ലക്ഷ്മീനന്ദനം: ഭാഗം 17

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നിനക്കെന്താ നന്ദൻ സാറുമായിട്ട് ഇടപാട്? ഒരു കാറിൽ വരുന്നത് കണ്ടല്ലോടി? തീപാറുന്ന കണ്ണുകളുമായവൾ ചോദിച്ചു.. ലെച്ചു ഒരുനിമിഷം എന്തുപറയണമെന്നറിയാതെ കുഴങ്ങി.. എടി.. പറയാൻ... അവൾ ലെച്ചുവിന്റെ കൈകൾ ശക്തിയിലമർത്തി പറഞ്ഞു.. ആഹ്ഹ് ! വേദന കൊണ്ടവൾ പുളഞ്ഞു . നന്ദൻ സാറിന്റെ അപ്പച്ചിയുടെ മകളാണ് ഞാൻ ചേച്ചി.. ഇവിടെ നന്ദൻ സാറിന്റെ വീട്ടിൽ നിക്കാണ്.. അതുകേട്ട വർഷയുടെ മുഖം കൂടുതൽ ചുവന്നു... അതവൾക്കു ഒരു പുതിയ അറിവായിരുന്നു... ദേ... ഒരുകാര്യം ഞാൻ പറഞ്ഞേക്കാം.. നന്ദൻ സാർ..... എന്റെയാ..... എന്റെ മാത്രം.... ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാ... അതിനിടയിൽ വന്നു കയറിയാൽ വെച്ചേക്കില്ല നിന്നെ ഞാൻ... നിനക്കറിയില്ല ഈ വർഷയെ.... അവൾ വാശിയോടെ പറഞ്ഞുകൊണ്ട് കൈ ഊക്കോടെ എറിഞ്ഞുകൊണ്ടു പോയി... വർഷയുടെ വാക്കുകൾ ലെച്ചുവിന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.. ഒരുവേള മനസ്സിൽ ഏതാണ് സത്യമെന്ന ചോദ്യം ഉയർന്നു... ഡീ.... നീ ഇവിടെ വന്നു നിക്കാണോ?

ഇതാണോ നിന്റെ പത്തു മിനിറ്റ്... ലെച്ചുവിനെ കാണാതെയായപ്പോൾ നീതു അന്വേഷിച്ചു വന്നു.. എടി... ഉച്ചയ്ക്ക് ശേഷം ലാബ് ആണ്... ഇവിടിങ്ങനെ നിന്നാൽ പോകാൻ താമസിക്കില്ലേ... നന്ദൻ സാർ പറഞ്ഞതല്ലേ ഫസ്റ്റ് ഡേ ആയോണ്ട് നേരത്തെ ചെല്ലണമെന്ന്.. അവൾ ഓർമിപ്പിച്ചു.. ലെച്ചുവിന്റെ ഭാഗത്തുനിന്നും അനക്കമൊന്നുമില്ലാത്തതുകൊണ്ടു നോക്കിയപ്പോൾ കണ്ണൊക്കെ നിറഞ്ഞു മുഖമൊക്കെ ചുവന്നിരിക്കുന്നു.. എന്തോ പ്രശ്നമുണ്ടെന്നു നീതുവിന് മനസ്സിലായി.. ലെച്ചു... മോളേ എന്താടി..?.. എന്താ നീ കരയുവാണോ? അവൾ ലെച്ചുവിനെ ഇരുചുമലിലും പിടിച്ച് തനിക്കുനേരെ നിർത്തി ചോദിച്ചു. അപ്പോഴാണ് ലെച്ചുവിന്റെ കൈത്തണ്ട ചുവന്നു കിടക്കുന്നതവൾ കണ്ടത്...... കൈയിലെ ചെയിൻ ഉരഞ്ഞു കുതഞ്ഞു കിടക്കുന്നു... അയ്യോ ഇതെന്താടി.. എന്താ പറ്റിയെ? എന്തേലുമൊന്നു പറയ്‌ കൊച്ചേ? അവൾ വീണ്ടും വീണ്ടും ചോദിച്ചു.. അത്.... നീതു..... വർഷ ചേച്ചി വന്നിരുന്നു... ലെച്ചു വർഷ പറഞ്ഞതൊക്കെ അവളോട് പറഞ്ഞു....

