ലക്ഷ്മീനന്ദനം: ഭാഗം 15

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ചുട്ടുപൊള്ളുന്ന അവളുടെ മനസ്സിന്... തളർന്നുതുടങ്ങിയ അവൾക്കു... അപ്പോൾ ആവശ്യം ദുഃഖങ്ങൾ ഇറക്കിവയ്ക്കാനൊരു ചുമലാണെന്നു അവന് തോന്നി.. ആദ്യം ഒന്നുമടിച്ചെങ്കിലും പിന്നീട് അവളെ പതിയെ ചേർത്തുപിടിച്ചു.. തന്റെ ചുമലിൽ തലചായ്ച്ചു ആഴിയുടെ വിധൂരതയിലേയ്ക് കണ്ണുംനട്ടിരിയ്ക്കുന്ന ആ പെൺകുട്ടിയോട് ഒരേ സമയം വാൽസല്യവും സ്നേഹവും ഒരുപോലെ തോന്നി... എത്ര നേരം അങ്ങനെ ഇരുന്നെന്നറിയില്ല.... നന്ദൻ വിളിക്കാനും പോയില്ല. മനസ്സിലെ സംഘര്ഷങ്ങള്ക്കു ആശ്വാസം ഈ ചുമലുകളാകുമെങ്കിൽ ജീവിതകാലം മുഴുവൻ നിന്റെ ദുഃഖങ്ങൾ ഇവിടിറക്കി വെച്ചോളൂ... നന്ദൻ മനസ്സിൽ പറഞ്ഞു... വൈകുന്നേരത്തോടടുത്തപ്പോഴേയ്കും കടത്തീരത്തു ആൾത്തിരക്ക് ഏറാൻ തുടങ്ങി. കുറേ നേരം ഉള്ളിലെ വിഷമങ്ങളെല്ലാം മറന്നു... സുരക്ഷിതത്വത്തിന്റെ തണലിൽ ഇരുന്നതിന്റെ ആശ്വാസത്തിൽ അവൾ നേരം പോയതറിഞ്ഞില്ല.... ചുറ്റും തിരക്കാവണതറിഞ്ഞപ്പോൾ അവൾ പതിയെ എഴുന്നേറ്റു....

ഇത്രയും നേരം നന്ദന്റെ ചുമലിലാണ് താൻ കിടന്നതെന്നോർത്തപ്പോൾ തെല്ലൊരു ജാള്യത തോന്നി... ലെച്ചു.. പോകാം.... നന്ദൻ ചോദിച്ചു... അവൾ ശരിയെന്നു തലകുലുക്കി... നന്ദൻ എഴുന്നേറ്റു പുറത്തെ മണലൊക്കെ തട്ടിക്കളഞ്ഞു... ലെച്ചുവിന് നേരെ കൈനീട്ടി.... ആദ്യം ഒന്നുമടിച്ചെങ്കിലും പിന്നേ പതിയെ അവന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റു... വീട്ടിൽ എത്തിയപ്പോൾ പുറത്തു ചന്ദ്രൻ ചെടികൾക്ക് വെള്ളം നനയ്ക്കുന്നുണ്ടായിരുന്നു.. അടുത്തുതന്നെ പൂക്കുടയിൽ പൂക്കൾ ഇറുത്തുകൊണ്ടു ലീലാമ്മയുമുണ്ട്... കാറിൽനിന്നും ഇറങ്ങിയ ലെച്ചുവിന്റെ മങ്ങിയ മുഖവും ചുവന്നുകലങ്ങിയ കണ്ണുകളും ലീലയെ ഭയപ്പെടുത്തി.. അവർ അവൾക്കടുത്തേയ്ക് വന്നു പറന്നുകിടന്ന മുടിയൊക്കെ മെല്ലെ പുറകിലേയ്ക്കൊതുക്കിക്കൊണ്ട് ചോദിച്ചു.. എന്താ മോളെ.. എന്താ നിന്റെ മുഖമാകെ വല്ലാണ്ടിരിക്കുന്നത്? വയ്യേ? പക്ഷേ.... പ്രത്യേകിച്ച് പ്രതികരണമൊന്നും അവളിൽനിന്നുണ്ടായില്ല.. അതുകണ്ടു ചന്ദ്രൻ നന്ദനോടായി ചോദിച്ചു.. എന്താടാ മോൾക്ക് പറ്റിയെ? എന്താ കാര്യം? അത്.. അച്ഛാ.. ഇന്ന് വിശ്വൻ വന്നിരുന്നു കോളേജിൽ ഇവളെത്തിരക്കി... ലെച്ചുവിനെ കൊണ്ടുപോകാനായാ വന്നേ...

