ലക്ഷ്മീനന്ദനം: ഭാഗം 24

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഇനി താമസിക്കില്ല.... ഇന്നുതന്നെ അവളെ ഞാൻ സ്വന്തമാക്കും... വിശ്വൻ ഉറച്ച സ്വരത്തിൽ പറഞ്ഞു.. എടാ.... നീയെടുത്തുചാടി ഒന്നും ചെയ്യരുത്... അറിയാല്ലോ ഒന്നും രണ്ടുമല്ല കോടിക്കണക്കിനു വകയാണ് ... അവൾക്കെന്നതേലും പറ്റിയാല് അറിയാല്ലോ ? അതും അവളെ നിയമപൂർവം വിവാഹം ചെയ്യണം.... അച്ഛനൊന്നടങ്ങു് ... എനിക്കറിയാം... ഒന്നും മിണ്ടാതെ അവളു തന്നെ ഈ വിവാഹത്തിന് സമ്മതിക്കും... അതുംപറഞ്ഞു വിശ്വൻ പുറത്തേയ്ക്കു പോയി... ഇടഞ്ഞ കൊമ്പനെപ്പോലെ പോകുന്ന മകനെ നോക്കി ഗൂഢസ്മിതത്തോടെ വിശ്വനാഥൻ ചാരുകസേരയിൽ നിവർന്നിരുന്നു.. ഇതേസമയം തിരുവോത് തറവാട്ടിൽ എല്ലാവരും കാവിലേയ്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു... ലെച്ചു.... മോളേ... എന്തൊരു ഉറക്കാടി... എഴുന്നേൽക്ക്.... ലെച്ചുവിന്റെ മുത്തശ്ശി അവളെ വിളിച്ചു.. ഹാ ! മുത്തശ്ശി പോകാറായോ ? എനിക്കെന്തോ ശരീരമൊക്കെ നല്ല വേദന മുത്തശ്ശി... പതിയെ കട്ടിലിലേയ്ക് എഴുന്നേറ്റിരുന്നുകൊണ്ട് ലെച്ചു പറഞ്ഞു.. എന്താ മോളേ.... എന്താ പറ്റിയെ ?

ഭാഗ്യലക്ഷ്മിയമ്മ അവൽക്കരികിലേയ്ക്കിരുന്നുകൊണ്ട് നെറ്റിയിൽ കൈചേർത്തുനോക്കി .. മ്മ്.. ചെറിയ പനിക്കോളുണ്ട്... എന്നാല് മോള് കിടന്നോളു... എന്തായാലും ഞാൻ പോകാൻ ഇറങ്ങിയല്ലേ ദേവിയെ കണ്ടു തൊഴുതേച്ചു പെട്ടെന്ന് വരാം... അവർ ലെച്ചുവിനോടായി പറഞ്ഞു... എന്താ അവിടെ മുത്തശ്ശിയും മോളും തമ്മിൽ ? അല്ലാ നീയിതുവരെ orungiyille മോളേ ? അവിടേയ്ക്കു നന്ദനൊപ്പം വന്ന മുത്തശ്ശൻ ചോദിച്ചു.. ഏട്ടാ... മോൾക്ക് ചെറിയ പനിക്കോളുണ്ട്.... ദേഹമൊക്കെ നല്ല വേദനയുണ്ട് .. ഭാഗ്യം ഇരുവരോടുമായി പറഞ്ഞു... എന്താ ലെച്ചു.. നല്ല വയ്യായ്കയുണ്ടോ ? നമുക്ക് ഹോസ്പിറ്റലിൽ പോയാലോ ? നന്ദൻ ആധിയോടെ ചോദിച്ചു.. വേണ്ട നന്ദേട്ടാ ഒരു പാരസെറ്റമോൾ എടുത്ത് ഒന്നുറങ്ങിയാല് മാറും... ലെച്ചു കണ്ണടച്ചു ഒന്നുമില്ലാന്നു കാട്ടിക്കൊണ്ട് പറഞ്ഞു... മ്മ്... ശരി കുറവില്ലേല് നാളെ പോകാം... അവൻ പറഞ്ഞു..

