ലക്ഷ്മീനന്ദനം: ഭാഗം 31

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

പ്രിയാ.... നീയാണെന്റെ ജീവിതം പോലും മാറ്റിമറിച്ച പ്രണയം.... ജീവിതം... first love is important 💕 second love is very very important 💞 because first love change your nature 💕💕 but second love change your life...... 💞💞💞 അവൻ പതിയെ അവളുടെ കാതോരം മന്ത്രിച്ചു... യദുവിന് രണ്ടു ദിവസം കഴിഞ്ഞേ ഡിസ്ചാർജ് കിട്ടിയുള്ളൂ... അതുകൊണ്ട് തന്നെ നന്ദനൊക്കെ രണ്ടുദിവസം കൂടെ കഴിഞ്ഞു അവനെയും കൊണ്ടാണ് വീട്ടിലേയ്ക്കു പോയത്... യദുവിന് സുഖമായശേഷം കല്യാണം നടത്താമെന്ന് ഗോപാലൻമാഷിനെ വിളിച്ചപ്പോൾ സമ്മതമറിയിച്ചതിനാൽ തീരുമാനിച്ചു... യദുവിന്റെ കാര്യങ്ങൾ നന്ദൻ തന്നെയാണ് നോക്കിയിരുന്നത്.. അവൻ കോളേജിൽ പോകുമ്പോൾ ആ ജോലി ചന്ദ്രൻ ഏറ്റെടുത്തു... അന്ന് ലാബിൽ നടന്ന സംഭവത്തിന്‌ ശേഷം വർഷ ലെച്ചുവിനെ നേരിട്ട് ഉപദ്രവിക്കാനൊന്നും മുതിർന്നിരുന്നില്ല... കാര്യം നന്ദനെ പിണക്കാതിരിക്കാൻ വേണ്ടി തന്നെയാണ്... ആദ്യ സെമസ്റ്റർ പരീക്ഷ കഴിഞ്ഞു ലെച്ചുവും നീതുവും രണ്ടാം സെമെസ്റ്ററിലേയ്ക് കടന്നു...

നന്ദന്റെയും ലെച്ചുവിന്റെയും സ്നേഹം അതിരുകളില്ലാത്ത നദിപോലെ ഒഴുകിക്കൊണ്ടിരുന്നു... ഭാനുവും യദുവും ഇത്രയും നാളത്തെ പരിഭവമൊക്കെ അങ്ങ് പ്രണയിച്ചു തീർക്കുന്നു... ആകെ പ്രശ്നം അവന്റെ ദൂരെയുള്ള പോസ്റ്റിങ്ങ്‌ ആയിരുന്നു.... വിശ്വന് ആറുമാസത്തെ ജയിൽവാസം കിട്ടിയതിനാൽ ആള് സ്റ്റേജിനു പിന്നിലാണ്.... ശേഖരനും പിന്നീട് ഒന്നിനും വന്നില്ല... 💧💧💧💧💧💧💧💧💧💧💧💧💧💧💧 ടാ... അർജുനെ... നമ്മുടെ ഓൾഡ് ബ്ലോക്കിൽ സെർച്ചിങ് നടക്കാ... ഇന്നലെ കൊണ്ടുവന്ന സാധനമൊക്കെ ആ പ്രിൻസി പൊക്കി.... ആ നന്ദൻ സാറും ഉണ്ട് മുന്നിൽ... ഓടിക്കിതച്ചുവന്നുകൊണ്ടു ജോബി പറഞ്ഞു... കോളേജിന്റെ ഫ്രണ്ടിൽ സ്ഥിരം പ്ലേസിൽ ഫ്രണ്ട്സിനൊപ്പം ഇരിക്കുവായിരുന്നു അർജുൻ.... പ്രധാന ലക്ഷ്യം ലെച്ചുവിനെ കാണുന്നത് തന്നെ... പക്ഷേ നന്ദനെ പേടിച്ചു വല്യ ശല്യമൊന്നുമില്ലെന്നേയുള്ളു... ഹേ... അതെങ്ങനാ അറിഞ്ഞേ... ഇന്നലെ വേറെങ്ങും മാറ്റാൻ കഴിയാഞ്ഞിട്ടാ.. അല്ലേല് അവിടെ വയ്ക്കില്ലാരുന്നു... ഛെ.... ഇനിയെന്ത് ചെയ്യും... നാളെ ഇതിന്റെ ക്യാഷ് എങ്ങനാടാ കൊടുക്കണേ..? അർജുൻ മുഷ്ടിചുരുട്ടി അടുത്തുനിന്ന മരത്തിലേക്ക് അടിച്ചുകൊണ്ടു പറഞ്ഞു.. എന്റെ അർജുനെ ആദ്യം പോലീസ് പിടിക്കാതിരിക്കാൻ നോക്ക്...

