ലക്ഷ്മീനന്ദനം: ഭാഗം 2

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഈറനണിഞ്ഞ എന്റെ കണ്ണുകൾക്കു മുന്നിലുള്ളതൊന്നും കാണാന്കഴിഞ്ഞല. അതുകൊണ്ടുതന്നെ ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാനും കഴ്ഞ്ഞില്ല. എങ്ങനെയോ ആ അവ്വർ കഴിഞ്ഞുപോയി. ബോർഡിൽ എഴുതുമ്പോഴും സർ ഇടക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു. ക്ലാസ്സ്‌ കഴിഞ്ഞപ്പോൾ സർ പോയി. ക്ലാസ്സിൽ വന്ന പുതിയ ആളെ പരിചയപ്പെടാൻ പലരും വന്നു. എങ്കിലും എനിക്കു കുറച്ചെങ്കിലും അടുപ്പം തോന്നിയത് നീതുവിനോടായിരുന്നു. അവൾ ടോട്ടലി ഒരു മോഡേൺ ഗേൾ ആണ്. മുടിയൊക്കെ സ്ട്രെയ്റ്റൺ ചെയ്തു. ജീൻസും ടോപ്പും ഒക്കെ ഇട്ടു. അവള് മുഖത്ത് സ്നേഹത്തിന്റെ പ്രകാശം ഉണ്ടായിരുന്നു. വിഷമിച്ചിരിക്കുന്ന എന്റെ അടുക്കലേക്കു ഒരു ചെറു പുഞ്ചിരിയുമായി എത്തിയ അവൾ സ്വയം പരിചയപ്പെടുത്തി. "hello, I'm neethu. neethu ghosh". എന്റെ സ്ഥലം കൊച്ചിയാണ്. ഇവിടെ ഹോസ്റ്റലിൽ നിൽക്കുന്നു. അവളുടെ സാന്നിധ്യം എനിക്കു കുറച്ചു ധൈര്യം തന്നു . ഞാനും എന്നെ പരിചയപ്പെടുത്തി. "ഞാൻ ലക്ഷ്മി. പാലക്കാട്‌ ആണ് സ്ഥലം.

ഇവിടെ അമ്മാവന്റെ വീട്ടിൽ താമസിച്ചു പഠിക്കുന്നു. " എന്റെ എൻട്രി കണ്ടിട്ടാകാം അവൾക്കു കാര്യം പിടികിട്ടി. ബാഗുമെടുത്തു എന്റെ അരികിൽ വന്നിരുന്നിട്ടു പറഞ്ഞു. പേടിക്കണ്ട, ആദ്യമായൊണ്ട് തോന്നണതാ. ഞാനും ഒരു നല്ല കമ്പനി നോക്കി ഇരിക്കാരുന്നു. ഇപ്പാ കിട്ടിയേ. ഇവിടെ എവിടാ സ്ഥലം? നീതു ചോദിച്ചു. കേശവദാസപുരം... ആ ഞാനും അവിടടുത്താ.ഈവെനിംഗ് നമുക്ക് ഒരുമിച്ച് പോകാം. വൈകുന്നേരം എങ്ങനെ വീട്ടിൽ പോകുമെന്ന് കരുതി വിഷമിച്ചു ഇരുന്ന എനിക്ക് അതൊരു ആശ്വാസമായി. ഇന്ന് ഉച്ചക്ക് ശേഷം ലാബ് ആയിരുന്നു. ഫസ്റ്റ് ദിവസം ആയതിനാൽ ലാബ്' ഉണ്ടായിരുന്നില്ല.. അങ്ങനെ ഉച്ചക്ക് വീട്ടിൽ പോകാനായി. നീതുവിന്റെ സഹായമുണ്ടായതു കൊണ്ട് പ്രശ്നമില്ലാതെ വീട്ടിൽ എത്താനായി..പാവം എനിക്ക് അവളെ ഒരുപാട് ഇഷ്ടായി. അങ്ങനെ ഞങ്ങളുടെ സൗഹൃദത്തിന്റെ അധ്യായം ഇവിടെ തുടങ്ങുന്നു. ഒപ്പം എന്റെ ജീവിതത്തിന്റെയും. **----**----==***-----***

