ലക്ഷ്മീനന്ദനം: ഭാഗം 36

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

പിന്നെ അവൾക്കു കുട പിടിക്കണ കാര്യം.. അത് ഞാൻ തീരുമാനിച്ചോളാം കേട്ടോ... ചേച്ചി അധികം തലപുകയ്ക്കണ്ട... അതും പറഞ്ഞവൾ തന്റെ ചുമലിലിരിക്കുന്ന വർഷയുടെ കൈതട്ടിമാറ്റി മുന്നോട്ടു നടന്നു... നീതുവിന്റെ വാക്കുകളും അവൾ കാട്ടിയ കാഴ്ചയും വർഷയുടെ ഉള്ളിൽ പക ആളിക്കത്തിച്ചു... മ്മ്... മനപ്പൊരുത്തം കണ്ട് ആഹ്ലാദിച്ചോ നീ... ഇതിലും വലിയ കാഴ്ച്ച നിന്റെ കൂട്ടുകാരിക്ക് വേണ്ടി ഞാൻ ഒരുക്കി വെച്ചിട്ടുണ്ട്... അതിലേക്കുള്ള ചെറിയ ചെറിയ ഡോസുകളാ ഇപ്പോൾ ഞാൻ ഇറക്കുന്നത്... അത് കാണുമ്പോഴും ഈ വിശ്വാസം ഉണ്ടായാൽ മതി... തള്ളി പറഞ്ഞിരിക്കും... ലക്ഷ്മിതന്നെ നന്ദൻ സാറിനെ എനിക്ക് വിട്ടുതന്നിരിക്കും.. അടുത്തുനിൽക്കുന്ന ഫസലിനെയും കിരണിനെയും നോക്കി ഗൂഢസ്മിതത്തോടെയവൾ പറഞ്ഞു... അപ്പോഴേയ്ക്കും നന്ദന്റെ കാർ അവരെക്കടന്നു പോയിരുന്നു.. ഹോസ്പിറ്റലിൽ പോയി മെഡിസിനൊക്കെ മേടിച്ചു അനീഷ് തന്നെ അവരെ വീട്ടിലാക്കി.. ശേഷം അവൻ പോയി...

വീട്ടിലേയ്ക്കു വന്നപ്പോൾത്തന്നെ യദുവിന്റെ ബൈക്ക് പുറത്തിരിക്കുന്നതുകണ്ടു.... ഹാളിൽ കയറിയപ്പോഴേ കണ്ടു പത്രം വായിച്ചിരിക്കുന്ന യദുവിനെ.. ആഹ് .. നീയെപ്പോ വന്നെടാ...? എന്താ പറയാതിരുന്നത് ? നന്ദൻ അകത്തേയ്ക്കു കയറി ഫാനിന്റെ സ്പീഡ് കൂട്ടിക്കൊണ്ട് ചോദിച്ചു... ഓഹ് വാധ്യാര് എത്തിയോ ? ഞാൻ വന്നിട്ട് പത്തുമുപ്പതു കൊല്ലമായി... പിന്നെ എന്റെ പെണ്ണിനെ കാണാൻ വരുന്നതിനു നിന്റെ പെർമിഷൻ വാങ്ങിക്കണോ ? യദു നന്ദനെയും ലെച്ചുവിനെയും നോക്കി ചോദിച്ചു.. അപ്പോഴാണ് നന്ദന്റെ കൈ അവൻ ശ്രദ്ധിച്ചത്..... എടാ.. നന്ദാ... ഇതെന്തു പറ്റിയതാഡാ...? കാണിച്ചേ നോക്കട്ടെ... യദു ഇരുന്നിടത്തു നിന്നും എഴുന്നേറ്റവനടുത്തേയ്‌ക്കെത്തി കൈ പിടിച്ചു നോക്കി.. നന്നായി പൊള്ളിയിട്ടുണ്ടല്ലോ ? ആ... കുറച്ച്... ലാബിൽ വെച്ചു ഫിനോൾ വീണതാ.. നന്ദൻ കൈ അവന്റെ കൈയിൽ നിന്നും എടുത്തുകൊണ്ടു സോഫയിലേക്കിരുന്നുകൊണ്ട് പറഞ്ഞു... അപ്പോഴാണ് അതും കേട്ടുകൊണ്ട് ഭാനു അങ്ങോട്ടേയ്ക്ക് വന്നത്...

