ലക്ഷ്മീനന്ദനം: ഭാഗം 40

lakshminanthanam

എഴുത്തുകാരി: സജീഷ്മ രാകേഷ്

ഓക്കേ.. നന്ദൻ.. എന്തായാലും ഈ കുട്ടിക്ക് കൂടി കംപ്ലൈന്റ് ഇല്ലെങ്കിൽ അത് ക്ലോസ് ചെയ്യാം.. മാധവമേനോൻ പറഞ്ഞു... പിന്നെയും കുറച്ചുനേരം കൂടി നിന്നിട്ടാണ് അവൻ പുറത്തേക്കിറങ്ങിയത്.. അവനെ കണ്ടപ്പോൾ വർഷ കരഞ്ഞുകൊണ്ട് അടുത്തേയ്ക്കു വന്നു... സർ.. കോളേജ് ഫുൾ അറിഞ്ഞു... ഇനി ഞാൻ എങ്ങനെ തലയുയർത്തി നടക്കും... അവൾ കണ്ണുതുടച്ചുകൊണ്ട് ചോദിച്ചു.... ഇതിനു പിന്നിൽ ആരായാലും ഒന്നറിഞ്ഞോളൂ... ഇതിനു പിന്നിലുള്ള ഉദ്ദേശം എന്തായാലും നടക്കാൻ പോകുന്നില്ല... ഒരു താക്കിതോടെ ചുറ്റുമൊന്നു നോക്കി പറഞ്ഞുകൊണ്ടവൻ സ്റ്റാഫ്‌റൂമിലേയ്ക് പോയി... കുറച്ചുമുന്നേ ഉള്ളിൽ ഊറിയ സന്തോഷം പെട്ടെന്ന് പൊലിഞ്ഞതോർത്തവളിൽ നിരാശ പടർന്നു... ആഹ്... കൊള്ളാം.. എന്തൊക്കെയായിരുന്നു... നിന്റെ ഐഡിയ കേട്ടപ്പോഴേ എനിക്കറിയാമായിരുന്നു പൊട്ടിപാളീസാകുമെന്ന്... നിന്റെ ബിൽഡ് അപ്പ് കണ്ടപ്പോ നിരാശപ്പെടുത്തേണ്ടെന്ന് കരുതി... വെറുതേ കൊറേ ഫോട്ടോയും ഒപ്പിച്ചു പാതിരാത്രി ആ സ്റ്റീഫെനെ കുത്തിപ്പൊക്കി എല്ലാം ഫോട്ടോഷോപ്പ് ചെയ്തു മെനയാക്കി ഈ വക ആക്കിതു വെറുതെയായി..

അർജുൻ വർഷയുടെ മുന്നിലുള്ള തിട്ടയിലേക്കിരുന്നുകൊണ്ടു പറഞ്ഞു.. പ്രിൻസിപ്പൽ റൂമിൽനിന്നുമിറങ്ങി അർജുനെ കാണാൻ അവരുടെ സ്ഥിരം പ്ലസിലേയ്ക് വന്നതായിരുന്നു വർഷ... എടാ... അതിനു ഇത്രയുമൊക്കെ കണ്ടിട്ടും കേട്ടിട്ടും അവൾക്കൊരു കുലുക്കവുമില്ലല്ലോ ? ഏതൊരു പെണ്ണായാലും ഒരുപ്രാവശ്യമെങ്കിലും മനസ്സ് പതറില്ലേ ? ഞാനെങ്ങാനും ആയിരിക്കണമായിരുന്നു അവളുടെ സ്ഥാനത്ത്... വർഷ പിറുപിറുത്തുകൊണ്ട് അവന്റെ അടുത്തായിരുന്നു... ആ.. അതുതന്നെയാടി പോത്തേ നിങ്ങള് തമ്മിലുള്ള വ്യത്യാസം... വർഷയല്ല ലക്ഷ്മി... അവരുടെ സംസാരം കേട്ടുനിന്ന ഫസൽ പറഞ്ഞു.. ദേ.. ഫസലെ... എരിതീയിൽ എണ്ണയൊഴിക്കല്ലേ... അല്ലേലും അവളാകെ പിടിവിട്ടിരിക്കയാ... കിരൺ ഫസലിനെ ഒന്നുനോക്കി കണ്ണിറുക്കിക്കൊണ്ടു പറഞ്ഞു... ആ... കളിയാക്കിയതാണെന്നു മനസ്സിലായി... മോനൊന്നും അധികം ഊതണ്ട... അല്ലേലും ഈ രണ്ടു ഫോട്ടോ കണ്ടെന്നുകരുതി അവള് നന്ദൻ സാറിനെ എനിക്ക് വിട്ടുതന്നു അരങ്ങൊഴിയുമെന്നൊന്നും ഈ വർഷ സ്വപ്നം കണ്ടിട്ടില്ല...

