ലക്ഷ്മീനന്ദനം: ഭാഗം 38

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

അടുത്തദിവസം കോളേജിലേയ്ക് പതിവ് പോലെ നന്ദനൊപ്പം വന്നിറങ്ങി.. പാർക്കിംഗ് ഏരിയയിൽ നിന്നും ഡിപ്പാർട്മെന്റിലേയ്ക് പോകുന്ന വഴി അവിടിവിടയായി ചില ആൾക്കൂട്ടങ്ങൾ കണ്ടു.. മരത്തിന്റെ ചുവട്ടിൽ കുട്ടികൾ കൂട്ടമായി നിൽക്കുന്നു... എന്താ നന്ദേട്ടാ.... പിള്ളേരൊക്കെ കൂടി നിൽക്കുന്നു... ലെച്ചു ആകാംക്ഷയോടെ ചോദിച്ചു.. അറിയില്ലെടാ... വാ നോക്കാം... അവൻ ലെച്ചുവിനെയും കൂട്ടി അവിടേയ്ക്കു നടന്നു... നന്ദനെ കണ്ടപ്പോഴേ കുട്ടികൾ സൈഡിലേയ്ക് മാറിനിന്നു... മുന്നിൽ കണ്ട കാഴ്ച ഇരുവരെയും ഞെട്ടിച്ചു.. നന്ദനും വർഷയും ചേർന്നുള്ള ഒരുപാട് ഫോട്ടോകൾ.. പല പോസിൽ ഉള്ളത്.... നന്ദൻ എന്തുചെയ്യണമെന്നറിയാതെ ചുറ്റും നോക്കി... കുട്ടികളൊക്കെ തന്നെത്തന്നെ നോക്കി നിൽക്കുന്നുണ്ട്... ചിലരുടെയെങ്കിലും മുഖത്ത് തന്നോടുള്ള വെറുപ് നിറയുന്നുണ്ടോയെന്നവനൊന്നു കണ്ണോടിച്ചു... അതിനേക്കാളേറെ ലെച്ചുവിന് സങ്കടമാകുമോയെന്നായിരുന്നു അവന്റെ ചിന്ത.... സാർ... വാ.. പോകാം... ലെച്ചു നന്ദനോടായി പറഞ്ഞു...

അവളുടെ മുഖത്ത് നോക്കാനുള്ള വിഷമത്തോടെ അവൻ തിരിഞ്ഞവൾക്കൊപ്പം നടന്നു... ലെച്ചു തന്നോടൊന്നും ചോദിക്കാതെ നടക്കുന്നത് കണ്ടപ്പോൾ നന്ദന്റെ ullonnu പിടഞ്ഞു... ലെച്ചു... അതൊന്നും... നന്ദൻ പറഞ്ഞുമുഴുമിപ്പിക്കും മുന്നേ അവർക്കുമുന്നിലേയ്ക് അർജുൻ വന്നു നിന്നു.. .. കൂടെ ഫസലും കിരണുമുണ്ടായിരുന്നു... അർജുൻ ലെച്ചുവിനെ ഒന്നടിമുടി നോക്കിയശേഷം നന്ദനോടായി പറഞ്ഞു.. സർ... തന്ന സമ്മാനമൊക്കെ കിട്ടി ബോധിച്ചാരുന്നു... അതിന്റെ ഹാങ്ങോവർ ഇതുവരെ മാറിയിട്ടില്ല...... കാരണം ചില്ലറ നഷ്ടമൊന്നുമല്ല എനിക്ക് വന്നത്... അതിന്റെയൊക്കെ വഴിയേ വരുന്നുണ്ട്.... അവൻ കഴുത്തൊന്നു വെട്ടിച്ചുകൊണ്ട് പറഞ്ഞു.. ആ.. വരുന്നതൊക്കെ ഞാൻ മേടിച്ചോളാം... ഈ ഒരാഴ്ചത്തെ സസ്‌പെൻഷൻ കൊണ്ടൊന്നും നീ നന്നാവില്ലെന്നറിയാം.. അതാണല്ലോ അത് കഴിയും മുന്നേ ഇവിടെ കയറിയത്...

