ലക്ഷ്മീനന്ദനം: ഭാഗം 21

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

രാവിലെ വളരെ നേരത്തെതന്നെ ഇരുവരും പാലക്കാടേക് തിരിക്കാൻ തീരുമാനിച്ചു... ചായ കഴിഞ്ഞു പോകാനായിറങ്ങിയപ്പോഴേയ്ക്കും ഭാനു ജോലികഴിഞ്ഞു വന്നിരുന്നു... ലെച്ചു നാട്ടിലേയ്ക്ക് പോകുന്നതിനാൽ ദാവണിയാണ് ഉടുത്തത്... നന്ദൻ വഴക്കുപറയുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും കാര്യമായ മാറ്റമൊന്നും കണ്ടില്ല.. ഒരുപാട് ദിവസങ്ങൾക്കു ശേഷം തന്റെ പ്രിയപ്പെട്ടവരേ കാണാൻ പോകുന്നതിന്റെ സന്തോഷവും വിശ്വന്റെ കാര്യമോർത്തുള്ള പേടിയും ഒരേപോലെ മനസിൽ നിറഞ്ഞിരുന്നു. നന്ദൻ ചായ കുടിച്ചുകൊണ്ടിരുന്നപ്പോഴാണ് ലെച്ചു ബാഗുമായി താഴേയ്ക്കു വന്നത്... ലെച്ചുവിന് കാര്യമായി ഒന്നും കൊണ്ടുപോകാൻ ഇല്ലായിരുന്നു... നന്ദന്റെ രണ്ടുജോഡി ഡ്രെസ്സും ദൂരയാത്ര പോകുന്നതല്ലേ അത്യാവശ്യം വേണ്ടതും എടുത്തു... സ്റ്റെപ്പിറങ്ങി താഴേയ്ക്കു വരുന്ന ലെച്ചുവിനെ നന്ദൻ കണ്ണിമയ്ക്കാതെ നോക്കിയിരുന്നു.. ആകാശനീല ബ്ലൗസും ബോർഡർ പിങ്ക് ഷെയ്ഡ് ഉള്ള പാവാടയും അതിനൊപ്പം പിങ്ക് കളർ ദാവണി..... കണ്ണുകളിൽ മഷിയെഴുതിയിട്ടുണ്ട്.... ഒരുകുഞ്ഞു പൊട്ടും ഭസ്മക്കുറിയും....

മുടി നന്നായി മെടഞ്ഞു മുന്പിലേയ്ക്കിട്ടിരിയ്ക്കുന്നു... ഒരു ചെറു പുഞ്ചിരിയോടെ സ്റ്റെപ്പിറങ്ങി വരുന്ന അവൾക്കു ഒരു പ്രേത്യേക ഭംഗി അവന് തോന്നി... ഏട്ടാ.... ഒരുമയത്തിലൊക്കെ നോക്ക്.... ഏട്ടനെന്താ അവളെ ആദ്യമായി കാണുവാണോ ? തൊട്ടടുത്തിരുന്നു കഴിക്കുകയായിരുന്ന ഭാനു ചിരിച്ചുകൊണ്ട് ചോദിച്ചു.. അമ്മേ..... നിങ്ങള് വരുമ്പോ ഇവളെ ഇവിടെത്തന്നെ നിർത്തിയേച്ചു വന്നാൽ മതിയേ... രണ്ടുദിവസം ചെവിയ്ക്കെങ്കിലും റസ്റ്റ്‌ കിട്ടുമല്ലോ ? അതുകേട്ട നന്ദൻ ഭാനുവിന്റെ തലയ്ക്കിട്ടു ഒരു കൊട്ടുകൊടുത്തുകൊണ്ട് പറഞ്ഞു... അയ്യടാ മോനേ..... ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം.... എനിക്കേ ലീവ് കിട്ടാൻ പഠിച്ച പതിനെട്ടും അതിന്റെ മൾട്ടിപ്പലും നോക്കി.. നോ രക്ഷ... അതോണ്ടാ അല്ലേല് രണ്ടിനെയും ഇങ്ങനെ സുഖിച്ചു പോകാൻ ഈ ജന്മത് സമ്മതിക്കില്ലായിരുന്നു.... ഭാനു ഒരു പിച്ച് അവന്റെ വയറ്റിനു കൊടുത്തുകൊണ്ട് പറഞ്ഞു.. അമ്മേ.... ഇവളെ നമുക്ക് പെട്ടെന്ന് കെട്ടിച്ചയക്കണം കേട്ടോ ? ഒരു രക്ഷയുമില്ല...... അവൻ അടുക്കളയിൽ ലീലാമ്മയെനോക്കി വിളിച്ചു പറഞ്ഞു... ഓഹ് ! കുറച്ചുദിവസമായി തലയ്ക്കു വെളിവുണ്ടായിരുന്നു...

