ലക്ഷ്മീനന്ദനം: ഭാഗം 25

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

നിന്നെ എന്റേതുമാത്രം ആക്കിമാറ്റാനാ ഞാൻ വന്നേ... നിനക്കറിയാല്ലോ ഈ വിശ്വനെ.. ഒരുകാര്യം ഉറപ്പിച്ചാല് അതുനടത്തിയിരിക്കും... അതുകൊണ്ട് അടങ്ങിയിരുന്നാല് നിനക്ക് കൊള്ളാം... കാരണം എല്ലാരും പുറത്തേയ്ക്കു പോകുന്നത് കണ്ടിട്ടാണ് ഞാൻ ഇങ്ങോട്ട് വന്നത്.. അതുകൊണ്ട് വെറുതേ വിളിച്ചുകൂവാമെന്നല്ലാതെ ഒരു ഫലവുമില്ല... അപ്പോൾ ഇന്ന് നമ്മുടെ ഫസ്റ്റ് നൈറ്റ് നാളെ രാവിലെ കല്യാണം... ഇനി ഇതിനൊരു മാറ്റമില്ല... വിശ്വന്റെ ഉറച്ച ശബ്ദത്തിലും കൈയുടെ ബലത്തിലും തന്റെ ശക്തി ചോർന്നുപോകുന്നതായി അവളറിഞ്ഞു.. അവസാന ആശ്രയമെന്നോണം മനസിൽ കാവിലമ്മയെ അറിഞ്ഞുവിളിച്ചു... വിശ്വൻ ലെച്ചുവിനെ ബെഡിലേയ്ക് തള്ളിയിട്ടു... പനിയുടെ തളർച്ചയും ശരീര വേദനയുമെല്ലാം അവളെ നന്നായി തളർത്തിയിരുന്നു... എഴുന്നേൽക്കാനുള്ള ശ്രമം അതിനാൽത്തന്നെ പാതിവഴിയിൽ നിഷ്പ്രഭമായി... തന്റെ പേടിസ്വപ്നമായിരുന്നത് ഇതാ ഇന്ന് നടക്കാൻ പോകുന്നു.. ലെച്ചുവിന് അതാലോചിക്കാൻ പോലുമായില്ല... തന്റെ നേരെ അടുക്കുന്ന വിശ്വനിൽനിന്നു അകലനെന്നോണംഅവൾ കട്ടിലിന്റെ മൂലയിലേയ്ക് നിരങ്ങിനീങ്ങി... വിശ്വൻ വിജയചിരിയോടെ അവളുടെ ദാവണിത്തുമ്പിലേയ്ക് പിടിച്ചു... പെട്ടെന്നാണ് ഡോർ ഉറച്ചശബ്ദത്തോടെ തുറക്കപ്പെട്ടതു...

വിശ്വൻ ഞെട്ടി വാതിൽക്കലേയ്ക് നോക്കി... കണ്ണിൽ അഗ്നിയോടെ നിൽക്കുന്ന നന്ദനെയാണ് കണ്ടത്... തൊട്ടടുത്തായി വേറൊരു ചെറുപ്പക്കാരനുമുണ്ട്... നന്ദന്റെ കണ്ണുകൾ ആധിയോടെ തേടിയത് ലെച്ചുവിനെയായിരുന്നു... പേടിച്ചുവിറച്ചു കട്ടിലിന്റെ മൂലയിൽ മുഖം കാല്മുട്ടിലൊളിപ്പിച്ചിരിക്കുന്ന അവളെ കാൺകെ നന്ദന് വിശ്വനോടുള്ള ദേഷ്യം പകയായി നിറഞ്ഞു... വിശ്വൻ അപ്പോഴും കൈകൾ ലെച്ചുവിന്റെ ദാവണിത്തുമ്പിൽനിന്നും വിട്ടിട്ടില്ലായിരുന്നു... അതുകണ്ടതും നന്ദന്റെ സർവ്വനിയന്ത്രണവും നഷ്ടപ്പട്ടു.. ടാ... $$$$$$## കൈയെടുക്കടാ എന്റെ പെണ്ണിന്റെ ദേഹത്തൂന്ന്... നന്ദൻ അലറി... നന്ദന്റെ ശബ്ദം കേട്ടതും ലെച്ചു പെട്ടെന്ന് ആശ്വാസത്തോടെ മുഖമുയർത്തി... എല്ലാം നഷ്ടപ്പെട്ടുവെന്ന് കരുതിയതാണ്... എന്നാൽ ഇപ്പോൾ താൻ രക്ഷപ്പെട്ടിരിക്കുന്നു.. അവൾ കരഞ്ഞുകൊണ്ട് വിളിച്ചു.. നന്ദേട്ടാ.... സന്തോഷം കണ്ണീരായും എങ്ങൽ ആയും പുറത്തുവന്നപ്പോൾ ശബ്ദം മുറിഞ്ഞു... ആദ്യമൊന്നു പതറിയെങ്കിലും പെട്ടെന്ന് ശൗര്യം വീണ്ടെടുത്ത് വിശ്വൻ ചാടിയെഴുന്നേറ്റു... ആര്...? നിന്റെ പെണ്ണോ ?