അറിയാല്ലോ നന്ദൻ സർ വ്യക്തമായ തെളിവ് കിട്ടാതെ ഒന്നും ചെയ്യില്ല... എന്തേലും അവിടുന്ന് കിട്ടിയാല് ഉറപ്പായും പോലീസിൽ അറിയിക്കും... നിന്റെ കാര്യം പോക്കാ മോനെ ... വർഷ അവന്റെ അടുത്തായി വന്നുനിന്നുകൊണ്ട് പറഞ്ഞു... കോളേജിൽ സ്ഥിരമായി ഡ്രഗ്സ് വിൽക്കുന്നത് അർജുൻ തുടങ്ങിയിട്ട് രണ്ട് വർഷമായി... നന്ദൻ വന്നേൽ പിന്നെയാണ് അതു ഒളിച്ചും പാത്തും നടത്തേണ്ടി വന്നത്... കോളേജിലെത്തന്നെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന പഴയ ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് കെട്ടിടമാണ് ഇപ്പോഴത്തെ അവരുടെ വിൽപ്പന കേന്ദ്രം... കോളേജുകളിൽ ഡ്രഗ്സ് വില്പന നടത്തുന്ന ഒരു മാഫിയ തന്നെ നഗരത്തിൽ പ്രവർത്തിക്കുന്നുണ്ട്... അവരിൽ നിന്നും സാധനം എടുത്തു വിറ്റ ശേഷം തുക കൊടുക്കുകയാണ് പതിവ്... അങ്ങനെ വാങ്ങി സൂക്ഷിച്ച സാധനമാണ് നന്ദൻ ഇടപെട്ടു പിടിച്ചെടുത്തിരിക്കുന്നത്.. ദേ വർഷേ... നീ ഒറ്റയാള് കാരണമാണ് അയാളിവിടെ ഇപ്പോഴും ഇങ്ങനെ വാഴുന്നത്.. ഇല്ലേല് നിനക്കറിയാല്ലോ മോളേ ഈ അർജുനെ... എന്റെ വഴിയിൽ തടസം നിൽക്കുന്നതൊന്നും ഞാൻ വെച്ചുപൊറുപ്പിക്കില്ല ..

എനിക്കിതൊന്നും പുത്തരിയല്ല... നീ മറന്നുകാണില്ലല്ലോ ശ്യാം സാറിനെ..? അർജുൻ ദേഷ്യത്തോടെ വർഷയോടായി ചോദിച്ചു... എങ്ങനെ മറക്കനാടാ ശ്യാം സാറിനെ.... ദേ.... ഇതുപോലെ വീറും വാശിയും അല്ലാരുന്നോ ? നിനക്കൊരു സസ്‌പെൻഷൻ തന്നതേയുള്ളു... പിറ്റേന്ന് ഉള്ള ജോലിയും കളഞ്ഞു കെട്ടിപ്പറുക്കി പോയില്ലേ പേടിച്ചിട്ട്... ഫസൽ ചിരിച്ചുകൊണ്ട് അവരോടായി പറഞ്ഞു... ആഹ് ! അതിനപ്പുറത്തെ അവസ്ഥയായിരിക്കും അയാൾക്കു കിട്ടാൻ പോകുന്നത്... ജീവനും കെട്ടിപ്പിടിച്ചു ഓടും നിന്റെ നന്ദൻ സർ.... ടാ.... വാടാ പോയി നോക്കാം... ഫസലിനെയും വിളിച്ചുകൊണ്ടവൻ ഇംഗ്ലീഷ് ഡിപ്പാർട്മെന്റിലേയ്ക് പോകാനായി തിരിഞ്ഞു... അപ്പോഴാണ് ഓഡിറ്റോറിയത്തിനടുത്തായി നീതുവിനൊപ്പം നിൽക്കുന്ന ലെച്ചുവിൽ അവന്റെ കണ്ണുടക്കിയത്... ആഹാ... ലക്ഷ്മിക്കുട്ടി ഇവിടെ നിൽക്കാണോ ? ഇന്ന് നേരത്തെ വന്നല്ലേ... അവൻ ലക്ഷ്മിയുടെ അടുത്തായി വന്നുനിന്നുകൊണ്ട് തിരക്കി... അർജുനെ കണ്ടപാടെ ലെച്ചു ആകെ പേടിച്ചു നീതുവിന്റെ പുറകിൽ മാറി നിന്നു..