ഇന്ന് കാവിൽ നിങ്ങടെപേരിൽ വഴിപാടുണ്ട്.. മുത്തശ്ശിയേയും കൂട്ടി നന്ദൻ പോയിട്ട് വാ... കൈയ്ക്ക് ചെറിയ വേദനയുണ്ട്.. മുത്തശ്ശൻ നന്ദനോടായി പറഞ്ഞു.. നന്ദന് ലെച്ചുവിനെ തനിച്ചാക്കി പോകാൻ ഒട്ടും മനസ്സ് തോന്നിയില്ല. എന്നാലും മുത്തശ്ശൻ പറഞ്ഞ സ്ഥിതിയ്ക്ക് പോകാതിരിക്കാനും വയ്യ... നന്ദന്റെ നോട്ടത്തിൽനിന്നും അതുമനസ്സിലാക്കിയ ലെച്ചു പറഞ്ഞു.. പോയിട്ട് വാ നന്ദേട്ടാ.... പിന്നെ സൂക്ഷിക്കണേ... അറിയാൻ മേലാത്ത സ്ഥലമാ.. ഉള്ളിലെ ആധി മറച്ചുവെച്ചവൾ ഓർമിപ്പിച്ചു. മ്മ്... എന്നാല് ഇറങ്ങാം മുത്തശ്ശി... നന്ദൻ അതുംപറഞ്ഞു മുന്നേ നടന്നു... വാതിലിനരികിലെത്തി ഒന്നുകൂടി തിരിഞ്ഞുനോക്കി അവൻ ഇറങ്ങി.. മോള് കിടന്നോളൂ... ഞാൻ ഉമ്മറത്തുണ്ടാകും... ശരി മുത്തശ്ശാ... ലെച്ചു മെല്ലെ പുതച്ചു കിടന്നു... മുത്തശ്ശിയോടൊപ്പം കാവിലേയ്ക് പോകുമ്പോഴും നന്ദന്റെ മനസ്സ് തറവാട്ടിലായിരുന്നു...

പോകുന്നവഴിയിൽ മുത്തശ്ശിയ്ക്കു അടുത്ത വീട്ടിലെ ജാനകിയമ്മയെ കൂട്ടിനുകിട്ടി.. പിന്നെ അവര്ത്തമ്മിൽ സംസാരിച്ചുനടന്നു... മനസിൽ എന്തോ ആപൽശങ്ക ഉള്ളതുപോലെ നന്ദനുതോന്നി... അപ്പോഴാണ് നന്ദന്റെ ഫോൺ റിങ് ചെയ്തത്... ഫോൺ വിളിച്ചശേഷം നന്ദൻ മുന്നേ നടക്കുന്ന മുത്തശ്ശിയോടായി പറഞ്ഞു.. മുത്തശ്ശി.... എന്താ മോനേ ? മുത്തശ്ശി നടന്നോളൂ എന്റെ ഒരു ഫ്രണ്ട് ഇപ്പോൾ വരും.. ഞാൻ അവനുമൊത്തു വന്നോളാം... നന്ദൻ പറഞ്ഞു.. ആ... ശരി മോനേ... എന്നാല് പോയേച്ചും വാ... നന്ദൻ കാവിനടുത്തായുള്ള ആൽച്ചുവട്ടിൽ നിന്നു... ഒരഞ്ചു മിനുട്ട് കഴിഞ്ഞപ്പോഴേയ്ക്കും റോയൽ എൻഫീൽഡിന്റെ ബ്ലാക്ക് ആൻഡ് റെഡ് കോമ്പിനേഷനുള്ള ഒരു ബൈക്ക് അവിടേയ്ക്കു വന്നു.. ഹെൽമറ്റ് മാറ്റി വന്നയാൾ ആൽച്ചുവട്ടിനരികിൽ നിൽക്കുന്ന നന്ദനരികിലേയ്ക് വന്നു.. ഹേയ് ! യദു..... എത്ര നാളായെടാ കണ്ടിട്ട് ?

യദുവിനെ ചേർത്തുപിടിച്ചുകൊണ്ട് നന്ദൻ ചോദിച്ചു.. മ്മ്... എബൌട്ട്‌ ഒരു സിക്സ് മന്ത്.... ആം ഐ കറക്റ്റ്.. യദു അവനിൽ നിന്നടർന്നുമാറിക്കൊണ്ട് മുഖം കൂർപ്പിച്ചുകൊണ്ട് ചോദിച്ചു.. മ്മ്... അപ്പോൾ പോലീസ് ഏമാനറിയാം ഇത്രേം ആയെന്നു... ലാസ്റ്റ് കണ്ടത് നീ ട്രെയിനിങ് കഴിഞ്ഞു വന്ന് ഇവിടേയ്ക്ക് പോസ്റ്റിംഗിന് വരുന്നതിന്റെ തലേദിവസം... നന്ദൻ യദുവിനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.. നീയെന്താടാ ആ വിശ്വന്റെ കാര്യം എന്നോട് പറയാതിരുന്നില്ലേ..... ചന്ദ്രൻ മാമ പറഞ്ഞിട്ടാണ് ഞാൻ അറിഞ്ഞേ.. ഈ ആറുമാസം കൊണ്ട് ഞാൻ അന്യനായോ ? യദു ഗൗരവത്തോടെ ചോദിച്ചു.. ഏയ്.. അല്ലടാ.. നീ പോസ്റ്റിങ്ങ്‌ ആയതല്ലേയുള്ളു.. അതിനിടയ്ക്ക് നിനക്കൊരു പ്രശ്നം ഉണ്ടാക്കേണ്ടെന്നു കരുതി... അവനാളൊരു ഇടങ്ങേറാടാ... നന്ദൻ തെല്ലൊന്നു നിർത്തിപ്പറഞ്ഞു.. ആഹ് അതുപോട്ടെ ഈ ഞാൻ ഉള്ളപ്പോൾ നീയെന്തിനാ പേടിക്കുന്നെ.. നമുക്കവനെ പൂട്ടാടാ...