നന്ദൻ അവിടെ നടന്നതെല്ലാം അവരോടു പറഞ്ഞു. മ്മ്... അപ്പോൾ അതുവരെയായി കാര്യങ്ങൾ...മോളുടെ മുത്തശ്ശൻ പറഞ്ഞത് ശരിയാ.. ഇനിയും ഒന്നും താമസിപ്പിച്ചുകൂടാ... ലീലേ... നീ മോളെയും കൂട്ടി അകത്തേയ്ക്കു വാ.. എനിക്ക് കുറച്ചു കാര്യങ്ങൾ പറയാനുണ്ട്.. ചുമലിൽ ഇട്ടിരുന്ന തോർത്തു കുടഞ്ഞു മുഖം തുടച്ചുകൊണ്ട് അകത്തേയ്ക്കു കയറുന്നതിനിടയിൽ ചന്ദ്രൻ പറഞ്ഞു.. നന്ദാ.. മോനേ നീയും വേണം... തിരിഞ്ഞുനിന്നുകൊണ്ടു അയാൾ പറഞ്ഞു... ലീലാ ലെച്ചുവിനെ അകത്തേയ്ക്കു കൊണ്ടുചെന്നു.. അവർ പോകുന്നത് ഒരുനിമിഷം നോക്കി നിന്ന ശേഷം അവനും പുറകെ ചെന്നു. ഡൈനിങ്ങ് ടേബിളിനരികിൽ ഒരു ചെയർ വലിച്ചിട്ടു ഇരിക്കുന്നതിനൊപ്പം ഒരു ഗ്ലാസിൽ വെള്ളം പകർന്നു കുടിച്ചുകൊണ്ട് തനിക്കരികിലായി നിൽക്കുന്ന മക്കളെ നോക്കി ചന്ദ്രൻ തുടർന്നു.. മോളെ ഇന്ന് രാവിലെ മാമ പറയാനുണ്ടെന്ന് പറഞ്ഞില്ലേ.. അക്കാര്യമാ... ഞാൻ ഇവിടേയ്ക്ക് വരുന്ന വഴി മുത്തശ്ശനെ കണ്ടിരുന്നല്ലോ അപ്പോൾ മുത്തശ്ശൻ സൂചിപ്പിച്ച കാര്യമാണ്... വിശ്വൻ എന്തിനാണ് മോളുടെ പുറകെ കൂടിയതെന്നറിയാല്ലോ?

