ലക്ഷ്മീനന്ദനം: ഭാഗം 28

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

അല്ലേലും യദുവിനെ മോൾക്കിഷ്ടവുമെന്നു ഞാൻ പറഞ്ഞില്ലേ ചന്ദ്രാ... ഇനീപ്പോ യദുവിന്റെ വീട്ടുകാരുടെ തീരുമാനം കൂടി അറിഞ്ഞിട്ടു പെട്ടെന്ന് അതങ്ങു നടത്താം.. മുത്തശ്ശൻ സന്തോഷത്തോടെ ചന്ദ്രനോടായി പറഞ്ഞു... യദുവാണ് പയ്യനെന്നറിഞ്ഞപ്പോൾ ഭാനുവൊന്നു ഞെട്ടി... സംശയത്തോടെ അവനെത്തന്നെ നോക്കി... ഊറി ചിരിച്ചുകൊണ്ട് സംഭാരം കുടിക്കുന്ന യദുവിനെ നോക്കി ദഹിപ്പിച്ചുകൊണ്ടവൾ അകത്തേയ്ക്കു പോയി... എടാ.... നമുക്കൊന്ന് പുറത്തുപോയാലോ ? നന്ദൻ യദുവിനോടായി ചോദിച്ചു... ആഹ്ഹ് ! ഞാൻ റെഡി..... തിരിച്ചുവരുമ്പോ കോട്ടേഴ്സിൽ കയറി ഡ്രെസ്സും എടുത്തുവരാം... യദു ചിരിച്ചുകൊണ്ട് പറഞ്ഞു... എന്നാല് നീ വാ.... ഞാനൊന്നു ഡ്രസ്സ്‌ മാറിയിട്ട് വരാം.. നന്ദൻ മുകളിലേയ്ക്കു പോയി... കൂടെ യദുവും.... പോകുന്നപോക്കിൽ ലെച്ചുവിനെ തിരിഞ്ഞുനോക്കി കണ്ണുകൊണ്ട് മുകളിലേയ്ക്കു വരാൻ ആംഗ്യം കാട്ടി... എന്താടാ... വാധ്യാരെ... ഒരു കള്ളം ലക്ഷണം...? യദു നന്ദന്റെ മുതുകിനിട്ടൊരു തട്ടുകൊടുത്തുകൊണ്ട് ചോദിച്ചു..

എ... എന്ത്.... ഒന്നൂല്ലടാ.... ഓഹ് ടാ... ഞാൻ വിശ്വസിച്ചു... പോലീസിനോട് തന്നെ കള്ളം പറയണം... മ്മ്... നടക്ക്... യദു അവനെ തള്ളി പടികൾ കയറ്റി.. നന്ദൻ മുറിയിൽ എത്തിയയുടനെ ടവൽ എടുത്ത് ബാത്റൂമിലേയ്ക് കയറി... യദു ജനാല തുറന്നു പുറത്തേയ്ക്കു നോക്കി നിന്നു.. കുളപ്പുരയിലേയ്ക്ക് കയറുന്ന ഭാനുവിലാണ് കണ്ണുകളുടക്കിയത്.... ഇവളെന്താ ഇപ്പോൾ കുളപ്പുരയിൽ.... എന്തായാലും കുളിക്കാനല്ല... കൈയിൽ ഡ്രെസ്സൊന്നുമില്ലല്ലോ ? എന്തായാലും ഒന്നു സംസാരിക്കാൻ പറ്റുമല്ലോ ? അവൻ ഓർത്തു... നന്ദാ... ടാ... എന്താടാ... ഞാൻ ദാ.. വരുന്നു... ഒരു അഞ്ചു മിനിറ്റ്... നന്ദൻ വിളിച്ചുപറഞ്ഞു.. ഏയ്... പയ്യെ വന്നാല് മതി... ഞാൻ താഴെ തൊടിയിൽ കാണുമേ... അവൻ പുഞ്ചിരിയോടെ വിളിച്ചു പറഞ്ഞു... അപ്പോഴാണ് അവിടേയ്ക്കു വന്ന ലെച്ചുവിനെ കണ്ടത്... ആഹ് ! അപ്പോൾ ഇനി ഇവിടെ എന്റെ ആവശ്യമില്ല... വാധ്യാര് നീരാടി കഴിയുമ്പോൾ പറഞ്ഞേക്കെ ഞാൻ തൊടിയിൽ കാണുമെന്ന്.... അവൻ അവളെനോക്കി കള്ളച്ചിരിയോടെ പറഞ്ഞുകൊണ്ട് നടന്നു.. ലെച്ചു നാണത്തോടെ മുഖം താഴ്ത്തി...