അതെങ്ങനാടാ അർജുനെ വരാണ്ടിരിക്കുന്നെ ? നന്ദൻ സാറിന്റെ കൂടെയല്ലേ കൊച്ചിന്റെ വരവും പോക്കും... ഫസൽ അർത്ഥം വെച്ചെന്നപോലേ അർജുനോടായി പറഞ്ഞു.... നീതുവിന് ഇതുകേട്ട് ദേഷ്യം വന്നെങ്കിലും പതിയെ നിയന്ത്രിച്ചു... നിന്റെ നന്ദൻ സാറിനോട് പറഞ്ഞേക്ക് ഇപ്പോഴുള്ള ഈ വാശിയും ഡിക്റ്ററ്റീവ് പണിയും കളഞ്ഞേച്ചു സ്വന്തം പാട് നോക്ക്കി നടക്കാൻ... ഇല്ലേല് നല്ല കോലത്തിൽ വീട്ടിൽ പോകില്ല... അവൻ ലെച്ചുവിനടുത്തായി ചേർന്നുനിന്നുകൊണ്ട് പറഞ്ഞു.. ഭയത്തോടെ നിൽക്കുന്ന അവളുടെ കണ്ണുകളിൽ ഒന്നു ഊതിക്കൊണ്ട് അവൻ നടന്നകന്നു.... ഏയ്... പേടിക്കണ്ട ലെച്ചു... അവനുള്ള പണി അവിടെ പ്രിൻസി റെഡി ആക്കിക്കാണും... ദോ നോക്കിയേ പോലീസ് എത്തി.. കോളേജ് ഗേറ്റ് കടന്നു വരുന്ന പോലീസ് ജീപ്പ് കണ്ട് നീതു പറഞ്ഞു... ഇതേസമയം അർജുൻ ഒളിപ്പിച്ചിരുന്ന സാധനം അവർ പിടിച്ചെടുത്തു.. നന്ദൻ പോലീസിനെ അറിയിച്ചു... അങ്ങനെ ഒരാഴ്ചത്തേയ്ക് സസ്പെൻഷനുംകിട്ടിബോധിച്ചു... വൈകുന്നേരം കോളേജിൽ നിന്നും തിരികെയുള്ള യാത്രയിൽ ലെച്ചുവിന്റെ മൗനം നന്ദനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു... എന്താ ലെച്ചു... ആകെയൊരു മൗനം... അല്ലെങ്കിൽ വീടെത്തുംവരെ വാതോരാതെ വിശേഷങ്ങൾ പറയുന്നതാണല്ലോ ?

