ലക്ഷ്മീനന്ദനം: ഭാഗം 30

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

വിശ്വന്റെ അച്ഛൻ ശേഖരനാ വിളിച്ചേ... യദുവിനെ അയാൾ... കഴിഞ്ഞ ദിവസത്തെ ദേഷ്യം തീർത്തതാ... ടൌൺ ഹോസ്പിറ്റലിലുണ്ട്... ബാക്കിയൊന്നുമറിയില്ല... ഞാൻ... ഞാൻ അങ്ങോട്ട് പോകുവാ... എത്തിയിട്ട് വിളിക്കാം... അച്ഛാ... അച്ഛനും കൂടി വാ... എനിക്ക് എന്തോ... പേടിയാകുന്നു.. അവൻ ഒരുവിധം പറഞ്ഞൊപ്പിച്ചു... യദു തന്നോട് പറഞ്ഞിട്ട് പോയ വാക്കുകൾ ഉള്ളിൽ അലയടിച്ചപ്പോൾ.... നന്ദന്റെ ചുമലിൽ നിന്നും കൈ അയച്ചവൾ നിലത്തേയ്ക്കൂർന്നു വീണു.. ലെച്ചുവും നന്ദനും പെട്ടെന്നവളെ താങ്ങിപ്പിടിച്ചു... ലെച്ചു ഭാനുവിന്റെ മുഖത്തേയ്ക്കു വെള്ളം ഇറ്റിച്ചു... മോളേ ഭാനു.... കണ്ണുതുറക്കേടാ.... നന്ദൻ ആധിയോടെ വിളിച്ചു... പതിയെ കണ്ണുതുറന്ന ഭാനുവിന്റെ മനസിൽ പെട്ടെന്ന് യദുവിന്റെ മുഖം പതിഞ്ഞു.. ഏട്ടാ... നമുക്ക് ഹോസ്പിറ്റലിൽ പോകാം... യദു ഏട്ടനെ കാണാം.. അവൾ പെട്ടെന്ന് എഴുന്നേറ്റുകൊണ്ടു പറഞ്ഞു.. ചുറ്റുമുള്ള എല്ലാവരും ഭാനുവിന്റെ മാറ്റത്തിൽ അമ്പരന്നു നിൽക്കുകയായിരുന്നു... വർഷങ്ങളായുള്ള തന്റെ കാത്തിരിപ്പാണ് അവനെന്നു ഇവർക്കറിയില്ലല്ലോ... അവളോർത്തു... ഭാനുവിന്റെ അപ്പോഴത്തെ അവസ്ഥയിൽ ആരും മറ്റൊന്നും ചോദിക്കാൻ നിന്നില്ല.. അവളെയും കൂടെ കൂട്ടി...

ഹോസ്പിറ്റലിൽ എത്തിയപ്പോഴും ഉള്ളിൽ നിറയെ പ്രാര്ഥനയായിരുന്നു... ഒരുപാട് കുറ്റപ്പെടുത്തി..... എന്നിട്ടും ഒന്നും മിണ്ടാതെ കേട്ടുനിന്നു... ഇത്രയും തന്നെ സ്നേഹിക്കുന്ന ഒരാളെ ഇനിയും വിഷമിപിയ്ക്കാൻ പാടില്ല... അവളോർത്തു... ഒന്നും പറ്റാതെ തിരിച്ചു തരണേ ദേവി..... ഈ ജന്മം മുഴുവൻ ചേർത്തുപിടിച്ചോളാം... അവൾ ആത്മാർഥമായി പ്രാർത്ഥിച്ചു... കൈക്കും കാലിനും ഒടിവുണ്ട്... തലയിലും കെട്ടിവെച്ചിട്ടുണ്ട്... കണ്ണടച്ചുകിടക്കുന്ന യദുവിനടുത്തേയ്ക് അവർ ചെന്നു... ഉള്ളിൽ വിങ്ങിനിന്നതെല്ലാം തട ഭേദിച്ച് പുറത്തേയ്ക്കു ഒഴുകിയിരുന്നു... ഭാനു യദുവിനടുത്തേയ്ക്കു ഓടിച്ചെന്നു... ഭാനുവിന്റെ കണ്ണുനീർ തുള്ളികൾ കൈകളിൽ പതിഞ്ഞപ്പോൾ അവൻ പതിയെ കണ്ണുതുറന്നു..... കരഞ്ഞുകലങ്ങിയ കണ്ണുകളോടെ തനിക്കരികിൽ നിൽക്കുന്ന ഭാനുവിലെയ്കാണാദ്യം നോട്ടമെത്തിയത്... കണ്ണുകൾകൊണ്ട് പരിഭവവും വിഷമവുമെല്ലാം കൈമാറുകയായിരുന്നു ഇരുവരും...... പുറകിൽ നിൽക്കുന്ന നന്ദൻ പതിയെ ഒന്നു ചുമച്ചു... അപ്പോഴാണ് ഭാനുവിന്റെ തൊട്ടുപുറകിലായി തങ്ങളെ വീക്ഷിച്ചു നിൽക്കുന്ന നന്ദനിലേയ്ക്കും ചന്ദ്രനിലേയ്ക്കും ദൃഷ്ടി പോയത്... തെല്ലൊരു ജാള്യതയോടെ അവൻ നന്ദനെ നോക്കി പുഞ്ചിരിച്ചു... എടാ... എങ്ങനുണ്ട്...