നന്ദൻ ബാത്റൂമിലാണെന്നു മനസ്സിലായതിനാൽ ജനൽപ്പടിയിൽ വന്നഴികളിൽ മുഖം ചേർത്തിരുന്നു... ബാത്റൂമിൽനിന്നും ഇറങ്ങിയ നന്ദൻ പെട്ടെന്ന് ലെച്ചുവിനെ കണ്ടു സ്വയമൊന്നു നോക്കി.. ടവൽ മാത്രമാണ് വേഷം.. തലയുയർത്തി നോക്കിയ ലെച്ചുവും ഒരുനിമിഷം അമ്പരന്നു... ആദ്യമായാണ് നന്ദനെ ഷർട്ട്‌ ഇടാതെ കാണുന്നത്.. പെട്ടെന്നവൾ മുഖം താഴ്ത്തി ജനലിനു പുറത്തേയ്ക്കു ദൃഷ്ടി പായിച്ചു.. നന്ദൻ അതുകണ്ടു ചിരിച്ചുകൊണ്ട് പോയി ഡ്രസ്സ്‌ എടുത്തു... അപ്പോഴും പുറത്തേയ്ക്കു നോക്കിനിൽക്കുന്ന അവളെ നോക്കി ചോദിച്ചു.. എന്താ ഭാര്യേ ഒരു നാണം...? മ്മ്.... ഒന്നുല്ല... അവൾ മുഖം താഴ്ത്തിത്തന്നെ മറുപടി പറഞ്ഞു.. നീ എന്നെ കാണാനാണോ പുറത്തെകാഴ്ച കാണാനാണോ വന്നേ ? അവൻ പുറത്തേയ്ക്കു നോക്കിനിൽക്കുന്ന ലെച്ചുവിനോടായി അവൻ ചോദിച്ചു.. അതുകേട്ടവൾ തലയുയർത്തി അവനെ നോക്കി... അതേ ഇത്രയ്ക്കും നാണമൊന്നും വേണ്ട... ഇപ്പോൾ നീ ഒഫീഷ്യലി മിസ്സിസ്. ലക്ഷ്മി നന്ദഗോപൻ ആണ്... കേട്ടോടി ഉണ്ടക്കണ്ണി..?

അവൻ അവളുടെ മുഖം പിടിച്ചുയർത്തിക്കൊണ്ട് പറഞ്ഞു.. തനിക്ക് നേരെ അടുത്തുവരുന്ന നന്ദന്റെ മുഖം കൈകൊണ്ട് തടുത്തുകൊണ്ടവൾ പറഞ്ഞു... നന്ദേട്ടാ .. ഇതൊന്നും വേണ്ടാട്ടോ... ആരേലും കാണും... വിവാഹം കഴിയാതെ ഇങ്ങനൊന്നും പാടില്ലത്രേ ... അവൾ നിഷ്കളങ്കമായി പറഞ്ഞു.. ഓഹ് ! ഈ മുട്ടേന്നു വിരിയാത്ത പിള്ളേരെയൊക്കെ കെട്ടിയാൽ ഇതായിരിക്കും അവസ്ഥ... അവൻ പറഞ്ഞു.. നന്ദേട്ടാ... അവൾ മുഖം കൂർപ്പിച്ചുകൊണ്ട് വിളിച്ചു.. നിന്നോടാരാടി ഇങ്ങനൊക്കെ പറഞ്ഞേ ? അത്... നീതു പറഞ്ഞല്ലോ ? അവൾ നിഷ്കളങ്കമായി പറഞ്ഞു.. ഓഹോ അപ്പൊ രണ്ടിനും ഇതാണല്ലേ പണി... അല്ലെങ്കിലും ഞാൻ നിന്റെ ഭർത്താവല്ലേ? താലി കെട്ടിയില്ലെന്നല്ലേയുള്ളു... അവൻ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.. അയ്യോ നന്ദേട്ടാ... ഞങ്ങൾ വെറുതേ ഓരോന്ന് പറഞ്ഞപ്പോൾ.... അവൾ പറഞ്ഞു നിർത്തി.. വെറുതെയൊരൊന്നു പറഞ്ഞപ്പോൾ... അവൻ കുറച്ചുകൂടി അവളെ ചേർന്നുനിന്നുകൊണ്ട് ചോദിച്ചു.. മിഴികൾ പരസ്പരം ഉടക്കിയപ്പോൾ ഒരുനിമിഷം ഹൃദയം ഉച്ചത്തിൽ മിടിച്ചു..

