ലക്ഷ്മീനന്ദനം: ഭാഗം 22

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

അവർ പാലക്കാടെത്തുമ്പോഴേയ്ക്കും ഉച്ചകഴിഞ്ഞിരുന്നു... വളരെപഴക്കം ചെന്ന ആഢ്യത്വം തുളുമ്പുന്ന വലിയ തറവാടായിരുന്നു ലെച്ചുവിന്റെത്.. കുഞ്ഞിലേ വന്നുള്ള പരിചയമേ നന്ദനുള്ളായിരുന്നു... ഇരുനിലകളുള്ള ഒരു നാലുകെട്ട് ചുറ്റും വിശാലമായ പറമ്പ്... തൊടിയുടെ ഒരറ്റത്തായി കുളം... നന്ദന് എന്തുകൊണ്ടും അവിടെ ഇഷ്ടമായി.. കാറ്‌ വന്നതുകണ്ടു ഉമ്മറത്തിരുന്ന മുത്തശ്ശൻ പതിയെ എഴുന്നേറ്റു പടിക്കലേയ്ക്ക് വന്നു.. ആരായിത് ... മക്കളിങ്ങെത്തിയോ ? ഭാഗ്യം... ഇങ്ങോട്ട് വന്നു നോക്കിയേ.. ദാ... അവരിങ്ങെത്തി.. മുത്തശ്ശൻ അകത്തേയ്ക്കു നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു... മുത്തശ്ശാ... ലെച്ചു ഓടിച്ചെന്നു മുത്തശ്ശനെ കെട്ടിപ്പിടിച്ചു.. എന്തായിത് മുത്തശ്ശാ എന്താ പറ്റിയെ ? മുത്തശ്ശന്റെ കൈയിലെ കെട്ടു കണ്ടു പേടിച്ച് അവൾ തിരക്കി. ഒന്നുല്ല മോളേ ഒന്നു വീണതാ.. ചെറുക്കി.... ചെറിയ പൊട്ടലുണ്ട്... സാരമില്ല... കരഞ്ഞുതുടങ്ങിയ ലെച്ചുവിനെ ഒന്നുകൂടി ചേർത്തുനിർത്തി മുത്തശ്ശൻ പറഞ്ഞു.. അപ്പോഴേയ്ക്കും മുത്തശ്ശിയും അവിടേയ്ക്കു വന്നു.. ലെച്ചുവിനെ ചേർത്തുപിടിച്ചു നെറുകയിൽമുത്തി..

അപ്പോഴാണ് പുറത്ത് ഇതൊക്കെ നോക്കിനിൽക്കുന്ന നന്ദനെ ശ്രദ്ധിച്ചത്.. എന്താ നന്ദാ അവിടെത്തന്നെ നിന്നുകളഞ്ഞത് ? വാ മോനേ മുത്തശ്ശൻ വിളിച്ചു.. നന്ദൻ അകത്തേയ്ക്കു കയറി... മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കളിൽതൊട്ടു അനുഗ്രഹം വാങ്ങി.. സന്തോഷായി മക്കളെ... എന്റെ കുഞ്ഞിനെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ചിട്ടു മരിക്കണം എന്നെ എപ്പളും പ്രാര്ഥിക്കുന്നുള്ളു ഞങ്ങൾ.. ഇനി നിങ്ങളുടെ വിവാഹം കൂടി കണ്ടിട്ട് ദൈവം വിളിച്ചാലും പരാതിയില്ല.. അയാൾ ഈറൻ കണ്ണുകൾ ഒപ്പിക്കൊണ്ട് പറഞ്ഞു.. അതേ മോനേ... നിങ്ങൾ സന്തോഷായി ജീവിക്കുന്നതുകണ്ടാൽ മതി ഞങ്ങൾക്ക്.. ലെച്ചുവിന്റെ മുത്തശ്ശി ഭാഗ്യലക്ഷ്മി പറഞ്ഞു.. ലെച്ചു.... മോനു മുകളിൽ മുറി കാണിച്ചുകൊടുക്ക്... ഒരുപാട് യാത്ര ചെയ്തു വന്നല്ലേ ക്ഷീണം കാണും മുത്തശ്ശി ലെച്ചുവിനോടായി പറഞ്ഞു.. ശരി മുത്തശ്ശി.... വാ നന്ദേട്ടാ.... ലെച്ചു ബാഗും വാങ്ങി നന്ദന് മുന്നിലൂടെ നടന്നു... മക്കളെ വേഗം മേല്കഴുകി വന്നോളൂ... ഊണ് കഴിക്കണ്ടേ ? കോണികയറുന്ന അവരോടായി മുത്തശ്ശി വിളിച്ചുപറഞ്ഞു..

