ലക്ഷ്മീനന്ദനം: ഭാഗം 18

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഡ്രെസ്സിലെ തുണിയുടെ സ്‌മോക്കിങ് സ്മെൽ ലെച്ചുവിനെ വല്ലാതെ തളർത്തി.... താഴേയ്ക്കു വീഴും മുന്നേ രണ്ടു കൈകൾ അവളെ താങ്ങിപിടിച്ചിരുന്നു. അടയുന്ന കണ്പോളകൾക്കിടയിലൂടെയവൾ കണ്ടു തന്നേ താങ്ങിപ്പിടിച്ചു നിൽക്കുന്ന നന്ദനെ.. പെട്ടെന്നവൻ അവളെ കോരിയെടുത്തു ടീച്ചേർസ് ഡെസ്കിലെ ബെഞ്ചിൽ കിടത്തി... അപ്പോഴേയ്ക്കും ലെച്ചുവിന്റെ ബോധം പൂർണമായും മറഞ്ഞിരുന്നു... ഏറ്റവും പുറകിലായാണ് നീതുവിന്റെ സീറ്റ്‌. അതുകൊണ്ടുതന്നെ അവളിങ്ങെത്തിയപ്പോഴേയ്കും നന്ദൻ ലെച്ചുവിനെ ബെഞ്ചിൽ കൊണ്ടുപോയി കിടത്തിയിരുന്നു... കൂട്ടം കൂടിനിൽക്കുന്ന കുട്ടികളെ വകഞ്ഞുമാററി നീതു എത്തിയപ്പോൾ കണ്ടത് വാടിത്തളർന്നുകിടക്കുന്ന ലെച്ചുവിനെയാണ്.. അപ്പോഴാണ് നന്ദൻ ലെച്ചുവിന്റെ ഡ്രസ്സ്‌ ശ്രദ്ധിക്കുന്നത്. ഷിഫോൺ ആയതുകൊണ്ടുതന്നെ കത്തിയഭാഗം തീ കെട്ടിട്ടും ഉരുകി പോകുന്നുണ്ടായിരുന്നു.. അതിന്റെ ചൂടിൽ നീറുന്നതിന്റെ അസ്വസ്ഥത വേദനയായി മുഖത്തും പ്രതിഫലിച്ചു ...

പെട്ടെന്നുള്ള ഷോക്കിൽ തളർച്ച തോന്നിയതാണ്.. ഒരാളിവിടെ നിന്നിട്ടു ബാക്കിയെല്ലാവരും ക്ലാസ്സിലേയ്ക് പൊയ്ക്കോളൂ... എക്വിപ്മെന്റ്സ് കിട്ടാത്തവർക്ക് നെക്സ്റ്റ് ഡേ ഇന്റർവെൽ ടൈമിൽ തരാം.. അതുപറഞ്ഞു നന്ദൻ നീതുവിനെ നോക്കി.. അതിന്റെ അർത്ഥം മനസ്സിലായിട്ടെന്നോണം അവൾ മുന്നോട്ടുവന്നു.. അപ്പോഴേയ്ക്കും ബാക്കിയുള്ളവർ ഓരോരുത്തരായി പിരിഞ്ഞുപോയി . നന്ദൻ പെട്ടെന്നുതന്നെ മേശ വലിപ്പിൽ നിന്നും കത്രികയെടുത്തു ടോപ്പിന്റെ കത്തിയഭാഗം കട്ട്‌ ചെയ്തുമാറ്റി... ലെഗ്ഗിൻസ് ആയിരുന്നതുകൊണ്ടുതന്നെ അതിൽ തീ പടർന്നിട്ടില്ലായിരുന്നു.. ടോപ്പിന്റെ ബോട്ടം സൈഡിലാണ് സോഡിയം വീണിരുന്നത്.. അതിനാൽ തന്നേ അവൾ ധരിച്ചിരുന്ന ലോങ്ങ്‌ ടോപ്പിന്റെ കാൽ മുട്ടുവരെയുള്ള ഭാഗം മാത്രമേ കത്തിയിരുന്നുള്ളു. കാലിൽ പറ്റിച്ചേർന്നുകിടക്കുന്ന ലെഗ്ഗിൻസ് കണ്ടപ്പോൾ തന്റെ ലാബ്‌കോട്ട്‌ ഊരി അവൻ അവളെ പുതപ്പിച്ചു.. നീതു അപ്പോഴേയ്ക്കും കുറച്ച് വെള്ളം കൊണ്ടുവന്നു ലെച്ചുവിന്റെ മുഖത്തേയ്ക്കു തളിച്ചു.. ലെച്ചു... മോളേ.. kannuthurakkedaa..... നന്ദൻ പതിയെ അവളുടെ കവിളിൽ തട്ടി വിളിച്ചു... ലക്ഷ്മി.. എടി.... കണ്ണുതുറക്കെടി.... അവളുടെ കിടപ്പുകണ്ടു നീതുവിന് പേടിയായി തുടങ്ങിയിരുന്നു...