നന്ദന്റെ ചുംബനം നെറുകയിൽ പതിഞ്ഞപ്പോൾ അവൾ കണ്ണുകളടച്ചതിനെ സ്വീകരിച്ചു.. നിനക്കിപ്പോഴും എന്നെ വിശ്വാസം വന്നിട്ടില്ലേ ലെച്ചു.... അവൻ അവളെ ചേർത്തുപിടിച്ചുകൊണ്ട് ചോദിച്ചു.. ഇതുവരെ നിന്നെ അവസരങ്ങൾ ഉണ്ടായിട്ടുകൂടി തെറ്റായൊന്നു നോക്കിയിട്ട് കൂടിയില്ല... ഇപ്പോൾ ഉള്ളിലെ പ്രണയം നിയന്ത്രിക്കാൻ പറ്റാഞ്ഞതുകൊണ്ടാ ഇങ്ങനൊക്കെ.. നീ എന്റേതാണെന്ന ഉറപ്പുള്ളതുകൊണ്ടാ.. അവൻ ഒന്നുകൂടി അവളെ ചേർത്തുപിടിച്ചുകൊണ്ടു പറഞ്ഞു... നന്ദേട്ടന് വിഷമമായോ ? ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചു പറഞ്ഞതല്ല.. എനിക്ക് എന്നെക്കാട്ടിലും വിശ്വസാ നന്ദേട്ടനെ.. പേടിയാ നന്ദേട്ടാ.... ആണുങ്ങളെ എല്ലാരേയും പേടിയാ... അതാ എന്റെ ജീവിതം പഠിപ്പിച്ചത്... അല്ലതെ.... അപ്പോൾ എന്നെയും പേടിയാണോ ലെച്ചു നിനക്ക് ? ഇപ്പോൾ ഈ ചേർന്നു നിക്കുന്നതൊക്കെ എനിക്ക് വിഷമം ആകണ്ടാന്നു വെച്ചാണോ ? അവൻ അവളെ അടർത്തി മാറ്റിക്കൊണ്ട് ചോദിച്ചു... നന്ദേട്ടാ.... ഞാൻ അങ്ങനൊന്നും ഉദ്ദേശിച്ചില്ല... പേടിയുണ്ടെങ്കിൽ ഇങ്ങനെ മുന്നില് വന്നു നിൽക്കുമോ ? അവൾ ചോദിച്ചു... അതു വിട്ടേക്ക് ലെച്ചു... ഇനി പറയണ്ട... അവൻ ഗൗരവത്തിൽ പറഞ്ഞു... പെട്ടെന്ന് കേട്ടപ്പോൾ സങ്കടം തോന്നി...

അല്ലേലും താനിങ്ങാനാണ് ആവശ്യമില്ലാതെ പെട്ടെന്ന് ദേഷ്യം വരും.. അവനോർത്തു.. പുറകില്കൂടി തന്നെ ചേർത്തുപിടിച്ചു കരയുന്ന ലെച്ചുവിന്റെ കണ്ണുനീർ പുറം നനച്ചപ്പോൾ മെല്ലെ പിടിച്ചു മുന്നിലേയ്ക്ക് നിർത്തി... പോട്ടേ മോളേ... നിനക്കറിയാല്ലോ എനിക്ക് പെട്ടെന്ന് ദേഷ്യം വരുമെന്ന്.... അതിന് വല്യ കാര്യമൊന്നും വേണ്ട... ഇപ്പോഴേ ശീലിച്ചാല് നല്ലതാ.. അല്ലേല് എപ്പോഴും കരയാനെ സമയം കാണുള്ളൂ... കേട്ടോ ? അവൻ പുറത്ത് തട്ടി ആശ്വസിപ്പിച്ചു കൊണ്ട് നന്ദൻ പറഞ്ഞു.. ഇതേസമയം കുളപ്പുരയിൽ കാൽ വെള്ളത്തിലേയ്ക്കിട്ടിരിക്കയിരുന്നു ഭാനു... യദുവേട്ടനെ ഒരുപാട് ഇഷ്ടമാണ്.... അതു പറഞ്ഞിട്ടുണ്ടെന്നല്ലാതെ പുറകെനടന്നു ശല്യം ചെയ്തിട്ടില്ലിതുവരെ.... ഇപ്പോഴും ദേഷ്യമോ പിണക്കമോ ഒന്നുമില്ല... പക്ഷേ ഇപ്പോൾ ഈ കല്യാണാലോചന തന്നോടുള്ള സഹതാപമല്ലേ ? എന്റെ ഈ അവസ്ഥയിലുള്ള പശ്ചാത്താപം.. അപ്പോൾ ഒരിക്കലും അശ്വതി ചേച്ചിയുടെ സ്ഥാനത് എന്നെ കാണാൻ കഴിയില്ല.... എനിക്കുള്ളതുപോലുള്ളൊരിഷ്ടം ഒരിക്കലും യദുവേട്ടനു എന്നോടില്ല...

