ലക്ഷ്മീനന്ദനം: ഭാഗം 37

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ആ... കൊണ്ടുപോയ്ക്കോ എന്തായാലും കൂട്ടിനൊരാളാകും ... പിന്നെ നീ പറഞ്ഞപോലെ രസമുണ്ടായിരിക്കും .. പക്ഷേ ചോറും ബാക്കി കറിയും നീ വയ്‌ക്കേണ്ടിവരും.. അല്ലേല് ഇപ്പോത്തെ പോലെ ഹോട്ടലിൽ നിന്നും കഴിക്കാം... ഇവൾക്ക് ആകെ അറിയാവുന്നതു മൊട്ട പൊരിയ്ക്കാനും രസം വെയ്ക്കാനുമാ .. പിന്നെ കൊണ്ടുപോകുമ്പോ ഒന്നു പറഞ്ഞിട്ട് പോകണേ മോനെ യദു... അവിടേയ്ക്കു വന്ന നന്ദൻ കളിയാക്കിക്കൊണ്ട് പറഞ്ഞു.. നന്ദൻ കണ്ട ചമ്മലിൽ ഭാനു പയ്യെ അവനില്നിന്നടർന്നുമാറാൻ നോക്കി... എന്നാൽ യദു ബലമായി അവളെ ചേർത്തുപിടിച്ചു... ബലം പ്രയോഗിച്ചിട്ടും കാര്യമില്ലെന്ന് മനസ്സിലായതോടെ അവൾ നാണത്തോടെ മുഖം കുനിച്ചു നിന്നു.. അയ്യോ എന്റെ പെങ്ങൾക്ക് ഇങ്ങനുള്ള വികാരങ്ങളൊക്കെയുണ്ടോ ? ദേ.. നോക്കിയേ ലെച്ചു ഇവളുടെ കവിളൊക്കെ ചുവന്നു തുടുത്തു... നന്ദൻ പുറകെ വരുന്ന ലെച്ചുവിനെ നോക്കി പറഞ്ഞു... മ്മ്... അതേ നന്ദേട്ടാ... ഇപ്പൊ ഭാനു ചേച്ചിക്ക് എപ്പളും യദുവേട്ടനോട് സംസാരിക്കാനേ സമയമുള്ളൂ...

രാത്രി കിടക്കാൻ നേരം കൂടി എന്നോട് കുറച്ചുസമയം വർത്താനം പറയാറില്ല... ലെച്ചു ദാവണിയുടെ തുമ്പ് ഇടുപ്പിൽ തിരുകി അടുക്കളയിലോട്ട് പോകുന്ന വഴി തിരിഞ്ഞുനിന്നു പറഞ്ഞു.. നന്ദൻ സത്യമാണോയെന്ന രീതിയിൽ പുരികം ഉയർത്തിക്കൊണ്ടു അവരോടു ചോദിച്ചു.. എടാ.. ഫോണിൽ... യദു ചുണ്ട് കൂർപ്പിച്ചുകൊണ്ടു പറഞ്ഞു... അവന്റെ വെപ്രാളം കണ്ട് നന്ദനും നോക്കിനിന്ന ലെച്ചുവിനും ചിരി പൊട്ടി.. അതുകണ്ടു ഭാനു ലെച്ചുവിനെനോക്കി കണ്ണുരുട്ടി.. ആ.... വല്ലപ്പോഴുമാ നേരിട്ട് കാണുന്നെ... നിങ്ങളെപ്പോലെ എപ്പോഴും കണ്ടും റൊമാൻസിച്ചും നടക്കല്ല ഞങ്ങൾ... അതുകൊണ്ട് വാധ്യാരും ശിഷ്യയും കട്ടുറുമ്പായിവിടെ നിക്കാതെ വേഗം പോയി ഫുഡ്‌ കഴിക്കാൻ നോക്ക്... എന്നാലല്ലേ പിണങ്ങാനും കരയാനും ഒരാരോഗ്യമൊക്കെ കിട്ടുള്ളു... അല്ലേടി പെണ്ണേ ? യദു ഭാനുവിന്റെ ചുമലിലെ പിടിയൊന്ന് മുറുക്കി കണ്ണിറുക്കിക്കൊണ്ടു ചോദിച്ചു.. അവൾ അതേയെന്നപോലെ തലകുലുക്കി കാട്ടി.. ഇവന്റെയൊരു ചളിച്ച കോമഡി... ആ മാഷിവനെ എങ്ങനെ സഹിക്കുന്നു...

