ലക്ഷ്മീനന്ദനം: ഭാഗം 32

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ക്ലാസ്സിൽ നീതുവിനൊപ്പം സംസാരിച്ചിരിക്കുകയാണ് ലെച്ചു... ഇടയ്ക്കിടയ്ക്ക് കണ്ണുകൾ സ്റ്റാഫ്‌റൂമിലേയ്ക്കും പോകുന്നുണ്ട്.... രാവിലെ ലെച്ചുവിനെ കോളേജിൽ ഇറക്കിയശേഷം യൂണിവേഴ്സിറ്റിയിൽ എന്തോ ആവശ്യത്തിന് പോയതാണ് നന്ദൻ... അർജുൻ സസ്പെന്ഷനിലായതിനു ശേഷം ലെച്ചു ആകെ പേടിച്ചിരിക്കുകയാണ്... ഇടയ്ക്കിടയ്ക്ക് നന്ദനെ നോക്കും... കണ്ടില്ലെങ്കിൽ ആകെ ടെൻഷനാണ്... എന്റെ ലെച്ചു... ഒന്ന്‌ അടങ്ങിയിരിക്കെടി... സാറിന്റെ കൂടെയല്ലേ നീ ഇങ്ങോട്ട് വന്നത്... ദേ.. അടുത്ത അവർ ക്ലാസ്സ്‌ ഉണ്ടല്ലോ ? അപ്പോൾ കാണാമെന്നേ... നീതു അവളുടെ കൈയിൽ കളിയായി പിച്ചിക്കൊണ്ട് പറഞ്ഞു.. ഒന്നു പോടീ... അതൊന്നുമല്ല... നന്ദേട്ടൻ ഇന്ന് രാവിലെ യൂണിവേഴ്സിറ്റിയിൽ പോയതാ.. ക്ലാസ്സ്‌ ടൈം ആമ്പോ വരുമെന്ന് പറഞ്ഞിരുന്നതാ... നോക്കിയേ ബെൽ അടിച്ചല്ലോ... കാണുന്നില്ലല്ലോ ? ഒന്നാമതെ ആ അർജുൻ ഇളകി നടക്കാ... ലെച്ചു സങ്കടത്തോടെ പറഞ്ഞു.. എന്റെ ലെച്ചു... നീയിങ്ങനെ പേടിക്കാതെ.. നന്ദൻ സർ ഒരാവശ്യത്തിനായിരിക്കില്ലേ പോയത്...

അപ്പോൾ അതൊക്കെ കഴിയുമ്പോൾ സമയമെടുത്തുകാണും .. പിന്നെ അർജുന്റെ കാര്യം വിട്ടേക്ക്... അവൻ എന്തു ചെയ്യാനാ...? വെറുതേ ഷോ കാണിക്കാൻ വേണ്ടിട്ടു അവനെന്തേലും പറഞ്ഞുന്നു കരുതി നീയല്ലാതെ ആരേലും അതൊക്കെ വിശ്വസിക്കുമോ ? നീതു ഉള്ളിൽ ചെറിയ പേടിയുണ്ടെങ്കിലും അതു മറച്ചുവെച്ചുകൊണ്ട് പറഞ്ഞു... മ്മ്... എന്നാലും എനിക്ക് ഒന്നു കാണുന്നതുവരെ പേടിയാ മോളേ... ലെച്ചു ഡെസ്കിൽ തല ചായ്ച്ചുകൊണ്ട് പറഞ്ഞു... ഇടയ്ക്ക് നന്ദനെ വിളിച്ചെങ്കിലും ഫോൺ എടുത്തില്ല... 💧💧💧💧💧💧💧💧💧💧💧💧💧💧💧💧 📞 എടാ... അർജുനെ എനിക്ക് ദേഷ്യം വരുന്നുണ്ടേ... കുറേ നേരമായി ഞാൻ ഇവിടെ കാത്തുനിൽക്കുന്നു... ഫസ്റ്റ് അവർ മിസ്സായി. ഇനി സെക്കന്റ്‌ അവറെങ്കിലും ക്ലാസ്സിൽ കയറണം... വർഷ ഫോണിൽ അർജുനോടായി ചൂടായി.. 📞 ഡീ... ഒരു അഞ്ചു മിനിറ്റ്.. ഞാനിപ്പോ വരാം... എക്സാം ഫീ അടച്ചുകൊണ്ട് നിക്കാ... 📞 ശരി പെട്ടന്ന് വന്നേക്കണം... ഉച്ചക്ക് ശേഷം ലാബ് ഉള്ളതാ.. നന്ദൻ സാറിനെ കാണാൻ കിട്ടുന്ന ഗോൾഡൻ ചാൻസാ.... നശിപ്പിക്കരുത്...