രണ്ടും പരസ്പരം കണ്ടാല് തുടങ്ങും... ലീലാമ്മ ചിരിച്ചുകൊണ്ട് അവിടേയ്ക്കു വന്നു.. ഭാനു ചുണ്ട് കോട്ടി കാണിച്ചുകൊണ്ട് ലീലാമ്മ ടേബിളിൽ കൊണ്ടുവന്നുവെച്ച പ്ലേറ്റിൽനിന്നും ദോശയെടുത്തു കഴിച്ചു... ഇതെല്ലാം കേട്ടുചിരിച്ചുകൊണ്ടു സോഫയിൽ ചാരി നിൽക്കുവാണ് ലെച്ചു... മോളേ നീയെന്താ അവിടെ നിക്കണേ ? വാ വന്നുവല്ലതും കഴിക്ക് ... ലീലാമ്മ ഒരു പ്ലേറ്റ് എടുത്തു അതിലേയ്ക്ക് ദോശയും കടലക്കറിയും വിളമ്പി.. നന്ദനടുത്തായുള്ള ഒരു ചെയർ പിടിച്ചു നീക്കിയിട്ട് അവളോട് ഇരിക്കാൻ പറഞ്ഞു.. വേണ്ട ലീലാമ്മേ ഞാൻ എന്റെ സ്ഥിരം പ്ലേസിൽ ഇരിക്കാം... എനിക്ക് അവിടെ ലീലാമ്മയുടെ അടുത്തിരുന്നു കഴിക്കാനാ ഇഷ്ടം... പ്ലേറ്റ് കൈയിലെടുത്തുകൊണ്ട് ലെച്ചു പറഞ്ഞു.. ഇല്ലടാ... മോളിന്നു ഇവിടെയിരിക്കു അവിടെ ജോലിയൊക്കെ കഴിഞ്ഞു... ചന്ദ്രേട്ടൻ പറമ്പിലേക്ക് പോയേക്കല്ലേ.. വരുമ്പോഴേയ്ക്കും മതി... വാ... ഇവിടിരിക്ക് ഞാനും അടുത്തിരിയ്ക്കാം..

അവളെ പിടിച്ചിരുത്തിക്കൊണ്ട് ലീലാമ്മ പറഞ്ഞു.. ഈ ലെച്ചുവിന് ഒന്നുമറിയില്ല അമ്മേ... ദേ.... ഈ മുടി പിന്നാൻ എന്തോരം പരാക്രമമാ അവിടെ കാട്ടിതെന്നറിയോ ? ഒടുവിൽ ഞാൻ പിന്നിക്കൊടുത്തു... ഭാനു ചിരിച്ചു കൊണ്ട് പറഞ്ഞു.. ലെച്ചു അവളെയൊന്നു കൂർപ്പിച്ചുനോക്കി.... അതുസാരമില്ല...... നീയെന്റെ കൊച്ചിനെ കളിയാക്കണ്ട.... ലീലാമ്മ പറഞ്ഞു.. അല്ല.... നിങ്ങളിതുവരെ ഇറങ്ങില്ലേ... പെട്ടെന്നിറങ്ങാൻ നോക്ക്... അങ്ങെത്തുമ്പോൾ താമസിക്കും.... അവിടേയ്ക്കു വന്ന ചന്ദ്രൻ അവരെ നോക്കി പറഞ്ഞു..... ദാ.. ഇറങ്ങുന്നഛാ... നന്ദൻ പെട്ടെന്ന് കഴിച്ചെഴുന്നേറ്റു.. പിറകെ ലെച്ചുവും ചെന്നു.. സോഫയിൽ നിന്നും ബാഗെടുത്തു നന്ദൻ മുന്പേ നടന്നു... എല്ലാവരും അവരെ യാത്രയാക്കാൻ ഉമ്മറത്തേയ്ക് ചെന്നു... ലെച്ചു കാറിനടുത്തേയ്‌ക്കെത്തിയപ്പോഴേയ്കും നന്ദൻ ബാഗ് ബാക്ക് സീറ്റിലേയ്ക് വെച്ചിരുന്നു.. മക്കളെ സൂക്ഷിച്ചു പോയിട്ട് വാ... ഞങ്ങൾ ഉടനെ വരാം.... ചന്ദ്രൻ അതുപറയുമ്പോൾ ലെച്ചുവിന്റെ മുടിയിൽ തഴുകിക്കൊണ്ടിരുന്നു.. ശരി മാമേ... ലെച്ചു ചിരിച്ചുകൊണ്ട് തലകുലുക്കി... നന്ദാ... സൂക്ഷിക്കണം... അറിയാല്ലോ...