നീ ഇന്നത്തെ കേസ് കംപ്ലയിന്റ് ആക്കി താ.. യദു പറഞ്ഞു.. നന്ദൻ യദുവിനെ ഒരുറപ്പിനായി ഒന്നുകൂടി നോക്കി.. എന്താടാ വാധ്യാരെ.... നിനക്ക് ഇനി റെക്കോർഡിൽ എഴുതി തരണോ ഉറപ്പ്.. ഇനി സിനിമ സ്റ്റൈലിൽ പറയണോ ? എങ്കിൽ പിടിച്ചോ ... ഈ യദുകൃഷ്ണൻ സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഒരുതവണ സൊന്നാൽ നൂറു തടവ് സൊന്ന മാതിരി... നമുക്ക് പൂട്ടാടാ അവനെ നല്ല മണിച്ചിത്ര താഴിട്ട്.. ചിരിച്ചുകൊണ്ട് യദു പറഞ്ഞു.. മ്മ്.. നാളെ സ്റ്റേഷനിൽ വരാം.. അല്ലാ നീ തറവാട്ടിൽ വരണില്ലേ.. ആൽതറയിലേയ്ക്കിരുന്നുകൊണ്ടു നന്ദൻ ചോദിച്ചു.. പിന്നില്ലാതെ നിന്റെ ലെച്ചുവിനെ ഞാൻ കണ്ടിട്ടില്ലല്ലോ... കുറച്ചുനേരം ഇവിടിരുന്നു അമ്പലത്തിൽ കയറിയൊന്നു തൊഴുതേച്ചു പോകാം.. യദുവും നന്ദനൊപ്പം ആൽത്തറയിലേയ്ക്കിരുന്നുകൊണ്ടു പറഞ്ഞു..

ആറുമാസത്തെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്ന തിരക്കിനിടയിലാണ് ഭാനു നന്ദനെ വരുന്ന കാര്യം പറയാൻ വിളിച്ചത്.. യദു... നമുക്ക് തൊഴുതിട്ട് തറവാട്ടിലേയ്ക് പോയാലോ ? ഭാനുവാണ് വിളിച്ചത് അവൾക്കിന്നു ലീവ് കിട്ടിയെന്നു അതുകൊണ്ട് അപ്പൊത്തന്നെ അവിടുന്ന് തിരിച്ചു.. ബസ് ഏതാണ്ട് ടൗണിൽ എത്താറായി.. കൂട്ടാൻ ബസ്റ്റാന്റിൽ ചെല്ലാൻ... നന്ദൻ ഫോൺ മുണ്ടിന്റെ തലപ്പിൽ വെയ്ക്കുന്നതിനിടയിൽ പറഞ്ഞു... ആഹ് എന്നാൽ പോയേക്കാം... അപ്പോൾ മാമയെയും അമ്മയേം ഒന്നുകണ്ടേച്ചു പോകാം.. യദു കൈതട്ടി എഴുന്നേറ്റുകൊണ്ട് പറഞ്ഞു.. ഇതേസമയം വിളക്കുവെയ്ക്കാൻ സമയമായതുകൊണ്ട് ലെച്ചു എഴുന്നേറ്റ് മേല് കഴുകാനായി മുകളിൽ മുറിയിലേയ്ക്കു പോയി.. റൂമിൽ എത്തിയപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് കേട്ടത്.. നോക്കിയപ്പോൾ നന്ദനാണ്.. ലെച്ചു ഒരു പുഞ്ചിരിയോടെ ഫോൺ എടുത്തു.. ഹലോ... നന്ദേട്ടാ......