📞 ഇല്ലെടി.. ഇപ്പോൾ വരാം.. 📞 മ്മ്.. ഓക്കേ ലാസ്റ്റ് സെം എക്സാം ഫീസ് അടയ്ക്കാനായി യൂണിവേഴ്സിറ്റിയിൽ വന്നതായിരുന്നു വർഷ.. അപ്പോഴാണ് അർജുൻ അവളെ വിളിച്ചവനും അവിടുണ്ടെന്നു പറഞ്ഞത്... കോളേജിൽ വെച്ചു കാണാൻ പറ്റാത്തതുകൊണ്ടാണ് അവളോട്‌ നിൽക്കാൻ പറഞ്ഞത്... പബ്ലിക് ലൈബ്രറി കോമ്പൗണ്ടിൽ അർജുനെയും കാത്ത് അക്ഷമയോടെ വർഷ ഇരുന്നു... വർഷാ.... എന്താടി സ്വപ്നം കാണുവാണോ ? അർജുൻ avalkkadutheykkirunnukondu ചോദിച്ചു... അതേടാ... കുറേ നാളായി ഈ സ്വപ്നം ഉള്ളിൽ കയറിയിട്ട്... എന്റെ ഉറക്കം നഷ്ടപ്പെടുത്തിയിട്ട്... അവൾ ദൂരേയ്ക്ക് ദൃഷ്ടിയൂന്നി പറഞ്ഞു.. മ്മ്... ഇങ്ങനാണ് പോക്കെങ്കിൽ മോള് ഇരുട്ടി വെളുക്കുവോളം സ്വപ്നം കണ്ടിരിക്കുകയേയുള്ളു... ഒരു ഗൂഢസ്മിതത്തോടെ അർജുൻ പറഞ്ഞു.. അതെന്താടാ നീ അങ്ങനെ പറഞ്ഞത്... വർഷ പെട്ടെന്ന് അവനെ തുറിച്ചു നോക്കിക്കൊണ്ടു തിരക്കി.. അല്ല.. ലക്ഷ്മിയും നന്ദൻ സാറും വരുന്നതും പോകുന്നതുമൊക്കെ കണ്ടാൽ ആരായാലും സംശയിക്കും..

പോരാത്തതിന് ഒരു വീട്ടിലും... വർഷയെ ചൊടിപ്പിക്കാനായി അവൻ ഏറുകണ്ണിട്ടു നോക്കിക്കൊണ്ട് പറഞ്ഞു.. നന്ദൻ സാർ തന്നെ പറഞ്ഞിട്ടില്ലേ അവളെ മാത്രമേ കെട്ടുള്ളുവെന്നു... നീ വെറുതേ അവർക്കിടയിൽ കട്ടുറുമ്പായി സ്വപ്നം കണ്ടു നടന്നോ... അവൻ പറഞ്ഞു.. മതി അർജുൻ... നീ എന്നെ കളിയാക്കിയതാണെന്നു മനസ്സിലായി... എന്നാൽ മോൻ കേട്ടോ... ഈ വർഷ നന്ദഗോപനെ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ സ്വന്തമാക്കിയിരിക്കും..... പിന്നെ.. നന്ദൻ സർ അവളെ കെട്ടുമെന്ന് പറഞ്ഞിട്ടല്ലേയുള്ളു.. കെട്ടിയിട്ടില്ലല്ലോ... അപ്പോൾ ഇനിയും എനിക്ക് സമയമുണ്ട്... അവളെ പതിയെ അവിടുന്ന് അടിച്ചു പുറത്താക്കി ആ ഹൃദയത്തിൽ കയറിപ്പറ്റാൻ... ചുണ്ടിലൂറിയ ചിരിയോടെ നിന്നപ്പോഴാണ് ലൈബ്രറിയുടെ അകത്തുനിന്നു പുറത്തേക്കിറങ്ങുംവഴി സെക്യൂരിറ്റിയോട് സംസാരിക്കുന്ന നന്ദനെ കണ്ടത്.. ദേ... നോക്കിയേ.. പറഞ്ഞുതീർന്നില്ല അതിനുമുമ്പേ ആള് മുന്നിലെത്തി... അതും പറഞ്ഞു വർഷ അർജുനെനോക്കി പുരികമുയർത്തി...