ഓഹ്.. പിന്നേ നീയെന്തിനാടി ഞങ്ങളെ കുരങ്ങനെപ്പോലെ പോലെ വട്ടം കറക്കിച്ചത്...? അർജുൻ തെല്ലിർഷ്യയോടെ അവളോടുത്തിരക്കി... എനിക്ക് നന്ദൻ സാറിനെ ഇഷ്ടമാണെന്ന് ഈ കോളേജിൽ മിക്ക പിള്ളേർക്കും അറിയാം... അതൊക്കെ ഒരു കോളേജ് സ്റ്റുഡന്റിന്റെ പക്വ്യതയില്ലായ്മ ആയെ ആരും കാണുള്ളൂ.. അതുകൊണ്ട് നാളെ എന്തേലും ഒരു ഇഷ്യൂ ഉണ്ടായാൽ ആരും സാറിനെ തെറ്റിദ്ധരിക്കില്ല... എല്ലാ കണ്ണുകളും എന്റെ നേരെ തന്നെ നീളും... അല്ലേ കിരണേ... വർഷ പുരികമുയർത്തിക്കൊണ്ടു കിരണിനോടായി ചോദിച്ചുകൊണ്ട് എല്ലാവരെയും നോക്കി.. ആ.. അത് കറക്റ്റാ മോളേ... അല്ലെങ്കിൽ ഇന്ന് ഈ സംഭവമൊക്കെ ഉണ്ടായിട്ടും മിക്ക കണ്ണുകളിലും സാറിനോടുള്ള ബഹുമാനവും സഹതാപവും കാണില്ലായിരുന്നല്ലോ ? കിരൺ ചോദിച്ചു.. മ്മ്.. അതുകൊണ്ട്...? ഒന്ന് തെളിച്ചുപറയെടി #$#$$... അർജുൻ പല്ലുകടിച്ചുകൊണ്ടു പറഞ്ഞു... എന്റെ അർജുനെ... നിന്റെ ഈ ദേഷ്യം ആദ്യം കുറയ്ക്ക്... എന്നിട്ട് ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടേച് പറയ്‌... ഇന്നത്തെ പരിപാടി വേണ്ടായിരുന്നോയെന്നു ?

അവൾ അവന്റെ തോളിൽ തട്ടിക്കൊണ്ടു പറഞ്ഞു... ആ... നീ പറഞ്ഞു തുലയ്ക്കു... അർജുൻ ദൂരേയ്ക്ക് ദൃഷ്ടിയൂന്നി പറഞ്ഞു.. ഇന്നലെ നന്ദൻ സാർ എന്നെ താങ്ങി കൊണ്ടുവന്നത് കണ്ടപ്പോൾ കുറച്ചുപേർക്കെങ്കിലും സാറിനെന്നോടു ദേഷ്യമൊന്നുമില്ലെന്നു മനസ്സിലായിക്കാണും... ഇന്നതേതോടു കൂടി ഒരുവിധം കോളേജ് ഫുൾ ഞങ്ങളെക്കുറിച്ചു അറിഞ്ഞിട്ടുണ്ട്... ഇനി ഇപ്പൊ നാളെ ഒരുദിവസം ഇതിലും സ്ട്രോങ്ങ്‌ ഒരു കാര്യം കിട്ടിയാലോ ? ഇപ്പോൾ ആവിശ്യസിക്കുന്ന പലരും എന്റെ കൂടെ നിൽക്കും... കൂടെ ലക്ഷ്മി സാറിനെ തള്ളിപ്പറയും.... വർഷ പറഞ്ഞത് മനസ്സിലാകാതെ അവർ മൂന്നുപേരും അവളെത്തന്നെ ചോദ്യഭാവത്തിൽ നോക്കി... അതേടാ.... ഇനിയിപ്പോ അവൾക്കു പൂര്ണമനസ്സില്ലെങ്കിലും സാറിനെ എനിക്ക് വിട്ടുതരും... അത്രയ്ക്കും സ്ട്രോങ്ങ്‌ ആയിട്ടുള്ള പണിയാണ് ഈ വർഷ കൊടുക്കാൻ പോകുന്നത്... എടി... വല്ലോം നടക്കോ... കിരൺ സംശയത്തോടെ ചോദിച്ചു... നടക്കുമെടാ... ഇതെനിക്കുള്ള ലാസ്റ്റ് ചാൻസ് ആണ്... നിനക്കറിയാല്ലോ നെക്സ്റ്റ് വീക്ക്‌ നടക്കാൻ പോകുന്ന ഇന്റർനാഷണൽ സയൻസ് ഫെയരോട് കൂടി നമ്മളുടെ മൂന്നുവർഷത്തെ ക്യാമ്പസ്‌ ജീവിതം അവസാനിക്കുവാണ്.. ഇവിടുന്നിറങ്ങുമ്പോൾ എന്റെ സ്വന്തമായി സാർ വേണം....