നീ വാ ലെച്ചു വിശക്കുന്നു.... നന്ദൻ ലെച്ചുവിനെ തോളിൽ പിടിച്ചു അടുക്കളയിലേയ്ക്ക് തള്ളിക്കൊണ്ട് പോയി.. ലെച്ചു ഫ്രിഡ്ജിൽനിന്നും ദോശമാവെടുത്തു ശരിയാക്കി... അടുപ്പിൽ ദോശക്കല്ല് വെച്ചു ചൂടാക്കി... ചൂട് ദോശ പഞ്ചസാരയിട്ട് കഴിക്കാൻ നന്ദന് ഒരുപാടിഷ്ടമാണ്. .. അതറിയാവുന്നതുകൊണ്ടു തന്നെയാണ് ലെച്ചു തയ്യാറാക്കിയത്.. ലെച്ചു പ്ലേറ്റിലാക്കിക്കൊടുത്ത ചൂട് ദോശ ചെറിയ പിസ് ആക്കി പഞ്ചസാരയിൽ മുക്കി ലെച്ചുവിന്റെ നേർക്കു നീട്ടി... മാവ് പരത്തുന്നതിനിടയിൽ അവൾ വേണ്ടായെന്നു തലകുലുക്കി... കഴിക്ക് ലെച്ചു... നീയിന്നു രാവിലെ പ്രാതൽ കഴിഞ്ഞിട്ട് ഒന്നും കഴിച്ചില്ലാന്നു എനിക്കറിയാം.. നീ വിശന്നിരിക്കുമ്പോൾ ഒരുതുള്ളി വെള്ളം പോലും എനിക്കിറങ്ങില്ലടോ ... അതുകൊണ്ട് വാശിപിടിക്കാതെ കഴിക്ക്... വീണ്ടും മടിച്ചുനിൽക്കുന്ന അവളോട്‌ കണ്ണുകൊണ്ടു വീണ്ടും കഴിക്കാനായവൻ പറഞ്ഞു... വീണ്ടും അവനെ നിരസിക്കാൻ മടിച്ചവൾ വായതുറന്നുകൊടുത്തു... ഒപ്പം ഒരു കഷ്ണം മുറിച്ചു നന്ദന് കൊടുത്തു... ലെച്ചു... മോളേ... സോറി...

ഞാൻ അവിടെ ചെന്നു കാര്യങ്ങളൊക്കെ ശരിയാക്കാൻ ഓടി നടക്കുന്നതിനിടയിൽ ഫോൺ നോക്കിയില്ല... ബെൽ കേട്ടപ്പോൾ നോക്കുകപോലും ചെയ്യാതെ സൈലന്റ് ആക്കിവെച്ചു... നിനക്കറിയാല്ലോ അവിടുത്തെ തിരക്ക്... ഒന്നാമതെ ലീവ് പറയാതെ സൈൻ ചെയ്തിട്ടാ പോയേ... പെട്ടെന്ന് വരാനുള്ള വെപ്രാളത്തിൽ നീ ഇങ്ങനെ ടെൻഷൻ ആകുമെന്ന് ചിന്തിച്ചില്ല... ഇനിയില്ലെടാ... പോട്ടേ... അവൻ ലെച്ചുവിനെ പുറകില്കൂടി ചേർത്തുപിടിച്ചുകൊണ്ടു പിന്കഴുത്തിൽ മുഖമമർത്തി പറഞ്ഞു... വയറിൽ മുറുകിയിരുന്ന കൈകൾക്കുമീതെ ലെച്ചുവിന്റെ കണ്ണുനീർ വീണപ്പോഴാണ് നന്ദനവൾ കരയുകയാണെന്ന് മനസ്സിലായത്.. അപ്പോൾത്തന്നെ അടുപ്പിലെ തീകെടുത്തി നന്ദൻ അവളെ തനിക്ക് നേരെ തിരിച്ചു നിർത്തി.. അവന്റെ മനസിൽ തന്റെ കണ്ണുനീർ വീഴ്ത്തിയ വ്യഥ മനസ്സിലാക്കിയെന്നോണം അവൾ ആ നെഞ്ചിലേയ്ക് ചാഞ്ഞു മുഖമൊളിപ്പിച്ചുകൊണ്ടു പറഞ്ഞു... എന്താ.. നന്ദേട്ടായിതു ? ഞാൻ പറഞ്ഞതല്ലേ ഇങ്ങനെ എനിക്ക് മുൻപിൽ ക്ഷമപറഞ്ഞു എന്നെ ചെറുതാക്കരുതെന്ന് ?