ഒന്നുമില്ല നന്ദേട്ടാ... ഞാൻ ആ അർജുന്റെ കാര്യം ആലോചിച്ചതാ..... അവൾ നന്ദന് മുഖം കൊടുക്കാതെ കുനിഞ്ഞിരുന്നുകൊണ്ട് പറഞ്ഞു... നിനക്ക് ഓർക്കാനും കാണാനുമൊക്കെ ഞാൻ ഉള്ളപ്പോൾ എന്തിനാ മോളേ അവനെ കുറിച്ച് ആലോചിച്ചു സമയം കളയുന്നെ..? ഇന്നത്തെ അർജുന്റെ അറസ്റ്റ് ആണ് വിഷയമെന്നു മനസ്സിലായിട്ടും അവളുടെ ടെൻഷൻ കുറയ്ക്കാനെന്നപോലെ അവൻ കളിയായി ചോദിച്ചു.. ദേ.. നന്ദേട്ടാ ഞാൻ കാര്യായിട്ടാ പറയണേ... നന്ദേട്ടനാ അവനെ കുടുക്കിയതെന്നു എനിക്കറിയാം... പോരാത്തതിന് അവനതു എന്നോട് പറഞ്ഞു ഭീഷണി പെടുത്തുകേം ചെയ്തു.. ഓഹോ അപ്പോൾ അതാണെന്റെ ലെച്ചുക്കുട്ടിയുടെ പിണക്കത്തിന്റെ കാരണം... എടി... മണ്ടുസേ... ഈ കോളേജിലെ പിള്ളേരെ മുഴുവൻ ഡ്രഗ്സ് കൊടുത്തു വഷളാക്കി അവരുടെ ഭാവി തുലയ്ക്കുന്ന അവനെ വെറുതേ വിടണമായിരുന്നോ ? കണ്ടിട്ടും അറിഞ്ഞിട്ടും അത് മൈൻഡ് ചെയ്യാണ്ട് നടക്കാൻ ഞാൻ നിന്റെ ഭർത്താവ് മാത്രമല്ല.. ഒരു അധ്യാപകനും കൂടിയാ...

അവൻ കാർ ഒരു സൈഡിലേയ്ക് ഒതുക്കിക്കൊണ്ട് പറഞ്ഞു.. അതൊക്കെ ശരിയാ നന്ദേട്ടാ... എന്നാലും എനിക്ക് പേടിയാ... അവൻ ആളത്ര ശരിയല്ല.. നമ്മള് കരുതുന്നതിനേക്കാളും മോശം ആൾക്കാരുമായിട്ടാ അവന്റെ ഡീൽ എന്നാ എല്ലാരും പറയണേ... അവൾ പേടിയോടെ പറഞ്ഞു... ആഹാ... അതുകൊണ്ട് അവനെ സ്വാതന്ത്രത്തോടെ വിട്ടേക്കണമെന്നാണോ ലെച്ചു നീ പറയണേ ? നന്ദൻ കുറച്ച് ദേഷ്യത്തിൽ ചോദിച്ചു.. അത് നന്ദേട്ടാ... ഏട്ടനെ എന്തേലും.... അവൾക്കത് പറഞ്ഞു പൂർത്തിയാക്കാൻ ആയില്ല... എന്നെ എന്തു ചെയ്യാൻ... അവന്റെ പ്ലാൻ പൊളിഞ്ഞതിലുള്ള ദേഷ്യം അവൻ നിന്നെ കണ്ടപ്പോൾ കാണിച്ചു.. അത്രയും കരുതിയാൽ മതി... പിന്നെ ഞാൻ ദേ... ഇങ്ങനാ.... പിന്നെ എന്റെ പ്രൊഫഷൻ അറിയാല്ലോ ? ഞാൻ ഒരു അധ്യാപകനാ.... ഗുരു എന്നുപറയുമ്പോൾ തിന്മകൾക്ക് നേരെ കണ്ണടയ്ക്കുകയല്ല... നന്മയ്ക്കായി കണ്ണുതുറന്നു പ്രവർത്തിക്കുകയാണ് ചെയ്യേണ്ടത്... and also remember.... i love my profession... and i want to keep my ethics till my end.... അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞുകൊണ്ട് ദേഷ്യത്തിൽ കാർ എടുത്തു... നന്ദന്റെ ഇത്രയും ദേഷിച്ച മുഖം ആദ്യമായാണ് ഈ ഒരു വര്ഷക്കാലത്തിനിടയിൽ അവൾ കാണുന്നത്...