ആഹ്ഹ്.... ലെച്ചു... ഇതെവിടാരുന്നു എടുക്കാഞ്ഞപ്പോൾ ഞാൻ പേടിച്ചു... നന്ദേട്ടാ ഫോൺ മുകളിൽ റൂമിലായിരുന്നു.. ഇപ്പോൾ മേല് കഴുകാനായി ഇങ്ങട് വന്നപ്പോഴാ കേട്ടേ... മ്മ്.. പിന്നെ ഞാൻ ഇപ്പോൾ അങ്ങോട്ട് വരും.. ഭാനുവിന് ലീവ് കിട്ടി.. അവര് വരുന്നുണ്ടെന്നു ഞാൻ പോയി കൂട്ടിട്ട് വരാം... കാറിന്റെ കീ റൂമിലാ.. ഞാൻ വന്നെടുത്തിട്ട് പൊയ്ക്കോളാം.. നീ കുളിച്ചോട്ടോ ... ശരി നന്ദേട്ടാ... ലെച്ചു ഫോൺ വെച്ചശേഷം ഡ്രസ്സ്‌ എടുത്ത് ബാത്റൂമിലേയ്ക് കയറി.. നന്ദൻ വരുമെന്ന് പറഞ്ഞതുകൊണ്ട് പെട്ടെന്ന് തന്നെ കുളിച്ചിറങ്ങണമല്ലോ... അവളോർത്തു.. പെട്ടെന്നാണ് ബാത്റൂമിലെ ഡോറിൽ തട്ട് കേട്ടത്... ഈ നന്ദേട്ടൻ ഇത്ര പെട്ടെന്ന് വന്നോ ? മുറ്റത്തെത്തിട്ടാ വിളിച്ചെന്നു പറഞ്ഞേല് ഞാൻ കീ എടുത്ത് കൊടുത്തേച്ചു കുളിക്കുമായിരുന്നല്ലോ... അവൾ ഓർത്തുകൊണ്ട് പെട്ടെന്ന് ഡ്രസ്സ്‌ എടുത്തിട്ട് ഇറങ്ങാൻ നിന്നു.. നന്ദേട്ടാ...

ടേബിളിൽ കീ ഇരുപ്പുണ്ട്.. ഞാൻ ദാ ഇപ്പോൾ ഇറങ്ങും.. എന്നിട്ട് പോകാം... അവൾ ഡ്രെസ്സിടുന്നതിനിടയിൽ വിളിച്ചുപറഞ്ഞു.. തിരിച്ചു റിപ്ലേ ഒന്നും കിട്ടാഞ് ലെച്ചുവൊന്നു ശങ്കിച്ചു.. ഡോർ തുറന്നു തോർത്തു സ്റ്റാൻഡിൽ വിരിച്ചു തിരിഞ്ഞ ലെച്ചു ബെഡിൽ ഇരിക്കുന്ന ആളെ കണ്ട് ഞെട്ടി... ആഹ്ഹ് ! ലെച്ചുമോള് കുളിക്കുവായിരുന്നോ ? എന്താ ഇങ്ങനെ അന്തം വിട്ട് നോക്കുന്നെ... ഓഹ് ! നന്ദനെ പ്രതീക്ഷിച്ചാ ഇറങ്ങിയേ അല്ലേ ? വിശ്വൻ കുറുകിയ നോട്ടത്തോടെ ബെഡിൽ നിന്നുമെണീറ്റു അവൾക്കടുത്തേയ്ക് വന്നുകൊണ്ടു ചോദിച്ചു.. ലെച്ചു പെട്ടെന്ന് മുന്നോട്ടാഞ്ഞു ഡോറിനടുത്തേയ്ക് നീങ്ങി.. ഏയ് ! എങ്ങോട്ടാ പോകണേ.. ഞാൻ ഇവിടെ നിക്കുന്ന കണ്ടില്ലേ ? അവൻ അവളുടെ കൈയിൽ മറുകെ പിടിച്ചുകൊണ്ടു ചോദിച്ചു.. നിങ്ങളെ ആരാ ഇങ്ങട് കയറ്റിവിട്ടെ ? മുത്തശ്ശാ...മുത്തശ്ശാ...