തലയാകെ പൊട്ടിപ്പിളരുന്ന വേദനയോടെയാണ് ലെച്ചു കണ്ണുതുറന്നത്.. നന്ദന്റെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു.... കണ്ണുതുറന്നപ്പോൾ ആദ്യം കണ്ടത് തന്റെ നേരെ ആർദ്രമായി നോക്കുന്ന നിറഞ്ഞ കണ്ണുകളെയാണ്... നീതുവിനും അതിശയമായിരുന്നു ക്ലാസ്സിൽ സ്ട്രിക്ട് ആയ എപ്പോഴും ഗൗരവത്തിൽ നടക്കുന്ന നന്ദൻ സാറിന്റെ ഈ ഭാവം... നിലത്തേക്ക് ഊർന്നുവീഴാൻ തുടങ്ങുന്ന ലെച്ചുവിനെക്കണ്ടപ്പോൾ മറ്റൊന്നും ശ്രദ്ധിച്ചില്ല.. അപ്പോൾ താൻ നിൽക്കുന്നത് ലാബിലാണെന്നും തന്റെ വിദ്യാർത്ഥികളാണ് ചുറ്റും നിൽക്കുന്നതെന്നും ആലോചിച്ചില്ല.. ഓടിച്ചെന്നു താങ്ങി നിർത്തുവായിരുന്നു എന്റെ ലെച്ചുവിനെ.. അവളുടെ ഡ്രെസ്സിലേയ്ക്ക് പടർന്ന തീയുടെ ചൂടിൽ വെന്തുരുകിയതു എന്റെ ഹൃദയമായാണ് തോന്നിയത്.. വാരിയണച് നെഞ്ചോടു ചേർത്തു ഇവിടെ കിടത്തുമ്പോഴും മനസിൽ പ്രാണൻ പറിയുന്ന വേദനയായിരുന്നു... ഇപ്പോഴാണ് ശ്വാസം നേരെ വീണത്...എന്തൊക്കെ ശ്രദ്ധിച്ചാലും ലെച്ചുവിന്റെ ഈ അവസ്ഥയിൽ ഞാൻ പരിസരം മറക്കുമെന്ന പൂര്ണബോധ്യമുള്ളതുകൊണ്ടാണ് ബാക്കിയുള്ളവരോട് ക്ലാസ്സിൽ പോകാൻ പറഞ്ഞത്.... നന്ദൻ ഓർത്തു... ലെച്ചു പതിയെ തലയിൽ കൈ അമർത്തിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചു..