ഇഷ്ടമില്ലാതെ എന്റെ സ്വാർത്ഥതയ്ക്കുവേണ്ടി ഒരാളുടെ ജീവിതം നശിപ്പിക്കാൻ പാടില്ല... ചിന്തകൾ കാടുകയറിയപ്പോൾ തലയാകെ വെട്ടിപ്പൊളിക്കുംപോലെ തോന്നി... കൈക്കുമ്പിളിൽ തണുത്ത വെള്ളം കോരിയെടുത്തു മുഖത്തേക്കൊഴിച്ചു... വെള്ളത്തിന്റെ കുളിർമ മനസിൽ നിറഞ്ഞെങ്കിലെന്നോർത്തവൾ വീണ്ടും ഒരു കുമ്പിൾ കൂടി കോരിയെടുത്തു... തെളിഞ്ഞവെള്ളത്തിൽ യദുവിന്റെ രൂപം തെളിഞ്ഞപ്പോൾ മെല്ലെ തിരിഞ്ഞു പുറകിലേക്കു നോക്കി... തനിക്ക് പുറകിൽ കൈയും കെട്ടിനിൽക്കുന്നു... എന്താ പ്രിയ.... ഈ നേരത്ത് കുളക്കടവിൽ വന്നിരുന്നു ഒറ്റയ്ക്ക് സ്വപ്നം കാണുവാണോ ? അവൻ അവൽക്കരികിലായിരുന്നുകൊണ്ടു ചോദിച്ചു... അവളൊന്നും മിണ്ടാതെ അതേ ഇരുപ്പുതുടർന്നു.. എന്താ പ്രിയ തന്റെ മനസിൽ.... ഞാൻ വിവാഹക്കാര്യം പറഞ്ഞതിഷ്ടമായില്ലേ ? പറയാൻ ... നിനക്കിഷ്ടമില്ലെങ്കിൽ ഞാൻ നിര്ബന്ധിക്കില്ല... അവൻ അവളുടെ മുഖം തന്റെ നേരെ തിരിച്ചുകൊണ്ടു ചോദിച്ചു... എനിക്കിഷ്ടമായില്ല... അവൾ അവന്റെ കൈതട്ടിമാറ്റിക്കൊണ്ട് പറഞ്ഞു....

നിനക്കെന്നെ ഇഷ്ടമല്ലേ ? യദു കുറച്ച് കനത്തിൽ ചോദിച്ചു... എനിക്ക് യദുവേട്ടനെ ഇഷ്ടമാണെന്ന് അറിയാല്ലോ...? പക്ഷേ ഈ വിവാഹത്തിന് ഇഷ്ടമില്ല... അവൾ ഊക്കോടെ പറഞ്ഞു... കാരണം.... അവൻ ചോദിച്ചു... മിണ്ടാതെ വെള്ളത്തിലേക്കു കണ്ണുംനട്ടിരിയ്ക്കുന്ന ഭാനുവിനോടൊരൽപ്പം ദേഷ്യത്തിൽത്തന്നെ വീണ്ടും യദു ചോദിച്ചു.. കാരണം പറയ്‌ പ്രിയാ.... എന്നെ ഇഷ്ടമായിട്ടും... വിവാഹം വേണ്ടാന്ന് തോന്നാൻ കാരണം പറയാൻ... സഹതാപം.... ജസ്റ്റ്‌ സഹതാപം മാത്രമാണ് ഏട്ടനെ ഈ തീരുമാനത്തിലെത്തിച്ചത്... ഒരിക്കലും സഹതാപത്തെ പ്രണയമായി വ്യാഖ്യാനിക്കരുതു്. .അവൾ അവനെ നോക്കി പറഞ്ഞു.. ഓഹോ... അപ്പോൾ ഞാൻ സഹതാപത്തിന്റെ പേരിൽ ഇതിനു മുതിരുന്നെന്നാണോ നീ കരുതുന്നത് ? എങ്കിൽ മോൾക്ക് തെറ്റി... അശ്വതിയെ ഞാൻ സ്നേഹിച്ചിരുന്നു..... അവളുത്തന്നെ ആ ഇഷ്ടം വേണ്ടാന്ന് പറഞ്ഞു പോയി.... അതെന്നെ തകർത്തുവെന്നുള്ളത് സത്യമാ.. പക്ഷേ... അതെന്റെ പാസ്ററ് മാത്രമാണ് പ്രിയ.. പ്രെസെൻറ് നീയാണ്...