മുറുകിയ കൈയിൽ മറുകൈകൊണ്ടു പിടിച്ചു വിടുവിക്കാൻ ശ്രമിച്ചുകൊണ്ടവൾ ഉറക്കെ വിളിച്ചു കരഞ്ഞു... വിളിക്കെടി.. ഉറക്കെ വിളിക്ക്... നീയിവിടെക്കിടന്നു എത്ര കൂവിവിളിച്ചാലും ഒരാളും തിരിഞ്ഞു നോക്കില്ല... ആ കെളവൻ വരാനും പോകണില്ല.... വിശ്വൻ കുറച്ചുകൂടി അവളെ ചേർന്നുനിന്നുകൊണ്ട് പറഞ്ഞു.. അയ്യോ മുത്തശ്ശാ.... നിങ്ങളെന്റെ മുത്തശ്ശനെ എന്തുചെയ്തു ? ലെച്ചു അവന്റെ പിടിവിടുവിക്കാൻ ശ്രമിച്ചുകൊണ്ട് ചോദിച്ചു.. ഇതുവരെ ഒന്നും ചെയ്തിട്ടില്ല... പക്ഷേ കിളവന് ഭയങ്കര നിർബന്ധം ഞാൻ ഇവിടെ കയറാൻ പാടില്ലെന്ന്.. എന്റെ പെണ്ണിന്റെ മുറിയിൽ എനിക്കല്ലാതെ ആർക്കാടി കയറാൻ അവകാശം.. അതുകൊണ്ട് ചെറുതായൊന്നു കെട്ടിയിട്ടു.. ഇനി വിശ്വട്ടെൻ മോളോട് നന്നായൊന്നു സംസാരിച്ചിട്ട് അഴിച്ചുവിടാം.. അതുംപറഞ്ഞുകൊണ്ട് വിശ്വൻ ഡോർ വലിച്ചടച്ചു.. ഉള്ളിലൂടെ ഒരു മിന്നൽ പാഞ്ഞുപോയതു ലെച്ചു അറിഞ്ഞു... നന്ദേട്ടൻ ഇതുവരെ വന്നില്ലല്ലോ ? ഭയം അതിന്റെ ഉന്നതിയിലെത്തിയത് വിറയലായി അവളുടെ ശരീരത്തിലൂടെ പ്രതിധ്വനിച്ചു..

എന്റെ മോളെന്തിനാ പേടിക്കണേ... ഞാൻ നിന്നെ ആഗ്രഹിച്ചതുപോലെ വേറൊരു പെണ്ണിനേയും മോഹിച്ചിട്ടില്ല.. എന്നിട്ടും ഇത്രയും കാത്തിരുന്നത് നിന്റെ സമ്മതത്തോടെ സ്വന്തമാക്കാനാ... ഇപ്പോൾ ഉറപ്പായി അതുനടക്കില്ലെന്ന്.. ആ നന്ദനെ കണ്ടപ്പോൾ നിനക്ക് അവനെ മതില്ലേ... വിശ്വൻ അവളെ കടന്നുപിടിച്ചുകൊണ്ട് പറഞ്ഞു. പ്ലീസ്.. വിശ്വട്ടാ.... എന്നെ ഒന്നും ചെയ്യല്ലേ..... എന്നെ വിട്.. ഞാൻ പൊയ്ക്കോട്ടേ. ലെച്ചു കുതറിമാറാൻ ശ്രമിച്ചുകൊണ്ടിരുന്നു.. ഡീ... അടങ്ങിനിൽക്കെടി... വിശ്വന്റെ ശബ്ദം മുറിയാകെ പ്രതിധ്വനിച്ചു... ലെച്ചു വെട്ടിവിറച്ചു.. നിന്നെ എന്റേതുമാത്രം ആക്കിമാറ്റാനാ ഞാൻ വന്നേ... നിനക്കറിയാല്ലോ ഈ വിശ്വനെ.. ഒരുകാര്യം ഉറപ്പിച്ചാല് അതുനടത്തിയിരിക്കും... അതുകൊണ്ട് അടങ്ങിയിരുന്നാല് നിനക്ക് കൊള്ളാം... കാരണം എല്ലാരും പുറത്തേയ്ക്കു പോകുന്നത് കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.. അതുകൊണ്ട് വെറുതേ വിളിച്ചുകൂവാമെന്നല്ലാതെ ഒരു ഫലവുമില്ല... അപ്പോൾ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് നാളെ രാവിലെ കല്യാണം... ഇനി ഇതിനൊരു മാറ്റമില്ല... വിശ്വന്റെ ഉറച്ച ശബ്ദത്തിലും കൈയുടെ ബലത്തിലും തന്റെ ശക്തി ചോർന്നുപോകുന്നതായി അവളറിഞ്ഞു.. അവസാന ആശ്രയമെന്നോണം മനസിൽ കാവിലമ്മയെ അറിഞ്ഞുവിളിച്ചു............... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story