ആ ശേഖരൻ വിളിച്ചുപറഞ്ഞപ്പോൾ ഞങ്ങളാകെ പേടിച്ചുപോയി... നന്ദൻ അടുത്തേയ്ക്കു വന്നുകൊണ്ടു പറഞ്ഞു.. അതേ മോനെ... ആ വിശ്വൻ ജയിലിൽ ആയപ്പോൾ കുറച്ചുനാളത്തേയ്ക് പേടിയ്ക്കേണ്ടെന്നു ആശ്വസിച്ചതാ... അതിലും മുറ്റിയ ഇനമാണ് ശേഖരനെന്ന് ഓർത്തില്ല... ചന്ദ്രൻ വിഷമത്തോടെ പറഞ്ഞു... മാമ എന്തിനാ വിഷമിക്കുന്നെ.... ഇതൊക്കെ എന്റെ ഡ്യൂട്ടിയുടെ ഭാഗമാ.... പിന്നേ ഇങ്ങനൊരു ചതി ഞാനും പ്രതീക്ഷിച്ചില്ല... അതുകൊണ്ട് അടിയൊന്നു പതറി.... സാരമില്ല.... അതുപറയുമ്പോഴും കണ്ണുകൾ എത്തിനിന്നതു തന്നിൽ നിന്നും മിഴിയെടുക്കാതെ നിൽക്കുന്ന ഭാനുവിലാണ്.. വീട്ടിൽ അറിയിച്ചോ മോനെ...? ഇല്ല മാമേ... അറിയാല്ലോ അച്ഛന്റെ കാര്യം... മാഷിന് പെട്ടെന്ന് കേട്ടാല് ടെൻഷൻ ആകും... ഒന്നാമതെ എന്നെ ഇവിടുന്നു ട്രാൻസ്ഫർ മേടിക്കാൻ പറഞ്ഞു മുറവിളി കൂട്ടുവാ.. അവൻ പറഞ്ഞു.. അപ്പോൾ വയ്യാതെ നീയെന്തു ചെയ്യാനാടാ... നന്ദൻ ചോദിച്ചു... അതും ആലോചിക്കേണ്ട കാര്യമാണ്... അവനോർത്തു...

