ലക്ഷ്മീനന്ദനം: ഭാഗം 13

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നീതുവിനോട് കാര്യമായെന്തോ പറഞ്ഞു ചിരിക്കുന്നുണ്ട്... ... ഇന്നിനി ക്ലാസ്സൊന്നും ഇല്ലാത്തതിനാൽ എല്ലാവരും വീട്ടിൽ പോകാനുള്ള തയ്യാറെടുപ്പാണ്. അധ്യാപകർക്ക് വൈകുന്നേരം വരെ ഡ്യൂട്ടി ഉണ്ടല്ലോ.. ലെച്ചുവിനെ തനിച്ചുവിടാനും പറ്റില്ല... നന്ദനും ആകെ വിഷമത്തിലായി. എങ്ങനെ വീട്ടിൽ പോകും എന്ന ചിന്ത ലെച്ചുവിനെയും അലട്ടിയിരുന്നു. ആദ്യദിവസം ഒറ്റയ്ക്കു പോയ പരിചയമുണ്ട്. നീതു ബസ് കയറ്റിവിടും. പക്ഷേ നന്ദനോട് പറയാതെ എങ്ങനെയെന്നുകരുതി ഒരു അവസരത്തിനായി ഇടയ്ക്കിടയ്ക്ക് അവനെ നോക്കി. എന്റെ ദേവീ.. നന്ദേട്ടന് ഇപ്പൊ വരാൻ പറ്റില്ലല്ലോ? എന്നും ഒരുമിച്ചല്ലേപോകണേ അപ്പോൾ പറയാണ്ട് പോകുന്നതും ശരിയല്ല. ടീച്ചേർസ് ഒക്കെ കഴിക്കണതേയുള്ളു സ്റ്റാഫ്‌റൂമിൽ ഇപ്പോൾ ആരും കാണില്ല. പോയി പറഞ്ഞേക്കാം. നീതു ഞാൻ ഒന്നു വാഷ്‌റൂമിൽ പോയിട്ട് വരാം. നീയിവിടിരുന്നോ.. ഒരു അഞ്ചു മിനിറ്റ്... ലെച്ചു പറഞ്ഞു. എടി ഞാൻ കൂടി വരാം.. നീ തനിച്ചുപോകണ്ട. നീതു പറഞ്ഞു. വേണ്ടടി നീ അച്ചുവിന്റെ കൂടെ സംസാരിക്കയല്ലേ.

ഞാൻ അപ്പോഴേയ്ക്കും പോയിട്ട് വരാം.. ഒരുവിധത്തിൽ പറഞ്ഞൊപ്പിച്ചു ലെച്ചു പുറത്തേയ്ക്കിറങ്ങി.. അവൾ സ്റ്റാഫ്‌റൂമിലേയ്ക് കയറാൻ തുടങ്ങിയതും നന്ദൻ പുറത്തേയ്ക്കു വന്നതും ഒരുമിച്ചായി . പ്രതീക്ഷിക്കാതെയായതുകൊണ്ടു ലെച്ചുവിനു ബാലൻസ് കിട്ടിയില്ല. അവന്റെ പുറത്തിടിച്ചു വീഴാനായി പോയി. പെട്ടെന്ന് നന്ദൻ അവളെ ഇടുപ്പിലൂടെ കൈചേർത്തു വീഴാതെ ചേർത്തുപിടിച്ചു. വീഴുമെന്നു തന്നെയാണ് ലെച്ചു കരുതിയത്.. കണ്ണടച്ച് തന്റെ കൈകൾക്കുകിൽ നെഞ്ചോടു ചേർന്നുനിൽക്കുന്ന അവളെ നന്ദൻ കണ്ണെടുക്കാതെ നോക്കിനിന്നു. അവൾ പാടിയ പാട്ടിന്റെ വരികളാണ് അപ്പോഴവന് ഓർമവന്നത്... സ്റ്റാഫ്‌റൂമിൽ ഇരുന്നിട്ട് ലെച്ചുവിന്റെ കാര്യമോർത്തു ആകെ ടെന്ഷനായിട്ടാണ് അവളെക്കണ്ടു ചോദിക്കാമെന്ന് കരുതി സെമിനാർ ഹാളിലേയ്ക് ഇറങ്ങിയത്. അപ്പോൾ ദേ പെണ്ണ് ഇങ്ങോട്ടു വരുന്നു.... അവനോർത്തു. ലെച്ചു പതിയെ കണ്ണുതുറന്നു നോക്കി.... നന്ദന്റെ കരവലയത്തിലാണ് താനെന്നു മനസ്സിലായതും ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. കണ്ണുകൾ തമ്മിലിടഞ്ഞു... പിന്മാറാൻ വയ്യാത്തപോലെ അവ പരസ്പരം ഹൃദയത്തിലേയ്ക് സഞ്ചരിച്ചു.. കണ്ണുകൾ കള്ളം പറയില്ലായെന്നല്ലേ...