എനിക്ക് സഹിക്കില്ല ഏട്ടാ... ഈ നെഞ്ച് ചെറുതായൊന്നു നീറിയാൽപോലും താങ്ങാൻ പറ്റില്ല... അപ്പോഴുള്ള സങ്കടത്തിൽ എന്നെ നിയന്ത്രിക്കാൻ പറ്റാതെവന്നാൽ ഏട്ടനെയത് ദോഷമായി ബാധിച്ചാലോയെന്നോർത്തു പറ്റിപ്പോയതാ ? മ്മ്... ഞാൻ കരുതി വർഷയെ കൂടെ കണ്ടിട്ട് നീ... അവന് ബാക്കി പറയാൻ നാവു പൊന്തിയില്ല.. ഞാൻ മനപ്പൂർവ്വമല്ല.... അവൻ വർഷയെ കൂടെ കൂട്ടാൻ ഇടയായ സാഹചര്യം അവളോട്‌ പറഞ്ഞു... ഞാൻ തെറ്റിദ്ധരിച്ചെന്നല്ലേ..... വൈകിട്ടുകൂടി പറഞ്ഞതല്ലേ അങ്ങനെ ചിന്തിക്കുക കൂടി ചെയ്യരുതെന്ന് ? ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കാണിച്ചാലും ഞാനെന്റെ നന്ദേട്ടനെ ആവിശ്യസിക്കില്ല... പോരേ? അവൾ ചെറിയ കുറുമ്പൊടെ പറഞ്ഞു.. മ്മ്.. എനിക്കറിയാം എന്റെ ലെച്ചുമോളെ .. കുറച്ചു അസൂയയും കുറുമ്പും ഉണ്ടെന്നല്ലാതെ എന്നെ ഒട്ടും സംശയമില്ല... നന്ദൻ ഒരു കണ്ണടച്ചവളെ നോക്കിക്കൊണ്ട് പറഞ്ഞു.. അതുകേട്ടു ലെച്ചു നന്ദനെയൊന്നു കൂർപ്പിച്ചുനോക്കി.. എന്താ സത്യമല്ലേ...?