നേടിയിരിക്കും ഈ വർഷ... അവൾ ഉറച്ച സ്വരത്തോടെ പറഞ്ഞു.. അപ്പോൾ നിനക്കെല്ലാം സ്വന്തമാകും... എന്റെ ഈ അവസ്ഥയ്ക്കു കാരണമായ അയാളെ ഒരു പരാതിയുമില്ലാതെ നിനക്ക് വിട്ടുതരണം അല്ലേ... പകരം എനിക്കെന്താ ഗുണം ? അർജുൻ അവളെ പരിഹസിക്കുമ്പോലെ ചോദിച്ചു... ഗുണമില്ലെന്നാര് പറഞ്ഞു... സാറിനെ ഞാൻ സ്വന്തമാക്കുമ്പോൾ നീയേറെ ആഗ്രഹിച്ച ലക്ഷ്മിയെ നിനക്ക് കിട്ടും... എന്താ ഈ നഷ്ടങ്ങളൊക്കെ മറക്കാൻ അവളെപ്പോരേ നിനക്ക് ? പിന്നെ ഇവിടുന്നിറങ്ങിയാലും നിന്റെ ബിസ്സിനെസ്സ് പഴയ പടി ഇവിടെ തുടരുമെന്നറിയാം... നന്ദൻ സാറിനെ നിന്റെ വഴിയിൽ നിന്നും മാറ്റിത്തരുന്ന കാര്യം ഞാനേറ്റു... എന്താ അപ്പോൾ എന്റെ കൂടെ നിൽക്കുവല്ലേ ? അവനുനേരെ കൈനീട്ടി അവൾ ചോദിച്ചു... ഒരുനിമിഷം ആലോചിച്ചശേഷം അവൻ തന്റെ കൈ അവളുടെ ഉള്ളംകൈയിൽ ചേർത്തു.. ഇരുവരുടെയും മുഖത്ത് വിരിഞ്ഞ ഗൂഢസ്മിതം വർഷയുടെ ഐഡിയ കേൾക്കെ ഫസലിലേയ്ക്കും കിരണിലേയ്ക്കും പകർന്നു.. അപ്പോൾ എല്ലാം പറഞ്ഞപോലെ...

ഇനി നമ്മൾതമ്മിലുള്ള കൂടിക്കാഴ്ചകൾ കുറയ്ക്കാം... കാരണം ഇനി ഒരാഴ്ചത്തേയ്ക് വർഷ നല്ല കുട്ടിയാ... ലക്ഷ്മിയെ നിന്റേതാക്കാനുള്ള വഴികൾ ഒരുക്കിക്കൊ... വർഷ അർജുന്റെ തോളിൽ പതിയെ തട്ടി പറഞ്ഞുകൊണ്ട് നടന്നുപോയി... ടാ... അവളാള് കൊള്ളാല്ലോ..? നമ്മടെ തലയിൽ പോലും മുളയ്ക്കാത്ത പ്ലാനാണല്ലോ അവള് ബ്ലൂപ്രിന്റ് ആക്കി വെച്ചേക്കുന്നത്... അപ്പൊ എങ്ങനാ.. അതങ്ങ് നടപ്പാക്കുവല്ലേ..? ഫസൽ ചോദിച്ചു... മ്മ്... ഫസ്റ്റ് പാർട്ട്‌ അവള് പറഞ്ഞപോലെതന്നെ നടക്കും.. അതൊക്കെക്കഴിഞ്ഞു തകർന്നു തരിപ്പണമായിരിക്കുന്ന ലക്ഷ്മിയെ ഞാനങ്ങു പൊക്കും... എന്നിട്ട് അങ്ങ് മുക്കും... അർജുന്റെ ചിരി അവിടെയാകെ മുഴങ്ങി... എടാ... അർജുനെ... നീയെന്താടാ ഉദ്ദേശിച്ചേ... കളി കാര്യമാകല്ലേ... കിരൺ ഉപദേശിച്ചു... ഒന്നുപോടാ.... അവളെന്നല്ല ഒരുപെണ്ണും എന്റെ ഉള്ളിൽ വേരിറങ്ങിയിട്ടില്ല... ഇവളെയും എനിക്കൊന്നു വേണം... അവളെന്റെ കൈയിൽ കിടന്നു പിടയുമ്പോൾ നന്ദന്റെ ഉള്ളും പിടയണം... അത്രേയുള്ളൂ.... നമ്മുടെ ഡ്രാമയിൽ പുതിയ കുറച്ചാൾക്കാർ കൂടി വരുമെന്നേയുള്ളു..