ആ രണ്ടുകണ്ണുകളിലും നിറഞ്ഞുനിൽക്കുന്ന സ്നേഹം അവർക്കു പരസ്പരം ഒളിപ്പിക്കാനായില്ല... ഫോൺ ബെല്ലടിക്കുന്ന ശബ്ദമാണ് അവരെ ഉണർത്തിയത്. അവന്റെ കൈകളിൽ താങ്ങി നിവർന്നുനിൽക്കുമ്പോഴും കണ്ണുകൾ കഥപറയുകയായിരുന്നു. എപ്പോഴും ഗൗരവത്തിൽ മാത്രം കണ്ടിട്ടുള്ള നന്ദന്റെ ഈ മാറ്റം ലെച്ചുവിന് പുതിയ അനുഭവമായിരുന്നു.. നന്ദന്റെ മുഖത്ത് നോക്കാൻ ചെറിയൊരു ചമ്മൽ അവൾക്കു തോന്നി. നന്ദന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.. അവൾക്കു മുൻപിൽ തന്റെ മൂടുപടം അനാവരണം ചെയ്യപ്പെട്ടതിന്റെ തെല്ലൊരു ജാള്യത അവനും തോന്നി... അത് മറച്ചുവെയ്ക്കാനെന്നോണം കർച്ചീഫ് കൊണ്ട് മുഖത്തെ വിയർപ്പു ഒപ്പിക്കൊണ്ട് നന്ദൻ വിളിച്ചു.. ലെച്ചു.. നീ.. സർ.... അതേ സമയം തന്നെയാണ് ലെച്ചുവും പറഞ്ഞു തുടങ്ങിയത്.. ഒരുമിച്ചുള്ള ആ പ്രവർത്തിയിൽ രണ്ടാളും ഒന്നു നിർത്തി... ഒടുവിൽ നന്ദൻ തന്നെ തുടങ്ങി.... ലെച്ചു.. എനിക്ക് ഇപ്പോൾ ഇറങ്ങാൻ പാടാണ്.. ഗോപാലകൃഷ്ണൻ സർ പുറത്തുപോയേക്കാണ്.. വന്നാലേ ഇറങ്ങാൻ പറ്റുള്ളൂ... കർച്ചീഫ് മടക്കി പാന്റ്സിന്റെ പോക്കറ്റിൽ വെച്ചുകൊണ്ട് അവൻ പറഞ്ഞു. സർ.... ആ കാര്യം പറയാനാ ഞാനും വന്നേ.. ക്ലാസ്സിൽ എല്ലാവരും പോയിത്തുടങ്ങി..