തനിയെ ഒന്നിനും കഴിയാത്ത അവസ്ഥയാണ്.. ഇവിടെ കോർട്ടേഴ്സിൽ തനിച്ചു പറ്റില്ല... അതുകൊണ്ടുതന്നെ അവനുത്തരമില്ലായിരുന്നു.. ഭാനുവിനും അതോർത്തുതന്നെയായിരുന്നു ടെൻഷൻ... ചെറുപ്പത്തിലേ അമ്മയെ നഷ്ടപ്പെട്ടതാണ്... മാഷ് പിന്നേ വിവാഹമേ വേണ്ടായെന്നു പറഞ്ഞു മകനായി ജീവിച്ചു... ആണായിട്ടും പെണ്ണായിട്ടും ഒരേയൊരു ആണ്തരി... അവൾ തന്റെ നിസ്സഹായതയിൽ നന്ദനെ നോക്കി.. അവളുടെ ആധി മനസ്സിലാക്കിയിട്ടെന്നോണം യദു പറഞ്ഞു... വീട്ടിൽ അച്ഛനെക്കൊണ്ടും തനിയെ എന്നെ നോക്കാൻ പറ്റില്ലല്ലോ നന്ദാ.. അപ്പോൾ എന്തായാലും ഒരു ഹോം നഴ്സിനെ വെയ്ക്കാം... അപ്പോൾപ്പിന്നെ ഇവിടായാലും കുഴപ്പമില്ലല്ലോ..... ശാരദ പോയേൽപ്പിന്നെ ദാ ഇവരുടെ കൂടെയല്ലേ ഞങ്ങൾ നിന്നെയും കണ്ടിട്ടുള്ളു... പഠിത്തമൊക്കെ തിരക്കായപ്പോൾ കുറച്ചുനാൾ പതിവ് തെറ്റിച്ചെന്നല്ലാതെ ഒരുമിച്ചൊരു കുടുംബമായല്ലേ മാഷും നമ്മളുമൊക്കെ കഴിഞ്ഞേ... ഇപ്പോൾ നിന്റെ ഈ അവസ്ഥയിൽ തനിച്ചാക്കുമെന്നു തോന്നുന്നുണ്ടോ ? ചന്ദ്രൻ ഒന്നു നിർത്തി നന്ദനെ നോക്കി.. അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടെന്നോണം നന്ദൻ പറഞ്ഞു.. അച്ഛൻ പറഞ്ഞതാ ശരി... ഞാൻ ഡോക്ടറെ ഒന്നുകാണട്ടേ...

ഡിസ്ചാർജ് ആമ്പോ നീയും വരും നാട്ടിലേയ്ക്കു ഞങ്ങളുടെ കൂടെ.... നന്ദൻ തറപ്പിച്ചു പറഞ്ഞു... അതുകേട്ടപ്പോൾ ഭാനുവിന്റെ ഉള്ളിൽ ആശ്വാസത്തിന്റെ തിരിച്ചു തെളിഞ്ഞു... എടാ... അതു വേണോ ? ഞാൻ ഇവിടെ .... യദു വാക്കുകൾക്കായി പരതി.... നിനക്കിപ്പോ ഒരു ഹോം നഴ്സിനെ വേണം...... ഞാൻ നോക്കിക്കോളാം.... ഹോം നഴ്‌സായി കണ്ടാൽ മതി... പക്ഷേ ശമ്പളമൊക്കെ കറക്റ്റ് ആയിട്ട് നോക്കി വെയ്ക്കണം... അതാമ്പോ ഇവൾക്ക് സ്ത്രീധനം ബാക്കി തന്നാൽ മതിയല്ലോ...? നന്ദൻ കളിയായി പറഞ്ഞു... ഇവന്റെയൊരു കാര്യം... നിന്റെ തമാശയ്ക് ചിരിക്കാനുള്ള ശക്തി ഇപ്പോഴെന്റെ ശരീരത്തിനില്ല... അതുകൊണ്ട് മോൻ ഒന്നു പോയേ.... അവൻ നന്ദനെനോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു... അതുകേട്ടു ചന്ദ്രനും ചിരിച്ചു... പിന്നെ.... നിനക്ക് വയ്യാന്നു കേട്ടപ്പോൾ ഒരാളുടെ വികാരപ്രകടനമൊന്നു കാണണമായിരുന്നു..... കല്യാണം വേണ്ടാന്ന് പറഞ്ഞു നടന്ന പെണ്ണാ....... നന്ദൻ ഒളികണ്ണിട്ടു ഭാനുവിനെ നോക്കി പറഞ്ഞു... അതുകേട്ടപ്പോൾ ഭാനു യദുവിനെ കള്ളം പിടിക്കപ്പെട്ടപോലെ യദുവിനെ നോക്കി...