ഇവളെ ഇവള് എന്റെ പെണ്ണാ... ഈ വിശ്വൻ നോട്ടമിട്ട മുതല്... വിശ്വൻ ഒരു ഗൂഢസ്മിതത്തോടെ ലെച്ചുവിനെ വലിച്ചു നേരേനിർത്തി പറഞ്ഞു.. വാടിത്തളർന്ന ചേമ്പിൻ തണ്ട് പോലെ വിശ്വന്റെ കൈകരുതിൽ മുഖം കൂനിനിൽക്കുന്ന തന്റെ പെണ്ണിനെ കാൺകെ നന്ദന് നെഞ്ച് പിടഞ്ഞു... അവൻ അവളെ താങ്ങി നിർത്താനായി അടുത്തേയ്ക്കു വന്നു... അതുകണ്ടു വിശ്വൻ ലെച്ചുവിനെ പുറകിലേക്കു മാറ്റി... കഴിഞ്ഞ മാസം കണ്ടപ്പോൾ ഞാൻ ഒരു കാര്യം നിന്നോട് പറഞ്ഞായിരുന്നു.. എന്താ മറന്നുപോയോ നീ ? വിശ്വൻ നന്ദന് അടുത്തേയ്ക്കു നീങ്ങി നിന്നുകൊണ്ട് ചോദിച്ചു.. ദാ ഇവളെ ഇത്തവണത്തെ ഉത്സവത്തിന് ഇവളിവിടെ വരുമ്പോൾ ഞാനങ്ങു കെട്ടുമെന്നു.... ഇതിപ്പോ ഉത്സവം തുടങ്ങി ദാ മറ്റെന്നാൾ കൊടിയിറങ്ങും... ഈ വിശ്വൻ ഒരു വാക്കുപറഞ്ഞാൽ വാക്കാ.. അപ്പോപ്പിന്നെ തെറ്റിക്കുന്നതെങ്ങനാ ? അത്‌കൊണ്ട് ഇന്ന് വന്ന സ്ഥിതിയ്ക്ക് ഇന്നിവളോടൊപ്പം കഴിഞ്ഞേച്ചു നാളെ കെട്ടും നടത്താമെന്ന് വെച്ചു.. അതിപ്പോ നീ വന്നിട്ട് നശിപ്പിച്ചു... വിശ്വൻ നന്ദന്റെ ഷിർട്ടിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞു.. ടാ... വിടടാ... യദു വിശ്വന്റെ കൈയിൽ പിടിച്ചു നന്ദനെ മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.. ഓഹ് ! അപ്പോൾ ആളെക്കൂട്ടി വന്നേക്കാണോ ? സംഭവം ഇവള് നമ്മളുടെ രണ്ടുപേരേം മുറപ്പെണ്ണാണ്...

