ലക്ഷ്മീനന്ദനം: ഭാഗം 33

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

സോറി... എനിക്കത്രയ്ക് ഇഷ്ടം തോന്നിയതുകൊണ്ടാ... പക്ഷേ... ഇപ്പോൾ എനിക്ക് അങ്ങനൊന്നുമില്ല... ഞാൻ ചെയ്തത് തെറ്റാണെന്ന് മനസ്സിലായി.. സ്നേഹം ഒരിക്കലും നിർബന്ധിച്ചു പിടിച്ചുവാങ്ങാൻ പറ്റില്ലല്ലോ ? ഇനി ഒരിക്കലും എന്റെ ഭാഗത്തുനിന്നും ഒരു തെറ്റും ഉണ്ടാകില്ല.. അവൾ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.. ഏയ്... താൻ കരയുക ഒന്നും വേണ്ട... ഞാൻ എല്ലാം അപ്പോഴേ വിട്ടു.. പ്രായത്തിന്റെ പക്വത കുറവായേ ഇതൊക്കെ ഞാൻ എടുത്തിട്ടുള്ളു... തെറ്റ് മനസ്സിലാക്കിയല്ലോ അതുമതി... അവൻ ആശ്വസിപ്പിച്ചുകൊണ്ടു പറഞ്ഞു... അവനെ നോക്കി ഒന്നുകൂടി മിഴികൾ തുടച്ചുകൊണ്ട് പുറത്തേയ്ക്കു കണ്ണും നട്ടിരിക്കുമ്പോൾ അവളുടെയുള്ളിൽ ആദ്യ ശ്രെമം വിജയിച്ചതിന്റെ സന്തോഷമായിരുന്നു.. ഇതുമതി.. ഈ ഗ്യാപ്പിൽ പിടിച്ചു ലക്ഷ്മിയെ ഞാൻ പടിയിറക്കും ഈ നെഞ്ചിൽ നിന്നും... അവളോർത്തു.. ക്ലാസ്സിൽ ഇരുന്നിട്ടും ഇരുപ്പുറയ്ക്കാത്തതുകൊണ്ടു ലെച്ചു നീതുവിനെയും വിളിച്ചുകൊണ്ടു ക്യാന്റീനിൽ പോയി.. ഉദ്ദേശം നന്ദനെ കാണുക തന്നെ...

വന്നിട്ടുണ്ടെങ്കിൽ പാർക്കിംഗ് ഏരിയയിൽ കാർ കാണും.. ഇല്ലെങ്കിൽ വരുമ്പോൾ കാണാമല്ലോ... ക്യാന്റീനിൽ ഇരിക്കുമ്പോൾ പാർക്കിംഗ് ഏരിയ വ്യക്തമായി കാണാം.. ക്യാന്റീനിൽ വന്നു പാർക്കിംഗ് ഏരിയയ്ക്കു നേരെയുള്ള ജനാലയ്ക്കടുത്തു വന്നിരുന്നു.. അവിടെ നന്ദന്റെ കാർ ഇല്ല... അതുകണ്ടപ്പോൾ നിരാശയായി.. ഒരു ചായയ്ക്ക് ഓർഡർ കൊടുത്തശേഷം ഫോൺ എടുത്തു നന്ദനെ ഒന്നുകൂടി വിളിച്ചു.. പക്ഷേ ഫോൺ റിങ് ചെയ്തു നിന്നതല്ലാതെ എടുത്തില്ല... ഇത് ഒരു ചായ അല്ലേ ഉള്ളൂ... നീതു ചോദിച്ചു... അതേ...ഒന്നേയുള്ളു... നീ കുടിച്ചോ നീതു... എനിക്ക് എന്തോ കുടിക്കാൻ ഒരു മൂഡില്ല... അവൾ ഒരുവിധം പറഞ്ഞൊപ്പിച്ചു... ആഹാ.. ഇതാപ്പോ നന്നായെ വെറുതേ ഇരുന്ന എന്നെ പിടിച്ചോണ്ടുവന്നു ചായയും മേടിച്ചുതന്നു നീ നോക്കിയിരിക്കാണോ ? നീതു ചോദിച്ചു.. പറഞ്ഞില്ലേ... ഒരു മൂഡില്ലടി..