അവളുടെ ദ്രിഷ്ടിപോയിടത്തേയ്ക് നോക്കിയപ്പോഴാണ് സംസാരിച്ചുനിൽക്കുന്ന നന്ദനെ അവൻ കണ്ടത്... ഓഹ് ! അങ്ങേര് അവിടെ നിന്നിട്ടു നിനക്കെന്താ ? ഇങ്ങനെ നോക്കിനിന്നു വെള്ളമിറക്കാനേ പറ്റുള്ളൂ മോളേ വർഷേ ? അവൻ കളിയാക്കി.. ആ... മോനെന്നാൽ നന്നായിട്ട് കണ്ണുതുറന്നു നോക്കിക്കോ.. ഞാൻ നന്ദൻ സാറിനൊപ്പം ലിഫ്റ്റ് അടിച്ചു പോകുന്നത്... അതുപോലെ പതിയെ ആ ജീവിതത്തിലും കയറിപ്പറ്റും... അവൾ അവനെ നോക്കി ചിരിച്ചു പറഞ്ഞുകൊണ്ട് നടന്നു... ഡീ... അപ്പോൾ നിന്റെ സ്‌കൂട്ടയോ ? അർജുൻ വിളിച്ചു ചോദിച്ചു.. അതു ഞാൻ വൈകിട്ട് വന്നെടുത്തോളാം അവൾ തിരിഞ്ഞുനോക്കി പറഞ്ഞുകൊണ്ട് നടന്നു.. ആ... ചെല്ല് മോളേ... നേരിട്ട് അയാളെ ആക്രമിക്കുന്നതിലും നല്ലത് ഇവളെ മുന്നിൽനിർത്തി കളിക്കുന്നതാ .. ആദ്യം ലക്ഷ്മി... അവളെ കിട്ടിയിട്ട് നന്ദന്റെ കാര്യം ശരിയാക്കാം... ലക്ഷ്മിയിലേക്കുള്ള എന്റെ റൂട്ട് ക്ലിയർ ആക്കുന്ന ആളാ നീ.. അർജുൻ അവളുടെ പോക്ക് നോക്കി ഗൂഢസ്മിതത്തോടെ മനസ്സിൽ പറഞ്ഞു...., 💧💧💧💧💧💧💧💧💧💧💧💧💧💧💧💧

യൂണിവേഴ്സിറ്റിയിൽ കയറിയശേഷം സെൻട്രൽ ലൈബ്രറിയിൽ ഒരു ഫ്രെണ്ടിനെ കാണാൻ കയറിയതായിരുന്നു നന്ദൻ... സർ.... ആഹ്ഹ് ! തനായിരുന്നോ ? ഫീസ് അടയ്ക്കാൻ യൂണിവേഴ്സിറ്റിയിൽ വന്നതാ... ഒരു ബുക്ക്‌ referencinu വേണ്ടി കയറിയതാ ഇവിടെ.. അല്ലാ.. സർ എന്താ ഇവിടെ ? ഒരു ഫ്രെണ്ടിനെ കാണാൻ കയറിയതാ.. ഫീ അടച്ചെങ്കിൽ വേഗം കോളേജിൽ പോകാൻ നോക്ക് അവിടിവിടെ കറങ്ങിനടക്കാതെ... നന്ദൻ പോകാൻ തിരക്കുകൂട്ടുന്നതു പോലെ പറഞ്ഞു... ഇല്ല സാറേ... ദാ.. പോകാൻ നിക്കാ.. സർ എങ്ങോട്ടാ കോളേജിലേക്കാണോ ? കോളേജിലേക്കല്ലാതെ എങ്ങോട്ട് പോകാനാ... ഓക്കേ... ഞാൻ പോകാ.. നന്ദൻ യാത്ര പറഞ്ഞു തിരിഞ്ഞു.. സർ... ഒൺ മിനിറ്റ്... അവൾ പുറകെ വിളിച്ചു.. എന്താ വർഷാ.... ഞാൻ വണ്ടി എടുത്തിട്ടില്ല സർ കോളേജിലേയ്ക്കാണെങ്കിൽ എന്നെയൊന്നു ഡ്രോപ്പ് ചെയ്യുമോ ? പ്ലീസ്... വർഷ കെഞ്ചുന്ന പോലെ ചോദിച്ചു... ഏയ്.. അതൊന്നും ശരിയാവില്ല.. താൻ ഇങ്ങോട്ട് എങ്ങനാ വന്നെന്നു വച്ചാല് അതുപോലെ തിരിച്ചങ്ങു വന്നാൽ മതി..