ഞാൻ ഒറ്റയ്ക്കു എങ്ങനാ ഇരിക്കാ.. ഞാനും പൊയ്ക്കോട്ടേ? ഒളികണ്ണിട്ടു നന്ദനെ നോക്കിക്കൊണ്ടു അവൾ പറഞ്ഞു.. കുറച്ചായിട്ടും മറുപടി ഇല്ലാത്തതുകൊണ്ട് അവൾ മുഖമുയർത്തി നോക്കി... കടുപ്പിച്ചു അവളെ നോക്കി നിൽക്കുന്ന നന്ദനെയാണ് കണ്ടത്.... ഇപ്പോഴും ചിരിച്ചോണ്ട് നിന്ന മനുഷ്യനാ എത്ര പെട്ടെന്നാ സ്വഭാവം മാറിയേ? കാര്യം എന്താണാവോ? ലെച്ചു കാര്യം എന്തെന്നറിയാതെ നിന്നു. നിന്നോട് ഞാൻ ഇന്ന് രാവിലെ എന്താ പറഞ്ഞേ? ഒരു നിമിഷം അവൾ രാവിലത്തെ കാര്യം ഓർത്തു... പെട്ടെന്ന് കാര്യം പിടികിട്ടിയപ്പോൾ ചെവിയിൽ പിടിച്ചു അബദ്ധം പറ്റിയതുപോലെ പറഞ്ഞു.. സോറി നന്ദേട്ടാ കോളേജിൽ ആയോണ്ട് ഓർത്തില്ല.. അവളുടെ ഭാവം കണ്ട് അവന് ചിരി വന്നു. അയ്യേ ഇത്രയും ചെറിയ കാര്യങ്ങൾക്കു പിണങ്ങുന്ന ഇയാളെയാണോ ഞാൻ പേടിച്ചത്... നന്ദേട്ടാ ഞാൻ പൊയ്ക്കോട്ടേ? നീതു ബസ് കയറ്റിവിടും. അതിനു നിനക്ക് അറിയാവോ? അന്ന് ആദ്യത്തെദിവസം പോയ ഓർമ്മയുണ്ട്. ഞാൻ പൊയ്ക്കോളാം... എന്നാലും... നീ ഒറ്റയ്ക്ക്... നന്ദന് അവളെ ഒറ്റയ്ക്ക് പറഞ്ഞയക്കാൻ തോന്നിയില്ല. നീ കുറച്ച് നേരം ലൈബ്രറിയിൽ ഇരിക്ക്.. സർ വന്നാൽ ഉടനെ പോകാം.. നന്ദൻ പറഞ്ഞു.. വേണ്ട നന്ദേട്ടാ...

ഞാൻ പൊയ്ക്കോളാം... ഒറ്റയ്ക്ക് പോയി പഠിക്കണ്ടേ... അവൾ പെട്ടെന്ന് പറഞ്ഞു. അതുകേട്ടപ്പോൾ നന്ദൻ പിന്നേ ഒന്നും പറയാൻ നിന്നില്ല. നിന്റെ ഇഷ്ടം പോലെ ചെയ്യ്... ഞാൻ പറഞ്ഞാലും നീ കേൾക്കില്ലല്ലോ? പിന്നേ അവിടെത്തിയിട്ട് ഭാനുവിനെക്കൊണ്ട് വിളിച്ചു പറയിക്കണം.. അവൻ പറഞ്ഞു. മ്മ്.. ശരി പറയാം... നന്ദനെ ഒന്നുകൂടി നോക്കി തിരിഞ്ഞു നടന്നു. നന്ദന്റെ മുഖഭാവത്തിൽ നിന്നും മനസ്സിലായിരുന്നു അവന് അത് ഒട്ടും ഇഷ്ടമായില്ലെന്ന്. എന്നാലും ഒരുപാട് തിരക്കുകൾ ഉള്ള ആളല്ലേ എപ്പഴും ബുദ്ധിമുട്ടിക്കുന്നത് ശരിയല്ലല്ലോ? ലെച്ചു ഓർത്തു.... ക്ലാസിലെത്തി നീതുവിനൊപ്പം ബസ്റ്റാണ്ടിലേയ്ക് നടന്നു... ക്ലാസ്സിൽ എല്ലാവരും പോയിരുന്നു. പിന്നേ ബാക്കി എല്ലാ ഡിപ്പാർട്മെന്റിനും ക്ലാസ്സ്‌ ഉണ്ടായിരുന്നതിനാലും അവർ മാത്രമേ ബസ്റ്റാന്റിൽ ഉണ്ടായിരുന്നുള്ളൂ. ബസ്റ്റാന്റിനടുത്തുള്ള വാകമരച്ചോട്ടിൽ നിൽക്കാമെന്ന് കരുതിയവർ അവിടേയ്ക്കു നടന്നു. പെട്ടെന്ന് ഒരു ബ്ലാക്ക് സ്കോർപിയോ അവർക്കു മുന്നിലേയ്ക്ക് വെട്ടിച്ചുനിന്നു...