അതിന്റെ സങ്കടമെന്നോണം അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി... i ഡ്രൈവിങിനിടയിലും ലെച്ചുവിന്റെ നിറഞ്ഞ കണ്ണുകൾ അവൻ ശ്രദ്ധിച്ചെങ്കിലും കണ്ടതായി ഭാവിച്ചില്ല... കാരണം ഇനിയും അവൾ സങ്കടത്തിൽ എന്തെങ്കിലും പറഞ്ഞാൽ തന്റെ ദേഷ്യം നിയന്ത്രിക്കാൻ പറ്റാതെ വന്നാലോ... ഒരിക്കലും തെറ്റിനുനേരെ കണ്ണടയ്ക്കാൻ തനിക്കാവില്ല... അവനോർത്തു... വീടെത്തിയിട്ടും ഒന്നും മിണ്ടാതെ അവൻ മുകളിലേയ്ക്കു കയറി പോയി... ലെച്ചുവും പതിയെ റൂമിലേയ്ക്ക് പോയി.. ലീലാമ്മ കണ്ടാൽ കരഞ്ഞതും കോളേജിൽ നടന്നതുമൊക്കെ അറിഞ്ഞാൽ സങ്കടമാകുമെന്നു കരുതി അവർ കാണാതെയാണ് മുകളിലേയ്ക്കു സ്റ്റെപ് കയറിയത്... റൂമിലെത്തിയപ്പോഴേയ്കും കണ്ണുകൾ അനുസരണയില്ലാതെ ഒഴുകാൻ തുടങ്ങി... ബാഗ് ടേബിളിലേയ്ക്ക് വെച്ചുകൊണ്ട് നേരെ ബെഡിലേയ്ക്ക് വീണു... സങ്കടം നിയന്ത്രിക്കാൻ പാടുപെട്ടുകൊണ്ട് ശ്വാസം ഉള്ളിലേയ്ക്ക് വലിച്ചുവിട്ടു.. പെട്ടെന്നാണ് ഡോർ ലോക്ക് ചെയ്യുന്ന ശബ്ദം കേട്ടത്... നോക്കാതെതന്നെ നന്ദന്റെ സാന്നിധ്യം അവൾ മനസ്സിലാക്കി...

അവൾക്കടുത്തായി ബെഡിൽ വന്നിരുന്നുകൊണ്ടു തലയിൽ തഴുകിക്കൊണ്ടു പറഞ്ഞു... സോറി മോളേ... നീ കാര്യം മനസ്സിലാക്കാതെ കൊച്ചുകുട്ടികളെപ്പോലെ സംസാരിച്ചപ്പോൾ പെട്ടെന്ന് ദേഷ്യം വന്നു... നിനക്കറിയാല്ലോ എനിക്ക് പെട്ടന്ന് ദേഷ്യം വരുമെന്ന്... അതുപോലെതന്നെ എനിക്ക് ഇമ്പോര്ടന്റ്റ്‌ ആണ് എന്റെ പ്രൊഫെഷൻ... എത്തിക്സ്.. എല്ലാം... ലെച്ചുവിന്റെ ഏങ്ങൽ കൂടിയതല്ലാതെ കരച്ചിൽ നിർത്തിയില്ല... ലെച്ചു... പറഞ്ഞല്ലോ മനപ്പൂർവ്വമല്ല... ദേഷ്യം വന്നാൽ പിടിച്ചാൽ കിട്ടില്ല... അതാ... എന്നുവെച്ചു നിന്നെക്കാൾ വലുതല്ല ഈ ലോകത്തു എനിക്കൊന്നും... ഇപ്പോൾ പറയുന്ന ജോലി പോലും... വേണേൽ നിനക്ക് വേണ്ടി അത് ഉപേക്ഷിക്കാം... പക്ഷേ.. ഇങ്ങനെ ഒരു സ്ഥാനത്തിരിക്കുമ്പോൾ അതിനോട് നീതി പുലര്താണ്ടിരിക്കാനാകില്ല....... അവൻ പറഞ്ഞുകഴിഞ്ഞപ്പോഴേയ്കും തൊണ്ട ഇടറിയിരുന്നു... അതുമനസ്സിലാക്കിയ ലെച്ചു വേഗം എഴുന്നേറ്റ് അവനെ ചുറ്റിപിടിച്ചു... നന്ദന്റെ ശബ്ദം ഇടറിയാൽ ലെച്ചുവിന് ഒരിക്കലും താങ്ങാനാകില്ലല്ലോ........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story