മുകളിൽ വിശാലമായ ഒരു ഹാളിനു ഇരുവശത്തും ഒരുപാട് മുറികൾ ഉണ്ട്. പഴയ തറവാടല്ലേ അതിന്റെ എല്ലാ പ്രേത്യേകതയും കാണാനുണ്ട്... എല്ലാം നല്ല മുന്തിയ ഇനം തടിയിലാണ്... ഹാളിൽ ഒരു ആട്ടുകട്ടിൽ അതിന്റെ ആകർഷണീയത കൂട്ടി... നന്ദേട്ടാ.... ദാ ഇതെന്റെ റൂമാ.. ഏട്ടൻ ഇത് ഉപയോഗിച്ചോളൂട്ടോ... ഹാളിനു ഏറ്റവും അറ്റത്തായുള്ള മുറിയിലേയ്ക്കു കയറിക്കൊണ്ടവൾ പറഞ്ഞു ഇത് അറ്റാച്ഡ് ബാത്റൂം ഉള്ളതാ... എനിക്കായി മുത്തശ്ശൻ മാറ്റിപ്പണിതതാ... അറിയാല്ലോ ഇത് പഴയ തറവാടാ... ഇവിടെ കുളിയൊക്കെ കുളത്തിലാ... ഇപ്പോപ്പിന്നെ മുത്തശ്ശനൊക്കെ പ്രായമായില്ലേ അതോണ്ട് താഴയും മുകളിലും ഓരോ മുറിവീതം മാറ്റിപണിതു... ലെച്ചു ജനാല മെല്ലെ തുറന്നുകൊണ്ട് പറഞ്ഞു.. നന്ദൻ റൂമാകെ കണ്ണോടിച്ചു... പഴമയുടെ മണം തങ്ങിനിൽക്കുന്ന വിശാലമായ റൂം... ചുവരിൽ ചിത്രപ്പണികളും തടിയലമാരയിൽ നിറയെ ബുക്കുകൾ..... അടുത്തായി ഒരു റോയിൽ ഒരു വീണയിരിക്കുന്നു.... താൻ വീണ വായിക്കുവോ ? നന്ദൻ അതിൽ തൊട്ടുനോക്കിക്കൊണ്ട് ചോദിച്ചു.. മ്മ്... പഠിച്ചിട്ടുണ്ട്... പാട്ട് പഠിച്ച കൂട്ടത്തിൽ ആഗ്രഹം തോന്നിട്ട് പഠിച്ചതാ...