. നീ കുടിച്ചോ മോളേ... അവൾ വീണ്ടും പുറത്തേയ്ക്കു എത്തിനോക്കിക്കൊണ്ടു പറഞ്ഞു.. മ്മ്... എനിക്കൊന്നും മനസ്സിലായില്ലെന്ന് കരുതേണ്ട.. നിന്റെ മൂഡ് തിരികെവരണമെങ്കിൽ നന്ദൻ സർ വരണമല്ലോ ? നീതു കളിയായി പറഞ്ഞു.. ഒന്നുപോടി... എനിക്കെ അറിയുള്ളു.. എന്റെ ടെൻഷൻ.. ലെച്ചു നീതുവിന്റെ കൈയിൽ ഒരു പിച്ച് കൊടുത്തുകൊണ്ട് പറഞ്ഞു.. ഇതെല്ലാം ശ്രെദ്ധിച്ചുകൊണ്ടു തൊട്ടുപുറകിൽ ഇരുന്ന ഫസലിനെയും കൂട്ടുകാരെയും ഇരുവരും കണ്ടില്ല.. ദേ... ഇപ്പോൾ അർജുൻ വിളിച്ചു പറഞ്ഞതേയുള്ളു ലക്ഷ്മിക്കിട്ടു ഒരു കുഞ്ഞു ഡോസ് കൊടുക്കണമെന്ന്... ആ നന്ദൻ സാറും ഇവളും ഉടക്കി പിരിയാൻ പറ്റുന്ന എന്തേലും പണി... ഇനിയിപ്പോൾ എളുപ്പമായല്ലോ.. ആ സ്റ്റെപ് മൊത്തോം കേറിയിറങ്ങേണ്ടല്ലോ ? തേടിയ മൊതല് ദേ ക്യാന്റീനിൽ വന്നു ചായ കുടിച്ചോണ്ടിരിക്കുന്നു... ഫസൽ കൂട്ടുകാരോടായി ചിരിച്ചുകൊണ്ട് പറഞ്ഞു.. ടാ.. കിരണേ.. അപ്പോൾ ഞാൻ ഒരു ചെറിയ സ്‌ക്രൂ ഇറക്കാണെ.. കട്ടയ്ക്കു കൂടെ നിന്നോണേ.. അവൻ ലെച്ചുവിന്റെ ടേബിളിനടുത്തേയ്ക് നടന്നുകൊണ്ടു പതിയെ പറഞ്ഞു..

അല്ലാ.. ഇതാര് ലക്ഷ്മിക്കുട്ടിയോ ? ഹാ... ചായ കുടിക്കാൻ വന്നതാണോ ? ഫസൽ ഒരു വഷളൻ ചിരിയോടെ തിരക്കി.. അല്ല... ഒരു റഫറൻസ് ടെക്സ്റ്റ്‌ എടുക്കാൻ വന്നതാ......... ഫസലിന്റെ നോട്ടവും വരവും കണ്ടു ദേഷ്യത്തോടെ നീതു പറഞ്ഞു.. ഓഹ് ! വേതാളം കൂടുണ്ടായിരുന്നോ? നീതുവിന്റെ മറുപടി കേട്ടു ഫസൽ ചോദിച്ചു.. എടാ.. കിരണേ.. ഞാൻ നമ്മുടെ ലക്ഷ്മിയുടെ കാര്യം ഓർക്കുവായിരുന്നു.. പാവം.... ഇത്രെയും പൊട്ടിയായിപ്പോയല്ലോ ? ഫസൽ കിരണിനോടായെന്ന പോലെ പറഞ്ഞു... ശേഷം കിരണിനെ കണ്ണ് കാണിച്ചുകൊണ്ട് തുടർന്നു.. നീ ഇത്ര പൊട്ടിയായിപ്പോയല്ലോ ലക്ഷ്മി... ആ നന്ദൻ സാറിനെ കണ്ണുമടച്ചു വിശ്വസിച്ചു നടന്നോ ? അവസാനം dukhikkendivarum... അവൻ പറഞ്ഞു... അതുകേട്ടപ്പോൾ ലെച്ചു പതിയെ മുഖമുയർത്തി enthaayenna അർത്ഥത്തിൽ നോക്കി.. അത് ശരിയാ ലക്ഷ്മി.. ഈ കോളേജിൽ ആരോട് ചോദിച്ചാലും പറയും നന്ദൻ സാറും വർഷവും തമ്മിലുള്ള ബന്ധം... കിരൺ അവരുടെ അടുത്തേയ്ക്കു ഒരു കസേര വലിച്ചിട്ടു ഇരുന്നുകൊണ്ട് പറഞ്ഞു..