അപ്രതീക്ഷിതമായതുകൊണ്ടു രണ്ടാളും നന്നേ പേടിച്ചു. ലെച്ചുകൈകൾ കണ്ണിനു കുറുകെവെച്ചുപോയി. നീതു ആദ്യത്തെ പകപ്പോന്നുമാറിയപ്പോൾ ദേഷിച്ചു വണ്ടിയുടെ ഗ്ലാസിൽ ഉറക്കെ തട്ടി ചോദിച്ചു. എന്താടോ തനിക്കു കണ്ണ് കണ്ടൂടെ? ആളെ കൊല്ലാൻ ഇറങ്ങിയേക്കാണോ? വണ്ടിയുടെ ഫ്രണ്ട് ഡോർ തുറന്ന് ആരോഗ്യ ദൃഢഗാത്രനായ ഒരാൾ ഇറങ്ങി. ഒത്തപോക്കവും അതിനൊത്ത വണ്ണവും ഒരു പത്തുമുപ്പത്തഞ്ചു വയസ്സ് തോന്നിയ്ക്കും... അയാൾ ഡോർ വലിച്ചടച്ചു.. കണ്ണിലിരുന്ന കറുത്ത ഗ്ലാസ്‌ മെല്ലെ പൊക്കി മുടിയിലേയ്ക്ക് വെച്ചു. നീതുവിനെ ഒന്നു ദേഷിച്ചുനോക്കിക്കൊണ്ടു വായിലിട്ടിരുന്ന ബബിൾഗം നീട്ടി തുപ്പി... മുഖം മറച്ചുനിൽക്കയായിരുന്ന ലെച്ചു പതിയെ കൈമാറ്റിനോക്കി... മുന്നിൽനിൽക്കുന്ന ആളെക്കണ്ടു അവളുടെ ദേഹം തളരുന്നപോലെ തോന്നി. ഒരാശ്രയത്തിനെന്നോണം നീതുവിന്റെ ഇടംകൈയിൽ മുറുകെ പിടിച്ചു.. അവളുടെ കൈയുടെ വിറയലിൽനിന്നും നീതുവിന് എന്തോ പ്രശ്നമുണ്ടെന്നു മനസ്സിലായി. നീയാരാടി എന്നോട് ചോദിക്കാൻ? മാറി നിക്കടി അങ്ങോട്ട്.. എനിക്ക് സംസാരിക്കേണ്ടത്. ദാ ഇവളോടാ.... എന്റെ ലെച്ചുസിനോട്..... ആകെ അന്ധാളിച്ചുനിൽക്കുന ലെച്ചുവിനെ നോക്കി അവൻ പറഞ്ഞു...

നീയെന്താ മോളേ ഇങ്ങനെ നോക്കുന്നത്? ഈ വിശ്വട്ടനെ ആദ്യമായിട്ട് കാണുന്നപോലെ? ആഹാ നീയാളങ്ങു സുന്ദരിയായിട്ടുണ്ടല്ലോ? ഇപ്പോൾ നിന്നെ കാണുമ്പോൾ ഉണ്ടല്ലോ കൈയോടെ പൊക്കിക്കൊണ്ടുപോയി അങ്ങ് കെട്ടാനാ തോന്നണേ? അവൻ ലെച്ചുവിന്റെ ചുറ്റും നടന്നു ഒന്നുഴിഞ്ഞുനോക്കി പറഞ്ഞു. ലെച്ചു ആകെ പേടിച്ചു നീതുവിന്റെ ചുമലിൽമുറുകെ പിടിച്ചുനിന്നു. അവളുടെ അവസ്ഥ മനസ്സിലാക്കിയെന്നോണം നീതു അവളെ ചേർത്തുപിടിച്ചു. നീ വാ നമുക്ക് നാട്ടിൽപോകാം.. ഞാൻ അന്നേ പറഞ്ഞിരുന്നതല്ലേ ഇത്തവണ കാവിലെ ഉത്സവത്തിന് നമ്മുടെ കെട്ടു നടത്തണമെന്ന്.. ഇനി ഒന്നൊന്നര മാസമേയുള്ളു.. അതിനിടയ്ക്ക് ഈ പഠിത്തമൊന്നും ശരിയാകില്ല. ഇനിം നിര്ബദ്ധമാണെങ്കിൽ അവിടെ എവിടേലും ഒരു കോളേജിൽ ചേർക്കാം.. വിശ്വൻ വണ്ടിയിൽ ചാരി കൈകെട്ടിനിന്നുകൊണ്ടു പറഞ്ഞു. പിന്നേ നീയിപ്പോ നിൽക്കുന്നത് നിന്റെ അച്ഛൻപെങ്ങളുടെ കൂടെയല്ലേ.. ആ നിൽപ്പ് എനിക്ക് ഒട്ടുമങ്ങു ദഹിക്കുന്നില്ല.. അതോണ്ട് മോള് വാ നമുക്കങ്ങു പോകാം..