ലക്ഷ്മി അടുത്തുവന്നുനിന്നുകൊണ്ട് പറഞ്ഞു.. മ്മ്... കുഞ്ഞിലേ വന്ന ഓർമയുണ്ട്... പക്ഷേ... ഇങ്ങനെ നിന്നിട്ടൊന്നുമില്ല... അന്ന് നിന്നെ മിന്നായം പോലെ കണ്ടതോർക്കുന്നു... നീയന്നു കുഞ്ഞാ... ഇപ്പോഴും അന്ന് കണ്ട ഈ ഉണ്ടകണ്ണുണ്ടല്ലോ അതാ ഉള്ളിൽ നിറഞ്ഞു നിക്കണേ... അവൻ ലെച്ചുവിന്റെ കണ്ണിൽ ചുണ്ടുചേർത്തുകൊണ്ട് പറഞ്ഞു... നന്ദേട്ടാ... ഏട്ടൻ മേല്കഴുകി വന്നോളുട്ടോ... ഞാൻ താഴെ പോയി ഫ്രഷ് ആയിട്ട് വരാം... ലെച്ചു അതും പറഞ്ഞു അലമാരിയിൽ നിന്നും അവൾക്കുള്ള ഡ്രസ്സ്‌ എടുത്തു... നീയെന്താ ഈ നട്ടുച്ചയ്ക്ക് കുളത്തിൽ പോകാണോ ? വേണ്ട നീ ഇവിടുന്ന് ഫ്രഷ് ആയിക്കോ... ഞാൻ പുറത്ത് നിക്കാം.. നന്ദൻ അവളെ പിടിച്ചുനിർത്തിക്കൊണ്ട് പറഞ്ഞു.. ഏയ്.. ഇല്ല നന്ദേട്ടാ... സന്ധ്യയ്ക്കു കാവിൽ പോകണ്ടേ.. അതോണ്ട് ഇപ്പോൾ കുളിക്കുന്നില്ല.. ഒന്നു മേല് നനയ്ക്കെള്ളു.. താഴെ മുത്തശ്ശിടെ അടുത്ത് പോയി ഫ്രഷ് ആകാം... നന്ദേട്ടൻ അങ്ങട് വന്നാൽ മതി... പിന്നെ... ഞാൻ ഒറ്റയ്ക്കു കുളപ്പുരയിൽ പോകാറില്ല.. മുത്തശ്ശിയെ കുട്ടിയെ പോകുള്ളൂ.. പേടിയാ നന്ദേട്ടാ.. ഇവിടെത്തെ ചുമരിനെപ്പോലും പേടിക്കണം...

വിഷമത്തോടെ അതും പറഞ്ഞവൾ പുറത്തേയ്ക്കു പോയി... എല്ലാ സൗകര്യങ്ങളോടും കൂടി ജീവിക്കേണ്ടവൾ... എന്തൊക്കെയുണ്ടെന്നു പറഞ്ഞിട്ടെന്താ... ജീവനും അഭിമാനത്തിനും വേണ്ടി പാടുപെടുന്നു.... ലെച്ചുവിനെ ചേർത്തുപിടിക്കാൻ താനുണ്ട്.. എന്നാൽ ഇതുപോലെ എത്ര പെൺകുട്ടികൾ മരിച്ചുജീവിക്കുന്നു... നന്ദൻ നെടുവീര്പ്പോടെയോർത്തു.. നന്ദൻ മേല്കഴുകി താഴെ വന്നപ്പോഴേയ്കും ഊൺ മേശയിൽ വിഭവങ്ങളൊക്കെ നിരന്നിരുന്നു.. വാ നന്ദേട്ടാ.. ലെച്ചു നന്ദനെ വിളിച്ചുകൊണ്ടു ഇലയിട്ട് കറികൾ വിളമ്പാൻ തുടങ്ങി.. മുത്തശ്ശനും മുത്തശ്ശിയും കഴിച്ചാരുന്നോ ലെച്ചു ? ഇല്ല നന്ദേട്ടാ.. മുത്തശ്ശി മുത്തശ്ശനെ വിളിക്കാൻ പോയേക്കാ... ലെച്ചു പറഞ്ഞു.. അപ്പോഴേയ്ക്കും മുത്തശ്ശി മുത്തശ്ശനുമായി അവിടേക്കെത്തി.. ഇരിക്കൂ മക്കളെ.. ലെച്ചു.. മോളേ നീയും ഇരിക്ക്.. മുത്തശ്ശി അവളെ നന്ദനടുത്തായി പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു..... നന്ദാ... മോനേ നിങ്ങള് തിരികെ പോകും മുന്നേ മോതിരം മാറൽ നടത്തിയാലോയെന്ന് ആലോചിക്കുന്നുണ്ട്... മോനെന്താ പറയണേ ? മുത്തശ്ശൻ നന്ദനോടായി ചോദിച്ചു... നന്ദൻ ഒരുനിമിഷം ലെച്ചുവിനെ നോക്കി.