അത് മനസ്സിൽ ഉൾക്കൊണ്ടു തന്നെയാണ് നിന്നെ സ്വീകരിക്കുന്നത്... അതുകൊണ്ട് ഇപ്പോൾ എന്റെ മനസ്സിൽ നീ മാത്രമേയുള്ളു... പിന്നെ നിന്റെ മനസിൽ എന്താണെന്നു എനിക്ക് നന്നായറിയാം... എന്റെ ഉള്ളിൽ അശ്വതിയോടുള്ള സ്നേഹം മാത്രമേയുള്ളുവെന്നല്ലേ... നിന്റെ ജീവിതം ഞാൻ കാരണം നശിക്കുമോയെന്ന പശ്ചാത്താപത്തിൽ നിന്നെ സ്വീകരിക്കുന്നുവെന്നല്ലേ ? തന്റെ മനസ്സ് യദു ഇത്രയും വിദഗ്ധമായി വായിച്ചെടുത്തതിന്റെ അമ്പരപ്പിൽ അവൾ അവനെത്തന്നെ നോക്കിനിന്നു.. അതിനവൾ ആത്മാർത്ഥ പ്രണയം സമ്മാനിച്ചു അകാലചരമം അടഞ്ഞോന്നുമല്ല ...... എന്നെ സ്നേഹിച്ചു തേച്ചിട്ടു വേറൊരു പുളിങ്കൊമ്പ്‌ കണ്ടപ്പോൾ അവനൊപ്പം സുഖിച്ചു ജീവിക്കാ ..... ആ അവളെയോർത്താണോ ഞാൻ എന്റെ ജീവിതം കളയേണ്ടെ .... അവളെയാണോ ഞാൻ മനസിൽ പ്രതിഷ്ഠിക്കേണ്ടത് ....?

അവൻ കിതപ്പോടെ ചോദിച്ചു... അപ്പോഴാണ് അതിനെക്കുറിച്ചു ഭാനു ചിന്തിച്ചത്... ആളെപ്പോലും നോക്കാതെ മോള് വിവാഹത്തിന് സമ്മതിച്ചല്ലോ ? എന്നെ മറക്കാൻ പറ്റാതെ വേറൊരാളെ വിവാഹം കഴിച്ചിട്ട് എന്തായിരുന്നു ഉദ്ദേശം...? ആ ഉദ്ദേശത്തിൽ എന്നെയും കെട്ടിക്കോ ? എന്താ ഇനിയും വിശ്വാസമില്ലേ എന്റെ സ്നേഹത്തിൽ ? ഞാൻ ചത്താലെങ്കിലും വിശ്വസിക്കുമോ ? അവൻ അവളെ കൂർപ്പിച്ചുനോക്കിക്കൊണ്ട് ചോദിച്ചു... അപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത്... അവളിലുള്ള നോട്ടം പിൻവലിക്കാതെതന്നെ അവൻ ഫോണെടുത്തു ചെവിയോട് ചേർത്തു.. 📞 ഹലോ നിങ്ങളാരാ..? എവിടെ ? ഞാൻ ഇപ്പോൾ സ്റ്റേഷനിലില്ല ... ലൊക്കേഷൻ സെൻറ് ചെയ്യൂ... ഞാൻ വരാം... അവൻ ഫോൺ വെച്ചു ഒരുനിമിഷം ആലോചിച്ചുനിന്നു......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story