അതും പറഞ്ഞു വിശ്വൻ പോയി വണ്ടിയുടെ കോഡ്രൈവർ ഡോർ തുറന്നു. വരാനായി അവളോട്‌ കൈയെടുത്തുകാട്ടി. ലെച്ചു നീതുവിനെയൊന്നു നോക്കി. അവളുടെ പുറകിലേക്കു മാറിനിന്നു. നീതുവിന് കുറച്ചെന്തൊക്കെയോമാത്രമേ മനസ്സിലായുള്ളു. എന്നാലും വിശ്വന്റെ മനസ്സിലിരുപ്പ് പിടികിട്ടി. അവൾ ചുറ്റുംനോക്കി ആരുംതന്നെ അടുത്തെങ്ങുമില്ല. ഡീ.. നിന്നോടല്ലേ പറഞ്ഞേ വന്നു വണ്ടിയിൽ കയറാൻ.. എന്റെ സ്വഭാവം നിനക്ക് നന്നായറിയാല്ലോ? ഒരു പൂച്ചക്കുഞ്ഞിനെ തൂക്കിയെടുത്തു കൊണ്ടുപോകുന്നപോലെ എടുത്തോണ്ടുപോകും. ഒരു കുഞ്ഞും ചോദിക്കാൻ വരില്ല.. ഞാൻ വരണില്ല... വിശ്വട്ടൻ പൊയ്ക്കോ... മെല്ലെ മുഖമുയർത്തി ഒരുവിധം ലെച്ചു പറഞ്ഞൊപ്പിച്ചു. നിന്നെ കൊണ്ടുപോകാൻ പറ്റുമോന്നു ഞാൻ ഒന്നു നോക്കട്ടെ... വിശ്വൻ ഡോർ വലിച്ചടച്ചുകൊണ്ടു ലെച്ചുവിനടുത്തേയ്ക് വന്നു. അവളുടെ കൈയിൽ പിടിച്ചുവലിച്ചു കൊണ്ട് വണ്ടിയ്ക്കടുത്തേയ്ക് കൊണ്ടുപോയി. ഡോർ തുറക്കാനായി ഹാന്ഡിലിൽ കൈവെക്കും മുന്നേ വേറൊരു കൈ അവിടെ സ്ഥാനം പിടിച്ചിരുന്നു. ലെച്ചു ആളെനോക്കി... നന്ദേട്ടൻ... അവളുടെ നാവുകൾ മന്ത്രിച്ചു.... ഞാൻ വരണില്ല... വിശ്വട്ടൻ പൊയ്ക്കോ...

മെല്ലെ മുഖമുയർത്തി ഒരുവിധം ലെച്ചു പറഞ്ഞൊപ്പിച്ചു. നിന്നെ കൊണ്ടുപോകാൻ പറ്റുമോന്നു ഞാൻ ഒന്നു നോക്കട്ടെ... വിശ്വൻ ഡോർ വലിച്ചടച്ചുകൊണ്ടു ലെച്ചുവിനടുത്തേയ്ക് വന്നു. അവളുടെ കൈയിൽ പിടിച്ചുവലിച്ചു കൊണ്ട് വണ്ടിയ്ക്കടുത്തേയ്ക് കൊണ്ടുപോയി. ഡോർ തുറക്കാനായി ഹാന്ഡിലിൽ കൈവെക്കും മുന്നേ വേറൊരു കൈ അവിടെ സ്ഥാനം പിടിച്ചിരുന്നു. ലെച്ചു ആളെനോക്കി... നന്ദേട്ടൻ... അവളുടെ നാവുകൾ മന്ത്രിച്ചു.... അപ്പോഴേയ്ക്കും നീതുവും നന്ദനെക്കണ്ടിരുന്നു. നന്ദൻ സർ...... അവളും പതിയെ പറഞ്ഞു. നന്ദൻ മറുകൈകൊണ്ടു ലെച്ചുവിനെ പിടിച്ചു തന്റെ പുറകിൽ മാറ്റി നിർത്തി... പെട്ടെന്നായതിനാൽ വിശ്വന് ഒന്നും പ്രതികരിക്കാനായില്ല... അവള് പറഞ്ഞില്ലേ വരണില്ലാന്ന്.. പിന്നേ കൊണ്ടുപോകാൻ നിനക്കെന്താ ഇത്ര അത്യാവശ്യം.... വിശ്വനെ രൂക്ഷമായി നോക്കിക്കൊണ്ട് അവൻ ചോദിച്ചു.. ഞാൻ കെട്ടാൻ പോകുന്ന പെണ്ണാ ഇവള്.. ഇവളെ ഞാൻ എനിക്ക് ഇഷ്ടമുള്ളിടത്തേയ്ക് കൊണ്ടുപോകും. അത് ചോദിക്കാൻ നീയാരാടാ? വിശ്വന് ദേഷ്യം അടക്കാനായില്ല... ഓഹോ കെട്ടണംന്നു നീ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ? ലെച്ചുവിനെ ഒന്നു നോക്കിയശേഷം നന്ദൻ തുടർന്നു..