അവളും നന്ദന്റെ മറുപടി അറിയാനെന്നോണം അവനെത്തന്നെ നോക്കിയിരിക്കാണ്.. മുത്തശ്ശാ... എനിക്ക് എപ്പോ വേണേലും സമ്മതമാണ്... അച്ഛൻ വരുമ്പോൾ ചോദിച്ചിട്ട് നമുക്ക് നടത്താം.. അവൻ ലെച്ചുവിനെ നോക്കി കണ്ണുചിമ്മിക്കൊണ്ട് പറഞ്ഞു.. മ്മ്... ഞാൻ ചന്ദ്രഗോപനോട് സൂചിപ്പിച്ചിരുന്നു.. നന്ദനോട് ചോദിച്ചിട്ട് എല്ലാം ഒരുക്കിക്കോളാൻ അവൻ പറഞ്ഞു... അതാ ചോദിച്ചേ മുത്തശ്ശൻ പറഞ്ഞു.. അച്ഛൻ പറഞ്ഞില്ലായിരുന്നു അതാ... ഇനീപ്പോ എല്ലാം മുത്തശ്ശൻ തീരുമാനിക്കും പോലെ... നന്ദൻ സമ്മതം മൂളി.. അതിന്റെ പ്രതിഭലനമെന്നോണം അവന്റെ ഇടതുകരം തൊട്ടടുത്തിരുന്നു കഴിക്കുന്ന ലെച്ചുവിന്റെ കരത്തിൽ മുറുകി.. വിശ്വൻ ആകെ ഇളകി നടക്കാ... പണിക്കാരെ പോലും വിശ്വസിക്കാൻ പറ്റില്ല... അതുകൊണ്ടാ മോനേ എല്ലാത്തിനും ധൃതി വെയ്ക്കണേ... മുത്തശ്ശി നന്ദന്റെ ഇലയിലേയ്ക് പുളിശ്ശേരി പകർന്നുകൊണ്ട് പറഞ്ഞു... എന്തിനാ മുത്തശ്ശി പേടിക്കണേ... ഇനി അവന് ലെച്ചുവിന്റെ മേല് പഴയപടി ഒന്നും കാട്ടാൻ പറ്റില്ല... ഇവള് നന്ദനുള്ളതാ... ഇനി ആർക്കും വിട്ടുകൊടുക്കില്ല.. അവൻ കൂട്ടിച്ചേർത്തു.. തന്റെ കുഞ്ഞിന്റെ ഭാഗ്യമോർത്തു ആ വൃദ്ധദമ്പതികൾ സന്തോഷിച്ചു.. തന്റെ കൈയിൽ മുറുകുന്ന നന്ദന്റെ കൈകൾ ഒരിക്കലും വിടില്ലെന്ന പോലെ അവളെ ചേർത്തുനിർത്തി...