വിശ്വൻ വെല്ലുവിളിയും നടത്തി പോയിരിക്കാ... അവൻ എന്തായാലും അവിടെ വരും... ദാ.. ഇവളെ നിന്നെ ഏൽപ്പിച്ച സമാധാനത്തിലാ ആ പാവങ്ങളും പിന്നേ ഞങ്ങളും കഴിയണേ... അറിയാല്ലോ ? ചന്ദ്രൻ നന്ദനെ ഓർമിപ്പിച്ചു.. ആ.. പിന്നേ ഞാൻ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ ? നാളെത്തന്നെ യദുവിനെ ചെന്നു കാണണം.. അവിടെ നമ്മൾക്ക് എന്തേലും സഹായം വേണേല് അവനെ ഉള്ളൂ... ചന്ദ്രൻ പറഞ്ഞു.. ഇല്ലച്ഛാ... മറക്കാതെ ചെയ്തോളാം.. നിങ്ങൾ സമാധാനമായിട്ടിരിക്ക്... ദാ... ഇവൾ എനിക്ക് ആരാന്ന് ഞാൻ പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ ? അതുകൊണ്ട് ഒട്ടും ടെൻഷൻ വേണ്ട... ഈ കൊണ്ടു പോകുന്ന പോലെ ഇവളെ ഇവിടെ തിരികെ കൊണ്ടുവരും ഞാൻ.. നന്ദൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.. ലെച്ചു.. കയറ്... അവൻ ഡോർ തുറന്നുകൊണ്ട് അവളോട് കയറാൻ പറഞ്ഞു.. ഒന്നുകൂടി എല്ലാവരെയും നോക്കി യാത്രപറഞ്ഞുകൊണ്ട് അവൾ കാറിൽ കയറി.. നന്ദൻ അച്ഛനോട് പേടിക്കണ്ടായെന്നു കണ്ണുകാണിച്ചുകൊണ്ടു കാറെടുത്തു.. ആദ്യമായാണ് നന്ദനുമൊത്തു ഒരു ദൂരയാത്ര...

അതും തനിച്ച്... ലെച്ചു ഓർത്തു.. പക്ഷേ അത് ആസ്വദിക്കാനുള്ള മാനസികാവസ്ഥ അവൾക്കില്ലാത്തപോലെ തോന്നി.. ചന്ദ്രൻ വിശ്വനെക്കുറിച്ചു പറഞ്ഞപ്പോൾ അവന്റെ വെല്ലുവിളി വീണ്ടും വീണ്ടും മനസിൽ നിറയുന്നു... ഉത്സവത്തിന് എന്തായാലും അവൻ വരും.... നാട്ടിൽ പോകാതിരുന്നാൽ ഇവിടെ വന്നു എന്തൊക്കെ കാട്ടിക്കൂട്ടുമെന്നറിയില്ല.. അതിന്റെ ബാക്കി മുത്തശ്ശനും മുത്തശ്ശിക്കും കിട്ടും.. അതുകൊണ്ടാണ് നാട്ടിൽ പോകാമെന്ന് കേട്ടപ്പോൾ ആശ്വസിച്ചതു.. ഓരോന്നോർത്തു ലെച്ചു സീറ്റിൽ ചാരി കണ്ണടച്ചുകിടന്നു.. നന്ദന്റെ മനസ്സിലും ഇതൊക്കെത്തന്നെയായിരുന്നു... വിശ്വൻ വിവാഹത്തിനായി ഒരുങ്ങിയിരിക്കുകയാണ്.. കഴിഞ്ഞദിവസം ഇതിന്റെ പേരിൽ തറവാട്ടിൽ ചെന്നു ബഹളമുണ്ടാക്കിയെന്നും തന്റെ കാര്യം പറഞ്ഞപ്പോൾ മുത്തശ്ശനെ ഉപദ്രവിച്ചെന്നും അച്ഛൻ പറഞ്ഞിരുന്നു.. പാവം കൈക്കു ചെറിയ പൊട്ടലുണ്ട്... ലെച്ചു അറിഞ്ഞാൽ സഹിക്കാൻ പറ്റില്ല അതാണ്‌ ഇപ്പോൾ ഇങ്ങോനൊരു കാരണം പറഞ്ഞു കൊണ്ടുപോകുന്നത്.. പിന്നേ അവരെയും ശ്രധിക്കാമല്ലോ ?

