ലക്ഷ്മീനന്ദനം: ഭാഗം 4

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

 ഇന്ന് ആദ്യമായാണ് ഒരു പെൺകുട്ടിയെ കാണുമ്പോൾ എന്റെ മനസ് അറിയാതെ തുടികൊട്ടുന്നത്... കോളേജിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആരുടെയും മുൻപിൽ ഹൃദയം തുറന്നിട്ടില്ല. ആരും ഈ മനസ്സിൽ കയറിയിട്ടുമില്ല.. പിന്നെ ഇപ്പോൾ ഈ പുതിയ അനുഭൂതിയെ എന്താണ് വിളിക്കേണ്ടത്? തന്റെ മുഖത്തെ ഈ കണ്ണട പലപ്പോഴും ഒരു മറയായി തോന്നിയിട്ടുണ്ട്. ഇല്ല എപ്പോഴും എന്റെ മുൻപിൽ രസതന്ത്രത്തിന്റെ ലോകം മാത്രമായിരുന്നു. ആദ്യമായി ക്ലാസ്സിൽ പേടിച്ചു കരഞ്ഞിരുന്ന നിന്റെ മുഖമാണ് പെണ്ണേ എന്നിൽ പിടച്ചിലായത്. എന്തോ നിന്റെ നിറഞ്ഞ മിഴികൾ ഹൃദയത്തെ കുത്തിനോവിക്കുംപോലെ.... എനിക്കറിയില്ല ഈ വികാരത്തെ, അനുഭൂതിയെ എങ്ങനെ നിർവചിക്കണമെന്ന്. മോനേ നന്ദാ... അമ്മയുടെ വിളികേട്ടപ്പോഴാണ് നന്ദൻ താൻ ഉമ്മറത്ത് നില്കയാണെന്നു ഓർത്തത്‌. നോക്കിയപ്പോൾ ലെച്ചു വിളക്കുവെച്ചശേഷം കണ്ണടച്ച് പ്രാർത്ഥിക്കുകയാണ്‌. വലിയ അലങ്കാരങ്ങളൊന്നുമില്ല. കുളികഴിഞ്ഞു മുടി കുളിപ്പിന്നൽ കെട്ടിയിട്ടുണ്ട്. നെറ്റിയിൽ ഭസ്മക്കുറി.

വിളക്കിന്റെ വെട്ടം അവളുടെ മുഖത്തിന്‌ കൂടുതൽ തെളിച്ചം നൽകുന്നുണ്ട്. മനസ്സിലെ പ്രാർത്ഥനയുടെ ഭാവമാറ്റങ്ങൾ നിഷ്കളങ്കമായ ആ മുഖത്ത് കാണാം. ലക്ഷ്മിയെ തന്നെ നോക്കിനിൽക്കുന്ന നന്ദന്റെ മനസ് വീണ്ടും താനറിയാതെ സഞ്ചരിയ്ക്കാൻ തുടങ്ങി. എന്താണ് വാധ്യാരെ..... ഒരു മയത്തിലൊക്കെ നോക്കണ്ടേ.. ഭാനുവിന്റെ ശബ്ദവും തന്റെ മുഖത്തിന്‌ മുന്നിൽ വീശുന്ന കൈകളുമാണ് നന്ദനെ ഉണർത്തിയത്. ഭാനു ഉമ്മറത്തുനിന്നു കൈകൾ പുറത്തേക്കു നീട്ടി നോക്കി. ഏയ്.. മഴയൊന്നും പെയ്യുന്നില്ല.. എന്താടി? നിനക്ക് ഇപ്പോ മഴ കാണാൻ ഒരു പൂതി. അയ്യോടാ മഴ കാണാൻ പൂതിയായിട്ടൊന്നുമല്ല.. പെൺപിള്ളേരെ മുഖത്തുപോലും നോക്കാറില്ലാത്ത കലിപ്പൻ വാധ്യാര് ലെച്ചുനെ നോക്കുന്നെ കണ്ടപ്പോ വിശ്വസിക്കാൻ പറ്റണില്ല. ഇങ്ങനെ ഒരു അത്ഭുതം സംഭവിക്കണേല് മഴപെയ്യുംല്ലോ.. ഓഹ്...

ഏട്ടന്റെ കാര്യത്തിൽ ന്തൊരു ശുഷ്‌കാന്തി... ഞാൻ അവളെ നോക്കിയൊന്നുമല്ല.. അമ്മയല്ലാതെ ആദ്യമായാ ഈ വീട്ടിൽ ഒരാള് വിളക്കുകൊളുത്തി പ്രാർത്ഥിയ്ക്കണേ.. നിനക്ക് ഇങ്ങനെ ഒരു സുശീലങ്ങളും ഇല്ലല്ലോ? അതുകൊണ്ട് നോക്കിതാ. ഇനി നീയായിട്ട് പുതിയ സ്റ്റോറി ഒന്നും എഴുതണ്ട. കേട്ടോടി കാന്താരി.. ഓഹ് ശരി സാറേ.. ഇപ്പോ സാറ് വന്നാട്ടേ.. അമ്മ വിളിക്കുന്നുണ്ട്. നന്ദൻ ഒന്നും കൂടി ലെച്ചുവിനെ തിരിഞ്ഞു നോക്കി അകത്തേയ്ക്കുപോയി. അപ്പോഴും ലെച്ചു കണ്ണടച്ച് പ്രാര്ഥിക്കുകയായിരുന്നു. തന്റെ ജീവിതത്തിൽ ഈ പുതിയ വഴിയിൽ വെളിച്ചം നിറയ്ക്കാനായി. അമ്മയെ കണ്ട ഓർമ്മ പോലുമില്ല എന്നാലിന്ന് ലീലാമ്മയുടെ സ്നേഹം മനസ്സിൽ മഴയായി പൊഴിയുന്നപോലെ. എന്നും ഈ മഴയിൽ കുളിച്ചുനിൽക്കാൻ മനസ്സ് വെമ്പുമ്പോലെ. ദേവീ ഞാൻ എന്തൊക്കെയാ ഈ വിചാരിച്ചുകൂട്ടുന്നേ. ഒന്നുകൂടി മനസ്സുനിറഞ്ഞു പ്രാര്ഥിച്ചിട്ടു ലെച്ചു അകത്തേയ്ക്കു പോയി.