എന്നുവെച്ചു നീ ഇനിയും പഴയപരിപാടി തുടരാനാണ് ഭാവമെങ്കിൽ നന്ദഗോപന്റെ മറ്റൊരുമുഖം കാണും .. നന്ദൻ ദേഷ്യത്തോടെ വിരൽചൂണ്ടിക്കൊണ്ടു പറഞ്ഞു... ആഹ്... പേടിപ്പിക്കാതെ സാറേ... സാറിപ്പോൾ പറഞ്ഞ മറ്റൊരു മുഖം ദോ... ലവിടെ കണ്ടു... ബാക്കി ഇനിയും പലയിടത്തുമുണ്ട്... നന്ദന്റെയും വർഷയുടെയും ഫോട്ടോയിലേയ്ക് ചൂണ്ടി അവൻ പറഞ്ഞു.. എടാ... ഫസലെ... കണ്ടാൽപ്പറയുമോ ഈ ജെന്റിൽ മാൻ ആണ് ആ പരാക്രമങ്ങളൊക്കെ കാണിക്കുന്നതെന്ന് ... എന്റെ സാറേ... എന്നാലും ഇതൊക്കെ എങ്ങനെ സെറ്റ് ആയി..... ഡാ.... കൂടുതൽ പെർഫോമൻസ് ഇറക്കരുതേ.... ഇതൊക്കെ നീയും അവളും ചേർന്നു ചെയ്തതാണെന്ന് എനിക്ക് വ്യക്തമായറിയാം... പിന്നേ ഇതിന്റെ പേരിൽ ഞാൻ മുട്ടുമടക്കുമെന്ന് ആരും കരുതണ്ട... കാരണം എന്നെ അറിയാവുന്ന ആരും ഇതൊന്നും വിശ്വസിക്കില്ല... അതുകൊണ്ട് സംഭവം ചീറ്റി... നീ വാ ലക്ഷ്മി... നന്ദൻ ലെച്ചുവിനെ വിളിച്ചുകൊണ്ടു തിരിഞ്ഞു നടന്നു... ആ.... ലക്ഷ്മി ഒന്നു നിന്നെ... ഫോട്ടോയൊക്കെ നല്ലോണം കണ്ടോ ? എങ്ങനുണ്ട് ?

എന്തായാലും ഒറ്റദിവസം കൊണ്ടു സാർ ഫേമസ് ആകും കേട്ടോ.... കോളേജ് ഗ്രൂപ്പിലും അലുമിനി ഗ്രൂപ്പിലുമൊക്കെ സംഭവം വൈറൽ ആയിട്ടുണ്ട്... അർജുൻ തിരികെ വിളിച്ചുകൊണ്ടു പറഞ്ഞു.. കോളേജിന് പുറത്തും ഇതൊക്കെ അറിഞ്ഞുവെന്നത് ലെച്ചുവിൽ തെല്ലൊരു നീറ്റലുണ്ടാക്കി... നന്ദന് അതൊരു പേരുദോഷമായാലോ ? എങ്കിലും ഇവരുടെ മുൻപിൽ താൻ മൗനിയായാൽ അത് നന്ദനെ ആവിശ്യസിക്കുന്നതിനു തുല്യമാണെന്ന് തോന്നി.. ആ.. കണ്ടു അർജുൻ... ഗ്രാഫിക്സ് എല്ലാം നന്നായിരുന്നു... പക്ഷേ എഡിറ്റിംഗ് അത്ര പോരാ... എടുക്കുമ്പോൾ ഒത്തിരി മെനയുള്ള ഫോട്ടോ എടുക്കണ്ടേ... നോക്കിക്കോ.... ഇതൊരുമാതിരി ഒരു ബ്യുട്ടി സെൻസ് ഇല്ലാതെ.... അല്ലേ സർ... ലെച്ചു നന്ദനെ നോക്കിക്കോ കണ്ണിറുക്കിക്കൊണ്ട് ചോദിച്ചു... ആളിക്കത്തിയ തീയിലേയ്ക് കുളിർമഴ പെയ്ത അനുഭൂതിയായിരുന്നു നന്ദനപ്പൊൾ... അവൾ നൽകിയ ധൈര്യത്തിൽ അവരെനോക്കി അവളോടൊപ്പം പോയി.. ശേ... എന്താടാ ഇവള് ഇങ്ങനെ ? ഇത്രയൊക്കെ കണ്ടിട്ടും ഒരു കുലുക്കവുമില്ലല്ലോ ?