കൈയിൽ ഒരു ട്രെയിൽ ഒരു ഗ്ലാസ്‌ ജ്യൂസും മറ്റൊരു പ്ലേറ്റിൽ കട്ട്‌ ചെയ്ത കേക്കുമുണ്ട്.. അവൾ പെട്ടെന്ന് അത് ടീപ്പോയിലേയ്ക് വച്ചശേഷം നന്ദനടുത്തേയ്ക് ചെന്നു... ഏയ്‌.... ഒരു ഡിസ്റ്റൻസ് ഇട്ടിരിക്ക് മോളേ... ഇപ്പോൾത്തന്നെ ആകെ നീറിയിട്ട് വയ്യ.. ഇനി പിടിച്ചുനോക്കി ആ കണ്ണീന്നുള്ള സാൾട്ട് വാട്ടർ കൂടി ഒഴിച്ചു നല്ല ജീവൻ കളയല്ലെടി... നന്ദൻ കേട്ട പാതി ആധിയോടെ വരുന്ന ഭാനുവിനോടായി ചിരിച്ചുകൊണ്ട് പറഞ്ഞു... ഒന്നു പോയേ ഏട്ടാ... ഞാൻ റോബോട്ട് ഒന്നുമല്ല ഇതൊക്കെ കാണുമ്പോൾ ചിരിച്ചോണ്ട് നിൽക്കാൻ.. അതും പറഞ്ഞവൾ അവന്റെ കൈ പിടിച്ചുനോക്കി.. ഒന്നുപോടി... ഞാൻ നിന്നെ വെറുതേ വാശി ആകാൻ പറഞ്ഞല്ലേ.. അതും പറഞ്ഞു നന്ദൻ ലെച്ചുവിനെനോക്കി കണ്ണടച്ചുകൊണ്ട് ഭാനുവിനെ ചേർത്തുപിടിച്ചു... അല്ല ലെച്ചു ... നീയെന്താ വളണ്ടിരിക്കണേ ... ഒന്നും കഴിച്ചില്ലേ..? യദു അരികിൽ വാടി തളർന്നു നിൽക്കുന്ന ലെച്ചുവിനെ നോക്കി തിരക്കി.. അവൾ ഉത്തരം പറയാതെ നന്ദനെ നോക്കി പതറി... ആഹ്... കഴിച്ചുകാണില്ല ....

എന്നിട്ട് നന്ദൻ വർഷയുടെ കാര്യമൊഴികെ എല്ലാം അവരോടു പറഞ്ഞു.. ആഹാ... അപ്പോൾ ഒരു പിണക്കം കഴിഞ്ഞുള്ള വരവാണല്ലേ രണ്ടാളും.. അപ്പോൾ ഏട്ടനും കഴിച്ചുകാണില്ലല്ലോ ? ഭാനു ചോദിച്ചു.. ആഹ് രണ്ടാളും പരുങ്ങണ്ടാ .. പോയി ഫ്രഷ് ആയി കഴിക്കാൻ നോക്ക്... അല്ല... അമ്മയും മാമയും ഇവിടില്ലേ.. വന്നിട്ട് കണ്ടില്ലല്ലോ ? യദു തിരക്കി... അവര് രണ്ടാളും കൂടി ഒരു കല്യാണത്തിന്റെ വിരുന്നിനു പോയേക്കാ... ഭാനു പറഞ്ഞു.. എന്നാൽ നിങ്ങൾ സംസാരിക്ക്.. ഞാൻ ഫ്രഷ് ആയി വരാം... നന്ദൻ പോകാനായി എഴുന്നേറ്റപ്പോൾ ലെച്ചുവും ഭാനുവിനോട് പറഞ്ഞുകൊണ്ട് മുകളിലേയ്ക്കു പോയി... നന്ദാ... ലെച്ചു പറഞ്ഞപോലെ ഒന്നു സൂക്ഷിക്കുന്നത് നല്ലതാ... ആ ശേഖരൻ അടങ്ങിയിരിക്കുന്നത് എന്തോ മുന്നിൽ കണ്ടിട്ടാ... അറിയാല്ലോ വിശ്വൻ താമസിയാതെ ഇറങ്ങും ... പിന്നെ... ലെച്ചു പോയെന്നുറപ്പായപ്പോൾ യദു നന്ദനോടായി പതിയെ പറഞ്ഞു.. പിന്നെന്താടാ... നീയെന്താ നിർത്തിയെ ? എടാ... വിശ്വന്റെ ലീഡർഷിപിൽ ഒരു വല്യ ഡ്രഗ് മാഫിയതന്നെയുണ്ടെന്നാണ് കിട്ടിയ വിവരം..