നന്ദൻ അവളെ മെല്ലെ താങ്ങി തന്നേ ചാരിയിരുത്തി.... ലക്ഷ്മി.. എടി.. ഇപ്പോൾ എങ്ങനെയുണ്ട്? അവളുടെ കാൽക്കൽ ബെഞ്ചിലായി ഇരുന്നുകൊണ്ട് നീതു ചോദിച്ചു.. തലയൊക്കെ നല്ല ഭാരം പോലെ തോന്നാ... പെട്ടെന്ന് പേടിച്ചുപോയി... അവൾ പറഞ്ഞു.. എന്താ പറ്റിയെ ലെച്ചു..? നന്ദൻ ചോദിച്ചു. അറിയില്ല നന്ദേട്ടാ... എക്വിപ്മെന്റ്സ് കൊണ്ടുപോയപ്പോൾ വർഷ ചേച്ചി വരുന്നത് കണ്ടായിരുന്നു ...പിന്നേ എന്താ സംഭവിച്ചതെന്ന് ഓർമയില്ല... മ്മ്... ഞാൻ ഒന്ന് നോക്കട്ടെ... അതും പറഞ്ഞു അവൻ ലെച്ചുവിനെ നീക്കിയിരുത്തി ഉള്ളിൽ നോക്കാനായി പോയി... ലെച്ചുവിന്റെ കൈയിൽനിന്നും വീണുടഞ്ഞ ടെസ്റ്റുബുകളുടെയും. ബിക്കാറുകളുടെയും അവശിഷ്ടങ്ങൾ അവൻ പതിയെ പെറുക്കി മാറ്റി... ഗ്ലാസ്‌ പീസുകൾ ബിന്നിലേക്കിട്ട് തിരിയുമ്പോഴാണ് അവിടെ സോഡിയം സൂക്ഷിച്ചിരുന്ന ബീക്കർ ചരിഞ്ഞു മണ്ണെണ്ണ തൂവിയിരിക്കുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്.. ഏകദേശം കാര്യങ്ങളൊക്കെ പിടികിട്ടിയ നന്ദൻ ലെച്ചുവിനടുത്തെത്തി പറഞ്ഞു.. വർഷ അവൾക്കു നിന്നോടെന്താ ദേഷ്യം? അവൻ ചോദിച്ചു.. ലെച്ചുവിന്റെ മനസ്സിലേയ്ക്ക് രാവിലെ ലൈബ്രറിയിൽ വെച്ചു നടന്ന സംഭവങ്ങളാണ് ഓടിയെത്തിയത്... അത് നന്ദേട്ടാ....

ലെച്ചു പറയണോ വെണ്ടയോയെന്നു ആലോചനയോടെ നിന്നു. അവൾ പറയില്ല.. ഞാൻ പറയാം സാർ... നീതു ഉണ്ടായതെല്ലാം പറഞ്ഞു.. കേൾക്കുംതോറും നന്ദന്റെ കണ്ണുകൾ കുറുകുന്നതും മുഖം ദേഷ്യം കൊണ്ട് ചുവക്കുന്നതും ലെച്ചു ഭീതിയോടെ നോക്കിക്കണ്ടു.. അവൾക്കു എന്നോട് ഒരു താത്പര്യമുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.. പക്ഷേ ഇങ്ങനെ നിന്നെ അപകടപ്പെടുത്താൻ തക്ക ശക്തിയുള്ളത്ര ദേഷ്യമായി അത് മാറിയെന്നു ഞാൻ അറിഞ്ഞില്ല.. നിങ്ങൾ ഇവിടിരിക്ക് ഞാൻ ഇപ്പോൾ വരാം.. പുറത്തേയ്ക്കു പോകാനായി തിരിഞ്ഞുകൊണ്ട് അവൻ പറഞ്ഞു... നന്ദേട്ടാ.. വേണ്ട... എനിക്കിപ്പോ കുഴപ്പമൊന്നുമില്ല.. ഇനി വഴക്കൊന്നും വേണ്ട.. ലെച്ചു അവനെ പുറകില്നിന്നും വിളിച്ചുകൊണ്ടു പറഞ്ഞു.. അത് ഞാൻ തീരുമാനിച്ചോളാം.. നീ പറയണ്ട... ഇത് ഇനിയും ചോതിക്കാതിരുന്നാൽ ഇനിയും അവൾ പലതും ചെയ്യും.. അതും പറഞ്ഞു നന്ദൻ പുറത്തേയ്ക്കു പോയി.. സാർ പറഞ്ഞതാ ശരി.. അവൾക്കു രണ്ട് കിട്ടേണ്ടതാ.. ലെച്ചുവിന്റെ കൈത്തണ്ട പിടിച്ചു നോക്കിയ ശേഷമവൾ പറഞ്ഞു.. നന്ദൻ തേർഡ് ഇയർ ക്ലാസ്സിൽ നോക്കിയെങ്കിലും വർഷയെ അവിടെങ്ങും കണ്ടില്ല....