പക്ഷേ സീനിയോറിറ്റി എനിക്കാ... അതുകൊണ്ട് മോൻ ദാ ഈ വാടകയ്‌ക്കെടുത്ത ഗുണ്ടയെയും കൊണ്ട് ചെല്ലാൻ നോക്ക്.. യദുവിന്റെ കൈയോടൊപ്പം തന്നെ നന്ദനെ മോചിപ്പിച്ചുകൊണ്ട് പറഞ്ഞു.. പോയില്ലെങ്കിൽ ? നന്ദൻ അതേദാർഷ്ട്യത്തിൽ തിരിച്ചുചോദിച്ചു.. പോയില്ലെങ്കിൽ നിന്നെ കൊന്നിട്ടാണേലും ഇവളെ ഞാൻ കൊണ്ടുപോകും... കാണണോ ? വിശ്വൻ ചോദിച്ചു.. ലെച്ചു ബെഡിന്റെ കൽക്കലേയ്ക് ഊർന്നിരുന്നു...പതിയെ മുഖമുയർത്തിനോക്കി.. മ്മ്.. കാണണം... എന്റെ പെണ്ണിനെ നീ കൊണ്ടുപോകുന്നതെനിക്കൊന്നു കാണണം.. നന്ദൻ നിലത്തുനിന്നും അവളെ പതിയെ എഴുന്നേൽപ്പിച്ചു നെഞ്ചിലേയ്ക് ചേർത്തുകൊണ്ട് പറഞ്ഞു.. നിന്റെ പെണ്ണോ.... എന്തു അവകാശത്തിലാടാ നീയിവളുടെ മേലെ കൈവെച്ചതു ? വിശ്വൻ ലെച്ചുവിനെ പിടിക്കാനായി കൈനീട്ടി.. നന്ദൻ ലെച്ചുവിനെ പൊതിഞ്ഞുപിടിച്ചുകൊണ്ട് വിശ്വന്റെ കൈ പിടിച്ചു തള്ളിമാറ്റി... ഇതേസമയം യദുവവനെ പുറകില്നിന്നും പൂട്ടിട്ടു പിടിച്ചു... എന്റെ ഭാര്യയെന്ന അവകാശത്തിൽ..... യദുവിന്റെ കൈയിൽ കിടന്നു കുതറുന്ന വിശ്വനെ നോക്കി ലെച്ചുവിനെ ഒന്നുകൂടി ചേർത്തുപിടിച്ചു നെറുകിൽ മുത്തിക്കൊണ്ടു നന്ദൻ പറഞ്ഞു...

അതേടാ നീ പറഞ്ഞപോലെ നമ്മൾ രണ്ടും ഇവളുടെ മുറച്ചെറുക്കന്മാരാ പക്ഷേ ഒരു വ്യത്യാസമുണ്ട്.. ഞാൻ ഇവളുടെ ഭർത്താവും നീ വെറും മുറച്ചെറുക്കനും.. അപ്പോൾ ഇവളുടെ മേലെ ആർക്കെങ്കിലും ഈ ഭൂമിയിൽ ഇപ്പോൾ അവകാശമുണ്ടെങ്കിൽ അതെനിക്ക് മാത്രമാ.. ഈ നന്ദഗോപന്.... കാരണം ഇവൾ വെറും ലക്ഷ്മിയല്ല... മിസ്സിസ് ലക്ഷ്മി നന്ദഗോപനാണ്.. കേട്ടോടാ.. ...... നന്ദൻ ഒരു പുച്ഛച്ചിരിയോടെ പറഞ്ഞു നിർത്തി.. യദുവിന്റെ മുഖത്തേയ്ക്കു നോക്കി.. അവന്റെ ചിരിയുടെ അർത്ഥം മനസ്സിലാക്കി നന്ദൻ പറഞ്ഞുതുടങ്ങി... ലെച്ചു നന്ദന്റെ വാക്കുകളിൽ അറിഞ്ഞ സുരക്ഷിതത്വത്തിന്റെ വലയം അവന്റെ കരവലയങ്ങൾക്കുള്ളിൽ കണ്ടെത്തുകയായിരുന്നുവപ്പോൾ... കേട്ടതിന്റെ ഞെട്ടലിൽ അതെങ്ങനെയെന്ന സംശയത്തിൽ സ്തംഭിച്ചു നിൽക്കുകയായിരുന്നു അപ്പോഴും വിശ്വൻ... ലെച്ചുവിനെ പതിയെ കട്ടിലിലേക്ക് കിടത്തി.. വിശ്വനെ താഴേയ്ക്കു കൊണ്ടുവരാനായി യദുവിനോടവൻ പറഞ്ഞു... താഴെ മുത്തശ്ശനൊപ്പം മുത്തശ്ശിയുമുണ്ടായിരുന്നു... കെട്ടിയിട്ടപ്പോൾ പേടിച്ചിട്ട് തളർന്നിരിക്കുകയായിരുന്നു നന്ദനും യദുവും വന്നപ്പോൾ മുത്തശ്ശൻ... സംശയം തോന്നി മുകളിൽ വന്നപ്പോ ആണ് വിശ്വനെ കണ്ടത് നന്ദൻ ഓർത്തു... ഉമ്മറത്ത് അവർക്കുമുന്നിലേയ്ക് യദു വിശ്വനെ കൊണ്ടുനിർത്തി....