ലെച്ചു കൂടുതൽ നന്ദനോട് ചേർന്നു പേടിച്ചു നിന്നു.. പിന്നേ ഞാൻ ആരാണെന്ന് നിനക്ക് നന്നായറിയാല്ലോ മോനേ വിശ്വാ... നിന്നെപോലെതന്നെ ഇവളുടെ മുറച്ചെറുക്കൻ... ഇവിടെ വന്നു ഇവളെ പിടിച്ചുകൊണ്ട് പോകാൻ നീയാരാടാ? ഒരു ചെറു ചിരിയോടെ നന്ദൻ ചോദിച്ചു. ഓഹോ..... അപ്പോൾ നീ രണ്ടും കൽപ്പിച്ചാണോ? എടോ വാധ്യാരെ കോളേജിൽ പിള്ളേരോട് ഷൈൻ ചെയ്യുന്നപോലെ ഈ വിശ്വനോട് കളിക്കാൻ വന്നാൽ ദാ കഴുത്തിനു മേലെ ഈ തല കാണില്ല.. നന്ദന്റെ കഴുത്തിൽ കുത്തി പുറകിലേക്കു തള്ളിക്കൊണ്ട് അവൻ പറഞ്ഞു. നന്ദൻ ഒന്നു പുറകിലേക്കു വേച്ചു പോയി. ലെച്ചു അവനെ പിടിച്ചുനിർത്തി. വിശ്വാ ദേ ആൾക്കാരൊക്ക ശ്രദ്ധിക്കുന്നു. ഇവിടെക്കിടന്നു ഒരു സീൻ ഉണ്ടാക്കാനാണേൽ മോനേ നീ വന്നപോലെ തിരിച്ചുപോകില്ല.. ദാ... ഈ നിൽക്കുന്ന ലക്ഷ്മിയുടെമേൽ നിനക്ക് ഒരു ബന്ധവുമില്ല.... അതുകൊണ്ട് മോൻ വന്ന ഉദ്ദേശം നടക്കില്ല. തനിക്കു പുറകിൽ നിന്ന ലെച്ചുവിനെ മുന്നിലേയ്ക്ക് നീക്കി നിർത്തി അവൻ പറഞ്ഞു. ആഹ്ഹ്... സമ്മതിച്ചു എനിക്ക് ഒരു അവകാശവുമില്ല. അപ്പോൾ നിന്റെ റോൾ എന്താടാ $$&&&? നന്ദന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ചുകൊണ്ട് വിശ്വൻ ചോദിച്ചു...