നിരാശയോടെ തിരിയുമ്പോഴാണ് ക്ലാസിനു പുറത്തെ വാകച്ചോട്ടിൽ അർജുനന്റെയും കൂട്ടുകാരുടെയും അടുത്തായി വർഷ നില്ക്കുന്നത് അവൻ കണ്ടത്... വർഷാ.... നന്ദന്റെ വിളികേട്ട് അവൾ തിരിഞ്ഞുനോക്കി... തീപാറുന്ന നോട്ടത്തിൽനിന്നുതന്നെ അവന് കാര്യം മനസ്സിലായിയെന്നവൾക്കു തോന്നി.. ഒന്നുമടിച്ചുനിന്നിട്ടവൾ അടുത്തേയ്ക്കു ചെന്നു.. എ... എന്താ സാർ.... ഇങ്ങോട്ട് നോക്കെടി... നിനക്ക് കാര്യം അറിയില്ലേ... പതറി നിൽക്കുന്ന വർഷയെ നോക്കിയവൻ പറഞ്ഞു.. ഇ.. ഇല്ല... സാർ പറഞ്ഞാലല്ലേ അറിയുള്ളു... അവൾ മുഖത്തുനോക്കാതെ പറഞ്ഞു.. ലാബിൽ നീയെന്താ കാണിച്ചേ.? ലാബിലോ?.. എന്ത്?.. ഞാൻ എന്റെ കോട്ട് എടുക്കാൻ വന്നതാ... ഓഹോ... ആയിക്കോട്ടെ.... നീ ആ കൈ രണ്ടും ഒന്ന് നീട്ടിയെ.. അവൻ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ പറഞ്ഞു... അവൾ എന്തിനാണെന്നറിയാതെ പേടിച്ചു കൈകൾ രണ്ടും നീട്ടി.... എന്റെ നേരെ നീട്ടാനല്ല.. നിന്റെ മൂക്കിനോട് ചേർത്തു മണത്തുനോക്കൂ... അവൻ പറഞ്ഞു.. കൈ മൂക്കിനോട് ചേർത്തപ്പോൾത്തന്നെ മണ്ണെണ്ണയുടെ സ്മെൽ അവളുടെ മൂക്കിൽ അരിച്ചു കയറി... പക്ഷേ അതുതുറന്നുപറയാൻ മനസ്സിലെ ധാർഷ്ട്യം അനുവദിച്ചില്ല....