രണ്ടിനെയും തമ്മിൽ തെറ്റിക്കണമെങ്കിൽ പതിനെട്ടടവും പുറത്തെടുക്കേണ്ടിവരുമെന്നാ മോനെ അർജുനെ തോന്നുന്നത് .. ഫസൽ അർജുന്റെ ചുമലിൽ തട്ടിക്കൊണ്ടു പറഞ്ഞു... ഈ അര്ജുന് അധികം കുറുക്കുവഴിയും ക്ഷമയുമൊന്നും നിഘണ്ടുവിലില്ലെന്നു നിനക്കൊക്കെ അറിയാല്ലോ ? ആ വർഷയ്ക്കു കൂടി ഉപകാരപ്പെടെട്ടെയെന്നു കരുതി ഈ കോപ്രായങ്ങൾക്കൊക്കെ കൂട്ടുനിന്നെന്നല്ലതെ ഇനിയും നോക്കിനിൽക്കാൻ ഈ അർജുനെക്കൊണ്ട് പറ്റില്ല... ഏഹ്... നീയെന്താടാ പറഞ്ഞുവരുന്നത് ? നീയെന്തു ചെയ്യാൻ പോകാ...? കിരൺ ആകാംക്ഷയോടെ തിരക്കി.. ഇതിലെന്തൊന്നു മനസ്സിലാക്കാൻ.... അങ്ങേരെ പൂട്ടിക്കെട്ടും... അല്ലെങ്കിൽ പെട്ടിയിലാക്കും... അതിന് ഒന്നു കൂടെ നിന്നുകൊടുത്താൽ മതി... ലാഭം നമുക്ക് തന്നാ... പിന്നേ ലക്ഷ്മി.. അവളെയും കിട്ടും... ഗൂഢസ്മിതത്തോടെ അർജുൻ അവരെനോക്കി പറഞ്ഞു... കാര്യം മനസ്സിലാകാതെ ഫസലും കിരണും പരസ്പരം നോക്കി... സ്റ്റാഫ്‌റൂമിൽ എത്തിയപ്പോൾ HOD അവിടെ മറ്റു ടീച്ചേഴ്സിനൊപ്പം ഉണ്ടായിരുന്നു...

ലെച്ചു നന്ദനോട് പറഞ്ഞിട്ട് ക്ലാസ്സിലേയ്ക് പോയി.. എടോ എന്താടോ ഇതൊക്കെ..? കോളേജ് ഫുൾ അറിഞ്ഞു... അയാൾ നീരസത്തോടെ ചോദിച്ചു.. സർ... സാറിനെപ്പോലെ തന്നെ എനിക്കും ഒന്നും മനസ്സിലായിട്ടില്ല... എന്റെ ഒരു സ്റ്റുഡന്റ് എന്നതിനപ്പുറം ആ കുട്ടിയുമായി എനിക്ക് ഒരുതരത്തിലുമുള്ള ബന്ധവുമില്ല... നന്ദൻ നിസ്സഹായനായി പറഞ്ഞു... എനിക്കും ഈ നിൽക്കുന്ന ഓരോരുത്തർക്കും തന്നെ വിശ്വാസമാടോ... പിന്നെ ഒന്നു ചോദിച്ചുവെന്നു മാത്രം... താനെന്തായാലും പ്രിൻസിപ്പലിന് ഒരു കംപ്ലയിന്റ് കൊടുത്തേക്ക്... HOD നന്ദനോടായി പറഞ്ഞുകൊണ്ട് പുറത്തേയ്ക്കിl അതേ നന്ദാ... ആ വർഷ ആളത്ര ശരിയല്ല.. നാളെ എന്തേലും പ്രശ്നം ഉണ്ടാക്കിയാലോ ? ശാലിനി ടീച്ചർ അഭിപ്രായപ്പെട്ടു.. മ്മ്.. ശരി ടീച്ചറെ... അവൻ തന്റെ സീറ്റിലേയ്ക്കിരുന്നുകൊണ്ട് പറഞ്ഞു.. നന്ദൻ ക്ലാസ്സിലേയ്ക് പോകാനിറങ്ങിയപ്പോഴാണ് പ്യൂൺ രാമൻ ചേട്ടൻ പ്രിൻസിപ്പൽ വിളിക്കുന്നുവെന്നു പറഞ്ഞുകൊണ്ട് വന്നത്.. കാര്യം അറിയാമായിരുന്നതിനാൽ അവൻ ഒന്നും മിണ്ടാതെ കൂടെ ചെന്നു...