നോക്കണ്ട.... നോക്കണ്ട... കേട്ടോ അച്ഛാ... ഇത്രയും നാളും കല്യാണം വേണ്ടാന്ന് പറഞ്ഞു നടന്നത് ഇവനെയോർത്തണോന്നു എനിക്ക് ചെറിയ സംശയം ഇല്ലാതില്ല... നന്ദൻ ചന്ദ്രനോടായി പറഞ്ഞു... യദുവിനെ മകനായി കിട്ടുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ... അങ്ങനെയെന്തെലും ഉണ്ടേല് പറയരുന്നില്ലേ മോളേ.... നിന്റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷം.... ചന്ദ്രൻ അവളുടെ തലയിൽ തഴുകിക്കൊണ്ട് പറഞ്ഞു... മോളേ ഞാനും നന്ദനും ഡോക്ടറെ കണ്ടിട്ട് വരാം... യദു ഇപ്പോൾ വരാമേ... അതും പറഞ്ഞു ചന്ദ്രൻ നന്ദനെയും കൂട്ടി പുറത്തേയ്ക്കു പോയി... ഭാനു യദുവിനെത്തന്നെ നോക്കി നിന്നു.. എന്താടോ ? പേടിച്ചുപോയോ ? അവൻ ചോദിച്ചു... ഇതുവരെ അനുഭവിച്ച വേദനയെല്ലാം കണ്ണുനീരായി പുറത്തുചാടി... വിതുമ്പിക്കൊണ്ട് അവൾ അവന്റെ നെഞ്ചിലേയ്ക് വീണു... കേട്ടപ്പോൾ നല്ല ജീവനങ്ങുപോയി.... എത്ര കാത്തിരുന്നെന്നറിയോ ഇഷ്ടമാണെന്നു ഒന്നു പറയുന്നത് കേൾക്കാൻ... ഈ ജീവന്റെ പാതിയാകാൻ... എന്നിട്ട് എന്നെ വിട്ടേച്ചു പോകുവോ ? അവൾ ഓരോന്നും പറഞ്ഞു പതം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു... യദുവിനും ഒരു നിമിഷം കണ്ണുകൾ നിറഞ്ഞുതുളുമ്പി... അതുപക്ഷേ സന്തോഷം കൊണ്ടായിരുന്നു........

. ഇത്രയും സ്നേഹം താൻ വേദനിപ്പിച്ചിട്ടുകൂടി അവൾ തരുന്നുണ്ടല്ലോ.... ഇല്ലടാ... നീ കാത്തുവെച്ചിരുന്ന സ്നേഹം അനുഭവിക്കാതെ ഞാൻ എവിടെ പോകാനാ... വിഷമിപ്പിച്ചതിനും ഒഴിവാക്കിയതിനുമെല്ലാം ഈ ജന്മം നിനക്ക് തന്നുകൊണ്ട് പ്രായശ്ചിത്തം ചെയ്തോളാം.... ഞാൻ നിഷേധിച്ച സ്നേഹം തന്നെയാണ് ഇപ്പോൾ എന്റെ ജീവൻ പ്രിയ... അവൾ ഒരുനിമിഷം തലയുയർത്തി അവന്റെ മിഴികളിലേയ്ക് നോക്കി... എന്താടി... ഉണ്ടക്കണ്ണി വിശ്വാസം വരുന്നില്ലേ........ അവളുടെ നോട്ടം കണ്ടുകൊണ്ട് യദു ചോദിച്ചു.... ദേ.. നോക്കിയേ ഇപ്പോൾ എന്റെ കണ്ണിൽ കാണുന്നത് സഹതാപമാണോ അതോ പ്രണയമാണോ ? അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു... പ്രണയം..... ഞാൻ കാത്തിരുന്ന എന്റെ പ്രണയം... അവൾ നെഞ്ചോരം ചേർന്നുകൊണ്ട് മന്ത്രിച്ചു...... പ്രിയാ.... നീയാണെന്റെ ജീവിതം പോലും മാറ്റിമറിച്ച പ്രണയം.... ജീവിതം... first love is important 💕 second love is very very important 💞 because first love change your nature 💕💕 but second love change your life...... 💞💞💞 അവൻ പതിയെ അവളുടെ കാതോരം മന്ത്രിച്ചു........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story