അടുക്കളയിൽ രാത്രിയെക്കുള്ള ചപ്പാത്തി പറത്തുകയായിരുന്നു ലീലാമ്മ. നന്ദൻ അമ്മയുടെ പുറകേ കൂടി ചുറ്റി പിടിച്ചു.. എന്താ അമ്മേ വിളിച്ചത്? മോനേ നന്ദാ ലെച്ചുനെ നീ കണ്ടൂല്ലോ? കണ്ടമ്മേ.. ന്താ ഇപ്പോ ഇങ്ങനെ ചോദിക്കാൻ? ഒന്നൂല്ല.. നിനക്ക് അറിയാല്ലോ പാവാ കുട്ടി. ആദ്യായിട്ടാ വീട്ടിന്നു മാറിനിൽക്കണേ. പിന്നേ അമ്മയും അച്ഛനും ഒന്നുല്ലാത്തതാ.നീ ഉള്ള സാമാധാനത്തിലാ ഇവിടെ കോളേജിൽ ചേര്ത്തത്. നിന്റെ ഒരു കണ്ണ് എപ്പോഴും അങ്ങോട്ടു വേണം. ഇതുകേട്ടുകൊണ്ടാണ് ഭാനു അടുക്കളയിലോട്ടു വന്നത്. അമ്മ എന്തിനാ പേടിക്കുന്നെ. ഏട്ടന്റെ രണ്ടുകണ്ണും ഇനി അങ്ങോട്ട് തന്നെ കാണും. അതെന്താടി മോളേ? അല്ലമ്മേ ഏട്ടൻ അവളുടെ സെയിം ഡിപ്പാർട്മെന്റ് അല്ലേ. അപ്പൊ എപ്പളും ശ്രദ്ധിക്കാല്ലോ. അല്ലേ ഏട്ടാ? എല്ലാം കേട്ടു നിന്ന നന്ദന്റെ മനസ്സിൽ ലെച്ചുവിന്റെ മുഖം മാത്രമായിരുന്നു. മുഖത്തുവിരിഞ്ഞ പുഞ്ചിരി ഗൗരവത്തിന്റെ മുഖംമൂടികൊണ്ടു മറച്ചുപിടിച്ചിട്ടു അവൻ പറഞ്ഞു. പിന്നേ നിക്ക് അവളേം നോക്കിരിക്കല്ലേ പണി.

പിന്നെ എന്തേലും ഉണ്ടെങ്കിൽ പറഞ്ഞാല് നോക്കാം അത്രേള്ളൂ. അല്ലാതെ സ്പെഷ്യൽ കൺസിഡറേഷൻ ഒന്നൂല്ല. അയ്യോടാ നിന്നോട് ആര് പറഞ്ഞു സ്പെഷ്യൽ കെയർ കൊടുക്കാൻ പിന്നെ അവൾക്കു ഇവിടുന്നു ന്തേലും സങ്കടോണ്ടായാല് എന്റെ ദേവീടെ ആത്മാവ് എന്നോട് പൊറുക്കില്ല. ഇതും കേട്ടുകൊണ്ടാണ് ലെച്ചു അകത്തേക്കു വന്നത്. നന്ദന്റെ സംസാരം കേട്ടപ്പോഴേ അവള് മനസ്സിലോർത്തു. എന്തൊരു ദുഷ്ടനാ... ഇയാടെ സ്പെഷ്യൽ ഒന്നും ഈ ലക്ഷ്മിക്ക് വേണ്ട. തിരിഞ്ഞു നടന്ന നന്ദനോടായി ലീലാമ്മ പറഞ്ഞു. മോനേ ലെച്ചുനു ഇവിടെ അത്ര പരിചയം ഒന്നൂല്ല. അതോണ്ടു മോളെകൂടി നിന്റെ കൂടെ കൊണ്ടുപോകണം. പോയാല് മാത്രം പോരാ. തിരികെ കൊണ്ടുംവരണം. അല്ലേലും രണ്ടാളും ഒരിടത്തേക്കല്ലേ പോകണേ. ലീലാമ്മ പറഞ്ഞതുകേട്ട് ലെച്ചു ആകെ പെട്ട അവസ്ഥയായി. ന്റെ ദേവീ ഈ ദുഷ്ടന്റെ കൂടെ ഞാനെങ്ങനെ പോകാനാണ്... ഇതേ സമയം നന്ദന്റെ മനസ്സിൽ ആയിരം പൂത്തിരി ഒരുമിച്ചുകത്തിയ പോലായിരിന്നു. തന്റെ പെണ്ണ്... തന്റെ കൂടെ..... നമ്മുടെ ലോകം......... (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story