കിരണിന്റെ വായിൽ നിന്നും കേട്ട വാക്കുകൾ ലെച്ചുവിന്റെ ഉള്ളിൽ തുളഞ്ഞുകയറുന്ന പോലെ തോന്നി... നീതുവിനും ചെറുതായി ദേഷ്യം വന്നുതുടങ്ങിയിരുന്നു... നീതു... വാ.. കഴിഞ്ഞെങ്കിൽ പോകാം... ലെച്ചു പോകാനായി പേഴ്സ് കൈയിൽ എടുത്തുകൊണ്ടു പറഞ്ഞു.. ആഹ് ! ഇതാണ് കിരണേ... ഈ പെണ്പിള്ളേരുടെ കുഴപ്പം.. പ്രത്യേകിച്ച് നിഷ്കളങ്കരായ പെൺപിള്ളേർ... താൻ സ്നേഹിക്കുന്നവരെക്കുറിച്ചു അപ്രിയ സത്യങ്ങൾ കേൾക്കുമ്പോൾ ദേഷ്യം വരും... ദാ... ഇതുപോലെ കേൾക്കാൻ കൂട്ടാക്കാതെ ചെവികൾ കൊട്ടിയടയ്ക്കും... പക്ഷേ.... നാളെ സത്യം പുറത്തുവരുമ്പോൾ പിന്നെ ഓർത്തുകരഞ്ഞിട്ടു കാര്യമില്ല... ഫസൽ കിരണിന്റെ തോളിൽ കൈയിട്ടുകൊണ്ടു പറഞ്ഞു.. അതേ ലക്ഷ്മി ഞങ്ങൾക്ക് രണ്ടുപേരെയും നന്നായറിയാം... കാരണം ഞങ്ങൾ ഫസ്റ്റ് ഇയർ ആയപ്പോഴാണ് പകുതിവെച്ചു നന്ദൻ സാർ ഇവിടെ ജോയിൻ ചെയ്യുന്നത്... അപ്പോൾ തുടങ്ങിയ റിലേഷനാ വർഷയും സാറും തമ്മിൽ... നേരിട്ട് കാണുമ്പോൾ പുറമെ ദേഷ്യമൊക്കെ കാണിക്കുമെങ്കിലും പുറത്തുവെച്ചും ലാബിലുമൊക്കെ അവരുടെ പ്രണയം കാണാത്തതും കേൾക്കാത്തതുമായി ആരും കാണില്ല...

കിരൺ വിശ്വാസം വരാത്തപോലെ തങ്ങളെ നോക്കിയിരിക്കുന്ന ലെച്ചുവിനെയും.. തെല്ലു ഈർഷ്യയോടെ ഇരിക്കുന്ന നീതുവിനെയും ഒന്നിരുത്തിനോക്കി പറഞ്ഞു... ദേ... കിരണേട്ടാ.... ഒരാളോട് ദേഷ്യം ഉണ്ടെന്നു കരുതി ഇങ്ങനെ ഇല്ലാക്കഥ പറഞ്ഞുണ്ടാക്കരുത്... നീതു തെല്ലമർഷത്തോടെ പറഞ്ഞു.. ഓഹ് ! വിശ്വസിക്കണ്ട... നേരിട്ട് കാണുമ്പോ വിശ്വസിക്കട്ടെ.. അല്ലേടാ ഫസലെ... കിരൺ നീരസത്തോടെ അവരെനോക്കി.. അതേടാ... അവരായി അവരുടെ പാടായി... കുറച്ചു തല്ലുകൊള്ളിത്തരമൊക്കെയുണ്ടെങ്കിലും ആ അർജുൻ ഇവളെ ജീവനായാ കാണണേ... വർഷയും സാറും തമ്മിലുള്ളതൊക്കെ വ്യക്തമായറിയാം.. എന്നിട്ടും ഇവളെ വിഷമിപ്പിക്കണ്ടാന്നു കരുതിയാ അവൻ ഒന്നും മിണ്ടതേ നടക്കുന്നെ.. വാടാ പോകാം.. ഫസൽ അവന്റെ ചുമലിൽ തട്ടി എഴുന്നേല്പിച്ചുകൊണ്ട് പറഞ്ഞു.. ലെച്ചുവിന് ആകെ ഒരു പരവേശം തോന്നി നെഞ്ചിൽ... തനിക്കറിയാവുന്ന നന്ദേട്ടൻ ഒരിക്കലും തന്നോടിങ്ങനെ ചെയ്യില്ല.. മറ്റെന്തിനേക്കാളും തന്നെ ജീവനായി കരുതുന്ന...