. എല്ലാം നമുക്ക് കണ്ടറിയാം... അർജുൻ അടുത്തുനിന്ന മാവിന്റെ ചെറുകൊമ്പു ഓടിച്ചെടുത്തെറിഞ്ഞുകൊണ്ടു പറഞ്ഞു... എന്നാലും.. എനിക്കെന്തോ പേടി പോലെ.... അറിയാല്ലോ പെണ്ണ് കേസാണ്... അല്ലേൽ തന്നെ കറുപ്പിന്റേം പെണ്ണിന്റേം കേസ് വേറെയും ഉണ്ട്... ഒരുവിധം എല്ലാം ഒതുക്കി വെച്ചേക്കാ... കിരൺ ഫസലിനെ ഭയത്തോടെ നോക്കി പറഞ്ഞു.. എടാ... അർജുൻ ആലോചിച്ചേ എന്തും ചെയ്യാറുള്ളു...... നന്ദൻ സാറ് വരുന്നേനു മുൻപ് എന്തെല്ലാം നാറിയ കളികൾ നമ്മള് കളിച്ചേക്കുന്നു.. ഒന്നും പുറത്തുകൊണ്ടുവരാൻ ആരും ധൈര്യപ്പെട്ടിട്ടില്ല.. ഇത് വളരെ ക്രൂഷ്യൽ ആയ പ്ലേ ആണ്... അതുകൊണ്ട് നീ പേടിക്കണ്ട... അല്ലേടാ... ഫസൽ അർജുനെ നോക്കി കിരണിനെ ആശ്വസിപ്പിക്കാനെന്നോണം ചോദിച്ചു... മ്മ്... ഇതുവരെ എല്ലാം ഓക്കേ ആണ്... ഇനി നീയൊക്കെയായിട്ട് ഒന്നും നശിപ്പിക്കാതിരുന്നാൽ മതി...

എന്റെ കൂടെ നിന്നാൽ അതിന്റെ ഗുണം നിനക്കൊക്കെ തന്നെയാ.. മറിച്ചു വേറാരെലും അറിഞ്ഞാൽ... അറിയാല്ലോ ഈ അർജുനെ.... ഒരു താക്കിതോടെ അവരെ നോക്കി പറഞ്ഞുകൊണ്ടവൻ അവിടേയ്ക്കു കണ്ണടച്ചു കിടന്നു.. 💧💧💧💧💧💧💧💧💧💧💧💧💧💧💧💧 യദുവിന് തിരുവനന്തപുരത്തേയ്ക്ക് ട്രാൻസ്ഫർ ഉടനെ ശരിയാകുമെന്നറിഞ്ഞപ്പോൾ കല്യാണം അതിനനുസരിച്ചു നടത്താൻ തീരുമാനിച്ചു... ലെച്ചുവിന്റെ എക്സാം കഴിഞ്ഞ് അടുത്ത മാസം ഡേറ്റും എടുത്തു... കല്യാണം ലെച്ചുവിന്റെ തറവാട്ടിൽ അമ്പലത്തിൽ വെച്ചു നടത്താനാണ് തീരുമാനിച്ചത്... ഭാനുവിന്റെയും യദുവിന്റെയും വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ആഴ്ച നന്ദന്റെയും ലെച്ചുവിന്റെയും............ (തുടരും.... ) ............

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story