കൂടുതലും സ്കൂൾ കോളേജ് കേന്ദ്രീകരിച്ചുള്ളതാണ്... അതിന്റെ ഒരു ചെയിൻ നിന്റെ കോളേജിലും ഉണ്ടെന്നു അറിഞ്ഞു... അവരെ അങ്ങോട്ട് പോയി പ്രവോക് ചെയ്താൽ അറിയാല്ലോ... അന്ന് ഇതുപോലൊരു തുമ്പ് കിട്ടിയാ പോയത്.... അപ്പോഴാണ് ശേഖരൻ എനിക്കിട്ടു പണിതത്.. so be careful... നിങ്ങൾ രണ്ടാളും സൂക്ഷിക്കണം... എടാ.. അപ്പോൾ അർജുനും കൂട്ടർക്കും ഡ്രഗ് സപ്ലൈ ചെയ്യുന്നത് വിശ്വന്റെ ആൾക്കാരാനല്ലേ? നന്ദൻ ചോദിച്ചു... അതേ.. അതുകൊണ്ടാ പറഞ്ഞത്... സൂക്ഷിക്കണം നിങ്ങൾ രണ്ടാളും... വിശ്വൻ അകത്തുകിടന്നും കളിക്കും... പക്ഷേ ലക്ഷ്യം ലെച്ചു ആണെന്ന് മാത്രം... യദു പറഞ്ഞുനിർത്തി... ഭാനുവിനെ നോക്കി തുടർന്നു... ലെച്ചുവിന്റെ മേൽ എപ്പോഴും ഒരു കണ്ണുവേണം പ്രിയാ... അവൾ ശരിയെന്ന അർത്ഥത്തിൽ തലയാട്ടി.. കലങ്ങിയ മനസ്സുമായി നന്ദൻ റൂമിലേയ്ക്ക് പോയി... നന്ദൻ പോയ വഴിയേ നോക്കി ആലോചിച്ചുനിൽക്കണ ഭാനുവിനെ യദു പുറകിൽ നിന്നും കെട്ടിപ്പിടിച്ചു... പെട്ടെന്നായതിനാൽ അവൾ ഞെട്ടിത്തരിച്ചു.. ഏയ്.. യദുവേട്ടാ... മിണ്ടാണ്ടിരിക്കു...

ഏട്ടൻ കാണും... അവൾ കൈയിൽ കിടന്നു കുതറി... ആരുകണ്ടാൽ എനിക്കെന്താ... ഞാനെ എന്റെ പെണ്ണിനെയാ പിടിച്ചത്.... ഇല്ലാത്ത ലീവും ഉണ്ടാക്കി ഓടിപ്പിടച്ചു വന്നത് പിന്നെ എന്തിനാടി... നിന്നെ ഇങ്ങനെ ദൂരെ നിന്നു നോക്കി നിക്കാനോ ? ഏഹ്... ഞാനെ നിന്റെ ഏട്ടനെപ്പോലെ അൺറൊമാന്റിക് മൂരാച്ചിയൊന്നുമല്ല... അവളുടെ ചെവിയിൽ മെല്ലെ കടിച്ചുകൊണ്ടവൻ പറഞ്ഞു.. ഓഹ്... ആയിക്കോട്ടെ... ഇത്രയ്ക്കും സ്നേഹമുണ്ടായിട്ടാണോ എന്നെ ഇവിടെ ആക്കിയേച് തൃശൂർ പോയി കിടക്കണേ... അവൾ പരിഭവത്തോടെ പറഞ്ഞു.. എന്ത് ചെയ്യാനാ മോളേ... ട്രാൻസ്ഫർ കിട്ടണ്ടേ...? ഞാൻ ശ്രമിക്കുന്നുണ്ട് മിക്കവാറും ഉടനെ കിട്ടും... ഒരു മാസം കൂടി നോക്കാം ഇല്ലേല് പിന്നെ ഒറ്റവഴിയേയുള്ളൂ ... യദു അവളെ ഒന്നുകൂടി ഇറുകെ പുണർന്നുകൊണ്ട് പറഞ്ഞു.. മ്മ്.. എന്താ..? അവൾ ആകാംക്ഷയോടെ അവന്റെ മുഖത്തേയ്ക്കു നോക്കി... നിന്നെയങ്ങു കെട്ടിക്കൊണ്ട് പോകാം... അപ്പോൾ എപ്പോഴും കൂടെ കാണുമല്ലോ ? വയ്യെടി.. ഇങ്ങനെ പിരിഞ്ഞിരിക്കാൻ...