ഇന്ന് വർഷ ലാബിൽ വെച്ചു കൈപിടിച്ച് നോക്കിയപ്പോൾ ഈ കണ്ണിൽ തെല്ലൊരസൂയ മിന്നിമഞ്ഞോന്നൊരു സംശയം ... നീതു നോക്കിയപ്പോൾ കുഴപ്പമൊന്നുമില്ലായിരുന്നല്ലോ ? നന്ദൻ പുരികമുയർത്തി ചോദിച്ചു... മ്മ്... അതാരായാലും സ്വന്തം ഭർത്താവിനോട് അയാളെ ഇഷ്ടമാണെന്നു പറഞ്ഞുനടക്കുന്നവൾ അടുത്തിടപഴകുമ്പോൾ തോന്നിപ്പോകും... ഞാൻ സാധാരണ ഒരു പെണ്ണാ... പിന്നെ നീതു... ഭാനു ചേച്ചി നന്ദേട്ടനോട് എങ്ങനാണോ അതുപോലയെ അവൾക്കും തോന്നുള്ളു... കള്ളം പിടിക്കപ്പെട്ടപോലെ നാക്കുകടിച്ചുകൊണ്ടു ലെച്ചു വീണ്ടും നന്ദന്റെ പറയുന്നതിനിടയിൽ പലതവണ നന്ദന്റെ നെഞ്ചിൽ വിരൽകൊണ്ട് വരച്ചിരുന്നു... ആ വിരലിൽ പിടിത്തമിട്ടുകൊണ്ട് നന്ദനത് ചുണ്ടോട് ചേർത്തു.. വിരലിൽ പറ്റിയിരുന്ന പഞ്ചസാര ഊറി എടുത്തു.. പിന്നേ... എന്ത് പിണക്കമാണെങ്കിലും പഠിക്കുന്ന കാര്യത്തിൽ ഉഴപ്പു കാണിച്ചാൽ ഞാൻ ആ ക്ലാസ്സിലെ സ്വഭാവമെടുക്കും... ഇന്ന് റെക്കോർഡ് എപ്പോൾ വെയ്ക്കാനാ പറഞ്ഞത് ? നീ എന്നോടുള്ള വാശിയിൽ റെക്കോർഡ് വെച്ചപ്പോൾ താമസിചില്ലേ..?

നന്ദൻ പെട്ടെന്ന് തന്നെ കാമുകനില്നിന്നും ഗൗരവക്കാരനായ അധ്യാപകനായി മാറി.. ഏയ്... അല്ല നന്ദേട്ടാ... ഓരോന്ന് ആലോചിച്ചു ഡെസ്കിൽ കിടന്നുപോയി... സമയം പോയതറിഞ്ഞില്ല.. റെക്കോർഡ് വെയ്ക്കാൻ തന്നാ വന്നത് അപ്പോഴേയ്ക്കും ലാബ് തുടങ്ങിയിരുന്നു... അതാ പെട്ടെന്ന് അവിടേയ്ക്കു പോകേണ്ടിവന്നത്.. ലെച്ചു പറഞ്ഞു നന്ദൻ ഹാളിൽ ലീലയുടെ സംസാരം കേട്ടപ്പോൾ പറഞ്ഞു... പിന്നേ അവൻ പറഞ്ഞപോലെ സങ്കടോം കരച്ചിലും ഒക്കെത്തന്നെയായിരുന്നു .. അല്ലേലും പെറ്റവയറിന് കുഞ്ഞുങ്ങൾക്കു എന്തേലും വേദനിച്ചാലോ മറ്റും സഹിക്കാൻ പറ്റില്ലല്ലോ ? അടുത്തദിവസം കോളേജിലേയ്ക് പതിവ് പോലെ നന്ദനൊപ്പം വന്നിറങ്ങി.. പാർക്കിംഗ് ഏരിയയിൽ നിന്നും ഡിപ്പാർട്മെന്റിലേയ്ക് പോകുന്ന വഴി അവിടിവിടയായി ചില ആൾക്കൂട്ടങ്ങൾ കണ്ടു.. മരത്തിന്റെ ചുവട്ടിൽ കുട്ടികൾ കൂട്ടമായി നിൽക്കുന്നു... എന്താ നന്ദേട്ടാ.... പിള്ളേരൊക്കെ കൂടി നിൽക്കുന്നു... ലെച്ചു ആകാംക്ഷയോടെ ചോദിച്ചു.. അറിയില്ലെടാ... വാ നോക്കാം... അവൻ ലെച്ചുവിനെയും കൂട്ടി അവിടേയ്ക്കു നടന്നു... നന്ദനെ കണ്ടപ്പോഴേ കുട്ടികൾ സൈഡിലേയ്ക് മാറിനിന്നു... മുന്നിൽ കണ്ട കാഴ്ച ഇരുവരെയും ഞെട്ടിച്ചു........ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story