അവിടെ അച്ഛന്റെ സുഹൃത്ത്‌ ഗോപി മാഷിന്റെ മകൻ യദുകൃഷ്ണൻ SI ആയി ചാര്ജടുത്തിട്ടുണ്ട്.. തന്റെ സുഹൃത്തുകൂടിയാണ്.. അവനും കൂടി പറഞ്ഞു ഇപ്പോൾ ലെച്ചു അവിടെയുണ്ടാകുന്നതാണ് നല്ലതെന്ന്.. വിശ്വനെ കുറച്ചുനാളത്തേയ്ക് പൂട്ടാനുള്ളതൊക്കെ അവനും നോക്കുന്നുണ്ട്... നന്ദൻ ഓർത്തു.. ലെച്ചുവിനെ നോക്കിയപ്പോൾ കാറിൽ കയറിയപ്പോൾ മുതൽ കണ്ണടച്ചിരിക്കുവാണ്.. ലെച്ചു... മോളേ.... അവൻ മെല്ലെ അവളെ തട്ടിവിളിച്ചു.. മ്മ്... എന്താ നന്ദേട്ടാ...? അവൾ കണ്ണുതുറന്നു നിവർന്നിരുന്നുകൊണ്ടു ചോദിച്ചു.. ഒന്നുമില്ല... നിനക്കെന്താ വയ്യേ ? കാറിൽ കയറിയപ്പോൾ മുതൽ ശ്രദ്ധിക്കുന്നു.. അവൻ അവളുടെ നെറ്റിയിൽ കൈവെച്ചു നോക്കിക്കൊണ്ട് ചോദിച്ചു.. ഏയ് ! ഒന്നുല്ല നന്ദേട്ടാ... ഞാൻ വെറുതേ... അവൾ വാക്കുകൾ മുഴുമിപ്പിക്കാതെ പറഞ്ഞു നിർത്തി.. മ്മ്.. വെറുതെയല്ല... വിശ്വനെക്കുറിച്ചോർത്താണോ ? നന്ദൻ ചോദിച്ചു.. മ്മ്.. അതും ഉണ്ട്... ഒന്നുമില്ലാന്നു പറഞ്ഞാല് കള്ളമാകും നന്ദേട്ടാ... അവൾ പതിയെ പറഞ്ഞു.. അവൻ കാർ ഒരു സൈഡിലേക്കൊതുക്കി.. അവളുടെ രണ്ടു കൈകളും തന്റെ കൈക്കുള്ളിലൊതുക്കി ആ മുഖത്തേയ്ക്കു നോക്കി..

അവന്റെ കണ്ണുകളിൽ നോക്കെ ഈ ലോകം തന്നേ അവനിലേയ്ക് ചുരുങ്ങുന്നതായി അവൾക്കു തോന്നി.. ലെച്ചു..... ദാ.. എന്റെ കണ്ണിലേക്കു നോക്ക്... നിന്നെ കാണാം... ദാ... ഈ നെഞ്ചിൽ ഈ മിടിക്കുന്നതു പോലും നിനക്കയാണ് മോളേ... പതിയെ അവളുടെ വലതുകരം തന്റെ നെഞ്ചോടു ചേർത്തുകൊണ്ടവൻ പറഞ്ഞു.. ആ നിന്നെ ഞാൻ അവന് വിട്ടുകൊടുക്കുമെന്നു നീ അറിയാതെപോലും ചിന്തിക്കരുത് മോളേ... അവൻ അവളുടെ കണ്ണുകളിൽനിന്നും കണ്ണെടുക്കാതെ പറഞ്ഞു.. ഇനിയും നിനക്ക് സംശയമാണെങ്കിൽ ഞാൻ എന്തു പറയാനാ..? അവൻ ചോദിച്ചു.. ഇല്ല നന്ദേട്ടാ.. എനിക്ക് നന്ദേട്ടനെ എന്നേക്കാൾ വിശ്വാസമാ.. ഈ സ്നേഹമാണ് ഇപ്പോൾ എന്റെ വിഷമം.. ഞാൻ വീണ്ടും പാറയാണ്.. എന്നെക്കാരണം എന്റെ നന്ദേട്ടന് എന്തേലും പറ്റിയാല്.. ഓർക്കാൻ കൂടി വയ്യ... അവൾ അവന്റെ നെഞ്ചിലേയ്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു.. തന്നെത്തന്നെ ലോകമായി ചേർത്തുപിടിച്ചിരിക്കുന്ന ലെച്ചുവിനെ അവൻ വാത്സല്യത്തോടെ അതിലേറെ സ്നേഹത്തോടെ മുറുകെപ്പിടിച്ചു... ആ നെറുകയിൽ മുകർന്നു. എന്നാലേ മോളിപ്പോ ഓർക്കേണ്ട...