മോളുടെ അമ്മയുടെയൊക്കെ മരണശേഷം നിന്നെ ഏറ്റെടുത്തു വളർത്തുമ്പോൾ നല്ലൊരു ഭാവി നിനക്കുണ്ടാകണേയെന്നെ ആ പാവങ്ങൾ ആഗ്രഹിച്ചുള്ളു.. എന്നാൽ വിശ്വന്റെയും അവന്റെ അച്ഛന്റെയും രൂപത്തിൽ ആ ആഗ്രഹങ്ങൾക്ക് മേൽ കരിനിഴൽ വീണു. ചെറുപ്പത്തിലേ തന്നെ നിന്നെയും അവരെയുമൊക്കെ നശിപ്പിച്ചു സ്വത്തുക്കൾ തട്ടിയെടുക്കുമെന്നു തോന്നിയപ്പോൾ ആണ് കുടുംബ വക്കിലിന്റെ നിർദ്ദേശപ്രകാരം സ്വത്തുക്കൾ നിന്റെ പേരിൽ പ്രേത്യേക വ്യവസ്ഥകളോടെ എഴുതി വെച്ചേ.. നിനക്ക് പതിനെട്ടു വയസ്സ് കഴിഞ്ഞ് കല്യാണംകഴിയുമ്പോൾ മാത്രമേ സ്വത്തുക്കൾ നിനക്ക് പൂർണാധികാരത്തോടെ സ്വന്തമാകുകയുള്ളുവെന്നു. അതിനുമുൻപ് നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലു പറ്റിയാൽ അത് ചാരിറ്റി ട്രസ്റ്റിലേയ്ക് പോകും.. ആ ഒരു ബോണ്ട്‌ ആണ് ഇതുവരെയുള്ള നിന്റെ ആയുർരേഖ... എന്നാൽ ഇപ്പോൾ നിനക്ക് പതിനെട്ടു വയസ്സു പൂർത്തിയായ സ്ഥിതിയ്ക്ക് ഇനി അവർ അടങ്ങിയിരിക്കില്ല..

അത് മുന്നിൽക്കണ്ടാണ് മുത്തശ്ശനും മുത്തശ്ശിയും മോളെ ഇവിടേയ്ക്ക് അയച്ചത്... നിന്റെ ജീവിതം സുരക്ഷിതമാക്കാൻ... ഞാനും ലീലയും ഭാനുവിനെപ്പോലെ നിന്നെയും ഞങ്ങളുടെ മകളെപ്പോലെ... അല്ല... മകളായേ കണ്ടിട്ടുള്ളു.. ഇനിയും എല്ലാ അവകാശത്തിലും മകളായി കൂടെവേണമെന്നേ ഞങ്ങൾ ആഗ്രഹിക്കുന്നത്... ചന്ദ്രൻ പറഞ്ഞു നിർത്തി.. മുത്തശ്ശൻ ഒരു ആഗ്രഹം പറഞ്ഞു.. മോളുടെ വിവാഹം ഉടനെ നടത്തണമെന്ന് ... നേരത്തെയാണെന്നറിയാം എന്നാലും ഇപ്പോൾ അതേയുള്ളു വഴി... ലെച്ചു ഒരുനിമിഷം ഞെട്ടിപ്പോയി . അതേ നിൽപ്പിൽ നോട്ടം നന്ദനിലേക്കായി .. അവനും ഇതേ അവസ്ഥയായിരുന്നു . ലെച്ചുവിനോട് തന്റെ മനസ്സ് തുറന്നശേഷം സമയം പോലെ വീട്ടിൽ അവതരിപ്പിക്കാമെന്നാണ് കരുതിയിരുന്നത് . എന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമോയെന്നു ഒരുനിമിഷം ശങ്കിച്ചു.. മോളെ ലെച്ചു... ഇത് നിന്റെ ജീവിതമാണ്.. ഒരിക്കലും ഒരടിച്ചേൽപ്പിക്കലാകരുത്... അതുകൊണ്ട് ആലോചിച്ചു തീരുമാനിക്കണം.. മുത്തശ്ശൻ ഒരു ആഗ്രഹം പറഞ്ഞു.. മോളെ...