എടി.. വർഷ ചേച്ചി പറഞ്ഞതൊക്കെ സത്യമായിരിക്കോ? നന്ദേട്ടൻ.... ഒന്നുപോടി.... പിന്നെ നന്ദൻ സാറിന് അങ്ങനൊന്നും കാണില്ല... അവള് വെറുതേ നിന്നെ പേടിപ്പിക്കാൻ പറഞ്ഞതായിരിക്കും.. പക്ഷേ ഈ കൈയില് കിട്ടിയ ഹാൾമാർക് അത്ര ശരിയല്ലല്ലോ? അത് ഒന്ന് ചോദിക്കണ്ടേ? ലെച്ചുവിന്റെ കൈ പിടിച്ച് നോക്കിക്കൊണ്ട് നീതു പറഞ്ഞു.... വേണ്ടെടി... അതൊക്കെ പോട്ടെ... ഇനി ഇതിന്റെ പേരിലൊരു വഴക്ക് വേണ്ട.... ആ അർജുൻ അറിഞ്ഞാല് അതുമതി... ലെച്ചു പറഞ്ഞു.. ആ അത് ഞാൻ ആലോചിക്കട്ടെ ഇപ്പോൾ നീ വാ നമുക്ക് ക്ലാസ്സിൽ പോകാം.. ലഞ്ച് കഴിച്ചു ലാബിൽ പോകണ്ടേ... നീതു ചോദിച്ചു. നീതുവിനൊപ്പം നടക്കുമ്പോഴും മനസിൽ നിറയെ വർഷയുടെ വാക്കുകളായിരുന്നു.. മനസ്സിലെ വാഗ്‌വാദങ്ങൾക്കൊടുവിൽ നന്ദനോടുള്ള വിശ്വാസത്തിന്റെ തട്ടിനായിരുന്നു തൂക്കം കൂടുതൽ... ക്ലാസ്സിലേയ്ക് നടക്കുന്നതിനിടയിൽ സ്റ്റാഫ്‌റൂമിന്‌ മുന്നിലൂടെ പോകുമ്പോൾ നന്ദന്റെ ടേബിളിലേയ്ക് നോക്കാൻ മറന്നില്ല...

അവന്റെ മുഖം കണ്ടപ്പോൾ ആ കണ്ണുകളിൽ തുടിക്കുന്ന തന്നോടുള്ള പ്രണയം കണ്ടപ്പോൾ ഇതുവരെ അദ്ദേഹത്തെ അവിശ്വസിച്ചതോർത്തു അവൾ സ്വയം നീറി. ക്ലാസിലെത്തി ആഹാരമൊക്കെ കഴിച്ചു നേരെ കെമിസ്ട്രി ലാബിലേയ്ക് പോയി... ക്ലാസ്സ്‌ തുടങ്ങി ആദ്യത്തെ ലാബാണ്.... അതിന്റെ ഒരു ആകാംഷയും പേടിയും എല്ലാ കുട്ടികൾക്കും ഉണ്ടായിരുന്നു... അവർ ലാബിലെത്തുന്നതിന് മുൻപേ തന്നെ നന്ദൻ എത്തിയിരുന്നു.. ഓരോ കുട്ടികൾക്കും അവരവരുടെ സീറ്റ്‌ അലോട്ട് ചെയ്യുകയായിരുന്നു. ലാബിലേയ്ക് കയറിയ ലെച്ചുവിനെ നന്ദൻ നോക്കിയെങ്കിലും അവൾ മുഖം കൊടുത്തില്ല.. തന്റെ മുഖം കണ്ടാൽത്തന്നെ നന്ദന് എന്തോ പ്രശ്നമുണ്ടെന്ന് ഉറപ്പായും കണ്ടുപിടിക്കുമെന്നവൾ ഭയന്നു. ഇതിന്റെ പേരിൽ വഴക്കുണ്ടാക്കി വർഷയെ ചൊടിപ്പിക്കേണ്ടെന്നു കരുതി. അതും ബാധിക്കുക നന്ദേട്ടനെയാണല്ലോ അവളോർത്തു.. ലാബിൽ കയറിയിട്ടും ഇവളെന്താ എന്നെയൊന്നു നോക്കുകപോലും ചെയ്യാത്തെ നന്ദനോർത്തു...