ആഹ്ഹ് ! ഞാൻ പറഞ്ഞതിന്റെ ഹാങ്ങ്‌ ഓവർ മാറിക്കാണില്ലല്ലേ? ഞങ്ങടെ കല്യാണം എപ്പോൾ കഴിഞ്ഞെന്നായിരിക്കും നീ തലപുകയ്ക്കുന്നതല്ലേ ? എന്നാല് അധികം പുകയ്ക്കണ്ട കേട്ടോളു.. വിശ്വന് മുന്നിലായി വന്നുനിന്നുകൊണ്ട് എല്ലാവരെയും ഒന്നുനോക്കിക്കൊണ്ട് നന്ദൻ പറഞ്ഞു തുടങ്ങി.. അന്ന് നീ കോളേജിൽ വന്നു വെല്ലുവിളിച്ചു പോയില്ലേ.. അതിന്റെ ബാക്കി ഇവിടെവന്നു കാണിച്ചെന്നു രണ്ടുദിവസം കഴിഞ്ഞാണ് അറിഞ്ഞത്... ലെച്ചുവിനെ എനിക്ക് ഇഷ്ടമായിരുന്നു.. പിന്നെ അവൾ പഠിക്കുവല്ലേ.. അതുകഴിഞ്ഞു ആലോചിക്കാമെന്നു കരുതിയിരുന്നപ്പോഴാ മുത്തശ്ശനായിട്ടു പെട്ടെന്ന് വിവാഹം നടത്തണം എന്ന് പറഞ്ഞത്... നീ ഇവൾക്ക് വേണ്ടി എന്ത് വൃത്തികേടും ദുഷ്ടത്തരവും കാണിക്കുമെന്നറിയാം.. അതുകൊണ്ടാണ് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം ഞാൻ നിയമപരമായി ഞങ്ങൾ ഒന്നായത്.. വിശ്വന്റെ കണ്ണിൽ പക ആളിക്കത്തി... ഇല്ലടാ ഇവളും നീയും ഒരുമിച്ചു എന്റെ മുന്നിൽ ജീവിക്കില്ല... കൊന്നുതള്ളും ഇവളെയല്ല... നിന്നെ... ടാ.... നീയാരാടാ കൊന്നുതള്ളാൻ.... നീ കൊറേ നേരമായല്ലോ കൊല്ലൂനേം തിന്നുന്നേം കണക്കു നിരത്തുന്നു... ഒന്നുമില്ലെങ്കിലും ഒരു പോലീസുകാരന്റെ മുന്പിലെങ്കിലും പൊടിക്കൊന്നടങ്ങേടാ..