വീട്ടിലെത്തി ഡ്രെസ്സൊക്കെ മാറി. അമ്മായിയുടെ അടുത്തെത്തി. ഞാൻ അമ്മായിയെ ലീലാമ്മയെന്നാണ്വിളിക്കാറ്. അമ്മായി ചായയക്ക്പലഹാരം ഉണ്ടാക്കുന്ന തിരക്കിലായിരുന്നു. കൂടെ ഞാനും കൂടി. പാലടയാണ് ഉണ്ടാക്കുന്നത്. ലീലാമ്മ പാചകം ചെയ്യുന്നത്കാണാൻ എന്തോ ഒരു പ്രത്യേക രസമാണ്..കാണാൻ മാത്രമല്ലാ ട്ടോ കഴിക്കാനും. മോൾക്ക് പാചകമൊക്കെ അറിയാമോ? കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന എന്നെ നോക്കി ലീലാമ്മ ചോദിച്ചു. മ്മ്.. അറിയാം. അമ്മമ്മ എല്ലാം പഠിപ്പിച്ചു തന്നിട്ടുണ്ട്. കൊള്ളാല്ലോ അപ്പൊ ആള് മിടുക്കിയാണല്ലോ? ഇവിടെ നന്ദന് വല്യ ഇഷ്ടാ പാലട. അല്ലാ മോള് നന്ദനെ മുതിർന്നിട്ട് കണ്ടിട്ടില്ലല്ലോ ? "നന്ദേട്ടൻ, " അങ്ങനെ ഒരു പ്രധാന വ്യക്തി കൂടി ഇവിടുണ്ട്. അതും ആലോചിച്ചു നിന്നപ്പോഴാണ് ലീലാമ്മ യുടെ അടുത്ത ചോദ്യം. അവൻ മോൾടെ കോളേജിൽ ആണല്ലോ വർക്ക്‌ ചെയ്യുന്നേ. മോള് കെമിസ്ട്രി അല്ലേ? അവൻ അവിടെ കെമിസ്ട്രി ലെക്ചറർ ആണ്. ഒരു മിന്നൽ പുറത്തൂടെ കടന്ന ഫീമായിരുന്നു.എന്റെ ദേവീ ഇന്ന് ക്ലാസ്സിൽ കണ്ട ആ സർ ആയിരിക്കുമോ പുള്ളി? ഏയ് ആയിരിക്കില്ല.ലീലാമ്മേടെ മോൻ ന്തായാലും അത്രെയും പരുക്കനായിരിക്കില്ല'.അതൊരു ദുഷ്ടൻ...

പക്ഷെ അയാടെ ഇടക്കുള്ള നോട്ടം ന്തോ മനസ്സീന്ന് മായണില്ല. ഇതൊക്കെ ഓർത്തു മെല്ലെ കോണി പടികൾ കയറി . ലീലാമ്മയോടൊപ്പം നിന്നപ്പോൾ സമയം പോയതറിഞ്ഞില്ല. കുളിക്കണം. നേരം സന്ധ്യ ആയി. വിളക്ക് കൊളുത്താൻ സമയമായി .വീട്ടിൽ ആയിരുന്നേൽ ഇപ്പോ അപ്പൂപ്പൻ വഴക് പറഞ്ഞേനെ. പെട്ടെന്നു ആണ് ഡോർ തുറന്നു ആരോ എതിരെ വരണത് നോക്കും മുൻപ് ഒരു കൂട്ടിയിടി കഴ്ഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഞാൻ അറിയാതെ വിളിച്ചു പോയി.. എന്റെ ദേവീ..... തല ഉയർത്തി നോക്കിയപ്പോൾ ആകെ ഞെട്ടിപ്പോയി. കോളേജിൽ രാവിലെ എന്നെ വഴക്കു പറഞ്ഞ സർ...... (തുടരും.... ) ************

ആദ്യമായി എഴുതുന്ന കഥയാണ്.. എല്ലാവരും സപ്പോർട്ട് ചെയ്യണം. എത്ര നന്നായിട്ടുണ്ട് എന്ന് അറിയില്ല. തെറ്റുകൾ ക്ഷമിക്കുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story