ഓഫീസിൽ എത്തിയപ്പോൾ തനിക്ക് മുന്നേ അവിടെത്തിയ വർഷയെ കണ്ടു... നന്ദനെ കണ്ടതോടെ വർഷ കൂടുതൽ സങ്കടത്തോടെ മുഖം താഴ്ത്തി നിന്നു.... കരയാൻ തുടങ്ങി... അതുകണ്ടെങ്കിലും അവൻ കാണാത്തപോലെ നിന്നു.. നന്ദാ.... ഇന്നത്തെ സംഭവം ഈ കുട്ടിക്ക് ഒരുപാട് ഷോക്ക് ആയിട്ടുണ്ട്... ഞാൻ ഇയാളോടുചോദിക്കുവായിരുന്നു കംപ്ലയിന്റ് തന്ന സ്ഥിതിയ്ക്ക് മുന്നോട്ട് നീങ്ങട്ടെയെന്ന് ? പ്രിസിപൽ മാധവ മേനോൻ കറുത്ത കണ്ണടയുടെ ഫ്രെയിം നേരെയാക്കിക്കൊണ്ടു തിരക്കി... അല്ല നന്ദനാരെയെങ്കിലും സംശയമുണ്ടോ ? ഇല്ല സർ... ഇനി ഇതിന്റെ പേരിലൊരു കംപ്ലയിന്റ് മൂവ് ചെയ്യണ്ട.. അത് ഈ കുട്ടിക്ക് കൂടുതൽ ബുദ്ധിമുട്ടാകും.. എനിക്ക് പരാതിയില്ല.. അവൻ വർഷയുടെ മുഖത്ത് നോക്കാതെ പറഞ്ഞു..

നന്ദൻ തന്നെയോർത്തുകൊണ്ടാണ് കംപ്ലയിന്റ് ഇല്ലായെന്ന് പറഞ്ഞത് ഒരു വിജയമായി വർഷ കരുതി... ഓക്കേ.. നന്ദൻ.. എന്തായാലും ഈ കുട്ടിക്ക് കൂടി കംപ്ലൈന്റ് ഇല്ലെങ്കിൽ അത് ക്ലോസ് ചെയ്യാം.. മാധവമേനോൻ പറഞ്ഞു... പിന്നെയും കുറച്ചുനേരം കൂടി നിന്നിട്ടാണ് അവൻ പുറത്തേക്കിറങ്ങിയത്.. അവനെ കണ്ടപ്പോൾ പുറത്തുനിന്ന വർഷ കരഞ്ഞുകൊണ്ട് അടുത്തേയ്ക്കു വന്നു... സർ.. കോളേജ് ഫുൾ അറിഞ്ഞു... ഇനി ഞാൻ എങ്ങനെ തലയുയർത്തി നടക്കും... അവൾ കണ്ണുതുടച്ചുകൊണ്ട് ചോദിച്ചു........... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story