അത് പറഞ്ഞു നന്ദനെയൊന്നു നോക്കി.. എന്നിട്ട് വീണ്ടും തുടർന്നു.. മോളെ... നന്ദനെക്കൊണ്ട് കെട്ടിച്ചാലോയെന്ന്.. മോളോട് ചോദിച്ചു സമ്മതമാണെങ്കിൽ മാത്രം... പെട്ടെന്ന് കേൾക്കാനാഗ്രഹിച്ചത് കേൾക്കുമ്പോഴുള്ള ആ സന്തോഷമുണ്ടല്ലോ... ടെൻഷന്റെ കൊടുമുടിയിൽ നിന്നും അപ്രതീക്ഷിതമായി ആശിച്ചതു കൈവരുമ്പോൾ... ആ അനുഭൂതിയായിരുന്നു നന്ദന്... ലെച്ചുവിനു തെല്ലൊരു ആശ്വാസമാണ് തോന്നിയത്. സ്വപ്നങ്ങളില്ലാതിരുന്ന ഞാൻ അറിയാതെയെങ്കിലും ഒരുനിമിഷം നന്ദേട്ടൻ എന്റെ കൂടെ എന്നും ഉണ്ടാകണേയെന്നാശിച്ചു പോയി.. വേറൊരാളെ കണ്ടെത്തി തരുവാണെങ്കിൽ പോലും മറുത്തൊരക്ഷരം പറയാൻ കഴിയില്ല. കാരണം തന്നെ സംരക്ഷിയ്ക്കുന്നവരെ ഒരിക്കലും വിഷമിപ്പിക്കരുതല്ലോ... ആരെയും അറിഞ്ഞുകൊണ്ടു അപകടത്തിലേയ്ക് ചാടിക്കരുതല്ലോ.. എന്നാൽ ഇപ്പോൾ അത് സത്യമായിരിക്കുന്നു.. മോനേ നന്ദാ.. അച്ഛൻ ആദ്യമായി മോനോട് ചോദിക്കാതെ...അതും മോന്റെ ജീവിതത്തിൽ പ്രധാനപ്പെട്ട ഒരു കാര്യത്തിൽ തീരുമാനമെടുത്തു..

മുത്തശ്ശൻ അംഗനൊരു ആഗ്രഹം പറഞ്ഞപ്പോൾ... ഒന്നുമില്ലെങ്കിലും എന്റെ ദേവിയുടെ മോളല്ലേ.. അവളെ ആ ദുഷ്ടന് എറിഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല.. തെറ്റായെങ്കിൽ ഈ അച്ഛനോട് പൊറുക്കണം.. ചന്ദ്രൻ പറഞ്ഞു മുഴുമിപ്പിക്കും മുന്നേ നന്ദൻ പറഞ്ഞു.. അച്ഛാ.. എന്തായിത് അച്ഛൻ ഇതുവരെ എന്റെ ജീവിതത്തിൽ മോശം വരുന്നൊന്നും ചെയ്തിട്ടില്ല. അപ്പോൾ ഇത്രയും ഇമ്പോര്ടന്റ്റ്‌ ആയ ഒരു ഡിസിഷൻ ആലോചിക്കാതെ എടുക്കില്ലെന്നറിയാം.. അച്ഛന്റെ തീരുമാനത്തിന് ഞാൻ ഒരിക്കലും എതിര് നിൽക്കില്ല.. ലെച്ചുവിന് എന്നെ സ്വീകരിക്കാൻ കഴിയുമെങ്കിൽ എനിക്കും പൂര്ണസമ്മതമാണ്.. അതും പറഞ്ഞു ലെച്ചുവിന്റെ മുഖത്തേയ്ക്കു നോക്കിയപ്പോൾ കണ്ടു നിറഞ്ഞ മിഴികൾക്കുള്ളിലെ തിളക്കം.. മോനേ.. അച്ഛൻ പറഞ്ഞുവെന്നുകരുതി ഒരിക്കലും സമ്മതിക്കരുത്.. ഇല്ലച്ഛാ അച്ഛൻ പറഞ്ഞതുകൊണ്ടല്ല എനിക്ക് ലെച്ചുവിനെ ഇഷ്ടമാണ്.. അതുപറയുമ്പോൾ നന്ദന്റെ കണ്ണുകൾ ലെച്ചുവിൽ തന്നെയായിരുന്നു.. അവന്റെ വാക്കുകൾ മനസ്സുനിറയ്ക്കുന്നതവളറിഞ്ഞു.. അവളെ ചേർത്തുപിടിച്ചു ലീലാമ്മ നെറുകയിൽ മുത്തി. ഇതും കേട്ടുകൊണ്ടാണ് ഡ്യൂട്ടിക്ക് പോകാനായി ഭാനു അങ്ങോട്ടേയ്ക്ക് റെഡിയായി വന്നത്..