നീ പറയില്ലെന്നെനിക്കറിയാം... നീ സോഡിയം എടുത്ത കാര്യം മനസ്സിലാക്കാൻ നിന്റെ കൈയൊന്നും പിടിച്ചുനോക്കണ്ട.. ജസ്റ്റ്‌ അടുതിങ്ങനെ നിന്നാലും മതി.. മണ്ണെണ്ണയുടെ വാസന ഇങ്ങെത്തിക്കൊള്ളും.. നീ എന്തിനാണത് ചെയ്തെതെങ്കിലും ആ ഉദ്ദേശം നടക്കില്ല... അവൻ ഒരു പുശ്ചചിരിയോടെ പറഞ്ഞു.. പിന്നേ ഇനി അതും പറഞ്ഞു എന്നെയോ ലെക്ഷ്മിയെയോ ഉപദ്രവിച്ചാൽ നിനക്കെന്നെ അറിയാല്ലോ? നന്ദൻ വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞുതിരിഞ്ഞു.. സാർ ഒന്ന് നിന്നെ.... ഞാൻ തന്നാ ഇത് ചെയ്തത്... രാവിലെ ലൈബ്രറിയിൽ വെച്ച് വാണിംഗ് ചെയ്തതാ... പക്ഷേ അവള് കേട്ടില്ല... അപ്പോൾ പിന്നേ വർഷയ്ക്ക് ഇങ്ങനെയൊക്കെ പ്രതികരിക്കാനേ അറിയത്തൊള്ളൂ... ഡീ... നന്ദൻ ദേഷ്യത്തോടെ വിളിച്ചു.. ഇരച്ചുവന്ന ദേഷ്യം ചുറ്റുമൊന്നു കണ്ണോടിച്ചുകൊണ്ട് മുഷ്ടിചുരുട്ടി നിയന്ത്രിച്ചു.. ദേഷ്യപ്പെടണ്ട നന്ദൻ സാർ.... ഈ കോളേജിൽ ജോയിൻ ചെയ്ത ഫസ്റ്റ് ഡേ മുതൽ എന്റെ മനസിൽ കയറിയതാ സാറിന്റെ മുഖം... ... ഇതുവരെ ഒരു ക്ലാസ്സ്‌ പോലും മിസ്സ്‌ ആക്കിയിട്ടില്ല.... അത്രയ്ക്കു ഭ്രാന്താ നിങ്ങൾ എനിക്ക്... അപ്പോഴാ ഇന്നലെ വന്ന ഒരുത്തി നിങ്ങളുടെ കസിൻ ആണെന്നുംപറഞ്ഞു കൂടെ നടക്കുന്നത്.. എനിക്ക് സഹിക്കാൻ പറ്റില്ല...

അതുകൊണ്ട് പറയാ.... നിങ്ങൾ എനിക്ക് ഉള്ളതാ.. എനിക്ക് മാത്രം.. പിന്നേ ഇത് കംപ്ലയിന്റ് കൊടുക്കാൻ നിക്കാണേല്... നോ പ്രോബ്ലം... എന്റെ വഴി ഈസി ആകും.. ഞങ്ങടെ ക്ലാസ്സിലും കോളേജിലും ഒരുവിധം എല്ലാർക്കും എന്റെ ഈ ഭ്രാന്ത് അറിയാം.. നമ്മുടെ റിലേഷന് ഒരു പബ്ലിസിറ്റി കിട്ടാൻ അത് ഉപകരിക്കുമെങ്കിൽ എനിക്ക് സന്തോഷമേയുള്ളൂ.... ഈ ദേഷ്യമൊക്കെ ഞാൻ ആസ്വദിച്ചോളാം കേട്ടോ നന്ദൻ സാറേ.... അവളെ സാറായിട്ട് മാറ്റിനിർത്തുന്നതാ നല്ലത്... ഇനി എന്റെ വഴിയിൽ തടസ്സമായെങ്ങാനും വന്നാൽ കൊന്നുകളയും..... സാറിന് ഇപ്പോൾ ഈ വർഷയെ കുറച്ചൊക്കെ മനസ്സിലായിക്കാണുമല്ലോ... കൊന്നിരിക്കും... ആ... വർഷ പറഞ്ഞുവന്നത് പൂർത്തിയാക്കും മുന്നേ മുഖമടച്ചൊരു അടിയായിരുന്നു നന്ദന്റെ മറുപടി.. ചുവന്നു കലങ്ങിയ അവന്റെ കണ്ണുകളിൽ പാറുന്ന തീയിൽ വർഷയ്ക്കു അധികനേരം നോക്കിനിൽക്കാനായില്ല.... താഴേയ്ക്കു നോക്കി ഇടം കവിൾ പൊത്തി നിന്ന വർഷയോടായി പറഞ്ഞു ഇത് ഓർത്തുവെച്ചോ നീ... എന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് ലക്ഷ്മി ആയിരിക്കും... നീ രാവിലെ നടത്തിയ പ്രഹസനമൊക്കെ ഞാൻ അറിഞ്ഞു..