ഇവളെ അവൻ വെല്ലുവിളിച്ചപോലെ ഈ ഉത്സവത്തിന് കാവിൽ വെച്ചുതന്നെ താലികെട്ടണമെന്നുണ്ട്.. പക്ഷേ... മുത്തശ്ശനറിയാല്ലോ ഞാനും ഭാനുവും തമ്മിൽ മൂന്നാല് വയസു വ്യത്യാസമേയുള്ളൂ.. അവളിങ്ങനെ വിവാഹപ്രായമെത്തി നിൽക്കുമ്പോൾ അതുകഴിയാതെങ്ങനാ എന്റെ നടത്തണേ... നന്ദൻ പതിയെ പറഞ്ഞു.. അറിയാം മോനേ അതൊന്നും സാരമില്ല... ഇപ്പോൾ എനിക്കൊരു ഉറപ്പുണ്ട്.. ഞങ്ങൾ ഇല്ലേലും എന്റെ മോളേ നീ പൊന്നുപോലെ നോക്കുമെന്ന്.. പതിയെ ഭാനുമോളെ ഒരാളുടെ കൈപിടിച്ച് ഏല്പിച്ചിട്ട് നാലാളറിയേ ഇവിടെ കാവിൽ ഭഗവതിയുടെ തിരുസന്നിധിയിൽ വെച്ച് നിങ്ങളുടെ വിവാഹം നടത്താം... അതും പറഞ്ഞു മുത്തശ്ശൻ കഴിച്ചെഴുന്നേറ്റു... ഊണ് കഴിഞ്ഞു നന്ദൻ പുറത്തൊക്കെയൊന്ന് ചുറ്റിക്കാണാനായി ഇറങ്ങി... ലെച്ചുവും കൂടെക്കൂടി... നന്ദേട്ടാ ദേ അവിടാ കുളപ്പുര ...തൊടിയിൽ ഞാവൽ മരത്തിനുതാഴെ ഉഴ്ന്നുകിടന്ന ഞാറയ്‌ക്ക എടുത്തു നുണഞ്ഞുകൊണ്ടിരുന്ന നന്ദനോടായി ലെച്ചു പറഞ്ഞു ... വാ... കുറച്ചുനേരം അവിടിരിക്കാം.. നന്ദൻ ലെച്ചുവിനെയും കൂട്ടി അവിടേയ്ക്കു നടന്നു.. ലെച്ചു നമുക്ക് ഞാറക്കായ കുറച്ചെടുത്തു വന്നാലോ ? തിരികെനടക്കാനൊരുങ്ങി നന്ദൻ പറഞ്ഞു.. വേണ്ട നന്ദേട്ടാ.. ഞാൻ എടുത്തിട്ടുവരാം.. നന്ദേട്ടൻ നടക്കൂ...

അവിടെ വെളിപ്പടർപ്പിൽനിന്നും ഒരു വട്ടയില പിച്ചിക്കൊണ്ട് അവൾ പറഞ്ഞു.. തിരിഞ്ഞുനടക്കാനൊരുങ്ങിയ ലെച്ചുവിനെ തിരികെവിളിച്ചു നന്ദൻ ഞാവൽചുവട്ടിലേയ്ക്ക് പോയി.. ഈ നന്ദേട്ടന്റെയൊരു കാര്യം... തലയ്ക്കിട്ടു സ്വയമൊന്നുകൊട്ടിക്കൊണ്ടവൾ കുളപ്പുരയിലേയ്ക് നടന്നു.. ഇതെന്താ കുളപ്പുര അടച്ചിട്ടേക്കണേ ? സാധാരണ രാത്രിയാകാതെ അടയ്ക്കാറില്ലല്ലോ ? ചെറിയൊരു പേടി ഉള്ളിൽ തോന്നിയെങ്കിലും നന്ദൻ കൂടുള്ള ധൈര്യത്തിൽ വാതിൽ മെല്ലെ തള്ളിത്തുറന്നവൾ അകത്തേയ്ക്കു കയറി... അതേസമയം വട്ടയില കുമ്പിളിലേയ്ക് ഞാറക്കായ ഓരോന്നായി പെറുക്കിയിടുകായിരുന്നു നന്ദൻ.. പെട്ടെന്നാണ് കുളപ്പുരയ്ക്കടുത്തായി എന്തോ ശബ്ദം കേട്ടപോലെ നന്ദന് തോന്നിയത്.. നിവർന്നുനോക്കിയപ്പോൾ ആരോ പുറത്തേക്കോടുന്നതാണ് കണ്ടത്.. നന്ദന്റെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ പാഞ്ഞു.. ലെച്ചു... ലെച്ചു.. മോളേ... നന്ദൻ ഒട്ടും ആലോചിക്കാതെ അവിടേയ്ക്കോടി.. കുളപ്പുര വാതിൽക്കലെത്തിയപ്പോൾത്തന്നെ കണ്ടു... കുളത്തിനുനടുവിലായി മുങ്ങിത്താഴുന്ന ലെച്ചുവിനെ................ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story