അവൻ ഒട്ടും താല്പര്യമില്ലാത്തപോലെ പറഞ്ഞു.. സർ പ്ലീസ്... രാത്രി ഉറക്കം കളഞ്ഞു പഠിച്ചതുകൊണ്ടാണെന്നു തോന്നുന്നു നല്ല തലവേദന... അതുകൊണ്ടാ സ്കൂട്ടി എടുക്കാഞ്ഞേ... ഇങ്ങോട്ട് ബസിൽ വന്നപ്പോൾ തന്നെ തല കറങ്ങും പോലെ തോന്നുവാ.. അതാ ഇവിടെ കുറച്ചുനേരം ഇരുന്നത്.. ഈ അവസ്ഥയിൽ ഇനിയും ഒറ്റയ്ക്ക് പോകാൻ പേടിയായിട്ടാ.. സർ പ്ലീസ്.. കോളേജിൽ ഉള്ള ഇഷ്യൂവിന്റെ പേരിൽ എന്നെ ഈ അവസ്ഥയിൽ സഹായിക്കാതിരിക്കരുത്.. ഒന്നുമില്ലെലും സർ എന്റെ അധ്യാപകനല്ലേ.. അവൾ തലയിൽ തടവിക്കൊണ്ട് പറഞ്ഞു.. നന്ദൻ ആകെ സങ്കടത്തിലായി.. അവളുടെ സ്വഭാവം വെച്ചു കൊണ്ടുപോകാനും തോന്നണില്ല.. പക്ഷേ.. വയ്യാന്നു പറയുമ്പോൾ... ഒന്നുമല്ലെങ്കിലും തന്റെ സ്റ്റുഡന്റ് അല്ലേ... ആ... കയറിക്കോ.. അവൻ മനസ്സില്ലാ മനസ്സോടെ പറഞ്ഞു.. കാറിൽ കയറിയിട്ടും അവൻ ഒന്നും ചോദിക്കാനോ പറയാനോ നിന്നില്ല.. താങ്ക്സ്.... അവൾ ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചിരിക്കുന്ന നന്ദനെ നോക്കി പറഞ്ഞു.. എന്തിന് ? അവിടെ ആക്കിയിട്ടു വന്നില്ലല്ലോ ?

അതു നിന്റെ സ്ഥാനത്തു ആരായാലും ഞാൻ ചെയ്യും.. its my duty... അവൻ മുഖം കൊടുക്കാതെതന്നെ പറഞ്ഞു.. സാറിന് എന്നോട് ദേഷ്യമായിരിക്കുമല്ലേ..? എന്തിന് ? ഞാൻ സാറിന്റെ പുറകെ നടക്കുന്നതിനും.. പിന്നെ... അന്ന് ലക്ഷ്മിയെ.. അവൾ പറഞ്ഞു മുഴുമിപ്പിക്കാതെ നിർത്തി... ദേഷ്യം ഉണ്ട്... അതു എന്റെ പുറകെ നടന്നതിനല്ല... അവൻ പറയുന്നത് കേട്ടവൾ സംശയത്തോടെ അവനെ നോക്കി. ലക്ഷ്മിയെ വേദനിപ്പിച്ചതിൽ... അവളെ വിഷമിപ്പിക്കുന്നതാരായാലും ഞാൻ പൊറുക്കില്ല... അവൻ ഗൗരവത്തോടെ പറഞ്ഞു.. സോറി... എനിക്കത്രയ്ക് ഇഷ്ടം തോന്നിയതുകൊണ്ടാ... പക്ഷേ... ഇപ്പോൾ എനിക്ക് അങ്ങനൊന്നുമില്ല... ഞാൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലായി.. സ്നേഹം ഒരിക്കലും നിർബന്ധിച്ചു പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ ? ഇനി ഒരിക്കലും എന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാകില്ല..

അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.. ഏയ്... താൻ കരയുക ഒന്നും വേണ്ട... ഞാൻ എല്ലാം അപ്പോഴേ വിട്ടു.. പ്രായത്തിന്റെ പക്വത കുറവായേ ഇതൊക്കെ ഞാൻ എടുത്തിട്ടുള്ളു... തെറ്റ് മനസ്സിലാക്കിയല്ലോ അതുമതി... അവൻ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു... അവനെ നോക്കി ഒന്നുകൂടി മിഴികൾ തുടച്ചുകൊണ്ട് പുറത്തേയ്ക്കു കണ്ണും നട്ടിരിക്കുമ്പോൾ അവളുടെയുള്ളിൽ ആദ്യ ശ്രെമം വിജയിച്ചതിന്റെ സന്തോഷമായിരുന്നു.. ഇതുമതി.. ഈ ഗ്യാപ്പിൽ പിടിച്ചു ലക്ഷ്മിയെ ഞാൻ പടിയിറക്കും ഈ നെഞ്ചിൽ നിന്നും... അവളോർത്തു........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story