എല്ലാ പ്രതിസന്ധികളിലും താങ്ങായി nilkkunnayal... മനസിൽ ഒരു തരിമ്പുപോലും കരട് വീഴ്ത്താൻ ഇതിനൊന്നുമാകില്ലെന്നവൾ പലവുരു ഒരുവിട്ടുകൊണ്ടിരുന്നു... ആശ്വാസമെന്നോണം നീതുവിന്റെ കൈകൾ തന്റെ കൈകൾക്കുമേൽ പതിയുന്നത് ലെച്ചു അറിഞ്ഞു.. ആഹ് ! ഇപ്പോൾ ദേ എന്തായി...? ഞങ്ങൾ പറഞ്ഞപ്പോഴല്ലേ വിശ്വസിക്കാൻ പാട്.... ദോ... അങ്ങോട്ട് നോക്കിയേ.. അതാരൊക്കെയാ വന്നിരിക്കുന്നത്..? ഫസലിന്റെ സംസാരം കേട്ടു ലെച്ചു അവൻ കൈ ചൂണ്ടിയിടത്തേയ്ക് ദൃഷ്ടി പായിച്ചു.. ഒരുനിമിഷം ഉള്ളിൽ ഒരു ഇടിമുഴക്കം തന്നെ നിറഞ്ഞു.. കാറിൽ നിന്നും ഇറങ്ങുന്ന നന്ദനും വർഷയും... നന്ദേട്ടന്റെ കൂടെ വർഷ... അതും സന്തോഷത്തോടെ.. ലെച്ചുവിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... നീതുവിനെ നോക്കിയപ്പോൾ അവളും ആകെ കിളിപോയി നിൽക്കുകയാണ്... ഞങ്ങൾ പറഞ്ഞപ്പോ എന്തായിരുന്നു... ഇപ്പൊ നോക്കിയേ നിന്റെ മുന്നിൽ കീരിയും പാമ്പും കണക്കെ നടന്നിട്ട് ചക്കരയും ഈച്ചയും പോലെ വന്നിറങ്ങുന്നത്...

ഫസൽ വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു... ലെച്ചു സംയമനം വീണ്ടെടുത്ത് വീണ്ടും അവിടേയ്ക്കു നോക്കി... നന്ദൻ ഇറങ്ങിയശേഷം കോഡ്രൈവർ സീറ്റിൽ ഇരിക്കുന്ന വർഷയ്ക്കു ഇറങ്ങാൻ ഡോർ തുറന്നുകൊടുക്കുന്നു.. അവൾ ഇറങ്ങി എന്തോ പറഞ്ഞശേഷം നടക്കുന്നു... പെട്ടെന്ന് വർഷ തലകറങ്ങി വീഴാൻ പോകുന്നു ... നന്ദൻ താങ്ങി പിടിക്കുന്നു... വർഷയെ കോരിയെടുത്തു നടന്നുവരുന്ന നന്ദനെ കാൺകെ അവളുടെ മിഴികൾ കാരണമില്ലാതെ ഒഴുകി... നന്ദൻ വർഷയെ ക്യാന്റീനിനു മുന്നിലുള്ള സിമെന്റ് ബെഞ്ചിൽ കിടത്തി... തന്റെ ബാഗിൽ നിന്നുതന്നെ വെള്ളമെടുത്തു കുടഞ്ഞു... കുറച്ച് കുടിപ്പിച്ചു... ബോട്ടിൽ ബാഗിൽ വെച്ചു നിവർന്ന നന്ദൻ കാണുന്നത് തന്നെത്തന്നെ നോക്കി നിറമിഴികളോടെ നിൽക്കുന്ന ലെച്ചുവിനെയാണ് ... അവളുടെ നിറഞ്ഞമിഴികൾ കാൺകെ അവന്റെ ഉള്ളം പിടഞ്ഞു... നിറഞ്ഞ പ്രണയത്തോടെയുള്ള നന്ദന്റെ നോട്ടം കണ്ടു ലെച്ചു നീതുവിനെ വലിച്ചുകൊണ്ടു ക്ലാസ്സിലേയ്ക് പോയി.. നന്ദന് നിസ്സഹയാനായി നോക്കി നിൻ പറ്റിയുള്ളൂ... എന്നാലും ഇവൾക്കിതെന്ത് പറ്റി.... വർഷയെ തന്നോടൊപ്പം കാറിൽ കണ്ടതിനു ഇത്രയും ഇമോഷണൽ ആകാൻ വഴിയില്ല.. കാരണമറിയാതെ അവനുഴറി.......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story