയിൽ കിടക്കുന്ന ഇളം റോസ്സ് കളറിൽ വാടാമല്ലി ഷെയ്ഡ് ഉള്ള ഒരു സിംപിൾ പാർട്ടി വെയർ സാരി അപ്പോഴാണ് നന്ദന്റെ കണ്ണിലുടക്കിയത്. ലെച്ചുവിനെ നോക്കി ഒന്നുകൂടി അതിൽ നോക്കിയപ്പോൾ അവൾക്കത് നന്നായി ചേരുമെന്ന് തോന്നി.

പക്ഷേ എങ്ങനെ മേടിക്കും. അതേ പാറ്റേർണിൽ വേറെയും അവിടെ ഉണ്ടായിരുന്നു. ഉടനെ ഇതുപോലെ ആകാശനീലയും കടുംനീലയും കോമ്പിനേഷനിലെ വേറൊരു സാരി കൂടി എടുത്തു. ഭാനുവിന്റെ കൈയിൽ അവ ഏല്പിച്ചിട്ട് പറഞ്ഞു. ഭാനു ഈ സാരി നിനക്ക് നന്നായി ചേരും. അതിൽ ആകാശനീല കളറിലുള്ളത് മുകളിലേയ്ക്കു വച്ചിട്ട് പറഞ്ഞു. പിന്നെ ഇത് ലെക്ഷ്മിയ്ക് കൂടി ഇരിക്കട്ടെ. വൗ നന്നായിട്ടുണ്ട് ഏട്ടാ താങ്ക് യു സൊ മച്ച്.. ഭാനു നന്ദനെ കെട്ടിപിടിച്ചു പറഞ്ഞു. ലെച്ചു നിനക്ക് ഇഷ്ടായോ? മറ്റേ സാരി അവളുടെ പുറത്തേയ്ക്കു വെച്ചു നോക്കിക്കൊണ്ട് ഭാനു ചോദിച്ചു. അവൾ നന്ദനെ ഒന്നുനോക്കി. പുള്ളി അപ്പോഴേയ്ക്കും ഫോണിൽക്കുത്തി നിലക്കാണ്. അവൾ ഇഷ്ടമായെന്നു തലയാട്ടി. ഏട്ടാ നമ്മൾ ഫുഡ്‌ കോർട്ടിൽ കയറുമ്പോഴേയ്ക്കും ഈ ബ്ലൗസ് തുന്നാൻ കൊടുത്താലോ? ഒരു മണിക്കൂർ മതി. ഭാനു നന്ദനെ നോക്കി ചോദിച്ചു. ആഹ് ശരി പോയി കൊടുത്തിട് വാ. ഞാൻ ഫുഡ്‌ കോർട്ടിലിരിക്കാം.

അതുംപറഞ്ഞു നന്ദൻ ഫുഡ്‌ കോർട്ടിലേയ്ക് പോയി. അവർ രണ്ടുപേരും ബ്ലൗസ് തുന്നിക്കാൻ കൊടുത്തിട്ട് ഫുഡ്‌കോർട്ടിൽ വന്നു. ഭാനു നന്നായി നന്ദനെക്കൊണ്ട് ചെലവ് ചെയ്യിച്ചു. നന്ദനും അതിനൊക്കെ കൂട്ട് നിന്നു. തിരികെ പോരുന്നവഴിയിൽ ഭാനു ഓരോന്ന് സംസാരിക്കുന്നതിനിടയിൽ ലെച്ചുവിനോട് ചോദിച്ചു. ഞാൻ ഈ സാരി നാളെ ഉടുക്കും.. ഒരു ഫ്രണ്ടിന്റെ മാരേജ് റിസപ്ഷൻ ഉണ്ട്. നീയോ? എനിക്ക് നാളെ ഫ്രഷേഴ്‌സ് ഡേ ആണ്. സാരിയാണ് ഡ്രസ്സ്‌ കോഡ്... അതുപറയുമ്പോൾ അവളുടെ കണ്ണുകൾ ഭയത്തോടെ നന്ദൻറെ മേലായിരുന്നു കാരണം ഇന്നത്തെ പുകിലോടെ ദാവണി നിർത്തിച്ച ആളാണ്‌. ആഹ്ഹ് അപ്പൊ നാളെ ഉടുക്ക്... നീ ഇതിനു മുൻപ് സാരി ഉടുത്തിട്ടുണ്ടോ? ഇല്ല ചേച്ചി.. ഇതുവരെ ഞാൻ സാരി ഉടുത്തിട്ടില്ല. പോടീ... ഈ ഫുൾ ടൈം ദാവണി ഉടുത്തുനടക്കണ നീ സാരി ഉടുത്തിട്ടില്ലാന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല. ഭാനു ലെച്ചുവിന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു.. സത്യമാ ചേച്ചി.. ഞാൻ ഇതുവരെ സാരി ഉടുത്തിട്ടില്ല. അതെന്താ? ഞാൻ സാരി ഉടുക്കുന്നെ മുത്തച്ഛന് ഇഷ്ടമല്ല.. അതെന്താടാ ഇഷ്ടമല്ലാത്തെ? .... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story