ലെച്ചുവിന്റെ പേരുവിളിച്ചപ്പോൾ അവളൊന്നു മടിച്ചു... പോകാതിരിക്കാൻ പറ്റില്ലല്ലോ.. കള്ളം പിടിക്കപ്പെടുമോയെന്നു ഭയന്നവൾ മെല്ലെ അവനടുത്തേയ്ക് ചെന്നു.. രെജിസ്റ്ററിൽ പേരും രജിസ്റ്റർ നമ്പറും എഴുതി അവൾക്കായി അലോട്ട് ചെയ്ത സീറ്റ്‌ നമ്പറും എക്വിപ്മെന്റ്‌സും നൽകി.. അത് അവൾ രെജിസ്റ്ററിൽ എഴുതിക്കൊണ്ടിരുന്നപ്പോൾ നന്ദൻ പതിയെ അവളോട് ചോദിച്ചു... എന്താ ലെച്ചു... എന്തേലും പ്രശ്നമുണ്ടോ? ഇല്ല... അവൾ മുഖത്തുനോക്കാതെ പറഞ്ഞുകൊണ്ട് എഴുത്തുതുടർന്നു.. അവൻ ഒന്നും മനസ്സിലാകാതെ അവൾ എഴുതുന്നത് നോക്കിയിരുന്നു... പെട്ടെന്നാണ് അവളുടെ വലതു കൈത്തണ്ടയിൽ ചുവന്നുതടുത്തു കിടക്കുന്നതവന്റെ ശ്രദ്ധയിൽ പെട്ടത്.. ലെച്ചു എന്താ ഇത്.. ഇതെങ്ങനെ പറ്റി? അവളുടെ കൈ പിടിച്ചുനോക്കിക്കൊണ്ടവൻ ചോദിച്ചു... എന്തുപറയണമെന്നറിയാതെ അവൻറെ മുഖത്തേയ്ക്കു നോക്കിനിൽക്കാനേ അവൾക്കായുള്ളു... ഇതേസമയം കഴിഞ്ഞ അവറിൽ ലാബിൽ മറന്നുവെച്ച കോട്ടെടുക്കാൻ വന്നതായിരുന്നു വർഷ..

നന്ദൻ ലാബിലുണ്ടെന്നറിഞ്ഞുള്ള വരവായതുകൊണ്ട് ടീച്ചേർസ് ടേബിളിനടുത്തായുള്ള വാതിലിലൂടെ അകത്തു കയറാമെന്നു കരുതി... അതാകുമ്പോ അവനെ കാണാനും മിണ്ടാനും പറ്റുമല്ലോ... അതുമോർത്തു ചുണ്ടിലൊരു പുഞ്ചിരിയുമായി വാതിൽക്കലെത്തിയ വർഷ ആകെ ദേഷിച്ചുവിറച്ചു.. ലെച്ചുവിന്റെ കൈകൾ തന്റെ കൈകൾക്കുള്ളിലാക്കിയിരിക്കുന്ന നന്ദനെയാണ്... വാതിൽക്കൽ ആളനക്കം കണ്ടപ്പോൾ നന്ദൻ പെട്ടെന്ന് അവളുടെ കൈകൾ മോചിപ്പിച്ചു.. കണ്ണിൽ അഗ്നിയുമായി നിൽക്കുന്ന വര്ഷയെയാണ് നന്ദൻ കണ്ടത്... നന്ദന്റെ നോട്ടം കണ്ടു തിരിഞ്ഞു നോക്കിയ ലെച്ചുവും ഒരുനിമിഷം അവളെക്കണ്ട് ഞെട്ടി..

തന്റെ കൈകളിലേക്കും വര്ഷയെയും മാറിമാറി നോക്കി.. വർഷ കാര്യം പറഞ്ഞിട്ട് എടുക്കാൻ അകത്തേയ്ക്കു കയറി... സൈഡ് ടേബിളിൽ മണ്ണണ്ണയിൽ ചെറു കഷ്ണമായി സൂക്ഷിച്ചിരിക്കുന്ന സോഡിയം കണ്ടപ്പോൾ അതിലൊരെണ്ണം അവളാരും കാണാതെടുത്തു.. പെട്ടെന്ന് തന്നെതിരികെ പോകാനായിറങ്ങി.. എക്വിപ്മെന്റ്സ് റിസീവ് ചെയ്തു സീറ്റിലേയ്ക് മടങ്ങുന്ന ലെച്ചുവിനടുത്തെത്തിയതും ആരും കാണാതെ വർഷ അതവളുടെ ഡ്രെസ്സിലേക്കിട്ടു.. നിമിഷങ്ങൾക്കകം അതുകത്തി.. ഷിഫോണിന്റെ ഒരു റെഡ് കളർ ടോപായിരുന്നു uലെച്ചു ധരിച്ചിരുന്നത്.. തീ പെട്ടെന്ന് ആളിക്കത്തി.. അതുകണ്ട നന്ദൻ ഓടി വന്നു.. ഡ്രെസ്സിലെ തുണിയുടെ സ്‌മോക്കിങ് സ്മെൽ ലെച്ചുവിനെ വല്ലാതെ തളർത്തി.... വാടിക്കുഴഞ്ഞു താഴേയ്ക്കു വീഴും മുന്നേ രണ്ടു കൈകൾ അവളെ താങ്ങിപിടിച്ചിരുന്നു........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story