ഷർട്ടിന്റെ കോളറിൽ അമർന്ന വിശ്വന്റെ കൈയിലേക്ക് നോക്കി അത് കുടഞ്ഞെറിഞ്ഞുകൊണ്ടു നന്ദൻ പറഞ്ഞു... ഇവളുടെ ലോക്കൽ ഗാർഡിയൻ.... കോളേജ് രേഖകളിലെല്ലാം ഞാൻ ആണ്... അതായത് ഈ നന്ദഗോപൻ ആണ് ഇവളുടെ ലോക്കൽ ഗാർഡിയൻ.... അതുകൊണ്ടു ഇവളെ ഇപ്പോൾ ഇവിടുന്നു കൊണ്ടുപോകാൻ എനിക്ക് മാത്രമേ അവകാശമുള്ളൂ... ഇവൾക്ക് സമ്മതമാണെങ്കിൽ.... അതും പറഞ്ഞു നന്ദൻ ലെച്ചുവിനോട് തിരിഞ്ഞു പറഞ്ഞു... പോയി കാറിൽ ഇരിക്ക്.... നീതു നീയും... മാറി നിന്ന നീതുവിനെ നോക്കി കൂട്ടിച്ചേർത്തു.. ദേഷ്യം കടിച്ചമർത്തി മുഷ്ടിചുരുട്ടി വിശ്വൻ വണ്ടിയിൽ ആഞ്ഞടിച്ചു.. പിന്നേ ഒരുകാര്യം ശ്രദ്ധിച്ചു കേട്ടോ... ലെച്ചുവിന്റെ ഈ ഗാർഡിയൻ പോസ്റ്റ്‌ വൈകാതെ ഞാൻ പെർമെനന്റ് ആക്കും.. അതുകൊണ്ട് മോൻ ഇനി അവളുടെ പുറകെ നടന്നു കാലു കഴയ്ക്കണ്ട... കേട്ടല്ലോ? വിശ്വനടുത്തായി ചേർന്നു നിന്നുകൊണ്ട് പതിയെ ചെവിയോരം നന്ദൻ മൊഴിഞ്ഞുകൊണ്ട് വന്നു കാറിൽ കയറി. കാർ സ്റ്റാർട്ട് ആക്കുന്നതിനുമുന്നെ ലെച്ചുവിനടുത്തായി വന്നു വിശ്വൻ പറഞ്ഞു. ഡീ.. ദേ ഇവനെക്കണ്ടു നീ കൂടുതൽ നെഗളിക്കണ്ട... ഇവനുള്ളത് ഞാൻ വൈകാതെ കൊടുത്തോളാം.. നിനക്ക് എന്നെ നന്നായറിയാല്ലോ അല്ലേ...

അതൊക്കെയൊന്ന് പറഞ്ഞുകേൾപ്പിക്ക്.... പിന്നെ.... ഞാൻ ഇപ്പോൾ പോകുന്നത് കണ്ടു എല്ലാം കഴിഞ്ഞെന്നു വിചാരിക്കണ്ട... വരുന്ന ഉത്സവത്തിന് നമ്മുടെ കല്യാണം തീരുമാനിച്ചപോലെതന്നെ നടക്കും... അതിനു എന്തേലും മാറ്റം വന്നാൽ... അങ്ങ് തറവാട്ടിൽ ഈ ബുദ്ധിയൊക്കെ നിനക്ക് ഉപദേശിച്ചുതരുന്ന ആ കിളവനും കിളവിയുമുണ്ടല്ലോ.... അവരെ ഞാൻ അങ്ങ് തീർക്കും.. അതുകൊണ്ട് ഇനിയുള്ള സമയം നന്നായി ആലോചിക്കൂ... എന്നിട്ട് നല്ല കുട്ടിയായി നമ്മുടെ കല്യാണത്തിന് വാ... ഇപ്പോൾ ചേട്ടൻ പോട്ടേ മോളെ.... അതും പറഞ്ഞു വിശ്വൻ ഒരു പുച്ഛച്ചിരിയോടെ നന്ദനെയൊന്നുനോക്കി.... എന്നാൽ നന്ദൻ ഇതൊന്നും ശ്രദ്ധിക്കാത്തപോലെ സ്റ്റിയറിങ്ങിൽ താളമടിച്ചിരുന്നു... അതുകണ്ടിട്ടു വിശ്വന് ദേഷ്യം വന്നെങ്കിലും കടിച്ചുപിടിച്ചു തിരിഞ്ഞുനടന്നു.. നന്ദൻ അപ്പോഴേ കാർ തിരിച്ചു പോയി... പകയെരിയുന്ന കണ്ണുകളിൽ കൗശലക്കാരന്റെ കുശാഗ്രതയോടെ വിശ്വൻ ആ കാഴ്ച നോക്കി നിന്നു...... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story