നീ എന്റെയാ.. ആദ്യമായിട്ടാ നിന്നെയും കൊണ്ട് ഇങ്ങനെയൊരു യാത്ര.. ആ ത്രില്ല് നശിപ്പിക്കല്ലേ പൊന്നേ... പിന്നേ.. ഇപ്പോഴേ ഇങ്ങനെ പറ്റുള്ളൂ തിരികെ വരുമ്പോൾ അച്ഛനൊക്കെ കാണും.. അതുകൊണ്ട് ഈ കണ്ണൊക്കെതുടച്ചു ഉഷാറായിട്ടിരുന്നെ... നന്ദൻ അവളുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർപ്പാടുകൾ തുടച്ചുകൊണ്ട് പറഞ്ഞു.. മ്മ്.. അവൾ ചിരിച്ചുകൊണ്ട് തലയാട്ടി.. ആഹ്ഹ് ! അപ്പോൾ ഈ മൂഡൊക്കെ മാറ്റാൻ എനിക്ക് വേണ്ടി ഒരു പാട്ട് പാടിയെ.. നന്ദൻ ലെച്ചുവിനോടായി പറഞ്ഞു.. അന്ന് ഫ്രഷേഴ്‌സ് ഡേയ്ക്ക് പാടിയില്ലേ.. സൂപ്പർ ആയിരുന്നു.. ആ പാട്ടിലല്ലേ മസിലും പിടിച്ചു നടന്ന ഞാൻ വീണത്.. നന്ദൻ കുസൃതിയോടെ പറഞ്ഞു.. പോയി നന്ദേട്ടാ.. അവൾ അവന്റെ കൈയിൽ പിച്ചിക്കൊണ്ട് പറഞ്ഞു.. ആഹ്ഹ് !

എന്നാ നോവാടി പെണ്ണേ ? മ്മ്.. ഈ നഖവും വെച്ചോണ്ട് ലാബിലേയ്ക് വാ.. അന്ന് നോക്കിക്കോ ? നന്ദൻ കണ്ണുരുട്ടിക്കൊണ്ട് അവളെ നോക്കി പറഞ്ഞു.. അവൾ ചുണ്ട് കോട്ടികൊണ്ട് പരിഭവത്തോടെ തിരിഞ്ഞു.. അവനെയൊന്നു ഇടംകണ്ണിട്ടു നോക്കി അവൾ പാടിത്തുടങ്ങി.... ഏഴേഴുചിറകുള്ള സ്വരമാണോ നീഏകാന്തയാമത്തിന്‍ വരമാണോ..... പൂജയ്ക്കു നീവന്നാല്‍ പൂവാകാം..... ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം... ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍... പൂമേടുകള്‍ രാഗത്തേന്‍ കൂടുകള്‍.... തോരാതെ തോരാതെ ദാഹമേഘമായ് ...... പൊഴിയാം......... എന്നും എന്നും എന്മാറില്‍ മഞ്ഞുപെയ്യും പ്രേമത്തിന്‍ കുഞ്ഞുമാരിക്കുളിരായ് നീ അരികേ..... എന്നും നിന്നെ പൂജിയ്ക്കാം പൊന്നും പൂവും ചൂടിയ്ക്കാം... വെണ്ണിലാവിന്‍ വാസന്ത ലതികേ............... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story