യദു അവനെ ഒന്നുകൂടി മുറുക്കെപ്പിടിച്ചുകൊണ്ട് പറഞ്ഞു.. യദു പോലീസ് ആണെന്ന അറിവ് വിശ്വനിൽ തെല്ലു ഭയമുണർത്തി.. പിന്നെ മോന്റെ വെല്ലുവിളി കൊള്ളാം... പക്ഷേ അതിനി ചെലവാക്കണമെങ്കിൽ ഒരു ഏഴെട്ടു മാസം കാത്തിരിക്കണം... യദു പറഞ്ഞു... അത് മനസ്സിലാകാത്തപോലെ നോക്കിനിൽക്കുന്ന വിശ്വനെ നോക്കി യദു തുടർന്നു... മനസ്സിലായില്ലല്ലേ.... വെറുതേ കൊല്ലാൻ നടന്നാൽ മതിയോ വിശ്വട്ടാ.. വകുപ്പൊക്കെ മുറയ്ക്ക് പഠിക്കണ്ടേ... അപ്പോൾ നമ്പർ ഇട്ടു പറയാം അല്ലേ നന്ദാ.. അവൻ നന്ദനോടായി ചോദിച്ചു.. പിന്നില്ലാതെ നീ പറഞ്ഞോടാ... ഇനി പറഞ്ഞുവരുമ്പോൾ കാലാവധി നീളുമോന്നാ എന്റെ സംശയം.. നന്ദൻ ചിരിച്ചുകൊണ്ട് പറഞ്ഞു... ആദ്യത്തേത് മുത്തശ്ശനെ ഉപദ്രവിച്ചത്.. അതായതു മുതിർന്ന പൗരനെ ഉപദ്രവിച്ച കേസ്.. പിന്നെ രണ്ടാമത്തേത് ഇന്ന് ലെച്ചുവിനെ കൊല്ലാൻ നോക്കിയത്... കൊലപാതക ശ്രമം... അതിന്റെ കൊട്ടേഷൻ കൊടുത്ത തെളിവ് കിട്ടിയിട്ടുണ്ട്... ദാ... ഇപ്പോൾ ഒടുവിൽ ഈ നിൽക്കുന്ന നന്ദഗോപന്റെ ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചത്... ഇത് ഒരുപാടുണ്ട്.... ഒരു സബ് ഇൻസ്‌പെക്ടർ ആയ ഞാൻ പൂട്ടിയാലും നിന്റെ തന്തയുടെ പിടിവെച്ചു നീ കുറെയൊക്കെ ഊരും.. എന്നാലും ഒരു ഏഴെട്ടുമാസം കുറഞ്ഞത് നിന്നെ ഞാൻ പുഷ്പം പോലെ പൂട്ടും... ലതാണ്.... ആ കാത്തിരിപ്പിന്റെ കഥ...

ആ പിന്നെ നന്ദാ... ഈൗ കൊച്ചൻ ഇറങ്ങും മുന്നെയങ്ങു താലികെട്ട് നടത്തണേ... അല്ലേല് അവനതു കാണുമ്പോ സങ്കടാകും.. യദു നന്ദനെ നോക്കി കണ്ണിറുക്കിക്കൊണ്ട് പറഞ്ഞു.. അപ്പോഴേയ്ക്കും യദു പറഞ്ഞതുപ്രകാരം പോലീസ്‌കാർ വിശ്വനെ കൊണ്ടുപോകാനായി എത്തിയിരുന്നു.. ഡാ.... എന്നെയങ്ങു ആയുഷ്കാലം അകത്തുകിടത്തി നിനക്കവളുമായിട്ടു സുഖിച്ചു ജീവിക്കാമെന്ന് കരുതിയെങ്കിൽ തെറ്റി.. ഈ വിശ്വനെ പകയുള്ള ഇനമാ... തിരിച്ചുവന്നിരിക്കും... വിലങ്ങുവെച്ചു ജീപ്പിൽ കയറ്റുമ്പോൾ കനലെരിയുന്ന കണ്ണുകളോടെ വിശ്വൻ നന്ദനെ നോക്കി വിളിച്ചു പറഞ്ഞു.. ദേ കിളവാ നിങ്ങളും നിർത്തുവെച്ചോ പച്ചയ്ക്കു കത്തിക്കും ഞാൻ എല്ലാത്തിനെയും... ഡാ... ##$$$" മിണ്ടാണ്ടിരിക്കെടാ... യദു വിശ്വന്റെ മുഖമടച്ചൊന്നു പൊട്ടിച്ചു... നന്ദാ... പോയിട്ട് വരാമെടാ... ഇപ്പോൾ ഇവനേം കൊണ്ട് പോയി എല്ലാം സെറ്റ് ആക്കട്ടെ.. ഇല്ലേല് ഊരിക്കൊണ്ടുപോകാൻ ആള്ക്കാര് ഇപ്പോൾ കാത്തിരിക്കും സ്റ്റേഷനിൽ... അകന്നുപോകുന്ന ജീപ്പിൽ പുറത്തേയ്ക്കു നോക്കിയിരുന്ന വിശ്വന്റെ മുഖത്ത് നിറഞ്ഞ ഗൂഢസ്മിതം നന്ദന്റെയുള്ളിൽ ഭയത്തിന്റെ വിത്തുപാകി... എങ്കിലും തല്ക്കാലം ഒരപത്തൊഴിഞ്ഞ ആശ്വാസം അവിടെ കുളിർമ നൽകി... !........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story