ലെച്ചുവിനെ ഏട്ടന് ഇഷ്ടമാണെന്നറിയാവുന്നതുകൊണ്ട് തന്നെ കൂടുതൽ സന്തോഷമായവൾക്ക്. അവൾ ലെച്ചുവിനടുത്തേയ്ക്കുവന്നു അവളെ തിരിച്ചുനിർത്തി ചോദിച്ചു.. നീയൊന്നും പറഞ്ഞില്ലല്ലോ ലെച്ചു.. എന്റെ ഏട്ടനെ നിനക്ക് ഇഷ്ടായോ? നാണം കലർന്ന ഒരു പുഞ്ചിരിയോടെ അവൾ തലകുലുക്കി.. ഏയ്... ഇങ്ങനെ തലകുലുക്കിയാൽ പോരാ.. വാ തുറന്ന് പറയ് പെണ്ണേ.. നിനക്ക് സമ്മതമാണോ? മ്മ്.. സമ്മതം.. ലെച്ചു പറഞ്ഞു.. ലെച്ചുവിന്റെ വായിൽനിന്നും അതുകേട്ടപ്പോൾ നന്ദന് എന്തെന്നില്ലാത്ത സന്തോഷം തോന്നി.. നന്ദാ.. മോളെ.. അപ്പോൾ ഞാൻ മുത്തശ്ശനോട് പറയട്ടെ... നമുക്കിതങ്ങു നടത്താമെന്ന്.. ചന്ദ്രൻ ചോദിച്ചു.. അച്ഛാ.. ഭാനുവിന്റെ കല്യാണം ഒന്നു കഴിയട്ടെ.. പിന്നേ ലെച്ചുവും കുഞ്ഞല്ലേ... നന്ദൻ അഭിപ്രായപ്പെട്ടു.. നന്ദാ... സ്ഥിതി ഇതായോണ്ടല്ലേ പറഞ്ഞേ... അല്ലേല് അവളുടെ കഴിഞ്ഞ് മോൾടെ പഠിപ്പും കഴിഞ്ഞ് മതിയായിരുന്നു.. ചന്ദ്രൻ ചിന്തയോടെ പറഞ്ഞു.. ഇല്ലച്ഛാ.. അവനെ എങ്ങനെ ഒതുക്കണമെന്നു എനിക്കറിയാം... പിന്നേ ഇനി ഇവളുടെ മേൽ അവൻ അധികാരം പറഞ്ഞു വരാതിരിക്കാനുള്ളതൊക്കെ ഞാൻ ചെയ്തോളാം.. നിങ്ങളൊക്കെ കൂടുണ്ടായാൽ മതി.. അതുപറയുമ്പോൾ നന്ദന്റെ കണ്ണുകൾ സമ്മതത്തിനായി ലെച്ചുവിനെ തേടിയെത്തി. ചെറുപുഞ്ചിരിയോടെ മുഖം അമർത്തിത്തുടയ്ക്കുന്ന ലെച്ചുവിനെ കണ്ടപ്പോൾ മൗനമായി സമ്മതം നൽകിയെന്ന് മനസ്സിലായി.