ഇനിയും എന്റെ പെണ്ണിന്റെ പിറകെ നടന്നു അവളെ ഉപദ്രവിക്കാനാണ് ഭാവമെങ്കിൽ ഈ നന്ദഗോപന്റെ തനി സ്വഭാവം നീയറിയും... ഒരു തക്കിതോടെ പറഞ്ഞു നന്ദൻ തിരിഞ്ഞു നടന്നു.. പകുതി നടന്നു തിരികെ വന്നു അവളുടെ വളം കവിൾ നോക്കിയൊന്നു കൊടുത്തിട്ട് കൈകുടഞ്ഞുകൊണ്ടവൻ പറഞ്ഞു.. ഞാൻ ആയിട്ട് ഇപ്പോൾ പരാതിയൊന്നും കൊടുക്കുന്നില്ല... അത് നിന്നെയോർത്തിട്ടല്ല... എന്റെ പെണ്ണിനെയോർത്തു... പിന്നെ നിനക്കെന്തെങ്കിലും പരാതിയുണ്ടെങ്കിൽ ദാ .... ഇപ്പൊത്തന്നതും ചേർത്തു കൊടുത്തോണം കംപ്ലയിന്റ് ലെറ്റെറിൽ.. ഈ നന്ദഗോപന് ഒരു നാണക്കേടുമില്ല... ഇതിന്റെ പേരിൽ ബ്ലാക്ക് മാർക്ക്‌ വീണാലും ഞാൻ അങ്ങ് സഹിക്കും... കേട്ടോടി.... നന്ദൻ പോയതും അർജുനും കൂട്ടരും ഓടി വര്ഷയ്ക്കടുത്തേയ്ക് വന്നു... എന്താടി.. അയാള് നിന്നെ തല്ലിയല്ലേ? നീ പറഞ്ഞതുകൊണ്ട് മാത്രമാ ഇങ്ങോട്ട് വരാതിരുന്നേ... അർജുൻ പല്ലുകടിച്ചുകൊണ്ട് പറഞ്ഞു.. സാരമില്ലെടാ...

ഞങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഞങ്ങൾ മാത്രം മതി.. അതാ ഇങ്ങോട്ട് വന്നപ്പോഴേ നിന്നോട് ഇടപെടേണ്ടെന്നു പറഞ്ഞത്... പിന്നെ ഇപ്പോൾ ഈ കിട്ടിയത്.. ഞാൻ അങ്ങ് സഹിച്ചു... തല്ലാനാണെലും എന്നെയൊന്നു തൊട്ടല്ലോ? പക്ഷേ അവൾ ലക്ഷ്മി.. അവളോട് ഞാൻ ക്ഷമിക്കില്ല... അയാളുടെ പെണ്ണാണെന്ന്.. അവളെ മാത്രേ കേട്ടുള്ളൂവെന്നു.... നീ നോക്കിക്കോ ഇന്ന് എന്നെ നിങ്ങടെമുന്നിലിട്ട് ഈ കോളേജിൽ വെച്ചു തല്ലിയില്ലേ... ഇതേ നിങ്ങടെ മുന്നിൽവെച്ചു നന്ദൻ സാർ തന്നേ പറയും എന്നെ കെട്ടിക്കോളാമെന്ന്... ഞാൻ പറയിക്കും.... ദേഷ്യത്തോടെ പറഞ്ഞു നടക്കുന്ന നന്ദനെ നോക്കി ഒരു ഗൂഢസ്മിതത്തോടെ കവിളിൽ തടവിക്കൊണ്ട് വർഷ പറഞ്ഞു........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story