എപ്പോഴും നീ കൂടെ വേണമെന്ന് തോന്നുവാ.. ദാ... ഇതുപോലെ കെട്ടിപ്പിടിച്ചു ശ്വാസം മുട്ടിച്ചു... യദു മെല്ലെ പറഞ്ഞു... അങ്ങ് കൊല്ലാൻ.. അല്ലേ എന്നിട്ട് വേണ്ടേ നിങ്ങൾക്കു വേറെ ആളെ നോക്കാൻ... ഭാനു കുറുമ്പോടെ പറഞ്ഞു.. ഓഹ്... നശിപ്പിച്ചു... ഒന്നു റൊമാന്റിക് മൂഡ് ആയി വന്നതായിരുന്നു...... ഈ കുരുപ്പ് എല്ലാം കൊണ്ടു പോയി തുലച്ചു.. എന്തോന്നാടി കോപ്പേ ഇത്...? അവൻ മുഖം കൂർപ്പിച്ചു കൊണ്ടു ചോദിച്ചു.. അയ്യോടാ... ഞാൻ വെറുതേ തമാശിച്ചതല്ലേ ... എന്റെ ഏട്ടൻ ഇത്രയും റൊമാന്റിക് റോജ ആണെന്ന് അറിഞ്ഞില്ല... ഭാനു അവന്റെ നെഞ്ചിൽ വിരലോടിച്ചുകൊണ്ട് പറഞ്ഞു... കളിയാക്കിക്കോ... അല്ലേലും ഈ പെണ്ണുങ്ങൾ ഇങ്ങനാ... changeduthu കാട്ടിയാലും ചെമ്പരത്തിപ്പു ആണെന്നല്ലേ പറയുള്ളു... ഞാൻ ഇങ്ങനാ.. എനിക്ക് എല്ലാം എക്സ്പ്രസ്സ്‌ ചെയ്യാനേ അറിയുള്ളു... അല്ലാതെ മസിലും പിടിച്ചു nadakkanonnun എന്നെക്കിട്ടില്ല... യദു അവളുടെ കൈപിടിച്ച് നെഞ്ചിൽനിന്നും മാറ്റിക്കൊണ്ട് പറഞ്ഞു.. എന്റെ പോലീസ്കാരാ നിങ്ങൾ ഇത്രയും തൊട്ടാവാടി ആയാലോ ?

ഒന്നിങ്ങോട്ട് നോക്കിയേ ? യദു നോക്കാതെ മുഖം തിരിച്ചു തന്നെ നിന്നു.. ഭാനു പതിയെ അവന്റെ മുഖം കൈക്കുമ്പിളിലെടുത്ത് നെറുകയിൽ അമർത്തി ചുംബിച്ചു.. അവളെ ചേർത്തുപിടിച്ചു മറുചുംബനം നൽകുമ്പോൾ യദു ഓർക്കുകയായിരുന്നു തനിക്കിവൾ എത്ര പ്രിയപ്പെട്ടതാണ് എന്ന്... പ്രിയാ... മ്മ്.. എന്താ ഏട്ടാ..? അവിടെ ഒട്ടും രസമില്ലെടി എന്നും ഹോട്ടൽ ഫുഡ്‌... ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ... അപ്പോഴൊക്കെ ഓർക്കും നിന്നെ അവിടേക്കു കൊണ്ടുവന്നിരുന്നെങ്കിൽ എന്ന്.. കൊണ്ടുപോട്ടെ ? യദു തന്റെ നെഞ്ചിൽ ചേർന്നു നിൽക്കുന്ന ഭാനുവിനോടായി ചോദിച്ചു... ആ... കൊണ്ടുപോയ്ക്കോ എന്തായാലും കൂട്ടിനൊരാളാകും ... പിന്നെ നീ പറഞ്ഞപോലെ രസമുണ്ടായിരിക്കും .. പക്ഷേ ചോറും ബാക്കി കറിയും നീ വയ്‌ക്കേണ്ടിവരും.. അല്ലേല് ഇപ്പോത്തെ പോലെ ഹോട്ടലിൽ നിന്നും കഴിക്കാം... ഇവൾക്ക് ആകെ അറിയാവുന്നതു മൊട്ട പൊരിയ്ക്കാനും രസം വെയ്ക്കാനുമാ .. പിന്നെ കൊണ്ടുപോകുമ്പോ ഒന്നു പറഞ്ഞിട്ട് പോകണേ മോനെ യദു... അവിടേയ്ക്കു വന്ന നന്ദൻ കളിയാക്കിക്കൊണ്ട് പറഞ്ഞു........ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story