ഭാനുവിന് നൈറ്റ്‌ ഡ്യൂട്ടി ആയതുകൊണ്ട് ലെച്ചു റൂമിൽ തനിച്ചായി. എത്ര കിടന്നിട്ടും ഉറക്കം വന്നില്ല.. കണ്ണടയ്ക്കുമ്പോൾ വിശ്വന്റെ വെല്ലുവിളികളും ഇതുവരെയുള്ള കയ്‌പേറിയ ഓർമകളാണ് കണ്മുന്നിൽ തെളിയുന്നത്.. ഒട്ടും വയ്യാതെയായപ്പോൾ അവൾ പതിയെ റൂം തുറന്ന് പുറത്തിറങ്ങി. ടെറസ്സിലേക്കുള്ള ഡോർ തുറന്നു അവിടെയുള്ള പടിയിലിരുന്നു.. ആകാശത്തു ചന്ദ്രനും നക്ഷത്രങ്ങളും ശോഭിച്ചു നിൽക്കുന്നു.. പെട്ടെന്നാണ് ചുമലിൽ ഒരു കരസ്പർശം അറിഞ്ഞത്.. തിരിഞ്ഞു നോക്കാതെതന്നെ അത് ആരാണെന്നവൾക്കു മനസ്സിലായി... നിലാവിന്റെ ശോഭയിൽ നീർതുള്ളികൾ തിളങ്ങുന്ന ആ കണ്ണുകളിൽ നോക്കിയപ്പോളവനു മനസ്സിലായി അവൾ കരയുകയാണെന്ന്.. ആ നിറഞ്ഞ മിഴികൾ തുടച്ചവൻ പറഞ്ഞു.. ഒരുപാട് അനുഭവിച്ചെന്നറിയാം... പക്ഷെ ഇനി കരയരുത്... എന്റെ അവസാനശ്വാസം വരെ നിന്നില്നിന്നും ഇനി ഒരു മോചനമില്ല പെണ്ണേ... അവന്റെ കണ്ണുകളിൽ തന്നോടുള്ള പ്രണയത്തിന്റെ തിരകൾ അലയടിക്കുന്നതവൾ സന്തോഷത്തോടെ നോക്കിക്കണ്ടു.. നന്ദേട്ടാ... ഞാൻ... എനിക്ക്.... പേടിയാ... ഞാൻ കാരണം.. എന്നെ സ്നേഹിച്ചതു കാരണം എന്തേലും.... വാക്കുകൾ ഗദ്ഗധത്തിൽ മുറിഞ്ഞുപോകുമ്പോൾ ഏങ്ങലുകൾ ശക്തിപ്രാപിച്ചു..

ഞാൻ ഏട്ടന്റെ ജീവിതത്തിൽ... വന്നത്... വാക്കുകൾ മുഴുമിപ്പിക്കാൻ സമ്മതിക്കാതെ നന്ദൻ അവളുടെ വായ പൊത്തി.. ശേഷം പറഞ്ഞു... തേടിപ്പിടിച്ചതുമല്ല.... തേടിവന്നതുമല്ല............. വിധി നിന്നെ എന്നിലേയ്ക്ക് എത്തിച്ചതാണ്... മതിവരുവോളം സ്നേഹിക്കാൻ.... എന്നും എന്റെ പാതിയായി കാക്കാൻ.... തിളക്കമാർന്ന കൺകോണുകൾ പരസ്പരം സ്നേഹത്തിന്റെ ആഴം വിളിച്ചോതുന്നുണ്ടായിരുന്നു.... മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ.... മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ.. ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..ആരാരിരം.. ഇരുളുമീ ഏകാന്തരാവിൽതിരിയിടും വാർത്തിങ്കളാക്കാം.. മനസ്സിലെ മൺകൂടിനുള്ളിൽമയങ്ങുന്ന പൊൻ‌വീണയാക്കാം.. ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെഈണങ്ങൾ ഞാനേറ്റു വാങ്ങാം ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂമുത്തെല്ലാം എന്നുള്ളിൽ കോർക്കാം... കവിളിലെ കാണാനിലാവിൽകനവിന്റെ കസ്തൂരി ചാർത്താം... മിഴിയിലെ ശോകാർദ്രഭാവം മധുരിയ്ക്കും ശ്രീരാഗമാക്കാം.. എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെമന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം.. കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്മംഗല്യത്താലിയും ചാർത്താം........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story